അപേക്ഷ ഫെബ്രുവരി 29-നകം
: ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു.) വാരണാസി, അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.
• അണ്ടർ ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (യു.ഇ.ടി): ഇതിന്റെ പരിധിയിൽ വരുന്ന പ്രോഗ്രാമുകൾ: യു.ഇ.ടി.യിൽ പ്ലസ് ടു പൊതുവായി യോഗ്യതയായുള്ളവ (പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങളിൽ മാറ്റമുണ്ടാകും): ബി.എ. (ഓണേഴ്സ്): ആർട്സ്, സോഷ്യൽ സയൻസസ്, ബി.എസ്‌സി. (ഓണേഴ്സ്): മാത്തമാറ്റിക്സ് ഗ്രൂപ്പ്, ബയോളജി ഗ്രൂപ്പ്; ബി.കോം. (ഓണേഴ്സ്), ബി.കോം. (ഓണേഴ്സ്) ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ്; ബി.എസ്‌സി (അഗ്രിക്കൾച്ചർ); ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി; ബി.എ.എൽ.എൽ.ബി. (ഓണേഴ്സ്); ബി.പി.എ: ഇൻസ്ട്രുമെന്റൽ, ഡാൻസ്, വോക്കൽ; ബി.എഫ്.എ.; ശാസ്ത്രി (ഓണേഴ്സ്); ബാച്ചിലർ ഓഫ് വൊക്കേഷൻ: റിട്ടെയിൽ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഇവന്റ് മാനേജ്മെന്റ്, മോഡേൺ ഓഫീസ് മാനേജ്മെന്റ്, ഫുഡ് പ്രൊസസിങ് ആൻഡ് മാനേജ്മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി.
• യു.ഇ.ടി.യിൽ, ബിരുദം യോഗ്യതയായി വരുന്ന പ്രോഗ്രാമുകൾ: ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ; ബാച്ചിലർ ഓഫ് ലോ (എൽ.എൽ.ബി.); ബി.എഡ്.: ലാംഗ്വേജ്, സയൻസസ്, മാത്തമാറ്റിക്‌സ്, സോഷ്യൽസയൻസസ്, കൊമേഴ്സ്, സ്പെഷ്യൽ എജ്യുക്കേഷൻ (വിഷ്വലി ഇംപെയേർഡ്, ഹിയറിങ് ഇംപെയേർഡ്) പ്രോഗ്രാമുകളിലെ പ്രവേശനം ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷവഴിയാകും. വിവരങ്ങൾക്ക്: http://bhuonline.in/ൽ
• പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (പി.ഇ.ടി): വിവിധ വിഷയങ്ങളിലെ എം.എ., എം.എസ്‌സി., എം.എസ്‌സി. (അഗ്രിക്കൾച്ചർ), എം.ടെക്., എം.എസ്‌സി./എം.ടെക്., മാസ്റ്റർഓഫ് അഗ്രി ബിസിനസ് മാനേജ്മെന്റ്, എം.എഫ്.എ., എം.പി.എ., എം.ബി.എ., എം.എഡ്., എം.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (വി.ഐ.), മാസ്റ്റർഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മാസ്റ്റർഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ്റ്റർഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, മാസ്റ്റർ ഓഫ് േപഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്, എം.കോം., എൽഎൽ.എം., മാസ്റ്റർഓഫ് വൊക്കേഷൻ, ആചാര്യ.
രണ്ടുപരീക്ഷകൾക്കും എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. സ്പെഷ്യൽ കോഴ്സുകളിലെ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ http://bhuonline.in/ വഴി ഫെബ്രുവരി 29- നകം നൽകണം.
Courtesy: Mathrbhoomi
No comments:
Post a Comment