Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday 2 March 2020

കലാപ്രതിഭകൾക്ക്‌ സ്കോളർഷിപ്പ്‌


 

:സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ/സർക്കാർ കോളേജുകളിൽ പഠിക്കുന്ന വിദ്യാർഥികൾക്ക് യുവജനോത്സവത്തിന് കല, സംഗീതം, പെർഫോമിങ് ആർട്ട്‌സ് പ്രതിഭകൾക്കുള്ള സ്കോളർഷിപ്പിന് അപേക്ഷിക്കാം.

യോഗ്യത: 2019 - ’20 അധ്യയനവർഷങ്ങളിൽ ഹയർ സെക്കൻഡറി സ്കൂൾ/യൂണിവേഴ്‌സിറ്റി യുവജനോത്സവത്തിൽ ലളിതസംഗീതം, ശാസ്ത്രീയസംഗീതം, കഥകളി, നാടോടിനൃത്തം, കേരള നടനം, മോഹിനിയാട്ടം തുടങ്ങിയ കലകളിൽ എ ഗ്രേഡ് നേടിയതും നിലവിൽ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ/സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിലെ വിദ്യാർഥികൾക്ക് അപേക്ഷിക്കാം. വിവരങ്ങൾ (പേര്, സ്ഥാപനം, വിലാസം, എ ഗ്രേഡ് സർട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, ആധാർനമ്പർ, ആധാറുമായി ബന്ധപ്പെടുത്തിയ ബാങ്ക് അക്കൗണ്ട് നമ്പർ) അടങ്ങിയ അപേക്ഷ സ്ഥാപന മേധാവിയുടെ ശുപാർശയോടെ സ്‌കോളർഷിപ്പ് സ്‌പെഷ്യൽ ഓഫീസർ, കോളേജ് വിദ്യാഭ്യാസ ഡയറക്ടറേറ്റ്, വികാസ് ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ മാർച്ച് 13- ന് മുൻപ് ലഭിക്കണം. : 9446780308,.

Courtesy Mathrbhoomi

No comments:

Post a Comment