ഡോ.എസ്.രാജൂകൃഷ്ണൻ
:മെഡിക്കൽ/ഡെന്റൽ പോസ്റ്റ് ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി) നടത്തുന്ന ഓൺലൈൻ അലോട്ട്മെന്റ് നടപടികൾ വ്യാഴാഴ്ച https://mcc.nic.in ൽ ആരംഭിക്കും.
കൗൺസലിങ്
എം.ഡി., എം.എസ്., ഡിപ്ലോമ, എം.ഡി.എസ്. പ്രോഗ്രാമുകളിലെ 50 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ, കല്പിത സർവകലാശാലകളിലെയും കേന്ദ്ര സർവകലാശാലകളിലെയും സീറ്റുകൾ എന്നിവയാണ് കൗൺസലിങ്ങിന്റെ പരിധിയിൽ വരുന്നത്. കൂടാതെ ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിലെ പി.ജി. സീറ്റുകളിലെ പ്രവേശനത്തിനുള്ള സ്ക്രീനിങ് ഘട്ടവും എം.സി.സി. വെബ്സൈറ്റ് വഴിയാണ്. ഇതിലേക്കുള്ള തുടർ ഓഫ് ലൈൻ കൗൺസലിങ് എ.എഫ്.എം.എസ്. അധികൃതർ നടത്തും.
രജിസ്ട്രേഷൻ
കൗൺസലിങ്ങിൽ പങ്കെടുക്കാനുള്ള രജിസ്ട്രേഷൻ 12 മുതൽ 22 വരെ നടത്താം. രജിസ്റ്റർ ചെയ്തശേഷം ഫീസടയ്ക്കാൻ 22- ന് ഉച്ചയ്ക്ക് 12 മണി വരെ സൗകര്യം ഉണ്ടാകും. ചോയ്സ് നൽകാൻ 16 മുതൽ മാർച്ച് 22- ന് രാത്രി 11.55 വരെ സൗകര്യം ലഭിക്കും. 22- ന് രാത്രി 11.55- നകം ചോയ്സ് ലോക്കിങ് നടത്തണം. അപേക്ഷാർഥി അതു ചെയ്തില്ലെങ്കിൽ സിസ്റ്റം, ചോയ്സുകൾ ലോക്കുചെയ്യും. ലോക്കിങ് കഴിഞ്ഞാൽ ചോയ്സുകൾ മാറ്റാൻകഴിയില്ല. അതുവരെ, ഒരിക്കൽനൽകിയ ചോയ്സുകൾ എത്രതവണ വേണമെങ്കിലും പുനഃക്രമീകരിക്കാം.
ആദ്യ അലോട്ട്മെന്റ്
ആദ്യ അലോട്ട്മെന്റ് 25- ന് പ്രഖ്യാപിക്കും. അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിൽ റിപ്പോർട്ടുചെയ്ത് പ്രവേശനം നേടാൻ 26 മുതൽ ഏപ്രിൽ മൂന്നുവരെ സൗകര്യമുണ്ടാകും. രണ്ടാംറൗണ്ട് നടപടികൾ ഏപ്രിൽ ഏഴിന് തുടങ്ങും. ആദ്യറൗണ്ടിൽ രജിസ്റ്റർ ചെയ്യാത്തവർക്ക് പുതുതായി രജിസ്റ്റർചെയ്യാൻ ഏപ്രിൽ ഏഴുമുതൽ 12- ന് രാവിലെ 10 വരെ സൗകര്യംകിട്ടും. ഫീസടയ്ക്കാൻ അന്ന് ഉച്ചയ്ക്ക് 12 വരെ സൗകര്യമുണ്ടാകും. ആദ്യറൗണ്ടിൽ രജിസ്റ്റർ ചെയ്തവർക്കും പുതിയ രജിസ്ട്രേഷൻ നടത്തിയവർക്കും ചോയ്സ് ഫില്ലിങ്, ലോക്കിങ് നടത്താൻ ഏപ്രിൽ ഒൻപത് മുതൽ 12- ന് രാത്രി 11.55 വരെ അവസരം കിട്ടും. രണ്ടാംറൗണ്ട് ഫലം ഏപ്രിൽ 15- ന് പ്രഖ്യാപിക്കും. പ്രവേശനം 15- നും 22- നും ഇടയ്ക്ക് നേടണം. രണ്ടാംറൗണ്ടിനുശേഷം 50 ശതമാനം ഓൾഇന്ത്യ ക്വാട്ടയിൽ വരുന്ന ഒഴിവുകൾ ഏപ്രിൽ 22- ന് വൈകീട്ട് ആറിന് അതത് സ്റ്റേറ്റ് ക്വാട്ടയിലേക്ക് കൈമാറും.
മോപ് അപ് റൗണ്ട്
കേന്ദ്ര, കല്പിത സർവകലാശാലകൾ എന്നിവയിലേക്കുള്ള മോപ് - അപ് റൗണ്ട് (രണ്ടാംറൗണ്ടിനുശേഷമുള്ള ഒറ്റപ്പെട്ട ഒഴിവുകൾ നികത്തുന്നതിന്) നടപടികൾ മേയ് 11- ന് തുടങ്ങും. ഒഴിവുള്ള സീറ്റുകളുടെ പട്ടിക അന്ന് പ്രസിദ്ധപ്പെടുത്തും. മേയ് 12 മുതൽ 17 വരെ രജിസ്ട്രേഷൻ നടത്താനും ഫീസ് ഒടുക്കാനും കഴിയും. മേയ് 14 മുതൽ 17- ന് വൈകീട്ട് അഞ്ചുവരെ ചോയ്സ് ഫില്ലിങ് നടത്താം. ചോയ്സ് ലോക്കിങ് മേയ് 17- ന് രാവിലെ 10- നും രാത്രി 11.55- നും ഇടയ്ക്ക് നടത്താം. അലോട്ട്മെന്റ് മേയ് 20- ന്. 20 മുതൽ 26 വരെയുള്ള കാലയളവിൽ പ്രവേശനം നേടാം. ഒഴിവുള്ള സീറ്റുകൾ സ്ഥാപനങ്ങൾക്ക് 27- ന് കൈമാറും. സ്ഥാപനങ്ങൾ 27 മുതൽ 31 വരെയുള്ള കാലയളവിൽ സ്ട്രേ വേക്കൻസികൾ നികത്താനുള്ള റൗണ്ട് നടത്തും
No comments:
Post a Comment