:ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി) ഡ്രമാറ്റിക് ആർട്സ് ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് എൻ.എസ്.ഡി.
ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആറു തിയേറ്റർ സൃഷ്ടികളിലെങ്കിലും പങ്കെടുത്തിരിക്കണം. തെളിവായി സർട്ടിഫിക്കറ്റ്, ബ്രോഷർ, ലീഫ് ലെറ്റ്, ന്യൂസ് പേപ്പർ കട്ടിങ് തുടങ്ങിയവ അപേക്ഷയ്ക്കൊപ്പം നൽകണം. തിയേറ്റർ മേഖലയിലെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഒരാളുടെ ശുപാർശ കത്തും നൽകണം. പ്രായം 1.7.2020 ന് 18-30.
അപേക്ഷ ഓൺലൈനായി ഫെബ്രുവരി 28 വരെ www.nsd.gov.in ൽ നൽകാം.
രണ്ടുഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രാഥമിക സ്ക്രീനിങ്, ഒഡിഷൻ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ്. ചെന്നൈ, ബാംഗളൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യത ലഭിച്ചാൽ ന്യൂ ഡൽഹിയിൽ നടത്തുന്ന നാലോ അഞ്ചോ ദിവസം ദൈർഘ്യമുള്ള വർക്ക്ഷോപ്പ് രൂപത്തിലുള്ള അന്തിമ സെലക്‌ഷൻ ടെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.
Courtesy Mathrbhoomi
No comments:
Post a Comment