:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി.) എം.സി.എ. കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന പരീക്ഷ എൻ.ഐ.എം.സി.ഇ.ടി. (നിംസെറ്റ്) 2020-ന് 31 വരെ അപേക്ഷിക്കാം.
അഗർത്തല, അലഹാബാദ്, ഭോപാൽ, കോഴിക്കോട്, ജംഷേദ്പുർ, കുരുക്ഷേത്ര, റായ്‌പുർ, സൂറത്കൽ, തിരുച്ചിറപ്പള്ളി, വാറങ്കൽ എൻ.ഐ.ടി.കളിലെ എം.സി.എ. പ്രോഗ്രാം ഇതിന്റെ പരിധിയിൽവരും.
മൂന്നുവർഷം ദൈർഘ്യമുള്ള ഫുൾടൈം പ്രോഗ്രാമിലൂടെ മാത്തമാറ്റിക്സ്/ സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി നേടിയ ബി.എസ്‌സി./ബി.എസ്‌സി.(ഓണേഴ്സ്), ബി.സി.എ., ബി.ഐ.ടി., ബി.വൊക്. (കംപ്യൂട്ടർ സയൻസ്/ കംപ്യൂട്ടർ ആപ്ലിക്കേഷൻ) എന്നിവയിലൊന്നുള്ളവർ, (യു.ജി.സി/എ.ഐ.സി.ഇ.ടി./ഡിസ്റ്റൻസ് എജ്യുക്കേഷൻ കൗൺസിൽ എന്നിവ അംഗീകരിച്ച ഓപ്പൺ സർവകലാശാലാ ബിരുദമുൾപ്പെടെ) ബി.ഇ./ബി.ടെക്. യോഗ്യതയുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം. കുറഞ്ഞത് 60 ശതമാനം മാർക്ക്/10 പോയന്റ് സ്കെയിലിൽ 6.5 സി.ജി.പി.എ.വേണം. സെപ്‌റ്റംബർ 15-നകം യോഗ്യത തെളിയിക്കാനാവുന്നവർക്കും അപേക്ഷിക്കാം.
മേയ് 31-ന് രാവിലെ 10 മുതൽ 12 വരെയാണ് പരീക്ഷ. കോഴിക്കോട് പരീക്ഷാ കേന്ദ്രമാണ്. 120 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുണ്ടാകും. മാത്തമാറ്റിക്സ് (50 ചോദ്യം), അനലറ്റിക്കൽ എബിലിറ്റി ആൻഡ് ലോജിക്കൽ റീസണിങ്(40), കംപ്യൂട്ടർ അവയർനസ് (10), ജനറൽ ഇംഗ്ലീഷ് (20) ശരിയുത്തരത്തിന് നാലു മാർക്ക്. തെറ്റിയാൽ ഒരുമാർക്ക് നഷ്ടപ്പെടും. സിലബസ് www.nimcet.in-ൽ.
അപേക്ഷ www.nimcet.in വഴി നൽകണം. ഫലപ്രഖ്യാപനം ജൂൺ 14-ന് പ്രതീക്ഷിക്കാം. കോഴിക്കോട് എൻ.ഐ.ടി.യിൽ 58 സീറ്റുണ്ട്. എല്ലാസീറ്റും അഖിലേന്ത്യാതലത്തിലാണ് നികത്തുന്നത്. ഇവിടെ ഓപ്പൺ സീറ്റുകൾ 22 ആണ്.
Courtesy Mathrbhoomi
No comments:
Post a Comment