Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday, 19 February 2020

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വ്യക്തിഗത മാസ്റ്റർ പ്ലാൻ20/02/2020 Mathrbhoomi


ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ

പാനൂർ: കുട്ടികളുടെ അക്കാദമികമികവിനൊപ്പം സാമൂഹികമികവ് വളർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും സഹായകമാകുന്ന തരത്തിൽ മെന്ററിങ് നടത്തുന്ന ‘സഹിതം’ പദ്ധതി സർക്കാർ അംഗീകരിച്ചു. കുട്ടികളുടെ അക്കാദമികമികവ് വളർത്തുന്നതോടൊപ്പം വ്യക്തിത്വത്തിലും മികവുണ്ടാക്കുകയാണ് ലക്ഷ്യം.

മാനസികവ്യതിയാനം പ്രകടമാക്കുന്ന കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ ഉൾപ്പെടെ മനസ്സിലാക്കി അവരുടെ മാനസികപിരിമുറുക്കം ഇല്ലാതാക്കുന്നതിനു നടപടികളെടുക്കുക, ഇതിനാവശ്യമായ മനഃശാസ്ത്രപരമായ പരിശീലനം അധ്യാപകർക്ക് നൽകുക, ഓരോ കുട്ടിയും കഴിവനുസരിച്ച് പരമാവധിശേഷി നേടിയെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും വ്യക്തിഗത മാസ്റ്റർ പ്ലാൻ ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും.

കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്കും ‘സഹിതം’ പോർട്ടൽ സഹായകരമാകും. കൈറ്റ് ആയിരിക്കും ഇത് വികസിപ്പിക്കുന്നതും സാങ്കേതികസഹായം നൽകുന്നതും. ഉള്ളടക്കം, അക്കാദമിക് മോണിറ്ററിങ് എന്നീ കാര്യങ്ങളുടെ ചുമതല എസ്.സി.ആർ.ടി.ക്കും ഭരണനിർവഹണച്ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമായിരിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലും അടുത്ത അധ്യയനവർഷം മുഴുവൻ സ്കൂളുകളിലും ‘സഹിതം’ നടപ്പാക്കാനുള്ള സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏർപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിലുണ്ട്.

ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ സംസ്ഥാനത്തെ 163 എ.ഇ.ഒ.മാരുടെ പരിധിയിൽ 10 വീതം വിദ്യാലയങ്ങളിൽ ‘സഹിതം’ പോർട്ടൽ വഴി മെന്ററിങ് നടത്താനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

ലീഡർ മെന്റർ ടീച്ചർ, എ.ഇ.ഒ.മാർ, ഡയറ്റ് ഫാക്കൽറ്റി, ബി.പി.സി. എന്നിവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.

No comments:

Post a Comment