Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 19 February 2020

ബി.എസ്‌സി. വിദ്യാർഥികൾക്ക് സയൻസ് പ്രോജക്ട് അവസരങ്ങൾ20/02/2020


സ്‌കോളർഷിപ്പ് മാസം10,000 രൂപ

ആദ്യവർഷം പഠിക്കുന്നവരാകണം

:കെമിസ്ട്രി, ബയോളജി മേഖലകളിലെ ഗവേഷണത്തിലേക്കു തിരിയാൻ താത്‌പര്യമുള്ളവർക്കായി നടത്തുന്ന പ്രോജക്ട് ഓറിയന്റഡ് കെമിസ്ട്രി എജ്യുക്കേഷൻ (പി.ഒ.സി.ഇ.), പ്രോജക്ട് ഓറിയന്റഡ് ബയോളജി എജ്യുക്കേഷൻ (പി.ഒ.ബി.ഇ.) എന്നീ പ്രോഗ്രാമുകളിലേക്ക് ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.-ബെംഗളൂരു) അപേക്ഷ ക്ഷണിച്ചു.

പഠനം, ഗവേഷണം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ലാസുകൾ, ലബോറട്ടറി പ്രോജക്ട്, ഗവേഷണം എന്നിവയിൽ പങ്കെടുക്കാം. തുടർച്ചയായ മൂന്നുവർഷങ്ങളിലെ വേനൽ ഒഴിവുകാലത്ത് ആറുമുതൽ എട്ട് ആഴ്ചവരെ വിദ്യാർഥി സെന്ററിൽ ചെലവഴിക്കേണ്ടിവരും. ശാസ്ത്രപഠനത്തിലും ഗവേഷണത്തിലും വിദ്യാർഥിയുടെ കഴിവ് കണ്ടെത്താനും സർഗാത്മകത വളർത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെമിസ്ട്രിയിൽ/ബയോളജിയിൽ സെന്ററിന്റെ ഡിപ്ലോമ കിട്ടും. ശ്രദ്ധേയമായ മികവ് തെളിയിക്കുന്നവർക്ക് അഭിമുഖത്തിലൂടെ സെന്ററിന്റെ ഇന്റഗ്രേറ്റഡ് എം.എസ്.-പിഎച്ച്.ഡി. പ്രോഗ്രാമിലെ പ്രവേശനത്തിന് അർഹത ലഭിക്കും.

യോഗ്യത

ത്രിവത്സര ബി.എസ്‌സി. പ്രോഗ്രാമിലെ ആദ്യവർഷ വിദ്യാർഥികളാകണം. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്‌ക്കൊപ്പം മൂന്നാം വിഷയമായി കെമിസ്ട്രി (പി.ഒ.സി.ഇ-യ്ക്ക്)/ബയോളജി (പി.ഒ.ബി.ഇ-യ്ക്ക്) പഠിക്കുന്നവരാകണം. ഓരോ പ്രോഗ്രാമിനും 10 ഫെലോഷിപ്പുകൾ നൽകും. പ്രതിമാസ സ്‌കോളർഷിപ്പ് 10,000 രൂപയാണ്.

അപേക്ഷ

www.jncasr.ac.in/fe എന്ന ലിങ്കിലുള്ള പ്രോഗ്രാം അറിയിപ്പിൽനിന്ന് ഫെബ്രുവരി 28 വരെ അപേക്ഷ ഡൗൺലോഡു ചെയ്യാം.

തന്നെ എന്തുകൊണ്ട് ഈ പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടണം എന്നതിന്റെ കാരണങ്ങൾ അപേക്ഷയ്ക്കൊപ്പം വ്യക്തമാക്കണം. റഫറികളായ രണ്ട് അധ്യാപകരുടെ പേരും വിലാസവും നൽകണം. ഈ കത്തുകളുടെ മാതൃക ഫോറത്തിന്റെ ഭാഗമായി ലഭിക്കും. അത് റഫറികൾക്കു നൽകണം. പൂർണമാക്കിയ കത്ത് സീൽ ചെയ്ത കവറിൽ റഫറിയിൽനിന്ന്‌ തിരികെ വാങ്ങണം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും റഫറി റിപ്പോർട്ടുകളും മാർച്ച് ഒൻപതിനകം ‘കോ-ഓർഡിനേറ്റർ, ഫെലോഷിപ്പ് ആൻഡ് എക്സ്റ്റൻഷൻ, ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ജക്കൂർ (പി.ഒ), ബെംഗളൂരു - 560064’ എന്ന വിലാസത്തിൽ ലഭിക്കണം.

Courtesy: Mathrbhoomi

No comments:

Post a Comment