: സാംസ്‌കാരിക വകുപ്പിന്റെ കീഴിൽ തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന വാസ്തുവിദ്യാ ഗുരുകുലത്തിൽ ‘നിറച്ചാർത്ത്-2020’ ചുമർച്ചിത്രരചന അവധിക്കാല കോഴ്‌സ് നടത്തും. 25 പ്രവൃത്തിദിവസങ്ങളിലാണ് ക്ലാസ്. വിദ്യാർഥികൾ നേരിട്ടോ സ്‌കൂൾ, ഗ്രന്ഥശാല, ക്ലബ്ബുകൾ, മറ്റ് സന്നദ്ധ സാമൂഹികസംഘടനകൾ മുഖേനയോ മാർച്ച് 20-നകം അപേക്ഷിക്കണം. ഏപ്രിൽ, മേയ് മാസങ്ങളിലാണ് ക്ലാസ്. ചുമർച്ചിത്രകലാ മാതൃകാരചന, ഡിസൈൻ എന്നീ വിഷയങ്ങൾ ഉൾപ്പെട്ട കോഴ്‌സ് പൂർത്തിയാകുന്ന മുറയ്ക്ക് ചുമർച്ചിത്രപ്രദർശനവും ചുമർച്ചിത്രരചനാ മത്സരവും നടത്തും. വാസ്തുവിദ്യാഗുരുകുലം സർട്ടിഫിക്കറ്റ് നൽകും.
ഒന്നുമുതൽ ഏഴുവരെയുള്ള ക്ലാസുകളിലെ വിദ്യാർഥികളെ ജൂനിയർ വിഭാഗത്തിലും എട്ടാം ക്ലാസ് മുതലുള്ള വിദ്യാർഥികളെ സീനിയർ വിഭാഗത്തിലും ഉൾപ്പെടുത്തി രണ്ടു ബാച്ചുകളായാണ് കോഴ്‌സ്. ഫീസ് ജൂനിയർ വിഭാഗത്തിന് 1000 രൂപ. സീനിയർ വിഭാഗത്തിന് 2000 രൂപ. അപേക്ഷ വെബ്‌സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യണം. വിലാസം: എക്‌സിക്യുട്ടീവ് ഡയറക്ടർ, വാസ്തുവിദ്യാ ഗുരുകുലം, അനന്തവിലാസം കൊട്ടാരം, തെക്കേനട, ഫോർട്ട് പി.ഒ., തിരുവനന്തപുരം-73. ഫോൺ: 0468 2319740, 9847053293, 9947739442, 9847789890. വെബ്‌സൈറ്റ്: www.vasthuvidyagurukulam.com.
Courtesy Mathrbhoomi
No comments:
Post a Comment