:മാറ്റിവെച്ച ജെ.ഇ.ഇ. മെയിൻ പരീക്ഷ മേയ് അവസാനവാരം നടത്തുമെന്ന് നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) അറിയിച്ചു. കൃത്യമായ തീയതി നിലവിലെ സ്ഥിതിഗതികൾ വിലയിരുത്തിയശേഷം പ്രഖ്യാപിക്കുമെന്ന് എൻ.ടി.എ. ഡയറക്ടർ ജനറൽ ഡോ. വിനീത് ജോഷി പറഞ്ഞു.
Career News
Tuesday, 31 March 2020
ഓൺലൈൻ പഠനക്കളരികൾകൊറോണാ ജാഗ്രതയിൽ വീട്ടിലിരിക്കുന്ന സമയം ഓൺലൈൻ പഠനത്തിനായി മാറ്റിവെച്ചാലോ
എം.ആർ. സിജു
ഇഷ്ടപ്പെട്ട കോഴ്‌സുകൾ ഓൺലൈനായി പഠിക്കാൻ ഇപ്പോൾ ധാരാളം അവസരങ്ങളുണ്ട്. അതും പണച്ചെലവില്ലാതെ. കോഴ്‌സുകളുടെ അംഗീകാരത്തെ ഓർത്ത് ആശങ്കപ്പെടേണ്ട. പേരുകേട്ട സർവകലാശാലകളും സ്ഥാപനങ്ങളുമാണ് കോഴ്‌സുകൾ മൂക് (മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സസ്) പ്ലാറ്റ്‌ഫോമിൽ നടത്തുന്നത്.
ജോലിയുടെയും മറ്റും തിരക്കുകൾക്കിടയിൽ ലഭിക്കുന്ന ഇടവേളകൾ പ്രയോജനപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നേടാമെന്നതാണ് ഓൺലൈൻ കോഴ്‌സുകളുടെ പ്രത്യേകത. മിക്ക ഓൺലൈൻ കോഴ്‌സുകളിലും വെർച്വൽ സ്റ്റഡി ഫോറങ്ങളുണ്ട്. അതിലൂടെ വിദ്യാർഥികൾക്ക് ആശയവിനിമയത്തിനും അധ്യാപകരും മറ്റ് വിദ്യാർഥികളുമായും സംവദിക്കാനുള്ള അവസരവും ലഭിക്കും.
സ്വയം
മാനവശേഷി മന്ത്രാലയവും ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കൽ എജ്യുക്കേഷനും ചേർന്നു നടത്തുന്ന സ്വയം (www.swayam.gov.in) ഓൺലൈൻ കോഴ്‌സുകൾ രജിസ്‌ട്രേഷനില്ലാതെ സൗജന്യമായി ലഭിക്കും. പ്രവേശനപരീക്ഷയില്ല. ഓൺലൈൻ ടെക്സ്റ്റ് ബുക്കുകളും വീഡിയോയുമുണ്ട്. ഓരോ വർഷവും ജൂൺ ഒന്നിനും നവംബർ ഒന്നിനും കോഴ്സുകളുടെ വിവരം പ്രസിദ്ധീകരിക്കും. https://storage.googleapis.com/uniquecourses/online.html
ഇ-പാഠശാല
ഒന്നുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവർക്കായി നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ് (എൻ.സി.ഇ.ആർ.ടി.) ഒരുക്കിയ ഇ-ടെക്‌സ്റ്റ് ബുക്കുകളുടെയും അനുബന്ധപഠന സാമഗ്രികളുടെയും വിപുലമായ ശേഖരം. മൊബൈൽ ആപ്ലിക്കേഷനും ലഭ്യമാണ്. 504 ഇ-ടെക്‌സ്റ്റ് ബുക്കുകളും ഓഡിയോ വീഡിയോ രൂപത്തിലുള്ള 3886 ഫയലുകളും ഉപയോഗിക്കാം. മാധ്യമം ഇംഗ്ലീഷും ഹിന്ദിയും. epathsala.nic.in
ഇ-പി.ജി. പാഠശാല
പി.ജി. കോഴ്‌സുകളായ സാമൂഹ്യശാസ്ത്രം ആർട്‌സ്, ഫൈൻ ആർട്‌സ്, മാനവിക ശാസ്ത്രം, പരിസ്ഥിതി, ഗണിതം തുടങ്ങിയവയുടെ പഠനത്തിന് സഹായകരം. മികച്ചനിലവാരമുളള കരിക്കുലം. ഇ-ടെക്‌സ്റ്റ് ബുക്കും വീഡിയോയും ഉൾപ്പെടെ 23,000 മോഡ്യൂളുകൾ ലഭ്യമാണ്. epgp.inflibnet.ac.in
ഷോദ് ഗംഗ
ഗവേഷക വിദ്യാർഥികൾ വിവിധ മേഖലകളിൽ സമർപ്പിച്ച 2.6 ലക്ഷം തീസീസുകളുടെയും പ്രബന്ധങ്ങളുടെയും ഡിജിറ്റൽ ശേഖരം. https://shodhganga.inflibnet.ac.in/
ഇ-ഷോദ് സിന്ധു
വിവിധ വിഷയങ്ങളിലെ 15000 കോടിയിലേറെ ജേണലുകൾ, ഗ്രന്ഥ സൂചിക. https://ess.inflibnet.ac.in/
വിദ്വാൻ
രാജ്യത്ത് വിവിധ രംഗങ്ങളിൽ വിദഗ്ധരുടെ വിവരശേഖരണം. https://vidwan.inflibnet.ac.in/
നാഷണൽ ഡിജിറ്റൽ ലൈബ്രറി
വിശാലമായ അക്കാദമിക് ഉള്ളടക്കത്തിന്റെ ഡിജിറ്റൽ ശേഖരം. നാലുകോടിയിൽപ്പരം പുസ്തകങ്ങൾ, ഗവേഷണ പേപ്പറുകൾ, പ്രബന്ധങ്ങൾ, ജേണലുകൾ തുടങ്ങി ഏറ്റവും വലിയ വിജ്ഞാന ശേഖരം. സ്കൂൾ തലം മുതൽ ഏതു പഠനമേഖലയ്ക്കും ഉപകാരപ്രദം. മലയാളം ഉൾപ്പെടെ 11 ഇന്ത്യൻ ഭാഷകളിൽ. മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യാം. https://ndl.iitkgp.ac.in/
ദിക്ഷ
സി.ബി.എസ്.ഇ. സിലബസിൽ ആറുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്നവരെ ഉദ്ദേശിച്ചുള്ളത്. റിവിഷൻ നടത്താനും പഠനം സ്വയം വിലയിരുത്താനും സഹായിക്കും. വിശദീകരണം സഹിതമാണ് ഉത്തരങ്ങൾ. diksha.gov.in/cbse/explore
ഇൻഫ്ലിബ് നെറ്റ്
രാജ്യത്തെ സർവകലാശാലാ ലൈബ്രറികളെ പരസ്പരം ബന്ധിപ്പിച്ച് വിവരശേഖര കേന്ദ്രങ്ങളാക്കാൻ യു.ജി.സി.യുടെ സംരംഭം. https://www.inflibnet.ac.in/
സ്വയംപ്രഭ
ആർട്‌സ്, സയൻസ്, കൊമേഴ്‌സ്, പെർഫോമിങ് ആർട്്സ്, സാമൂഹ്യശാസ്ത്രം, മാനവിക വിഷയങ്ങൾ, എൻജിനിയറിങ്, ടെക്‌നോളജി, നിയമം, വൈദ്യശാസ്ത്രം, കൃഷി തുടങ്ങിയ വിഷയങ്ങളിൽ അധിഷ്ഠിതമായ കോഴ്‌സ് ഉള്ളടക്കം. ഓരോ വിഷയത്തിനും ഓരോ ചാനലെന്ന തരത്തിൽ സ്വയംപ്രഭ എന്ന പേരിൽ 32 ഡി.ടി.എച്ച്. ചാനലുകളും ലഭ്യമാണ്. ഇവയെല്ലാം സൗജന്യം. പ്രഭാഷണങ്ങൾ കേൾക്കാനുള്ള അവസരം ഉണ്ട്. https://www.swayamprabha.gov.in/
മാറ്റിെവച്ച പ്രവേശനപരീക്ഷകൾ
• ഏപ്രിൽ 5, 7, 9, 11 തീയതികളിലായി നടത്താനിരുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷ മാറ്റിെവച്ചു. പുതിയ തീയതി മാർച്ച് 31-ന് പ്രഖ്യാപിച്ചേക്കും. ബി.ഇ./ബി.ടെക്., ബി.ആർക്ക്., ബി.പ്ലാനിങ് പ്രവേശന പരീക്ഷകളാണ് മാറ്റിെവച്ചത്. https://jeemain.nta.nic.in
• ഏപ്രിൽ 19-ന് പ്രഖ്യാപിച്ചിരുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ) ആദ്യ പരീക്ഷ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട്. ആദ്യ പരീക്ഷയ്ക്കുള്ള രജിസ്‌ട്രേഷൻ ഏപ്രിൽ 15 വരെ നീട്ടി. ഇമേജ് അപ് ലോഡ് ചെയ്യാനും ഫീസടയ്ക്കാനും ഏപ്രിൽ 19 വരെ. www.nata.in
• ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വേജ് യൂണിവേഴ്‌സിറ്റി (ഇഫ്‌ളു) ഏപ്രിൽ 12-ന് ബിരുദ കോഴ്‌സ് പ്രവേശന പരീക്ഷകൾ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട്. www.efluniversity.ac.in
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈൻ (ഐ.ഐ.സി.ഡി.) ജയ്‌പുർ ഏപ്രിൽ 12-ന് നടത്താൻ നിശ്ചയിച്ചിരുന്ന യു.ജി./പി.ജി. പ്രവേശന പരീക്ഷകൾ (പാർട് എ) മാറ്റിെവച്ചു. പുതിയ തീയതി പിന്നീട്. www.iicd.ac.in/
• ഏപ്രിലിൽ നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്ന 12 പ്രവേശനപരീക്ഷകൾ അലിഗഢ് മുസ്‌ലിം സർവകലാശാല മാറ്റിെവച്ചു. ബി.എ.(ഓണേഴ്‌സ്), ബി.കോം. (ഓണേഴ്‌സ്), ബി.എസ്‌സി. (ഓണേഴ്സ്), ബി.എ. (ഓണേഴ്‌സ്) ഫോറിൻ ലാംഗ്വേജസ്, ബി.എസ്‌സി. (ഓണേഴ്‌സ്) അഗ്രിക്കൾച്ചർ എന്നിവയുടേതും ഉൾപ്പെടുന്നു. പുതിയ തീയതികൾ പിന്നീട്. www.amucontrollerexams.com
• കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല (കുസാറ്റ്) ഏപ്രിൽ 18, 19 തീയതികളിൽ നടത്താൻ നിശ്ചയിച്ചിരുന്ന ബിരുദതല, മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലെ പ്രവേശനത്തിനായുള്ള, കോമൺ അഡ്മിഷൻ ടെസ്റ്റ് മാറ്റിെവച്ചു. പുതിയ തീയതികൾ പിന്നീട്. https://admissions.cusat.ac.in
• ഏപ്രിൽ 20, 21 തീയതികളിൽ നടത്താനിരുന്ന കേരള എൻജിനിയറിങ്, ഫാർമസി പ്രവേശന പരീക്ഷകൾ മാറ്റിെവച്ചു. പുതിയ തീയതി പിന്നീട്. https://cee.kerala.gov.in/
• കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിെവച്ചു. മേയ് 12-ന് നടത്താനിരുന്ന പരീക്ഷയുടെ പുതുക്കിയ തീയതി മേയ് 24 ആണ്. അപേക്ഷ ഏപ്രിൽ 25 വരെ നൽകാം. https://consortiumofnlus.ac.in
• ബിരുദതല മെഡിക്കൽ, െഡന്റൽ, ആയുർവേദ, യുനാനി, സിദ്ധ, ഹോമിയോപ്പതി കോഴ്‌സുകളിലെ പ്രവേശനത്തിനായി നടത്തുന്ന നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി. 2020 മാറ്റിെവച്ചു. മേയ് മൂന്നിന് നടത്താൻ തീരുമാനിച്ചിരുന്ന പരീക്ഷ മേയ് അവസാന വാരം നടത്തിയേക്കാം. കൃത്യമായ തീയതി പിന്നീട്. https://ntaneet.nic.in
• നാഷണൽ ലോ യൂണിവേഴ്‌സിറ്റി, ഡൽഹി മേയ് മൂന്നിന് നടത്താൻ നിശ്ചയിച്ചിരുന്ന ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി.) മേയ് 31-ലേക്ക് മാറ്റി. അപേക്ഷ ഏപ്രിൽ 30വരെ നൽകാം. https://nludelhi.ac.in
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് (ഐ.ഐ.എം.) ഇൻഡോർ, പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് ഏപ്രിൽ 30-ന് നടത്താനിരുന്ന ഐ.പി.എം. ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് മാറ്റിെവച്ചു. പുതിയ തീയതി പിന്നീട്. അപേക്ഷ നൽകാനുള്ള തീയതി ഏപ്രിൽ 20 വരെ നീട്ടി. www.iimidr.ac.in
• ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുകളിൽ അസിസ്റ്റന്റ് ലക്ചറർ, ടീച്ചിങ് അസോസിയറ്റ് തസ്തികകളിലെ നിയമനത്തിനുള്ള അർഹതാ നിർണയ പരീക്ഷയായ നാഷണൽ ഹോസ്പിറ്റാലിറ്റി ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (എൻ.എച്ച്.ടി.ഇ.ടി.) ഏപ്രിൽ 11-ൽ നിന്ന് മേയ് ഒൻപതിലേക്ക് മാറ്റി. http://thims.gov.in
കടപ്പാട് : മാതൃഭൂമി
അപേക്ഷത്തീയതി നീട്ടി
• ഇന്ത്യൻ കൗൺസിൽ ഫോർ അഗ്രിക്കൾച്ചറൽ റിസർച്ച് (ഐ.സി.എ.ആർ.) പ്രവേശനപരീക്ഷയ്ക്ക് ഏപ്രിൽ 30 വരെ അപേക്ഷിക്കാം. https://nta.ac.in/Icarexam
• ജവാഹർലാൽ നെഹ്രു സർവകലാശാല പ്രവേശനപരീക്ഷ (ജെ.എൻ.യു.ഇ.ഇ.) ഏപ്രിൽ 30 വരെ അപേക്ഷിക്കാം. https://jnuexams.nta.nic.in/
• യു.ജി.സി. നെറ്റ് മേയ് 16 വരെ അപേക്ഷിക്കാം. https://ugcnet.nta.nic.in/
• സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ് ജൂൺ 2020 മേയ് 15 വരെ https://csirnet.nta.nic.in/ വഴി അപേക്ഷിക്കാം.
• ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ് ഗ്രാജ്വേറ്റ് എൻട്രൻസ് ടെസ്റ്റ് (എ.ഐ.എ.പി.ജി.ഇ.ടി.) മേയ് 31 വരെ
• ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നത് വരെ നീട്ടിവെച്ചതായി സർവകലാശാല അറിയിച്ചു. https://ssus.ac.in/
• ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ് (ടിസ്) ബി.എ., ബി.എ. (ഓണേഴ്‌സ്) പ്രോഗ്രാം പ്രവേശനത്തിന് ഏപ്രിൽ 10 വരെ അപേക്ഷിക്കാം. https://admissions.tiss.edu
• കോവിഡ് (കൊറോണ വൈറസ് ഡിസീസ്) - 19, ബന്ധപ്പെട്ട െറസ്പിരേറ്ററി വൈറൽ രോഗങ്ങൾ, എന്നിവയിൽ ഗവേഷണം നടത്താൻ സയൻസ് ആൻഡ് എൻജിനിയറിങ് റിസർച്ച് ബോർഡ് (സെർബ്) നൽകുന്ന ഗ്രാന്റിനുള്ള പ്രൊപ്പോസലുകൾ സ്വീകരിക്കുന്ന അവസാനത്തീയതി ഏപ്രിൽ 30 -ലേക്ക് നീട്ടി. www.serbonline.in
• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് റോത്തക്, നടത്തുന്ന പഞ്ചവത്സര ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്‌മെന്റ് (ഐ.പി.എം.) പ്രവേശനത്തിന് അപേക്ഷിക്കാനുള്ള അവസാനത്തീയതി ഏപ്രിൽ 15 വരെ. www.iimrohtak.ac.in/
കടപ്പാട് : മാതൃഭൂമി
Monday, 30 March 2020
വീട്ടിലിരുന്ന് എൻജിനീയറിങ്, മെഡിക്കൽ പ്രവേശന പരീക്ഷാ പരിശീലനം
:കോവിഡ് 19-ന്റെ പശ്ചാത്തലത്തിൽ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കൈറ്റ് വിക്ടേഴ്സ് ചാനൽ പ്രത്യേക പരിശീലനം നൽകുന്നു. ഇതിനായി തയ്യാറാക്കിയിട്ടുള്ള പ്രവേശന പരീക്ഷാ പരിശീലന പരിപാടി ‘പീക്സ്’ എല്ലാ ദിവസവും വൈകുന്നേരം 6.30-ന് സംപ്രേഷണം ചെയ്യും.
പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികളെ പ്രൊഫഷണൽ പ്രവേശന പരീക്ഷയ്ക്ക് സജ്ജരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ‘പീക്സ്’ പദ്ധതിക്ക് സർക്കാർ രൂപം നൽകിയിട്ടുള്ളത്. മാത്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി എന്നീ വിഷയങ്ങളിൽ വിദഗ്ധരായ അധ്യാപകർ നയിക്കുന്ന ഒരു മണിക്കൂർ പരിശീലനമാണ് പീക്സിലൂടെ നൽകുക.
നിലവിലെ സാഹചര്യത്തിൽ വീട്ടിലിരുന്നുതന്നെ വിദ്യാർഥികൾക്ക് പ്രവേശന പരീക്ഷയ്ക്കുവേണ്ടി തയ്യാറാകാൻ സാധിക്കുമെന്നതാണ് ഈ പരിപാടിയുടെ ഗുണമെന്ന് കൈറ്റ് സി.ഇ.ഒ. കെ. അൻവർ സാദത്ത് അറിയിച്ചു.
വിക്ടേഴ്സിന്റെ youtube.com/itsvicters എന്ന യൂട്യൂബ് ചാനലിലും ഈ പരിപാടി ലഭ്യമാണ്.
Courtesy Mathrbhoomi
Sunday, 29 March 2020
Saturday, 28 March 2020
കൊറോണക്കാലത്ത് വെറുതെയിരിക്കണ്ട; ഓണ്‍ലൈന്‍ പഠനസാമഗ്രികള്‍ പങ്കുവെച്ച് യു.ജി.സി
അധ്യാപകർക്കും വിദ്യാർഥികൾക്കും സർവകലാശാല ഗവേഷകർക്കും തങ്ങളുടെ അറിവിന്റെ ചക്രവാളങ്ങൾ വിശാലമാക്കാൻ എം.എച്ച്.ആർ.ഡി, യു.ജി.സി, അന്തർ സർവകലാശാല കേന്ദ്രങ്ങൾ (ഐ.യു.എസുകൾ)-ഇൻഫർമേഷൻ ആന്റ് ലൈബ്രറി നെറ്റ്വർക്ക് (ഐ.എൻ. എഫ്.എൽ.ഐ.ബി.എൻ.ഇ.ടി) കൺസോർഷ്യം ഓഫ് എജ്യൂക്കേഷണൽ കമ്മ്യൂണിക്കേഷൻ എന്നിവയുടെ നിരവധി ഐ.സി.ടി സംരംഭങ്ങൾ ലഭ്യമാണ്. പഠനത്തിനായുള്ള വിവിധ ഓൺലെൻ പ്ലാറ്റ്ഫോമുകളുടെ ലിങ്കും യു.ജി.സി പങ്കുവെച്ചു:
1.സ്വയം-ഓൺലൈൻ കോഴ്സുകൾ: //storage.googleapis.com/uniquecourses/online.html
മുമ്പ് സ്വയം വേദിയിലൂടെ ലഭ്യമായിരുന്ന മികച്ച പഠന വിഭവങ്ങൾ ഇപ്പോൾ ഏതൊരു പഠിതാവിനും രജിസ്ട്രേഷൻ ഇല്ലാതെ സൗജന്യമായി കാണാനാകും. 2020 ജനുവരി സെമസ്റ്ററിന് സ്വയത്തിൽ(swayam.gov.in) രജിസ്റ്റർ ചെയ്തിട്ടുള്ള വിദ്യാർഥികൾ/പഠിതാക്കൾക്ക് അവരുടെ പഠനം സാധാരണപോലെ നടത്താം.
2. യു.ജി.സി./പി.ജി മൂക്സ്: //ugcmoocs.inflibnet.ac.in/ugcmoocs/moocs_courses.php/
സ്വയം യു.ജി, പി.ജി (അനദ്ധ്യാപക), ആർക്കൈവ്ഡ് കോഴ്സുകളിലെ പഠന സാമഗ്രികൾ.
3. ഇ-പി.ജി പാഠശാല:epgp.inflibnet.ac.inസാമൂഹിക ശാസ്ത്രം ആർട്ട്സ്, ഫൈൻ ആർട്ട്സ്, മാനവികശാസ്ത്രം, പരിസ്ഥിതി, ഗണിത് ശാസ്ത്രം തുടങ്ങി എഴുപത് വിഷയങ്ങളിലെ ബിരുദാനന്തരകോഴ്സുകൾക്ക് ഉന്നത നിലവാരമുള്ള കരിക്കുലാധിഷ്ഠിത, സംവേദനാത്മക ഇ-ഉള്ളടക്കം അടങ്ങിയിട്ടുള്ള 23,000 മോഡ്യൂളുകൾ ഇ-പി.ജി പാഠശാലയിൽ ലഭ്യമാണ്.
4. യു.ജി. വിഷയങ്ങളിൽ ഇ-കണ്ടന്റ് കോഴ്സ്വെയർ: ഇ-ഉള്ളടക്ക കോഴ്സ്വെയർ 87 അണ്ടർ ഗ്രാജ്വേറ്റ് കോഴ്സുകൾക്ക് 24,110 ഇ-ഉള്ളടക്ക മോഡ്യൂൾ സി.ഇ.എസ് വെബ്സൈറ്റിൽ (//cec.nic.in) ലഭ്യമാണ്.
5. സ്വയം പ്രഭ: (https://www.swayamprabha.gov.in)ആർട്ട്സ്, സയൻസ്, കോമേഴ്സ്, പെർഫോമിംഗ് ആർട്ട്സ്, സാമൂഹിക ശാസ്ത്രം മാനവിക വിഷയങ്ങൾ, എഞ്ചിനീയറിംഗ്, സാങ്കേതികവിദ്യ, നിയമം, മെഡിസിൻ, കൃഷി തുടങ്ങി വൈവിദ്ധ്യ വിഷയങ്ങൾക്ക് ഉന്നത നിലവാരത്തിലുള്ള വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള കോഴ്സ് ഉള്ളടക്കം 32 ഡി.ടി.എച്ച് ചാനലുകളുടെ കൂട്ടായ്മയിലൂടെ രാജ്യത്ത് അങ്ങോളമിങ്ങോളം പഠനത്തിന് താൽപ്പര്യമുള്ള എല്ലാ അദ്ധ്യാപകർക്കും വിദ്യാർത്ഥികൾക്കും പൗരന്മാർക്കുംലഭ്യമാക്കുന്നു. ഈ ചാനലുകളെല്ലാം സൗജന്യമാണ്. നിങ്ങളുടെ കേബിൾ ഓപ്പറേറ്റർ മുഖേന അവ ലഭ്യമാക്കാവുന്നതുമാണ്.
6. സി.ഇ.സി-യു.ജി.സി യുട്യൂബ് ചാനൽ: :(https://www.youtube.com/user/cecedusat) -വിവിധ വിദ്യാഭ്യാസ കരിക്കുലാടിസ്ഥാനത്തിലുള്ള ലക്ചറുകൾ തീർത്തും സൗജന്യമായി ലഭ്യമാക്കുന്നു.
7. ദേശീയ ഡിജിറ്റൽ ലൈബ്രറി: https://ndl.iitkgp.ac.in-വിശാലമായ അക്കാദമിക ഉള്ളടക്കത്തിന്റെ വിവിധ രൂപത്തിലുള്ള ഡിജിറ്റൽ കലവറ.
8. ശോധ്ഗംഗാ: https://shodhganga.inflibnet.ac.inഗവേഷക വിദ്യാർത്ഥികൾ തങ്ങളുടെ പിഎച്ച്.ഡിക്ക് വേണ്ടി സമർപ്പിച്ച 2,60,000 ഇലക്ട്രോണിക് തീസീസുകളുടെയും ഡെസർട്ടേഷനുകളുടെയും ഡിജിറ്റൽ കലവറ. പണ്ഡിതസമൂഹത്തിനാകെ ഇതിന്റെ് ലഭ്യത ഉറപ്പുവരുത്തിയിട്ടുണ്ട്.
9. ഇ-ശോധ് സിന്ധു: https://ess.inflibnet.ac.in-വലിയ എണ്ണം പ്രസാധകരിലും സമ്പാദകരിലും നിന്നുള്ള നിലവിലുള്ളതും അതോടൊപ്പം ഗ്രന്ഥശേഖരണം തടത്തിയിട്ടുള്ളതുമായ വിവിധ വിഷയങ്ങളിലെ 15,000 കോടിയിലേറെ സൂക്ഷ്മമായി അവലോകനം ചെയ്ത ജേർണലുകൾ, ഗ്രന്ഥസൂചിക, അവലംബകങ്ങൾ, വസ്തുതാപരമായ അടിസ്ഥാനവിവരങ്ങൾ എന്നിവ അംഗത്വ സ്ഥാപനങ്ങൾക്ക് ലഭ്യമാകും.
10. വിദ്വാൻ: https://vidwan.inflibnet.ac.in-രാജ്യത്തെ നിപുണർ മുതൽ സൂക്ഷ്മവിശകലരുടെയും, ദീർഘവീക്ഷണമുള്ള സഹകാരികൾ, ഫണ്ടിംഗ് ഏജൻസികളുടെ നയരൂപകർത്താക്കൾ, ഗവേഷകർ, പണ്ഡിതന്മാർ എന്നിവരടക്കം വിദഗ്ധരുടെ വിവരശേഖരണം ലഭ്യമാക്കുന്നു. വിദഗ്ധരുടെ വിവരാടിത്തറ വിപുലമാക്കാൻ ഫാക്കൽറ്റി അംഗങ്ങൾ വിദ്വാൻ പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ അഭ്യർത്ഥിക്കുന്നു.
എന്തെങ്കിലും കൂടുതൽ വിവരങ്ങളോ വ്യക്തതയോ വേണമെങ്കിൽ യു.ജി.സി, ഐ.എൻ.എഫ്.എൽ.ഐ.ബി.എൻ.ഇ.ടി, സി.ഇ.സി എന്നിവയുമായി eresource.ugc@gmail.com, eresource.inflibnet@gmail.com, eresource.cec@gmail.com എന്നീ ഇ-മെയിൽ വിലാസങ്ങളിൽ ബന്ധപ്പെടാം.
Courtesy Mathrbhoomi
കേരളത്തിൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം കിട്ടാൻ പ്ലസ് ടുവിന് എത്രശതമാനം മാർക്കുവേണം?
കേരളത്തിൽ ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം കിട്ടാൻ പ്ലസ് ടുവിന് എത്രശതമാനം മാർക്കുവേണം? പ്രവേശനത്തിന് പ്രായപരിധി ഉണ്ടോ? കേരളത്തിനുപുറത്ത് ഡിഗ്രി നഴ്‌സിങ് പഠിക്കാൻ പറ്റിയ നല്ലസ്ഥാപനങ്ങൾ ഉണ്ടോ ? - കൃഷ്ണ, തൃശ്ശൂർ
നിലവിലെ വ്യവസ്ഥയനുസരിച്ച് കേരളത്തിൽ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി വഴി നടത്തുന്ന, ബി.എസ്‌സി. നഴ്‌സിങ് പ്രവേശനം പ്ലസ് ടു തല പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ്. അപേക്ഷാർഥി പ്ലസ് ടു പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു മൊത്തത്തിൽ 50 ശതമാനം മാർക്കുവാങ്ങി ജയിച്ചിരിക്കണം.
