Career News
Thursday, 30 April 2020
Vision/Solutions for Sustainable Tomorrow:
Knockdown the Lockdown
Admissions to M.Tech., Dual degree
Industrial Proficiency Aptitude Test
Wednesday, 29 April 2020
സെമസ്റ്റർ രീതിയിലെ ബി.കോം. വിദ്യാർഥിയാണ്. ഈ ബിരുദമെടുത്തശേഷം ബി.കോമിന്റെ മറ്റൊരു ഇലക്ടീവ് കൂടി എടുത്ത് പഠിക്കാൻ കേരളത്തിൽ അവസരമുണ്ടോ ?
സെമസ്റ്റർ രീതിയിലെ ബി.കോം. വിദ്യാർഥിയാണ്. ഈ ബിരുദമെടുത്തശേഷം ബി.കോമിന്റെ മറ്റൊരു ഇലക്ടീവ് കൂടി എടുത്ത് പഠിക്കാൻ കേരളത്തിൽ അവസരമുണ്ടോ ?
- അഖിൽ കോഴിക്കോട്
ഒരു ഇലക്ടീവ് എടുത്ത് ബി.കോം. ജയിച്ചശേഷം മറ്റൊരു ഇലക്ടീവുകൂടി എടുത്തു പഠിക്കാൻ വ്യവസ്ഥകൾക്കുവിധേയമായി കേരളത്തിലെ സർവകലാശാലകൾ അനുവദിക്കുന്നുണ്ട്.
അതതു സർവകലാശാലയിൽ ബി.കോം. പൂർത്തിയാക്കിയവർക്കാണ് ഓരോ സർവകലാശാലയും ഈ അവസരം നൽകുന്നത്.
ബി.കോം. കഴിഞ്ഞ്, സർവകലാശാലയിൽ പ്രൈവറ്റ് രജിസ്ട്രേഷൻ നടത്തേണ്ടിവരും. ബി.കോം. നേടി ഒരുവർഷം കഴിഞ്ഞേ പരീക്ഷ എഴുതാൻ കഴിയൂ. ഒറ്റ സിറ്റിങ്ങിൽ എല്ലാ പേപ്പറുകളും എഴുതണം.
കാലിക്കറ്റ്, എം.ജി. സർവകലാശാലകളിൽ രണ്ടാമതെടുക്കുന്ന ഇലക്ടീവ് സംബന്ധിച്ച് നിബന്ധനകളൊന്നുമില്ല. എം.ജി. സർവകലാശാലയിൽനിന്ന് ബി.കോം. എടുത്തശേഷം ഏതെങ്കിലും സർവകലാശാലയിൽ നിന്ന് എം.കോം. എടുത്തവർക്കും എം.ജി. സർവകലാശാല ഈ സൗകര്യം നൽകുന്നുണ്ട്.
കേരള സർവകലാശാലയിൽ അഡീഷണൽ ഇലക്ടീവായി കോ-ഓപ്പറേഷൻമാത്രമേ അനുവദിക്കുകയുള്ളൂ.
Courtesy Mathrbhoomi
ഫാർമസി മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് വിവിധ മാസ്റ്റേഴ്സ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. അഹമ്മദാബാദ്, ഗുവാഹാട്ടി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, മൊഹാലി കാമ്പസുകളിലാണ് പ്രോഗ്രാമുകൾ.
കോഴ്സുകൾ
• എം.എസ്. (ഫാർമസി): ബയോടെക്നോളജി, മെഡിസിനൽ കെമിസ്ട്രി, മെഡിക്കൽ ഡിവൈസസ്, നാച്വറൽ പ്രോഡക്ട്സ്, ഫാർമസ്യൂട്ടിക്കൽ അനാലിസിസ്, ഫാർമസ്യൂട്ടിക്സ്, ഫാർമകോഇൻഫർമാറ്റിക്സ്, ഫാർമക്കോളജി ആൻഡ് ടോക്സിക്കോളജി, റെഗുലേറ്ററി ടോക്സിക്കോളജി, ട്രഡീഷണൽ മെഡിസിൻ എന്നീ സവിശേഷ മേഖലകളിൽ ഉണ്ട്.
ബി.ഫാം യോഗ്യതയുള്ളവർക്ക് എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ബന്ധപ്പെട്ട വിഷയങ്ങളിൽ എം.എസ്‌സി., ബി.ഇ./ബി.ടെക്. ഉള്ളവർക്കും എം.ബി.ബി.എസ്., ബി.വി.എസ്‌സി., ബി.എ.എം.എസ്. തുടങ്ങിയ യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.
• എം.ഫാം: ഫാർമസി പ്രാക്ടീസ്, ഫാർമസ്യൂട്ടിക്കൽ ടെക്നോളജി സ്പെഷ്യലൈസേഷനുകൾ. ബി.ഫാം യോഗ്യത വേണം.
• എം.ടെക്. (ഫാം): പ്രോഗ്രാം അനുസരിച്ച് ഓർഗാനിക് കെമിസ്ട്രി, ലൈഫ് സയൻസസ്, എം.എസ്‌സി., കെമിക്കൽ എൻജിനിയറിങ് ബി.ടെക്. യോഗ്യത വേണം.
• ഫാർമസ്യൂട്ടിക്കൽ മാനേജ്മെന്റിലെ എം.ബി.എ. (ഫാം): ബി.ഫാം., കെമിക്കൽ എൻജിനിയറിങ്/തത്തുല്യ ബി.ടെക്., കെമിക്കൽ/ ലൈഫ് സയൻസസ് എം.എസ്‌സി.ക്കാരെ പരിഗണിക്കും.
അപേക്ഷകർ യോഗ്യതാപരീക്ഷ 60 ശതമാനം മാർക്ക്/6.75 സി.ജി.പി.എ. (10ൽ) നേടണം. ജി.പാറ്റ്/ഗേറ്റ്/നെറ്റ് യോഗ്യത (എം.ബി.ബി.എസ്., ബി.വി.എസ്‌സി., ബി.എ.എം.എസ്. യോഗ്യതയുള്ളവർക്ക് ഒഴികെ) വേണം.
പ്രവേശനപരീക്ഷ
ജൂൺ 14-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം. തിരുവനന്തപുരം പരീക്ഷാ കേന്ദ്രമാണ്. അപേക്ഷ www.niperahm.ac.in വഴി മേയ് 15 വരെ നൽകാം
Courtesy Mathrbhoomi
Monday, 27 April 2020
മാൻഡി ഐ.ഐ.ടി.യിൽ എം.എ./പിഎച്ച്.ഡി.
: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) മാൻഡി (ഹിമാചൽപ്രദേശ്) സ്കൂൾ ഓഫ് ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് ഓഗസ്റ്റിൽ തുടങ്ങുന്ന രണ്ടുവർഷത്തെ എം.എ. ഡെവലപ്മെന്റ് സ്റ്റഡീസ് പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യോഗ്യത ബാച്ച്‌ലർ ബിരുദം (ബി.എ./ബി.എസ്‌സി./ബി.കോം. - ഇക്കണോമിക്സ്, സോഷ്യോളജി, ആന്ത്രോപ്പോളജി, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസസ്, പബ്ലിക് പോളിസി, എൻവയോൺമെന്റൽ സയൻസസ്/തത്തുല്യം, ബി.ഇ./ബി.ടെക്./തത്തുല്യം എന്നിവ പോലെ) വേണം.
യോഗ്യതാ കോഴ്സിൽ 55 ശതമാനം മാർക്ക്/10 പോയന്റ് സ്കെയിലിൽ 6.0 സി.ജി.പി.എ. ഉണ്ടായിരിക്കണം. അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ മേയ് 15 വരെ നൽകാം. ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് എഴുത്തു പരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും.
പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിനും അപേക്ഷിക്കാം. സോഷ്യോളജി (അർബൻ സ്റ്റഡീസ്, സോഷ്യോളജി ഓഫ് റിലിജിയൺ, പോസ്റ്റ് - റിഫോം ഇന്ത്യ), ജർമൻ (ജർമൻ സ്റ്റഡീസ്, ട്രാൻസ്ലേഷൻ സ്റ്റഡീസ്) എന്നീ മേഖലകളിലാണ് ഗവേഷണം. അപേക്ഷ മേയ് 15 വരെ.
സ്കൂൾ ഓഫ് ബേസിക് സയൻസസ്, ഫിസിക്കൽ സയൻസസ്, കെമിക്കൽ സയൻസസ്, ബയോളജിക്കൽ സയൻസസ്, മാത്തമാറ്റിക്സ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് വിഭാഗങ്ങളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് മേയ് അഞ്ചുവരെ അപേക്ഷിക്കാം.
വിവരങ്ങൾക്ക് http://iitmandi.ac.in/
Courtesy Mathrbhoomi
എൽ.ബി.എസിന്റെ 2019 ഓൺലൈൻ അലോട്ട്‌മെന്റ് വഴി ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി കോഴ്‌സിൽ ഒരു സ്വകാര്യ കോളേജിൽ പ്രവേശനം നേടി. ഈ വർഷത്തെ കീം പ്രവേശനപരീക്ഷ വഴി എൻജിനിയറിങ് പ്രവേശനം ലഭിച്ചാൽ അതിലേക്ക് മാറുന്നതിനു എന്തെങ്കിലും തടസ്സങ്ങളുണ്ടോ?
എൽ.ബി.എസിന്റെ 2019 ഓൺലൈൻ അലോട്ട്‌മെന്റ് വഴി ഓപ്പറേഷൻ തിയേറ്റർ ആൻഡ് അനസ്തേഷ്യ ടെക്നോളജി കോഴ്‌സിൽ ഒരു സ്വകാര്യ കോളേജിൽ പ്രവേശനം നേടി. ഈ വർഷത്തെ കീം പ്രവേശനപരീക്ഷ വഴി എൻജിനിയറിങ് പ്രവേശനം ലഭിച്ചാൽ അതിലേക്ക് മാറുന്നതിനു എന്തെങ്കിലും തടസ്സങ്ങളുണ്ടോ?
-ബീന, തിരുവനന്തപുരം
കേരളത്തിലെ 2019-ലെ പാരാമെഡിക്കൽ ഡിപ്ലോമ പ്രവേശന പ്രോസ്പക്ടസ്സിലെ ക്ലോസ് 14-ൽ പ്രവേശനം നേടിയ ശേഷം സീറ്റ് വേണ്ടന്നുെവക്കുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
അതനുസരിച്ച്, സർക്കാർ മെറിറ്റ് സീറ്റിൽ പ്രവേശനം നേടിയ ഒരാൾ, പ്രവേശന റാങ്ക് പട്ടികയുടെ കാലാവധി കഴിഞ്ഞശേഷം സീറ്റ് വേണ്ടെന്നുവച്ചാൽ നഷ്ടപരിഹാരമായി 50,000 രൂപ നൽകേണ്ടതുണ്ട്. എന്തെങ്കിലും സ്റ്റൈപ്പൻഡ്/സാലറി ലഭിച്ചിട്ടുണ്ടെങ്കിൽ അത് തിരിച്ചടയ്ക്കുകയും വേണം. പട്ടിക/ഒ.ഇ.സി. വിഭാഗക്കാരിൽനിന്നും നഷ്ടപരിഹാരം ഈടാക്കുന്നതല്ല. വാർഷിക കുടുംബവരുമാനം 75,000 രൂപയിൽ താഴെയാവുകയും അപേക്ഷയ്ക്കൊപ്പം അത് തെളിയിക്കുന്നതിനുള്ള വരുമാന സർട്ടിഫിക്കറ്റ് നൽകുകയും ചെയ്തിട്ടുള്ള, ‘കേരളീയൻ’ വിഭാഗത്തിൽപ്പെടുന്ന അപേക്ഷകരും നഷ്ടപരിഹാരം നൽകേണ്ടതില്ല.
അതിനാൽ ഇപ്പോൾ പഠിക്കുന്ന പാരാമെഡിക്കൽ കോഴ്സ് വേണ്ടന്നുെവച്ച് അടുത്ത അധ്യയന വർഷം എൻജിനിയറിങ് പ്രോഗ്രാമിനു ചേരുന്നതിന് ഈ വ്യവസ്ഥകൾക്കു വിധേയമായി തടസ്സമൊന്നുമില്ല. നിങ്ങൾ നഷ്ടപരിഹാരം അടയ്ക്കേണ്ട വിഭാഗത്തിൽപ്പെടുന്ന ആളാണെങ്കിൽ, തുക അടച്ചശേഷമേ പ്രവേശനസമയത്ത് നൽകിയ നിങ്ങളുടെ രേഖകൾ തിരികെ ലഭിക്കൂ.
Mathrbhoomi Q and A
Saturday, 25 April 2020
പോസ്റ്റ് ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ എം.പി.എച്ച്്., ഡി.എം./എം.സി.എച്ച്.
വാർഷിക ട്യൂഷൻഫീസ് 350 രൂപ
: പോസ്റ്റ്ഗ്രാേജ്വറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി. ഐ.എം.ഇ.ആർ.) ചണ്ഡീഗഢ് മാസ്റ്റർ ഇൻ പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. വാർഷിക ട്യൂഷൻഫീസ് 350 രൂപ.
എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്.സി., ബി.ഇ., എം.എ., എം.എസ്സി. ബിരുദധാരികൾക്ക് (ജൂൺ 30-നകം യോഗ്യത നേടണം) അപേക്ഷിക്കാം. 2020 ജൂൺ 30-നകം റൊട്ടേറ്ററി ഇന്റേൺഷിപ്പ് പരിശീലനം പൂർത്തീകരണം.
പ്രവേശനപരീക്ഷ
തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പ്രവേശനപരീക്ഷ ജൂൺ ഏഴിന് നടത്തും. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷയ്ക്ക് 80 ഒബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും. ഇന്റലക്ച്വൽ ആൻഡ് റീസണിങ് സ്കിൽസ്, കോംപ്രിഹൻഷൻ, ഡാറ്റ ഇന്റർപ്രട്ടേഷൻ സ്കിൽസ്, ജനറൽ നോളജ് ആൻഡ് അവയർനസ് എന്നീ നാലുവിഭാഗങ്ങളിൽനിന്ന് തുല്യ വെയിറ്റേജോടെയായിരിക്കും ചോദ്യങ്ങൾ. ഉത്തരം തെറ്റിയാൽ കാൽ മാർക്കുവീതം നഷ്ടമാകും. യോഗ്യത നേടാൻ പട്ടിക/ഒ.ബി.സി./ഭിന്നശേഷി വിഭാഗക്കാർ 45-ഉം മറ്റുള്ളവർ 50-ഉം ശതമാനം മാർക്ക് നേടണം.
