ജെ.ഇ.ഇ. മെയിൻസ് 2020 ഏപ്രിൽ പരീക്ഷയ്ക്ക് അപേക്ഷിച്ചു. നെറ്റ് ബാങ്കിങ് വഴി ഫീസടച്ചു. കൺഫർമേഷൻ പേജും ലഭിച്ചു. ഫീസിനുപുറമേ പ്രോസസിങ് ചാർജും ജി.എസ്.ടി.യും അടയ്ക്കണമെന്ന് ബുള്ളറ്റിനിൽ പറയുന്നു. പ്രോസസിങ് ചാർജും ജി.എസ്.ടി.യും ഇനി പ്രത്യേകമായി അടയ്ക്കണോ? എനിക്കു പരീക്ഷ എഴുതാൻ കഴിയുമോ?
-സ്നേഹ, കോഴിക്കോട്
യഥാർഥ ഫീസിനുപുറമേ പ്രോസസിങ് ചാർജ് ജി.എസ്.ടി. എന്നിവ ഫീസടയ്ക്കുന്നയാൾ നൽകണമെങ്കിൽ യഥാർഥ ഫീസിനൊപ്പം ആ തുകകൾ കൂടി ചേർത്തായിരിക്കും അന്തിമമായി അപേക്ഷാർഥി അടയ്ക്കേണ്ട യഥാർഥ തുക സ്‌ക്രീൽ തെളിയുക. ആ തുക അടച്ചാലേ പേമെന്റ് അംഗീകരിക്കപ്പെടുകയുമുള്ളൂ. എങ്കിൽ മാത്രമേ പേമെന്റ് സ്റ്റാറ്റസ് ‘ഒ.കെ’. എന്നു വരികയുള്ളു. തുക തെറ്റെങ്കിൽ പേമെന്റ് നിരാകരിക്കപ്പെടും.
പേമെന്റ് അംഗീകരിക്കപ്പെടുന്നവർക്കുമാത്രമേ കൺഫർമേഷൻ പേജിന്റെ പ്രിന്റ്ഔട്ട് എടുക്കാൻ കഴിയൂ. നിങ്ങൾക്ക് കൺഫർമേഷൻ പേജ് ലഭിച്ച സ്ഥിതിക്ക് നിങ്ങളടച്ച തുക ശരിയാണ്. കൂടുതൽ അടയ്ക്കേണ്ടതില്ല. തുക പ്രത്യേകം അടയ്ക്കാനും കഴിയില്ല.
കൺഫർമേഷൻ പേജ് ലഭിച്ചതിനാൽ പരീക്ഷ അഭിമുഖീകരിക്കുന്നതിന് തടസ്സമില്ല. അഡ്മിറ്റ് കാർഡ് ഡൗൺലോഡു ചെയ്തെടുക്കാവുന്ന ഘട്ടത്തിൽ അത് ഡൗൺലോഡുചെയ്തെടുക്കുക. അതിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ അനുവദിക്കപ്പെട്ട സമയക്രമം അനുസരിച്ച് പരീക്ഷ അഭിമുഖീകരിക്കുക.
Courtesy Mathrbhoomi
No comments:
Post a Comment