യോഗ്യതാപരീക്ഷയുടെ അന്തിമവർഷ പരീക്ഷയിൽ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ് എന്നീ വിഷയങ്ങൾക്കു ലഭിക്കുന്ന മൊത്തം ഇൻഡക്‌സ് മാർക്ക് (പ്രോസ്പെക്ടസ് വ്യവസ്ഥപ്രകാരം ഓരോ വിഷയത്തിന്റെയും നോർമലൈസ് ചെയ്ത മാർക്കാണ് പരിഗണിക്കുക) അടിസ്ഥാനമാക്കിയാണ് റാങ്ക്പട്ടിക തയ്യാറാക്കുക.
പ്രവേശനത്തിന് എത്രമാർക്ക് പ്ലസ് ടു തലത്തിൽ വേണ്ടിവരുമെന്ന് മുൻകൂട്ടിപറയാൻ സാധ്യമല്ല. ഒരുവർഷത്തെ മാർക്കുതോത്, മുൻവർഷത്തെ തോതിൽനിന്ന് വ്യത്യസ്തമായിരിക്കും. അതിനാൽ ഒരുവർഷം ഒരു ഇൻഡക്‌സ് മാർക്കിന് ലഭിക്കുന്ന റാങ്ക് അടുത്ത വർഷവും അതേ ഇൻഡക്‌സ് മാർക്കിന് ആവർത്തിക്കണമെന്നില്ല. റാങ്കുകളുടെ അടിസ്ഥാനത്തിൽ സാധ്യതകൾ വിലയിരുത്തുന്നതിൽ പരിമിതികൾ ഉണ്ടെങ്കിലും സാധ്യത വിലയിരുത്താൻ അതാകും കുറച്ചുകൂടി ഉചിതം.
2019- ലെ പ്രവേശനത്തിന്റെ അവസാന റാങ്ക്നില https://lbscentre.in/index.htm ൽ ബി.എസ്‌സി. നഴ്‌സിങ് ലിങ്കിൽ ലഭ്യമാണ്. അത് പരിശോധിക്കുക. പ്രവേശനവർഷം ഡിസംബർ 31-ന് 17 വയസ്സ് പൂർത്തിയാക്കണം. ഉയർന്ന പ്രായപരിധി ഇല്ല. കഴിഞ്ഞ വർഷത്തെ പ്രോസ്പെക്ട്‌സ് പരിശോധിക്കുക. കേരളത്തിനുപുറത്ത് ഓൾഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (വിവിധ ക്യാമ്പസുകൾ), ജവാഹർലാൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോസ്റ്റ് ഗ്രാജ്വുവേറ്റ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പുതുശ്ശേരി), രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്‌സിങ് (ന്യൂ ഡൽഹി), ബനാറസ് ഹിന്ദുസർവകലാശാല (വാരാണസി) തുടങ്ങിയ പ്രമുഖസ്ഥാപനങ്ങൾ ബി.എസ്‌സി. നഴ്‌സിങ് പ്രോഗ്രാം നടത്തുന്നുണ്ട്. അവിടെയെല്ലാം പ്രവേശനപരീക്ഷ വഴിയാണ് അഡ്മിഷൻ നൽകുന്നത്.
Courtesy Mathrbhoomi
കോവിഡ് പഠനങ്ങൾക്ക് ഗ്രാന്റുമായി സി.എസ്.ഐ.ആർ.
:കൊറോണ വൈറസിനെ നേരിടുന്നതുമായി ബന്ധപ്പെട്ട പഠനങ്ങൾക്ക് കൗൺസിൽ ഓഫ് സയന്റിഫിക് ആൻഡ് ഇൻഡസ്ട്രിയൽ റിസർച്ച് (സി.എസ്.ഐ.ആർ.) പ്രൊപ്പോസലുകൾ ക്ഷണിച്ചു.
ആദ്യ പദ്ധതിയനുസരിച്ച് വ്യവസായ മേഖല, സ്റ്റാർട്ട് അപ്പുകൾ എന്നിവയ്ക്ക് സി.എസ്.ഐ.ആർ. - ന്യൂ മില്ലേനിയം ഇന്ത്യൻ ടെക്‌നോളജി ലീഡർഷിപ്പ് ഇനിഷ്യേറ്റീവ് പദ്ധതിക്ക് കീഴിൽ പ്രൊപ്പോസലുകൾ നൽകാം.
ഇന്ത്യയിൽ രജിസ്റ്റർചെയ്ത കമ്പനികളായിരിക്കണം. ഒറ്റയ്‌ക്കോ അക്കാദമിക് സ്ഥാഥാപങ്ങൾ, ദേശീയ ലബോറട്ടറികൾ എന്നിവയുമൊത്തുള്ള പ്രൊപ്പോസൽ നൽകാം.
രണ്ടാം പദ്ധതി സി.എസ്.ഐ.ആർ. ലബോറട്ടറികൾക്കുള്ളതാണ്. ഒരു വർഷ കാലയളവിലേക്കുള്ളതാണ് പ്രോജക്ട്. ബാഹ്യ സ്ഥാപനങ്ങളുമായോ, വ്യവസായ സ്ഥാപനങ്ങളുമായോ ചേർന്നുള്ള ഔട്ട് സോഴ്‌സിങ് രീതിയും പരിഗണിക്കും.
പ്രൊപ്പോസുകൾ ലഭിക്കേണ്ട അവസാന തീയതി ഏപ്രിൽ അഞ്ച്. വിവരങ്ങൾക്ക്: www.csir.res.in/whats-new
കൊറോണ വൈറസ്: ക്ലാറ്റ് പരീക്ഷ മാറ്റിവെച്ചു
+1,+2 ക്ളാസ്സിൽ പഠിക്കുന്ന കുട്ടികൾക്ക് വീട്ടിൽ ഇരുന്ന് JEE Main, NEET ന് തയ്യാറെടുക്കാൻ.
Friday, 27 March 2020
Call for proposals from CSIR laboratories for mobilising the development of products and technologies to fight coronavirus pandemic
Special Call for Proposals from Indian Industry(ies) on Corona Virus under CSIR
ഇന്റേൺഷിപ്പ് വീട്ടിലിരുന്ന് -എ.ഐ.സി.ടി.ഇ.
ന്യൂഡൽഹി: മറ്റുസ്ഥാപനങ്ങളിലെ സമ്മർ ഇന്റേൺഷിപ്പിന് വിദ്യാർഥികളെ അയക്കരുതെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്‌നിക്കിൽ എജ്യുക്കേഷൻ (എ.ഐ.സി.ടി.ഇ.).
സ്ഥാപനങ്ങൾ അവരുടെ വിദ്യാർഥികൾക്ക് വീട്ടിലിരുന്ന് ഇന്റേൺഷിപ്പ് ചെയ്യാൻ അവസരമൊരുക്കണം. ഇതിനുവേണ്ട തയ്യാറെടുപ്പുകൾ നടത്തണമെന്നും നിർദേശിച്ചു. കൊറോണ രോഗവ്യാപനത്തെത്തുടർന്ന് രാജ്യത്ത് അടച്ചിടൽ പ്രഖ്യാപിച്ച സാഹചര്യത്തിലാണിത്
ഇനിയൊരു അറിയിപ്പുവരെ സർവകലാശാല പരീക്ഷകൾ മാറ്റിവെച്ചു
:രാജ്യമൊട്ടാകെ ലോക് ഡൗൺ പ്രഖ്യാപിച്ചിട്ടുള്ള സാഹചര്യത്തിൽ ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ സംസ്ഥാനത്തെ എല്ലാ സർവകലാശാലകളിലെയും (സാങ്കേതിക സർവകലാശാല ഉൾപ്പെടെ) പരീക്ഷകളും ക്യാമ്പ് മുഖേനയുള്ള മൂല്യനിർണയപ്രവർത്തനങ്ങളും മാറ്റിവെച്ചതായി ഉന്നതവിദ്യാഭ്യാസവകുപ്പ് അറിയിച്ചു.
മാർച്ച് 21 മുതൽ 31 വരെ പരീക്ഷകൾ നേരത്തേ മാറ്റിവെച്ചിരുന്നു.
പ്ലസ്‌ടു ബയോളജി -മാത്തമാറ്റിക്സ് പഠിക്കുന്നു. ന്യൂഡൽഹിയിലെ നിഫ്റ്റിൽ പഠിക്കാൻവേണ്ട യോഗ്യത എന്താണ്? പ്രവേശനം എങ്ങനെയാണ്? വിദേശത്ത് പ്ലേസ്‌മെന്റ് ലഭിക്കുമോ?
പ്ലസ്‌ടു ബയോളജി -മാത്തമാറ്റിക്സ് പഠിക്കുന്നു. ന്യൂഡൽഹിയിലെ നിഫ്റ്റിൽ പഠിക്കാൻവേണ്ട യോഗ്യത എന്താണ്? പ്രവേശനം എങ്ങനെയാണ്? വിദേശത്ത് പ്ലേസ്‌മെന്റ് ലഭിക്കുമോ?
-അനഘ, എറണാകുളം
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയുടെ (നിഫ്റ്റ്) ന്യൂഡൽഹി, കണ്ണൂർ ഉൾപ്പെടെയുള്ള 16 കേന്ദ്രങ്ങളിലേക്ക് ഒരു പൊതുപ്രവേശനപരീക്ഷ വഴിയാണ് ബിരുദപ്രോഗ്രാം പ്രവേശനം നടത്തുന്നത്. ബിരുദതലത്തിൽ രണ്ടു പ്രോഗ്രാമുകളാണുള്ളത്. ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്) (ഫാഷൻ ഡിസൈൻ, ലതർ ഡിസൈൻ, ആക്സസറി ഡിസൈൻ, ടെക്‌സ്റ്റൈൽ ഡിസൈൻ, ഫാഷൻ കമ്യൂണിക്കേഷൻ) പ്രോഗ്രാം പ്രവേശനത്തിന് പ്ലസ്‌ടു/തത്തുല്യ പരീക്ഷ ഏതു സ്ട്രീമിൽനിന്നും ജയിച്ചവർക്കും അപേക്ഷിക്കാം.
ബാച്ചിലർ ഓഫ് ഫാഷൻ ടെക്‌നോളജി (അപ്പാരൽ പ്രൊഡക്‌ഷൻ) പ്രവേശനത്തിന് പ്ലസ്‌ടു/തത്തുല്യ പരീക്ഷ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ച് ജയിച്ചിരിക്കണം. ഉയർന്ന പ്രായപരിധി അപേക്ഷ ക്ഷണിക്കുന്ന വർഷം (പ്രവേശനവർഷത്തിന്റെ തലേവർഷം) ഒക്ടോബർ ഒന്നിന് 23 വയസ്സാണ്. 2020 പ്രവേശനത്തിന് അപേക്ഷാസമർപ്പണം 2019 ഒക്ടോബർ 23 മുതൽ 31 വരെയായിരുന്നു. പ്രായം കണക്കാക്കിയിരുന്നത് 2019 ഒക്ടോബർ ഒന്നു വെച്ചാണ്.
ബാച്ചിലർ ഓഫ് ഡിസൈൻ പ്രവേശനപരീക്ഷയ്ക്ക് ആദ്യഘട്ടത്തിൽ ക്രിയേറ്റീവ് എബിലിറ്റി ടെസ്റ്റും ജനറൽ എബിലിറ്റി ടെസ്റ്റും. ഇവയുടെ അടിസ്ഥാനത്തിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് രണ്ടാം ഘട്ടത്തിൽ സിറ്റുവേഷൻ ടെസ്റ്റും ഉണ്ടാകും.
ബാച്ചിലർ ഓഫ് ഫാഷൻ ടെക്‌നോളജി പ്രവേശനം ജനറൽ എബിലിറ്റി ടെസ്റ്റ് വഴിയാണ്. പരീക്ഷകളുടെ ഘടന, നിഫ്റ്റ് കേന്ദ്രങ്ങൾ, ഓരോ കേന്ദ്രത്തിലുമുള്ള പ്രോഗ്രാമുകൾ എന്നിവയറിയാൻ: https://applyadmission.net/nift2020/
പ്ലേസ്‌മെന്റ് സംബന്ധിച്ച വിശദാംശങ്ങൾ https://nift.ac.in/placements ൽ ലഭിക്കും. കേന്ദ്രീകൃത പ്ലേസ്‌മെന്റ് രീതിയാണ്. ഓൺ കാമ്പസ് പ്ലേസ്‌മെന്റ്, പ്രീ- പ്ലേസ്‌മെന്റ് ഓഫർ എന്നീ രണ്ടുരീതികളിൽ പ്ലേസ്‌മെന്റ് ലഭിക്കാം. മൾട്ടി നാഷണൽ കമ്പനികൾ/ഗ്ലോബൽ ഫാമുകൾ ഉൾപ്പടെയുള്ളവർക്ക് ഇതിൽ പങ്കെടുക്കാം. മുൻവർഷങ്ങളിലെ റിക്രൂട്ടർമാരുടെ പട്ടിക നൽകിയിട്ടുള്ളത് പരിശോധിക്കുക.
Courtesy Mathrbhoomi
സി.യു.സി.ഇ.ടി. മേയിലും ജൂണിലും
കേരള കേന്ദ്ര സർവകലാശാലയിലേക്കും പ്രവേശനം
:സെൻട്രൽ യൂണിവേഴ്സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) മേയ് അവസാനവാരവും ജൂൺ ആദ്യവാരവുമായി നടത്തും.