അപേക്ഷ ഓൺലൈനായി www.pgimer.edu.in ൽ 'ഇൻഫർമേഷൻ ഫോർ കാൻഡിഡേറ്റ്സ്' ലിങ്കിലെ വിജ്ഞാപന ഉപലിങ്ക് വഴി മേയ് ആറുവരെ നൽകാം.
ഡി.എം./എം.സി.എച്ച്. (സൂപ്പർ സ്പെഷ്യാലിറ്റി കോഴ്സുകൾ) പ്രവേശനത്തിനും മേയ് ആറുവരെ അപേക്ഷിക്കാം. പ്രതിവർഷ ട്യൂഷൻ ഫീസ് 350 രൂപ.
നീറ്റ് യു.ജി. 2020 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. നീറ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ കൂടുതൽ പരിഗണിക്കുന്നത് ഏത് വിഷയത്തിലെ സ്‌കോർ ആണ് ?
നീറ്റ് യു.ജി. 2020 പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നു. നീറ്റ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുമ്പോൾ കൂടുതൽ പരിഗണിക്കുന്നത് ഏത് വിഷയത്തിലെ സ്‌കോർ ആണ് ?
-ആനന്ദ്, തൃശ്ശൂർ
പരീക്ഷയിലെ ചോദ്യങ്ങളിൽ കൂടുതൽ വെയിറ്റേജ് ബയോളജിക്കാണ്. മൊത്തമുള്ള 180 ചോദ്യങ്ങളിൽ 90 എണ്ണം ബോട്ടണി, സുവോളജി എന്നിവയിൽനിന്നാകും. അതായതു പരീക്ഷയുടെ പകുതി മാർക്ക് ഈ വിഷയത്തിൽനിന്നുമുള്ള ചോദ്യത്തിനാകും. ഫിസിക്സ്, കെമിസ്ട്രി എന്നിവയിൽനിന്നും 45 വീതം ചോദ്യങ്ങൾ ഉണ്ടാകും. പരമാവധി മാർക്കായ 720-ൽ ലഭിക്കുന്ന മാർക്ക് പരിഗണിച്ചാണ് റാങ്ക് നിർണയിക്കുക.
റാങ്ക് പട്ടിക തയ്യാറാക്കുമ്പോൾ, ഒന്നിൽ കൂടുതൽ പേർക്ക് ഒരേ മാർക്ക്/പെർസന്റൈൽ സ്കോർ വരാനുള്ള സാധ്യത ഉണ്ട്. അങ്ങനെ വരുമ്പോൾ, ടൈ- ബ്രേക്കിങ് ചട്ടം ബാധകമാക്കും. അതനുസരിച്ച് ബയോളജി (ബോട്ടണിയും സുവോളജിയും) ഭാഗത്ത് ഉയർന്ന മാർക്ക്/പെർസന്റൈൽ സ്കോർ കിട്ടുന്ന ആൾക്ക് ഉയർന്ന റാങ്ക് നൽകും. തുല്യത തുടർന്നാൽ, കെമിസ്ട്രിയിൽ ഉയർന്ന മാർക്ക്/
പൈർസന്റൈൽ സ്കോർ കിട്ടുന്ന ആളിനും. അതുവഴിയും തുല്യത മാറുന്നില്ലെങ്കിൽ, മൊത്തം രേഖപ്പെടുത്തിയ ഉത്തരങ്ങളിൽ തെറ്റിച്ചതിന്റെ മൊത്തം എണ്ണവും ശരിയായ ഉത്തരങ്ങളുടെ മൊത്തം എണ്ണവും തമ്മിലുള്ള അനുപാതം കുറവായ ആൾക്കും ഉയർന്ന റാങ്ക് കിട്ടും. എന്നിട്ടും ടൈ മാറുന്നില്ലെങ്കിൽ പ്രായം കൂടിയ ആളിനായിരിക്കും ഉയർന്ന റാങ്ക് നൽകുക. അപ്പോൾ ഇവിടെ ബയോളജിയിലെ മാർക്കിനാണ് ഉയർന്ന പരിഗണന. പിന്നെ കെമിസ്ട്രിയുടേതിനും.
മൂന്നു വിഷയങ്ങൾക്കും നല്ല രീതിയിൽ ചിട്ടയായി തയ്യാറെടുക്കുക. ഫിസിക്സിൽ, ക്രിയ ചെയ്ത് ഉത്തരം കണ്ടുപിടിക്കേണ്ട ചോദ്യങ്ങൾ പ്രതീക്ഷിക്കാം. ഇതിന് പരമാവധി പരിശീലനം നേടണം. ഈ ഭാഗത്തെ മികച്ച സ്കോർ റാങ്ക് നിർണയത്തിൽ വലിയൊരു പങ്കു വഹിക്കാം. ഏതു വിഷയത്തിൽകൂടിയായാലും നേടുന്ന ഓരോ മാർക്കിനും റാങ്ക് നിർണയത്തിൽ പ്രാധാന്യമുണ്ടെന്ന കാര്യം ഓർത്തിരിക്കുക. നെഗറ്റീവ് മാർക്ക് രീതി ഉള്ളതിനാൽ ഉത്തരം തെറ്റിച്ച് മാർക്ക് നഷ്ടപ്പെടുത്താതിരിക്കാനും ശ്രദ്ധിക്കണം. ടൈ വരുമ്പോൾ ഒരു ഘട്ടത്തിൽ ഇത് നിർണായകമാകാം.
https://english.mathrubhumi.com/education/help-desk /ask-expert
Courtesy Mathrbhoomi
Jamia Millia Islamia invites application to It’s Residential Coaching Academy, for Free Civil Services coaching for minorities, SC, ST and women.
എം.എസ്‌സി./എം.എ.ക്കാർക്ക് ഐ.സി.എം.ആർ.-ജെ.ആർ.എഫ്.
അപേക്ഷ മേയ് 27 വരെ
:ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) ജൂനിയർ റിസർച്ച് ഫെലോഷിപ്പ് (ജെ.ആർ.എഫ്.) പരീക്ഷ കംപ്യൂട്ടർ അധിഷ്ഠിത രീതിയിൽ ജൂലായ് 12-ന് നടത്തും. ഏപ്രിൽ 27 മുതൽ മേയ് 27 വരെ അപേക്ഷിക്കാം. ബെംഗളൂരു, ചെന്നൈ, ഡൽഹി ഉൾപ്പെടെ 13 കേന്ദ്രങ്ങളിൽ പരീക്ഷ നടത്തും.
യോഗ്യത: 55 ശതമാനം മാർക്കോടെ എം.എസ്‌സി./എം.എ. തത്തുല്യ ബിരുദം നേടിയവർക്ക് അപേക്ഷിക്കാം. അവസാനവർഷ ബിരുദക്കാർക്കും അപേക്ഷിക്കാം. ഉയർന്നപ്രായം സെപ്റ്റംബർ 30-ന് 28 വയസ്സ്.
150 ഫെലോഷിപ്പുകളാണ് ഈവർഷം അനുവദിക്കുക. ഇതിൽ 120 ഫെലോഷിപ്പുകൾ ലൈഫ് സയൻസസിന് പ്രാധാന്യം നൽകിയുള്ള ബയോ മെഡിക്കൽ സയൻസസിനാണ് (മൈക്രോബയോളജി, ഫിസിയോളജി, മോളിക്യുലാർ ബയോളജി, ജനറ്റിക്സ്, ഹ്യൂമൻ ബയോളജി, ബയോടെക്‌നോളജി, ബയോകെമിസ്ട്രി, ബയോഇൻഫർമാറ്റിക്സ്, ബയോഫിസിക്സ്, ഇമ്യൂണോളജി, ഫാർമക്കോളജി, നഴ്‌സിങ്, സുവോളജി, ബോട്ടണി, എൻവയോൺമെന്റൽ സയൻസസ്, വെറ്ററിനറി മെഡിസിൻ). 30 ഫെലോഷിപ്പുകൾ സോഷ്യൽ സയൻസസ് (സൈക്കോളജി, സോഷ്യോളജി, ഹോംസയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, ആന്ത്രപ്പോളജി, സോഷ്യൽ വർക്ക്, പബ്ലിക് ഹെൽത്ത്/ഹെൽത്ത് ഇക്കണോമിക്സ്).
പോസ്റ്റ്‌ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് ചണ്ഡീഗഢിന്റെ സഹകരണത്തോടെയാണ് പരീക്ഷ നടത്തുന്നത്.
വിവരങ്ങൾക്ക്:
https://www.icmr.nic.in/content/junior-research-fellowships-jrf
ഇൻസ ടീച്ചർ അവാർഡ്: മേയ് 10 വരെ അപേക്ഷിക്കാം
:ഇന്ത്യൻ നാഷണൽ സയൻസ് അക്കാദമി (ഇൻസ) -ന്യൂഡൽഹി, ഇൻസാ ടീച്ചർ അവാർഡിന് അപേക്ഷ ക്ഷണിച്ചു. മാർഗനിർദേശവും പ്രോത്സാഹനവും നൽകി വിദ്യാർഥികളെ ശാസ്ത്രസാങ്കേതികമേഖലകളിലെ കരിയർ രൂപപ്പെടുത്താൻ നയിച്ച അധ്യാപകരെ അംഗീകരിക്കാനും ആദരിക്കാനും അവാർഡിൽക്കൂടി ലക്ഷ്യമിടുന്നു.
മേഖലകൾ: മെഡിക്കൽ, എൻജിനിയറിങ്, സയൻസസ് ഉൾപ്പെടെ ശാസ്ത്രസാങ്കേതികമേഖലയിലെ എല്ലാ ശാഖകളും വിഷയങ്ങളും അവാർഡിന്റെ പരിധിയിൽവരും. 50,000 രൂപ, ഒറ്റത്തവണ ബുക്ക് ഗ്രാന്റ് ആയി 20,000 രൂപ, സ്‌ക്രോൾ എന്നിവ അടങ്ങുന്നതാണ് അവാർഡ്.
നാമനിർദേശംചെയ്താണ് മത്സരാർഥികളെ കണ്ടെത്തുക. ഇൻസ, ഇന്ത്യൻ അക്കാദമി ഓഫ് സയൻസസ്, നാഷണൽ അക്കാദമി ഓഫ് സയൻസ് ഇന്ത്യ എന്നിവയിലെ വിശിഷ്ടാംഗങ്ങൾ, കോളേജ് പ്രിൻസിപ്പൽമാർ, സർവകലാശാലാ വൈസ് ചാൻസലർമാർ, ഇൻസ്റ്റിറ്റ്യൂഷൻ ഡയറക്ടർമാർ, സഹപ്രവർത്തകർ, ഒരു അക്കാദമിക്/ ഗവേഷണ-വികസന സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു പൂർവ വിദ്യാർഥി എന്നിവർക്ക് നാമനിർദേശങ്ങൾ നൽകാം. നാമനിർദേശം ചെയ്യപ്പെടുന്നവർക്ക് ഇന്ത്യയിലെ കോളേജിലോ സർവകലാശാലയിലോ സ്ഥാപനത്തിലോ കുറഞ്ഞത് 15 വർഷത്തെ ബിരുദ, പി.ജി. തലത്തിലെ പാഠ്യപരിചയം ഉണ്ടായിരിക്കണം.
നാമനിർദേശങ്ങൾ www.insaindia.res.in ൽ ന്യൂസ് ലിങ്കിലുള്ള നിശ്ചിത മാതൃകയിൽ നടത്തണം. പൂരിപ്പിച്ച ഫോർമാറ്റ് (പി.ഡി.എഫ്./ വേർഡ്) പിന്തുണാരേഖകൾസഹിതം മേയ് 10-നകം insacouncil@gmail.com-ലേക്ക് ഇ-മെയിൽവഴി കിട്ടണം.
Courtesy Mathrbhoomi
മകൾ ബി.എ.എം.എസ്. പൂർത്തിയാക്കുകയാണ്. എം.ഡി. ആയുർവേദം ഒഴികെ പഠിക്കാവുന്ന ചില കോഴ്‌സുകളെക്കുറിച്ചുള്ള വിവരംനൽകാമോ
മകൾ ബി.എ.എം.എസ്. പൂർത്തിയാക്കുകയാണ്. എം.ഡി. ആയുർവേദം ഒഴികെ പഠിക്കാവുന്ന ചില കോഴ്‌സുകളെക്കുറിച്ചുള്ള വിവരംനൽകാമോ ? - മീര, തൃശ്ശൂർ
ആയുർവേദ പി.ജി.ക്കു പോകാതെ വ്യത്യസ്ത മേഖലയിലേക്ക് മാറാൻ താത്‌പര്യമുള്ള ബി.എ. എം.എസ്. ബിരുദധാരികൾക്ക് പരിഗണിക്കാവുന്ന ചില പ്രോഗ്രാമുകൾ:
ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി - തിരുവനന്തപുരം (www.sctimst.ac.in), ജവാഹർലാൽ നെഹ്രു സർവകലാശാലയുടെ സെന്റർഫോർ സോഷ്യൽ മെഡിസിൻ ആൻഡ് കമ്യൂണിറ്റി ഹെൽത്ത് - ന്യൂഡൽഹി (https://jnuexams.nta.nic.in/), ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് - ജോധ്പുർ (www.aiimsjodhpur.edu.in), യൂണിവേഴ്‌സിറ്റി ഓഫ് ഹൈദരാബാദ് (www.uohyd.ac.in), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (വിവിധ കേന്ദ്രങ്ങൾ - https://phfi.org), തുടങ്ങിയ സ്ഥാപനങ്ങൾ നടത്തുന്ന മാസ്റ്റർഓഫ് പബ്ലിക് ഹെൽത്ത് പ്രോഗ്രാം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യൂക്കേഷൻ ആൻഡ് റിസർച്ച്, മൊഹാലി സെന്റർ: ട്രഡീഷണൽ മെഡിസിൻ സ്‌പെഷ്യലൈസേഷനിൽ എം.എസ്. (ഫാർമസി) (www.niperahm.ac.in)
നാഷണൽ ബ്രെയിൻ റിസർച്ച് സെന്റർ - ഹരിയാണ: എം.എസ്‌സി. ന്യൂറോസയൻസ് (www.nbrc.ac.in)
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യുട്രിഷ്യൻ - ഹൈദരാബാദ്: എം.എസ്‌സി. സ്‌പോർട്‌സ് ന്യുട്രിഷ്യൻ (www.nin.res.in/)
ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, റായ്പുർ: പിഎച്ച്.ഡി (ന്യൂക്ലിയർ മെഡിസിൻ, ഫിസിയോളജി) - നോൺ മെഡിക്കൽ വിഭാഗം (www.aiimsraipur.edu.in)
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് ഹെൽത്ത് (ഡൽഹി): ഇന്റഗ്രേറ്റഡ് എം.എസ്‌സി. ആൻഡ് പിഎച്ച്.ഡി. ഇൻ ക്ലിനിക്കൽ റിസർച്ച്
രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് - ന്യൂഡൽഹി: സർട്ടിഫിക്കറ്റ് ഓഫ് രാഷ്ട്രീയ ആയുർവേദ വിദ്യാപീഠ് (ഗുരു ശിഷ്യപരമ്പര പദ്ധതി) (www.ravdelhi.nic.in)
കേരളത്തിൽ സർക്കാർ മെഡിക്കൽകോളേജുകളിൽ എം.ബി.ബി. എസ്.: ബി.എ.എം.എസ്. യോഗ്യതയുള്ളവർക്ക് എം.ബി.ബി.എസ്. പ്രോഗ്രാമിൽ ഏഴ് സീറ്റ് സംവരണം ചെയ്തിട്ടുണ്ട്. നീറ്റ് യോഗ്യത നേടണം, കേരളാ എൻട്രൻസ് കമ്മിഷണറേറ്റിലേക്ക് യഥാസമയം അപേക്ഷിക്കണം (http://cee-kerala.org)
Friday, 24 April 2020
പി.ജി. മെഡിക്കൽ:ആദ്യഘട്ട താത്കാലിക അലോട്ട്്മെന്റ്
:കേരളത്തിലെ വിവിധ സർക്കാർ, സ്വാശ്രയ മെഡിക്കൽ കോളേജുകൾ, റീജണൽ കാൻസർ സെന്റർ -തിരുവനന്തപുരം എന്നിവിടങ്ങളിലെ പി.ജി. മെഡിക്കൽ പ്രവേശനത്തിനുള്ള ആദ്യഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു. നിലവിലെ പ്രത്യേകസാഹചര്യത്തിൽ അലോട്ട്‌മെന്റ് നേടിയവർ കോളേജിൽ നേരിട്ട് ഹാജരായി പ്രവേശനം നേടേണ്ടതില്ല. Candidate portal-ലിൽ ലഭ്യമാക്കിയിട്ടുള്ള virtual admission വഴി മേയ് നാലിന് വൈകീട്ട് അഞ്ചിനുമുമ്പായി പ്രവേശനം നേടാം.
