പരീക്ഷാ അപേക്ഷ
മാർച്ച് 23-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014/2016 സ്‌കീം) പരീക്ഷയ്ക്ക് ഫെബ്രുവരി 29 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ മൂന്നിനാരംഭിക്കുന്ന നാലാം വർഷ ബി.എസ്‌സി. നഴ്‌സിങ് ഡിഗ്രി സപ്ലിമെന്ററി (അർഹരായ മേഴ്‌സി ചാൻസ് വിദ്യാർഥികൾക്കുൾപ്പെടെ) പരീക്ഷയ്ക്ക് മാർച്ച് രണ്ടു മുതൽ 12 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.
പരീക്ഷത്തീയതി
2020 മാർച്ച് രണ്ടിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 & 2017 സ്‌കീം) തിയറി പരീക്ഷ, മാർച്ച് മൂന്നിന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.
പരീക്ഷാഫലം
ഡിസംബറിൽ നടന്ന രണ്ടാം വർഷ ഫാം.ഡി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
എം.ജി. പി.ജി.: 20 മുതൽ അപേക്ഷിക്കാം
:എം.ജി. സർവകലാശാല കോട്ടയം, പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (കാറ്റ്) അപേക്ഷിക്കാം. 20 മുതൽ മാർച്ച് 20 വരെ www.cat.mgu.ac.in വഴി അപേക്ഷിക്കാം.എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. പ്രോഗ്രാമിലേക്ക് www.admission.mgu.ac.in വഴി അപേക്ഷിക്കണം.
വിവരങ്ങൾക്ക്: 9446224 240. ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാനാവൂ. എം.ബി.എ. ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എം.ബി.എ. ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും.
എൽഎൽ.എം. ഉത്തരസൂചിക
:എൽഎൽ.എം. പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ പരാതിയോടൊപ്പം അനുബന്ധ രേഖകളും ഓരോ ചോദ്യത്തിനും ഫീസ് അടച്ച് 24-ന് വൈകീട്ട് നാലിന് മുമ്പ് പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭിക്കണം.
No comments:
Post a Comment