Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Sunday 31 May 2020

അനിശ്ചിതത്വത്തിന്റെ നാളുകളിൽ കരുതലോടെ വിവേകപൂർവം

അനിശ്ചിതത്വത്തിന്റെ നാളുകളിൽ കരുതലോടെ വിവേകപൂർവം
 

ഏറ്റവും നല്ലതിനായി പരിശ്രമിക്കുകയും ഏറ്റവും മോശമായതു പ്രതീക്ഷിക്കുകയും ചെയ്യേണ്ട നാളുകളാണ് അനിശ്ചിതത്വത്തിന്റെ നാളുകൾ. മനുഷ്യബന്ധങ്ങളെ മുന്നോട്ടുനയിക്കുന്നതിൽ സുരക്ഷിതത്വബോധം പോലെത്തന്നെ സാഹസികതയുടെ ഒരംശവും ഉണ്ട്.

രണ്ടുപേർ കളിക്കുമ്പോൾ ഒരാളല്ലേ ജയിക്കുകയുള്ളൂ. ഒരാൾക്കു നേടാനുള്ള സാധ്യതയും മറ്റൊരാൾക്കു നഷ്ടപ്പെടുവാനുള്ള സാധ്യതയുമുണ്ട്. ചാൻസ് ഫിഫ്റ്റി ഫിഫ്റ്റിയാണ്. എന്നാലും എല്ലാവരും കളി ഇഷ്ടപ്പെടുന്നുണ്ടെങ്കിൽ അതു നഷ്ടസാധ്യതയെക്കൂടി ഇഷ്ടപ്പെടുന്നതുകൊണ്ടാണ്. ജീവിതത്തെ മുന്നോട്ടുനയിക്കുന്നത് ആ നഷ്ടസാധ്യതകൂടിയാണ്. വിജയപരാജയങ്ങളുടെ കണക്കു ഞാൻ സൂക്ഷിക്കാറില്ല. അതു ദൈവത്തിന്റെ പണിയാണെന്നു ഗാന്ധിജി പറഞ്ഞത് അതുകൊണ്ടാവണം.

അരക്ഷിതാവസ്ഥ, അനിശ്ചിതത്വം എന്നിവ വലുതായൊന്നും അനുഭവിക്കേണ്ടിവരാതിരുന്നവർ അതിലൂടെ കടന്നുപോവുന്നു. കോവിഡ് ഭീഷണി മറികടക്കാനുള്ള കൃത്യമായ ഒരു പരിഹാരം വൈദ്യശാസ്ത്രത്തിനില്ല, സാമ്പത്തിക ശാസ്ത്രത്തിനില്ല, രാഷ്ട്രീയ നേതൃത്വങ്ങൾക്കില്ല. എല്ലാവരും അവരവരുടെ രീതിയിൽ കോവഡിനെ പ്രതിരോധിക്കുക എന്നേയുള്ളൂ. അടുത്തവർഷം ലോകം എങ്ങനെയിരിക്കും എന്നല്ല, അടുത്ത ആഴ്ച ലോകം എന്താവും എന്നു ചിന്തിക്കേണ്ട സ്ഥിതിയാവുമ്പോൾ ഓരോ വ്യക്തിയും കർമനിരതമാവണം. താൻ പാതി ലോകം പാതി.

ഈ നാളുകളിൽ ജീവിതത്തിൽ അപായസാധ്യതകൾ ഏറെയാണ്. വിജയം എന്നും റിസ്ക് എടുക്കുന്നവരുടേതാണ്. വിജയിച്ചാൽ അവർക്കു ജയം ആഘോഷിക്കാം. പരാജയമാണെങ്കിൽ അതവരെ കൂടുതൽ വിവേകികളാക്കും. കരുതലോടെ നീങ്ങുക, നമുക്കു വിജയിക്കാം, കൂടുതൽ വിവേകികളുമാവാം.

യു.ജി.സി. നെറ്റ്: അപേക്ഷ ജൂൺ 15 വരെ01/06/2020

യു.ജി.സി. നെറ്റ്: അപേക്ഷ ജൂൺ 15 വരെ
 

: നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 15 വരെ നീട്ടി. യു.ജി.സി. നെറ്റ് ജൂൺ 2020, ജോയന്റ് സി.എസ്.ഐ. ആർ.- യു.ജി.സി. നെറ്റ് ജൂൺ 2020, ജെ.എൻ.യു. പ്രവേശന പരീക്ഷ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്, ഇഗ് നോ പിഎച്ച്.ഡി. ആൻഡ് ഓപ്പൺമാറ്റ് എൻട്രൻസ് എക്സാമിനേഷൻ പരീക്ഷകൾക്ക് ജൂൺ 15-ന്‌ വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. ഫീസ് രാത്രി 11.50 വരെ അടയ്ക്കാം. വിവരങ്ങൾക്ക്: https://www.nta.ac.in/

അഡ്മിഷൻ കോർണർ

അഡ്മിഷൻ കോർണർ
 

• ഓൾ ഇന്ത്യ ആയുഷ് പോസ്റ്റ്ഗ്രാജ്വേറ്റ് പ്രവേശനപരീക്ഷയ്ക്ക് (എ.ഐ.എ.പി.ജി.ഇ.ടി.-2020) https://www.ntaaiapget.nic.in/ വഴി ജൂൺ അഞ്ചുവരെ അപേക്ഷിക്കാം.

• നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്-2020) ജൂൺ ഏഴുവരെ അപേക്ഷിക്കാം. https://www.nestexam.in/

• ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ആൻഡ് സയൻസ് ഹയർഡിഗ്രി പ്രോഗ്രാം (ബിറ്റ്‌സ് എച്ച്.ഡി. 2020) പ്രവേശനത്തിന് ജൂൺ എട്ടുവരെ അപേക്ഷിക്കാം. https://www.bitsadmission.com/

• ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) ഗുവാഹാട്ടി, എം.ടെക്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് (റഗുലർ/ഓൺലൈൻ), ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് പ്രവേശനം. അവസാന തീയതി: ജൂൺ 15. http://www.iiitg.ac.in/

• ജൂനിയർ റിസർച്ച് ഫെലോഷിപ്പിനായി ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് നടത്തുന്ന പരീക്ഷയ്ക്ക് ജൂൺ 16 വരെ http://pgimer.edu.in വഴി അപേക്ഷിക്കാം

ടെസ്റ്റ് അഭ്യാസ്01/06/2020

ഡോ. എസ്. രാജൂകൃഷ്ണൻ

മാറ്റിവെച്ച പ്രവേശനപരീക്ഷകളുടെ പുതുക്കിയ തീയതികൾ വന്നുകൊണ്ടിരിക്കുന്നു. ചിലത് ഓൺലൈൻ പരീക്ഷയാണെങ്കിൽ മറ്റുചിലത് ഓഫ്‌ലൈനാണ്‌. എൻ.ടി.എ. ടെസ്റ്റ് പ്രാക്ടീസ് സെന്ററുകൾ പ്രവർത്തിക്കുന്നുമില്ല.

സാഹചര്യം എന്തായാലും പരിശീലനത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ല. പരമാവധി ചോദ്യങ്ങൾക്ക് ഉത്തരംനൽകി പരിശീലിക്കുക. പരീക്ഷാ പരിശീലനത്തിന് എന്തുചെയ്യും? അതിനിതാ, ഒരു ഉത്തരം - നാഷണൽ ടെസ്റ്റ് അഭ്യാസ്.

വീട്ടിൽ ഇരുന്ന് പഠനം

മത്സരപരീക്ഷകളിൽ പങ്കെടുക്കുന്ന വിദ്യാർഥികൾക്ക് പരിശീലനം നേടാൻ നിർമിതബുദ്ധി അധിഷ്ഠിതമായ മൊബൈൽ ആപ്ലിക്കേഷൻ (ആപ്പ്) ആണ് നാഷണൽ ടെസ്റ്റ് അഭ്യാസ്. നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് അവരുടെ വീടുകളിൽ ഇരുന്നുകൊണ്ടുതന്നെ, മൊബൈൽ വഴി മോക് ടെസ്റ്റുകളിൽ പങ്കെടുക്കാം. തുടക്കത്തിൽ ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ (ജെ. ഇ.ഇ.) മെയിൻ, നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് (നീറ്റ്) യു.ജി., എന്നിവയുടെ മോക്‌ ടെസ്റ്റുകളാണുള്ളത്‌. ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്ന് National Test Abhyas ഡൗൺലോഡു ചെയ്യാം. പേര്, മൊബൈൽ നമ്പർ/ഇ-മെയിൽ വിലാസം എന്നിവ നൽകി രജിസ്റ്റർ ചെയ്യണം. പാസ്‌വേഡ്‌ നൽകി അത് കൺഫേം ചെയ്താൽ ഉപയോഗിക്കാൻ ആപ്പ് റെഡി.

പ്രവർത്തനരീതി

ലോഗിൻ ചെയ്യുമ്പോൾ ജെ.ഇ.ഇ. മെയിൻ, നീറ്റ് എന്നിവയുടെ 11 ഫുൾ ടെസ്റ്റുകൾ വീതം ഇപ്പോൾ കാണാൻകഴിയും (പുതിയ ടെസ്റ്റുകൾ ഇതിലേക്ക് കൂട്ടിച്ചേർക്കും. സന്ദേശം വരുമ്പോൾ ആപ്പ് അപ്‌ഡേറ്റ് ചെയ്യണം. ദിവസവും ഒരു പുതിയ മോക് ടെസ്റ്റ് റിലീസ് ചെയ്യുക എന്നതാണ് ലക്ഷ്യം) ഇഷ്ടമുള്ള ടെസ്റ്റ് ഡൗൺലോഡു ചെയ്യാം. ഇങ്ങനെ ചെയ്താൽ ഇന്റർനെറ്റ് ഇല്ലാതെയും ഉപയോഗിക്കാം. ഡൗൺലോഡിങ് കഴിഞ്ഞ് സ്റ്റാർട്ട് ബട്ടൺ ക്ലിക്ക് ചെയ്ത് ടെസ്റ്റ് എടുക്കാം. അപ്പോൾ മൊബൈൽ എയറോപ്ലെയിൻ മോഡിലേക്കു മാറ്റണം. തുടർന്ന് നിർദേശങ്ങളുടെ പേജുകളാണ്. ‘ഐ ആം റെഡി ടു ബിഗിൻ’ ക്ലിക് ചെയ്യുമ്പോൾ ടെസ്റ്റിലേക്കു കടക്കാം. ടെസ്റ്റിനനുസരിച്ച് പരീക്ഷയുടെ വിഷയങ്ങൾ മുകളിൽ കാണാം. ഇഷ്ടമുള്ള വിഷയ ചോദ്യങ്ങളിലേക്കു കടക്കാം. ഓപ്ഷന് ഇടതുവശത്തുള്ള ബട്ടൺ ക്ലിക് ചെയ്ത് ഉത്തരം രേഖപ്പെടുത്താം. പരീക്ഷയ്ക്ക് അവശേഷിക്കുന്ന സമയവും മുകളിൽ കാണാം.