കേരള കേന്ദ്ര സർവകലാശാല ഉൾപ്പെടെയുള്ള 14 കേന്ദ്രസർവകലാശാലകളിലെയും നാല് സംസ്ഥാനസർവകലാശാലകളിലെയും പ്രവേശനമാണ് സി.യു.സി.ഇ.ടി.യുടെ പരിധിയിൽ വരുന്നത്. അണ്ടർഗ്രാജ്വേറ്റ്, ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെയും (യു.ഐ.) പോസ്റ്റ്ഗ്രാജ്വേറ്റ് പ്രോഗ്രാമുകളിലെയും (പി.ജി.) ഒ.എം.ആർ. അധിഷ്ഠിത പ്രവേശനപരീക്ഷകൾ മേയ് 30-നും 31-നും. റിസർച്ച് പ്രോഗ്രാമുകളിലേക്കുള്ള (ആർ.പി.) കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ ആറിനും ഏഴിനും. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അവസാനതീയതി: ഏപ്രിൽ 11. വിവരങ്ങൾക്ക്: www.cucetexam.in
എയിംസ് പി.ജി പ്രവേശന പരീക്ഷ മാറ്റിവെച്ചു
List of Websites which offers online certification courses
ബി.എസ്‌സി. സുവോളജി വിദ്യാർഥിയാണ്. കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് എം.എ.യ്ക്ക് പഠിക്കണമെന്നുണ്ട്. പ്രവേശന യോഗ്യത എന്താണ് ? പ്രവേശന പരീക്ഷയുണ്ടോ ? മാനദണ്ഡം എന്താണ് ? - ഐശ്വര്യ, തൃശ്ശൂർ
ബി.എസ്‌സി. സുവോളജി വിദ്യാർഥിയാണ്. കോഴിക്കോട് സർവകലാശാലയിൽ ഇംഗ്ലീഷ് എം.എ.യ്ക്ക് പഠിക്കണമെന്നുണ്ട്. പ്രവേശന യോഗ്യത എന്താണ് ? പ്രവേശന പരീക്ഷയുണ്ടോ ? മാനദണ്ഡം എന്താണ് ? - ഐശ്വര്യ, തൃശ്ശൂർ
കോഴിക്കോട് സർവകലാശാലാ പഠനവകുപ്പിലെ 2020-ലെ എം.എ. ഇംഗ്ലീഷ് ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ പ്രവേശനത്തിന് ഇംഗ്ലീഷ്/ഫങ്ഷണൽ ഇംഗ്ലീഷ് മുഖ്യവിഷയമായി പഠിക്കാത്തവർക്ക് ബിരുദതല പാർട്ട് I ഇംഗ്ലീഷിന് 45 ശതമാനം മാർക്ക് വേണം. ഗ്രേഡിങ് സമ്പ്രദായത്തിൽ കോഴ്സ് പൂർത്തിയാക്കുന്നവർക്ക് കുറഞ്ഞത് 50 ശതമാനത്തിനു തുല്യമായ ഓവറോൾ സി.ജി.പി.എ. ഉണ്ടായിരിക്കണം. ഇതാണ് സർവകലാശാലയുടെ മാർച്ച് 11-ലെ പ്രവേശന വിജ്ഞാപനത്തിൽ പറഞ്ഞിരിക്കുന്നത്.
സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷയിലെ സ്കോർ പരിഗണിച്ചാണ് പ്രവേശനം. അപേക്ഷിക്കാനുള്ള സമയമാണിത്. ബിരുദ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. നിലവിൽ അവസാന തീയതി: ഏപ്രിൽ രണ്ട്.
കോഴിക്കോട് സർവകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളേജുകളിലെ എം.എ. ഇംഗ്ലീഷ് പ്രവേശനം മറ്റൊരു പ്രവേശനപ്രക്രിയ വഴിയാണ്. 2020-ലെ വിജ്ഞാപനം വന്നിട്ടില്ല. 2019-ലെ വ്യവസ്ഥപ്രകാരം, പ്രവേശനം തേടുന്നവർക്ക് ഇംഗ്ലീഷ് ഒരു കോമൺ കോഴ്സ് ആയി പഠിച്ച് കുറഞ്ഞത് 50 ശതമാനത്തിനു തുല്യമായ ഓവറോൾ സി.ജി.പി.എ. ഉണ്ടായിരിക്കണം.
ഇംഗ്ലീഷ് ഇതര ബിരുദ പ്രോഗ്രാം കഴിഞ്ഞുവരുന്നവരുടെ പ്രവേശനം സർവകലാശാല നടത്തുന്ന പ്രവേശനപ്പരീക്ഷ വഴിയായിരുന്നു. 2019-ലെ വിജ്ഞാപനം, റാങ്ക് ലിസ്റ്റ് തയ്യാറാക്കൽ ചട്ടങ്ങൾ, കോഴ്സുള്ള കോളേജുകളുടെ പട്ടിക എന്നിവ www.cuonline.ac.in ൽ ‘പി.ജി’ ലിങ്കിൽ ലഭിക്കും.
കോവിഡ്: നേരിടാൻ മാർഗങ്ങൾ നിർദേശിക്കാം
ടെക്‌നോളജി ഡവലപ്‌മെന്റ് ബോർഡ് പദ്ധതി
അവസാനത്തീയതിമാർച്ച് -30
:കോവിഡ് - 19 രോഗികളുടെ സംരക്ഷണം, വീടുകളിൽ തങ്ങിക്കൊണ്ടുള്ള ശ്വസന - സംബന്ധമായ ഇടപെടലുകൾ എന്നിവ അഭിസംബോധന ചെയ്യാനുള്ള പ്രൊപ്പോസലുകൾ സംരംഭകരിൽനിന്നും ഇന്ത്യൻ കമ്പനികളിൽനിന്നും കേന്ദ്രസർക്കാർ ക്ഷണിച്ചു.
സയൻസ് ആൻഡ് ടെക്‌നോളജി വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെക്‌നോളജി ഡവലപ്‌മെന്റ് ബോർഡ് (ടി.ഡി.ബി.) ആണ് പദ്ധതിക്ക് രൂപം നൽകിയിരിക്കുന്നത്. രോഗവുമായി ബന്ധപ്പെട്ട് വിവിധ മേഖലകളെ അഭിസംബോധനചെയ്യുന്ന പ്രൊപ്പോസലുകളാണ് പ്രതീക്ഷിക്കുന്നത്.
വൈറസിനെ അന്തരീക്ഷത്തിൽ നിന്നും പിടിച്ചെടുക്കാനും റസ്പിരേറ്ററി ഡ്രോപ്‌ലറ്റുകൾ വലിച്ചെടുക്കാനും ശേഷിയുള്ള കുറഞ്ഞ ചെലവുള്ള മാസ്ക് നിർമാണം, കോസ്റ്റ് ഇഫക്ടീവ് തെർമൽ സ്കാനിങ്, ലാർജ് ഏരിയ സാനിട്ടൈസേഷൻ ആൻഡ് സ്റ്റെറിലൈസേഷൻ, ബയോഇൻഫർമാറ്റിക്‌സ് ആൻഡ് സർവൈലൻസ്, റാപിഡ് ആൻഡ് ആക്യുറേറ്റ് ഡയഗണോസിസ് കിറ്റ്, കോൺടാക്ട് ഇല്ലാതെയുള്ള പ്രവേശനത്തിനുള്ള എ.ഐ. ആൻഡ് ഐ.ഒ.ടി. അധിഷ്ഠിത പരിഹാരം, കുറഞ്ഞ ചെലവുള്ള കൊണ്ടുനടക്കാവുന്ന ഓക്‌സിജനേറ്റേഴ്‌സ് ആൻഡ് വെന്റിലേറ്റേഴ്‌സ്, ബന്ധപ്പെട്ട മറ്റേതെങ്കിലും സാങ്കേതികവിദ്യ തുടങ്ങിയവയ്ക്ക് നവീന സാങ്കേതിക പരിഹാരങ്ങൾ നിർദേശിക്കാം.
പ്രൊപ്പോസലിന്റെ ശാസ്ത്രീയ, സാങ്കേതിക, സാമ്പത്തിക, വാണിജ്യവശങ്ങൾ പരിഗണിച്ചായിരിക്കും അതിന്റെ മൂല്യനിർണയം. ww.tdb.gov.in വഴി മാർച്ച് 30 വരെ നൽകാം.
കുഫോസ് എം.എസ്‌സി. /പിഎച്ച്.ഡി. അപേക്ഷാ തീയതി നീട്ടി
:കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാല (കുഫോസ്) എം.എസ്‌സി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി. www.kufos.ac.in വഴി ഏപ്രിൽ 30 വരെ അപേക്ഷിക്കാം. അപേക്ഷാ ഫീസ് ഓൺലൈനായി മേയ് അഞ്ച് വരെ അടയ്ക്കാം. പ്രവേശന പരീക്ഷാ തീയതികൾക്ക് മാറ്റമില്ല.
Thursday, 26 March 2020
എം.എസ്‌സി. മാത്തമാറ്റിക്സിനു പഠിക്കുന്നു. പി.ജി. നേടിയശേഷം ഗേറ്റ് എഴുതാൻ കഴിയുമോ ?. യോഗ്യത നേടിയാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിലഭിക്കുമോ?
എം.എസ്‌സി. മാത്തമാറ്റിക്സിനു പഠിക്കുന്നു. പി.ജി. നേടിയശേഷം ഗേറ്റ് എഴുതാൻ കഴിയുമോ ?. യോഗ്യത നേടിയാൽ പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലിലഭിക്കുമോ?
-ഫാത്തിമ, എറണാകുളം
മൊത്തം 25 വിഷയങ്ങളിലാണ് 2020-ലെ ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ് (ഗേറ്റ്) നടത്തിയത്. അതിൽ ഒരു വിഷയം, മാത്തമാറ്റിക്സ് ആയിരുന്നു. മാത്തമാറ്റിക്സിൽ മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്ക് ഗേറ്റിന് അപേക്ഷിക്കാൻ അർഹതയുണ്ട്. 2020-ലെ ഗേറ്റിന് എം.എസ്‌സി. ജയിച്ചവർക്കും 2020-ൽതന്നെ യോഗ്യത നേടണം എന്ന വ്യവസ്ഥയോടെ 2019-’20 അധ്യയനവർഷം കോഴ്‌സിന്റെ അന്തിമവർഷത്തിൽ പഠിക്കുന്നവർക്കും അപേക്ഷിക്കാൻ അവസരമുണ്ടായിരുന്നു.
ബിരുദം നേടിയശേഷമേ അപേക്ഷിക്കാൻ കഴിയൂ എന്ന വ്യവസ്ഥ നിലവിലില്ല. അതിനാൽ, നിലവിലെ വ്യവസ്ഥപ്രകാരം, അടുത്ത അധ്യയന വർഷം നിങ്ങൾ കോഴ്‌സിന്റെ ഫൈനൽ വർഷത്തിൽ ആണെങ്കിലും ഗേറ്റ് എഴുതാം.
സയൻസ് വിദ്യാർഥികളെ സംബന്ധിച്ച് മാനവവിഭവശേഷി മന്ത്രാലയത്തിന്റെയും മറ്റ് സർക്കാർ ഏജൻസികളുടെയും പിന്തുണയോടെ പ്രവർത്തിക്കുന്ന ഉന്നതവിദ്യാഭ്യാസസ്ഥാപനങ്ങളിൽ സാമ്പത്തികസഹായത്തോടെ സയൻസിൽ ഡോക്ടറൽ പ്രോഗ്രാം പ്രവേശനം നേടാൻ സഹായിക്കുന്ന പരീക്ഷയാണ് പൊതുവേ ഗേറ്റ്. എൻജിനിയറിങ് വിഷയങ്ങളിൽ ഗേറ്റ് യോഗ്യത നേടുന്നവർക്ക് നിരവധി തൊഴിലവസരങ്ങൾ പൊതുമേഖലാസ്ഥാപനങ്ങളിൽ ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പ്രഖ്യാപിക്കാറുണ്ട്.
പരിമിതമായ അവസരങ്ങൾമാത്രമാണ് സയൻസ് ഗേറ്റ് യോഗ്യതയുടെ അടിസ്ഥാനത്തിൽ പൊതുമേഖലാസ്ഥാപനങ്ങളിൽ ഉള്ളത്. ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) എ.ഇ.ഇ. (റിസർവയർ) തസ്തികയിലേക്ക് മാത്തമാറ്റിക്സ് ഗേറ്റ് യോഗ്യതനേടിയവർക്ക് അവസരം നൽകിയിട്ടുണ്ട്. 60 ശതമാനം മാർക്ക് എം.എസ്‌സി.ക്ക് വേണം. ബിരുദതലത്തിൽ മാത്തമാറ്റിക്സ്/ഫിസിക്സ് പഠിച്ചിരിക്കണം. ഫിസിക്സ്, ജിയോളജി, ജിയോഫിസിക്സ്, കെമിസ്ട്രി, കംപ്യൂട്ടർ സയൻസ് പി.ജി., എം.സി.എ. യോഗ്യതയുള്ളവർക്കും ഒ.എൻ.ജി.സി.യിൽ അവസരമുണ്ടാകാറുണ്ട്.
മറ്റ് അവസരങ്ങൾ: കെമിസ്ട്രി-മംഗളൂർ റിഫൈനറി ആൻഡ് പെട്രോകെമിക്കൽസ് ലിമിറ്റഡ് -ലബോറട്ടറി സൂപ്പർവൈസർ; ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ -അസിസ്റ്റന്റ് ഓഫീസർ (രണ്ടുവർഷത്തെ പ്രവൃത്തിപരിചയം വേണം).
എം.സി.സി.-പി.ജി. മെഡിക്കൽ/ഡെന്റൽ: അലോട്ട്‌മെന്റ് നാളെ
https://english.mathrubhumi.com/education/help-desk /ask-expert
പ്രവേശനം പിന്നീട്
:മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നടത്തുന്ന മെഡിക്കൽ/ഡെന്റൽ പി.ജി. കൗൺസലിങ്ങിന്റെ ആദ്യ റൗണ്ട് അലോട്ട്മെന്റ് മാർച്ച് 27-ന് https://mcc.nic.in ൽ പ്രസിദ്ധീകരിക്കും.
ആദ്യ റൗണ്ടിനുള്ള ചോയ്സ് ഫില്ലിങ്, ലോക്കിങ് അവസരം മാർച്ച് 24-ന് രാത്രി 11.55-ന് അവസാനിച്ചിരുന്നു. ആദ്യ റൗണ്ട് അലോട്ട്മെന്റ് അടിസ്ഥാനമാക്കിയുള്ള കോളേജ് പ്രവേശനം അനിശ്ചിതമായി നീട്ടിവെച്ചിരിക്കുകയാണ്.
