മാത്തമാറ്റിക്സ് പഠിച്ചിരിക്കണം
:ഇന്ദിരാഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് റിസർച്ച് (ഐ.ജി.ഐ.ഡി.ആർ.) മുംബൈ പി.ജി., പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. പഠന, ഗവേഷണത്തിനായി റിസർവ് ബാങ്ക് സ്ഥാപിച്ച ഇൻസ്റ്റിറ്റ്യൂട്ട് കല്പിത സർവകലാശാലയാണ്.
പി.ജി.: ഇക്കണോമിക്സ് എം.എസ്സി. പ്രവേശനത്തിന് മൊത്തം 55 ശതമാനം മാർക്കോടെയുള്ള, ഇക്കണോമിക്സ് ബി.എ./ബി.എസ്സി. ബിരുദമോ മൊത്തം 60 ശതമാനം മാർക്കോടെയുള്ള ബി.കോം., ബി.സ്റ്റാറ്റിസ്റ്റിക്സ്, ബി.എസ്സി. (ഫിസിക്സ്/മാത്തമാറ്റിക്സ്), ബി.ഇ., ബി.ടെക്. തത്തുല്യ ബിരുദമോ വേണം.
പിഎച്ച്.ഡി.: ഡെവലപ്മെന്റ് സ്റ്റഡീസിലാണ് നാലുവർഷത്തെ പിഎച്ച്.ഡി. പ്രോഗ്രാം. മൊത്തം 55 ശതമാനം മാർക്കോടെയുള്ള ഇക്കണോമിക്സ് എം.എ./എം.എസ്സി. ബിരുദമോ മൊത്തം 60 ശതമാനം മാർക്കോടെയുള്ള എം.സ്റ്റാറ്റിസ്റ്റിക്സ്, എം.എസ്സി. (ഫിസിക്സ്/മാത്തമാറ്റിക്സ്/എൻവയോൺമെന്റൽ സയൻസ്/ഓപ്പറേഷൻസ് റിസർച്ച്), എം.ബി.എ., എം.ടെക്., എം.ഇ., ബി.ഇ., ബി.ടെക്., തത്തുല്യ ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം.
പ്രവേശനപരീക്ഷ: രണ്ടുപ്രോഗ്രാമുകളിലെയും പ്രവേശനത്തിന് അപേക്ഷകർ ഹയർസെക്കൻഡറി/ഉയർന്ന തലത്തിൽ മാത്തമാറ്റിക്സ് പഠിച്ചിരിക്കണം. ഓൺലൈൻ പരീക്ഷ ഏപ്രിൽ 25-ന് നടത്തും.
കൊച്ചിയും തിരുവനന്തപുരവും പരീക്ഷാകേന്ദ്രങ്ങളാണ്. ജനറൽ ആപ്റ്റിറ്റ്യൂഡ്, അനലറ്റിക്കൽ എബിലിറ്റി, മാത്തമാറ്റിക്കൽ സ്കിൽസ് എന്നിവയിൽനിന്നുമുള്ള ചോദ്യങ്ങൾ എം.എസ്സി. പ്രവേശനപരീക്ഷയ്ക്ക് പ്രതീക്ഷിക്കാം. കൂടാതെ ഇക്കണോമിക്സ്, മാത്തമാറ്റിക്സ് എന്നിവയിൽ ഒരു സെക്ഷനിലെ ചോദ്യങ്ങൾക്കും ഉത്തരം നൽകണം. പിഎച്ച്.ഡി. പ്രവേശനപരീക്ഷയ്ക്ക് ചോദ്യങ്ങൾ ഇംഗ്ലീഷ്, അനലറ്റിക്കൽ എബിലിറ്റി, ഇക്കണോമിക് എൻവയോൺമെന്റ്, മാത്തമാറ്റിക്കൽ സ്കിൽസ് എന്നിവയ്ക്ക് ഊന്നൽനൽകിയാകും.
സ്റ്റൈപ്പൻഡ്: പിഎച്ച്.ഡി. വിദ്യാർഥികൾക്ക് ആദ്യ രണ്ടുവർഷം മാസ സ്റ്റൈപ്പൻഡായി 25,000 രൂപ കിട്ടും. പിഎച്ച്.ഡി. രജിസ്ട്രേഷൻ വ്യവസ്ഥകൾ തൃപ്തിപ്പെടുത്തുന്നവർക്ക് രജിസ്ട്രേഷനുശേഷം മാസ സ്റ്റൈപ്പൻഡായി 35,000 രൂപ മൂന്നാംവർഷത്തിൽ ലഭിക്കും.
മാസ്റ്റേഴ്സ് വിദ്യാർഥികൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് മാനദണ്ഡങ്ങൾപ്രകാരം സ്കോളർഷിപ്പുകൾ ലഭ്യമാണ്.
അപേക്ഷ:ഏപ്രിൽ 10-നകം www.igidr.ac.in വഴി നൽകാം.
:എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് ശനിയാഴ്ച വൈകീട്ട് അഞ്ചുവരെ www.cee.kerala.gov.in വഴി അപേക്ഷിക്കാം. അപേക്ഷയും അനുബന്ധരേഖകളും സമർപ്പിക്കുന്നതിന് സമയം നീട്ടിനൽകുന്നതല്ലെന്ന് പ്രവേശനപരീക്ഷാകമ്മിഷണർ അറിയിച്ചു. അപൂർണവും അവ്യക്തവുമായ സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യരുതെന്നും കമ്മിഷണർ ഓർമിപ്പിച്ചു. സഹായങ്ങൾക്ക്: 0471 2525300.
:ക്രിസ്ത്യൻ മെഡിക്കൽ കോളേജ് വെല്ലൂർ എം.എസ്. ബയോ എൻജിനീയറിങ് കോഴ്സിലേക്ക് അപേക്ഷിക്കാം. മെഡിസിൻ, ബയോളജി മേഖലയിലെ പ്രശ്നങ്ങൾക്ക് എൻജിനീയറിങ്ങിന്റെ സഹായത്തോടെ പരിഹാരം കണ്ടെത്താൻ ശ്രമിക്കുകയാണ് ബയോ എൻജിനീയറിങ് പഠനഗവേഷണത്തിലൂടെ ചെയ്യുന്നത്. ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് തത്തുല്യ ബ്രാഞ്ചുകളിലെ എൻജിനീയറിങ് ബിരുദമാണ് യോഗ്യത. ഗേറ്റ് സ്കോർ വേണം. അവസാനതീയതി: ഏപ്രിൽ 15. വിവരങ്ങൾക്ക്: https://admissions.cmcvellore.ac.in/
റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് ഫെലോ
:കേരള വനഗവേഷണസ്ഥാപനത്തിൽ ഗവേഷണപദ്ധതിയിൽ റിസർച്ച് അസോസിയേറ്റ്, പ്രോജക്ട് ഫെലോ തസ്തികകളിൽ താത്കാലിക നിയമനം നടത്തുന്നു. ഇന്റർവ്യൂ മാർച്ച് 12-ന് രാവിലെ പത്തിന് കേരള വനഗവേഷണസ്ഥാപനത്തിന്റെ പീച്ചിയിലുള്ള ഓഫീസിൽ നടക്കും. വിവരങ്ങൾക്ക്: www.kfri.res.in.
: എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജി വിവിധ സെന്ററുകളിലായി നടത്തുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ (സോഫ്റ്റ് വേർ) കോഴ്സിന് അപേക്ഷിക്കാം. പ്ലസ്ടു വിജയിച്ചവർക്ക് മാർച്ച് പത്തിന് ക്ലാസ് ആരംഭിക്കും. എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിലെ വിദ്യാർഥികൾക്ക് ഫീസ് ഇളവ് ഉണ്ടായിരിക്കും. വിവരങ്ങൾക്ക്: www.lbscentre.kerala.gov.in
എംബഡഡ്, മെഡിക്കൽ കോഡിങ് കോഴ്സുകൾ
:കെൽട്രോൺ ഹാർഡ്വേർ ആൻഡ് സോഫ്റ്റ്വേർ കോഴ്സുകളിലേക്കും എംബഡഡ്, മെഡിക്കൽ കോഡിങ്, അക്കൗണ്ടിങ്, ഡിജിറ്റൽ മാർക്കറ്റിങ് കോഴ്സുകളിലേക്കും അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾക്ക് തിരുവനന്തപുരം സ്പെൻസർ ജങ്ഷനിലെ കെൽട്രോൺ നോളജ് സെന്ററുമായി ബന്ധപ്പെടണം: 0471 2337450.
പരീക്ഷാ അപേക്ഷ: മാർച്ച് 24-ന് തുടങ്ങുന്ന രണ്ടാംവർഷ ബി.സി.വി.ടി. ഡിഗ്രി സപ്ലിമെൻററി (2014 സ്കീം) പരീക്ഷയ്ക്ക് മാർച്ച് ആറുവരെയും മാർച്ച് 31-ന് തുടങ്ങുന്ന മൂന്നാംവർഷ ബി.സി.വി.ടി. ഡിഗ്രി സപ്ലിമെൻററി (2011, 2014 സ്കീം) പരീക്ഷയ്ക്ക് മാർച്ച് ഒൻപതുവരെയും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
മാർച്ച് 19-ന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി പാർട്ട് ഒന്ന് (2010 സ്കീം) സപ്ലിമെൻററി പരീക്ഷ, മാർച്ച് 26-ന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി പാർട്ട് രണ്ട് (2010 സ്കീം) സപ്ലിമെൻററി പരീക്ഷ എന്നിവയ്ക്ക് മാർച്ച് നാലുവരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
മാർച്ച് 18-ന് തുടങ്ങുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ് ഡിഗ്രി പാർട്ട് ഒന്ന് (2010 സ്കീം) സപ്ലിമെൻററി പരീക്ഷയ്ക്ക് മാർച്ച് നാലുവരെയും മാർച്ച് 30-ന് തുടങ്ങുന്ന സെക്കൻഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി (2012 സ്കീം) സപ്ലിമെൻററി പരീക്ഷയ്ക്ക് മാർച്ച് ആറുവരെയും ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
ഏപ്രിൽ ഏഴിന് തുടങ്ങുന്ന മൂന്നാംവർഷ ബി.എസ്സി. നഴ്സിങ് ഡിഗ്രി സപ്ലിമെൻററി (2010 സ്കീം അർഹരായ മേഴ്സി ചാൻസ് വിദ്യാർഥികളുൾപ്പെടെ, 2016 സ്കീം) പരീക്ഷയ്ക്ക് മാർച്ച് ആറുമുതൽ 18 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം
Courtesy Mathrbhoomi
No comments:
Post a Comment