ഹ്യൂമാനിറ്റീസ് പ്ലസ്‌ടു കഴിഞ്ഞ് ഫൈൻ ആർട്സ് ബിരുദപഠനത്തിന് കേരളത്തിൽ എവിടെയൊക്കെ കോഴ്‌സുകളുണ്ട് ?
ഹ്യൂമാനിറ്റീസ് പ്ലസ്‌ടു കഴിഞ്ഞ് ഫൈൻ ആർട്സ് ബിരുദപഠനത്തിന് കേരളത്തിൽ എവിടെയൊക്കെ കോഴ്‌സുകളുണ്ട് ?
- അനിൽകുമാർ, തൃശ്ശൂർ
കേരളത്തിൽ സാങ്കേതികവിദ്യാഭ്യാസവകുപ്പിന്റെ കീഴിലുള്ള മൂന്ന് ഫൈൻ ആർട്സ് കോളേജുകളിൽ നാലുവർഷത്തെ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) കോഴ്സുണ്ട്. കോളേജ് ഓഫ് ഫൈൻ ആർട്സ് തിരുവനന്തപുരം, രാജ രവിവർമ കോളേജ് ഓഫ് ഫൈൻ ആർട്സ് മാവേലിക്കര (രണ്ടും കേരള സർവകലാശാല), കോളേജ് ഓഫ് ഫൈൻ ആർട്സ് തൃശ്ശൂർ (കോഴിക്കോട് സർവകലാശാല) എന്നിവയിൽ.
മൂന്നിലും പെയിന്റിങ്, സ്കൾപ്ചർ, അപ്ലൈഡ് ആർട്ട് എന്നീ സവിശേഷമേഖലകളുണ്ട്. തൃശ്ശൂരിൽ ആർട്ട് ഹിസ്റ്ററി ആൻഡ് വിഷ്വൽ സ്റ്റഡീസ് എന്ന സവിശേഷമേഖലയും ഉണ്ട്. പ്ലസ് ടു ആണ് പ്രവേശനത്തിനുവേണ്ട വിദ്യാഭ്യാസയോഗ്യത. പ്രായം 17-27 പരിധിയിൽ ആയിരിക്കണം.
തിരഞ്ഞെടുപ്പ്, പ്രവേശനപരീക്ഷ (എഴുത്തുപരീക്ഷയും, പ്രായോഗിക പരീക്ഷയും) അടിസ്ഥാനമാക്കിയാണ്. http://www.dtekerala.gov.in/-ൽ അഡ്മിഷൻസ് ലിങ്കിൽ ഉള്ള 2019-ലെ ബി.എഫ്.എ. പ്രോസ്പക്ടസ് പരിശോധിക്കുക.
ശ്രീ ശങ്കരാചാര്യ സംസ്കൃതസർവകലാശാല (കാലടി), ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് (ബി.എഫ്.എ.) കോഴ്സ് നടത്തുന്നുണ്ട്. പെയിന്റിങ്, മ്യൂറൽ പെയിന്റിങ്, സ്കൾപ്ചർ എന്നീ സവിശേഷമേഖലകൾ ഉണ്ട്. പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 22 വയസ്സ്. അഭിരുചിപരീക്ഷ ഉണ്ടാകും. വിവരങ്ങൾക്ക്: https://ssus.ac.in/under-graduate
തൃപ്പൂണിത്തുറ ആർ.എൽ.വി. കോളേജ് ഓഫ് മ്യൂസിക് ആൻഡ് ഫൈൻ ആർട്സ്, പെയ്ന്റിങ്, അപ്ലൈഡ് ആർട്ട്, സ്കൾപ്ചർ എന്നീ മേഖലകളിൽ ബാച്ചിലർ ഓഫ് ഫൈൻ ആർട്സ് കോഴ്സ് നടത്തുന്നുണ്ട്. പ്ലസ് ടു യോഗ്യത വേണം. അഭിരുചി പരീക്ഷ, ഇന്റർവ്യൂ എന്നിവയുണ്ട്. https://rIvcollege.com
ഓൺലൈൻ പഠനത്തിന് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വെബ്‌സൈറ്റ്
: സംസ്ഥാനത്തെ വിവിധ സർവകലാശാലകളുടെ ബിരുദ, ബിരുദാനന്തര കോഴ്‌സുകളുടെ പാഠഭാഗങ്ങൾ അടങ്ങിയ സ്റ്റഡീമെറ്റീരിയൽസ് ഉന്നതവിദ്യാഭ്യാസ കൗൺസിൽ വെബ്‌സൈറ്റിൽ നൽകിത്തുടങ്ങി(www.kshec.gov.in).
സർവകലാശാല/കോളേജ് അധ്യാപകരുടെ സഹായത്തോടെ വികസിപ്പിച്ചിട്ടുള്ള ഉള്ളടക്ക മോഡ്യൂളുകളാണ് ഇവ. യു.ജി./പി.ജി. ക്ലാസുകളിലെ ഇലക്‌ട്രോണിക്‌സ്, കംപ്യൂട്ടർ സയൻസ്, സുവോളജി, കൊമേഴ്‌സ്, ഇക്കണോമിക്‌സ്, ഇംഗ്ലീഷ്, ഓപ്പൺ കോഴ്‌സുകൾ എന്നീ വിഷയങ്ങളിലുള്ളവയാണ് ഇപ്പോൾ ലഭ്യമാക്കിയിട്ടുള്ളത്. പി.ഡി.എഫ്. രേഖകൾ, പി.പി.ടി., വീഡിയോ എന്നീ ഫോർമാറ്റുകളിൽ നൽകിയിട്ടുള്ളവ വിദ്യാർഥികൾക്ക് ഡൗൺലോഡ് ചെയ്യാൻ കഴിയും.
കൃത്യമായ ഇടവേളകളിൽ പരിഷ്‌കരിക്കുന്നതിനോടൊപ്പം കൂടുതൽ വിഷയങ്ങളുടെ ഉള്ളടക്കം അപ്‌ലോഡ് ചെയ്യാനുള്ള ശ്രമത്തിലാണ് കൗൺസിൽ. കൗൺസിൽ റിസർച്ച്/ഡോക്യുമെന്റേഷൻ ഓഫീസർമാർ അടങ്ങിയ ടീമാണ് അക്കാദമികവും സാങ്കേതികവുമായ നേതൃത്വം നൽകുന്നത്.
ജാം 2020: പ്രവേശനത്തിന് മേയ് 10 വരെ അപേക്ഷിക്കാം
:ജാം (ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി.- 2020) സ്കോറിന്റെ അടിസ്ഥാനത്തിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്‌സി.) എന്നിവിടങ്ങളിലെ എം.എസ്‌സി. കോഴ്‌സ് പ്രവേശന ഷെഡ്യൂൾ പുനഃക്രമീകരിച്ചു. പുതുക്കിയ ഷെഡ്യൂൾ പ്രകാരം പ്രവേശനത്തിന് മേയ് പത്തു വരെ അപേക്ഷ നൽകാം.
തിരുത്തൽ വരുത്താൻ മേയ് 15 വരെ സമയം. ആദ്യപ്രവേശനപട്ടിക ജൂൺ 15-നും രണ്ടാമത്തേത് 30-നും മൂന്നാമത്തേത് ജൂലായ് 15-നും പ്രസിദ്ധീകരിക്കും. പ്രവേശനനടപടികൾ ജൂലായ് 20-ന് അവസാനിക്കും. ഐ.ഐ.ടി.കളിലെ എം.എസ്‌സി.(നാല് സെമസ്റ്റർ), ജോയന്റ് എം.എസ്‌സി. - പിഎച്ച്.ഡി., എം.എസ്‌സി. -പിഎച്ച്.ഡി., ഡ്യുവർ ഡിഗ്രി പ്രോഗ്രാമുകളിലെയും ഐ.ഐ.എസ്‌സി.യിലെ ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം ജാം സ്കോറിന്റെ അടിസ്ഥാനത്തിലാണ്.
സി.യു.സി.ഇ.ടി.: പരീക്ഷ മാറ്റി; അപേക്ഷ മേയ് 23 വരെ
:സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) മാറ്റിവെച്ചു. മേയ് 30, 31, ജൂൺ ആറ്, എഴ് തീയതികളിൽ നടത്താനിരുന്ന പരീക്ഷയാണ്. പുതിയ തീയതി പിന്നീട് അറിയിക്കും.
14 കേന്ദ്രസർവകലാശാലകൾ, നാല്് സംസ്ഥാനസർവകലാശാലകൾ എന്നിവയിലെ അണ്ടർ ഗ്രാജ്വേറ്റ് ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി. പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനാണ് സി.യു.സി.ഇ.ടി. നടത്തുന്നത്.
അപേക്ഷിക്കാനുള്ള തീയതി മേയ് 23 വരെ നീട്ടിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.cucetexam.in
പോലീസ് യൂണിവേഴ്‌സിറ്റിയിൽ ബിരുദ, പി.ജി. പ്രോഗ്രാമുകൾ
:സർദാർ പട്ടേൽ യൂണിവേഴ്‌സിറ്റി ഓഫ് പോലീസ്, സെക്യൂരിറ്റി ആൻഡ് ക്രിമിനൽ ജസ്റ്റിസ്-ജോധ്പുർ (രാജസ്ഥാൻ) വിവിധ യു.ജി., പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
കോഴ്‌സുകളും യോഗ്യതയും
• ബിരുദതലത്തിൽ ബി.എ. സോഷ്യൽ സയൻസ്, ബി.എ. സെക്യൂരിറ്റി മാനേജ്‌മെന്റ് എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാർക്കോടെ പ്ലസ് ടു ജയിച്ചവർക്ക് അപേക്ഷിക്കാം.
• എം.ടെക്. സൈബർ സെക്യൂരിറ്റി: കംപ്യൂട്ടർ സയൻസ്/ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്/ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിലൊന്നിൽ ബി.ഇ./ബി.ടെക്. അല്ലെങ്കിൽ എം.സി.എ./എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്)
• എം.എ./എം.എസ്‌സി. അപ്ലൈഡ് ക്രിമിനോളജി ആൻഡ് പോലീസ് സ്റ്റഡീസ്: ഏതെങ്കിലും വിഷയത്തിലെ ബിരുദം
• എൽഎൽ.എം./എം.എ. ക്രിമിനൽ ലോ: എൽഎൽ.എം. പ്രവേശനത്തിന് എൽഎൽ.ബി. വേണം. എം.എ.യ്ക്ക് ബിരുദവും ലോ എൻഫോഴ്‌സ്‌മെന്റ് ഏജൻസിയിലെ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയവും.
വിവരങ്ങൾക്ക്: https://www.policeuniversity.ac.in/
ബിരുദം, പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനം സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി) വഴിയാണ്. അപേക്ഷ മേയ് 23 വരെ www.cucetexam.in വഴി നൽകാം.
Wednesday, 22 April 2020
ഇഗ്‌നോ രജിസ്‌ട്രേഷൻ പുനരാരംഭിച്ചു
: ഇഗ്‌നോയുടെ വിവിധ കോഴ്‌സുകളുടെ ജൂലായ് സെഷനിലേക്കുള്ള രജിസ്‌ട്രേഷൻ പുനരാരംഭിച്ചു. ignou.samarth.edu.in എന്ന പുതിയ പോർട്ടൽ വഴിയാണ് അപേക്ഷിക്കേണ്ടത്.
onlinerr.ignou.ac.in എന്ന പഴയ ലിങ്കിൽ പ്രവേശിച്ചും പുതിയ പോർട്ടലിലെത്താം. ജൂൺ 30 വരെ അപേക്ഷിക്കാം. 49 പ്രോഗ്രാമിലേക്ക് അപേക്ഷിക്കാനുള്ള അവസരമുണ്ട്. വിവരങ്ങൾക്ക്: ignou.ac.in
Courtesy Mathrbhoomi
എൻജിനിയറിങ് ബ്രാഞ്ചും പഠിക്കാൻ (ബി.ടെക്.) ഏതെല്ലാം കോളേജുകളിൽ അവസരമുണ്ട് എന്ന് പരിശോധിക്കാനുള്ള വെബ്സൈറ്റ്
ഓരോ എൻജിനിയറിങ് ബ്രാഞ്ചും പഠിക്കാൻ (ബി.ടെക്.) ഏതെല്ലാം കോളേജുകളിൽ അവസരമുണ്ട് എന്ന് പരിശോധിക്കാനുള്ള വെബ്സൈറ്റ് ഏതാണ്? -ഫിറോസ്, എറണാകുളം
ഓരോ എൻജിനിയറിങ് ബ്രാഞ്ചിന്റെയും ബി.ടെക്. പ്രോഗ്രാമുകൾ ഉള്ള രാജ്യത്തെ എല്ലാ സ്ഥാപനങ്ങളുടെയും എല്ലാ വിവരങ്ങളും നേരിട്ടു നൽകുന്ന പൊതുവായ ഒരു വെബ്സൈറ്റ് ശ്രദ്ധയിൽ വന്നിട്ടില്ല. അഖിലേന്ത്യാ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ (എ.ഐ.സി.ടി.ഇ.) വെബ്സൈറ്റിൽ സംസ്ഥാനം തിരിച്ചുള്ള എൻജിനിയറിങ് കോളേജുകൾ, ഓരോന്നിലും ഉള്ള കോഴ്സുകൾ എന്നിവ ലഭ്യമാണ്.
www.aicte-india.org ലെ ‘സ്റ്റാറ്റിസ്റ്റിക്സ്’ എന്ന ലിങ്കിൽ, ‘എ.ഐ.സി.ടി.ഇ. അപ്രൂവ്ഡ് യൂണിവേഴ്സിറ്റീസ്/ഇൻസ്റ്റിറ്റ്യൂഷൻസ്’ എന്ന ഉപ ലിങ്കിൽ ഇത് കണ്ടെത്താം.
