: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) ബെംഗളൂരു നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.-റിസർച്ച്) പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോർ സയൻസ് വിഷയങ്ങളുടെയും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളുടെയും സമ്മിശ്ര പഠനരീതി ബാധകമായ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷംകൂടി സ്ഥാപനത്തിൽ പഠനം നടത്തി മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടാനുള്ള അവസരവുമുണ്ട്.
കോർ വിഷയങ്ങൾ
ബയോളജി, കെമിസ്ട്രി, ഫിസിക്സ്, എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ് എന്നിവയാണ് ലഭ്യമായ ആറു കോർ വിഷയങ്ങൾ. അവസാന രണ്ടു സെമസ്റ്ററുകൾ ഒരു ഗവേഷണ പ്രോജക്ടിനായി നീക്കിവെച്ചിരിക്കുകയാണ്.
യോഗ്യത
2019-ൽ പി.യു.സി. രണ്ടാം വർഷം/12-ാം ക്ലാസ് വിജയിക്കണം. യോഗ്യതാ കോഴ്സ് 2020-ൽ കഴിയുന്നവർക്കും അപേക്ഷിക്കാം. പ്രോഗ്രാമിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ മുഖ്യവിഷയമായി പഠിച്ചിരിക്കണം. ഇവയ്ക്കൊപ്പം ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് (പട്ടിക വിഭാഗക്കാർക്ക്, പാസ് ക്ലാസ്) നേടിയിരിക്കണം.
അപേക്ഷ
www.iisc.ac.in/ug/ വഴി ഏപ്രിൽ 30 വരെ നൽകാം.
വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപയാണ്.
പട്ടിക വിഭാഗക്കാരെ ട്യൂഷൻ ഫീസിൽനിന്ന് ഒഴിവാക്കായിട്ടുണ്ട്.
എല്ലാവർക്കും മറ്റ് ഫീസുകൾ ഉണ്ടാകും. വിവരങ്ങൾക്ക്: www.iisc.ac.in/ug/
No comments:
Post a Comment