തിരുവനന്തപുരം: 2020-21-ലെ എൻജിനീയറിങ്, ആർക്കിടെക്ചർ, ഫാർമസി, എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്., ബി.യു.എം.എസ്. എന്നീ മെഡിക്കൽ കോഴ്സുകളിലേക്കും അഗ്രികൾച്ചർ, ഫോറസ്ട്രി, വെറ്ററിനറി, ഫിഷറീസ് എന്നീ മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്കും പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 25-ൽ നിന്നും 29, വൈകുന്നേരം 5 മണിവരെയായി നീട്ടി. നീറ്റ് പരീക്ഷയ്ക്ക് അപേക്ഷിച്ച വിദ്യാർഥികളിൽ കേരളത്തിലെ മെഡിക്കൽ / മെഡിക്കൽ അനുബന്ധ കോഴ്സുകളിലേക്ക് പ്രവേശനം നേടാൻ ആഗ്രഹിക്കുന്നവരും, കൗൺസിൽ ഓഫ് ആർക്കിടെക്ചർ നടത്തുന്ന നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (എൻ.എ.ടി.എ.) പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിച്ച വിദ്യാർഥികളിൽ കേരളത്തിലെ ആർക്കിടെക്ചർ കോഴ്സിലേക്ക് പ്രവേശനം ആഗ്രഹിക്കുന്നവരും പ്രവേശന പരീക്ഷാ കമ്മിഷണറുടെ www.cee.kerala.gov.in എന്ന വെബ്സൈറ്റിലൂടെ 29 നകം ഓൺലൈൻ അപേക്ഷ നൽകണം. അപേക്ഷ സമർപ്പിച്ചതിനുശേഷം ലഭിക്കുന്ന കൺഫർമേഷൻ പേജിന്റെ പ്രിന്റൗട്ട് എടുത്ത് അപേക്ഷാർത്ഥികൾ സൂക്ഷിക്കണം. അപേക്ഷയുടെ പ്രിന്റൗട്ടോ മറ്റ് സർട്ടിഫിക്കറ്റുകളോ പ്രവേശന പരീക്ഷാ കമ്മിഷണറുടെ ഓഫീസിലേക്ക് അയക്കേണ്ടതില്ല.
ഹെൽപ്പ് ലൈൻ നമ്പർ : 0471-2525300 (29 വരെ ദിവസവും രാവിലെ എട്ടുമുതൽ 8 മണിവരെ ഹെൽപ്പ് ലൈൻ പ്രവർത്തിക്കും). സിറ്റിസൺസ് കോൾ സെന്റർ നമ്പർ : 155300, 0471-2335523. (ദേശീയ അവധി ദിവസങ്ങളൊഴികെ 24 മണിക്കൂറും).
Courtesy Mathrbhoomi
No comments:
Post a Comment