രണ്ടാംറൗണ്ട് നടപടിക്രമങ്ങളും ഇനിയൊരറിയിപ്പുവരെ മാറ്റിവെച്ചിട്ടുണ്ട്. സുപ്രീംകോടതിവിധിപ്രകാരം ഓൾ ഇന്ത്യ, സംസ്ഥാന കൗൺസലിങ് നിശ്ചിതക്രമത്തിൽ പോകേണ്ടതുണ്ട്. അഖിലേന്ത്യാ കൗൺസലിങ് നടപടികൾ നീട്ടിവെച്ച സാഹചര്യത്തിൽ സംസ്ഥാന പി.ജി. മെഡിക്കൽ/ഡെന്റൽ കൗൺസലിങ് നടപടികൾ നീട്ടിവെക്കാൻ കേന്ദ്ര സർക്കാർ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഹെൽത്ത് സർവീസസ് സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Wednesday, 25 March 2020
കാലിക്കറ്റ് ഇ-ഹെൽപ്പ്
:കാലിക്കറ്റ് സർവകലാശാല http://support.uoc.ac.in വഴി വിദ്യാർഥികൾക്ക് യൂണിവേഴ്‌സിറ്റിയിൽ വരാതെ തന്നെ വിവിധ സേവനങ്ങൾ സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയും അപേക്ഷകളുടെ തത്‌സ്ഥിതി അറിയുകയും ചെയ്യും. വിവരങ്ങൾക്ക് support@uoc.ac.in
എൻ.ടി.എ. ഹെൽപ്പ് ലൈൻ
: വിവിധ പ്രവേശനപരീക്ഷകൾക്ക് രജിസ്റ്റർ ചെയ്ത വിദ്യാർഥികളെ സഹായിക്കാൻ നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.)യുടെ ഹെൽപ്പ് ലൈൻ നമ്പറുകളിൽ വിളിക്കാം. എൻ.ടി.എ. നടത്തുന്ന വിവിധ പരീക്ഷകളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയാനാണ് രാവിലെ 9.30 മുതൽ വൈകീട്ട് 5.30 വരെ ഹെൽപ്പ് ലൈൻ ഒരുക്കിയിരിക്കുന്നത്.
ഹെൽപ്പ്‌ലൈൻ നമ്പറുകൾ: 8700 028512, 81783 59845, 9650 173668, 9599 676953, 8882 356803.
കോവിഡ്-19 രോഗവ്യാപനത്തെത്തുടർന്ന് സ്‌കൂളുകൾ, കോളേജുകൾ, സർവകലാശാലകൾ, മറ്റ് ഉന്നത വിദ്യാഭ്യാസ കേന്ദ്രങ്ങൾ എന്നിവ അടച്ചിരിക്കുകയാണ്. കൂടാതെ, എൻ.ടി.എ. നടത്തുന്ന ജെ.ഇ.ഇ. മെയിൻ ഉൾപ്പെടെയുള്ള പല പരീക്ഷകളും മാറ്റിവെച്ചിട്ടുമുണ്ട്. യു.ജി.സി. നെറ്റ്: 0120 6895200, ജെ.ഇ.ഇ. മെയിൻ: 0120 6895200, നീറ്റ്: 0120 6895200, സി.എസ്.ഐ.ആർ. യു.ജി.സി. നെറ്റ്: 0120 6895200. വിവരങ്ങൾക്ക് https://www.nta.ac.in
ഫിഷറീസ് സയൻസിൽ ബിരുദം
:സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) കൊച്ചി ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കേന്ദ്ര ഫിഷറീസ് വകുപ്പിനു കീഴിലുള്ള സ്ഥാപനമാണിത്. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാലയുമായി അഫിലിയേറ്റുചെയ്യപ്പെട്ടിട്ടുള്ള നാലു വർഷത്തെ ഈ പ്രോഗ്രാം കടലിൽപോകുന്ന ഫിഷിങ് വെസലുകളിലുള്ള പ്രായോഗികപരിശീലനവും കൂടിയുണ്ട്.
യോഗ്യത: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്/ബയോളജി എന്നീ മൂന്ന് വിഷയങ്ങൾക്ക് മൊത്തം 50 ശതമാനം മാർക്ക് വാങ്ങി പ്ലസ് ടു ജയിച്ചിരിക്കണം. പത്തിലോ പന്ത്രണ്ടിലോ ഇംഗ്ലീഷിന് 50 ശതമാനം മാർക്കുണ്ടായിരിക്കണം. യോഗ്യതാ പരീക്ഷ അഭിമുഖീകരിച്ചിരിക്കുന്നവർക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള കോമൺ എൻട്രൻസ് ടെസ്റ്റ് (സി.ഇ.ടി.) ജൂൺ 13-ന് കൊച്ചി, ചെന്നൈ, വിശാഖപട്ടണം എന്നീ കേന്ദ്രങ്ങളിൽവെച്ച് നടത്തും.
ഫിസിക്സ്, കെമിസ്ട്രി, ബയോളജി, മാത്തമാറ്റിക്സ്, ഇംഗ്ലീഷ് ലാംഗ്വേജ് എന്നിവയിൽനിന്നുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ശരിയുത്തരത്തിന്, ഒരു മാർക്ക് കിട്ടും. ഉത്തരം തെറ്റിയാൽ കാൽമാർക്കുവീതം നഷ്ടമാകും.
അപേക്ഷ: www.cifnet.nic.in-ൽ നിന്നും ഡൗൺലോഡുചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും മേയ് 15-നകം സ്ഥാപനത്തിൽ ലഭിക്കണം. വിലാസം: ഡയറക്ടർ, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്), ഫൈൻ ആർട്സ് അവന്യൂ, കൊച്ചി- 682016.
Courtesy Mathrbhoomi
കുസാറ്റ് പ്രവേശനപരീക്ഷ മാറ്റിവെച്ചു
: കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ഏപ്രിൽ 18, 19 തീയതികളിൽ നടത്താനിരുന്ന ബിരുദ ബിരുദാനന്തര കോഴ്‌സുകളിലേക്കുള്ള പൊതു പ്രവേശനപരീക്ഷ മാറ്റിവെച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. എം.ഫിൽ, പി.എച്ച്ഡി., ഡിപ്ലോമ കോഴ്‌സുകൾക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ഏപ്രിൽ 30 ആയിരിക്കുമെന്നും കുസാറ്റ് അക്കാദമിക് അഡ്മിഷൻ ഡയറക്ടർ പി.പി. വിനോദ്കുമാർ (ഫോൺ: 944222647) അറിയിച്ചു.
കെ.എ.എസ്.മുഖ്യപരീക്ഷ ജൂലായിൽ
തിരുവനന്തപുരം: കെ.എ.എസ്. തസ്തികയുടെ തിരഞ്ഞെടുപ്പിനായി കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തിയ പ്രാഥമിക പരീക്ഷയിൽ യോഗ്യത നേടുന്നവർക്കുള്ള അന്തിമ എഴുത്തുപരീക്ഷ ജൂലായിൽ നടത്തും. രണ്ട് ദിവസങ്ങളിലായിട്ടാകും പരീക്ഷ. പരീക്ഷയുടെ തീയതി, സമയം, സ്ഥലം എന്നിവ പിന്നീട് തീരുമാനിക്കും. നിലവിൽ പ്രസിദ്ധീകരിച്ചിട്ടുള്ള അന്തിമ എഴുത്തുപരീക്ഷയുടെ സിലബസ് പ്രകാരമായിരിക്കും അന്തിമപരീക്ഷ നടത്തുക.
Tuesday, 24 March 2020
ലക്ഷദ്വീപിലെ കുട്ടികൾക്ക് നഴ്സിങ് കോഴ്സിന് കേരളത്തിൽ സീറ്റ് സംവരണമുണ്ടോ? വ്യവസ്ഥകൾ എന്താണ്?
ലക്ഷദ്വീപിലെ കുട്ടികൾക്ക് നഴ്സിങ് കോഴ്സിന് കേരളത്തിൽ സീറ്റ് സംവരണമുണ്ടോ? വ്യവസ്ഥകൾ എന്താണ്?
-സുരേഷ്, കോഴിക്കോട്
2019-ലെ കേരളത്തിലെ ബി. എസ്‌സി. നഴ്സിങ്, പാരാമെഡിക്കൽ പ്രവേശന പ്രോസ്പെക്ടസ് പ്രകാരം കേരളത്തിൽ ബി. എസ്‌സി. നഴ്സിങ്ങിന് ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ വിദ്യാർഥികൾക്കായി ഓരോ സീറ്റുവീതം സംവരണം ചെയ്തിട്ടുണ്ട്. രണ്ടും നോമിനേഷൻ സീറ്റാണ്.
ലക്ഷദ്വീപിൽ/ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകളിൽ താമസമാക്കിയിട്ടുള്ള കേരളീയരായ വിദ്യാർഥികളെയാണ് പരിഗണിക്കുക. ബന്ധപ്പെട്ട കേന്ദ്രഭരണപ്രദേശത്തെ അഡ്മിനിസ്ട്രേഷനാണ് ഇതിലേക്കുള്ള നോമിനേഷൻ നടത്തേണ്ടത്. കേരളത്തിലെ അഡ്മിറ്റിങ് അതോറിറ്റിയാണ് നിശ്ചിത തീയതിക്കകം ഈ സീറ്റിലേക്കുള്ള പ്രവേശനം പൂർത്തിയാക്കേണ്ടത്. കേരളത്തിലെ പ്രവേശന അധികാരി കേരളത്തിലെ മെഡിക്കൽ എജ്യുക്കേഷൻ ഡയറക്ടർ ആണ്.
നോമിനേറ്റ് ചെയ്യപ്പെടുന്നവർക്ക് പ്രോസ്പെക്ടസ് പ്രകാരമുള്ള വിദ്യാഭ്യാസ യോഗ്യതവേണം. ഹയർ സെക്കൻഡറി/തുല്യ പരീക്ഷ ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നീ നാലു വിഷയങ്ങൾക്കുംകൂടി 50 ശതമാനം മാർക്കുനേടി ജയിച്ചിരിക്കണമെന്നതാണ് വ്യവസ്ഥ. 2019-ൽ കോഴിക്കോട് സർക്കാർ നഴ്സിങ് കോളേജിലാണ് രണ്ടുസീറ്റും സംവരണം ചെയ്തിരുന്നത്. അതിനാൽ ഈ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടാൻ താത്‌പര്യമുള്ളവർ തങ്ങളുടെ ദ്വീപിലെ ഭരണകൂടത്തിന്റെ ബന്ധപ്പെട്ട ഓഫീസുമായി ബന്ധപ്പെട്ടാണ് ദ്വീപിന്റെ ഭാഗത്തുള്ള നടപടിക്രമങ്ങൾ യഥാസമയം പൂർത്തിയാക്കേണ്ടത്. 2020-ലെ പ്രോസ്പെക്ടസ് വന്നിട്ടില്ല. വരുമ്പോൾ ഈ വർഷത്തെ വ്യവസ്ഥകൾ മനസ്സിലാക്കി വേണ്ടതുചെയ്യുക
Courtesy Mathrbhoomi
ജെ.ഡി.സി. സ്‌പോർട്‌സ് ക്വാട്ട പ്രവേശനം
2018-’19, 2019-’20 സാമ്പത്തിക വർഷങ്ങളിൽ കേരള സ്റ്റേറ്റ് സ്‌പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധാനംചെയ്ത് സംസ്ഥാന മത്സരങ്ങളിൽ (യൂത്ത്/ജൂനിയർ) പങ്കെടുക്കുന്നതാണ് കുറഞ്ഞ യോഗ്യതയായി കണക്കാക്കിയിട്ടുള്ളത്. അപൂർണവും നിശ്ചിത തീയതിക്കുശേഷം ലഭിക്കുന്നതുമായ അപേക്ഷ പരിഗണിക്കില്ല.
Courtesy Mathrbhoomi
വുമൺ സയന്റിസ്റ്റ് സ്കീം-ബി
പരീക്ഷണശാലയിൽനിന്ന് പ്രായോഗികതലത്തിലേക്കു മാറ്റാവുന്ന സാങ്കേതികവിദ്യയുടെ വികസനം അതിന്റെ അനുരൂപവത്‌കരണം (അഡാപ്റ്റേഷൻ), സ്കേലിങ് അപ്, തുടങ്ങിയവയ്ക്കുള്ള പരിഹാരങ്ങളും ശുപാർശകളുമാണ് പ്രോജക്ടിൽകൂടി പ്രതീക്ഷിക്കുന്നത്.
അഗ്രിക്കൾച്ചർ ഫുഡ് ആൻഡ് എൻവയൺമെന്റൽ ചലഞ്ചസ്, സ്ട്രെങ്തനിങ് ഹെൽത്ത് കെയർ ആൻഡ് ന്യൂട്രിഷൻ, എനർജി, വാട്ടർ ആൻഡ് വേസ്റ്റ് മാനേജ്മെന്റ്, എൻജിനിയറിങ് ആൻഡ് ഐ.ടി. സൊല്യൂഷൻസ് ടു സൊസൈറ്റൽ ഇഷ്യൂസ്, ഹാർണസിങ് അഡ്വാൻസസ് ഇൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നീ മേഖലകളിലെ പ്രോജക്ടുകൾ പരിഗണിക്കും. പരമാവധി മൂന്നുവർഷമാണ് പ്രോജക്ട് കാലാവധി.
ശാസ്ത്രസാങ്കേതിക മേഖലകളിൽ നിശ്ചിത വിദ്യാഭ്യാസയോഗ്യതയുള്ള, 27-നും 57-നും ഇടയ്ക്ക് പ്രായമുള്ള, ഏറ്റവും ഉയർന്ന യോഗ്യതനേടിയതിനു ശേഷം കരിയറിൽ കുറഞ്ഞത് രണ്ടു വർഷത്തെയെങ്കിലും ബ്രേക്ക് വന്നിട്ടുള്ളവർക്ക് അപേക്ഷിക്കാം.
പി.എച്ച്.ഡി. തുല്യ യോഗ്യതയുള്ളവർക്ക് 30 ലക്ഷം രൂപവരെയുള്ള പ്രോജക്ടുകൾ നൽകാം. മാസം 55,000 രൂപ ഫെലോഷിപ്പ് ലഭിക്കും. എം.ഫിൽ/എം.ടെക്./തുല്യ യോഗ്യതയുള്ളവർക്ക് 25 ലക്ഷം രൂപവരെയും എം.എസ്.സി./തുല്യ യോഗ്യതയുള്ളവർക്ക് 20 ലക്ഷം രൂപവരെയും ഉള്ള പ്രോജക്ടുകൾ നിർദേശിക്കാം. പ്രതിമാസ ഫെലോഷിപ് യഥാക്രമം 40,000/31,000 രൂപ. വ്യവസ്ഥപ്രകാരമുള്ള ആനുകൂല്യങ്ങളും ലഭിക്കും.
