ഡോ. എസ്. രാജൂകൃഷ്‌ണൻ
:ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) നടത്തുന്ന അഗ്രിക്കൾച്ചർ പ്രവേശനപരീക്ഷകൾ ജൂൺഒന്നിന്. അഗ്രിക്കൾച്ചർ, അനുബന്ധവിഷയങ്ങളിലെ ബിരുദ, ബിരുദാനന്തരബിരുദ കോഴ്സുകൾ, പിഎച്ച്.ഡി. പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനാണ് പരീക്ഷ.
11 ബിരുദ പ്രോഗ്രാമുകൾ
കാർഷിക സർവകലാശാലകളിലെ അഗ്രിക്കൾച്ചറിലെയും അനുബന്ധ പ്രോഗ്രാമുകളിലെയും (വെറ്ററിനറി സയൻസസ് ഒഴികെ) ബിരുദതലത്തിലെ 15 ശതമാനം അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ [റാണി ലക്ഷ്മിബായ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (ജാൻസി), നാഷണൽ ഡെയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (കർനാൽ), ഡോ. രാജേന്ദ്രപ്രസാദ് സെൻട്രൽ അഗ്രിക്കൾച്ചറൽ യൂണിവേഴ്സിറ്റി (പ്യൂസാ, ബിഹാർ) എന്നിവിടങ്ങളിലെ മുഴുവൻ സീറ്റുകളും] നികത്തുന്നതിനാണ് ഓൾ ഇന്ത്യ എൻട്രൻസ് എക്സാമിനേഷൻ (എ.ഐ.ഇ.ഇ.) യു.ജി.
മൊത്തം 11 ബിരുദ പ്രോഗ്രാമുകളിലെ പ്രവേശനമാണ് ഈ പരീക്ഷയുടെ പരിധിയിൽവരുന്നത്. പ്ലസ്ടു കോഴ്സിനനുസരിച്ച് ഫിസിക്സ് (പി), കെമിസ്ട്രി (സി), ബയോളജി (ബി), മാത്തമാറ്റിക്സ് (എം), അഗ്രിക്കൾച്ചർ (എ) എന്നിവയിൽ നിശ്ചിതവിഷയങ്ങൾ പഠിച്ച് ജയിച്ചവർക്ക് അപേക്ഷിക്കാം.
പ്ലസ്ടു സയൻസിൽ രണ്ടാംക്ലാസ് വിജയമാണ് യോഗ്യത. മാത്തമാറ്റിക്സ്, ഫിസിക്സ്, സയൻസ്, കെമിസ്ട്രി വിഷയങ്ങള'ൽ 60 ശതമാനം മാർക്കുവേണം.
കോഴ്സുകളും, പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങളും:
ബി.എസ്‌സി ഓണേഴ്സ്-അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ-പി.സി.ബി./പി.സി.എം.ബി./പി.സി.എം./ഇന്റർ-അഗ്രിക്കൾച്ചർ.
ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ്, ബി.എസ്‌സി. (ഓണേഴ്സ്) ഫോറസ്ട്രി-പി.സി.ബി./പി.സി.എം.ബി./ഇന്റർ-അഗ്രിക്കൾച്ചർ.
ഫുഡ് ന്യൂട്രീഷൻ ആൻഡ് ഡയറ്റിക്സ് (അംഗീകാരത്തിനു വിധേയം), ബി.എസ്‌സി. ഓണേഴ്സ്-കമ്യൂണിറ്റി സയൻസ്, സെറികൾച്ചർ, ബി.ടെക്. ബയോടെക്നോളജി-പി.സി.ബി./പി.സി.എം.ബി./പി.സി.എം..
ബി.ടെക്.-അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി - പി.സി.എം.ബി./പി.സി.എം.
