Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 21 February 2020

വിദ്യാഭ്യാസരംഗം

 
കരകൗശല രൂപകല്പനാ മേഖലയിൽ ബിരുദം, പി.ജി., വൊക്കേഷൻ കോഴ്സുകൾ
അലിഗഢ്‌: അപേക്ഷത്തീയതി 29വരെ നീട്ടി

പെരിന്തൽമണ്ണ: അലിഗഢ്‌ മുസ്‌ലിം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി 29വരെ നീട്ടി.

എം.കോം, ബി.കോം, ബി. എഎസ്‌സി. കംപ്യൂട്ടർസയൻസ്, ബി.എൽ.ഐ.എസ്, പ്ലസ്ടു കോഴ്‌സുകൾ, പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ്, ട്രാവൽ ആൻഡ്‌ ടൂറിസം മാനേജ്‌മെന്റ്, ഫോറിൻ ലാംഗ്വേജസ് തുടങ്ങിയ പി.ജി. ഡിപ്ലോമ കോഴ്‌സുകൾ, സർട്ടിഫിക്കറ്റ് ഇൻ ഇൻഫർമേഷൻ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്‌ നെറ്റ് വർക്കിങ് ടെക്‌നോളജി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 29 വരെ അപേക്ഷിക്കാം.

വിവരങ്ങൾക്ക് www.cdeamu.ac.in , 9142111466, 9947755458

ഉന്നതവിദ്യാഭ്യാസ കൗൺസിൽസ്കോളർഷിപ്പ് പുതുക്കാം

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പുകൾ പുതുക്കി നൽകുന്നതിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.kshec.kerala.gov.in എന്ന വെബ്‌സൈറ്റിൽ.

ഡോ.എസ്. രാജൂകൃഷ്ണൻ

:ജയ്‌പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ (ഐ.ഐ.സി.ഡി.) കരകൗശലമേഖലയിലെ രൂപകല്പനയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. യു.ജി., പി.ജി. കോഴ്സുകൾക്ക് രാജസ്ഥാൻ ഐ.എൽ.ഡി.സ്കിൽസ് സർവകലാശാലയുടെ അഫിലിയേഷനുണ്ട്.

നാലുവർഷമാണ് ബാച്ചിലർതല ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഒരുവർഷത്തെ സർട്ടിഫിക്കറ്റ് ഇൻ ഫൗണ്ടേഷൻ പ്രോഗ്രാം ഫോർ ഡിസൈൻ (സി.എഫ്.പി.ഡി), മൂന്നുവർഷത്തെ ബാച്ചിലർ ഓഫ് വൊക്കേഷൻ പ്രോഗ്രാം എന്നിവ ഉൾപ്പെട്ടതാണ് ഇത്. സോഫ്‌റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റിരിയൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. അംഗീകൃത പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

പ്ലസ്ടു ജയിച്ചവർക്കായി അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (മാസ്റ്റർ ഓഫ് വൊക്കേഷൻ-എം.വൊക്) പ്രോഗ്രാമും ഉണ്ട്. ഇതിലും മേൽപറഞ്ഞ സ്പെഷ്യലൈസേഷനുകളുണ്ട്. നാലുവർഷത്തെ ബി.വോക് കോഴ്സും തുടർന്ന് ഒരുവർഷം ദൈർഘ്യമുള്ള എം.വൊക് കോഴ്സുംകൂടി ഉൾപ്പെടുന്നതാണ് ഈ പ്രോഗ്രാം.