ജെ.ഇ.ഇ. മെയിൻ കംപ്യൂട്ടർ അധിഷ്ഠിതവും നീറ്റ് ഒ.എം.ആർ. പരീക്ഷയുമാണെന്ന് ഓർക്കുക.

പ്ലസ്‌ടു സയൻസ് വിദ്യാർഥിയാണ്. ബി.എസ്‌സി. ജിയോളജി കോഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഏതെല്ലാം കോളേജുകളിലാണ് ഈ കോഴ്‌സുള്ളത്? പ്രവേശനം ലഭിക്കാൻ എത്ര ശതമാനം മാർക്കുവേണം?

പ്ലസ്‌ടു സയൻസ് വിദ്യാർഥിയാണ്. ബി.എസ്‌സി. ജിയോളജി കോഴ്‌സ് പഠിക്കാൻ ആഗ്രഹിക്കുന്നു. കേരളത്തിൽ ഏതെല്ലാം കോളേജുകളിലാണ് ഈ കോഴ്‌സുള്ളത്? പ്രവേശനം ലഭിക്കാൻ എത്ര ശതമാനം മാർക്കുവേണം?

-സീമന്ത്, കണ്ണൂർ

കോഴ്‌സ് നടത്തുന്ന സർവകലാശാലകൾ ഓരോവർഷവും പ്രസിദ്ധപ്പെടുത്തുന്ന പ്രോസ്പെക്ടസിൽ പ്രവേശനവ്യവസ്ഥകൾ വ്യക്തമാക്കിയിരിക്കും.

• കണ്ണൂർ സർവകലാശാലയുടെ 2019-ലെ ബിരുദപ്രവേശന പ്രോസ്പക്ടസ് പ്രകാരം ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിലൊന്നു പഠിച്ച് ഹയർസെക്കൻഡറി ജയിച്ചവർക്ക്‌ ബി.എസ്‌സി. ജിയോളജി പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്.

• കേരള സർവകലാശാലയിലെ കോളേജുകളിലെ പ്രവേശനത്തിന് ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, സ്റ്റാറ്റിസ്റ്റിക്സ് എന്നിവയിൽ കുറഞ്ഞത് രണ്ടുവിഷയങ്ങൾ പഠിച്ചിരിക്കണം.

• മഹാത്മാഗാന്ധി സർവകലാശാല: ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ്, ജിയോളജി, ബയോളജി എന്നിവയിൽ കുറഞ്ഞത് രണ്ടുവിഷയങ്ങൾ പഠിച്ചിരിക്കണം.

• കോഴിക്കോട് സർവകലാശാലയിൽ പ്ലസ് ടു തലത്തിൽ സയൻസ് വിഷയങ്ങൾ പഠിച്ചവർക്കും ജിയോളജി ഒരുവിഷയമായി സയൻസ് സ്ട്രീമിലോ ഹ്യുമാനിറ്റീസ് സ്ട്രീമിലോ പഠിച്ചവർക്കും അപേക്ഷിക്കാം.

• കേരളത്തിൽ, ബി.എസ്‌സി. ജിയോളജി ഉള്ള ചില സർക്കാർ/എയ്ഡഡ് കോളേജുകൾ: ഗവ. കോളേജ്, കാസർകോട്; എം.ഇ.എസ്. കോളേജ് പൊന്നാനി, ക്രൈസ്റ്റ് കോളേജ് ഇരിങ്ങാലക്കുട (ഓട്ടോണമസ്), ഗവ. കോളേജ് നാട്ടകം (കോട്ടയം), യൂണിവേഴ്‌സിറ്റി കോളേജ് തിരുവനന്തപുരം, എസ്.എൻ. കോളേജ് വർക്കല, എസ്.എൻ. കോളേജ്, ചെമ്പഴന്തി, എസ്.എൻ. കോളേജ്, ചേർത്തല.

ഏതാനും അൺ എയ്ഡഡ് കോളേജുകളിലും കോഴ്‌സുണ്ട്.

സർവകലാശാലകളാണ് പൊതുവേ പ്രവേശനം നടത്തുന്നത്. ഓരോ സർവകലാശാലയും പ്രവേശന റാങ്ക് പട്ടിക തയ്യാറാക്കാനുള്ള ചട്ടങ്ങൾ പ്രോസ്പെക്ടസിൽ നൽകിയിരിക്കും. അതനുസരിച്ചുകണക്കാക്കുന്ന ഇൻഡക്സ് മാർക്ക്‌ അടിസ്ഥാനമാക്കിയാണ് പ്രവേശനം.

സർവകലാശാല, അപേക്ഷകരുടെ മാർക്കുരീതി എന്നിവയനുസരിച്ച് ഓരോവർഷത്തെയും പ്രവേശനസാധ്യതകൾ വിഭിന്നമായിരിക്കും. അതിനാൽ പ്രവേശനത്തിന് എത്രമാർക്കുവേണം എന്ന് മുൻകൂട്ടി പറയാൻ കഴിയില്ല. പരമാവധി മാർക്ക് പ്ലസ് ടു തലത്തിൽ വാങ്ങാൻ ശ്രമിക്കുക.

https://english.mathrubhumi.com/education/help-desk /ask-expert

പി.ജി.മെഡിക്കൽ/ഡെന്റൽ: രണ്ടാംറൗണ്ട് കൗൺസലിങ് നടപടികൾ ജൂൺ മൂന്നുമുതൽ

പി.ജി.മെഡിക്കൽ/ഡെന്റൽ: രണ്ടാംറൗണ്ട് കൗൺസലിങ് നടപടികൾ ജൂൺ മൂന്നുമുതൽ
 

:മെഡിക്കൽ കൗൺസലിങ് കമ്മിറ്റി (എം.സി.സി.) നീറ്റ് പി.ജി. അടിസ്ഥാനമാക്കി പോസ്റ്റ് ഗ്രാജുവേറ്റ് (പി.ജി.) മെഡിക്കൽ/ഡെന്റൽ കോഴ്‌സുകളിലെ ഓൾ ഇന്ത്യ ക്വാട്ട ഉൾപ്പടെ വിവിധ വിഭാഗം സീറ്റുകളിലേക്കു നടത്തുന്ന രണ്ടാംഘട്ട ഓൺലൈൻ കൗൺസലിങ്/അലോട്ട്‌മെന്റ് സമയക്രമം പ്രഖ്യാപിച്ചു.

ജൂൺ മൂന്നുമുതൽ ഒൻപതിന് രാവിലെ 10 വരെ രജിസ്‌ട്രേഷൻ അവസരം ഉണ്ടാകും. പണമടയ്ക്കാൻ ജൂൺ ഒൻപതിന് ഉച്ചയ്ക്ക് 12 മണിവരെ സൗകര്യം ലഭിക്കും. ചോയ്‌സ് ഫില്ലിങ്ങ്/ലോക്കിങ്ങ് ജൂൺ നാല് മുതൽ ഒൻപതിന് രാത്രി 11.55 വരെ നടത്താം.

അലോട്ട്‌മെന്റ് ഫലം ജൂൺ 12-ന് പ്രഖ്യാപിക്കും. പ്രവേശനം നേടാൻ ജൂൺ 18 വരെ സൗകര്യം ഉണ്ടാകും. തുടർന്ന്, ഓൾ ഇന്ത്യ ക്വാട്ടയിൽ ഒഴിവുള്ള സീറ്റുകൾ ജൂൺ 18-ന് വൈകീട്ട് ആറിന് സംസ്ഥാന ക്വാട്ടയിലേക്ക് മാറ്റും. വിവരങ്ങൾക്ക്: www.mcc.nic.in

ബിഹേവിയറൽ ഫിനാൻസിൽ ഓൺലൈൻ സമ്മർ സ്കൂൾ

ബിഹേവിയറൽ ഫിനാൻസിൽ ഓൺലൈൻ സമ്മർ സ്കൂൾ
 

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) അലഹാബാദ്, ജൂൺ 15മുതൽ 19വരെ നടത്തുന്ന ബിഹേവിയറൽ ഫിനാൻസ്‌ ഓൺലൈൻ സമ്മർ സ്കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം.

സൈക്കോളജി സിദ്ധാന്തങ്ങൾ ഉപയോഗിച്ച് സാമ്പത്തിക, വിപണിയിലെ വ്യതിചലനങ്ങൾ വ്യാഖ്യാനിക്കുന്ന പഠനങ്ങളുടെ വിവിധ മേഖലകൾ പരിചയപ്പെടുത്തും. ഈവിജ്ഞാനം ഉപയോഗപ്പെടുത്തി സാമ്പത്തികതീരുമാനങ്ങളെടുക്കാൻ പഠിതാക്കളെ സജ്ജമാക്കും. വിദ്യാർഥികൾ, ഗവേഷകർ, പ്രൊഫഷണലുകൾ, എക്സിക്യുട്ടീവുകൾ, സ്വയംസംരംഭകർ തുടങ്ങിയവർക്ക് പങ്കെടുക്കാം. ക്ലാസുകൾ ഓൺലൈനായി നടത്തും. പഠനസാമഗ്രികൾ ഓൺലൈനായി ലഭ്യമാക്കും.

അപേക്ഷ https://apply.iiita.ac.in/event/register വഴിനൽകാം. വിജ്ഞാപനം www.iiita.ac.in/ ലെ അനൗൺസ്‌മെന്റ്‌സ് ലിങ്കിൽ ഉണ്ട്.

ഓൺലൈൻ പഠനസൗകര്യമില്ലാതെ ജില്ലയിൽ 11,418 വിദ്യാർഥികൾ

ഓൺലൈൻ പഠനസൗകര്യമില്ലാതെ ജില്ലയിൽ 11,418 വിദ്യാർഥികൾ
 

കുമ്പളയിൽ 2639

ബേക്കലിൽ 814

കാസർകോട്: പഠനം ഓൺലൈൻ സംവിധാനത്തിലേക്ക് മാറുമ്പോൾ ഇന്റർനെറ്റ്, കേബിൾ ടി.വി. സൗകര്യങ്ങളില്ലാതെ ജില്ലയിൽ 11,418 വിദ്യാർഥികൾ. ബ്ലോക്കുതല റിസോഴ്‌സ്‌ കേന്ദ്രങ്ങൾ വഴി സമഗ്രശിക്ഷാ കേരള അധികൃതർ എടുത്ത കണക്കിലാണ് ഇത് വ്യക്തമാക്കുന്നത്. പ്രീപ്രൈമറി മുതൽ പ്ലസ്ടു വരെയുള്ള 2,02,306 വിദ്യാർഥികൾക്കിടയിലാണ് വിദ്യാഭ്യാസവകുപ്പധികൃതർ കണക്കെടുത്തത്.

