അവസാന തിയതി: ഏപ്രിൽ 11
പ്ലസ് ടു വിദ്യാഭ്യാസം കഴിഞ്ഞ് ഉപരിപഠനം എന്താകുമെന്ന ആശങ്ക വെച്ചു പുലർത്തുന്ന വിദ്യാർഥികൾ ഇന്നത്തെ കാലത്ത് ഏറെയാണ്. മുൻകാലങ്ങളിൽ ഡിഗ്രിക്ക് ശേഷമാണ് സെൻട്രൽ വാഴ്‌സിറ്റികളിലേക്ക് കൂടുതൽ ഒഴുക്ക് കണ്ടിരുന്നത് എങ്കിൽ ഇന്ന് പ്ലസ് ടു പഠനാനന്തരം തന്നെ ഇന്ത്യയിലെ മികച്ച കേന്ദ്ര സർവ്വകലാശാല ക്യാമ്പസുകളിൽ മക്കൾക്ക് അഡ്മിഷൻ ലഭിക്കാൻ കൂടുതൽ ജാഗ്രതയാണ് രക്ഷിതാക്കളും അധ്യാപകരും അതിലുപരിയായി വിദ്യാർത്ഥികളും കാണിക്കുന്നത്.
രാജ്യത്തെ വിവിധ കേന്ദ്ര സർവ്വകലാശാലകൾ വ്യത്യസ്ത പ്രവേശന മാർഗ്ഗങ്ങളാണ് സ്വീകരിക്കുന്നത്.
അതിലെ ഏറെ പ്രശസ്തമായ പരീക്ഷയാണ് CUCET.
ഇന്ത്യയിലെ ഏറ്റവും മികച്ച 15 കേന്ദ്ര സർവ്വകലാശാലകളിലേക്കുള്ള ഏകജാലക പ്രവേശനമാണ് *Central Universities Common Entrance Test.*
ഇത്തവണ 4 സംസ്ഥാന സർവ്വകലാശാലകളും ( സർദാർ പട്ടേൽ വാഴ്സിറ്റി, ജോഡ്പൂർ
ഭാഭാ ഗുലാം ഷാ ബാദ്ഷാ വാഴ്സിറ്റി, ഖല്ലിക്കോട്ട് യൂണിവേഴ്‌സിറ്റി) NIT ട്രിച്ചിയും CUCETൻ്റെ ഭാഗമാണ്.
CUCET യെ കുറിച്ച് കൂടുതൽ അറിയാം.
*എന്താണ് CUCET?*
ഇന്ത്യയിലെ 15 കേന്ദ്ര സർവ്വകലാശാലകളിലും B R Ambedkar School of Economics (BASE) സ്ഥാപനത്തിലും, 4 സംസ്ഥാന യൂണിവേഴ്സിറ്റികളും, ഒരു NIT യും (ആകെ 20 സ്ഥാപനങ്ങൾ ) നൽകി വരുന്ന UG, PG, PhD കോഴ്‌സുകളുടെ പൊതു പ്രവേശന പരീക്ഷയാണ് CUCET.
രാജസ്ഥാൻ സെൻട്രൽ യൂണിവേഴ്സിറ്റിക്കാണ് ഇത്തവണയും പരീക്ഷ നടത്തിപ്പ് ചുമതല.
*15 യൂണിവേഴ്സിറ്റികൾ ഏതെല്ലാം?*
● *B R Ambedkar School of Economics*
● *Central University of Assam, Andra Pradesh, Gujarat, Haryana, Jammu, Jharkhand, Odisha, Karnataka, Kashmir, Jammu, Kerala, Mahatma Gandhi (Bihar), Rajasthan, Tamil Nadu, Punjab and South Bihar.*
*ഏതെല്ലാം കോഴ്‌സുകൾ?*
ഓരോ സർവ്വകലാശാലയിലും ലഭ്യമായ കോഴ്‌സുകൾ വ്യത്യസ്തമാകാം. ആയതിനാൽ അതാത് യൂണിവേഴ്സിറ്റികളുടെ വെബ്സൈറ്റ് സന്ദർശിക്കുക. അല്ലെങ്കിൽ താഴെ കൊടുത്തിരിക്കുന്ന CUCET സൈറ്റ് പരിശോധിക്കുക.
*UG പ്രവേശനത്തിന്റെ യോഗ്യത എന്തെല്ലാം?*
⏺ പ്ലസ് ടു പരീക്ഷയിൽ 50% മാർക്കോടെ പാസ്സായിരിക്കണം.
⏺ 2020 ൽ പ്ലസ് ടു പരീക്ഷ എഴുതുന്നവർക്കും അപേക്ഷിക്കാം.
*പ്രവേശന പരീക്ഷ എങ്ങിനെ?*
പരമാവധി മാർക്ക്: 100
പരമാവധി സമയം: 2 മണിക്കൂർ.
PART A: (25 മാർക്ക്)
_English Language_
_General Awareness_
_Numerical Ability_
_Analytical Skill_
PART B: (75 മാർക്ക്)
തിരഞ്ഞെടുത്ത ഐച്ഛിക വിഷയം.
ഉദാ: എക്കണോമിക്സ്/ ഹിസ്റ്ററി/പൊളിറ്റിക്കൽ സയൻസ്.
രാജ്യമൊട്ടാകെ 119 പരീക്ഷാ കേന്ദ്രങ്ങൾ..
*കേരളത്തിലെ പരീക്ഷ കേന്ദ്രങ്ങൾ?*
കാസറഗോഡ്
കണ്ണൂർ(തലശ്ശേരി)
കൊച്ചി
കോട്ടയം
കോഴിക്കോട്
പാലക്കാട്
തൃശൂർ
തിരുവനന്തപുരം
വയനാട്(കൽപ്പറ്റ)
*CUCET 2020: ശ്രദ്ദിക്കേണ്ട പ്രധാന തിയതികൾ*
(കഴിഞ്ഞ വർഷങ്ങളിലെ കണക്കുകൾ പ്രകാരം)
ഓൺലൈൻ രജിസ്‌ട്രേഷൻ തുടങ്ങുന്നത്: *2020 മാർച്ച് 16*
രജിസ്‌ട്രേഷൻ അവസാനിക്കുന്നത്: *2020 ഏപ്രിൽ 11*
CUCET പരീക്ഷാ തിയതി: *2020 മെയ് 23 & 24*
റിസൾട്ട് പ്രഖ്യാപനം: *2020 ജൂൺ 24*
കൗൺസലിങ്ങ്:
*2020 ജൂൺ അവസാന വാരം മുതൽ*
വിശദവിവരങ്ങൾക്ക്:
*CUCET Official Website: www.cucetexam.in*
ഷെയറാക്കിയത്
മുജീബുല്ല KM
സിജി കരിയർ ഗൈഡ്
No comments:
Post a Comment