Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday, 25 February 2020

Trending courses

 

എം.ആർ. സിജു

ന്യൂജനറേഷൻ കോഴ്‌സുകളുടെ കാലത്ത് എന്തുപഠിക്കണം, എവിടെ പഠിക്കണം എന്നത് ആരെയും ആശങ്കയിലാക്കും. ഇതൊക്കെ പഠിച്ചാൽ ജോലികിട്ടുമോ എന്ന സംശയം ഒരുവശത്ത്. അംഗീകാരമുള്ള കോഴ്‌സ് ആരുനടത്തുന്നു എന്നതും അന്വേഷിക്കണം. ന്യൂ​െജൻ എന്നുപറഞ്ഞ് ചാടിപ്പുറപ്പെടുംമുമ്പ് കേരളസർക്കാരിന്റെ കീഴിലുള്ള ഐ.സി.ടി. അക്കാദമി നടത്തുന്ന അഞ്ച്‌ ട്രെൻഡിങ് കോഴ്‌സുകൾ പരിചയപ്പെടാം. ഓർക്കുക, ഇത് നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങിയതാണോ എന്ന് സ്വയം വിലയിരുത്തിയശേഷമാകണം തിരഞ്ഞെടുപ്പ്.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ
 

ആവർത്തനസ്വഭാവമുള്ള സ്ഥിരംജോലികൾ ചെയ്യുമ്പോൾ മടുപ്പുണ്ടാകുക സ്വാഭാവികം. എന്നാൽ, ഇതേ പണി സോഫ്റ്റ്‌വേർ റോബോട്ടു(ബോട്ട്)കൾക്ക് നൽകിയാലോ? ആവർത്തനവിരസങ്ങളായ കാര്യങ്ങൾ എത്രനേരം വേണമെങ്കിലും തളരാതെ ചെയ്യും. അതായത്, മനുഷ്യൻ ചെയ്തിരുന്ന കാര്യങ്ങൾ കംപ്യൂട്ടർ സോഫ്റ്റ്‌വേറോ മറ്റ് സാങ്കേതികമാർഗമോ ഉപയോഗിച്ച് വേഗത്തിലും കൃത്യതയോടെയും ചെയ്യുന്നരീതി രൂപപ്പെടുത്താൻ പഠിക്കാം. എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ ബിരുദമാണ് പഠിക്കാൻ യോഗ്യത.

ഡേറ്റ സയൻസ് & അനലിറ്റിക്സ്
 

വിവിധ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വൈവിധ്യമാർന്ന വിവരങ്ങൾ ശേഖരിച്ച് അവ ക്രോഡീകരിക്കുകയും വിശകലനംചെയ്യുകയും പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ. എൻജിനിയറിങ്, മെഡിക്കൽ, ഐ.ടി., സ്പോർട്‌സ്, ഗതാഗതം, ഡിജിറ്റൽ മാർക്കറ്റിങ്, ഓട്ടോമൊബൈൽ മേഖലകളിൽ ഇത്തരം വിവരവിശകലനത്തിന് സാധ്യതയേറെയാണ്. പഠിക്കാൻ ബിരുദവും പ്രോഗ്രാമിങ്ങിൽ താത്‌പര്യവും വേണം.

മെഷീൻ ലേണിങ്
 

പ്രത്യേകരീതിയിൽ തയ്യാറാക്കപ്പെട്ടതും സാഹചര്യങ്ങൾക്ക് അനുസരിച്ചുമാത്രം പ്രവർത്തിക്കുന്നതുമാണ് മിക്ക കംപ്യൂട്ടർ പ്രോഗ്രാമുകളും. എന്നാൽ, സാഹചര്യങ്ങളിൽനിന്ന് കാര്യങ്ങൾ പഠിച്ച് അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കംപ്യൂട്ടർ സാങ്കേതികവിദ്യയാണ് മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും യന്ത്രങ്ങളെ പഠിപ്പിക്കുക. ബിരുദവും പ്രോഗ്രാമിങ്ങിൽ താത്‌പര്യവുമുള്ളവർക്ക് പഠിക്കാം.