കുമ്പള ബി.ആർ.സി. പരിധിയിലാണ് ഓൺലൈൻ പഠന സൗകര്യമില്ലാത്ത കൂട്ടികൾ ഏറ്റവും കൂടുതലുള്ളത്-2639. ഏറ്റവും കുറവ് ബേക്കലിലാണ്-814. ചെറുവത്തൂരിൽ 1050, ചിറ്റാരിക്കാലിൽ 1700, ഹൊസ്ദുർഗിൽ 1225, കാസർകോട്ട്‌ 1900, മഞ്ചേശ്വരത്ത്‌ 2090 വീതം വിദ്യാർഥികൾക്കും പഠനസൗകര്യമില്ലെന്ന് കണക്കുകൾ പറയുന്നു. എന്നാൽ, ലോക്ക്ഡൗണിനിടെ എടുത്ത ഈ കണക്ക് പൂർണമായും ശരിയല്ലെന്നും അധികൃതർ വ്യക്തമാക്കുന്നുണ്ട്. ക്ലാസ്‌റൂം വാട്‌സാപ്പ് ഗ്രൂപ്പുകളിലൂടെയാണ് ടെലിവിഷൻ, കേബിൾ കണക്ഷൻ, ഡിഷ്, കംപ്യൂട്ടർ, ഇന്റർനെറ്റ്, സ്മാർട്ട്‌ഫോൺ എന്നീ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികളുടെ വിവരങ്ങൾ ശേഖരിച്ചത്.

കേബിൾ ടി.വി.കണക്ഷനും സ്മാർട്ട് ഫോണും ഇന്റർനെറ്റും, എന്തിന് വൈദ്യുതി പോലും ഇല്ലാത്ത വീടുകളും കണക്കെടുപ്പിൽ കണ്ടെത്തിയിട്ടുണ്ട്.

അത്തരം വീടുകളിൽ അടിയന്തര ഇടപെടലുകൾ നടത്തി വിദ്യാർഥികളെ പഠനസജ്ജരാക്കുന്നതിന് ഗ്രാമപഞ്ചായത്തുകൾക്ക് കത്തെഴുതിയിരിക്കുകയാണ് അധികൃതർ.

കോവിഡിന്റെ പശ്ചാത്തലത്തിൽ വിക്‌ടേഴ്‌സ് ചാനൽ, യുട്യൂബ്, സമഗ്ര പോർട്ടൽ തുടങ്ങിയവയിലൂടെ ഓൺലൈനായി വിദ്യാർഥികളെ പഠനപ്രവർത്തനങ്ങളുടെ ഭാഗമാക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. എന്നാൽ, ജില്ലയുടെ മലയോരത്തും തീരപ്രദേശത്തുമാണ്‌ ഓൺലൈൻ പഠനത്തിന് ആവശ്യമായ സൗകര്യം ഇല്ലാത്ത കുട്ടികളിൽ ഭൂരിപക്ഷവും.

മലയോരത്തെ പട്ടികജാതി, പട്ടികവർഗ കോളനികളിൽ ഓൺലൈൻ പഠനം അസാധ്യമാണ്. കാരണം അവർക്ക് ടി.വി., കമ്പ്യൂട്ടർ, ഇന്റർനെറ്റ് തുടങ്ങിയ സംവിധാനങ്ങൾ ഇല്ല.

Friday 29 May 2020

നെസ്റ്റ് അപേക്ഷ: ജൂൺ ഏഴുവരെ

നെസ്റ്റ് അപേക്ഷ: ജൂൺ ഏഴുവരെ
 

:നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റിന് (നെസ്റ്റ്-2020) ജൂൺ ഏഴുവരെ അപേക്ഷിക്കാം. പുതുക്കിയ പരീക്ഷാ തീയതി പിന്നീട് അറിയിക്കും. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് -ഭുവനേശ്വർ, ഡിപ്പാർട്ട്‌മെന്റ് ഓഫ് അറ്റോമിക് എനർജി സെന്റർ ഫോർ എക്സലൻസ് ഇൻ ബേസിക് സയൻസ് -യൂണിവേഴ്‌സിറ്റി ഓഫ് മുംബൈ എന്നിവിടങ്ങളിലേക്കുള്ള പ്രവേശന പരീക്ഷയാണ് നെസ്റ്റ്. വിവരങ്ങൾക്ക്: https://www.nestexam.in/

കോളേജ് വിദ്യാർഥികൾക്ക് ഐ.ഐ.ടി. പ്ലാൻഡമിക് കേസ്‌ സ്റ്റഡി മത്സരം

ബി.ടെക്, എം.ബി.എ., എം.ടെക് പരീക്ഷാഫലം​​പ്രസിദ്ധീകരിച്ചു

ബി.ടെക്, എം.ബി.എ., എം.ടെക് പരീക്ഷാഫലം​​പ്രസിദ്ധീകരിച്ചു

: സാങ്കേതിക സർവകലാശാല ഡിസംബറിൽ നടത്തിയ ബി.ടെക് (പാർട്ട്‌ടൈം) ആറാം സെമസ്റ്റർ പരീക്ഷയുടെയും ഫെബ്രുവരിയിൽ നടത്തിയ എം.ബി.എ. ടി.6 സപ്ലിമെന്ററി പരീക്ഷയുടെയും എറണാകുളം 2 ക്ലസ്റ്റർ നടത്തിയ എം.ടെക് മൂന്നാം സെമസ്റ്റർ റെഗുലർ, സപ്ലിമെന്ററി പരീക്ഷകളുടെയും ഫലങ്ങൾ പ്രസിദ്ധീകരിച്ചു.

പുനർമൂല്യനിർണയത്തിനും ഉത്തരക്കടലാസിന്റെ പകർപ്പിനും അപേക്ഷിക്കാം. വിശദവിവരങ്ങൾക്ക്‌: www.ktu.edu.in

എം.ടെക്. കംപ്യൂട്ടർ സയൻസ്: ഓൺലൈൻ കോഴ്‌സ്

എം.ടെക്. കംപ്യൂട്ടർ സയൻസ്: ഓൺലൈൻ കോഴ്‌സ്
 

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി.) ഗുവാഹാട്ടി, എം.ടെക്. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ് വിഭാഗങ്ങളിലാണ് പ്രവേശനം. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്ങിലെ എം.ടെക്. പ്രോഗ്രാം ഓൺലൈനായും റഗുലറായും പഠിക്കാം. ഓൺലൈൻ കോഴ്‌സ് ഓഗസ്റ്റിൽ തുടങ്ങും. ഐ.ടി. മേഖലയിൽ ജോലി ചെയ്യുന്നവർക്ക് മുൻഗണന നൽകുന്നതാണ് എം.ടെക്. കംപ്യൂട്ടർ സയൻസ് ഓൺലൈൻ കോഴ്‌സ്. കൂടാതെ കോവിഡ് 19 വ്യാപനത്തെ തുടർന്ന് വിദ്യാർഥികൾക്ക് വീട്ടിലിരുന്നും പഠിക്കാമെന്ന് ഐ.ഐ.ഐ.ടി. അധികൃതർ പറഞ്ഞു. അവസാന തീയതി ജൂൺ 15. വിവരങ്ങൾക്ക് http://www.iiitg.ac.in/

വിവിധ പ്രവേശനപരീക്ഷകളുടെ പുതുക്കിയ തീയതികൾ

വിവിധ പ്രവേശനപരീക്ഷകളുടെ പുതുക്കിയ തീയതികൾ
 

• നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്മെന്റ്- ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. -ജെ.ഇ.ഇ., ഹോട്ടൽ മാനേജ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ബി.എസ്‌സി. ഹോസ്പിറ്റാലിറ്റി ആൻഡ് ഹോട്ടൽ അഡ്മിനിസ്ട്രേഷൻ പ്രവേശനം -http://nchm.nic.in/): ജൂൺ 22

• ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് എൻട്രൻസ് എക്സാമിനേഷൻ (എച്ച്.എസ്.ഇ.ഇ., ഐ.ഐ.ടി. മദ്രാസ് ഇന്റഗ്രേറ്റഡ് എം.എ. പ്രവേശനം - https://hsee.iitm.ac.in/): ജൂലായ് 28

• ചെന്നൈ മാത്തമാറ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് എൻട്രൻസ് (യു.ജി./പി.ജി./പിഎച്ച്.ഡി. പ്രവേശനം - https://www.cmi.ac.in/): ഓഗസ്റ്റ് ഒന്ന്

• നാഷണൽ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ - ബി.ആർക്ക്. പ്രവേശന അഭിരുചിപരീക്ഷ - http://www.nata.in/): ആദ്യ പരീക്ഷ ഓഗസ്റ്റ് ഒന്ന്, രണ്ടാം പരീക്ഷ ഓഗസ്റ്റ് 29.

• ബിർള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസ് അഡ്മിഷൻ ടെസ്റ്റ് (ബിറ്റ്സാറ്റ്, ബിറ്റ്സ് പിലാനി, ഹൈദരാബാദ്, ഗോവ ആദ്യ ബിരുദ പ്രോഗ്രാം പ്രവേശനം - https://www.bitsadmission.com/): ഓഗസ്റ്റ് ആറുമുതൽ 10 വരെ

നിക്മറിൽ പി.ജി. പ്രോഗ്രാമുകൾ

നിക്മറിൽ പി.ജി. പ്രോഗ്രാമുകൾ
 

:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ് ആൻഡ് റിസർച്ച് (നിക്മർ) വിവിധ പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം. നിർമാണ, അനുബന്ധ മേഖലകളിലെ പരിശീലനം, മാനേജ്‌മെന്റ്, ഗവേഷണം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന സ്ഥാപനമാണ് നിക്മർ. ഹൈദരാബാദ്, ഗോവ, ഡൽഹി, പുണെ കാമ്പസുകളിലായാണ് വിവിധ പ്രോഗ്രാമുകൾ നടത്തുന്നത്.

• രണ്ടുവർഷ പി.ജി. പ്രോഗ്രാമുകൾ: (i) അഡ്വാൻസ്ഡ് കൺസ്ട്രക്‌ഷൻ മാനേജ്‌മെന്റ് (ii) പ്രോജക്ട് എൻജിനിയറിങ് ആൻഡ് മാനേജ്‌മെന്റ് (iii) റിയൽ എസ്റ്റേറ്റ് ആൻഡ് അർബൻ ഇൻഫ്രാസ്ട്രക്ചർ മാനേജ്‌മെന്റ് (iv) ഇൻഫ്രാസ്ട്രക്ചർ ഫിനാൻസ്, ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ് (v) കോണ്ടമ്പററി സ്മാർട്ട്‌സിറ്റി ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റ്. യോഗ്യത: ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചിൽ ബിരുദമുള്ളവർ, ആർക്കിടെക്ചർ, പ്ലാനിങ് ബിരുദധാരികൾ ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

• ഒരുവർഷത്തെ പി.ജി. പ്രോഗ്രാമുകൾ: (i) മാനേജ്‌മെന്റ് ഓഫ് ഫാമിലി ഓൺഡ് കൺസ്ട്രക്‌ഷൻ ബിസിനസ് -ഏതെങ്കിലുംവിഷയത്തിൽ ബിരുദമുള്ള, നിർമാണ ബിസിനസുള്ള കുടുംബത്തിൽനിന്നുമുള്ളവർക്ക് അപേക്ഷിക്കാം (ii) ഹെൽത്ത് സേഫ്റ്റി ആൻഡ് എൻവയോൺമെന്റ് മാനേജ്‌മെന്റ് -ഏതെങ്കിലും എൻജിനിയറിങ് ബ്രാഞ്ചിൽ ബിരുദമുള്ളവർ/ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനിയറിങ് ഡിപ്ലോമയും നാലു വർഷത്തെ പ്രവൃത്തിപരിചയവും ഉള്ളവർ എന്നിവർക്ക് അപേക്ഷിക്കാം.

എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനത്തിന് യോഗ്യതാപ്രോഗ്രാമിൽ 50 ശതമാനം മാർക്കുവേണം. അപേക്ഷ www.nicmar.ac.in വഴി മേയ് 31 വരെ നൽകാം. യോഗ്യതാപരീക്ഷയുടെ അന്തിമഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

Tuesday 26 May 2020

മലയാളംസർവകലാശാല അപേക്ഷ

മലയാളംസർവകലാശാല അപേക്ഷ

:തുഞ്ചത്തെഴുത്തച്ഛൻ മലയാളം സർവകലാശാല വിവിധ കോഴ്‌സുകളിലെ പ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 10 വരെ നീട്ടി. പ്രവേശനപരീക്ഷ ജൂൺ 27-ന് നടക്കും. വിവരങ്ങൾക്ക്: www.malayalamuniversity.edu.in

എൻ.ഐ.ടി.യിൽ ജാം അധിഷ്ഠിത എം.എസ്‌സി. കൗൺസലിങ്

എൻ.ഐ.ടി.യിൽ ജാം അധിഷ്ഠിത എം.എസ്‌സി. കൗൺസലിങ്
 

ഡോ.എസ്. രാജൂകൃഷ്ണൻ

:ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്‌സി. (ജാം) അടിസ്ഥാനമാക്കിയുള്ള കേന്ദ്രീകൃത കൗൺസലിങ് ഫോർ എം.എസ്‌സി./എം.എസ്‌സി. (ടെക്.) അഡ്മിഷൻ (സി.സി.എം.എൻ.) നടപടികൾ ആരംഭിച്ചു.

19 നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ്‌ ഓഫ് ടെക്നോളജി (എൻ.ഐ.ടി.), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി. - ഷിബ്പുർ), സെയ്ന്റ് ലോംഗോവാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി (എസ്.എൽ.ഐ.ഇ.ടി.) ഉൾപ്പെടെ 21 സ്ഥാപനങ്ങളിലെ എം. എസ്‌സി./എം.എസ്‌സി. (ടെക്) പ്രോഗ്രാമുകളിലെ പ്രവേശനമാണ് സി.സി.എം.എൻ. പരിധിയിൽ വരുന്നത്.

യോഗ്യത:ബന്ധപ്പെട്ട വിഷയത്തിലോ പങ്കാളിത്ത സ്ഥാപനങ്ങൾ വ്യവസ്ഥചെയ്തിട്ടുള്ള പ്രസക്തമായ വിഷയത്തിലോ യോഗ്യതാബിരുദം നേടണം. യോഗ്യതാബിരുദത്തിൽ കുറഞ്ഞത് 60 ശതമാനം മാർക്ക്/10 പോയന്റ് സ്കെയിലിൽ സി.ജി.പി.എ. 6.5 (പട്ടിക/ഭിന്നശേഷിവിഭാഗക്കാർക്ക്, 55 ശതമാനം/6.0) ഉണ്ടായിരിക്കണം.

ജാം സ്കോർ:2020-ലെ ജാമിൽ സാധുവായ സ്കോർ വേണം. ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിലെയും പ്രവേശനത്തിനുവേണ്ട വിശദമായ വിദ്യാഭ്യാസയോഗ്യത, ജയിച്ചിരിക്കേണ്ട ജാംപേപ്പർ എന്നിവ https://ccmn.admissons.nic.in ൽ പരിശോധിക്കാം. യോഗ്യതാപ്രോഗ്രാമിന്റെ അവസാനവർഷപരീക്ഷ ജൂലായ് 15-നകം പൂർത്തിയാക്കുകയും സെപ്റ്റംബർ 15-നകം യോഗ്യത നേടുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ:പ്രവേശനം തേടുന്നവർ https://ccmn.admissons.nic.in വഴി ജൂൺ 12- നകം രജിസ്റ്റർചെയ്ത്, താത്‌പര്യമുള്ള സ്ഥാപനങ്ങൾ/ പ്രോഗ്രാമുകൾ എന്നിവ പരിഗണിച്ച് മുൻഗണനാക്രമമനുസരിച്ച് ചോയ്സുകൾ നൽകണം. നൽകിയ ചോയ്സുകൾ ജൂൺ അഞ്ചിനും 12-നും ഇടയ്ക്ക് ലോക്ക് ചെയ്യണം.

കൗൺസലിങ് നടപടികൾ:ജാംസ്കോർ (2020) അടിസ്ഥാനമാക്കിയാണ് മെരിറ്റ് പട്ടിക തയ്യാറാക്കുക. ആദ്യ റൗണ്ട് കൗൺസലിങ് ഫലം ജൂൺ 17-ന്. തുടർന്ന്, സീറ്റ് സ്വീകരിക്കൽ, ഫീസ് ഒടുക്കൽ, രേഖകളുടെ അപ്‌ലോഡിങ്, വില്ലിങ്നസ് നൽകൽ, ഓൺലൈൻ രേഖാപരിശോധന എന്നിവ ഈ ഘട്ടത്തിൽ ഉണ്ടാകും.

മൊത്തം മൂന്ന് റൗണ്ട് അലോട്ട്മെന്റ്. ജൂലായ് 23-ന് അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിലെ ഓൺലൈൻ അഡ്മിഷൻ നടപടികൾ തുടങ്ങും. ഓഗസ്റ്റ് മൂന്നുവരെ ഇത് നീളും.

സർവകലാശാലകളിൽ ക്ലാസുകൾ ജൂണിൽത്തന്നെ

സർവകലാശാലകളിൽ ക്ലാസുകൾ ജൂണിൽത്തന്നെ

തിരുവനന്തപുരം: സംസ്ഥാനത്തെ സർവകലാശാലകളിൽ അടുത്ത അധ്യയനവർഷത്തെ ക്ലാസുകൾ ജൂണിൽത്തന്നെ ഓൺലൈനിൽ ആരംഭിക്കും. ഓൺലൈൻ രീതിയിൽ ക്ലാസിൽ പങ്കെടുക്കുന്ന വിദ്യാർഥികളുടെ ഹാജർ, അധ്യാപകരുടെ ക്ലാസ് ഷെഡ്യൂളുകൾ എന്നിവ പ്രിൻസിപ്പൽമാർ സൂക്ഷിക്കണം. സർവകലാശാലകൾ ഇതു പരിശോധിക്കണം.

സിലബസിന്റെ ഓരോ ഭാഗങ്ങളുടെയും വീഡിയോ, ഓഡിയോ അതത് അധ്യാപകർ എടുത്ത് കോളേജിന്റെ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം. സർവകലാശാലകൾ കമ്യൂണിറ്റി റേഡിയോ ചാനലുകൾ ആരംഭിക്കാനുള്ള സാധ്യതകൾ പരിശോധിക്കണം. ചോദ്യക്കടലാസ് ഓൺലൈനിൽ ലഭ്യമാക്കണം.

കോവിഡ് പശ്ചാത്തലത്തിൽ മറ്റു സംസ്ഥാനങ്ങളിൽ ഉപരിപഠനത്തിനു ചേരാനുള്ള ബുദ്ധിമുട്ട് കണക്കിലെടുത്ത് ബിരുദ, ബിരുദാനന്തര കോഴ്‌സുകളിൽ സീറ്റുകളുടെ എണ്ണം കൂട്ടും. ഗവേഷണ വിദ്യാർഥികളുടെ ഓപ്പൺ ഡിഫൻസ് വീഡിയോ കോൺഫറൻസിങ് മുഖേന നടത്താനുള്ള നടപടികൾ സ്വീകരിക്കാനും തീരുമാനമായി.

കേരള, എം.ജി., കെ.ടി.യു., ന്യൂവാൽസ്, സംസ്കൃതം, കുസാറ്റ്, മലയാളം, കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ വൈസ് ചാൻസലർമാരും ഉന്നതവിദ്യാഭ്യാസ സെക്രട്ടറി ഉഷ ടൈറ്റസും പങ്കെടുത്തു

എം.എസ്‌സി, പിഎച്ച്.ഡി. പ്രവേശനം

എം.എസ്‌സി, പിഎച്ച്.ഡി. പ്രവേശനം

:അക്കാദമി ഓഫ് സയന്റിഫിക് ആൻഡ് ഇന്നവേറ്റീവ് റിസർച്ച് (അക്സിർ) - ഗാസിയാബാദ് (യു.പി.), വിവിധ സ്ഥാപനങ്ങളിലെ ഓഗസ്റ്റ് സെഷനിലെ സയൻസ് എൻജിനിയറിങ്, മാസ്റ്റേഴ്സ്, പിഎച്ച്.ഡി.പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. കോഴ്സും ബന്ധപ്പെട്ട യോഗ്യതയും

• സയൻസ് പിഎച്ച്.ഡി.: എൻജിനിയറിങ്/ടെക്‌നോളജി, മെഡിസിൻ ബാച്ചലർ ബിരുദമോ, സയൻസ് മാസ്റ്റേഴ്സ് ബിരുദമോ

• എൻജിനിയറിങ് പിഎച്ച്.ഡി.: എൻജിനിയറിങ്/ടെക്‌നോളജി മാസ്റ്റേഴ്സ്, നാല്/അഞ്ച് വർഷ സയൻസ് ബിരുദം, അഞ്ച് വർഷ ഇന്റഗ്രേറ്റഡ് എം.ടെക്. എന്നിവയിലൊന്ന് .

• ഇന്റഗ്രേറ്റഡ് എം.ടെക്. - പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് നാലു വർഷ എൻജിനിയറിങ്, സയൻസ് ബിരുദധാരികൾ, മാസ്റ്റർ ഓഫ് സയൻസ്/തത്തുല്യ ബിരുദക്കാർ.

• എം.ടെക്.: എൻജിനിയറിങ്/ടെക്നോളജി ബിരുദം, നാല്/അഞ്ച് വർഷ സയൻസ് ബിരുദം/തത്തുല്യ ബിരുദം

• എം.എസ്‌സി.: സയൻസ്, അഗ്രിക്കൾച്ചർ സയൻസ്, മെഡിക്കൽ സയൻസ്‌, എൻജിനിയറിങ്, ടെക്നോളജി 60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡോടെ ബിരുദമോ, തത്തുല്യ യോഗ്യതയോ

• എം.എസ്‌സി. ഒഴികെയുള്ള പ്രോഗ്രാമുകൾക്ക് അപേക്ഷിക്കുന്നവർക്ക് പ്രോഗ്രാമിനനുസരിച്ച് സി.എസ്.ഐ.ആർ., യു.ജി.സി., ഡി.ബി.ടി., ഡി.എസ്.ടി. - ജെ.ആർ.എഫ്./എസ്. ആർ.എഫ്., ഇൻസ്പയർ, ആർ.ജി.എൻ.എഫ്., ഗേറ്റ് തുടങ്ങിയവയിൽ ഒരു നിശ്ചിത ഫെലോഷിപ്പ് വേണ്ടി വരും.

സ്പോൺസേഡ് വിഭാഗത്തിലും അപേക്ഷിക്കാം. അപേക്ഷ മേയ് 28 നകം http://acsir.res.in/ ലെ 'ഓൺലൈൻ അഡ്മിഷൻ പോർട്ടൽ' വഴി നൽകാം.

ഓരോ സി.എസ്.ഐ.ആർ. സ്ഥാപനത്തിലെയും പ്രോഗ്രാം/ഇൻടേക്ക് സൈറ്റിൽ ലഭിക്കും. ഒരാൾക്ക് മൂന്ന് ചോയ്സുകൾ വരെ നൽകാം. ഒരപേക്ഷയേ നൽകാവൂ. അപേക്ഷാ ഫീസില്ല.

ജെ.ഇ.ഇ. മെയിൻ: പരീക്ഷാകേന്ദ്രം 25 മുതൽ തിരഞ്ഞെടുക്കാം

ജെ.ഇ.ഇ. മെയിൻ: പരീക്ഷാകേന്ദ്രം 25 മുതൽ തിരഞ്ഞെടുക്കാം

:ജെ.ഇ.ഇ. (ജോയന്റ് എൻട്രൻസ് എക്‌സാമിനേഷൻ) മെയിൻ 2020 അപേക്ഷയിൽ തിരുത്തൽ വരുത്താനും പരീക്ഷാകേന്ദ്രം തിരഞ്ഞെടുക്കാനും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) ഒരവസരംകൂടി നൽകുന്നു. മേയ് 25 മുതൽ 31-ന് വൈകീട്ട് അഞ്ച് വരെ www.jeemain.nta.nic.in വഴി ചെയ്യാം. ഫീസ് അടയ്ക്കാൻ അർധരാത്രി 11.50 വരെ സമയമുണ്ട്.

ഭിന്നശേഷി വിഭാഗക്കാർക്ക് നീറ്റ് യു.ജി. ജയിക്കാൻ എത്ര മാർക്കാണ് വേണ്ടത്?

ഭിന്നശേഷി വിഭാഗക്കാർക്ക് നീറ്റ് യു.ജി. ജയിക്കാൻ എത്ര മാർക്കാണ് വേണ്ടത്?

- അരുൺകുമാർ,

കാസർകോട്

മുൻകൂട്ടി പ്രഖ്യാപിക്കുന്ന ഒരു മാർക്ക് വെച്ചല്ല നീറ്റ് യു.ജി. യോഗ്യത നിർണയിക്കുന്നത്. മറിച്ച്, അപേക്ഷാർഥിയുടെ കാറ്റഗറിയനുസരിച്ചു നിശ്ചയിക്കുന്ന, നീറ്റ് സ്കോറുമായി ബന്ധപ്പെട്ട ഒരു സ്ഥാനം വെച്ചാണ് (പെർസന്റൈൽ സ്കോർ എന്നു പറയും). ജനറൽ വിഭാഗത്തിലെ ഭിന്നശേഷിക്കാർക്ക് നീറ്റ് യു.ജി. യോഗ്യത നേടാൻ കുറഞ്ഞത് 45-ാം പെർസന്റൈൽ സ്കോർ വേണം. നീറ്റ് എഴുതുന്നവർക്കു ലഭിച്ച സ്കോർ പരിഗണിക്കുമ്പോൾ, ഏതു സ്കോറിനു തുല്യമോ മുകളിലോ ആണ്, 55 ശതമാനം പേരുടെയും സ്കോർ, അല്ലെങ്കിൽ ഏതു സ്കോറിനു തുല്യമോ താഴെയോ ആണ് 45 ശതമാനം പേരുടെയും സ്കോർ, ആ സ്കോറാണ് 45-ാം പെർസന്റൈൽ സ്കോർ.

സംവരണവിഭാഗ (പട്ടിക/ഒ.ബി.സി. വിഭാഗക്കാർ) ആനുകൂല്യം ഉള്ള ഭിന്നശേഷി വിഭാഗക്കാരെങ്കിൽ, യോഗ്യത നേടാൻ 40-ാം പെർസന്റൈൽ സ്കോർമതി. (ആ സ്കോറിനോ മുകളിലോ ആയിരിക്കും 60 ശതമാനം പേരുടെ സ്കോർ/ആ സ്കോറിനോ താഴെയോ ആയിരിക്കും 40 ശതമാനം പേരുടെയും സ്കോർ).

നീറ്റിൽ പരീക്ഷാർഥികൾക്കു ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ തീരുമാനിക്കുന്ന ഒരു കട്ട് ഓഫ് ആയതിനാൽ പരീക്ഷാ മൂല്യനിർണയം കഴിഞ്ഞേ ഇത് എത്രയെന്ന് നിശ്ചയിക്കുകയുള്ളൂ. ഓരോ വർഷവും ഈ കട്ട് ഓഫ് മാറി വരാം. ആ മൂല്യം ഫലപ്രഖ്യാപനത്തോടൊപ്പമേ പ്രസിദ്ധപ്പെടുത്തൂ.

ജനറൽ ഭിന്നശേഷി വിഭാഗങ്ങൾക്ക് 2017, 2018, 2019 വർഷങ്ങളിൽ ഈ കട്ട്‌ ഓഫ്, യഥാക്രമം 118, 107, 120 എന്നിങ്ങനെയായിരുന്നു. പട്ടിക/ഒ.ബി.സി. വിഭാഗ ഭിന്നശേഷിക്കാർക്ക് ഇത് യഥാക്രമം 107, 96, 107 എന്നിങ്ങനെയും. ഈ കട്ട് ഓഫ് മാർക്ക് വർഷംതോറും മാറാം. അതിനാൽ കട്ട് ഓഫ് മാർക്ക് തത്‌കാലം മറന്ന് പരമാവധി മാർക്ക് സ്കോർ ചെയ്യാൻ ശ്രമിക്കുക.

നീറ്റ് യോഗ്യത നേടുന്നവർക്ക് അലോട്ട്മെന്റ് ലഭിച്ചാൽ പ്രവേശനം നേടാൻ ചെല്ലുമ്പോൾ അക്കാദമിക് യോഗ്യതയും തെളിയിക്കേണ്ടതുണ്ട് എന്ന കാര്യവും ഓർക്കുക.

ഐ.സി.എസ്.ഇ., ഐ.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നുമുതൽ 14 വരെ

ഐ.സി.എസ്.ഇ., ഐ.എസ്.സി. പരീക്ഷകൾ ജൂലായ് ഒന്നുമുതൽ 14 വരെ

: രാജ്യവ്യാപക അടച്ചിടൽ പ്രഖ്യാപിച്ചതിനെത്തുടർന്ന് മാറ്റിവെച്ച ഐ.സി.എസ്.ഇ. (10-ാം ക്ലാസ്), ഐ.എസ്.സി. (12-ാം ക്ലാസ്) പരീക്ഷകൾ ജൂലായിൽ നടക്കുമെന്ന് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്‌കൂൾ സർട്ടിഫിക്കറ്റ് എക്‌സാമിനേഷൻസ് (സി.ഐ.എസ്.സി.ഇ.) അറിയിച്ചു. പത്താംക്ലാസ് പരീക്ഷ ജൂലായ് രണ്ടു മുതൽ 12 വരെയും പന്ത്രണ്ടാംക്ലാസ് പരീക്ഷ ജൂലായ് ഒന്നു മുതൽ 14 വരെയും നടക്കും.

വിദ്യാർഥികൾ മുഖാവരണം ധരിക്കുകയും സാമൂഹിക അകലംപാലിക്കുകയും വേണം.

സാനിറ്റൈസർ കൈയിൽ കരുതണമെന്നും കൗൺസിൽ നിർദേശിച്ചു.

എം.എസ്‌സി. കംപ്യൂട്ടർ സയൻസ് പ്രവേശനം

എം.എസ്‌സി. കംപ്യൂട്ടർ സയൻസ് പ്രവേശനം

: ഐ.ഐ.ഐ.ടി.എം.-കെ.യിലെ എം.എസ്‌സി. (കംപ്യൂട്ടർ സയൻസ്) എം.ഫിൽ കോഴ്‌സുകളിലേക്ക്‌ ജൂൺ 14 വരെ www.iiitmk.ac.in വഴി അപേക്ഷിക്കാം

പി.ജി. മെഡിക്കൽ/ഡെന്റൽ: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണം

പി.ജി. മെഡിക്കൽ/ഡെന്റൽ: അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കണം

:പി.ജി. മെഡിക്കൽ/ഡെന്റൽ പ്രവേശനത്തിന് നൽകിയ അപേക്ഷയിൽ ന്യൂനതകളുണ്ടെങ്കിൽ അവ മേയ് 31-ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് മുൻപ് പരിഹരിക്കണമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. ന്യൂനതകളുണ്ടെങ്കിൽ വെർച്വൽപ്രവേശനം നേടിയ വിദ്യാർഥികളുടെ ഒന്നാംഘട്ട അലോട്ട്‌മെന്റിലൂടെ ലഭിച്ച താത്കാലിക അലോട്ട്‌മെന്റ് റദ്ദാക്കും. ആദ്യഘട്ട അലോട്ട്‌മെന്റ് നഷ്ടപ്പെടുന്ന വിദ്യാർഥികളുടെ ലോവർഓർഡർ ഓപ്ഷനുകൾമാത്രമേ തുടർന്നുള്ള അലോട്ട്‌മെന്റുകളിൽ പരിഗണിക്കുകയുള്ളൂവെന്ന് കമ്മിഷണർ അറിയിച്ചു. വിവരങ്ങൾക്ക്: 0471 2525300.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സിൽ ഗവേഷണം

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്‌സിൽ ഗവേഷണം

:സി.എസ്.ഐ.ആർ. -ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആൻഡ് ഇന്റഗ്രേറ്റീവ് ബയോളജി (ന്യൂഡൽഹി), മോഡേൺ ബയോളജിയിലെ വിവിധമേഖലകളിലെ ഗവേഷണത്തിന് അവസരം ഒരുക്കുന്നു.

ജീനോമിക്സ് ആൻഡ് മോളിക്യുലാർ മെഡിസിൻ, ജീനോമിക് ഇൻഫർമാറ്റിക്സ് ആൻഡ് സ്ട്രക്ചറൽ ബയോളജി, കെമിക്കൽ ആൻഡ് സിസ്റ്റംസ് ബയോളജി, റസ്പിറേറ്ററി ഡിസീസ് ബയോളജി, എൻവയോൺമെന്റൽ ബയോടെക്‌നോളജി എന്നീ സവിശേഷമേഖലകളിലാണ് അവസരം

യോഗ്യത: ബയോളജിയിൽ താത്‌പര്യമുള്ള, ലൈഫ് സയൻസസ്/ബയോടെക്‌നോളജി/കെമിസ്ട്രി/ ഫിസിക്സ്/മാത്തമാറ്റിക്സ്/കംപ്യൂട്ടർ സയൻസ്/ അനുബന്ധമേഖലയിലെ ഏതെങ്കിലും വിഷയത്തിൽ എം.എസ്‌സി., എം.ടെക്‌്, ബയോളജിക്കൽ സയൻസസിലോ അനുബന്ധ ബ്രാഞ്ചുകളിലോ ബി.ടെക്./ബി.ഇ., ബി.ഫാം., എം.ഫാം., എം.ബി.ബി.എസ്. യോഗ്യതാ പ്രോഗ്രാമിലും 12-ാം ക്ലാസ് പരീക്ഷയിലും 60 ശതമാനം മാർക്ക്/തത്തുല്യ സി.ജി.പി.എ. വേണം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

ആദ്യം http://acsir.res.in-ൽ രജിസ്റ്റർചെയ്ത് www.igib.res.in വഴി അപേക്ഷ നൽകണം. അവസാനതീയതി: മേയ് 28.

മകൻ പ്ലസ്ടു വിദ്യാർഥിയാണ്. നീറ്റ്, കീം, ജെ.ഇ.ഇ., കുസാറ്റ് പരീക്ഷകൾക്ക്‌ പണമടച്ചു രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പരീക്ഷാസമയത്തും അഡ്മിഷൻ സമയത്തും എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നും സ്കൂളുകളിൽനിന്നുമായി വാങ്ങിക്കേണ്ടത്? ഇതിൽ നാഷണൽ പർപ്പസ് ആയി വാങ്ങിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയാണ്?

മകൻ പ്ലസ്ടു വിദ്യാർഥിയാണ്. നീറ്റ്, കീം, ജെ.ഇ.ഇ., കുസാറ്റ് പരീക്ഷകൾക്ക്‌ പണമടച്ചു രജിസ്റ്റർചെയ്തിട്ടുണ്ട്. ഇവയ്ക്കെല്ലാം പരീക്ഷാസമയത്തും അഡ്മിഷൻ സമയത്തും എന്തെല്ലാം സർട്ടിഫിക്കറ്റുകളാണ് തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിൽനിന്നും സ്കൂളുകളിൽനിന്നുമായി വാങ്ങിക്കേണ്ടത്? ഇതിൽ നാഷണൽ പർപ്പസ് ആയി വാങ്ങിക്കേണ്ട സർട്ടിഫിക്കറ്റുകൾ ഏതൊക്കെയാണ്?

-വസന്തകുമാർ, കണ്ണൂർ

എല്ലാപരീക്ഷകൾക്കും ബാധകമാകുന്ന പൊതുവായുള്ള ഒരു വ്യവസ്ഥ പറയാൻ കഴിയില്ല. ഇവയിൽ കീം-കേരള എൻട്രൻസ് കമ്മിഷണറും കുസാറ്റ് കാറ്റ് -കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയും നടത്തുന്ന പ്രവേശനപരീക്ഷകളാണ്. നീറ്റ്, ജെ.ഇ.ഇ. എന്നിവ ദേശീയതലത്തിൽ നാഷണൽ ടെസ്റ്റിങ്‌ ഏജൻസി നടത്തുന്ന പ്രവേശനപരീക്ഷകളാണ്.

ഓരോ പ്രവേശനത്തിനും ഒരു പ്രോസ്പക്ടസ് ഉണ്ടാകും. അതിൽപറയുന്നപ്രകാരമുള്ള രേഖകളാണ് വിവിധ ഘട്ടങ്ങളിൽ നൽകേണ്ടത്. നീറ്റ്, ജെ.ഇ.ഇ., കുസാറ്റ് കാറ്റ് എന്നീ പരീക്ഷകൾക്ക് പൊതുവേ അപേക്ഷാ സമർപ്പണവേളയിൽ അവകാശവാദം ഉന്നയിച്ചാൽമതി. പിന്തുണരേഖകളൊന്നും ആ ഘട്ടത്തിൽ വാങ്ങാറില്ല. ഓൺലൈനായി നടത്തുന്ന അലോട്ട്‌മെന്റ് പ്രക്രിയകളിൽ, അലോട്ട്‌മെന്റ് ലഭിച്ചാൽ പ്രവേശനം നേടുന്ന ഘട്ടത്തിലേ രേഖകൾ ഹാജരാക്കേണ്ടതുള്ളൂ.

നേരിട്ടുഹാജരായി നടത്തുന്ന കൗൺസലിങ് ഉണ്ടെങ്കിൽ ആ വേളയിൽ രേഖകൾ ഹാജരാക്കേണ്ടിവരാം. എന്നാൽ, കീമിന് അപേക്ഷ നൽകുന്ന വേളയിൽത്തന്നെ രേഖകൾ നൽകേണ്ടതുണ്ട്. സംവരണ അർഹതയ്ക്കനുസരിച്ചും ഇതിൽ ഓരോ വിദ്യാർഥിക്കും നൽകേണ്ട രേഖകളിൽ മാറ്റമുണ്ടാകും.

ചുരുക്കത്തിൽ പ്രവേശന പ്രോസ്പക്ടസ് നോക്കിയാണ് വിവിധ ഘട്ടങ്ങളിൽ നൽകേണ്ട രേഖകൾ ഏതെന്ന് മനസ്സിലാക്കേണ്ടത്. അപേക്ഷ നൽകിയ വേളയിൽ രേഖകൾ നൽകിയ പ്രക്രിയകളിലും പ്രവേശനസമയത്ത് അവയുടെ അസൽ നൽകേണ്ടിവരും. അതോടൊപ്പം പുതിയ ചില രേഖകളും (ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് പോലുള്ളവ) ഹാജരാക്കേണ്ടിവരും.

പരീക്ഷ അഭിമുഖീകരിക്കാൻപോകുന്ന വേളയിൽ അഡ്മിറ്റ് കാർഡ് മാത്രമാണ് പൊതുവേ ഹാജരാക്കേണ്ടിവരുക. ചില പരീക്ഷകൾക്ക് തിരിച്ചറിയൽ കാർഡ്, ഫോട്ടോ എന്നിവയും വേണ്ടിവരാം. ഇതും പ്രോസ്പക്ടസ് നോക്കി മനസ്സിലാക്കുക.

നീറ്റ്, ജെ.ഇ.ഇ. പ്രവേശനങ്ങൾക്ക് ദേശീയ തലത്തിൽ ബാധകമാക്കിയ മാതൃക പ്രകാരമുള്ള ചില സർട്ടിഫിക്കറ്റുകൾവേണ്ടി വന്നേക്കാം (ബാധകമെങ്കിൽമാത്രം). എന്തായാലും പ്രോസ്പക്ടസുകൾ വിശദമായി പരിശോധിക്കുക.

https://english.mathrubhumi.com/education/help-desk /ask-expert

ബി.എസ്‌.എൻ.എൽ. ഓൺലൈൻ പരിശീലനം

ബി.എസ്‌.എൻ.എൽ. ഓൺലൈൻ പരിശീലനം

തിരുവനന്തപുരം: ബി.എസ്‌.എൻ.എൽ. കേരള സർക്കിൾ രണ്ടും നാലും ആഴ്ച ദൈർഘ്യമുള്ള (ദിവസേന മൂന്നു മണിക്കൂർ വീതം) ഓൺലൈൻ ഇൻഡസ്‌ട്രിയൽ/വൊക്കേഷണൽ ട്രെയിനിങ്‌ ആരംഭിച്ചു. ബി.ടെക്‌, എം. ടെക്‌., പോളിടെക്‌നിക്‌ ഡിപ്ലോമ, എം. സി.എ., ബി.സി.എ. എന്നിവ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക്‌ അപേക്ഷിക്കാം. ബി.എസ്‌.എൻ.എൽ. ഇൻഡസ്‌ട്രിയൽ ട്രെയിനിങ്‌ സർട്ടിഫിക്കറ്റ്‌ നൽകും. എല്ലാ തിങ്കളാഴ്ചയും പുതിയ ബാച്ചുകൾ ആരംഭിക്കും. കോളേജുകളിൽ നിന്നുള്ള ഗ്രൂപ്പ്‌ രജിസ്‌ട്രേഷനുകൾക്കും ബി.എസ്‌.എൻ.എൽ. ജീവനക്കാരുടെ മക്കൾക്കും ഫീസ്‌ ഇളവുകൾ ഉണ്ട്‌. വിശദവിവരങ്ങൾക്ക്‌ rttctvm.bsnl.co.in

സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെക്., എം.എസ്.

സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജിയിൽ എം.ടെക്., എം.എസ്.

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പേസ് സയൻസ് ആൻഡ് ടെക്‌നോളജി (ഐ.ഐ.എസ്.ടി.) എം.ടെക്., മാസ്റ്റർ ഓഫ് സയൻസ് (എം.എസ്.) പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

ഏറോസ്പേസ് എൻജിനിയറിങ്, ഏവിയോണിക്സ്, മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ് എന്നീ വകുപ്പുകളിലായി വിവിധ സ്പെഷ്യലൈസേഷനുകളിൽ മാസ്റ്റേഴ്‌സ് പ്രോഗ്രാമുകൾ ലഭ്യമാണ്. ഇവയിൽ ആസ്‌ട്രോണമി ആൻഡ് ആസ്‌ട്രോഫിസിക്സ്, ജിയോഇൻഫർമാറ്റിക്സ്, മെഷീൻ ലേണിങ്‌ ആൻഡ് കംപ്യൂട്ടിങ്‌ പ്രോഗ്രാമുകളും ഉൾപ്പെടുന്നു.

യോഗ്യത: 60 ശതമാനം മാർക്ക്/6.50 സി.ജി.പി.എ. ഉള്ള ബി.ഇ./ബി.ടെക്./മാസ്റ്റർ ഓഫ് സയൻസ്/തത്തുല്യ ബിരുദമാണ്. ചേരാനുദ്ദേശിക്കുന്ന പ്രോഗ്രാമിനനുസരിച്ച് ബന്ധപ്പെട്ട മേഖലയിൽ സാധുവായ ഗേറ്റ്/ജസ്റ്റ്/യു.ജി.സി. നെറ്റ്/സി. എസ്.ഐ.ആർ. നെറ്റ് സ്കോർ വേണം.

ഏറോസ്പേസ്, ഏവിയോണിക്സ് മേഖലകളിലെ പ്രോഗ്രാമുകൾക്ക് നിശ്ചിത ബ്രാഞ്ചിലെ ബി.ഇ./ ബി.ടെക്. വേണം. മാത്തമാറ്റിക്സ്, കെമിസ്ട്രി, ഫിസിക്സ്, എർത്ത് ആൻഡ് സ്പേസ് സയൻസസ് വകുപ്പുകളിലെ പ്രോഗ്രാമുകൾക്ക് നിശ്ചിതബ്രാഞ്ചിലെ ബി.ഇ./ബി.ടെക്., നിശ്ചിത വിഷയങ്ങളിലെ മാസ്റ്റേഴ്‌സ് ബിരുദധാരികൾ എന്നിവർക്ക് അപേക്ഷിക്കാം.

അപേക്ഷ https://admission.iist.ac.in വഴി ജൂൺ എട്ടുവരെ നൽകാം. യോഗ്യതാപരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

മദ്രാസ് സർവകലാശാലയിൽ എം.എ. മലയാളം

മദ്രാസ് സർവകലാശാലയിൽ എം.എ. മലയാളം

മദ്രാസ് സർവകലാശാല മലയാള വിഭാഗം എം.എ. മലയാളം, സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്ക് www.unom.ac.in വഴി അപേക്ഷിക്കാം. റഗുലർ കോഴ്‌സുകളാണ്. പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷയുടെ പകർപ്പ് വകുപ്പ് മേധാവിക്ക് ജൂലായ് 15-ന് മുമ്പ്‌ ലഭിക്കണം. വിവരങ്ങൾക്ക്:

സി.യു.സി.ഇ.ടി.: അപേക്ഷ ജൂൺ ആറ് വരെ

സി.യു.സി.ഇ.ടി.: അപേക്ഷ ജൂൺ ആറ് വരെ

:സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റി (സി.യു.സി.ഇ.ടി)ന് www.cucetexam.in വഴി ജൂൺ ആറ്ുവരെ അപേക്ഷിക്കാം. 14 കേന്ദ്രസർവകലാശാലകൾ, 4 സംസ്ഥാന സർവകലാശാലകൾ എന്നിവയിലെ അണ്ടർഗ്രാജ്വേറ്റ്‌ ഇന്റഗ്രേറ്റഡ് പ്രോഗ്രാമുകൾ, മാസ്റ്റേഴ്‌സ്, പിഎച്ച്.ഡി. പ്രോഗ്രാമുകൾ എന്നിവയിലെ പ്രവേശനത്തിനാണ് സി.യു.സി.ഇ.ടി. നടത്തുന്നത്.

പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ കംപ്യൂട്ടർ സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന് ഏതെല്ലാംതരത്തിലുള്ള കോഴ്‌സുകളാണുള്ളത്?

പ്ലസ് വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ കംപ്യൂട്ടർ സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന് ഏതെല്ലാംതരത്തിലുള്ള കോഴ്‌സുകളാണുള്ളത്?

-ബിനിൽ, എറണാകുളം

കംപ്യൂട്ടർ സയൻസ് മേഖലയിൽ ബിരുദതല പഠനങ്ങൾക്ക് മൂന്നുതരം കോഴ്സുകളെക്കുറിച്ചു ചിന്തിക്കാം.

ബിരുദതല പ്രൊഫഷണൽ പ്രോഗ്രാമാണ് ഉദ്ദേശിക്കുന്നതെങ്കിൽ എൻജിനിയറിങ് മേഖലയുമായി ബന്ധപ്പെട്ട നാലുവർഷ ബി.ടെക്. പ്രോഗ്രാമുണ്ട്. കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബ്രാഞ്ചാണ് പൊതുവേ ഉള്ളത്. ഇതിൽ പൊതുവായ കോഴ്‌സുണ്ട്. വിവിധ സ്‌പെഷ്യലൈസേഷനുകൾ ഉള്ള കോഴ്‌സുകളും ഉണ്ട്.

ചില സ്‌പെഷ്യലൈസേഷനുകൾ: ബയോഇൻഫർമാറ്റിക്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി, ബിസിനസ് സിസ്റ്റംസ്, ഡേറ്റാ സയൻസ്, ഇന്റർനെറ്റ് ഓഫ് തിങ്‌സ്, ഡേറ്റാ അനലറ്റിക്‌സ്, നെറ്റ്‌വർക്കിങ്് ആൻഡ് സെക്യൂരിറ്റി, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് മെഷീൻ ലേണിങ്, സൈബർ ഫിസിക്കൽ സിസ്റ്റംസ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഗെയ്‌മിങ്‌ ടെക്‌നോളജി, സൈബർ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്‌സ്, ബ്ലോക്ക് ചെയിൻ ടെക്‌നോളജി, റോബോട്ടിക്‌സ്, ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌ ആൻഡ് റോബോട്ടിക്‌സ്, ക്ലൗഡ് കംപ്യൂട്ടിങ്, ബാങ്കിങ് ഫിനാൻഷ്യൽ സർവീസസ് ആൻഡ് ഇൻഷുറൻസ് തുടങ്ങിയവ.

കൂടാതെ കംപ്യൂട്ടർ എൻജിനിയറിങ്, സോഫ്‌റ്റ്‌വേർ എൻജിനിയറിങ്, ആർട്ടിഫിഷ്യൽ ഇന്റലിജൻറ്‌സ്‌, ഡേറ്റാ സയൻസ് ആൻഡ് എൻജിയറിങ്, റോബോട്ടിക്‌സ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയവയിലും ബി.ടെക്. പ്രോഗ്രാമുകളുണ്ട്.

മൊബൈൽ കംപ്യൂട്ടിങ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് കംപ്യൂട്ടിങ് സ്‌പെഷ്യലൈസേഷൻ ഐ.ടി. ബി.ടെക്. ഉണ്ട്.

മൂന്നുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് സയൻസ് - കംപ്യൂട്ടർ സയൻസ്, ഇൻഫർമേഷൻ ടെക്‌നോളജി, ബാച്ചിലർ ഓഫ് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് തുടങ്ങിയ കോഴ്സുകളെക്കുറിച്ചും ചിന്തിക്കാം. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ കോഴ്‌സുകൾ പഠിക്കാം. കൂടാതെ ഡേറ്റാ സയൻസ്, സൈബർ സെക്യൂരിറ്റി, ഡേറ്റാ സയൻസ് ആൻഡ് അനലറ്റിക്‌സ്, ഇൻഫർമേഷൻ സെക്യൂരിറ്റി ആൻഡ് ഡിജിറ്റൽ ഫൊറൻസിക്‌സ് തുടങ്ങിയവയിലും മൾട്ടിമീഡിയ ആൻഡ് അനിമേഷൻ, ഡേറ്റാബേസ് സിസ്റ്റംസ് തുടങ്ങിയ സ്‌പെഷ്യലൈസേഷനുകളോടെയും ത്രിവത്സര ബാച്ചിലർ പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്.

സോഫ്‌റ്റ്‌വേർ ഡെവലപ്‌മെന്റ്, ഇൻഫർമേഷൻ ടെക്‌നോളജി, അനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ, ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് സോഫ്‌റ്റ്‌വേർ ഡെവലപ്‌മെന്റ് തുടങ്ങിയ ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വൊക്.) പ്രോഗ്രാമുകളും ഈ മേഖലയിലുണ്ട്.

https://english.mathrubhumi.com/education/help-desk /ask-expert

പ്ലസ് ടു കഴിഞ്ഞ് ഏതൊക്കെ മേഖലകളിലാണ് കോഴ്‌സുകൾ ഉള്ളത് ? -

എജ്യുക്കേഷണൽ പ്ലാനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ പിഎച്ച്.ഡി.

Wednesday 20 May 2020

ലോക്ഡൗൺ അവസരമാക്കി നേടിയത് ഏഴരലക്ഷം രൂപവെറുതേ ഇരുന്ന്‌ സമയം കളയരുത്‌.വെല്ലുവിളികളെസാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാം

ലോക്ഡൗൺ അവസരമാക്കി നേടിയത് ഏഴരലക്ഷം രൂപവെറുതേ ഇരുന്ന്‌ സമയം കളയരുത്‌.വെല്ലുവിളികളെസാങ്കേതികവിദ്യ ഉപയോഗിച്ച് നേരിടാം

കെ. അർജുൻ

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്ന് വെറുതേ സമയം കളയാൻ ഇവർ തയ്യാറായില്ല; കോവിഡിനെ തോൽപ്പിക്കാൻ ആശയം നൽകി. കിട്ടിയതോ 10,000 ഡോളർ (ഏകദേശം ഏഴരലക്ഷത്തോളം രൂപ). കൊറോണവൈറസ് രാജ്യത്തിന്റെ വിവിധ മേഖലകളിൽ ഉയർത്തുന്ന വെല്ലുവിളികൾക്ക് പരിഹാരം കണ്ടെത്താൻ മോട്‌വാനി ജഡേജ ഫാമിലി ഫൗണ്ടേഷൻ ‘കോഡ്-19’ എന്നപേരിൽ സംഘടിപ്പിച്ച 72 മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ ഹാക്കത്തണിൽ കണ്ണൂർ ഗവൺമെന്റ് എൻജിനിയറിങ് കോളേജിലെ രണ്ടാംവർഷ കംപ്യൂട്ടർ സയൻസ് വിദ്യാർഥികളായ സി.അഭിനന്ദും ശില്പ രാജീവും വിജയികളായി. ഡെവലപ്പർമാരും ഐ.ടി. സ്ഥാപനങ്ങളും അടക്കം ആയിരത്തോളം പേർ പങ്കെടുത്ത മത്സരത്തിലാണ് ഇവർ നേട്ടം കൈവരിച്ചത്.

ഐ ക്ലാസ് റൂം

ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ സർവകലാശാലകളുമായും ഗവേഷണസ്ഥാപനങ്ങളുമായും ബന്ധിപ്പിക്കാൻ കഴിയുന്ന ഐ ക്ലാസ് റൂം സംവിധാനമാണ് സമ്മാനത്തിന് അർഹരാക്കിയത്. ഗവേഷകർ, വിദഗ്ധർ, അധ്യാപകർ എന്നിവരുമായി വിദ്യാർഥികൾക്ക് ഇതിലൂടെ സംവദിക്കാനും സംശയങ്ങൾ പങ്കുവെക്കാനും കഴിയും. ലക്ചർ റെക്കോഡിങ് മുതൽ ഓൺലൈനായി അസൈൻമെന്റുകളും പ്രോജക്ടുകളും സമർപ്പിക്കാം. അധ്യാപകർക്ക് ക്ലാസെടുക്കുന്നതുപോലെ വിദ്യാർഥികൾക്ക് സ്വന്തമായി ഗ്രൂപ്പുകൾ തുടങ്ങി പഠിക്കാം. ഓരോ ആവശ്യങ്ങൾക്കായി വ്യത്യസ്ത പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിനുപകരം അവയെല്ലാം ഒരുമിച്ചുലഭിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത.

ഭാവിയിലേക്ക്

അടച്ചിടൽക്കാലത്ത് വിദ്യാഭ്യാസസ്ഥാപനങ്ങൾ ഓൺലൈനായി ക്ലാസുകളും പരീക്ഷകളും നടത്തുന്നുണ്ട്. ഐ.ടി. കമ്പനികളും വീഡിയോ കോൺഫറൻസിങ് സംവിധാനം വ്യാപകമായി ഉപയോഗിക്കുന്നു. ഹാക്കത്തണിൽ വിദ്യാഭ്യാസമേഖലയുമായി ബന്ധപ്പെട്ടതിലാണ് ഇവർ പങ്കെടുത്തത്. തങ്ങൾക്ക് ഓൺലൈൻ ക്ലാസുകൾ നടന്നപ്പോൾ അധ്യാപകരുമായി ആശയവിനിമയം നടത്തുന്നതിലടക്കം കുറേയധികം ന്യൂനതകളുണ്ടായിരുന്നു. അങ്ങനെയാണ് ഇത്തരത്തിലൊരു സാങ്കേതികവിദ്യ വികസിപ്പിക്കാൻ ഇവർ തീരുമാനിച്ചത്.

