ഐ.ഐ.ടി. പ്രവേശനത്തിനുള്ള ജെ.ഇ.ഇ. അഡ്വാൻസ്ഡിൽ യോഗ്യതനേടാനുള്ള കുറഞ്ഞ മാർക്ക് എത്രയാണ് ?
- സുജിത്, കൊല്ലം
ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ.) അഡ്വാൻസ്ഡിൽ യോഗ്യതനേടാൻ ഓരോ റാങ്ക്പട്ടിക അനുസരിച്ചാണ് കട്ട് ഓഫ് മാർക്ക് നിശ്ചയിച്ചിരിക്കുന്നത്. രണ്ടുതരത്തിലുള്ള മിനിമം മാർക്ക് വ്യവസ്ഥകളാണ് അപേക്ഷാർഥി തൃപ്തിപ്പെടുത്തേണ്ടത്- ഓരോ വിഷയത്തിനുള്ളതും മൊത്തത്തിൽ ഉള്ളതും.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ മൂന്നു വിഷയങ്ങൾക്കും കട്ട് ഓഫ് മാർക്ക് വാങ്ങണം. പേപ്പർ 1, 2 എന്നിവയിൽ രണ്ടിലുംകൂടി ഫിസിക്സിനു കിട്ടുന്ന മൊത്തം മാർക്കാണ് ഫിസിക്സിന്റെ മാർക്ക്. ഇതേപോലെ കെമിസ്ട്രി, മാത്തമാറ്റിക്സ്, എന്നിവയിൽ ഓരോന്നിന്റെയും മൊത്തം മാർക്ക് കണക്കാക്കും. രണ്ടുപേപ്പറിനുംകൂടി ലഭിക്കുന്ന മൊത്തം മാർക്കും കണക്കാക്കും.
ഓരോവിഷയത്തിനുംവേണ്ട കട്ട് ഓഫ് മാർക്ക്, രണ്ടു പേപ്പറിനുംകൂടിവേണ്ട കട്ട്ഓഫ് മാർക്ക്, റാങ്ക്പട്ടിക അനുസരിച്ച് ഇപ്രകാരമാണ്
(ശതമാനക്കണക്കിൽ): കോമൺ റാങ്ക് ലിസ്റ്റ്- 10, 35; ജനറൽ- ഇ.ഡബ്ല്യു. എസ്; ഒ.ബി.സി.- എൻ.സി.എൽ. റാങ്ക് ലിസ്റ്റുകൾ- 9, 31.5; എസ്.സി., എസ്.ടി. റാങ്ക് പട്ടികകൾ, പി. ഡബ്ല്യു.ഡി. റാങ്ക് പട്ടികകൾ- 5, 17.5
https://english.mathrubhumi.com/education/help-desk /ask-expert
No comments:
Post a Comment