അപേക്ഷ, ഓൺലൈനായി http://online-wosa.gov.in/wosb/ വഴി നൽകാം. വിശദമായ മാർഗനിർ നിർദേശം www.dst.gov.in ലും കിട്ടും. പ്രൊപ്പോസലിന്റെ ഹാർഡ് കോപ്പി നിശ്ചിത വിലാസത്തിലേക്ക് അയച്ചുകൊടുക്കണം. അപേക്ഷ ലഭിക്കേണ്ട അവസാനത്തീയതി ഏപ്രിൽ-30.
Courtesy Mathrbhoomi
Monday, 23 March 2020
പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. ലോജിസ്റ്റിക്സിൽ ബിരുദകോഴ്സ് ചെയ്യാൻ പറ്റുമോ ? കേരളത്തിൽ എവിടെയെങ്കിലും അങ്ങനെ ഒരു കോഴ്സ് നിലവിലുണ്ടോ ? -
പ്ലസ്ടു കൊമേഴ്സ് വിദ്യാർഥിയാണ്. ലോജിസ്റ്റിക്സിൽ ബിരുദകോഴ്സ് ചെയ്യാൻ പറ്റുമോ ? കേരളത്തിൽ എവിടെയെങ്കിലും അങ്ങനെ ഒരു കോഴ്സ് നിലവിലുണ്ടോ ? - വൈശാഖ്, പത്തനംതിട്ട
മഹാത്മാഗാന്ധി സർവകലാശാല 2019-ലെ ബിരുദ പ്രോഗ്രാം പ്രവേശനത്തിനായി പ്രസിദ്ധീകരിച്ച പ്രോസ്പെക്ടസ് അനുസരിച്ച്, സർവകലാശാലയുടെ കീഴിലുള്ള ചില കോളേജുകളിൽ, ലോജിസ്റ്റിക്സ് മാനേജ്മെന്റ് സ്പെഷ്യലൈസേഷനോടെ ബാച്ചിലർ ഓഫ് കൊമേഴ്സ് (ബി.കോം.-മോഡൽ Il) പ്രോഗ്രാം നടത്തുന്നുണ്ട്. രാജഗിരി കോളേജ് ഓഫ് മാനേജ്‌മെന്റ് ആൻഡ് അപ്ലൈഡ് സയൻസസ് (കാക്കനാട്), രാജഗിരി വിശ്വജ്യോതി കോളേജ് ഓഫ് ആർട്സ് ആൻഡ് അപ്ലൈഡ് സയൻസസ് (പെരുമ്പാവൂർ) എന്നീ കോളേജുകളിലാണ് ബി.കോം (ലോജിസിറ്റിക്സ് മാനേജ്‌മെന്റ്) കോഴ്സ് ഉള്ളത്.
കെൽട്രോൺ നോളജ് സെന്റർ വിവിധ കേന്ദ്രങ്ങളിൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ് എന്ന ഒരുവർഷ കോഴ്സ് നടത്തുന്നുണ്ട്. പ്ലസ്ടു ആണ് യോഗ്യത. വിവരങ്ങൾക്ക്: https://ksg.keltron.in/publicSite/course/70 കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെട്ട് ഏതൊക്കെ കേന്ദ്രങ്ങളിൽ ഈ പ്രോഗ്രാം ലഭ്യമാണ് എന്നും മറ്റ് വിശദാംശങ്ങളും മനസ്സിലാക്കുക.
Courtesy Mathrbhoomi
ഇക്കണോമിക്സ് പി.ജി., ഗവേഷണം
ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് (ഐ.ജി.ഐ.ഡി.ആർ.) മുംബൈ, പി.ജി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
എം.എസ്‌സി. ഇക്കണോമിക്സ്, പിഎച്ച്.ഡി. ഡെവലപ്‌മെന്റ് സ്റ്റഡീസ് എന്നിവയിലേക്കാണ് പ്രവേശനം. ഹയർ സെക്കൻഡറി/ഉയർന്ന തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ഓൺലൈൻ പ്രവേശന പരീക്ഷ ഏപ്രിൽ 25-ന് നടക്കും.
*എം.എസ്‌സി പ്രവേശനത്തിന് മൊത്തം 55 ശതമാനം മാർക്കോടെയുള്ള ഇക്കണോമിക്സ് ബി.എ./ബി.എസ്‌സി. ബിരുദമോ, മൊത്തം 60 ശതമാനം മാർക്കോടെയുള്ള ബി.കോം., ബി.സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്‌സി. (ഫിസിക്സ്/മാത്തമാറ്റിക്സ്), ബി.ഇ., ബി.ടെക്. തത്തുല്യ ബിരുദമോ വേണം.
*പിഎച്ച്.ഡി. - മൊത്തം 55 ശതമാനം മാർക്കോടെയുള്ള ഇക്കണോമിക്സ് എം.എ./എം.എസ്‌സി. ബിരുദമോ, മൊത്തം 60 ശതമാനം മാർക്കോടെയുള്ള എം.സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്‌സി. (ഫിസിക്സ്/മാത്തമാറ്റിക്സ്/എൻവയോൺമെന്റൽ സയൻസ്/ ഓപ്പറേഷൻസ് റിസർച്ച്), എം.ബി.എ, എം.ടെക്, എം.ഇ, ബി.ഇ, ബി.ടെക്, തത്തുല്യ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. അവസാന തീയതി: ഏപ്രിൽ 10. വിവരങ്ങൾക്ക്: www.igidr.ac.in
Sunday, 22 March 2020
വിദ്യാർഥികൾക്ക് സി.ബി.എസ്.ഇ.യുടെ ഹെൽപ്പ്‌ലൈൻ
ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനം പ്രതിരോധിക്കാനുള്ള സുരക്ഷാമാർഗങ്ങളെക്കുറിച്ച് വിദ്യാർഥികളെയും രക്ഷിതാക്കളെയും ബോധവത്കരിക്കാൻ സി.ബി.എസ്.ഇ. ഹെൽപ്പ്‌ലൈൻ ആരംഭിച്ചു. 1800 11 8004 എന്ന നമ്പറിൽ ഈമാസം 31 വരെ രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പരിശീലനം ലഭിച്ച ട്രെയിനർമാരുടെ സേവനം ലഭിക്കും. രോഗം പ്രതിരോധിക്കാനുള്ള മാർഗങ്ങൾ, വീട്ടിൽ ഒഴിവുസമയം ഫലപ്രദമായി ചെലവഴിക്കാനുള്ള നിർദേശങ്ങൾ തുടങ്ങിയവ ലഭിക്കുമെന്ന് ബോർഡ് സെക്രട്ടറി അനുരാഗ് ത്രിപാഠി പറഞ്ഞു.
നീറ്റ് യു.ജി. 2020- FAQ
നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ചു. എന്നാൽ, കേരളത്തിലെ കീം അപേക്ഷ നൽകാൻ കഴിഞ്ഞില്ല. എന്നെ കേരളത്തിലെ എം.ബി.ബി.എസ്. പ്രവേശനത്തിനു പരിഗണിക്കുമോ? കീമിന് അപേക്ഷിക്കാൻ ഇനിയും അവസരമുണ്ടാകുമോ? -നവ്യ, കണ്ണൂർ
നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ച് യോഗ്യത നേടുന്ന ഒരാളെ, കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മിഷണർ വഴിയുള്ള എം.ബി.ബി.എസ്. പ്രവേശനത്തിന് പരിഗണിക്കണമെങ്കിൽ കീം 2020 പ്രവേശനത്തിനുള്ള അപേക്ഷ യഥാസമയം നൽകിയിരിക്കണം. കീം 2020-ന് അപേക്ഷ നൽകേണ്ട സമയം കഴിഞ്ഞു. അപേക്ഷ നൽകാത്തതിനാൽ നിലവിലെ സ്ഥിതിയിൽ ഈ പ്രക്രിയ വഴിയുള്ള കേരളത്തിലെ എം.ബി.ബി.എസ്. പ്രവേശനത്തിന് നിങ്ങളെ പരിഗണിക്കില്ല.
കീമിന് ഇനിയും അപേക്ഷിക്കാൻ അവസരം ലഭിക്കണമെങ്കിൽ സർക്കാർ ആ രീതിയിൽ ഒരു തീരുമാനം എടുക്കണം. അങ്ങനെ തീരുമാനം എടുത്താൽ പ്രവേശന പരീക്ഷാ കമ്മിഷണർ https://cee.kerala.gov.in/ , http://www.cee-kerala.org/ എന്നിവ വഴി അത് അറിയിക്കും. അതിനാൽ വെബ് സൈറ്റ് ഇടയ്ക്കിടെ സന്ദർശിക്കുക. അനുമതി ലഭിച്ചാൽ യഥാസമയം അപേക്ഷിക്കുക.
കീം അപേക്ഷ നൽകാത്തവർക്കും ഓൾ ഇന്ത്യ ക്വാട്ട വഴി കേരളത്തിൽ എം.ബി.ബി.എസ്. പ്രവേശനത്തിന് അവസരമുണ്ട്. സർക്കാർ മെഡിക്കൽ/െഡന്റൽ കോളേജുകളിലെ 15 ശതമാനം എം.ബി.ബി.എസ്./ബി.ഡി.എസ്. സീറ്റുകളിലേക്കാണ് ഓൾ ഇന്ത്യ ക്വാട്ട വഴിയുള്ള അലോട്ട്മെന്റ്. നീറ്റ് യു.ജി. യോഗ്യത കിട്ടിയാൽ ഇതിൽ പങ്കെടുക്കാം. നീറ്റ് ഫലപ്രഖ്യാപനത്തിനുശേഷം മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) ഇതു സംബന്ധിച്ച അലോട്ട്മെന്റ് പ്രക്രിയ നടത്തും. അപ്പോൾ, അതിന് രജിസ്റ്റർ ചെയ്ത് ചോയ്സ് നൽകി പ്രക്രിയയിൽ പങ്കെടുക്കുക.
Courtesy Mathrbhoomi
മിലിട്ടറി കോളേജ് പ്രവേശനം
സായുധസേനകളിൽ ജോലിയാഗ്രഹിക്കുന്ന ആൺകുട്ടികൾക്ക് ദെഹ്‌റാദൂണിലെ ഇന്ത്യൻ മിലിട്ടറി കോളേജി (ആർ.ഐ.എം.സി.) ൽ 2021-ലെ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷിക്കാം. പ്രവേശനപ്പരീക്ഷ തിരുവനന്തപുരത്ത് പൂജപ്പുരയിലുള്ള പരീക്ഷാ കമ്മിഷണറുടെ ഓഫീസിൽ ജൂൺ ഒന്നിനും രണ്ടിനും നടക്കും. മിലിട്ടറി കോളേജിലെ അഞ്ച് വർഷത്തെ പഠനത്തിനുശേഷം നാഷണൽ ഡിഫൻസ് അക്കാദമി, നേവൽ അക്കാദമി എന്നിവയിലേക്ക് പ്രവേശന പരീക്ഷയിലൂടെ അഡ്മിഷൻ നേടാം. ഇതിനുള്ള തയ്യാറെടുപ്പ് ഇവിടെനിന്ന് ലഭിക്കും.
യോഗ്യത:
ജനുവരി 2021-ൽ പ്രവേശനസമയത്ത് അംഗീകാരമുള്ള വിദ്യാലയത്തിൽ ഏഴാംക്ലാസിൽ പഠിക്കുകയോ ഏഴാംക്ലാസ് പാസാകുകയോ വേണം. 2008 ജനുവരി രണ്ടിനുമുമ്പോ 2009 ജൂലായ് ഒന്നിനുശേഷമോ ജനിച്ചവർക്ക് അപേക്ഷിക്കാനാവില്ല. 2020 ജനുവരി ഒന്നിന് പ്രവേശനസമയത്ത് പതിനൊന്നരവയസ്സിനും 13 വയസ്സിനും ഉള്ളിലായിരിക്കണം. പ്രവേശനം നേടിയശേഷം ജനനത്തീയതിയിൽ മാറ്റമനുവദിക്കില്ല.
അപേക്ഷ:
അപേക്ഷ ലഭിക്കുന്നതിന് ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ദെഹ്‌റാദൂൺ, ഡ്രായർ ബ്രാഞ്ച്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ടെൽ ഭവൻ, ദെഹ്‌റാദൂൺ (ബാങ്ക് കോഡ് 01576) എന്ന വിലാസത്തിൽ മാറാവുന്ന ഡി.ഡി. കത്തുസഹിതം ദി കമാൻഡന്റ്, രാഷ്ട്രീയ ഇന്ത്യൻ മിലിട്ടറി കോളേജ്, ദെഹ്‌റാദൂൺ, ഉത്തരാഞ്ചൽ 248003 എന്ന വിലാസത്തിൽ അപേക്ഷിക്കണം.
ഓൺലൈനായി പണമടയ്ക്കുന്നതിനുള്ള നിർദേശങ്ങൾ www.rimc.gov.in ൽ ലഭ്യമാണ്.
ജനറൽ വിഭാഗത്തിലെ കുട്ടികൾക്ക് 600 രൂപയ്ക്കും എസ്.സി./ എസ്.ടി. വിഭാഗത്തിലെ കുട്ടികൾ ജാതിതെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം 555 രൂപയ്ക്കും അപേക്ഷ സ്പീഡ് പോസ്റ്റിൽ ലഭിക്കും.
കേരളത്തിലും ലക്ഷദ്വീപിലുമുള്ള അപേക്ഷകൾ മാർച്ച് 31-നുമുമ്പ് സെക്രട്ടറി, പരീക്ഷാഭവൻ, പൂജപ്പുര, തിരുവനന്തപുരം 12 എന്ന വിലാസത്തിൽ ലഭിക്കണം.
Courtesy Mathrbhoomi
Saturday, 21 March 2020
Friday, 20 March 2020
പാർലമെന്ററി ഇന്റേൺഷിപ്പ് മാറ്റിവെച്ചു
:കേരള നിയമസഭയുടെ സെന്റർ ഫോർ പാർലമെന്ററി സ്റ്റഡീസ് ആൻഡ് ട്രെയിനിങ്ങിന്റെ പാർലമെന്ററി ഇന്റേൺഷിപ്പ് പ്രോഗ്രാമിന്റെ ഭാഗമായി നിയമവിദ്യാർഥികൾക്ക് ഏപ്രിൽ മാസത്തിൽ അനുവദിച്ചിരുന്ന ഇന്റേൺഷിപ്പുകൾ മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് തീരുമാനിക്കും.
