: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) മൂന്നുമാസം ദൈർഘ്യമുള്ള തൊഴിലധിഷ്ഠിത കാഡ് ആൻഡ് 3ഡി പ്രിന്റിങ് ഹ്രസ്വകാല സായാഹ്ന കോഴ്സ് മാർച്ച് രണ്ടിന് ആരംഭിക്കും. ഭാവിയിലെ സാങ്കേതികവിദ്യയായി അറിയപ്പെടുന്ന 3 ഡി പ്രിന്റിങ് മുഖേന ഉത്‌പങ്ങൾ വളരെ വേഗത്തിൽ രൂപപ്പെടുത്താനാവും.
കാഡ് ഡിസൈനർ, കാഡ് എൻജിനിയർ, ഓട്ടോ കാഡ് ഡ്രാഫ്റ്റ്സ്മാൻ, പ്രൊഡക്ട് ഡിസൈനർ തുടങ്ങി ഒട്ടേറെ മേഖലകളിൽ ജോലി സാധ്യതയുള്ളതാണ് കോഴ്സ്. പരിചയസമ്പന്നരായ ത്രീഡി ഡിസൈനർമാരുടെയും പ്രിന്റർമാരുടെയും ആവശ്യകത നാൾക്കുനാൾ ഏറിവരുകയാണ്. ക്ലാസുകളിൽ ത്രിമാന അച്ചടിയുൾപ്പെടെയുള്ളവ സ്വയംചെയ്ത് പരിശീലിക്കുന്നതിനുള്ള അവസരമുണ്ട്.
ഏതെങ്കിലും വിഷയത്തിൽ ബി.ടെക്./ത്രിവത്സര ഡിപ്ലോമ/ഐ.ടി.ഐ. യോഗ്യതയുള്ളവർക്കും ഈ വിഭാഗങ്ങളിലെ വിദ്യാർഥികൾക്കും അപേക്ഷിക്കാം. ജോലി ചെയ്യുന്നവർക്ക് അനുയോജ്യമായ വിധത്തിൽ സായാഹ്ന ക്ലാസുകളും ക്രമീകരിച്ചിട്ടുണ്ട്. അപേക്ഷാ ഫോറത്തിന്റെ മാതൃകയും പ്രോസ്‌പെക്ടസും www.cusat.ac.in -ൽ ലഭിക്കും. വിവരങ്ങൾക്ക്: 0484 - 2862616.
No comments:
Post a Comment