:ഇന്ത്യൻ അസോസിയേഷൻ ഫോർ ദി കൾട്ടിവേഷൻ ഓഫ് സയൻസ് (ഐ.എ.സി.എസ്.-ശാസ്ത്ര സാങ്കേതിക വകുപ്പ് സ്ഥാപനം, കൊൽക്കത്ത) വിവിധ ബിരുദ, പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
• സയൻസിലെ അഞ്ചുവർഷ ഇന്റഗ്രേറ്റഡ് ബാച്ചിലേഴ്സ്-മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് സയൻസ് സ്ട്രീമിൽ പഠിച്ച് പ്ലസ്ടു/തത്തുല്യ പരീക്ഷ ജയിക്കണം. പത്ത്, പന്ത്രണ്ട് പരീക്ഷകളിൽ ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് നേടണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഏപ്രിൽ 18-ന് കംപ്യൂട്ടർ അധിഷ്ഠിത അണ്ടർ ഗ്രാജ്വേറ്റ് പ്രീ ഇന്റർവ്യൂ സ്‌ക്രീനിങ് ടെസ്റ്റ് (യു.പി.എസ്.ടി.) നടത്തും. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾക്കൊപ്പം ബയോളജിക്കൽ സയൻസസ് അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിലെ മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. കെ.വി.പി.വൈ. ഫെലോ; 2020-ലെ ജെ.ഇ.ഇ. മെയിൻ, നീറ്റ് എന്നിവയിൽ 8000 വരെ റാങ്ക് നേടുന്നവരെ നേരിട്ട് അഭിമുഖത്തിന് ക്ഷണിച്ചേക്കാം.
ആദ്യ മൂന്ന് സെമസ്റ്ററുകളിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ബയോളജി, കംപ്യൂട്ടർ സയൻസ് എന്നിവയിലെ അടിസ്ഥാന പഠനങ്ങളായിരിക്കും. നാലാം സെമസ്റ്ററിൽ ഇവയിലൊന്ന് മുഖ്യവിഷയമായി തിരഞ്ഞെടുക്കണം. ഒമ്പതാം സെമസ്റ്റർമുതൽ, ഗവേഷണ മേഖലയുമായി പരിചയപ്പെടാനുള്ള അവസരം ലഭിക്കും. നാലാംവർഷംമുതൽ സ്റ്റൈപ്പെൻഡ് ലഭിക്കാം.
• കെമിക്കൽ, ഫിസിക്കൽ, മെറ്റീരിയൽ, മാത്തമാറ്റിക്കൽ ആൻഡ് കംപ്യൂട്ടേഷണൽ, അപ്ലൈഡ് ആൻഡ് ഇന്റർ ഡിസിപ്ലിനറി സയൻസസ് സ്കൂളുകളിലെ മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്-പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് സയൻസിലെയോ എൻജിനിയറിങ്ങിലെയോ ബിരുദക്കാർക്ക് അപേക്ഷിക്കാം. 10, 12 തലങ്ങളിലും ബിരുദതലത്തിലും ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് വേണം. ഏപ്രിൽ 18-നു നടത്തുന്ന മാസ്റ്റേഴ്സ് പ്രി-ഇന്റർവ്യൂ സ്‌ക്രീനിങ് ടെസ്റ്റ്, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
മാസ്റ്റേഴ്സ് കോഴ്സ് വിജയിക്കുന്നവരെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്-പിഎച്ച്.ഡി. വിദ്യാർഥിയായി പരിഗണിച്ച് പിഎച്ച്.ഡി. പ്രവേശനം നൽകും. ജെ.ആർ.എഫ്. അനുവദിക്കും.
അപേക്ഷ www.iacs.res.in വഴി ഏപ്രിൽ അഞ്ചുവരെ നൽകാം. വിവരങ്ങൾക്ക്: www.iacs.res.in
Courtesy Mathrbhoomi
No comments:
Post a Comment