സെറ്റ് പരീക്ഷ മാറ്റിവെച്ചു
:മാർച്ച് 29-ന് നടത്താനിരുന്ന സെറ്റ് പരീക്ഷ കോവിഡ്-19 കാരണം മാറ്റിവെച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.
പ്ലസ്‌ടുക്കാർക്ക് കൊമേഴ്സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ്
: കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയത്തിനുകീഴിലുള്ള ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉഡാൻ അക്കാദമി (ഐ.ജി.ആർ.യു.എ), ഉത്തർപ്രദേശ് കൊമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് (സി.പി.എൽ.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.
യാത്രാ, ചരക്കു വിമാനങ്ങൾ പറപ്പിക്കുന്നതിനുവേണ്ട ലൈസൻസാണ് സി.പി.എൽ. സാധാരണഗതിയിൽ 24 മാസമാണ് കോഴ്സ് ദൈർഘ്യം. എന്നാൽ, വിദ്യാർഥിയുടെ അക്കാദമിക്, ഫ്ലൈയിങ് മികവുകൾക്കനുസരിച്ചായിരിക്കും കോഴ്സ് പുരോഗതി.
യോഗ്യത
പ്ലസ്‌ടു ആണ് യോഗ്യത. ജനറൽ വിഭാഗക്കാരെങ്കിൽ ഇംഗ്ലീഷിന് 50-ഉം മാത്തമാറ്റിക്സിനും ഫിസിക്സിനും കൂടി (രണ്ടിലും ജയിച്ച്) 50-ഉം ശതമാനം മാർക്ക് പ്ലസ് ടുവിന് നേടിയിരിക്കണം. മൊത്തം ഫീസ് 45 ലക്ഷം രൂപയാണ്. മറ്റുചെലവുകൾക്ക് ഏകദേശം 2 ലക്ഷം രൂപകൂടി വേണ്ടിവരും. എല്ലാ വിഭാഗക്കാർക്കും ഒരേ ഫീസ് ഘടനയാണ്. പ്രവേശനം നേടുന്നവർക്ക്, സി.പി.എൽ. കോഴ്സിനൊപ്പം നടത്തുന്ന ത്രിവത്സര ബി.എസ്‌സി. (ഏവിയേഷൻ) കോഴ്സ് പഠിക്കാനും അവസരം കിട്ടും.
അപേക്ഷ
www.igrua.gov.in-ൽ ‘ഐ.ജി.ആർ.യു.എ. എൻട്രൻസ്’ ലിങ്ക് വഴി നൽകാം. അപേക്ഷാഫീസ് 12,000 രൂപയാണ്. പട്ടികവിഭാഗക്കാർക്ക് അപേക്ഷാഫീസില്ല. ബാങ്ക് ചലാൻ വഴി അപേക്ഷാഫീസ് അടയ്ക്കുന്നവർ ഏപ്രിൽ 17-നകവും ഓൺലൈനായി ഫീസടയ്ക്കുന്നവർ 28-നകവും ഓൺലൈൻ അപേക്ഷ നൽകണം. ഓൺലൈൻ പരീക്ഷ, വൈവ/അഭിമുഖം, പൈലറ്റ് അഭിരുചി പരീക്ഷ എന്നിവ അടിസ്ഥാനമാക്കിയാണ് പ്രവേശനം. മേയ് 21-ന് നടത്തുന്ന പരീക്ഷയ്ക്ക് തിരുവനന്തപുരവും കേന്ദ്രമാണ്.
പ്രവേശനപരീക്ഷ
ജനറൽ ഇംഗ്ലീഷ്, കണക്ക്, ഫിസിക്സ്, റീസണിങ് ആൻഡ് കറന്റ് അഫയേഴ്സ് എന്നീ വിഷയങ്ങളിൽനിന്നുമുള്ള, 10+2 നിലവാരത്തിലുള്ള ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. ഉത്തരം തെറ്റിയാലും മാർക്കു നഷ്ടപ്പെടില്ല.
പരീക്ഷയിൽ യോഗ്യതനേടാൻ ജനറൽ വിഭാഗക്കാർക്ക് ബാധകമാക്കുന്ന കട്ട് ഓഫിൽനിന്ന് അഞ്ചുശതമാനം കുറച്ചുള്ള മാർക്കായിരിക്കും, പട്ടിക/ മറ്റു പിന്നാക്ക/സാമ്പത്തിക പിന്നാക്ക വിഭാഗക്കാർക്ക് ബാധകമാക്കുക
എം.ജി. അപേക്ഷാതീയതി നീട്ടി
എം.ജി. അപേക്ഷാതീയതി നീട്ടി
:മഹാത്മാ ഗാന്ധി സർവകലാശാല വിവിധ പഠനവകുപ്പിലെയും ഒരു ഇന്റർസ്കൂൾ സെന്ററിലെയും ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനത്തിന് ഏപ്രിൽ 13 വരെ www.cat.mgu.ac.in വഴി അപേക്ഷിക്കാം. എം.ബി.എ.യ്ക്ക് www.admission.mgu.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. വിവരങ്ങൾക്ക്: 0481 2733595, ഇ-മെയിൽ: cat@mgu.ac.in
ബി.എസ്‌സി. ആനിമേഷൻ ഡിഗ്രി എടുത്തശേഷം എം.സി.എ.യ്ക്ക് പഠിക്കാമോ?
ബി.എസ്‌സി. ആനിമേഷൻ ഡിഗ്രി എടുത്തശേഷം എം.സി.എ.യ്ക്ക് പഠിക്കാമോ?
-മുഹമ്മദ്, കണ്ണൂർ
സാധാരണഗതിയിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രോഗ്രാം പ്രവേശനത്തിന് ബിരുദത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കുമ്പോൾ നിശ്ചിതഘട്ടത്തിൽ മാത്തമാറ്റിക്സോ സ്റ്റാറ്റിസ്റ്റിക്സോ പഠിച്ചിരിക്കണമെന്ന വ്യവസ്ഥ ഉണ്ടാകാറുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന എം.സി.എ. പ്രവേശനത്തിന് ത്രിവത്സര ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്സ്)/ബി.സി.എ./ബി.ഐ.ടി./ബി.വൊക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) ബിരുദം വേണം. ബിരുദതലത്തിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പിലെ 2020-ലെ പ്രവേശന വിജ്ഞാപനപ്രകാരം ബി.സി.എ. ബിരുദധാരികൾ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച (ബിസിനസ് മാത്തമാറ്റിക്സ്/ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടില്ല) ത്രിവത്സര ബാച്ചിലർ ബിരുദധാരികൾ എന്നിവർക്ക് എം.സി.എ. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ആനിമേഷൻ ബിരുദ പ്രോഗ്രാമിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമല്ലാത്തതിനാൽ ഈ രണ്ടു പ്രക്രിയകളിലും നിങ്ങൾക്ക് അർഹത കിട്ടില്ല.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എൽ.ബി.എസ്. സെന്റർ വഴി നടത്തിയ 2019-ലെ എം.സി.എ. റെഗുലർ കോഴ്സ് പ്രവേശനത്തിന്റെ പ്രോെസ്പക്ടസ് പ്രകാരം മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ച് ത്രിവത്സര ബാച്ചിലർ ബിരുദം നേടിയവർക്ക് എം.സി.എ. പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
മാർക്ക് വ്യവസ്ഥയുണ്ട്. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ചവർക്ക് ഏതു വിഷയത്തിലെ ബിരുദം ആയാലും ഈ വ്യവസ്ഥവെച്ച് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നു. പ്ലസ്ടു തലത്തിലും മാത്തമാറ്റിക്സ് പഠിച്ചിട്ടില്ലെങ്കിൽ ബി.എസ്‌സി. ആനിമേഷൻ ബിരുദക്കാർക്ക് ഇവിടെയും അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല. നിങ്ങൾ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിട്ടുണ്ടെങ്കിൽ 2020-ലെ ഈ പ്രവേശനത്തിന്റെ പ്രോെസ്പക്ടസ് പ്രസിദ്ധപ്പെടുത്തുമ്പോൾ പരിശോധിക്കുക.
തിരുച്ചിറപ്പള്ളിയിൽ സമ്മർ ഇന്റേൺഷിപ്പ്:
കൊറോണ:രണ്ടരക്കോടിപ്പേർക്ക് തൊഴിൽനഷ്ടം വരുമെന്ന് യു.എൻ.
യുണൈറ്റഡ് നേഷൻസ്: കൊറോണ വൈറസ് പടർന്നതുകാരണം ലോകത്ത് രണ്ടരക്കോടിയോളം തൊഴിൽ നഷ്ടമുണ്ടാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്.
അന്താരാഷ്ട്രതലത്തിൽ കൃത്യമായ നയം രൂപപ്പെടുത്തിയാലേ ഈ സ്ഥിതി മറികടക്കാനാവൂവെന്നും യു.എൻ. ഏജൻസിയായ അന്താരാഷ്ട്ര തൊഴിലാളിസംഘടന (ഐ.എൽ.ഒ.) പറയുന്നു.
കൊറോണയുടെ പശ്ചാത്തലത്തിൽ തൊഴിലിടത്തെ ജീവനക്കാരുടെ സംരക്ഷണം, തൊഴിലും വരുമാനവും ഉറപ്പാക്കൽ, സമ്പദ്‌വ്യവസ്ഥയെയും തൊഴിലിനെയും ഉത്തേജിപ്പിക്കൽ എന്നിങ്ങനെ മൂന്നു സുപ്രധാന നിർദേശങ്ങൾ അന്താരാഷ്ട്ര തൊഴിലാളിസംഘടന (ഐ.എൽ.ഒ.) മുന്നോട്ടുവെച്ചിട്ടുണ്ട്.
തൊഴിൽനഷ്ടം 53ലക്ഷംമുതൽ 2.47 കോടിവരെ ആകാമെന്നാണ് മുന്നറിയിപ്പ്. തൊഴിൽസമയവും വരുമാനവും കുറയും.
സഞ്ചാരനിയന്ത്രണമുള്ളതിനാൽ വികസ്വരരാജ്യങ്ങളിലുള്ള സ്വയംതൊഴിൽ മേഖലകൾക്കും നേട്ടമുണ്ടാക്കാനാവില്ല.
2020 കഴിയുമ്പോഴേക്കും 860 ശതകോടിമുതൽ 3.4 ലക്ഷംകോടി ഡോളർ വരെ വരുമാനനഷ്ടവും ലോകത്തുണ്ടാകാം. ദാരിദ്ര്യം കൂടും.
88 ലക്ഷംമുതൽ 2.5 കോടിവരെ തൊഴിലാളികളുടെ നില ദാരിദ്ര്യരേഖയ്ക്ക് താഴെയാവുമെന്നും ഐ.എൽ.ഒ. ചൂണ്ടിക്കാട്ടുന്നു.
കൊറോണയുടെ പരിണതഫലങ്ങൾ ആരോഗ്യരംഗത്തുമാത്രം ഒതുങ്ങില്ലെന്ന് ഐ.എൽ.ഒ. ഡയറക്ടർ ജനറൽ ഗയ് റൈഡെർ പറഞ്ഞു.
2008-ലെ ആഗോള സാമ്പത്തികമാന്ദ്യത്തെ മറികടക്കാൻ ലോകം ഒരുമിച്ചുനിന്നതുപോലെ ഇവിടെയും ആവർത്തിക്കേണ്ടതുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ബയ്റുത്ത്: കൊറോണപ്രതിസന്ധിയിൽ അറബ് മേഖലയിൽ 17 ലക്ഷം തൊഴിൽനഷ്ടമുണ്ടാകുമെന്ന് യു.എൻ. മുന്നറിയിപ്പുനൽകി. സേവന മേഖലകളെയായിരിക്കും പ്രതിസന്ധി ഏറ്റവുമധികം ബാധിക്കുക. 2020-ൽ അറബ് മേഖലയിലെ മൊത്ത ആഭ്യന്തര ഉത്പാദനത്തിൽ 42 ശതകോടി ഡോളറിന്റെ നഷ്ടമുണ്ടാകും. എണ്ണവിലയിടിഞ്ഞതാണ് നഷ്ടത്തിന് പ്രധാനകാരണം. ഇതിനുപുറമേ, സ്വകാര്യ, പൊതു സ്ഥാപനങ്ങളെല്ലാം അടച്ചതും നഷ്ടത്തിന് ആക്കംകൂട്ടും. തൊഴിലില്ലായ്മാ നിരക്ക് 1.2 ശതമാനം വർധിക്കും. ബയ്റുത്ത് കേന്ദ്രമായുള്ള ഇക്കണോമിക് ആൻഡ് സോഷ്യൽ കമ്മിഷൻ ഫോർ വെസ്റ്റേൺ ഏഷ്യ (ഇ.എസ്.സി.ഡബ്ല്യു.എ.) ആണ് റിപ്പോർട്ട് പുറത്തുവിട്ടത്. 17 അറബ് രാജ്യങ്ങളിൽ നിലവിൽ കൊറോണ വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്.
ബി.എസ്‌സി. ആനിമേഷൻ ഡിഗ്രി എടുത്തശേഷം എം.സി.എ.ക്ക് പഠിക്കാമോ?
ബി.എസ്‌സി. ആനിമേഷൻ ഡിഗ്രി എടുത്തശേഷം എം.സി.എ.ക്ക് പഠിക്കാമോ?
-മുഹമ്മദ്, കണ്ണൂർ
സാധാരണഗതിയിൽ മാസ്റ്റർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (എം.സി.എ.) പ്രോഗ്രാം പ്രവേശനത്തിന് ബിരുദത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കുമ്പോൾ നിശ്ചിതഘട്ടത്തിൽ മാത്തമാറ്റിക്സോ സ്റ്റാറ്റിസ്റ്റിക്സോ പഠിച്ചിരിക്കണമെന്ന വ്യവസ്ഥ ഉണ്ടാകാറുണ്ട്.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തുന്ന എം.സി.എ. പ്രവേശനത്തിന് ത്രിവത്സര ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്സ്)/ബി.സി.എ./ബി.ഐ.ടി./ബി.വൊക് (കംപ്യൂട്ടർ സയൻസ്/കംപ്യൂട്ടർ ആപ്ലിക്കേഷൻസ്) ബിരുദം വേണം. ബിരുദതലത്തിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം.
