Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday, 2 March 2020

തിരുവനന്തപുരം ഐസറിൽ പഠിക്കാൻ എന്താണ് ചെയ്യേണ്ടത് Q and A

2018-19 ൽ പ്ലസ് ടു കഴിഞ്ഞു. നീറ്റ് റിപീറ്റ് ചെയ്യുന്നു. തിരുവനന്തപുരം ഐസറിൽ പഠിക്കാൻ എന്താണ് ചെയ്യേണ്ടത് ? എങ്ങനെയാണ് അവിടേക്കുള്ള പ്രവേശനം ? പ്ലസ് ടു മാർക്ക്‌ പരിഗണിക്കുമോ ?

- ഷീബ, തൃശ്ശൂർ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) നടത്തുന്ന അഞ്ചുവർഷ ബി.എസ്. - എം.എസ്. ഡ്യുവൽ ഡിഗ്രി പ്രവേശനത്തിന് മൂന്നു ചാനലുകൾ ഉണ്ട്.

1. കിഷോർ വൈജ്യാനിക് പ്രോത്സാഹൻ യോജന (കെ.വി.പി.വൈ.). 2020-21 അധ്യയനവർഷം മുതൽ ഈ ഫെലോഷിപ്പിന് അർഹത ലഭിക്കുന്നവർക്ക് 2020 പ്രവേശനത്തിന് ഈ ചാനൽവഴി അപേക്ഷിക്കാം. നിങ്ങൾക്ക് ഈ ഫെലോഷിപ്പ് ലഭിച്ചിട്ടുണ്ടെങ്കിൽ ഈ ചാനൽ വഴി അപേക്ഷിക്കാം. ഏപ്രിൽ 24 മുതൽ അപേക്ഷ നൽകാം.

2. ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡ്. 2020- ലെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് കോമൺ മെറിറ്റ് പട്ടികയിലോ, കാറ്റഗറി പട്ടികയിലോ 10,000 വരെ റാങ്ക് നേടുന്നവരെയാണ് ഈ ചാനലിൽ പരിഗണിക്കുക. ജൂൺ ഒന്നുമുതൽ അപേക്ഷ നൽകാം.

രണ്ടുചാനലുകൾക്കും പ്ലസ് ടു തലത്തിലെ മാർക്ക് സംബന്ധിച്ച വ്യവസ്ഥ ഉണ്ട്. ബോർഡ്/കാറ്റഗറി അനുസരിച്ച് നിശ്ചിത കട്ട്ഓഫ് നേടണം.

3. സ്റ്റേറ്റ് സെൻട്രൽബോർഡ് (എസ്.സി.ബി.) ചാനലാണ്. 2019 - ലോ, 2020 - ലോ പ്ലസ് ടു തല ബോർഡ് പരീക്ഷയിൽ സയൻസ് സ്ട്രീമിൽ പഠിച്ച് നിശ്ചിത കട്ട്ഓഫ് മാർക്ക് നേടിയവരെ അഭിരുചിപരീക്ഷയുടെ അടിസ്ഥാനത്തിൽ പരിഗണിക്കുന്നതാണ് ഈ ചാനൽ. കട്ട്ഓഫ് എത്രയെന്ന് ഐസർ വെബ്സൈറ്റിൽ ലഭിക്കും. മാർച്ച് 23 മുതൽ അപേക്ഷിക്കാം. പരീക്ഷ മേയ് 31- ന്.

ഒന്നിൽകൂടുതൽ ചാനലുകൾ വഴി പ്രവേശനത്തിന് അർഹതയുള്ളവർക്ക് അവയിലെല്ലാം അപേക്ഷിക്കാം. വിവരങ്ങൾക്ക്: www.iiseradmission.in

നീറ്റ് സ്കോർ അടിസ്ഥാനമാക്കിയുള്ള ഒരു പ്രവേശനചാനൽ ഐസറിൽ ഇല്ല. നിങ്ങൾക്ക് കെ.വി.പി.വൈ. ഇല്ലെങ്കിൽ രണ്ടുരീതിയിൽ പ്രവേശനത്തിനായി ശ്രമിക്കാം. ഒന്ന് ജെ.ഇ.ഇ. ചാനലാണ്. ആദ്യ ജെ.ഇ.ഇ. മെയിനിൽ എൻ.ടി.എ. സ്കോർ ഉണ്ടെങ്കിൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാനുള്ള അർഹത ലഭിക്കുമോ എന്നറിയാൻ കാത്തിരിക്കുക. അർഹത കിട്ടിയാൽ ജെ.ഇ.ഇ. അഡ്വാൻസ്ഡ് രജിസ്ട്രേഷൻ നടത്തി പരീക്ഷ അഭിമുഖീകരിച്ച് യോഗ്യത നേടുക. ആദ്യ ജെ.ഇ.ഇ. അഭിമുഖീകരിച്ചിട്ടില്ലെങ്കിൽ രണ്ടാം ജെ.ഇ.ഇ. അഭിമുഖീകരിച്ച് (മാർച്ച് ആറ്ുവരെ അപേക്ഷിക്കാം) മുന്നോട്ടുപോകുക. ജെ.ഇ.ഇ. അഡ്വാൻസ്ഡിന് നേരിട്ട് അപേക്ഷിക്കാൻ കഴിയില്ല.

രണ്ടാംസാധ്യത ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് വഴിയാണ്. പ്രവേശനവ്യവസ്ഥകൾകൂടി പരിശോധിക്കുക.

Courtesy Mathrbhoomi

No comments:

Post a Comment