Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday, 27 February 2020

കേരളത്തിൽ സർക്കാർ അംഗീകാരമുള്ള ഫാഷൻ ഡിസൈൻ കോഴ്സുകൾ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ?


- അനഘ, തിരുവനന്തപുരം

ഏതുതലത്തിലെ പഠനമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

• സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് 42 ‘ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്' വഴി രണ്ടുവർഷം ദൈർഘ്യമുള്ള ഫാഷൻ ടെക്നോളജി ആൻഡ് ഗാർമന്റ് ഡിസൈൻ കോഴ്സ് നടത്തുന്നുണ്ട്. 10-ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയന്റ് ആസ്പദമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മേയ് ഒടുവിൽ വിജ്ഞാപനം പ്രതീക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക്: www.dtekerala.gov.in

• പ്ലസ് ടു കഴിഞ്ഞവർക്ക് കൊല്ലത്ത് കുണ്ടറയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (കേരള) നാല് വർഷത്തെ ബാച്ചലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രോഗ്രാം നടത്തുന്നു. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ. http://www.iftk.ac.in/

• നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) യുടെ കേന്ദ്രങ്ങളിൽ ഒന്നായ കണ്ണൂരിൽ ബാച്ചിലർ ഓഫ് ഡിസൈൻ, ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി കോഴ്സുകളുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം. https://applyadmission.net/nift2020/

• പോസ്റ്റ് ഗ്രാജ്വേറ്റ്തല കോഴ്സുകൾ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (http://ksid.ac.in/); കണ്ണൂർ എൻ.ഐ.എഫ്.ടി. (www.nift.ac.in/kannur/) എന്നീ കേന്ദ്രങ്ങളിൽ ഉണ്ട്. ബിരുദതല യോഗ്യത വേണം. രണ്ടിടത്തും പ്രവേശന പരീക്ഷയുണ്ട്.

• കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിലെ ചില ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ മേഖലയിലെ ചില കോഴ്സുകൾ ഉണ്ട്. സർവകലാശാലാ വെബ്സൈറ്റ് പരിശോധിക്കുക.

Courtesy Mathrbhoomi

No comments:

Post a Comment