Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 4 March 2020

സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ്

സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ്

അപേക്ഷ മാർച്ച് 16 മുതൽ

പ്രവേശനം കേരള കേന്ദ്ര സർവകലാശാലയിലേക്കും

ഡോ. എസ്. രാജൂകൃഷ്ണൻ

:വിവിധ കേന്ദ്ര, സംസ്ഥാന, സർവകലാശാലകൾ സംയുക്തമായി സംഘടിപ്പിക്കുന്ന സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി. - 2020) മേയ് 23, 24 തീയതികളിൽ നടത്തും.

സ്ഥാപനങ്ങൾ

15 കേന്ദ്ര സർവകലാശാലകൾ, നാല് സംസ്ഥാന സർവകലാശാലകൾ, ഒരു നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങളിലെ വിവിധ ഇന്റഗ്രേറ്റഡ്/യു.ജി., പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനമാണ് സി.യു.സി.ഇ.ടി.യുടെ പരിധിയിൽ വരുക.

• കേന്ദ്ര സർവകലാശാലകൾ: ആന്ധ്രാപ്രദേശ്, ഗുജറാത്ത്, ഹരിയാണ, ജമ്മു, ജാർഖണ്ഡ്, കർണാടക, കശ്‌മീർ, കേരള, ഒഡിഷ, പഞ്ചാബ്, രാജസ്ഥാൻ, സൗത്ത് ബിഹാർ, തമിഴ്നാട്, മഹാത്മാഗാന്ധി കേന്ദ്ര സർവകലാശാല (ബിഹാർ), അസം യൂണിവേഴ്സിറ്റി (സിൽചർ)

• സംസ്ഥാന സർവകലാശാലകൾ: ബാബ ഗുലാംഷാ ബാദ്ഷാ സർവകലാശാല (രജൗറി), ഡോ. ബി.ആർ. അംബേദ്കർ സ്കൂൾഓഫ് ഇക്കണോമിക്സ് ബെംഗളൂരു, സർദാർപട്ടേൽ യൂണിവേഴ്സിറ്റി ഓഫ്‌ പോലീസ് സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ് (ജോധ്‌പുർ), ഖല്ലിക്കോട്ട് സർവകലാശാല (ബർഹാംപുർ, ഒഡിഷ)

• തിരുച്ചിറപ്പള്ളി എൻ.ഐ.ടി.: ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഡിപ്പാർട്ട്മെന്റ് ഈ വർഷം തുടങ്ങുന്ന ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ എം.എ. പ്രോഗ്രാം.

കേരള കേന്ദ്ര സർവകലാശാല

കാസർകോട് പെരിയയിലുള്ള കേരള കേന്ദ്ര സർവകലാശാലയിൽ ഒരു ബിരുദ പ്രോഗ്രാം മാത്രമാണുള്ളത്. ഇന്റർനാഷണൽ റിലേഷൻസ് ബി.എ. യോഗ്യത: പ്ലസ് ടു പരീക്ഷ 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം.

മറ്റു പ്രോഗ്രാമുകൾ എം.എ.: ഇക്കണോമിക്സ്, ഇംഗ്ലീഷ് ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ലിംഗ്വിസ്റ്റിക്സ് ആൻഡ് ലാംഗ്വേജ് ടെക്നോളജി, ഹിന്ദി ആൻഡ് കംപാരറ്റീവ് ലിറ്ററേച്ചർ, ഇന്റർനാഷണൽ റിലേഷൻസ് ആൻഡ് പൊളിറ്റിക്കൽ സയൻസ്, മലയാളം, കന്നഡ, പബ്ളിക് അഡ്മിനിസ്ട്രേഷൻ ആൻഡ് പോളിസി സ്റ്റഡീസ്, മാസ്റ്റർ ഓഫ് സോഷ്യൽവർക്ക് (എം.എസ്‌.ഡബ്ല്യു.), മാസ്റ്റർ ഓഫ് എജ്യുക്കേഷൻ; എം.എസ്‌സി.: സുവോളജി, ബയോകെമിസ്ട്രി, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ്, എൻവയോൺമെന്റൽ സയൻസ്, ജിനോമിക് സയൻസ്, ജിയോളജി, മാത്തമാറ്റിക്സ്, ബോട്ടണി, ഫിസിക്സ്, യോഗ തെറാപ്പി, എൽഎൽ.എം., മാസ്റ്റർഓഫ് പബ്ലിക് ഹെൽത്ത്, എം.ബി.എ., എം.ബി.എ. (ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്).

എം.കോം. പിഎച്ച്.ഡി., പി.ജി.ഡിപ്ലോമ

പ്രവേശനപരീക്ഷ

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ. ഒ.എം.ആർ. ഷീറ്റിലാണ് ഉത്തരംനൽകേണ്ടത്. കേരളത്തിൽ കണ്ണൂർ (തലശ്ശേരി), കാസർകോട്, കൊച്ചി, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ, വയനാട് (കൽപ്പറ്റ) എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. യോഗ്യതാകോഴ്സിന്റെ അവസാനവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ www.cucetexam.in വഴി മാർച്ച് 16 മുതൽ ഏപ്രിൽ 11 വരെ നൽകാം.

ഫീസ്: ജനറൽ/ഒ.ബി.സി/ഇ.ഡബ്ല്യു.എസ്-800 രൂപ, പട്ടികവിഭാഗം-350 രൂപ. ഭിന്നശേഷിവിഭാഗ അപേക്ഷകർക്ക്, അപേക്ഷാഫീസ് ഇല്ല. മൂന്നു സർവകലാശാലകളിലെ മൂന്നു പ്രോഗ്രാമുകൾക്ക് ഈ ഫീസ് അടച്ച് അപേക്ഷിക്കാം. അധിക ഫീസടച്ച് കൂടുതൽ സർവകലാശാലകൾക്കും പ്രോഗ്രാമുകൾക്കും അപേക്ഷിക്കാം.

Courtesy Mathrbhoomi

No comments:

Post a Comment