ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് (ഐ.ഐ.എം.) ഇൻഡോർ പ്ലസ് ടു വിജയിച്ചവർക്ക് നടത്തുന്ന അഞ്ചുവർഷ ഇന്റഗ്രേറ്റഡ് പ്രോഗ്രാം ഇൻ മാനേജ്മെന്റ് (ഐ.പി.എം.) പ്രവേശനത്തിനുള്ള അഭിരുചി പരീക്ഷ 2020 ഏപ്രിൽ 30-ന് നടത്തും.
രണ്ട് ബിരുദം
കോഴ്സിന്റെ ആദ്യ മൂന്നുവർഷം ഫൗണ്ടേഷൻ രൂപപ്പെടുത്തുന്നതിൽ കേന്ദ്രീകരിച്ചാണ്. അവസാന രണ്ടുവർഷം മാനേജ്മെന്റിൽ ഊന്നൽനൽകും. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ബാച്ചിലർ ഓഫ് ആർട്സ് (ഫൗണ്ടേഷൻസ് ഇൻ മാനേജ്മെന്റ്), മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ഡ്യുവൽ ഡിഗ്രി പ്രോഗ്രാം അനുസരിച്ച്) ബിരുദം ലഭിക്കും.
യോഗ്യത
പ്ലസ് ടു/തത്തുല്യ പരീക്ഷ 2018- ലോ 2019- ലോ ജയിച്ചവർക്കും 2020- ൽ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. 10-ാം ക്ലാസ്, പ്ലസ് ടുതല പരീക്ഷകളിൽ 60 ശതമാനം മാർക്ക് (പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്ക് 55 ശതമാനം) വേണം. 2000 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ചതാകണം. 1995 ഓഗസ്റ്റ് ഒന്നിനോ ശേഷമോ ജനിച്ച പട്ടിക/ഭിന്നശേഷി വിഭാഗക്കാർക്കും അപേക്ഷിക്കാം.
പ്രവേശനപരീക്ഷ
ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് കൂടാതെ, റിട്ടൺ എബിലിറ്റി ടെസ്റ്റ്, പഴ്സണൽ ഇന്റർവ്യൂ എന്നിവയും തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് മൂന്നുഭാഗമായി ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ), ക്വാണ്ടിറ്റേറ്റീവ് എബിലിറ്റി (ഹ്രസ്വ ഉത്തരങ്ങൾ നൽകേണ്ട 20 ചോദ്യങ്ങൾ), വെർബൽ എബിലിറ്റി (40 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ) എന്നിവയിലെ ചോദ്യങ്ങൾ ഉണ്ടാകും. പരീക്ഷാകേന്ദ്രങ്ങളുടെ കൂട്ടത്തിൽ, കോഴിക്കോട്, തിരുവനന്തപുരം എന്നിവയും ഉൾപ്പെടും.
ഓരോ സെക്ഷനിലും കട്ട്ഓഫ് നിശ്ചയിച്ച് അപേക്ഷകരെ റിട്ടൺ എബിലിറ്റി ടെസ്റ്റ്, പഴ്സണൽ ഇന്റർവ്യൂ, എന്നിവയ്ക്ക് ഷോർട്ട്ലിസ്റ്റ് ചെയ്യും. വിവരങ്ങൾക്ക്: www.iimidr.ac.in
അപേക്ഷ
www.iimidr.ac.in വഴി ഫെബ്രുവരി 17 മുതൽ, മാർച്ച് 30 വരെ, നൽകാം.
Courtesy : Mathrbhoomi
No comments:
Post a Comment