കേരളത്തിലെ എൻജിനിയറിങ് കോളേജുകളുടെ പട്ടിക, സർക്കാർ, സർക്കാർ/സർവകലാശാലാ നിയന്ത്രിതം, സ്വകാര്യ സ്വാശ്രയം എന്ന് തരംതിരിച്ച് പ്രോസ്പക്ടസിൽ നൽകിയിട്ടുണ്ട്. ഓരോ കോളേജിനുനേരെയും അവിടെ ഏതൊക്കെ ബ്രാഞ്ചുകളിലെ ബി.ടെക്. പ്രോഗ്രാമുകൾ ഉണ്ട് എന്നും നൽകിയിട്ടുണ്ട്. 2020-ലെ പ്രോസ്പക്ടസ് http://cee-kerala.org യിൽ കീം 2020 എന്ന ലിങ്കിൽ കിട്ടും. https://cee.kerala.gov.in ൽ ‘കീം 2020 ഓൺലൈൻ ആപ്ലിക്കേഷൻ’ ലിങ്ക് വഴിയും പ്രോസ്പക്ടസ് കിട്ടും.
കേരളത്തിൽ, ബ്രാഞ്ചു തിരിച്ച് കോളേജ് ലഭ്യത മനസ്സിലാക്കാൻ, കഴിഞ്ഞവർഷത്തെ അലോട്ട്മെന്റിന്റെ ഭാഗമായി പ്രസിദ്ധപ്പെടുത്തിയിട്ടുള്ള അവസാനറാങ്ക് പട്ടിക പരിശോധിക്കാവുന്നതാണ്. ഇതിൽ ഓരോ ബ്രാഞ്ചിലെയും ഗവൺമെന്റ് (ജി), സർക്കാർ സ്വാശ്രയം (എൻ), സ്വകാര്യ സ്വാശ്രയം (എസ്) എന്നീ വിഭാഗങ്ങളിലെ കോളേജുകളും അലോട്ട്മെന്റിനു ശേഷമുള്ള അവസാനറാങ്ക് നിലയും നൽകിയിട്ടുണ്ട്.
http://cee-kerala.org ൽ കീം 2019 അലോട്ട്മെന്റ് ഡീറ്റെെൽസ്-ൽ 2019 ജൂലായ് 17-നു പ്രസിദ്ധപ്പെടുത്തിയ ലാസ്റ്റ് റാങ്ക് പട്ടിക പ്രകാരം കമ്മിഷണറുടെ അലോട്ട്മെന്റിൽ, അപ്ലൈഡ് ഇലക്‌ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ ബി.ടെക്. പ്രോഗ്രാം, രണ്ടു സർക്കാർ വിഭാഗം കോളേജുകളിലും ഒരു സർക്കാർ നിയന്ത്രിതത്തിലും ഒമ്പത് സ്വകാര്യ സ്വാശ്രയത്തിലും ഉണ്ട്. ഇപ്രകാരം മറ്റു ബ്രാഞ്ചുകളുടെയും ലഭ്യത കണ്ടുപിടിക്കാം.
അഖിലേന്ത്യാ തലത്തിൽ ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) നടത്തുന്ന ബി.ടെക്./ബി.ഇ. അലോട്ട്മെന്റിന്റെ സീറ്റ് ലഭ്യത സംബന്ധിച്ച വിവരങ്ങൾ https://josaa.nic.in ൽ ‘സീറ്റ് മട്രിക്സ്’ ലിങ്കിൽ ലഭ്യമാണ്. ഐ.ഐ.ടി,. എൻ.ഐ.ടി., ഐ.ഐ.ഐ.ടി., ഗവൺമന്റ് ഫണ്ടഡ് ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയാണ് ഇതിന്റെ പരിധിയിൽ വരുന്നത്.
ഐ.ഐ.ടി.കളിലെ വിവിധ ബ്രാഞ്ച് ലഭ്യത സംബന്ധിച്ച വിവരം https://jee adv.ac.in ലെ ഇൻഫർമേഷൻ ബ്രോഷറിലുണ്ട്. കെമിക്കൽ എൻജിനിയറിങ് 15-ഉം സിവിൽ 19-ഉം ഐ.ഐ.ടി.കളിൽ ഉണ്ട്. ഇവയൊക്കെ പരിശോധിക്കുക.
പബ്ലിക് ഹെൽത്ത് മാസ്റ്റേഴ്‌സ്, ഡിപ്ലോമ പ്രോഗ്രാമുകൾ
: തിരുവനന്തപുരം ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി (എസ്.സി.ടി.ഐ.എം.എസ്.ടി.) മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത് (എം.പി.എച്ച്.), ഡിപ്ലോമ ഇൻ പബ്ലിക് ഹെൽത്ത് (ഡി.പി.എച്ച്.) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
• എം.പി.എച്ച്. പ്രവേശനത്തിന് എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എൻ.വൈ.എസ്., ബി.യു.എം.എസ്., ബി.എസ്.എം.എസ്., ബി.എച്ച്.എം.എസ്., ബി.ടെക്., ബി.ഇ. ബിരുദധാരികൾ, വെറ്ററിനറി, നഴ്‌സിങ്, ഫിസിയോതെറാപ്പി, ഒക്യുപ്പേഷണൽ തെറാപ്പി, ഫാർമസി തുടങ്ങിയ നാലുവർഷ ബിരുദമുള്ളവർ, സ്റ്റാറ്റിസ്റ്റിക്സ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ഡമോഗ്രഫി, പോപ്പുലേഷൻ സ്റ്റഡീസ്, ന്യൂട്രീഷൻ, സോഷ്യോളജി, ഇക്കണോമിക്സ്, സൈക്കോളജി, ആന്ത്രോപ്പോളജി, സോഷ്യൽ വർക്ക്, മാനേജ്‌മെന്റ്, ലോ, പോസ്റ്റ് ഗ്രാജ്വേറ്റുകൾ എന്നിവർക്ക് അപേക്ഷിക്കാം. ആരോഗ്യ, അനുബന്ധ മേഖലകളിലെ പ്രവൃത്തിപരിചയം അഭികാമ്യമാണ്. വിദ്യാഭ്യാസയോഗ്യത, പബ്ലിക് ഹെൽത്ത് മേഖലയിലെ പ്രൊഫഷണൽ പരിചയം, എഴുത്തുപരീക്ഷ, അഭിമുഖം എന്നിവ അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.
• ഒരുവർഷം ദൈർഘ്യമുള്ള ഡി.പി.എച്ച്. പ്രോഗ്രാം പൊതുജനാരോഗ്യത്തിന്റെ കാര്യക്ഷമതാ പരിപോഷണത്തിനായി പ്രവർത്തിക്കുന്ന സംസ്ഥാന-കേന്ദ്ര സർക്കാർ വകുപ്പുകൾ/ഏജൻസികൾ എന്നിവിടങ്ങളിലെ എം.ബി.ബി.എസ്. ഡോക്ടർമാരെ ഉദ്ദേശിച്ചുള്ളതാണ്. എം.ബി.ബി.എസിനുശേഷം കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം സർക്കാർ സർവീസിൽ വേണം. തിരഞ്ഞെടുപ്പിന്റെ ഭാഗമായി, എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകാം.
അപേക്ഷ www.sctimst.ac.in വഴി ഏപ്രിൽ 30 വരെ നൽകാം.
Courtesy Mathrbhoomi
CUCET-2020 Entrance Examination has been extended till Saturday, May 23, 2020.
Tuesday, 21 April 2020
Study Abroad
ജെ.ഡി.സി.: മേയ് എട്ടുവരെ അപേക്ഷിക്കാം
:സംസ്ഥാന സഹകരണയൂണിയൻ നടത്തിവരുന്ന 2020-’21 അധ്യയനവർഷത്തേക്കുള്ള ജെ.ഡി.സി. പ്രവേശനത്തിന്റെ അപേക്ഷ സ്വീകരിക്കുന്നത് മേയ് എട്ടിന് വൈകീട്ട് അഞ്ചുവരെ ദീർഘിപ്പിച്ചതായി അഡീഷണൽ രജിസ്ട്രാർ - സെക്രട്ടറി അറിയിച്ചു.
പ്ലസ് ടു ഹ്യുമാനിറ്റീസ് പഠിക്കുന്നു. ഇതിനുശേഷം ചേരാവുന്ന നല്ല പ്രൊഫഷണൽ കോഴ്‌സുകൾ ഏതൊക്കെയാണ് ?
-ഗോകുൽ, കോട്ടയം
ഒരു തൊഴിൽമേഖലയിൽ സ്വന്തമായി പ്രവർത്തിക്കാൻ അവസരം ഒരുക്കുന്ന ഒരു വ്യക്തിയെ ആ മേഖലയിൽ പ്രവർത്തിക്കാൻ സജ്ജമാക്കുന്ന കോഴ്സിനെ പ്രൊഫഷണൽ കോഴ്‌സ് എന്നുപറയാം. ഉദാഹരണത്തിന് നിയമപഠനം പൂർത്തിയാക്കുന്ന ഒരാൾക്ക് അഭിഭാഷകനായി പ്രാക്ടീസ് ചെയ്യാം. ചാർട്ടേഡ് അക്കൗണ്ടൻസി പഠിച്ചാൽ ചാർട്ടേഡ് അക്കൗണ്ടന്റ് ആയി ജോലിചെയ്യാം. ഇവ രണ്ടും പ്രൊഫഷണൽ കോഴ്‌സുകളാണ്. അതുപോലെ ഒരുപാടു മേഖലകൾ ഉണ്ട്. സ്വന്തമായി ജോലി കണ്ടെത്തുന്നതിനപ്പുറം ഒരു പ്രൊഫഷണൽ കോഴ്‌സ് യോഗ്യത വഴി സർക്കാർ/സ്വകാര്യ മേഖലകളിൽ സ്ഥിരം/താത്‌കാലിക ജോലികളും ലഭിക്കാമെന്ന കാര്യവും മനസ്സിലാക്കുക.
നല്ല പ്രൊഫഷണൽ കോഴ്‌സ് ഏതെന്നു നിർവചിക്കാൻ കഴിയില്ല. ഒരു വ്യക്തിയുമായി ബന്ധപ്പെടുത്തിമാത്രമേ ഒരു മേഖല നല്ലതോ മോശമോ എന്ന് തരംതിരിക്കാൻ കഴിയൂ. ഒരു വ്യക്തി തിരഞ്ഞെടുക്കുന്ന മേഖലയിൽ, ആ വ്യക്തിക്കു മികവുകാട്ടാൻ കഴിഞ്ഞാൽ ആ മേഖല ആ വ്യക്തിക്ക് മികച്ചതാകും. അല്ലെങ്കിൽ മോശവും. അങ്ങനെ നോക്കുമ്പോൾ എല്ലാ മേഖലകളും നല്ലതാണെന്നു കാണാം. പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന മേഖലയിലെ, ഒരു വ്യക്തിയുടെ അഭിരുചിയാണ് ഇതിന്റെയൊക്കെ അടിസ്ഥാനം.
അഭിഭാഷകൻ ആകാൻവേണ്ട അഭിരുചിയുള്ളവരെ സംബന്ധിച്ച് ആ പ്രൊഫഷണൽ കോഴ്‌സ് ആണ് അനുയോജ്യം.
ചാർട്ടേഡ് അക്കൗണ്ടന്റ് ആകാനുള്ള അഭിരുചിയും താത്‌പര്യവുമുള്ളവർക്ക് ചാർട്ടേഡ് അക്കൗണ്ടൻസി എന്ന പ്രൊഫഷണൽ കോഴ്‌സ് ആയിരിക്കും ഉചിതം. നിയമമേഖലയിൽ ശോഭിക്കുന്നയാൾ ചാർട്ടേഡ് അക്കൗണ്ടൻസി മേഖലയിൽ വിജയിക്കണമെന്നില്ല. മറിച്ചും ബാധകമാണ്. അപ്പോൾ, അഭിരുചി അനുസരിച്ചുള്ള പ്രൊഫഷണൽ കോഴ്‌സ് കണ്ടെത്തണം. ഒപ്പം അതിൽ താത്‌പര്യവും കാട്ടണം. ഇവ രണ്ടും പരിഗണിച്ചുകൊണ്ട് ഒരു മേഖല കണ്ടെത്തിയാൽ, അതായിരിക്കും ഒരു വ്യക്തിയെ സംബന്ധിച്ച് ഏറ്റവും നല്ല മേഖല. ഒരു വ്യക്തിക്ക് നല്ലതെന്നു തോന്നുന്നത് മറ്റൊരാൾക്ക് നല്ലതെന്ന് തോന്നണമെന്നില്ല.
ഹ്യുമാനിറ്റീസ് പഠിക്കുന്നവർക്ക് ചിന്തിക്കാവുന്ന മറ്റു ചില പ്രൊഫഷണൽ പ്രോഗ്രാമുകൾ ഇവയാണ്: കോസ്റ്റ് അക്കൗണ്ടൻസി, കമ്പനി സെക്രട്ടറി പ്രോഗ്രാം, ഡിസൈൻ, ഫാഷൻ ഡിസൈൻ, സിനിമ പഠനം, ഫൈൻ ആർട്‌സ്, പെർഫോമിങ് ആർട്‌സ് മുതലായവ.
അഭിരുചിക്കനുസരിച്ചു കോഴ്‌സ് എടുക്കാൻ നോക്കുക.
Courtesy Mathrbhoomi
ഐ.ഐ.ടി. ഗോവയിൽ എം.ടെക്., പിഎച്ച്.ഡി.
:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) ഗോവ എം.ടെക്., പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. എം.ടെക്കിന് റെഗുലർ (ടീച്ചിങ് അസിസ്റ്റന്റ്ഷിപ്പ് കാറ്റഗറി), സ്‌പോൺസേർഡ്/സെൽഫ് ഫിനാൻസിങ് (അസിസ്റ്റന്റ്ഷിപ്പ് ഇല്ലാതെ) വിഭാഗങ്ങളുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ എന്നീ ബ്രാഞ്ചുകളിലാണ് എം.ടെക് ഉള്ളത്.
നിശ്ചിതമാർക്കോടെ എൻജിനിയറിങ് ബാച്ചിലർ ബിരുദവും ഗേറ്റ് യോഗ്യതയും റെഗുലർ വിഭാഗത്തിൽ പ്രവേശനത്തിനുവേണം. ഐ.ഐ.ടി. ബിരുദധാരികൾക്ക് ഗേറ്റ് യോഗ്യത നിർബന്ധമില്ല.
സ്‌പോൺസേർഡ്/സെൽഫ് ഫിനാൻസിങ് വിഭാഗത്തിൽ എൻജിനിയറിങ് യോഗ്യതയുള്ള സായുധസേനാ കമ്മിഷൻഡ് ഓഫീസർമാർ, സെൻട്രൽ പോലീസ് ഓർഗനൈസേഷൻ ഓഫീസർമാർ, പൊതുമേഖലാസ്ഥാപനങ്ങൾ/ബാങ്കുകൾ എന്നിവ സ്‌പോൺസർ ചെയ്യുന്നവർ, സ്‌പോൺസറിങ് ഉള്ള സ്വകാര്യജീവനക്കാർ, സെൽഫ് സ്‌പോൺസേർഡ് അപേക്ഷകർ എന്നിവരെ പരിഗണിക്കും.
വിവരങ്ങൾക്ക്: www.iitgoa.ac.in/MTECH2020/ . അവസാന തീയതി: ജൂൺ ഒന്ന്.
റെഗുലർ, ഫുൾടൈം, പാർട് ടൈം വിഭാഗങ്ങളിൽ പിഎച്ച്.ഡി. പ്രവേശനത്തിന് www.iitgoa.ac.in/admission.php വഴി ഏപ്രിൽ 30 വരെ അപേക്ഷിക്കാം
Courtesy Mathrbhoomi
Monday, 20 April 2020
പ്ലസ്ടുവിന് കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ബി.ഫാം. പഠിക്കാമോ? പ്ലസ് ടുവിന് ബയോളജി പഠിച്ചിരിക്കണോ? പ്രവേശനം എങ്ങനെയാണ്?
പ്ലസ്ടുവിന് കംപ്യൂട്ടർ സയൻസ് പഠിച്ചവർക്ക് ബി.ഫാം. പഠിക്കാമോ? പ്ലസ് ടുവിന് ബയോളജി പഠിച്ചിരിക്കണോ? പ്രവേശനം എങ്ങനെയാണ്?
-രാഹുൽ, പത്തനംതിട്ട
കേരളത്തിലെ 2020-ലെ പ്രൊഫഷണൽ കോഴ്സ് പ്രവേശന പ്രോസ്പെക്ടസ് പ്രകാരം ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി എന്നീ വിഷയങ്ങളും മാത്തമാറ്റിക്സ് അല്ലെങ്കിൽ ബയോളജിയും പഠിച്ച് ഓരോന്നും പ്രത്യേകം ജയിച്ച്, പ്ലസ് ടു / തത്തുല്യ പരീക്ഷ ജയിച്ചവർക്ക് ബി.ഫാം. (ബാച്ച്‌ലർ ഓഫ് ഫാർമസി) പ്രവേശനത്തിന് അർഹതയുണ്ട്. ബയോളജി പഠിച്ചിരിക്കണമെന്ന് നിർബന്ധമില്ല. പ്ലസ് ടു തലത്തിൽ ഇംഗ്ലീഷ് ഒരു വിഷയമായി പഠിക്കുകയും പഠിക്കുന്ന കംപ്യൂട്ടർ സയൻസ് ഗ്രൂപ്പിൽ, മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി എന്നിവയുണ്ടാവുകയും ചെയ്യുന്ന പക്ഷം നിങ്ങൾക്ക് ബി.ഫാം. പ്രവേശനത്തിന് അപേക്ഷിക്കാം. പ്ലസ് ടു പരീക്ഷ ജയിക്കണം. പ്ലസ് ടു മാർക്ക് സംബന്ധിച്ച വ്യവസ്ഥയൊന്നുമില്ല.
പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. ഒരു പേപ്പർ. രണ്ടര മണിക്കൂർ ദൈർഘ്യം. ഫിസിക്സിൽ നിന്നും 72-ഉം, കെമിസ്ട്രിയിൽ നിന്നും 48-ഉം പ്ലസ് ടു നിലവാരമുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ശരിയുത്തരത്തിന് നാല് മാർക്ക്. ഉത്തരം തെറ്റിയാൽ ഒരു മാർക്ക് നഷ്ടമാകും. ഈ പേപ്പർ കേരള എൻജിനിയറിങ് പ്രവേശന പരീക്ഷയുടെ ആദ്യപേപ്പർ തന്നെയാണ്. ഈ പേപ്പറിൽ കെമിസ്ട്രിയിൽ 192 ൽ (48x4) ലഭിക്കുന്ന മാർക്കിനെ 2.25 കൊണ്ട് ഗുണിക്കും. അപ്പോൾ കെമിസ്ട്രി മാർക്ക് 432 ലാകും. ഇത് ഫിസിക്സ് ഭാഗത്തെ മാർക്കിനോട് (പരമാവധി 288: 72 x 4) കൂട്ടും. അപ്പോൾ പരമാവധി മാർക്ക് 720 ആകും. ഈ മാർക്കിനെ മൂന്നിൽ രണ്ട് കൊണ്ട് ഗുണിച്ച്, മാർക്ക് 480-ൽ ആക്കും. ഇങ്ങനെ ലഭിക്കുന്ന ഇൻഡക്സ് മാർക്ക് പരിഗണിച്ചാണ് ബി.ഫാം. റാങ്ക് പട്ടിക തയ്യാറാക്കുക.
കേന്ദ്രീകൃത അലോട്ട്മെന്റ് വഴി പ്രവേശന പരീക്ഷാ കമ്മിഷണർ ഗവൺമന്റ് സീറ്റ് അലോട്ട്മെന്റ് നടത്തും. മുൻവർഷങ്ങളിലെ പ്രവേശന വിവരങ്ങൾക്ക് http://cee-kerala.org/ കാണണം.
ജാമിയ മിലിയ എൻജി./ ആർക്കി. പ്രവേശനം ജെ.ഇ.ഇ. മെയിൻ വഴി
:കേന്ദ്ര സർവകലാശാലയായ ജാമിയ മിലിയ ഇസ് ലാമിയയിലെ ബി.ടെക്./ബി.ആർക്. പ്രവേശനത്തിന് അപേക്ഷിക്കാം. സിവിൽ, കംപ്യൂട്ടർ, ഇലക്‌ട്രിക്കൽ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ, മെക്കാനിക്കൽ ബ്രാഞ്ചുകളിലാണ് ബി.ടെക്.
ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്നിനും കൂടി 55 ശതമാനം മാർക്ക് നേടി സീനിയർ സെക്കൻഡറി സ്കൂൾ സർട്ടിഫിക്കറ്റ് (പ്ലസ് ടു/തത്തുല്യം) പരീക്ഷ ജയിച്ചവർ, കുറഞ്ഞത് 55 ശതമാനം മാർക്കോടെ 3/4 വർഷ അംഗീകൃത എൻജിനിയറിങ് ഡിപ്ലോമ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
ബി.ആർക്. (റെഗുലർ/സ്വാശ്രയം) പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങൾ പഠിച്ച് മൂന്നിനുംകൂടി 50-ഉം പ്ലസ്ടു പരീക്ഷയിൽ മൊത്തം 50-ഉം ശതമാനം മാർക്ക് നേടിയവർ, മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച് മൊത്തം 50 ശതമാനം മാർക്കോടെ ത്രിവത്സര ഡിപ്ലോമ ജയിച്ചവർ എന്നിവർക്ക് അപേക്ഷിക്കാം.
രണ്ടിലെയും പ്രവേശനം ജെ.ഇ.ഇ. (മെയിൻ) 2020-ലെ, എൻജിനിയറിങ്/ആർക്കിടെക്ചർ പ്രവേശനപരീക്ഷാ സ്കോർ പരിഗണിച്ചായിരിക്കും. മേയ് നാലിനകം http://jmicoe.in/ വഴി അപേക്ഷിക്കണം.
Sunday, 19 April 2020
ഇവർ എഞ്ചിനീയറിങ്ങിലെ നിത്യഹരിത ശാഖകൾ
പി.ജി. മെഡിക്കൽ/ഡെന്റൽ റാങ്ക് ലിസ്റ്റ്
പി.ജി. മെഡിക്കൽ/ഡെന്റൽ റാങ്ക് ലിസ്റ്റ്
പി.ജി. മെഡിക്കൽ/ഡെന്റൽ സംസ്ഥാന റാങ്ക് ലിസ്റ്റ് www.cee.kerala.gov.in-ൽ പ്രസിദ്ധീകരിച്ചു.
നീറ്റ്/കീം: ഓൺലൈൻ ക്രാഷ് കോഴ്‌സിൽ ചേരാം
: മാതൃഭൂമി സിൽവർബുള്ളറ്റിൽ (www.silverbullet.in) കീം, നീറ്റ് പ്രവേശന പരീക്ഷകൾക്കുള്ള ഓൺലൈൻ ക്രാഷ് കോഴ്സിന് രജിസ്റ്റർ ചെയ്യാം. കുറഞ്ഞ സമയത്തിനുള്ളിൽ ഏറ്റവും ശാസ്ത്രീയമായി പഠിക്കാൻ സഹായിക്കുന്ന ഓൺലൈൻ എൻട്രൻസ് ക്രാഷ് കോഴ്‌സാണ് സിൽവർബുള്ളറ്റ്. എൻജിനിയറിങ്/മെഡിക്കൽ എൻട്രൻസ് ക്രാഷ് കോഴ്‌സിന് 3481 രൂപയാണ് ഫീസ്. എൻജിനിയറിങ്-മെഡിക്കൽ എൻട്രൻസ് ക്രാഷ് കോഴ്‌സുകൾ ഒരുമിച്ച് പഠിക്കുന്നതിന് 4641 രൂപയുമാണ് ഫീസ്.
സിൽവർ ബുള്ളറ്റിലൂടെ ഇനിയുള്ള സമയം പൂർണമായും പ്രയോജനപ്പെടുത്തി വീട്ടിലിരുന്ന് പഠിക്കാനാകും. എല്ലാ ദിവസവും മോഡൽ പരീക്ഷകൾ എഴുതി സ്പീഡ് വർധിപ്പിക്കാം. പാഠഭാഗങ്ങൾ ആവർത്തിച്ചുപയോഗിക്കാം. പ്രാക്ടീസ് ടെസ്റ്റുകളിലൂടെ ഉത്തരം ശരിയാണോ എന്ന് ഉറപ്പുവരുത്താം. അതനുസരിച്ച്, കൂടുതൽ ശ്രദ്ധിക്കേണ്ട വിഷയങ്ങൾക്ക് ഊന്നൽ കൊടുക്കാം. അധ്യാപകരുമായി ഓൺലൈനിലൂടെ സംശയങ്ങൾ ചോദിച്ച് മനസ്സിലാക്കാനും അവസരമുണ്ടാകും. വിഷയം തിരിച്ചുള്ള പാഠഭാഗങ്ങൾ, കോൺസെപ്റ്റ്‌സ് എളുപ്പത്തിൽ റിവൈസ് ചെയ്യുവാൻ സഹായിക്കുന്ന ഫ്ളാഷ് കാർഡുകൾ, ഓർത്തിരിക്കേണ്ട പ്രധാന ഇക്വേഷൻസ്, ടെസ്റ്റ് പേപ്പറുകൾ, പ്രധാന പ്രവേശന പരീക്ഷകളായ ജെ.ഇ.ഇ. മെയിൻ, നീറ്റ്, കീം എന്നിവയുടെ മോഡൽ പരീക്ഷകളും ഇതിലുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: 7511141888 / 9895465519, www.silverbullet.in
Courtesy Mathrbhoomi
ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസം പിഎച്ച്.ഡി. പ്രവേശനം
:കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ കീഴിലെ സ്വയംഭരണ സ്ഥാപനമായ നവി മുംബൈയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിയോമാഗ്‌നറ്റിസം പിഎച്ച്.ഡി. പ്രോഗ്രാമിന് അപേക്ഷിക്കാം.
സോളിഡ് എർത്ത്, അപ്പർ അറ്റ്‌മോസ്ഫിയർ, ഒബ്‌സർവേറ്ററി ഡേറ്റ അനാലിസിസ് എന്നിവയുടെ പഠനങ്ങൾക്കു പ്രസക്തിയുള്ള, ജിയോമാഗ്‌നറ്റിസം, അനുബന്ധ മേഖലകളിലെ ഡോക്ടറൽ പ്രോഗ്രാമുകൾക്കാണ് റിസർച്ച് സ്കോളറായി പ്രവേശനം നൽകുക.
വിവിധ സർവകലാശാലകളിലായി (മുംബൈ, ശിവജി, നോർത്ത് മഹാരാഷ്ട്ര, എസ്.ആർ.ടി.എം, ആന്ധ്ര, മനോൻമണിയം സുന്ദരനാർ, എൻ.ഐ.ടി. വാറങ്കൽ), ഫിസിക്സ്, അപ്ലൈഡ് ജിയോളജി, ജിയോഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങളിലെ അംഗീകൃത ഗവേഷണകേന്ദ്രമായ ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം പൂർത്തിയാക്കുന്നവർക്ക് ബന്ധപ്പെട്ട സർവകലാശാലയുടെ പിഎച്ച്.ഡി. ബിരുദം ലഭിക്കും.