പി.ജി.തലത്തിൽ രണ്ടുവർഷത്തെ മാസ്റ്റർഓഫ് വൊക്കേഷൻ(എം.വൊക്) പ്രോഗ്രാമിൽ സോഫ്‌റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റിരിയൽ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. ഡിസൈൻ, ആർക്കിടെക്ചർ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഡിസൈൻ, ആർക്കിടെക്ചർ എന്നിവയൊഴികെയുള്ള മേഖലകളിലെ ബിരുദധാരികൾക്ക് മൂന്നുവർഷം ദൈർഘ്യമുള്ള സോഫ്‌റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റിരിയൽ ഡിസൈൻ, എന്നീ സ്പെഷ്യലൈസേഷനുകളുള്ള മാസ്റ്റർ ഓഫ് വൊക്കേഷൻ (എം.വൊക്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇതിൽ ഒരുവർഷത്തെ പി.ജി. ഫൗണ്ടേഷൻ പ്രോഗ്രാം പൂർത്തിയാക്കി രണ്ടുവർഷത്തെ എം.വൊക് പ്രോഗ്രാമിലേക്ക് പ്രവേശിക്കാം.

തിരഞ്ഞെടുപ്പ്: ഏപ്രിൽ 12-നാണ് ഐ.ഐ.സി.ഡി. പ്രവേശനപരീക്ഷ. രണ്ടുഭാഗമായാണ് പരീക്ഷ. ജനറൽ അവയർനസ്, ക്രിയേറ്റിവിറ്റി ആൻഡ് പെർസെപ്ഷൻ ടെസ്റ്റ് ഉൾപ്പെടുന്നതാണ് പാർട് എ. ചെന്നൈ, ഹൈദരാബാദ് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെറ്റീരിയൽ, കളർ ആൻ‍ഡ് കൺസപ്ച്വൽ ടെസ്റ്റ്, പേഴ്സണൽ ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതായിരിക്കും പാർട് ബി.

അപേക്ഷ മാർച്ച് 20-ന് വൈകീട്ട് നാലിനകം https://www.iicd.ac.in/admission.php ൽ നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ബി.എ.എം.എസ്. ബിരുദമുള്ളവർക്ക് കേരളത്തിൽ എം.ബി.ബി.എസിന് സീറ്റ് സംവരണം ഉണ്ടോ?

-നിലീന, ആലപ്പുഴ

കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ആയുർവേദ ബിരുദമുള്ളവർക്ക് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് ഏഴുസീറ്റ് സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മഞ്ചേരി, എറണാകുളം എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലാണ് ഒരുസീറ്റുവീതം നീക്കിവച്ചിരിക്കുന്നത്.

കേരളത്തിലെ എൻട്രൻസ് കമ്മിഷണറേറ്റ് ആണ് ഇതിലേക്ക് അലോട്ട്മെന്റ് നടത്തുക. 2020-ലെ കീം പ്രോസ്‌പെക്ട്‌സിൽ ക്ലോസ് 5.2.7-ൽ ഈ വ്യവസ്ഥ കാണാം. ക്ലോസ് 6 പ്രകാരമുള്ള അർഹതയ്ക്കു വിധേയമാണിത്. നീറ്റ് യു.ജി. 2020 റാങ്ക്/സ്കോർ അടിസ്ഥാനത്തിലുള്ള കേരള സംസ്ഥാന മെഡിക്കൽറാങ്ക് പട്ടികയനുസരിച്ചാണ് സീറ്റ് അനുവദിക്കുക.

2020-ലെ പ്രവേശനത്തിൽ ഈ സീറ്റിലേക്കു പരിഗണിക്കപ്പെടാൻ നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ച് യോഗ്യത നേടണം. കേരള പ്രവേശന പരീക്ഷാ കമ്മിഷണർക്ക് യഥാസമയം അപേക്ഷിക്കണം. ഈ വർഷത്തെ കീം അപേക്ഷ ഫെബ്രുവരി 25 വരെ നൽകാം. അപേക്ഷയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റ് ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം ഈ കാറ്റഗറിയിൽ ഉൾപ്പെടാൻ യോഗ്യത നേടിയവരുടെ പട്ടികയും പ്രസിദ്ധപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.

നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ചിട്ടില്ലെങ്കിൽ എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷിച്ചാലും ഈ വർഷത്തെ റാങ്കിങ്ങിനായി പരിഗണിക്കില്ല.

No comments:

Post a Comment