: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽസ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി.) ഡ്രമാറ്റിക് ആർട്സ്, ത്രിവത്സര ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ആറു തിയേറ്റർ സൃഷ്ടികളിലെങ്കിലും പങ്കെടുത്തിരിക്കണം. തെളിവായി സർട്ടിഫിക്കറ്റ്, ബ്രോഷർ, ലീഫ് ലറ്റ്, ന്യൂസ് പേപ്പർ കട്ടിങ് തുടങ്ങിയവ അപേക്ഷയ്‌ക്കൊപ്പം നൽകണം. തിയേറ്റർ മേഖലയിലെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഒരാളുടെ ഒരു റെക്കമൻഡേഷൻ കത്തും വേണം.
പ്രായം 2020 ജൂലായ് ഒന്നിന് 18- നും 30- നും ഇടയിലാകണം. അപേക്ഷ www.nsd.gov.in വഴി ഫെബ്രുവരി 28 വരെ നൽകാം. രണ്ടുഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രാഥമിക സ്ക്രീനിങ്, ഓഡിഷൻ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ്. യോഗ്യത നേടിയാൽ ന്യൂഡൽഹിയിൽ നടത്തുന്ന നാലോ അഞ്ചോ ദിവസം ദൈർഘ്യമുള്ള വർക്ക്ഷോപ്പ് രൂപത്തിലുള്ള അന്തിമ സെലക്‌ഷൻ ടെസ്റ്റിൽ പങ്കെടുക്കാം.
കെമാറ്റ് കേരള
:എം.ബി.എ. പ്രവേശനത്തിനുള്ള കെമാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ഓൺലൈൻ പരീക്ഷ മേയ് അവസാനവാരത്തോടെ നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.
എൽഎൽ.എം. അലോട്ട്മെന്റ്
: എൽഎൽ.എം. കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സ്വദേശി എൻ.ബി. ഷെറിൻ ഒന്നാംറാങ്ക് നേടി. അലോട്ട്‌മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും. മാർച്ച് നാലിന് വൈകീട്ട് നാലുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മാർച്ച് ആറുമുതൽ 10 വരെ കോളേജുകളിൽ പ്രവേശനം നേടണം.
No comments:
Post a Comment