മധ്യപ്രദേശിലെ ഇന്ദിരാഗാന്ധി നാഷണൽ ട്രൈബൽ സർവകലാശാലയുമായി സഹകരിച്ചാണ് കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഈ സ്വയംഭരണ സ്ഥാപനം നോയിഡ, തിരുപ്പതി, കേന്ദ്രങ്ങളിൽ ഈ ത്രിവത്സര പ്രോഗ്രാം നടത്തുന്നത്.
പ്ലസ്ടു സീനിയർ സെക്കൻഡറിതല/തത്തുല്യ പരീക്ഷ അംഗീകൃത ബോർഡിൽനിന്ന് ജയിച്ചവർക്ക് അപേക്ഷിക്കാം. യോഗ്യതാ പരീക്ഷയിൽ 50 ശതമാനം മാർക്കു വേണം. 2020-ൽ യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അവർ, 30.9.2020-നകം യോഗ്യത തെളിയിച്ചിരിക്കണം. അംഗീകൃത യോഗ്യതാ പരീക്ഷകളുടെ പട്ടിക http://thims.gov.in/ ൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാവുന്ന (നോട്ടിഫിക്കേഷൻസ് & സർക്കുലേഴ്സ് ലിങ്ക് വഴി പോകണം) ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. പ്രായം 1.7.2020-ന് 22 വയസ്സ് കവിയരുത്.
ഐ.സി.ഐ. എൻട്രൻസ് പരീക്ഷയുണ്ട്. രണ്ടുമണിക്കൂർ ദൈർഘ്യമുള്ള എഴുത്തുപരീക്ഷ മേയ് 16-നാണ്. തിരുവനന്തപുരവും പരീക്ഷാ കേന്ദ്രമാണ്. ന്യൂമറിക്കൽ എബിലിറ്റി ആൻഡ് അനലറ്റിക്കൽ ആപ്റ്റിറ്റ്യൂഡ്, റീസണിങ് ആൻഡ് ലോജിക്കൽ ഡിഡക്ഷൻ, ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ്, ഇംഗ്ലീഷ് ലാംഗ്വേജ്, ആപ്റ്റിറ്റ്യൂഡ് ഫോർ സർവീസ് സെക്ടർ എന്നീ മേഖലകളിൽനിന്ന് 20 വീതം മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. സാമ്പിൾ ചോദ്യങ്ങൾ ബ്രോഷറിലുണ്ട്.
അപേക്ഷ, http://thims.gov.in/ വഴി ഏപ്രിൽ 27 വരെ നൽകാം. അപേക്ഷാഫീസ് 1000 രൂപ. അപേക്ഷ പ്രിന്റ്ഔട്ട് പൂർണമാക്കിയത് മറ്റ് രേഖകൾ, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സഹിതം ഏപ്രിൽ 30-നകം ‘ഇൻ ചാർജ് ഫിനാൻസ് ഓഫീസർ, ഇന്ത്യൻ കളിനറി ഇൻസ്റ്റിറ്റ്യൂട്ട്, എ-35, സെക്ടർ-62, നോയിഡ-201309’ എന്ന വിലാസത്തിൽ കിട്ടണം.
2020-ലെ നീറ്റിന് രജിസ്റ്റർ ചെയ്തു. ഒ.ബി.സി. വിഭാഗത്തിലാണ് ഉൾപ്പെടുന്നത്. ഇതുവരെ വരുമാന സർട്ടിഫിക്കറ്റോ നോൺ ക്രീമിലയർ സർട്ടിഫിക്കറ്റോ അപ് ലോഡ് ചെയ്തിട്ടില്ല. എപ്പോഴാണ് ഇവ അപ് ലോഡ് ചെയ്യേണ്ടത്? എന്നെ ഒ.ബി.സി. സംവരണ ആനുകൂല്യത്തിന് പരിഗണിക്കുമോ?
-ഗായത്രി, ആലപ്പുഴ
നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന നീറ്റ് പരീക്ഷയ്ക്കുള്ള അപേക്ഷകർ യോഗ്യത, സംവരണ അവകാശവാദങ്ങൾ എന്നിവ അപേക്ഷിക്കുന്ന വേളയിൽ ഉന്നയിച്ചാൽ മതി. തെളിവിനായി ബാധകമായ രേഖകൾ ഒന്നും അന്നേരം അപ്ലോഡ് ചേയ്യേണ്ടിയിരുന്നില്ല.
എൻ.ടി.എ. നിങ്ങളുടെ അവകാശവാദങ്ങൾ താത്കാലികമായി അംഗീകരിക്കും. അവയുടെ അടിസ്ഥാനത്തിൽ നിങ്ങൾക്ക് ഒരു അലോട്ട്മെന്റ് ലഭിച്ചാൽ അവകാശവാദം തെളിയിക്കാൻ വേണ്ട അസൽ രേഖ പ്രവേശനസമയത്ത് ഹാജരാക്കണം. ഒ.ബി.സി. അവകാശവാദത്തിന്റെ കാര്യത്തിലും ഇതാണ് വ്യവസ്ഥ. അർഹത ഉറപ്പാക്കിയാണ് ഒ.ബി.സി. അവകാശവാദം ഉന്നയിച്ചിരിക്കുന്നതെങ്കിൽ ഒരു പ്രശ്നവുമുണ്ടാകില്ല. നീറ്റ് ഫലം വന്നശേഷം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി നടത്തുന്ന അലോട്ട്മെന്റ് പ്രകാരം ഒ.ബി.സി. കാറ്റഗറിയിൽ നിങ്ങൾക്ക് സീറ്റ് കിട്ടുകയാണെങ്കിൽ ബന്ധപ്പെട്ട സ്ഥാപനത്തിൽ പ്രവേശനത്തിനായി ചെല്ലുമ്പോൾ നിശ്ചിത മാതൃകയിലുള്ള ഒ.ബി.സി. നോൺ ക്രീമിലേയർ സർട്ടിഫിക്കറ്റ് മറ്റ് സർട്ടിഫിക്കറ്റുകൾക്കൊപ്പം ഹാജരാക്കണം. എൻ.ടി.എ. വെബ്സൈറ്റ് വഴി ഒ.ബി.സി. നോൺക്രീമിലയർ സർട്ടിഫിക്കറ്റ് ഉൾെപ്പടെ ഒരു സർട്ടിഫിക്കറ്റും അപ്ലോഡ് ചെയ്യേണ്ടതില്ല. കേന്ദ്ര അലോട്ട്മെന്റിനും ഒ.ബി.സി. സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യേണ്ടിവരില്ല. കേന്ദ്ര അലോട്ട്മെന്റിൽ വരുമാന സർട്ടിഫിക്കറ്റ് അപ്ലോഡ് ചെയ്യാനോ പ്രവേശന വേളയിൽ ഹാജരാക്കാനൊ മുൻവർഷങ്ങളിൽ ആവശ്യപ്പെട്ടിട്ടില്ല. ഈ വർഷത്തെ അലോട്ട്മെന്റ് പ്രവേശന വ്യവസ്ഥകൾ കൗൺസലിങ് നടപടികൾ ആരംഭിക്കുമ്പോൾ പ്രസിദ്ധപ്പെടുത്തും.
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment