തിരുവനന്തപുരം: സംസ്ഥാന സഹകരണ യൂണിയന്റെ നിയന്ത്രണത്തിലുള്ള സഹകരണ പരിശീലനകേന്ദ്രങ്ങൾ, കോളേജുകൾ, കിക്മ, കിക്മ ആർട്‌സ് ആൻഡ് സയൻസ് കോളേജ് എന്നീ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് മാർച്ച് 31 വരെ അവധിയായിരിക്കും. പരീക്ഷകളും വൈവയും റദ്ദാക്കിയിട്ടുണ്ട്. ജീവനക്കാർക്ക് അവധി ബാധകമല്ല.
കുസാറ്റ്
:കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയിലെ ക്ലാസുകളും എട്ടാം സെമസ്റ്റർ ഒഴികെയുള്ള ഇന്റേണൽ പരീക്ഷകളും ഇനിയൊരറിപ്പുണ്ടാകുന്നതുവരെ മാറ്റിവെച്ചതായി രജിസ്ട്രാർ അറിയിച്ചു. അധ്യാപക, അനധ്യാപക ഉദ്യോഗസ്ഥർക്ക് അവധി ബാധകമല്ല.
കണ്ണൂർ, കാലിക്കറ്റ്
:കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകൾക്ക് കീഴിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ കോളേജുകളിലും സർവകലാശാലാ പഠനവകുപ്പുകളിലും മാർച്ച് 31 വരെ ക്ലാസുകൾ ഉണ്ടാകില്ല. ഹോസ്റ്റലുകളും പ്രവർത്തിക്കുന്നതല്ല. സർവകലാശാലാ പരീക്ഷകൾ മുൻ നിശ്ചയിച്ചപ്രകാരം മാറ്റമില്ലാതെ നടക്കും.
കണ്ണൂർ സർവകലാശാലയിൽ പഠനവകുപ്പ് മേധാവികൾക്കും ഓഫീസ് ജീവനക്കാർക്കും അവധി ബാധകമല്ല.
കേരള
: കേരള സർവകലാശാലയുടെ പഠന വകുപ്പുകളുടെ പഠന-ഗവേഷണ പ്രവർത്തനങ്ങൾക്ക് മാർച്ച് 12 മുതൽ 31 വരെ അവധി പ്രഖ്യാപിച്ചു. സർവകലാശാലയുടെ സി.ബി.സി.എസ്.എസ്. പരീക്ഷകൾക്ക് മാറ്റമില്ല.
പിഎച്ച്.ഡി. ഓപ്പൺ ഡിഫൻസുകൾക്ക് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തും. സർവകലാശാലയുടെ കീഴിലുള്ള യു.ഐ.ടി., യു.ഐ.എം., എൻജിനീയറിങ്, ബി.എഡ്. കോളേജുകൾക്ക് അവധി ബാധകമാണ്
No comments:
Post a Comment