പ്ലസ്ടു ബയോളജി സയൻസ് വിദ്യാർഥിയാണ്. ഡെയറി സയൻസിനു പോകാൻ ആഗ്രഹിക്കുന്നു. പ്രവേശന പരീക്ഷ, നടപടികൾ എന്താണ്?
- സേതുലക്ഷ്മി, ആലപ്പുഴ
ഫിസിക്സ്, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിക്കുന്നുണ്ടെന്നു കരുതുന്നു. എങ്കിൽ, കേരള എൻജിനിയറിങ് പ്രവേശന പരീക്ഷ എഴുതി കേരള വെറ്ററിനറി ആൻഡ് ആനിമൽ സയൻസസ് സർവകലാശാല നടത്തുന്ന ഡെയറി ടെക്നോളജി ബി.ടെക്. കോഴ്സിന് അപേക്ഷിക്കാൻ അർഹത നേടാം. സർവകലാശാലയുടെ കീഴിലുള്ള നാല് ഡെയറി സയൻസ് ആൻഡ് ടെക്നോളജി കോളേജുകളിലായി (ഇടുക്കി, മണ്ണുത്തി, പൂക്കോട്, തിരുവനന്തപുരം) ഈ പ്രോഗ്രാമിന് 100 സീറ്റ് ഉണ്ട്.
യോഗ്യതാ പരീക്ഷാ മാർക്ക് സംബന്ധിച്ച് വ്യവസ്ഥയുണ്ട്. 2020-ലെ കീം എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് അഭിമുഖീകരിച്ച്, റാങ്ക് പട്ടികയിൽ സ്ഥാനം നേടണം (റാങ്കിങ്ങിനായി പ്ലസ്ടുവിലെ മൂന്ന് സയൻസ് വിഷയങ്ങളിലെ രണ്ടാം വർഷത്തെ ഏകീകരിച്ച മാർക്കും പരിഗണിക്കും).
റാങ്ക് പട്ടിക വന്നശേഷം, ഓപ്ഷൻ വിളിക്കുമ്പോൾ ഇവയിൽ താത്പര്യമുള്ള കോളേജുകളിലേക്കും ഓപ്ഷൻ നൽകുക. കീം എൻജിനിയറിങ് പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിച്ചിട്ടില്ലെങ്കിൽ കേരള എൻട്രൻസ് കമ്മിഷണർ വഴിയുള്ള അലോട്ട്മെന്റിനായി ഈ വർഷം പരിഗണിക്കില്ല.
പക്ഷേ, നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചർ റിസർച്ച് (ഐ.സി.എ.ആർ.) അഖിലേന്ത്യാ യു.ജി. പ്രവേശന പരീക്ഷവഴിയും (മാർച്ച് 31 വരെ അപേക്ഷിക്കാം), ബി.ടെക്. ഡയറി ടെക്നോളജി കോഴ്സ് പ്രവേശനത്തിന് ശ്രമിക്കാം. വിവിധ സർവകലാശാലകളിലെ 15 ശതമാനം സീറ്റുകൾ നികത്താൻ നടത്തുന്ന ഈ പരീക്ഷയിൽ മികച്ച റാങ്ക് നേടിയാൽ ഈ ക്വാട്ട വഴി കേരളത്തിൽത്തന്നെ പ്രവേശനം നേടാൻ അവസരമുണ്ട്.
മണ്ണൂത്തി കോളേജിൽമാത്രമാണ് ഈ പരീക്ഷ വഴി 15 ശതമാനം സീറ്റ് അഖിലേന്ത്യാ ക്വാട്ടയായി നികത്തുന്നത്. കൂടാതെ കേരളത്തിനു പുറത്തുള്ള അഞ്ച് സർവകലാശാലകളിലും ഈ പ്രോഗ്രാമുണ്ട്. ചില സർവകലാശാലകൾ ഈ പ്രോഗ്രാമിലെ മുഴുവൻ സീറ്റും ഈ പരീക്ഷവഴി നികത്തുന്നു. ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് വിഷയങ്ങളിലെ ചോദ്യങ്ങൾക്കാണ് പ്രവേശന പരീക്ഷയിൽ ഉത്തരം നൽകേണ്ടത്. വിവരങ്ങൾക്ക്: https://icar.nta.nic.in
https://english.mathrubhumi.com/education/help-desk /ask-expert
യോഗ്യത
പ്ലസ് ടു കഴിഞ്ഞ് ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ഹോട്ടൽ മാനേജ്മെന്റിൽ 55 ശതമാനം മാർക്കോടെയുള്ള ഫുൾടൈം ത്രിവത്സര ബിരുദവും ബിരുദത്തിനു ശേഷമുള്ള രണ്ടു വർഷത്തെ ഹോസ്പിറ്റാലിറ്റി വ്യവസായ പ്രവൃത്തിപരിചയവും വേണം.
ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ഹോട്ടൽ മാനേജ്മെന്റിൽ 55 ശതമാനം മാർക്കോടെയുള്ള ഫുൾടൈം ത്രിവത്സര ബാച്ച്ലർ, ബിരുദത്തിനുശേഷം 55 ശതമാനം മാർക്കോടെ ഹോസ്പിറ്റാലിറ്റി അഡ്മിനിസ്ട്രേഷൻ/ഹോട്ടൽ മാനേജ്മെന്റിൽ ഫുൾടൈം മാസ്റ്റേഴ്സ് ബിരുദം നേടിയവർക്കും അപേക്ഷിക്കാം. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം.
പരീക്ഷ ഏപ്രിൽ 11-ന്
ഏപ്രിൽ 11-നാണ് പരീക്ഷ. മൂന്ന് പേപ്പർ ഉണ്ടാകും. ആദ്യ പേപ്പർ, പൊതുസ്വഭാവമുള്ളതാകും. ടീച്ചിങ്, റീസണിങ് എബിലിറ്റി, കോംപ്രിഹൻഷൻ, ഡൈവേർജന്റ് തിങ്കിങ്, ജനറൽ അവയർനസ്/നോളജ് എന്നിവയിലെ ചോദ്യങ്ങൾ പ്രതീക്ഷിക്കാം. രണ്ടാം പേപ്പർ, ന്യൂട്രീഷൻ, ഫുഡ് സയൻസ്, ജനറൽ മാനേജ്മെന്റ്, ഹോട്ടൽ അക്കൗണ്ട്സ് എന്നിവയിലെ ചോദ്യങ്ങൾ ഉള്ള പേപ്പറാണ്. മൂന്നാം പേപ്പറിൽ ഫുഡ് പ്രൊഡക്ഷൻ, ഫുഡ് ആൻഡ് ബിവറേജ് സർവീസ് ആൻഡ് മാനേജ്മെന്റ്, അക്കമഡേഷൻ ഓപ്പറേഷൻ മാനേജ്മെന്റ്, ഹൗസ് കീപ്പിങ് മാനേജ്മെന്റ് എന്നിവയിൽനിന്നുമുള്ള ചോദ്യങ്ങൾ ഉണ്ടാകും. എല്ലാ പേപ്പറിലും മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളായിരിക്കും. ആദ്യ രണ്ടു പേപ്പറിൽ 50 വീതവും മൂന്നാം പേപ്പറിൽ 100 ഉം. തിരുവനന്തപുരവും പരീക്ഷാകേന്ദ്രമാണ്.
അപേക്ഷ
അപേക്ഷ മാർച്ച് 24 വരെ www.thims.gov.in വഴി നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും ഡി.ഡി.യും 27-നകം എൻ.സി.എച്ച്.എം.സി.ടി. ഓഫീസിൽ കിട്ടണം.
No comments:
Post a Comment