അപേക്ഷകർക്ക് ഫിസിക്സ്/ജിയോഫിസിക്സ്/ സ്പേസ് ഫിസിക്സ്/അപ്ലൈഡ് ജിയോളജി ആൻഡ് അപ്ലൈഡ് മാത്തമാറ്റിക്സിൽ, എം.എസ്‌സി/ എം.എസ്‌സി (ടെക്) ബിരുദം വേണം. എല്ലാ ഘട്ടത്തിലും 60 ശതമാനം മാർക്ക് നേടണം. ബി.എസ്‌സി. തലത്തിൽ ഫിസിക്സ്/മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ജനുവരി 2021 വരെ സാധുതയുള്ള ബന്ധപ്പെട്ട വിഷയത്തിലെ ഗേറ്റ്/നെറ്റ്/ഇൻസ്പയർ സർട്ടിഫിക്കറ്റ് ഉള്ളവരെയും സൂചിപ്പിച്ച സർവകലാശാലകളിലൊന്നിന്റെ പി.ഇ.ടി. സ്കോർ ഉള്ളവരെയും ഇന്റർവ്യൂവിന് നേരിട്ടു വിളിക്കാം. മറ്റുള്ളവർക്ക് എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ ഉണ്ടാകും. ഇവർ തിരഞ്ഞെടുക്കപ്പെട്ടാൽ ഒരു വർഷത്തിനകം സൂചിപ്പിച്ച ഏതെങ്കിലും ഒരു യോഗ്യതാ പരീക്ഷ ജയിക്കണം.
അവസാന തീയതി മേയ് 15. അപേക്ഷയ്ക്കും കൂടുതൽ വിവരങ്ങൾക്കും: http://iigm.res.in
Courtesy Mathrbhoomi
Friday, 17 April 2020
കോവിഡ്: സി.ബി.എസ്.ഇ. സിലബസ് ലഘൂകരിച്ചേക്കും
ന്യൂഡൽഹി: കോവിഡ്-19 വ്യാപനം തടയാൻ പ്രഖ്യാപിച്ച അടച്ചിടൽ തുടരുന്ന സാഹചര്യത്തിൽ 2020-’21 അധ്യയനവർഷത്തേക്കുള്ള സിലബസ് ലഘൂകരിക്കാൻ സി.ബി.എസ്.ഇ. ആലോചിക്കുന്നു. ഇതിനുള്ള നടപടികൾ ആരംഭിച്ചതായി ബോർഡ് വൃത്തങ്ങൾ പറഞ്ഞു.
സിലബസ് ലഘൂകരിക്കാനുള്ള നടപടികൾ എൻ.സി.ഇ. ആർ.ടി. നേരത്തേ ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
വരുന്ന അധ്യയനവർഷം വിദ്യാർഥികളുടെ പാഠ്യേതര പ്രവർത്തനങ്ങൾ ഒഴിവാക്കിയേക്കും. പരമാവധി സമയം അക്കാദമികപ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനാണിത്. ആദ്യ ടേമിൽ ഇപ്പോഴുള്ളതുപോലെ അധ്യയനം നടത്താനും രണ്ടാമത്തെ ടേമിലേക്കുള്ള പാഠഭാഗങ്ങൾ കുറയ്ക്കാനുമാണ് ബോർഡ് ശ്രമിക്കുന്നത്.
സിലബസ് ലഘൂകരിക്കുന്ന കാര്യത്തിൽ ബന്ധപ്പെട്ടവരിൽനിന്ന് അഭിപ്രായങ്ങൾ തേടിയതായും അവരുടെ നിർദേശങ്ങൾ അധികൃതർ പരിശോധിച്ചുവരുകയാണെന്നും ഉന്നതോദ്യോഗസ്ഥൻ പറഞ്ഞു. മുതിർന്ന അധ്യാപകരുമായി നടത്തിയ വെബിനാറിലാണ് സിലബസ് ലഘൂകരിക്കുന്നതിനെക്കുറിച്ചുള്ള സൂചന അധികൃതർ നൽകിയത്.
വിദ്യാർഥികളോട് അനുകമ്പയും സഹാനുഭൂതിയും ഉണ്ടായിരിക്കണമെന്നും അടച്ചിടൽമൂലം അവർ വിഷാദത്തിലേക്കും ഒറ്റപ്പെടലിലേക്കും പോകുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അധ്യാപകരോട് ബോർഡ് നിർദേശിച്ചു.
വീട്ടിൽ കഴിയുന്ന വിദ്യാർഥികളുമായി ആശയവിനിമയം നടത്തണമെന്നും അവരുടെ സർഗാത്മക പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ബോർഡ് പറഞ്ഞു.
Courtesy Mathrbhoomi
+2 വിദ്യാർഥിയാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിന് എത്ര സർവകലാശാലകളിലേക്ക് അപേക്ഷിക്കാം ? ജനറൽ കാറ്റഗറിയിലാണ്. - ശാലിനി, ഇടുക്കി
സ് ടു വിദ്യാർഥിയാണ്. സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റിന് എത്ര സർവകലാശാലകളിലേക്ക് അപേക്ഷിക്കാം ? ജനറൽ കാറ്റഗറിയിലാണ്. - ശാലിനി, ഇടുക്കി
അപേക്ഷാർഥിയുടെ കാറ്റഗറിക്കു ബാധകമായ ഫീസടച്ച് (ജനറൽ വിഭാഗക്കാർക്ക് 800 രൂപ) മൂന്ന് സർവകലാശാലകളിൽ ഓരോന്നിലും മൂന്ന് യു.ജി./ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്കുവീതം അപേക്ഷിക്കാം. അതായത് മൊത്തം ഒൻപത് പ്രോഗ്രാമുകൾക്ക്.
കൂടുതൽ സർവകലാശാലകൾ/പ്രോഗ്രാമുകൾ എന്നിവയിൽ താത്‌പര്യമുണ്ടെങ്കിൽ ആഡ് ഓൺ സൗകര്യമുപയോഗിച്ച് കാറ്റഗറിയനുസരിച്ച് അധിക ഫീസടച്ച് (ജനറൽ ആയതിനാൽ 800 രൂപ) വീണ്ടും മൂന്ന് സർവകലാശാലകളിൽ ഓരോന്നിലും മൂന്ന് പ്രോഗ്രാമുകൾക്കുവീതം അധികമായി അപേക്ഷിക്കാം. അപ്പോൾ വീണ്ടും ഒൻപത് പ്രോഗ്രാമുകൾക്കുകൂടി അപേക്ഷിക്കാം. അങ്ങനെ വിവിധ സർവകലാശാലകളിലെ മൊത്തം 18 പ്രോഗ്രാമുകൾക്കുവരെ ഒരാൾക്ക് അപേക്ഷിക്കാം.
സാധാരണ ഫീസടയ്ക്കുമ്പോൾ തിരഞ്ഞെടുക്കുന്ന ആദ്യ മൂന്നു സർവകലാശാലകളിൽ, താത്‌പര്യമുള്ളവ രണ്ടാമത്തെ മൂന്ന് സർവകലാശാലകൾ നിശ്ചയിക്കുമ്പോൾ ആവർത്തിക്കുന്നതിന് തടസ്സമില്ല. അതായത് ആദ്യ മൂന്ന് ചോയ്‌സിൽ X എന്ന സർവകലാശാല തിരഞ്ഞെടുത്തിട്ടുള്ള ഒരാൾക്ക് രണ്ടാമത്തെ മൂന്ന് സർവകലാശാലകൾ നിശ്ചയിക്കുമ്പോൾ X അവിടെ വീണ്ടും തിരഞ്ഞെടുക്കുന്നതിന് തടസ്സമില്ല. ആദ്യത്തേതിൽ ഉള്ള Y, Z സർവകലാശാലകൾ രണ്ടാം സെറ്റിലും ആവർത്തിക്കുന്നതിനും തടസ്സമില്ല. അതായത് അധികഫീസ് അടയ്ക്കുന്ന ഒരാൾക്ക് ഒരു സർവകലാശാലയിലെ ആറ് പ്രോഗ്രാമുകൾ വരെ തിരഞ്ഞെടുക്കാം
Courtesy Mathrbhoomi
അസാപ്: ഓൺലൈൻ ക്ലാസുകൾ
എൻജി.,ആർട്‌സ്, പോളിടെക്‌നിക് വിദ്യാർഥികൾക്ക്
: കോവിഡ് -19 പ്രതിരോധത്തിന്‍റെ ഭാഗമായി വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന സാഹചര്യത്തിൽ എൻജിനിയറിങ് കോളേജ്, ആർട്‌സ് കോളേജ്, പോളിടെക്‌നിക് വിദ്യാർഥികൾക്കായി ഉന്നതവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുള്ള
അസാപ് (അഡീഷണൽ സ്‌കിൽ അക്വിസിഷൻ പ്രോഗ്രാം) സൗജന്യ ഓൺലൈൻ ക്ലാസുകൾ നടത്തുന്നു.
ഓരോ വിഷയത്തിലും വിദഗ്ധരായ അധ്യാപകർ നയിക്കുന്ന ക്ലാസുകൾ സൗജന്യമായി http://www.skillparkkerala.in/online-classes എന്ന ലിങ്കിൽ വെബിനാർ രൂപത്തിൽ ലഭ്യമാവും. വിദ്യാർഥികൾക്ക് സംശയങ്ങൾ ഉന്നയിക്കുന്നതിനും മറുപടി ലഭിക്കുന്നതിനും സംവിധാനമുണ്ട്. രാവിലെ 8.30 മുതൽ രാത്രി 9.30 വരെ ഒരു മണിക്കൂർ ദൈർഘ്യമുള്ള സെഷനുകളാക്കികൊണ്ടാണ് ഓരോ വിഷയത്തിലും അധ്യയനം പൂർത്തിയാക്കുക
നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം
:കേന്ദ്ര സർക്കാരിന്റെ കൺസ്യൂമർ അഫയേഴ്‌സ്, ഫുഡ് ആൻഡ് പബ്ലിക് ഡിസ്ട്രിബ്യൂഷൻ മന്ത്രാലയത്തിന്റെ കീഴിലുള്ള കാൻപുരിലെ നാഷണൽ ഷുഗർ ഇൻസ്റ്റിറ്റ്യൂട്ട് (എൻ.എസ്.ഐ.) വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
• പി.ജി.ഡിപ്ലോമ കോഴ്‌സ് ഓഫ് അസോസിയേറ്റ്ഷിപ്പ് ഓഫ് എൻ.എസ്.ഐ.: ഷുഗർ ടെക്നോളജി, ഷുഗർ എൻജിനിയറിങ്;
• പി.ജി.ഡിപ്ലോമ: ഇൻഡസ്ട്രിയൽ ഫെർമൻടേഷൻ ആൻഡ് ആൽക്കഹോൾ ടെക്‌നോളജി, ഷുഗർകേൻ പ്രൊഡക്ടിവിറ്റി ആൻഡ് മച്യൂരിറ്റി മാനേജ്‌മെന്റ്, ഇൻഡസ്ട്രിയൽ ഇൻസ്ട്രുമെന്റേഷൻ ആൻഡ് പ്രോസസ് ഓട്ടോമേഷൻ, ക്വാളിറ്റി കൺട്രോൾ ആൻഡ് എൻവയോൺമെന്റൽ സയൻസ്
• സർട്ടിഫിക്കറ്റ് കോഴ്‌സ്: ഷുഗർ ബോയിലിങ്, ഷുഗർ എൻജിനിയറിങ്, ക്വാളിറ്റി കൺട്രോൾ
വിവിധ ബ്രാഞ്ചുകളിലെ ബി.ടെക്., എ.എം.ഐ. ഇ., ഡിപ്ലോമ, ബി.എസ്‌സി. അഗ്രിക്കൾച്ചർ, വിവിധ വിഷയങ്ങളിൽ ബി.എസ്‌സി., സയൻസ് പഠിച്ചുള്ള പ്ലസ് ടു, മെട്രിക്കുലേഷൻ/ഹൈസ്കൂൾ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.
ജൂൺ 14-ന് നടത്തുന്ന പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ. അപേക്ഷ മേയ് നാലിന് വൈകീട്ട് അഞ്ചുവരെ http://nsi.gov.in വഴി നൽകാം. അപേക്ഷാ പ്രിന്റ്ഔട്ട് മേയ് 15-നകം സ്ഥാപനത്തിൽ കിട്ടണം.
ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി. പ്രവേശനം
ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി. പ്രവേശനം
:ത്രിവത്സര/പഞ്ചവത്സര എൽഎൽ.ബി. കോഴ്‌സുകളിലേക്ക് www.cee.kerala.gov.in വഴി ഏപ്രിൽ 21-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. കൺഫർമേഷൻ പേജിന്റെ പ്രിന്റ് ഔട്ട് വിദ്യാർഥികൾ സൂക്ഷിക്കണം.
റോപർ ഐ.ഐ.ടി.യിൽ എം.ടെക്., പിഎച്ച്.ഡി
:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഐ.ഐ.ടി.) റോപർ (പഞ്ചാബ്), എം.ടെക്., പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം.
• കെമിക്കൽ, സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ബയോമെഡിക്കൽ എന്നീ എൻജിനിയറിങ് വകുപ്പുകളിലാണ് എം.ടെക്. പ്രോഗ്രാമുകൾ. പ്രോഗ്രാമിനനുസരിച്ച് ബി.ഇ./ബി. ടെക്./ എം.എസ്‌സി./എം. എസ്./എം.സി.എ. യോഗ്യതയുള്ളവരെ പരിഗണിക്കും. 2018/2019/2020 വർഷങ്ങളിലെ ഗേറ്റ് സ്കോർ പരിഗണിച്ചാകും പ്രവേശനം.
• പിഎച്ച്.ഡി. പ്രവേശനം റഗുലർ, എക്സ്ടേർണൽ, ഡയറക്ട്, പാർട്ട് ടൈം, സ്റ്റാഫ് അംഗങ്ങൾ, പ്രോജക്ട് സ്റ്റാഫ് എന്നിവർക്കുള്ള പാർട്ട് ടൈം സ്ട്രീമുകളിൽ ഉണ്ട്. റഗുലർ പിഎച്ച്.ഡി പ്രോഗ്രാം എൻജിനിയറിങ്ങിൽ സിവിൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ, മെക്കാനിക്കൽ, കെമിക്കൽ, മെറ്റലർജിക്കൽ ആൻഡ് മെറ്റീരിയൽസ്, ബയോമെഡിക്കൽ എൻജിനിയറിങ്ങിലും സയൻസസിൽ കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലും ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസിൽ ഇംഗ്ലീഷ്, ഇക്കണോമിക്സ്, ഫിലോസഫി, സോഷ്യോളജി എന്നിവയിലും ഉണ്ട്.
എം.ടെക്. അപേക്ഷ ഏപ്രിൽ 20 വരെയും പിഎച്ച്.ഡി. ഏപ്രിൽ 30 വരെയും www.iitrpr.ac.in/admissions വഴി നൽകാം.