പരീക്ഷാഘടന
ശരിയുത്തരം ഓരോന്നിനും നാലുമാർക്ക്. തെറ്റിയാൽ ഒരുമാർക്ക്് നഷ്ടമാകും. രണ്ടര മണിക്കൂർ കംപ്യൂട്ടർ അധിഷ്ഠിതമായ പരീക്ഷയ്ക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, അഗ്രിക്കൾച്ചർ എന്നീ വിഷയത്തിൽനിന്നും 50 വീതം ഒബ്ജക്ടീവ് ടൈപ്പ്, മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ ഉണ്ടാകും. ചേരാനാഗ്രഹിക്കുന്ന കോഴ്‌സിനനുസരിച്ച് മൂന്നുവിഷയങ്ങളിൽ നിന്നുമായി 150 ചോദ്യങ്ങൾക്ക് ഉത്തരം നൽകണം. കോഴ്സ്, ഉത്തരം നൽകേണ്ട വിഷയങ്ങൾ: അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ-പി.സി.ബി./പി.സി.എം./പി.സി.എ./എ.ബി.സി.; ഫിഷറീസ്, ഫോറസ്ട്രി-പി.സി.ബി./പി.സി.എ./എ.ബി.സി.; കമ്യൂണിറ്റി സയൻസ്, ഫുഡ് ന്യൂട്രിഷൻ ആൻഡ് ഡയറ്റിക്സ്, സെറികൾച്ചർ, ബയോടെക്നോളജി-പി.സി.ബി./പി.സി.എം.; അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി-പി.സി.എം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ആലപ്പുഴ/ചെങ്ങന്നൂർ, എറണാകുളം/അങ്കമാലി/മൂവാറ്റുപുഴ, ഇടുക്കി, കണ്ണൂർ, കാസർകോട്, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, പത്തനംതിട്ട, തിരുവനന്തപുരം, തൃശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. നാലു കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.
അപേക്ഷ: https://icar.nta.nic.in/ വഴി മാർച്ച് 31-ന് വൈകീട്ട് അഞ്ചുമണിവരെ നൽകാം.
കേരളത്തിലെ പ്രവേശനം
കേരളത്തിലെ അഗ്രിക്കൾച്ചർ, ഫിഷറീസ്, ഫോറസ്ട്രി, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, ഡെയറി ടെക്നോളജി, ഫുഡ് ടെക്നോളജി കോഴ്സുകളിലെ അഖിലേന്ത്യാ ക്വാട്ട സീറ്റുകൾ നികത്തുന്നത് ഈ പരീക്ഷ വഴിയാണ്. സീറ്റുകളുടെ ലഭ്യത കീം 2020 പ്രോസ്പക്ടസ് അനുബന്ധം VII (4) ൽ ലഭിക്കും. കേരളത്തിലെ ഈ പ്രോഗ്രാമുകളിലെ ബാക്കി സീറ്റുകൾ നികത്തുന്നത് പ്രവേശനപരീക്ഷാ കമ്മിഷണർ നീറ്റ് അടിസ്ഥാനമാക്കിയാണ്. അതിന് പരിഗണിക്കപ്പെടാൻ നീറ്റ് യോഗ്യത നേടുന്നതിനൊപ്പം സമയപരിധിക്കുള്ളിൽ കമ്മിഷണർക്ക് അപേക്ഷിച്ചിരിക്കണം.
പി.ജി. പ്രവേശനം
പി.ജി. പ്രവേശനപരീക്ഷവഴിയാണ് കാർഷിക സർവകലാശാലകളിലെ അഗ്രിക്കൾച്ചർ, ഹോർട്ടിക്കൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ആനിമൽ സയൻസസ്, അഗ്രിക്കൾച്ചറൽ എൻജിനിയറിങ്, കമ്യൂണിറ്റി സയൻസ്, ഫിഷറീസ്, ഡെയറി സയൻസ്, മറ്റ് അനുബന്ധ സയൻസസിലെ 25 ശതമാനം സീറ്റുകൾ (ചില സ്ഥാപനങ്ങളിൽ 100 ശതമാനം സീറ്റുകൾ) നികത്തുന്നത്. പരീക്ഷ ജൂൺ 1 ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ.
ടാലന്റ് സ്കോളർഷിപ്പ്
:യു.ജി., പി.ജി. പ്രോഗ്രാമുകളിൽ പ്രവേശനം നേടുന്നവർക്കായി നൽകുന്ന നാഷണൽ ടാലന്റ് സ്കോളർഷിപ്പുകൾക്ക് അർഹരാകുന്നവരെ കണ്ടെത്തുന്നതും, ഈ പരീക്ഷകൾ വഴിയാണ്.
പിഎച്ച്.ഡി., ഗവേഷണം
ഡോക്ടറൽ ഡിഗ്രി (പിഎച്ച്.ഡി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിനും ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.), സീനിയർ റിസർച്ച് ഫെലോഷിപ്പ് (എസ്.ആർ.എഫ്.) എന്നിവ അനുവദിക്കുന്നതിനുമാണ് ഓൾ ഇന്ത്യ കോംപിറ്റേറ്റിവ് എക്സാമിനേഷൻ (എ.ഐ.സി.ഇ.) നടത്തുന്നത്. പരീക്ഷ ജൂൺ 1- ന് ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ.
അപേക്ഷ മാർച്ച് 31 വരെ
Courtesy Mathrbhoomi
No comments:
Post a Comment