കാലിക്കറ്റ് സർവകലാശാല പഠനവകുപ്പിലെ 2020-ലെ പ്രവേശന വിജ്ഞാപനപ്രകാരം ബി.സി.എ. ബിരുദധാരികൾ മാത്തമാറ്റിക്സ് ഒരു വിഷയമായി പഠിച്ച (ബിസിനസ് മാത്തമാറ്റിക്സ്/ബിസിനസ് സ്റ്റാറ്റിസ്റ്റിക്സ് എന്നിവ ഇതിൽ ഉൾപ്പെടില്ല) ത്രിവത്സര ബാച്ചിലർ ബിരുദധാരികൾ എന്നിവർക്ക് എം.സി.എ. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ആനിമേഷൻ ബിരുദ പ്രോഗ്രാമിൽ മാത്തമാറ്റിക്സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമല്ലാത്തതിനാൽ ഈ രണ്ടു പ്രക്രിയകളിലും നിങ്ങൾക്ക് അർഹത കിട്ടില്ല.
കേരളത്തിലെ സാങ്കേതിക വിദ്യാഭ്യസവകുപ്പ് എൽ.ബി.എസ്. സെന്റർ വഴി നടത്തിയ 2019-ലെ എം.സി.എ. റെഗുലർ കോഴ്സ് പ്രവേശനത്തിന്റെ പ്രോസ്പക്ടസ് പ്രകാരം മാത്തമാറ്റിക്സ് ഒരു വിഷയമായി പ്ലസ്ടു തലത്തിലോ ബിരുദതലത്തിലോ പഠിച്ച് ത്രിവത്സര ബാച്ചിലർ ബിരുദം നേടിയവർക്ക് എം.സി.എ. പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. മാർക്ക് വ്യവസ്ഥയുണ്ട്. പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് ഒരുവിഷയമായി പഠിച്ചവർക്ക് ഏതു വിഷയത്തിലെ ബിരുദം ആയാലും ഈ വ്യവസ്ഥവെച്ച് അപേക്ഷിക്കാൻ അർഹത ഉണ്ടായിരുന്നു. പ്ലസ്ടു തലത്തിലും മാത്തമാറ്റിക്സ് പഠിച്ചിട്ടില്ലെങ്കിൽ ബി.എസ്‌സി. ആനിമേഷൻ ബിരുദക്കാർക്ക് ഇവിടെയും അപേക്ഷിക്കാൻ കഴിയുമായിരുന്നില്ല.
നിങ്ങൾ പ്ലസ്ടു തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിട്ടുണ്ടെങ്കിൽ 2020-ലെ ഈ പ്രവേശനത്തിന്റെ പ്രോെസ്പക്ടസ് പ്രസിദ്ധപ്പെടുത്തുമ്പോൾ പരിശോധിക്കുക
ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് പ്രവേശനം
പ്രവേശനപരീക്ഷ മേയ് 15-ന്
:ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് വിവിധ ബിരുദ, പി.ജി., ഗവേഷണ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
ബി.എസ്‌സി.
ബിരുദതലത്തിൽ രണ്ട് ത്രിവത്സര ഓണേഴ്സ് ബി.എസ്‌സി. പ്രോഗ്രാമുകൾ. മാത്തമാറ്റിക്സ് ആൻഡ് കംപ്യൂട്ടർ സയൻസ്, മാത്തമാറ്റിക്സ് ആൻഡ് ഫിസിക്സ്. അംഗീകൃത ബോർഡിൽനിന്നും പ്ലസ് ടു/തത്തുല്യ യോഗ്യത നേടിയവർക്ക് അപേക്ഷിക്കാം.
എം.എസ്‌സി.
മാസ്റ്റേഴ്സ് തലത്തിൽ മൂന്ന് എം.എസ്‌സി. പ്രോഗ്രാമുകൾ -മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ്, ഡേറ്റ സയൻസ്. ആദ്യ രണ്ടു പ്രോഗ്രാമുകളിലേക്ക് യഥാക്രമം മാത്തമാറ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിൽ ശക്തമായ അടിത്തറയുള്ള ബി.എ., ബി.എസ്‌സി, ബി. മാത്തമാറ്റിക്സ്, ബി. സ്റ്റാറ്റിസ്റ്റിക്സ്, ബി.ഇ., ബി.ടെക്. യോഗ്യതകളിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. ഈ യോഗ്യതയുള്ള മാത്തമാറ്റിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, കംപ്യൂട്ടർ സയൻസ് എന്നിവയിലൊന്നിൽ ശക്തമായ അടിത്തറയുള്ളവർ ഡേറ്റ സയൻസ് എം.എസ്‌സി.ക്കും അപേക്ഷിക്കാം
പിഎച്ച്.ഡി.
• മാത്തമാറ്റിക്സ്: മാത്തമാറ്റിക്സ് എം.എസ്‌സി.ക്കാർക്കും/തത്തുല്യ യോഗ്യതയുള്ളവർക്കും എൻജിനിയറിങ്ങിലോ സയൻസിലോ ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
• കംപ്യൂട്ടർ സയൻസ്: ബി.ഇ., ബി.ടെക്., എം.എസ്‌സി., എം.സി.എ., സയൻസിൽ ബി.എസ്‌സി. ബിരുദം എന്നിവയിലൊന്നുള്ളവർ
• ഫിസിക്സ്: ഫിസിക്സ് എം.എസ്‌സി./തത്തുല്യ യോഗ്യതയുള്ളവർക്ക് ഫിസിക്സ് പിഎച്ച്.ഡി.ക്കും അപേക്ഷിക്കാം.
ഫിസിക്സ് പിഎച്ച്.ഡി. ഒഴികെയുള്ള എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം മേയ് 15-ന് കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലുൾപ്പടെ നടത്തുന്ന പ്രവേശനപരീക്ഷയുടെ അടിസ്ഥാനത്തിൽ. രാവിലെ 9.30 മുതൽ 12.30 വരെ ബി.എസ്‌സി. പ്രോഗ്രാമുകൾക്കുള്ള പൊതുവായ പ്രവേശനപരീക്ഷ നടത്തും. മറ്റുപ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ ഉച്ചയ്ക്ക് രണ്ടുമുതൽ അഞ്ചുവരെ. രണ്ടാംഘട്ടത്തിൽ അഭിമുഖമുണ്ടായേക്കാം.
ഫിസിക്സ് പി.എച്ച്.ഡി. പ്രവേശനം ജോയന്റ് എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (ജസ്റ്റ്) സ്കോർ അടിസ്ഥാനമാക്കിയാകും. നാഷണൽ സയൻസ് ഒളിമ്പ്യാഡിൽ മികവുകാട്ടിയ ബി.എസ്‌സി. പ്രോഗ്രാമിലേക്കുള്ള അപേക്ഷകർ, നാഷണൽ ബോർഡ് ഫോർ ഹയർ മാത്തമാറ്റിക്സ് (എൻ.ബി.എച്ച്.എം.) പിഎച്ച്.ഡി. ഫെല്ലോഷിപ്പുള്ള, മാത്തമാറ്റിക്സ് പിഎച്ച്.ഡി. അപേക്ഷകർ, തിയററ്റിക്കൽ കംപ്യൂട്ടർ സയൻസിൽ ജസ്റ്റ് യോഗ്യത നേടിയ കംപ്യൂട്ടർ സയൻസ് പിഎച്ച്.ഡി. അപേക്ഷകർ എന്നിവരെ പ്രവേശനപരീക്ഷയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്.
അപേക്ഷ, സിലബസ്, മുൻവർഷങ്ങളിലെ ചോദ്യപ്പേപ്പർ, സ്കോളർഷിപ്പ് വിവരങ്ങൾ എന്നിവ www.cmi.ac.in/ ൽ ലഭിക്കും. അവസാന തീയതി: ഏപ്രിൽ 11.
SSC CHSL & JE Exam Postponed
Wednesday, 18 March 2020
JNCASR Bangalore
:ബെംഗളൂരു ജക്കൂറിലെ കല്പിത സർവകലാശാലയായ ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.) മാസ്റ്റേഴ്സ്, ഗവേഷണ പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. രണ്ടുവർഷത്തെ കെമിസ്ട്രി മാസ്റ്റേഴ്സ് പ്രോഗ്രാമിൽ മെറ്റീരിയൽ കെമിസ്ട്രിയിലോ കെമിക്കൽ ബയോളജിയിലോ സ്പെഷ്യലൈസ് ചെയ്യാം. മെറ്റീരിയൽ സയൻസ്, കെമിക്കൽ സയൻസ്, ബയോളജിക്കൽ സയൻസ് എന്നിവയിലാണ് ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രോഗ്രാമുള്ളത്.
മാസ്റ്റേഴ്സ്/ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് 55 ശതമാനം മാർക്കോടെ ബി.എസ്‌സി. നേടിയവർക്ക് അപേക്ഷിക്കാം. അവസാനവർഷപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി. (ജാം) യോഗ്യത നേടിയവർക്ക് രണ്ടുപ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. ബിരുദത്തിന് 55ശതമാനം മാർക്കുവേണം.
എം.എസ്‌സി. പ്രവേശനത്തിന് എഴുത്തുപരീക്ഷയും ഇന്റർവ്യൂവും ഉണ്ടാകും. ഇന്റഗ്രേറ്റഡ് പിഎച്ച്.ഡി. പ്രവേശനം ജാം/ജെ. എൻ.സി.എ.എസ്.ആർ. എഴുത്തുപരീക്ഷ, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാണ്.
സയൻസ്, എൻജിനിയറിങ് എന്നിവയിലെ പിഎച്ച്.ഡി, എം. എസ്. (എൻജിനിയറിങ്), എം. എസ്. (റിസർച്ച്) എന്നീ ഗവേഷണ പ്രോഗ്രാമുകളിലേക്ക് എം. എസ്‌സി., ബി.ഇ., ബി.ടെക്., എം.ഇ., എം.ടെക്., എം.ബി.ബി.എസ്., എം.ഡി. എന്നിവയിലൊരു ബിരുദം ഉള്ളവർക്ക് അപേക്ഷിക്കാം. കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, മെറ്റീരിയൽ സയൻസ്, ബോട്ടണി, സുവോളജി, ബയോടെക്നോളജി, ബയോകെമിസ്ട്രി, സ്റ്റാറ്റിസ്റ്റിക്സ്, ലൈഫ് സയൻസസ്, ഇലക്‌ട്രോണിക്സ് എം.എസ്‌സി. ബിരുദധാരികൾ, വിവിധ ബ്രാഞ്ചുകളിലെ എൻജിനിയറിങ് ബിരുദ/ബിരുദാനന്തര ബിരുദധാരികൾ, എം.ഫാം. എന്നീ യോഗ്യതയുള്ളവർ എം.ബി.ബി.എസ്., എം.ഡി. ബിരുദക്കാർ എന്നിവർക്ക് സെന്ററിന്റെ വിവിധ യൂണിറ്റുകളിൽ ഗവേഷണ അവസരങ്ങളുണ്ട്.
ഏറ്റവും ഉയർന്ന യോഗ്യതയിൽ കുറഞ്ഞത് 50ശതമാനം മാർക്ക് ഉണ്ടാവണം. കൂടാതെ, 2020 ഓഗസ്റ്റ് ഒന്നിന് സാധുതയുള്ള സി.എസ്.ഐ.ആർ. യു.ജി.സി. ഫെല്ലോഷിപ്പ് സ്കീമിൽ നെറ്റ്- ജെ.ആർ.എഫ്./ഡി.ബി.ടി. ജെ. ആർ.എഫ്./ഐ.സി.എം.ആർ. ജെ.ആർ.എഫ്./ഇൻസ്പയർ ജെ.ആർ.എഫ്./ഗേറ്റ്/ജസ്റ്റ്/ജി.പാറ്റ് എന്നിവയിലൊരു യോഗ്യതാപരീക്ഷാ സ്കോറും വേണം.
അപേക്ഷ ഓൺലൈനായി ഏപ്രിൽ 13 രാത്രി 11.59-നകം www. jncasr-admissions.in എന്ന സൈറ്റ് വഴി നൽകണം
Master Trainer at KITE
:കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷനിൽ (കൈറ്റ്) മാസ്റ്റർ ട്രെയിനർമാരെ തിരഞ്ഞെടുക്കുന്നു. ഹയർസെക്കൻഡറി-വൊക്കേഷണൽ ഹയർസെക്കൻഡറി/ ഹൈസ്കൂൾ/ പ്രൈമറി സ്കൂൾ അധ്യാപകർക്ക് അപേക്ഷിക്കാം. എയ്‌ഡഡ് മേഖലയിൽനിന്നുള്ള അപേക്ഷകർ സ്കൂൾമാനേജരിൽ നിന്നുള്ള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖസമയത്ത് സമർപ്പിക്കണം.
ഹൈസ്കൂൾതലം വരെയുള്ള അപേക്ഷകർക്ക് ഫിസിക്സ്, കെമിസ്ട്രി, ബയോളജി, ഗണിതം, സോഷ്യൽ സയൻസ്, ഭാഷാവിഷയങ്ങൾ എന്നിവയിൽ ഏതെങ്കിലും ഒന്നിൽ ബിരുദവും ബി.എഡും കംപ്യൂട്ടർ പ്രാവീണ്യവും ഉണ്ടായിരിക്കണം.
പ്രവർത്തനപരിചയമുള്ള കംപ്യൂട്ടർ നിപുണരായ അധ്യാപകർക്കും സ്കൂൾ ഐ.ടി./ഹയർ സെക്കൻഡറി സ്കൂൾ ഐ.ടി./പി.എസ്.ഐ.ടി. കോ-ഓർഡിനേറ്റർ/കൈറ്റ് മാസ്റ്റർ/കൈറ്റ് മിസ്ട്രസ്‌മാർക്ക് മുൻഗണന.
ഒന്നുമുതൽ പന്ത്രണ്ടുവരെ ക്ലാസുകളിലേക്കുള്ള ഡിജിറ്റൽവിഭവ നിർമാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസവകുപ്പിലെ ഇ-ഗവേണൻസ് പ്രവർത്തനങ്ങൾ തുടങ്ങി കൈറ്റ് നിർദേശിക്കുന്ന മറ്റുജോലികളും ചെയ്യണം. www.kite.kerala.gov.in-ൽ ഓൺലൈനായി 25-നുമുമ്പ് അപേക്ഷിക്കണം.
തൃശ്ശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് 31 വരെ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ തിയറി പരീക്ഷകളും പ്രാക്ടിക്കൽ പരീക്ഷകളും മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.