Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday, 23 February 2020

കുട്ടികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ഇ-ക്യൂബ്


 

തിരുവനന്തപുരം: കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ഇ-ക്യൂബ് എന്ന പദ്ധതി തയ്യാറാക്കും. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇതിനായി സമഗ്ര ഇ-ലൈബ്രറി, ഇ-ലാംഗ്വേജ് ലാബ്, ഇ-ബ്രോഡ്കാസ്റ്റ് സംവിധാനങ്ങൾ ഒരുക്കും.

സമഗ്ര പോർട്ടൽവഴി ലോകനിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് കുട്ടികളുടെ വായനതലം അനുസരിച്ച് ഇരുനൂറോളം പുസ്തകങ്ങൾ പോർട്ടലിൽ ലഭിക്കും.

രണ്ടാംഘട്ടത്തിൽ പഠനാനുഭവങ്ങൾ ഇ-ലാംഗ്വേജ് ലാബിന്റെ രൂപത്തിൽ ലഭ്യമാക്കും. ഓരോ കുട്ടിക്കും പഠനവേഗത്തിനനുസരിച്ച് ഇംഗ്ലീഷ് കേൾക്കാനും വായിക്കാനും സംസാരിക്കാനും ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വേറിലൂടെ സാധിക്കും. പരസ്പരസമ്പർക്ക രീതിയിൽ ഇംഗ്ലീഷ് വിനിമയ കഴിവ് നേടിയെടുക്കാൻ കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രയോജനപ്പെടുത്തുന്നതാണ് ഇ-ബ്രോഡ്കാസ്റ്റ് എന്ന മൂന്നാംഘട്ടം.

അടുത്ത അധ്യയനവർഷം പദ്ധതി നടപ്പാക്കും. ആശയ വിനിമയത്തിനുള്ള കഴിവുകൾക്കൊപ്പം ചിന്തകളും വികാരങ്ങളും വാമൊഴിയിലൂടെയും എഴുത്തിലൂടെയും ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ ഇ-ക്യൂബ് അവസരമൊരുക്കുമെന്ന് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് പറഞ്ഞു.

Courtesy Mathrbhoomi

No comments:

Post a Comment