Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 12 March 2020

ഒടുവിൽ കേന്ദ്രം 4.77 ലക്ഷം പേരെ നിയമിക്കുന്നു

ഒടുവിൽ കേന്ദ്രം 4.77 ലക്ഷം പേരെ നിയമിക്കുന്നു
 

പ്രകാശൻ പുതിയേട്ടി

ന്യൂഡൽഹി

: വിവിധവകുപ്പുകളിലും സ്ഥാപനങ്ങളിലും പ്രതിരോധസേനയിലുമായി 4.77 ലക്ഷം തസ്തികകളിൽ ഉടൻ നിയമനം നടത്താൻ കേന്ദ്രസർക്കാർ. യു.പി.എസ്.സി., സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ (എസ്.എസ്.സി.), റെയിൽവേ റിക്രൂട്ട്‌മെന്റ് ബോർഡ് (ആർ.ആർ.ബി.) എന്നിവ 1,34,785 പേരെ നിയമിക്കാൻ ശുപാർശ നൽകി.

എസ്.എസ്.സി., ആർ.ആർ.ബി., തപാൽവകുപ്പ്, പ്രതിരോധസേന എന്നിവവഴി 3,41,907 പേരെ നിയമിക്കാൻ നടപടി സ്വീകരിച്ചുവരുന്നതായി പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള സഹമന്ത്രി ഡോ. ജിതേന്ദ്ര സിങ്, രാജ്യസഭാംഗം കിരോഡി ലാൽ മീണയുടെ ചോദ്യത്തിന് എഴുതിനൽകിയ മറുപടിയിൽ അറിയിച്ചു. നിയമനം നടത്തണമെന്ന് വിവിധ മന്ത്രാലയങ്ങളും വകുപ്പുകളും ഈ വർഷം ആദ്യം സർക്കാരിനോട് അഭ്യർഥിച്ചിരുന്നെന്നും അദ്ദേഹം അറിയിച്ചു.

പത്തുലക്ഷത്തിലധികം തസ്തികകളിൽ രണ്ടുവർഷത്തിലധികമായി കേന്ദ്രസർക്കാർ നിയമനം നടത്തുന്നില്ലെന്ന് നേരത്തേ ‘മാതൃഭൂമി’ റിപ്പോർട്ട് ചെയ്തിരുന്നു.

റെയിൽവേ ഉൾപ്പെടെ 73 മന്ത്രാലയങ്ങളിലായി 6,83,823 ഒഴിവുണ്ട്. സൈന്യത്തിൽ 3,11,063 ഒഴിവുണ്ട്. കേന്ദ്രീയവിദ്യാലയത്തിൽ മാത്രമായി 6688 ഒഴിവുകൾ വേറെയും.

നിയമനശുപാർശ യു.പി.എസ്.സി. 4399

എസ്.എസ്.സി. 13,995

ആർ.ആർ.ബി. 1,16,391

ആകെ 1,34,785

നിയമനം തുടങ്ങിയത്

എസ്.എസ്.സി., ആർ.ആർ.ബി., തപാൽവകുപ്പ്, പ്രതിരോധസേന3,41,907

Courtesy Mathrbhoomi

No comments:

Post a Comment