Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 19 February 2020

പ്രൊഫഷണൽ കോഴ്സ് പ്രവേശനം: കായികതാരങ്ങൾക്ക് അപേക്ഷിക്കാം20/02/2020


: സംസ്ഥാനത്തെ എൻജിനിയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചറൽ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020-ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ നിർദേശിച്ച യോഗ്യതയുള്ള കായികതാരങ്ങൾ കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായികനേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൽ അപേക്ഷ നൽകണം

2018 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിൽ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/ യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യത. പ്രസ്തുത വർഷങ്ങളിൽ സ്പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ.

അപേക്ഷകർ സ്പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം വെക്കണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്കൂൾ ഗെയിംസ് സർട്ടിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. അപേക്ഷ 29-ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം -1. വിവരങ്ങൾക്ക്: 0471-2330167.

Courtesy: Mathrbhoomi

No comments:

Post a Comment