Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday, 2 March 2020

ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ പഠിക്കാം


 

അവസാന തീയതി മാർച്ച് ആറ്

: ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് (ഐ.എസ്.ഐ.) കൊൽക്കത്ത വിവിധ കേന്ദ്രങ്ങളിലായി നടത്തുന്ന ബാച്ചിലർ, മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

• കൊൽക്കത്തയിൽ നടത്തുന്ന ബാച്ചിലർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് (ഓണേഴ്സ്), ബെംഗളൂരുവിൽ നടത്തുന്ന ബാച്ചിലർ ഓഫ് മാത്തമാറ്റിക്സ് (ഓണേഴ്സ്) പ്രോഗ്രാമുകൾക്ക് ഇംഗ്ലീഷ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചുനേടിയ പ്ലസ് ടു/തത്തുല്യ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. ബിരുദ പഠനത്തിന് മാസം 5000 രൂപ സ്റ്റൈപ്പൻഡ് ലഭിക്കും. ഒപ്പം വാർഷിക കണ്ടിജൻസി ഗ്രാന്റായി 5000 രൂപയും.

• മാസ്റ്റർ ഓഫ് സ്റ്റാറ്റിസ്റ്റിക്സ് പ്രോഗ്രാം കൊൽക്കത്ത, ഡൽഹി കേന്ദ്രങ്ങളിൽ നടത്തുന്നു. സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായുള്ള ത്രിവത്സര ബാച്ചിലർ ബിരുദം/ബി.ഇ./ബി.ടെക്. ബിരുദം ഐ.എസ്.ഐ.യിൽ നിന്നുള്ള; ബി. മാത്ത് ബിരുദം/സ്റ്റാറ്റിസ്റ്റിക്കൽ മെത്തേഡ്സ് ആൻഡ് അനലറ്റിക്സ് പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ എന്നിവയിലൊന്നു വേണം.

• കൊൽക്കത്തയിലെ മാസ്റ്റർ ഓഫ് മാത്തമാറ്റിക്സ് പ്രോഗ്രാം പ്രവേശനത്തിന് മാത്തമാറ്റിക്സ് ബി.എസ്‌സി. ബിരുദമോ, മാത്തമാറ്റിക്സ് വിഷയമായി പഠിച്ചുള്ള ബി.ഇ./ബി.ടെക്. ബിരുദമോ ഐ.എസ്.ഐ.യിൽ നിന്നുമുള്ള ബി.സ്റ്റാറ്റ് ബിരുദമോ വേണം.

മറ്റ് പി.ജി. പ്രോഗ്രാമുകൾ: മാസ്റ്റർ ഓഫ് സയൻസ്; (i) ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്സ് (ii) ക്വാളിറ്റി മാനേജ്മെന്റ് സയൻസ് (iii) ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ്റ്റർ ഓഫ് ടെക്നോളജി; (i) കംപ്യൂട്ടർ സയൻസ് (iii) ക്രിപ്റ്റോളജി ആൻഡ് സെക്യൂരിറ്റി (iii) ക്വാളിറ്റി റിലയബിളിറ്റി ആൻഡ് ഓപ്പറേഷൻസ് റിസർച്ച്. മാസ്റ്റേഴ്സ് പ്രോഗ്രാമിൽ ചേരുന്നവർക്കും സ്റ്റൈപ്പൻഡ്, കണ്ടിജൻസി ഗ്രാന്റ് എന്നിവ ലഭിക്കും.

പ്രവേശന പരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. മേയ് 10-നാണ് പ്രവേശന പരീക്ഷകൾ. ബിരുദ പ്രവേശനത്തിന് രണ്ട് എഴുത്തുപരീക്ഷകൾ ഉണ്ടാകും.

പ്ലസ്ടു നിലവാരത്തിൽ മാത്തമാറ്റിക്സിൽ നിന്നുമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഒന്നും വിശദമായി ഉത്തരം നൽകേണ്ട ചോദ്യങ്ങളുള്ള മറ്റൊന്നും. ഇന്റർനാഷണൽ മാത്തമാറ്റിക്സ് ഒളിമ്പ്യാഡ് ട്രെയിനിങ് ക്യാമ്പിൽ പങ്കെടുക്കാൻ അർഹത ലഭിച്ചവർ പരീക്ഷ അഭിമുഖീകരിക്കേണ്ടതില്ല.

ഗവേഷണം: ജൂനിയർ റിസർച്ച് ഫെലോഷിപ്പിനും (ജെ.ആർ.എഫ്.) അപേക്ഷിക്കാം. അപേക്ഷ www.isical.ac.in വഴി മാർച്ച് ആറ് വരെ നൽകാം.

Courtesy Mathrbhoomi

No comments:

Post a Comment