വിദേശപഠനം: നോർക്കയിൽ രജിസ്റ്റർചെയ്യാം
: വിദേശരാജ്യങ്ങളിൽ ഉപരിപഠനത്തിന് പോകുന്ന മലയാളി വിദ്യാർഥികളുടെ രജിസ്‌ട്രേഷൻ നോർക്ക ആരംഭിച്ചു. വിദേശരാജ്യങ്ങളിലേക്ക് പഠന ആവശ്യത്തിന് പോകുന്ന (അഡ്മിഷൻ നടപടികൾ പൂർത്തിയാക്കിയ) വിദ്യാർഥികൾക്കും നിലവിൽ വിദേശത്ത് പഠനംനടത്തുന്നവർക്കും www.norkaroots.org വഴി രജിസ്റ്റർ ചെയ്യാം. നോർക്ക റൂട്ട്‌സ് ഓവർസീസ് സ്റ്റുഡന്റസ് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് ഇൻഷുറൻസ് പരിരക്ഷ, വിമാനയാത്ര കൂലി ഇളവ് (വ്യവസ്ഥകൾക്ക് വിധേയം) എന്നിവയ്ക്ക് അർഹതയുണ്ടാകും. വിവരങ്ങൾക്ക്: 0471- 2770528, 2770543 (ഇന്ത്യൻ സമയം രാവിലെ ഒമ്പത് മുതൽ വൈകീട്ട് ആറുവരെ).
ജാമിയ മിലിയ: മേയ് നാലുവരെ അപേക്ഷിക്കാം
Thursday, 16 April 2020
കേരള സർവകലാശാല അപേക്ഷത്തീയതികൾ നീട്ടും
തിരുവനന്തപുരം: കോവിഡ്-19 വ്യാപനം തടയുന്നതിന്റെ ഭാഗമായി ലോക് ഡൗൺ മേയ് മൂന്നു വരെ നീട്ടിയ സാഹചര്യത്തിൽ സർവകലാശാലയുടെ വിവിധ അപേക്ഷത്തീയതികൾ നീട്ടും.
പരീക്ഷാസംബന്ധമായ സെമസ്റ്റർ രജിസ്‌ട്രേഷൻ, പരീക്ഷാ രജിസ്‌ട്രേഷൻ എന്നിവയുടെ ഫീസുകൾ പിഴയോടെ അടയ്ക്കാനുള്ള തീയതികൾ, ഗ്രേസ് മാർക്ക് കൂട്ടിച്ചേർക്കാനുള്ള തീയതികൾ, ഹാജർ ഇളവിന് അപേക്ഷിക്കാനുള്ള തീയതികൾ, ഈ കാലയളവിൽ ഫലം പ്രഖ്യാപിച്ച പരീക്ഷകളുടെ പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും അപേക്ഷിക്കേണ്ട തീയതികൾ, കോളേജുകൾ സമർപ്പിക്കേണ്ട സി.ഇ. മാർക്കുകൾ സംബന്ധമായ തീയതികൾ എന്നിവ ലോക് ഡൗണിനു ശേഷം പുനഃക്രമീകരിച്ച് അറിയിക്കുമെന്ന് പരീക്ഷാ കൺട്രോളർ അറിയിച്ചു
എം.എസ്‌സി. ഫിസിക്സ് കഴിഞ്ഞാലുള്ള ജോലി സാധ്യതകൾ എന്തൊക്കെയാണ്?
എം.എസ്‌സി. ഫിസിക്സ് കഴിഞ്ഞാലുള്ള ജോലി സാധ്യതകൾ എന്തൊക്കെയാണ്?
- ഗായത്രി, എറണാകുളം
വിഷയവുമായി ബന്ധപ്പെട്ട് മുൻനിരസ്ഥാപനങ്ങളിൽ ശ്രമിക്കാവുന്ന ചില തൊഴിലവസരങ്ങൾ ഇവയാണ്:
ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോഫിസിസിസ്റ്റ് (ഗ്രേഡ് എ) തസ്തികയിലേക്ക് ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ്, ജിയോഫിസിക്സ്, അപ്ലൈഡ് ജിയോഫിസിക്സ്, മറൈൻ ജിയോഫിസിക്സ് എം.എസ്‌സി., എക്സ്‌പ്ലൊറേഷൻ ജിയോഫിസിക്സ് ഇന്റഗ്രേറ്റഡ് എം.എസ്‌സി., അപ്ലൈഡ് ജിയോഫിസിക്സ് എം.എസ്‌സി. (ടെക്) ബിരുദധാരികൾക്ക് അപേക്ഷിക്കാം. യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന കമ്പൈൻഡ് ജിയോ - സയന്റിസ്റ്റ് പരീക്ഷ വഴിയാണ് തിരഞ്ഞെടുപ്പ്.
ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) അസിസ്റ്റന്റ് എക്സിക്യുട്ടീവ് എൻജിനിയർ (റിസർവയർ), തസ്തികയിലേക്ക് ബി.എസ്‌സി.ക്ക് മാത്തമാറ്റിക്സ്/ഫിസിക്സ് പഠിച്ച ഫിസിക്സ് എം.എസ്‌സി.ക്കാർക്കും
ഇലക്ട്രോണിക്സ് ഒരു വിഷയമായി പഠിച്ച ഫിസിക്സ് എം.എസ്‌സി. ഉള്ളവർക്ക് ജിയോഫിസിസിസ്റ്റ് (സർഫസ്), ജിയോഫിസിസിസ്റ്റ് (വെൽസ്) തസ്തിതികകളിലേക്കും അപേക്ഷിക്കാം.
മൂന്നിനും ഫിസിക്സ് വിഷയത്തിൽ ഗേറ്റ് (ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) യോഗ്യത നേടിയിരിക്കണം. ഇവിടെ, ജിയോഫിസിസിസ്റ്റ് തസ്തികയിലേക്ക് ജിയോഫിസിക്സ് എം.എസ്‌സി.ക്കാർക്ക് അപേക്ഷിക്കാം.
ജിയോളജി ആൻഡ് ജിയോഫിസിക്സ് നിശ്ചിത സെക്‌ഷൻ എടുത്ത് ഗേറ്റ് യോഗ്യത നേടണം.
ഫിസിക്സ്, അപ്ലൈഡ് ഫിസിക്സ് എന്നിവയിൽ എം.എസ്‌സി. ഉള്ളവർക്ക് ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷനിൽ സയന്റിസ്റ്റ്, റിസർച്ച് സയന്റിസ്റ്റ് തസ്തികകളിലേക്ക് അവസരമുണ്ടാകാം. ടെസ്റ്റ്, ഇന്റർവ്യൂ അടിസ്ഥാനമാക്കിയുള്ള തിരഞ്ഞെടുപ്പുണ്ട്.
ഭാഭ ആറ്റോമിക് റിസർച്ച് സെന്റർ ട്രെയിനിങ് സ്കൂളിന്റെ ഓറിയന്റേഷൻ പ്രോഗ്രാം (ഒ.സി.ഇ.എസ്.) വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ആറ്റമിക് എനർജി വകുപ്പിന്റെ ഏതെങ്കിലും യൂണിറ്റിലോ ആറ്റമിക് എനർജി റെഗുലേറ്ററി ബോർഡിലോ സയന്റിഫിക് ഓഫീസറായി നിയമനം ലഭിക്കാം. ഫിസിക്സിൽ എം.എസ്‌സി. ഉള്ളവരെയും ഈ പദ്ധതിയിലേക്ക് പരിഗണിക്കും.
എം.എസ്‌സി. ഫിസിക്സ്/ന്യൂക്ലിയർ ഫിസിക്സ് യോഗ്യതയുള്ളവർക്ക് ഇന്ത്യൻ നേവിയിൽ എജ്യുക്കേഷൻ ബ്രാഞ്ചിൽ ഷോർട്ട് സർവീസ് കമ്മിഷന് അപേക്ഷിക്കാം. എൻട്രൻസ് ടെസ്റ്റ്/ഇന്റർവ്യൂ ഉണ്ട്.
സി.എസ്.ഐ.ആർ.- യു.ജി.സി. നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് യോഗ്യത നേടിയാൽ നിരവധി ഗവേഷണ, വികസന സ്ഥാപനങ്ങളിൽ ജെ.ആർ.എഫ്./എസ്.ആർ.എഫ്. ഓടെ പ്രോജക്ടുകളിൽ പ്രവർത്തിക്കാം. കൂടാതെ സർവകലാശാല/കോളേജ് അധ്യാപക നിയമനത്തിന് അർഹതനേടുകയും ചെയ്യാം. ബി.എഡ്. എടുത്താൽ കേരളത്തിൽ ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർസെക്കൻഡറി അധ്യാപകരാകാം.
ഐസർ: ബിരുദ, ഡ്യുവൽ ഡിഗ്രി പ്രവേശനം -ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്
അപേക്ഷ ഏപ്രിൽ 30 വരെ
:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) തിരുവനന്തപുരം, ബർഹാംപുർ, ഭോപാൽ, കൊൽക്കത്ത, മൊഹാലി, പുണെ, തിരുപ്പതി കേന്ദ്രങ്ങളിൽ നടത്തുന്ന അഞ്ചുവർഷ ബി.എസ്.-എം.എസ്. ഡ്യുവൽ ഡിഗ്രി, നാലുവർഷ ബി.എസ്. പ്രോഗ്രാമുകളിലെ, സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ (എസ്.സി.ബി.) പ്രവേശനത്തിന് അപേക്ഷിക്കാം. ഭോപാലിൽമാത്രമാണ് നാലുവർഷ ബി.എസ്. പ്രോഗ്രാമുള്ളത്.
സയൻസ് സ്ട്രീമിൽ പ്ലസ്‌ടു/തത്തുല്യ പ്രോഗ്രാം പഠിച്ച് 2019-ൽ പരീക്ഷ ജയിച്ചവർക്കും 2020-ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാർഥി യോഗ്യതാപരീക്ഷയിൽ തന്റെ ബോർഡിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് സ്കോർ നേടണം. 2019-ലെ ഈ കട്ട് ഓഫ് www.iiseradmission.in-ൽ നൽകിയിട്ടുണ്ട്. 2020-ലേത് യോഗ്യതാ പരീക്ഷാഫലം വന്നശേഷം പ്രസിദ്ധപ്പെടുത്തും. ബി.എസ്. പ്രോഗ്രാം (ഇക്കണോമിക് സയൻസസ്, എൻജിനിയറിങ് സയൻസസ്) പ്രവേശനത്തിന് പ്ലസ്‌ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം.
എസ്.സി.ബി. ചാനൽ വഴിയുള്ള പ്രവേശനത്തിനുള്ള കംപ്യൂട്ടർ അധിഷ്ഠിത ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മേയ് 31-ന് നടക്കും. ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ് എന്നിവയിൽനിന്ന് 15 വീതം മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന് മൂന്നുമാർക്ക്. ഉത്തരംതെറ്റിയാൽ ഒരു മാർക്കുവീതം നഷ്ടം. കേരളത്തിൽ എല്ലാ ജില്ലകളിലും പരീക്ഷാകേന്ദ്രമുണ്ട്.
ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിനുള്ള അപേക്ഷ ഏപ്രിൽ 30-ന് വൈകീട്ട് അഞ്ചുവരെ www.iiseradmission.in വഴി നൽകാം.
ജെ.ഇ.ഇ. മെയിൻ, നീറ്റ്: തിരുത്തൽ വരുത്താം:
എൻജിനിയറിങ് പ്രവേശനം: പരീക്ഷാകേന്ദ്രം മാറ്റം
Wednesday, 15 April 2020
KEAM : Kerala BTech, BPharm 2020: Correction Fecility for Choice of Centre Cities
Tuesday, 14 April 2020
ഇക്കണോമിക്സ് പി.ജി. ചെയ്യാൻ രാജ്യത്തെ മുൻനിരസ്ഥാപനങ്ങൾ ഏതൊക്കെയാണ് ?
ഇക്കണോമിക്സ് പി.ജി. ചെയ്യാൻ രാജ്യത്തെ മുൻനിരസ്ഥാപനങ്ങൾ ഏതൊക്കെയാണ് ?
-കീർത്തന, കാസർകോട്
ഇക്കണോമിക്സിലും ബന്ധപ്പെട്ട വിഷയങ്ങളിലും എം.എ./എം.എസ്‌സി. പ്രോഗ്രാം ഉള്ള ചില മുൻനിര ദേശീയതല സ്ഥാപനങ്ങൾ
എം.എ.
• സെന്റർ ഫോർ ഡെവലപ്മെന്റ് സ്റ്റഡീസ് (തിരുവനന്തപുരം): അപ്ലൈഡ് ഇക്കണോമിക്സ് (ബിരുദം ന്യൂഡൽഹി ജവാഹർലാൽ നെഹ്രു സർവകലാശാലയുടേത്)
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിൻ ട്രേഡ് (ന്യൂഡൽഹി, കൊൽക്കത്ത): ഇക്കണോമിക്സ് (ട്രേഡ് ആൻഡ് ഫിനാൻസ്)
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (ഹൈദരാബാദ്): ഡെവലപ്മെന്റ് സ്റ്റഡീസ്
• ജവാഹർലാൽ നെഹ്രു സർവകലാശാല (ന്യൂഡൽഹി): ഇക്കണോമിക്സ്, ഇക്കണോമിക്സ് (വേൾഡ് ഇക്കോണമി)
• ബനാറസ് ഹിന്ദു സർവകലാശാല (വാരാണസി): ഇക്കണോമിക്സ്, എനർജി ഇക്കണോമിക്സ്
• യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ്: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്
• അലിഗഢ് മുസ്‌ലിം സർവകലാശാല (അലിഗഢ്): ഇക്കണോമിക്സ്;
• പോണ്ടിച്ചേരി കേന്ദ്ര സർവകലാശാല: ഇക്കണോമിക്സ്
• ഗുജറാത്ത്, ഹരിയാണ, ജമ്മു, കശ്‌മീർ, കേരള, കർണാടക, പഞ്ചാബ്, ഒഡിഷ, രാജസ്ഥാൻ, സൗത്ത് ബിഹാർ കേന്ദ്ര സർവകലാശാലകൾ: ഇക്കണോമിക്സ്;
• തമിഴ്നാട് കേന്ദ്ര സർവകലാശാല: ഇക്കണോമിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്, അപ്ലൈഡ് ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്, എൻവയോൺമെന്റൽ ഇക്കണോമിക്സ്, ആക്ചുവേറിയൽ ഇക്കണോമിക്സ്
• മദ്രാസ് യൂണിവേഴ്സിറ്റി: ഇക്കണോമിക്സ്, ഇക്കണോമെട്രിക്സ്, ഫിനാൻഷ്യൽ ഇക്കണോമിക്സ്
എം.എസ്‌സി.
