Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday, 14 February 2020

ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ14/02/2020


​േയാഗ്യത: എസ്‌.എസ്‌.എൽ.സി.

:സംസ്ഥാന സഹകരണയൂണിയന്റെ ആഭിമുഖ്യത്തിൽ ജൂണിൽ ആരംഭിക്കുന്ന ജൂനിയർ ഡിപ്ലോമ ഇൻ കോ-ഓപ്പറേഷൻ (ജെ.ഡി.സി.) കോഴ്‌സിന് അപേക്ഷിക്കാം. അപേക്ഷാഫോറം 15 മുതൽ മാർച്ച് 31 വരെ എല്ലാ സഹകരണ പരിശീലനകേന്ദ്രങ്ങളിലും ആറന്മുള, പാലാ, നോർത്ത് പറവൂർ, തിരൂർ, തലശ്ശേരി എന്നീ സഹകരണപരിശീലന കോളേജുകളിലും ലഭിക്കും.

യോഗ്യത: എസ്.എസ്.എൽ.സി./തത്തുല്യമായ സർക്കാർ അംഗീകരിച്ചിട്ടുള്ള പരീക്ഷ പാസായവരും ജൂൺ ഒന്നിന് 16 വയസ്സ് പൂർത്തിയായവരും 40 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരുമായിരിക്കണം. ഉയർന്ന പ്രായപരിധി എസ്.സി./എസ്.ടി. വിഭാഗക്കാർക്ക് 45 വയസ്സും ഒ.ബി.സി. വിഭാഗക്കാർക്ക് 43 വയസ്സുമാണ്. സഹകരണസംഘം ജീവനക്കാർക്ക് ഉയർന്ന പ്രായപരിധി ബാധകമല്ല. ജനറൽ, പട്ടികജാതി/പട്ടികവർഗം, സഹകരണ സംഘം ജീവനക്കാർ എന്നീ മൂന്നു വിഭാഗങ്ങളിലേക്കുള്ള അപേക്ഷാഫോമുകൾ പ്രത്യേകം ലഭിക്കും.

അപേക്ഷാഫോറം തിരുവനന്തപുരം (0471-2436689), കൊട്ടാരക്കര (0474-2454787), ആറന്മുള (0468-2278140), ചേർത്തല (0478-2813070), കോട്ടയം (0481-2564738), പാല (0482-2213107), ഇടുക്കി, (04868-234311), നോർത്ത് പറവൂർ (0484-2447866), തൃശ്ശൂർ (0487-2380462), പാലക്കാട് (0491-2522946), തിരൂർ (0494-2423929), കോഴിക്കോട് (0495-2702095), തലശ്ശേരി (0490-2354065), കണ്ണൂർ (0497-2706790), വയനാട് (04936-289725), കാസർകോട് (04994-207350) എന്നീ സഹകരണ പരിശീലനകേന്ദ്രങ്ങളിൽ/കോളേജുകളിൽനിന്ന്‌ ലഭിക്കും.

പൂരിപ്പിച്ച അപേക്ഷാഫോറം പ്രോസ്പെക്ടസിൽ നിർദേശിച്ചിട്ടുള്ള രേഖകൾ സഹിതം ബന്ധപ്പെട്ട സഹകരണ പരിശീലനകേന്ദ്രം/കോളേജ് പ്രിൻസിപ്പലിന് മാർച്ച് 31 വൈകീട്ട് നാലിനുമുമ്പ് ലഭിക്കണം.

No comments:

Post a Comment