Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Monday 4 May 2020

ഓൺലൈൻ പഠനം: വീട് തന്നെ സ്‌കൂൾ

ഓൺലൈൻ പഠനം: വീട് തന്നെ സ്‌കൂൾ
 

ആകാശ് ചൗധരി

ആജീവനാന്തം സ്വന്തം ഇഷ്ടപ്രകാരം പഠിക്കുന്ന സ്വഭാവമുള്ളവരാകാൻ

യുവമനസ്സുകളെ സജ്ജരാക്കുന്നതാവണം വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം - ഡോ. എ.പി.ജെ. അബ്ദുൽ കലാം

വിദ്യാഭ്യാസമേഖല അനുദിനം മാറുകയാണ്; ലോക്ഡൗൺ കുട്ടികളെ ഓൺലൈൻ പഠനരീതിയിലേക്ക് കൂടുതൽ അടുപ്പിച്ചു. ഇന്റർനെറ്റ് കണക്‌ഷനുണ്ടെങ്കിൽ കംപ്യൂട്ടർ, ലാപ്‌ടോപ്പ്, ടാബ്‌ലെറ്റ്, മൊബൈൽ ഫോൺ എന്നിവയിലൂടെ വീട്ടിലിരുന്ന് കുട്ടികൾ ക്ലാസുകൾ തത്സമയം കാണാനും പഠിക്കാനും തുടങ്ങി. എവിടെനിന്നും ഏത് സമയത്തും പഠിക്കാം എന്ന രീതിയിലേക്ക് വിദ്യാർഥികൾ വളരുകയാണ്. വിദ്യാഭ്യാസസ്ഥാപനങ്ങൾ അടച്ചിട്ടിരിക്കുന്ന ഈ സമയത്ത് ഓൺലൈൻ ക്ലാസുകൾക്കാണ് എല്ലാവരും പ്രഥമ പരിഗണന നൽകുന്നത്. വിദ്യാഭ്യാസരംഗം വിവര സാങ്കേതികവിദ്യയെ പരമാവധി ഉപയോഗിക്കുകയാണ്. ഓൺലൈൻ ക്ലാസ് റൂമുകളിൽ വിദ്യാർഥികളുടെ കഴിവുകൾ പരിശോധിക്കാം. പഠനനിലവാരം വിലയിരുത്താം.

പ്രവേശന പരീക്ഷകൾ

പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഇതൊരു സുവർണാവസരമാണ്. പഠിക്കാനും പഠിച്ചത് വീണ്ടും പരിശോധിക്കാനും ലഭിക്കുന്ന ഈ സമയം പൂർണമായി ഉപയോഗിക്കണം. വീട്ടിലിരുന്ന് ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുകയും അധ്യാപകരോട് നേരിട്ട് സംശയങ്ങൾ ചോദിക്കുകയും ചെയ്യാം. കൂടാതെ പുസ്തകങ്ങളും നോട്ടുകളും ടീച്ചിങ് മൊഡ്യൂളുകളും തത്സമയം ഇ-മെയിൽ, വാട്‌സാപ്പ് വഴി ലഭിക്കുന്നുണ്ട്. വിദ്യാർഥികൾക്ക് പാഠഭാഗങ്ങൾ മനസ്സിലാക്കാനും കൺസപ്റ്റ്സ് നോട്ടുകൾ ലഭിക്കാനും ഓൺലൈൻ ക്ലാസുകൾ സഹായകരമാണ്. ക്ലാസ് റൂമുകളിൽ അധ്യാപകരും വിദ്യാർഥികളും തമ്മിലുള്ള സംവാദം ഓൺലൈൻ പഠനരംഗത്തും നടക്കുന്നു. ദിവസേനയുള്ള അസൈൻമെന്റുകൾ, പരീക്ഷകൾ എന്നിവയിൽ വിദ്യാർഥികൾ പങ്കെടുക്കണം. ഓൺലൈൻ സംവിധാനത്തിലൂടെ ലഭിക്കുന്ന ടെസ്റ്റ് സീരീസുകൾ, മാതൃകാ പരീക്ഷകൾ എന്നിവ പൂർണമായി ഉപയോഗിക്കണം.

പേടി വേണ്ട, അവസരമാണ്

കോവിഡ്-19 കാരണം ബോർഡ് പരീക്ഷകളും പ്രവേശന പരീക്ഷകളും മാറ്റിവെച്ചത് തയ്യാറെടുപ്പിനുള്ള അവസരമായി കാണുക. നീറ്റ്, ജെ.ഇ.ഇ. മെയിൻ/അഡ്വാൻസ്ഡ്, കീം പരീക്ഷകൾക്ക് കൂടുതൽ കൃത്യതയോടെയും ആത്മവിശ്വാസത്തോടെയും തയ്യാറെടുക്കാം. പരീക്ഷകൾ നടക്കുന്ന തീയതികൾ ദിവസങ്ങൾക്ക് മുൻപുതന്നെ അറിയിക്കും. പ്രോബ്ലം സാംപിൾ, ഇക്വേഷൻസ്, ലെസൺ സമ്മറി എന്നിവ ഓൺലൈൻ ക്ലാസുകളിലൂടെ വിദ്യാർഥികൾക്ക് തത്സമയം ലഭിക്കും. കോൺസപ്റ്റുകൾ വിശദീകരിക്കുന്ന വീഡിയോകൾ ആവർത്തിച്ച് കണ്ട് സംശയനിവാരണം നടത്താം. മെഡിക്കൽ, എൻജിനിയറിങ് പ്രവേശന പരീക്ഷകൾക്ക് ക്രാഷ് കോഴ്സുകൾ ഓൺലൈനായി ലഭിക്കും. ഇവയെല്ലാം അവസാനഘട്ട തയ്യാറെടുപ്പിന് വിദ്യാർഥികളെ സഹായിക്കുന്നു. മികച്ച കരിയർ രൂപപ്പെടുത്താൻ ഈ അവസരം നന്നായി ഉപയോഗിക്കുക.

ആകാശ് എജ്യുക്കേഷണൽ സർവീസസ് ലിമിറ്റഡിന്റെ സി.ഇ.ഒ. ആണ് ലേഖകൻ

Courtesy Mathrbhoomi

No comments:

Post a Comment