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (റൂർഖി): ഇക്കണോമിക്സ്
• ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് (മുംബൈ): ഇക്കണോമിക്സ്
• പോണ്ടിച്ചേരി സർവകലാശാല: ക്വാണ്ടിറ്റേറ്റീവ് ഫിനാൻസ്
• ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (പുണെ): ഫിനാൻഷ്യൽ ഇക്കണോമിക്സ്, അഗ്രിബിസിനസ് ഇക്കണോമിക്സ്, ഇന്റർനാഷണൽ ബിസിനസ് ഇക്കണോമിക്സ് ആൻഡ് ഫിനാൻസ്. കൂടാതെ, എം.എസ്‌സി./എം.എ. ഇക്കണോമിക്സ്
• ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാത്തമാറ്റിക്സ് ആൻഡ് ആപ്ലിക്കേഷൻസ് (ഭുവനേശ്വർ): എം.എ./എം.എസ്‌സി. കംപ്യൂട്ടേഷണൽ ഫിനാൻസ്.
അധ്യാപകരാകാൻ വിവിധകോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
:അധ്യാപന മേഖലയിലേക്കു കടക്കാൻ ആഗ്രഹിക്കുന്നവർക്കായി നടത്തുന്ന വിവിധ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) അപേക്ഷ ക്ഷണിച്ചു.
നാലുവർഷ ഇന്റഗ്രേറ്റഡ് ബി.എസ്‌സി.-ബി.എഡ്. (ഫിസിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ്), ബി.എ.-ബി.എഡ്., ആറു വർഷ ഇന്റഗ്രേറ്റഡ് എം.എസ്‌സി.- എഡ്. (മാത്തമാറ്റിക്‌സ്, ഫിസിക്സ്, കെമിസ്ട്രി) പ്രോഗ്രാമുകളിലെ പ്രവേശനത്തിന്, നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ്ടു പരീക്ഷ 50 ശതമാനം മാർക്കോടെ 2018-ലോ 2019-ലോ ജയിച്ചിരിക്കുകയോ 2020-ൽ അഭിമുഖീകരിക്കുകയോ ചെയ്തിരിക്കണം.
കേരളീയർക്ക്, ഇന്റഗ്രേറ്റഡ് ബി.എസ്‌സി./ബി.എ.-ബി.എഡ്. പ്രോഗ്രാമുകൾക്ക് മൈസൂരു കേന്ദ്രത്തിലേക്കു മാത്രം അപേക്ഷിക്കാം. മൈസൂരു ആർ.ഐ.ഇ.യിലെ ഇന്റഗ്രേറ്റഡ് എം.എസ്‌സി.-എഡ്. പ്രോഗ്രാമിലേക്ക് എല്ലാ സംസ്ഥാനക്കാർക്കും അപേക്ഷിക്കാം.
രണ്ടുവർഷ ബി.എഡ്., രണ്ടുവർഷ എം.എഡ്. പ്രോഗ്രാമുകളിലേക്കും അപേക്ഷ വിളിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷകൾ മേയ് 24-ന് നടത്തും. അപേക്ഷ മേയ് നാലുവരെ നൽകാം. വിവരങ്ങൾക്ക്: http://cee.ncert.gov.in
Monday, 13 April 2020
All the text books from class 1 to 12 are available here in PDF & flip book form
ഹൈദരാബാദ് സർവകലാശാല: ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്, പി.ജി., പിഎച്ച്.ഡി.
: ഹൈദരാബാദ് കേന്ദ്ര സർവകലാശാല ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ്, പി.ജി., എം.ടെക്., എം. ഫിൽ., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
പ്ലസ് ടു അടിസ്ഥാനത്തിൽ പ്രവേശനം നൽകുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകൾ: മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്സ്, കെമിക്കൽ സയൻസസ്, സിസ്റ്റംസ് ബയോളജി, അപ്ലൈഡ് ജിയോളജി, ഹെൽത്ത് സൈക്കോളജി, ലാംഗ്വേജ് സയൻസസ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപ്പോളജി. കൂടാതെ ആറുവർഷം ദൈർഘ്യമുള്ള ഇന്റഗ്രേറ്റഡ് മാസ്റ്റർ ഓഫ് ഒപ്റ്റോമെട്രി കോഴ്സും ഉണ്ട്. നിശ്ചിത വിഷയങ്ങൾ പഠിച്ച് പ്ലസ് ടു ജയിച്ചവർക്ക് വിവിധ പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.
വിവിധ പി.ജി., എം.ടെക്., എം.ഫിൽ., പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്.
അഖിലേന്ത്യാ പ്രവേശനപരീക്ഷകൾ ജൂൺ രണ്ടുമുതൽ ആറുവരെയാണ്. ഓൺലൈൻ അപേക്ഷ മേയ്‌വരെ. വിവരങ്ങൾക്ക്: http://acad.uohyd.ac.in/; www.uohyd.ac.in
Sunday, 12 April 2020
ഋഷികേശ് എയിംസ്: അവസാനതീയതി നീട്ടി
:എയിംസ് (ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്) ഋഷികേശ്, ഡി.എം./എം.സി.എച്ച്., എം. എസ്‌സി., ഫെലോഷിപ്പ്, സർട്ടിഫിക്കറ്റ്, മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ, എം.ബി.എ. (ഹെൽത്ത് കെയർ അഡ്മിനിസ്‌ട്രേഷൻ) ആൻഡ് മാസ്റ്റർ ഓഫ് ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ ഡ്യുവൽ കോഴ്സ്, ഡിപ്ലോമ ഇൻ പ്ലാസ്റ്റർ ടെക്‌നീഷ്യൻ എന്നീ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി 2020 മേയ് 15 വരെ നീട്ടി. പ്രവേശനപരീക്ഷകൾ മാറ്റി. വിവരങ്ങൾക്ക്: www.aiimsrishikesh.edu.in
സ്കൂൾ, കോളേജ് വിദ്യാർഥികൾക്ക് ഓൺലൈൻ മത്സരങ്ങൾ
:എനർജി മാനേജ്‌മെന്റ് സെന്റർ (ഇ.എം.സി.) കേരള, സ്കൂൾ-കോളേജ് വിദ്യാർഥികൾക്കായി ഓൺലൈൻ മത്സരങ്ങൾ സംഘടിപ്പിക്കുന്നു.
വിദ്യാർഥികളിൽ ഊർജസംരക്ഷണം ജീവിതശൈലിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ഊർജവകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഇ.എം.സി. മത്സരങ്ങൾ നടത്തുന്നത്.
എൽ.പി./യു.പി. വിദ്യാർഥികൾക്കായി പെയിന്റിങ്, ഹൈസ്കൂൾ വിദ്യാർഥികൾക്കായി കാർട്ടൂൺ രചന, ഹയർസെക്കൻഡറി വിദ്യാർഥികൾക്കായി ഡിജിറ്റൽ കൊളാഷ് രചന, കോളേജ് വിദ്യാർഥികൾക്കായി പോസ്റ്റർ രചന തുടങ്ങിയവയാണ് മത്സരവിഭാഗങ്ങൾ.
വിജയികൾക്ക് സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ ലഭിക്കും. വിവരങ്ങൾക്ക്: 09037984168, www.keralaenergy.gov.in, https://facebook.com/energymanagementcentre/
പി.ജി. മെഡിക്കൽ/ഡെന്റൽ അലോട്ട്മെന്റ് ഫലം
പി.ജി. മെഡിക്കൽ/ഡെന്റൽ അലോട്ട്മെന്റ് ഫലം
: മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) പി.ജി. മെഡിക്കൽ/ഡെന്റൽ ആദ്യഘട്ട അലോട്ട്‌മെന്റ് ഫലം പ്രഖ്യാപിച്ചു. വിവരങ്ങൾക്ക്: https://mcc.nic.in/PG Counselling/
Friday, 10 April 2020
പത്തിൽ പഠിക്കുന്നു. ജിയോളജിസ്റ്റ് ആകാനാണ് താത്‌പര്യം. പ്ലസ് വണ്ണിൽ ഏതു ഗ്രൂപ്പെടുക്കണം ? - അർജുൻ ദിനേശ്, കോഴിക്കോട്
പത്തിൽ പഠിക്കുന്നു. ജിയോളജിസ്റ്റ് ആകാനാണ് താത്‌പര്യം. പ്ലസ് വണ്ണിൽ ഏതു ഗ്രൂപ്പെടുക്കണം ? - അർജുൻ ദിനേശ്, കോഴിക്കോട്
യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന കമ്പൈൻഡ് ജിയോസയന്റിസ്റ്റ് പരീക്ഷവഴി ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിയോളജി/ജിയോളജിക്കൽ സയൻസ്/അപ്ലൈഡ് ജിയോളജി/മറൈൻ ജിയോളജി എന്നിവയിലെ എം.എസ്‌സി. യോഗ്യതയാണ്. കേരളത്തിൽ മൈനിങ് ആൻഡ് ജിയോളജി വകുപ്പിൽ അസിസ്റ്റന്റ് ജിയോളജിസ്റ്റ് നിയമനത്തിന്, ജിയോളജി/അപ്ലൈഡ് ജിയോളജി എം.എസ്‌സി. അല്ലെങ്കിൽ മൈനിങ് എൻജിനിയറിങ് ബിരുദമാണ് യോഗ്യത. ഗ്രൗണ്ട് വാട്ടർ വകുപ്പിൽ ജൂനിയർ ഹൈഡ്രോ ജിയോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കാൻ ജിയോളജി/അപ്ലൈഡ് ജിയോളജി/ഹൈഡ്രോ ജിയോളജി/ മറൈൻ ജിയോളജി എം.എസ്‌സി. വേണം.
അപ്പോൾ ജിയോളജിസ്റ്റ് ആകാൻ പൊതുവേ ജിയോളജിയിൽ മാസ്റ്റേഴ്‌സ് വേണം. മാസ്റ്റേഴ്‌സിനുചേരാൻ ജിയോളജിയിൽ ബി.എസ്‌സി. വേണം. കേരളത്തിൽ ബിരുദതലത്തിൽ ജിയോളജി പഠിക്കണമെങ്കിൽ സർവകലാശാലയനുസരിച്ച് ഹയർസെക്കൻഡറി തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങൾ ഇവയാണ്.
*കേരള: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ കുറഞ്ഞത് രണ്ടുവിഷയങ്ങൾ.
*കണ്ണൂർ: ഈവിഷയങ്ങളിൽ ഏതെങ്കിലും ഒന്ന്.
*മഹാത്മാഗാന്ധി: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, ബയോളജി എന്നിവയിൽ കുറഞ്ഞത് രണ്ടുവിഷയങ്ങൾ
എന്നാൽ, കാലിക്കറ്റ് സർവകലാശാലയിൽ പ്ലസ്‌ടു തലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും ജിയോളജി ഒരുവിഷയമായി സയൻസ് സ്ട്രീമിലോ ഹ്യുമാനിറ്റീസ് സ്ട്രീമിലോ പഠിച്ചവർക്കും അപേക്ഷിക്കാം.
ചുരുക്കത്തിൽ, സൂചിപ്പിച്ച വിഷയങ്ങൾ/വ്യവസ്ഥകൾ പരിഗണിച്ച് (പ്ലസ്‌ടു തലത്തിൽ ജിയോളജി നിർബന്ധമില്ല -ജിയോളജിയുള്ള രണ്ട് സയൻസ് ഗ്രൂപ്പുകൾ കേരള ഹയർ സെക്കൻഡറിയിൽ ഉണ്ട്) എടുക്കുന്ന സയൻസ് ഗ്രൂപ്പിൽ പഠിച്ചവർക്ക്, നാലുസർവകലാശാലകളിലേക്കും ബി.എസ്‌സി. ജിയോളജി പ്രവേശനത്തിന് അർഹതയുണ്ട്. ജിയോളജി ഒരു വിഷയമായുള്ള ഹ്യുമാനിറ്റീസ് സ്ട്രീമിൽ (കേരള ഹയർസെക്കൻഡറിയിൽ ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, ജിയോളജി ഗ്രൂപ്പുണ്ട്) പഠിച്ചവർക്ക് കാലിക്കറ്റ് സർവകലാശാലയിൽ അപേക്ഷിക്കാം. www.hscap.kerala.gov.in-ൽ ഹയർസെക്കൻഡറി കോഴ്സ്/സ്കൂൾ വിവരങ്ങൾ കിട്ടും. ഫിസിക്സ്, മാത്തമാറ്റിക്സ് ഉള്ള സയൻസ് ഗ്രൂപ്പ് എടുത്താൽ മൈനിങ് എൻജിനിയറിങ് പഠിക്കാവുന്നതാണ്.
ഇവയെല്ലാം പരിഗണിച്ച് പ്ലസ്‌ടു സ്ട്രീം തീരുമാനിക്കുക.
പി.ജി. മെഡിക്കൽ/ഡെന്റൽ ആദ്യ അലോട്ട്‌മെന്റ്പ്രവേശനം ഏപ്രിൽ 20-നകം
:മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലെ പ്രവേശനത്തിനായുള്ള ആദ്യ അലോട്ട്‌മെന്റ് പ്രകാരം സീറ്റ് അലോട്ട് ചെയ്യപ്പെടുന്നവർ ഏപ്രിൽ 20-നകം സ്ഥാപനത്തിൽ പ്രവേശനം നേടണം.
രേഖകളുമായി സ്ഥാപനത്തിൽ നേരിട്ടു ഹാജരായി ഫീസടച്ച് പ്രവേശനം നേടാം. ഓൺലൈനായും പ്രവേശനം നേടാം. ഇവർ, സീറ്റ് സ്വീകരിച്ചുകൊണ്ട് ഒരു കൺഫർമേഷൻ മെയിൽ അയച്ച്, രേഖകൾ അപ്‌ലോഡ് ചെയ്യുകയും ഫീസ് ഓൺലൈനായി അടയ്ക്കുകയും ചെയ്യണം.
പ്രവേശനം നേടുന്നവർ ഹാജരാക്കേണ്ട/അപ്‌ലോഡ് ചെയ്യേണ്ട സർട്ടിഫിക്കറ്റുകളുടെ/രേഖകളുടെ പട്ടിക www.mcc.nic.in ൽ നൽകിയിട്ടുണ്ട്.
ഓൺലൈൻ ജോയനിങ്, പിന്നീടു നടത്തുന്ന ഫിസിക്കൽ ജോയനിങ് വേളയിലെ അസൽ രേഖകളുടെ പരിശോധനയ്ക്ക് വിധേയമാണ്.
എല്ലാവരെയും രണ്ടാം റൗണ്ട് അപ്ഗ്രഡേഷന് പരിഗണിക്കും. രണ്ടാം റൗണ്ട് കൗൺസലിങ് നടപടികൾ തുടങ്ങുമ്പോൾ രണ്ടാം റൗണ്ടിനായി പുതിയ ചോയ്‌സുകൾ രജിസ്റ്റർ ചെയ്യുന്നതിനു വിധേയമാണിത്.
അലോട്ട്‌മെന്റ് ഫലം www.mcc.nic.in ൽ ലഭിക്കും.