ഡേറ്റ സയൻസ് & അനലിറ്റിക്സ്
 

വിവിധ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വൈവിധ്യമാർന്ന വിവരങ്ങൾ ശേഖരിച്ച് അവ ക്രോഡീകരിക്കുകയും വിശകലനംചെയ്യുകയും പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ. എൻജിനിയറിങ്, മെഡിക്കൽ, ഐ.ടി., സ്പോർട്‌സ്, ഗതാഗതം, ഡിജിറ്റൽ മാർക്കറ്റിങ്, ഓട്ടോമൊബൈൽ മേഖലകളിൽ ഇത്തരം വിവരവിശകലനത്തിന് സാധ്യതയേറെയാണ്. പഠിക്കാൻ ബിരുദവും പ്രോഗ്രാമിങ്ങിൽ താത്‌പര്യവും വേണം.

ഫുൾസ്റ്റാക് ഡെവലപ്മെന്റ്
 

വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുള്ള എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന ആളാണ് ഫുൾ സ്റ്റാക് ഡെവലപ്പർ. എല്ലാവരും കാണുന്ന വെബ്‌പേജ് തയ്യാറാക്കുന്നതും അതിനെ അണിയിച്ചൊരുക്കുന്നതും ആപ്ലിക്കേഷൻ തയ്യാറാക്കുന്നതും ഇതിൽപ്പെടും. സെർവർ അഡ്മിനിസ്‌ട്രേഷൻ ചുമതല ഇതിൽ ഒന്നുമാത്രം. വെബ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിലെ ഫ്രണ്ട് എൻഡും ബാക്ക് എൻഡും ഒരുപോലെ കൈകാര്യം ചെയ്യാനാകണം.

എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ ബിരുദമുള്ളവർക്ക് പഠിക്കാം. ഇതു ജയിക്കുന്നവർക്ക് ഏറെ തൊഴിൽസാധ്യതയുള്ള ബ്ലോക്ക് ചെയിൻ കോഴ്‌സ് സ്കോളർഷിപ്പോടെ കേരള ബ്ലോക്ക് ചെയിൻ അക്കാദമിയിൽ പഠിക്കാം.

ഇടപാടുകൾക്ക് വികേന്ദ്രീകൃത സ്വഭാവം നൽകുന്നതാണ് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ. വൻതോതിൽ റെക്കോഡുകൾ സൂക്ഷിച്ചുപരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബ്ലോക്ക് ചെയിൻ സഹായിക്കും.

സൈബർ സെക്യൂരിറ്റി
 

അടുത്തകാലത്തുണ്ടായ വാനാക്രൈ ആക്രമണത്തെ അത്രപെട്ടെന്നൊന്നും സൈബർലോകം മറക്കില്ല. മിനിറ്റുകൾക്കുള്ളിലാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്നത്.

ഇന്റർനെറ്റ് ഉപയോഗിച്ചുള്ള സേവനങ്ങൾ കൂടിയതോടെ സുരക്ഷാഭീഷണിയും വർധിച്ചുവരുകയാണ്. കരുത്തേറിയ സൈബർ സെക്യൂരിറ്റി ഒരുക്കുകയാണ് ഇതിന് പോംവഴി. ഇതുതന്നെയാണ് കോഴ്‌സിന്റെ സാധ്യതയും. എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ സയൻസ് ബിരുദമുള്ളവർക്ക് പഠിക്കാം.

ഐ.സി.ടി. അക്കാദമി
 

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിൽ മികച്ച വിദ്യാഭ്യാസം നൽകാനും നൈപുണീശേഷി വികസിപ്പിക്കാനും കേരള സർക്കാരിന്റെയും പ്രമുഖ ഐ.ടി. കമ്പനികളുടെയും നേതൃത്വത്തിൽ തുടങ്ങിയ സംരംഭമാണ് തിരുവനന്തപുരത്തെ ഐ.സി.ടി. അക്കാദമി ഓഫ് കേരള. ഇൻഡസ്ട്രി ആവശ്യപ്പെടുന്ന രീതിയിലുള്ള പരിശീലനമാണ് പ്രത്യേകത.

വിവരങ്ങൾക്ക്‌: www.ictkerala.org | 0471- 2700811.

രജിസ്റ്റർചെയ്യാം
 

റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഓഗ്‌മെന്റഡ്‌ /വെർച്വൽ റിയാലിറ്റി, ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക് ഡെവലപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി.

Courtesy Mathrbhoomi

No comments:

Post a Comment