Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday 18 February 2020

Education News from Mathrbhoomi

പരീക്ഷാ അപേക്ഷ

കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് 17-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. പാർട്ട് I ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം, 2011 പ്രവേശനം) പരീക്ഷ, 2020 മാർച്ച് 16 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് ഫെബ്രുവരി 27 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

പരീക്ഷത്തീയതി

മാർച്ച് നാലിന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്‌സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൽ പ്രസിദ്ധീകരിച്ചു.

റീടോട്ടലിങ് ഫലം

ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച അവസാന വർഷ ബി.എസ്‌സി. എം.ആർ.ടി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

നാഷണൽ ലോ യൂണിവേഴ്സിറ്റി പ്രവേശനം: ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം

:ന്യൂഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി ഓഗസ്റ്റിൽ ആരംഭിക്കുന്ന ബി.എ. എൽഎൽ.ബി., എൽഎൽ.എം., പി.എച്ച്.ഡി., പ്രോഗ്രാമുകളിലെക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ പ്ലസ്ടു /തുല്യ പരീക്ഷ ജയിച്ചവർക്ക് അഞ്ചുവർഷ ബി.എ. എൽഎൽ.ബി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ഒരുവർഷ എൽഎൽ.എം. പ്രവേശനത്തിന് 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം) എൽഎൽ.ബി./തുല്യ നിയമബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 2020-ൽ യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ എഴുതുന്നവർക്കും രണ്ടു പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

എൽഎൽ.എം.ബിരുദം 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ഭിന്നശേഷിവിഭാഗങ്ങൾക്ക് 50ശതമാനം) നേടിയവർക്ക് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്.

മേയ് മൂന്നിന് നടത്തുന്ന ‘ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്’ അടിസ്ഥാനമാക്കിയായിരിക്കും എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം. കൊച്ചി പരീക്ഷാകേന്ദ്രമാണ്.

ബി.എ. എൽഎൽ.ബി. പ്രവേശന പരീക്ഷയ്ക്ക് 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഇംഗ്ലീഷ്, ജനറൽ നോളജ് (കറന്റ് അഫയേഴ്‌സ്, ജനറൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, സിവിക്സ്), ലോജിക്കൽ റീസണിങ്, ലീഗൽ ആപ്റ്റിറ്റ്യൂഡ് (35 വീതം ചോദ്യങ്ങൾ), ബേസിക് മാത്തമാറ്റിക്സ് (10) എന്നിവയിൽ നിന്ന്‌ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക്. തെറ്റിയാൽ കാൽ മാർക്ക് നഷ്ടമാകും. പി.ജി., പി.എച്ച്.ഡി. പ്രവേശന പരീക്ഷാഘടന https://nludelhi.ac.in-ൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി https://nludelhi.ac.in-ലെ ബന്ധപ്പെട്ട ലിങ്കിൽ ഏപ്രിൽ എട്ടുവരെ നൽകാം.

പട്ടികജാതി-വർഗ റെസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

: പട്ടികവർഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂൾ, കുറ്റിച്ചൽ, ജി.കെ.എം.ആർ.എസ്. സി.ബി.എസ്.ഇ. സ്‌കൂൾ എന്നിവിടങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റുജാതിക്കാർക്കും സംവരണം ചെയ്തതാണ്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തിൽ 25-നകം കിട്ടണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജങ്‌ഷനിലെ ഐ.ടി.ഡി.പി. ഓഫീസ്, കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കുറ്റിച്ചൽ (നന്ദിയോട്), ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂൾ, ഞാറനിലി എന്നിവിടങ്ങളിൽ ലഭിക്കും.

ഫോൺ: 0472-2812557, 9497266535.

ഐ.എസ്.ആർ.ഒ.യുടെ ‘യുവിക’ 24 വരെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സ്കൂൾവിദ്യാർഥികൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ.) ആരംഭിച്ച യുവ ശാസ്ത്രജ്ഞ പരിപാടിയായ ‘യുവിക’യിലേക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.

ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രവും ബഹിരാകാശ ആപ്ലിക്കേഷനുകളും സംബന്ധിച്ച അടിസ്ഥാന അറിവുകൾ വിദ്യാർഥികൾക്കു പകർന്നുകൊടുത്തുകൊണ്ട് അവരിൽ ബഹിരാകാശ കർമമേഖലകളിൽ താത്പര്യമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. വേനലവധിക്കാലത്ത് രണ്ടാഴ്ചത്തെ റെസിഡൻഷ്യൽ പരിശീലന പരിപാടിയാണ് ഉണ്ടാവുക. സംസ്ഥാന, സി.ബി.എസ്.ഇ., ഐ.സി.എസ്‌.സി. സിലബസുകളിൽ ഉൾപ്പെട്ട, ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും മൂന്ന് കുട്ടികളെ വീതമാണ് തിരഞ്ഞെടുക്കുക.

