Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 6 May 2020

നീറ്റ്, ജെ.ഇ.ഇ. മെയിൻ പരീക്ഷകൾ ജൂലായിൽ

നീറ്റ്, ജെ.ഇ.ഇ. മെയിൻ പരീക്ഷകൾ ജൂലായിൽ
 

ന്യൂഡൽഹി: മെഡിക്കൽ ബിരുദ കോഴ്‌സുകളുടെ പ്രവേശനപരീക്ഷയായ നീറ്റ്, എൻജിനിയറിങ് പ്രവേശന പരീക്ഷയായ ജെ.ഇ.ഇ. മെയിൻ എന്നിവ ജൂലായിൽ നടക്കും.

ജൂലായ് 18, 20, 21, 22, 23 തീയതികളിലാണ് ജെ.ഇ.ഇ. മെയിൻ. 26-ന് നീറ്റ് പരീക്ഷയും. ഓഗസ്റ്റിലാണ് ജെ.ഇ.ഇ. അഡ്വാൻസ്ഡ്. തീയതി പിന്നീട് പ്രഖ്യാപിക്കും. യു.ജി.സി. നെറ്റ് പരീക്ഷയുടെ തീയതി ഉടൻ പ്രഖ്യാപിക്കും.

ജെ.ഇ.ഇ. മെയിൻ, നീറ്റ് പരീക്ഷകളുടെ അഡ്മിറ്റ് കാർഡ് ദേശീയ പരീക്ഷാ ഏജൻസി (എൻ.ടി.എ.) ഉടൻ പ്രസിദ്ധീകരിക്കും. പരീക്ഷാ സെന്ററുകൾ മാറാൻ വിദ്യാർഥികൾക്ക് അനുമതിയുണ്ട്. nta.nic.in എന്ന വെബ്‌സൈറ്റിൽനിന്ന് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം. ഏപ്രിലിൽ നടക്കേണ്ടിയിരുന്ന പരീക്ഷ ആദ്യം മേയ് ആദ്യവാരത്തിലേക്കും പിന്നീട് അവസാനവാരത്തിലേക്കും മാറ്റിയിരുന്നു. എന്നാൽ, അടച്ചിടൽ നീട്ടിയതിനെത്തുടർന്നാണ് പുതിയ തീയതി പ്രഖ്യാപിച്ചത്.

No comments:

Post a Comment