മാത്തമാറ്റിക്സ് ഇല്ലാത്ത ഗ്രൂപ്പ് എടുക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രൈവറ്റായി മാത്തമാറ്റിക്സ് പഠിക്കാമോ?
-ദിനേശ്, കാസർകോട്
വൊക്കേഷണൽ ഹയർസെക്കൻഡറി ബി ഗ്രൂപ്പ് വിദ്യാർഥികൾക്ക് സ്കോൾ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജ്യുക്കേഷൻ) കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്സ് വിഷയം പഠിക്കാം. 2019-ലെ സ്കോൾ കൈപ്പുസ്തകത്തിൽ ഈ വ്യവസ്ഥയുണ്ട്. അപേക്ഷാർഥി കേരള സ്റ്റേറ്റ് സിലബസ് പ്രകാരം ഒരു വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റെഗുലർ കോഴ്സിൽ ചേർന്ന് ബി ഗ്രൂപ്പ് തിരഞ്ഞെടുത്ത് പ്രവേശനം നേടിയിരിക്കണം. വൊക്കേഷണൽ ഹയർസെക്കൻഡറി റെഗുലർ കോഴ്സിന്റെ സിലബസ് പ്രകാരമാണ് പഠിക്കേണ്ടത്. ഓരോ ജില്ലയിലും മാത്തമാറ്റിക്സ് വിഷയമുള്ള തിരഞ്ഞെടുത്ത വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പഠനകേന്ദ്രമായി അനുവദിക്കും. സി.സി.ഇ.യുടെ ഭാഗമായി വർഷവും 20 മണിക്കൂർ സമ്പർക്കക്ലാസ് ഉണ്ടാകും. ഇതിൽ 100 ശതമാനം ഹാജർ നിർബന്ധമാണ്. റെഗുലർ മാത്തമാറ്റിക്സ് വിദ്യാർഥികൾക്കു ബാധകമായ സി.സി.ഇ. മാനദണ്ഡങ്ങൾ അഡീഷണൽ മാത്തമാറ്റിക്സ് തിരഞ്ഞെടുക്കുന്നവർക്കും ബാധകമായിരിക്കും. പരീക്ഷ വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് നടത്തും. വിശദാംശങ്ങൾ പ്രോെസ്പക്ടസിൽ ഉണ്ടാകും.
No comments:
Post a Comment