ഒമ്പതാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാനാവുക. എട്ടാം ക്ലാസിലെ മാർക്കിന്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. www.isro.gov.in എന്ന ഐ.എസ്.ആർ.ഒ.യുടെ വെബ്‌സൈറ്റിൽ ഫെബ്രുവരി 24 വരെ രജിസ്‌ട്രേഷൻ നടത്താം.

നീറ്റ് യു.ജി. അപേക്ഷ നൽകിയപ്പോൾ ഇ.ഡബ്ല്യു.എസ്. എന്നാണ് കാറ്റഗറി നൽകിയത്. ഇതിനുള്ള സർട്ടിഫിക്കറ്റ് നൽകാതിരുന്നാൽ എന്റെ കാൻഡിഡേച്ചർ, അഡ്മിഷൻ എന്നിവയെ ബാധിക്കുമോ? കീമിൽ എനിക്ക് ജനറൽ കാറ്റഗറിയിൽ അപേക്ഷിക്കാൻ തടസ്സം ഉണ്ടോ?

-അജയൻ, തിരുവനന്തപുരം

നീറ്റ് യു.ജി.യുമായി ബന്ധപ്പെട്ട അപേക്ഷയിലെ വിവരങ്ങൾ തിരുത്താനുള്ള സമയപരിധി കഴിഞ്ഞു. അതിനാൽ നിങ്ങളുടെ കാറ്റഗറി ഇ.ഡബ്ല്യു.എസ് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ) ആയിതന്നെ നിലനിൽക്കും. നീറ്റ് യു.ജി.നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി നിങ്ങളുടെ അവകാശവാദങ്ങളൊന്നും ഈ ഘട്ടത്തിൽ പരിശോധിക്കാത്തതിനാൽ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് ഇപ്പോൾ ഹാജരാക്കേണ്ടതില്ല. പരീക്ഷ എഴുതുന്നതിൽ തടസ്സം ഉണ്ടാകില്ല. കാൻഡിഡേച്ചർ നിലനിൽക്കും.

പരീക്ഷ കഴിഞ്ഞ് ഓപ്ഷൻ സ്വീകരിച്ച് അലോട്ട്മെന്റ് പ്രഖ്യാപിക്കപ്പെട്ട ശേഷം അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിൽ പ്രവേശനത്തിനായി ചെല്ലുമ്പോഴാണ് അപേക്ഷയിൽ നൽകിയ കാറ്റഗറി ഉൾ​െപ്പടെയുള്ള വിവരങ്ങൾ തെളിയിക്കാനുള്ള രേഖ നൽകേണ്ടത്. നിങ്ങൾക്ക് ഇ.ഡബ്ല്യു.എസ്. കാറ്റഗറിയുടെ അടിസ്ഥാനത്തിൽ ആ വിഭാഗത്തിനു സംവരണചെയ്ത ഒരു സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് പ്രവേശന വേളയിൽ നൽകണം. ഇല്ലെങ്കിൽ കാറ്റഗറി സീറ്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് കിട്ടുന്നത് ജനറൽ/ഓപ്പൺ വിഭാഗത്തിലാണെങ്കിൽ സീറ്റ് നഷ്ടപ്പെടില്ല. നീറ്റ് യു.ജിക്ക് ഉന്നയിച്ച ഇ.ഡബ്ല്യു.എസ്. അവകാശവാദം കേരളത്തിലെ എൻട്രൻസ് കമ്മിഷണറേറ്റ് വഴിയുള്ള പ്രവേശനത്തിന് ബാധകമല്ല. അതിനാൽ കേരളത്തിൽ കീം അപേക്ഷ നൽകുമ്പോൾ ജനറൽ വിഭാഗത്തിൽ അപേക്ഷിക്കാൻ തടസ്സമില്ല. കേരളത്തിലെ ഇ.ഡബ്ല്യു.എസ്. സംവരണം സംബന്ധിച്ച വ്യവസ്ഥകൾ കീം 2020 പ്രോ​െസ്പക്ടസ് ക്ലോസ് 4.3-ൽ (പേജ് 12) വിശദീകരിച്ചിട്ടുണ്ട്. അതും അതിലെ ഉത്തരവും നോക്കുക.

No comments:

Post a Comment