Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday 23 February 2020

Q and A Mathrbhoomi

കീം അപേക്ഷ നൽകുമ്പോൾ ഇ.ഡബ്ല്യു.എസ്. സംവരണം ലഭിക്കാൻ എപ്പോൾ, എങ്ങനെ, അപേക്ഷിക്കണം? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?

-അഖിൽ, കാസർകോട്

ജനറൽ കാറ്റഗറിയിൽപ്പെടുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻസ്- ഇ.ഡബ്ല്യു.എസ്.) 10 ശതമാനം സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കേരള സർക്കാരിന്റെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് (റൂൾസ്) വകുപ്പിന്റെ 3.1.2020-ലെ (പി) 1/2020/പി ആൻഡ് എ.ആർ.ഡി. ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട് (കീം 2020 പ്രോസ്പക്ടസ് ക്ലോസ് 4.3).

ഈ ക്വാട്ടയിലേക്കു പരിഗണിക്കപ്പെടാൻ നിശ്ചിത മാതൃകയിൽ വില്ലേജ് ഓഫീസറിൽനിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനു നൽകേണ്ട സർട്ടിഫിക്കറ്റ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്ന് അപേക്ഷ വിളിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇ.ഡബ്ല്യു.എസ്. സംവരണത്തിനുള്ള സർട്ടിഫിക്കറ്റ് ഇപ്പോൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.

സർക്കാർ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ് *ജനറൽ വിഭാഗത്തിൽപ്പെടുന്ന നാലുലക്ഷം രൂപവരെ വാർഷിക കുടുംബവരുമാനമുള്ളവർക്കേ ഈ സംവരണത്തിന് അർഹതയുള്ളൂ *കുടുംബവരുമാനം കണക്കാക്കുമ്പോൾ ചില ഇനങ്ങൾ ഒഴിവാക്കും

*അപേക്ഷിക്കുന്ന വർഷത്തിനു തൊട്ടുതലേ സാമ്പത്തിക വർഷത്തെ വരുമാനമാണ് ഇതിനായി പരിഗണിക്കുക

*അപേക്ഷകന് ഗ്രാമപ്പഞ്ചായത്തിൽ രണ്ടരഏക്കറിലോ, മുനിസിപ്പാലിറ്റിയിൽ 75 സെന്റിലോ കോർപ്പറേഷനിൽ 50 സെന്റിലോ കൂടുതൽ കുടുംബ ഭൂസ്വത്ത് ഉണ്ടായിരിക്കരുത് *കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ട് മുനിസിപ്പാലിറ്റിയിൽ 20 സെന്റിലോ, കോർപ്പറേഷനിൽ 15 സെന്റിലോ കൂടുതൽ ആയിരിക്കരുത്. ഇതിന്റെയൊക്കെ വിശദാംശങ്ങൾക്ക് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ കാണേണ്ടതാണ്.

Courtesy Mathrbhoomi

No comments:

Post a Comment