ഐ ക്ലാസ് റൂം വിദ്യാഭ്യാസരംഗത്ത് ഭാവിയിൽ ഉപയോഗിക്കാവുന്ന ആശയമാണ്. ആകർഷകമായ പിയർടുപിയർ സോഷ്യൽ മീഡിയ പോലുള്ള പ്ലാറ്റ്‌ഫോം വികസിപ്പിച്ചുകൊണ്ട് പഠനം എളുപ്പമാക്കുന്ന ഒരു വെർച്വൽ ക്ലാസ് റൂമിലൂടെ വിദ്യാർഥികൾക്കും അധ്യാപകർക്കും പരസ്പരം സംവദിക്കാനും സംശയങ്ങൾ ഉന്നയിക്കാനും കഴിയും.

ഇന്റർനെറ്റ് അവസരങ്ങളുടെ ലോകം

കോഡിങ് കഴിവുകൾ വികസിപ്പിക്കാൻ സഹായിക്കുന്ന ഓൺലൈൻ പ്ലാറ്റ്‌ഫോം സംവിധാനമായ ഹാക്കർ എർത്തിൽ ഇരുവരും രജിസ്റ്റർ ചെയ്തിരുന്നു. അതിലൂടെയാണ് ‘കോഡ്-19’ ഹാക്കത്തണിനെക്കുറിച്ച് അറിയുന്നത്.

ഹാക്കത്തണിൽ രജിസ്റ്റർചെയ്തശേഷം ആദ്യഘട്ടത്തിൽ നിരവധി പ്രോബ്ലം സോൾവ് ചെയ്യണം. അതിൽ വിജയിക്കുന്നവർ ചെയ്യാനുദ്ദേശിക്കുന്നത് സംബന്ധിച്ച ആശയം സമർപ്പിക്കണം. 72 മണിക്കൂർ നീണ്ടുനിൽക്കുന്ന ഹാക്കത്തണിൽ ഇന്ററാക്ടീവ് സെഷൻസ്, വിദഗ്ധരുടെ നിർദേശങ്ങൾ എന്നിവയുണ്ടാകും. പ്രോട്ടോടൈപ്പ് പൂർത്തിയാക്കുന്നവരിൽനിന്നാണ് വിജയികളെ തിരഞ്ഞെടുക്കുക.

പഠിച്ചതിനെക്കാൾ കൂടുതൽ കാര്യങ്ങൾ സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി ആവശ്യമായിവന്നപ്പോൾ ഇന്റർനെറ്റിന്റെ സഹായത്തോടെയാണ് അവ മനസ്സിലാക്കിയത്. ഐ ക്ലാസ് റൂം പ്രോട്ടോടൈപ്പ് ജനങ്ങൾക്ക് ഉപയോഗിക്കുന്ന രീതിയിലേക്ക് വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് ഇവർ.

ലോക്ഡൗൺ കാലത്ത് വീട്ടിലിരുന്നപ്പോൾ വ്യത്യസ്തമായി എന്തെങ്കിലും ചെയ്യണമെന്ന് കരുതി. പഠനാവശ്യങ്ങൾക്കായി ഒന്നിലധികം ആശയവിനിമയസംവിധാനങ്ങൾ ഉപയോഗിക്കുന്നതിനുപകരം എല്ലാവർക്കും ഒരുപോലെ ഇടപഴകാനും ആശയങ്ങൾ പങ്കിടാനുള്ള സംവിധാനം വികസിപ്പിക്കാനാണ് ലക്ഷ്യമിട്ടത്.

- ശില്പ രാജീവ്

ലോക്ഡൗണിൽ ലഭിച്ച സമയം മികച്ചരീതിയിൽ പ്രയോജനപ്പെടുത്തി. ഇന്റർനെറ്റിന്റെ സഹായത്തോടെ നമ്മുടെ കഴിവുകൾ വികസിപ്പിച്ച് ഭാവിയിൽ ജോലിസംബന്ധമായ കാര്യങ്ങൾക്ക് പ്രയോജനപ്പെടുത്തണം.

- സി. അഭിനന്ദ്

ടി.വി.യില്ല, സ്മാർട്ട് ഫോണില്ല

ടി.വി.യില്ല, സ്മാർട്ട് ഫോണില്ല


കെ.പി. പ്രവിത

കൊച്ചി

: പഠനം ഓൺലൈനിൽ പുനരാരംഭിക്കുമ്പോൾ സംസ്ഥാനത്ത് കംപ്യൂട്ടറും ഇന്റർനെറ്റും പോയിട്ട് ടി.വി. പോലുമില്ലാതെ 2.61 ലക്ഷം വിദ്യാർഥികളുണ്ടെന്നത് പ്രതിസന്ധിയാകുന്നു. പൊതുവിദ്യാലയങ്ങളിൽനിന്നുള്ള വിവരങ്ങൾ സമാഹരിച്ച് സമഗ്രശിക്ഷ കേരള നടത്തിയ പ്രാഥമിക അവലോകനത്തിലാണ് ഈ കണ്ടെത്തൽ.

43.76 ലക്ഷം കുട്ടികളുടെ വിവരങ്ങളാണ് ശേഖരിച്ചത്. ഇതിൽ 5.98 ശതമാനം കുട്ടികൾക്കാണ് ഓൺലൈൻ പഠനത്തിനാവശ്യമായ സൗകര്യങ്ങളൊന്നുമില്ലാത്തത്. ഓൺലൈൻ പഠനത്തിന് ഇവർക്കായി ബദൽ മാർഗങ്ങൾ നടപ്പാക്കേണ്ടിവരും.

മറ്റു സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇത് വളരെ ചെറിയ കണക്കാണ്. എന്നാൽ ബദൽ സംവിധാനങ്ങൾ ഏർപ്പെടുത്തേണ്ടത് അത്യാവശ്യമാണെന്ന് സമഗ്രശിക്ഷ കേരള സംസ്ഥാന പ്രോജക്ട് ഡയറക്ടർ എ.പി. കുട്ടികൃഷ്ണൻ പറഞ്ഞു. തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ പഠനം ഉറപ്പാക്കുന്നതിനുള്ള മാർഗങ്ങൾ പരിശോധിക്കുന്നുണ്ട്.

ആദിവാസി മേഖലകൾ, തീരദേശം എന്നിവിടങ്ങളിൽനിന്നെല്ലാമുള്ള കുട്ടികൾ ഇതിലുണ്ട്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുടുംബങ്ങളിലെ കുട്ടികൾക്കും ഓൺലൈൻ പഠനത്തിനുള്ള മാർഗങ്ങളില്ല. ഓരോ മേഖലകൾ കേന്ദ്രീകരിച്ച് ക്ലാസ് മുറികൾ ഒരുക്കുക, സ്കൂളുകളിൽ ഇവർക്കായി പ്രത്യേകം ക്ലാസ് സജ്ജീകരിക്കുക എന്നിങ്ങനെയുള്ള നിർദേശങ്ങൾ വിദ്യാഭ്യാസവകുപ്പിന്റെ പരിഗണനയിലുണ്ട്.

Monday 18 May 2020

ഓൺലൈൻ കോഴ്‌സുകൾക്ക് 20 ശതമാനം ക്രെഡിറ്റ് നൽകണം -എ.ഐ.സി.ടി.ഇ.

ഓൺലൈൻ കോഴ്‌സുകൾക്ക് 20 ശതമാനം ക്രെഡിറ്റ് നൽകണം -എ.ഐ.സി.ടി.ഇ.
 

ന്യൂഡൽഹി: ‘സ്വയം’ പ്ലാറ്റ്‌ഫോം വഴി നടത്തുന്ന ഓൺലൈൻ കോഴ്‌സുകൾക്ക് ഓരോ സെമസ്റ്ററിലും 20 ശതമാനം ക്രെഡിറ്റ് നൽകാൻ സർവകലാശാലകളോടും സ്വയംഭരണ കോളേജുകളോടും ഐ.ഐ.സി.ടി.ഇ. നിർദേശിച്ചു. ബി.ടെക്. വിദ്യാർഥികൾക്ക് ബിരുദപഠനത്തോടൊപ്പം പൂർത്തിയാക്കുന്ന ഓൺലൈൻ കോഴ്‌സുകൾക്കാണ് ക്രെഡിറ്റ് ലഭിക്കുന്നത്. ഇതുവഴി ബിരുദ കോഴ്‌സിനുള്ള മൊത്തം ക്രെഡിറ്റിന്റെ 20 ശതമാനം ബി.ടെക്. വിദ്യാർഥികൾക്കു നേടാനാകും. കോവിഡ്-19 വ്യാപനം തടയാൻ അടച്ചിടൽ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ക്ലാസുകൾ നടക്കാത്ത സാഹചര്യത്തിൽ കൂടുതൽ ക്രെഡിറ്റുകൾ നേടാൻ ‘സ്വയം’ പോർട്ടൽ വഴിയുള്ള ഓൺലൈൻ കോഴ്‌സുകൾ വിദ്യാർഥികൾക്ക് സഹായകമാകുമെന്നും എ.ഐ.സി.ടി.ഇ.യുടെ സർക്കുലറിൽ പറയുന്നു.

ദേശീയ നിയമ സർവകലാശാലയിൽഗവേഷണം

ദേശീയ നിയമ സർവകലാശാലയിൽഗവേഷണം

:ദേശീയ നിയമ സർവകലാശാല-ജോധ്‌പുർ, പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ നിയമത്തിൽ പി.ജി. ഉള്ളവർക്കും അവസാനവർഷ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ http://nlujodhpur.ac.in/ൽനിന്ന്‌ ഡൗൺലോഡ് ചെയ്‌തെടുക്കാം. പൂരിപ്പിച്ച അപേക്ഷ സ്കാൻചെയ്ത് nlu-jod-rj@nic.in -ൽ മേയ് 20-നകം കിട്ടണം.

ക്ലാറ്റ് പരീക്ഷമാറ്റിവെച്ചു

ക്ലാറ്റ് പരീക്ഷമാറ്റിവെച്ചു

ന്യൂഡൽഹി: കോവിഡിനെത്തുടർന്ന് 2020-ലെ കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) മാറ്റിവെച്ചു. പരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട അവസാനത്തീയതി ജൂലായ് ഒന്നിലേക്കു നീട്ടി. പരീക്ഷത്തീയതി ജൂലായ് ഒന്നിനു പ്രഖ്യാപിക്കും. മേയ് പത്തിനു നടക്കേണ്ടിയിരുന്ന പരീക്ഷ ഒരുതവണ മേയ് 24-ലേക്ക് മാറ്റിയിരുന്നു. അടച്ചിടൽ നീട്ടിയതിനെത്തുടർന്നാണ് പരീക്ഷ മാറ്റിവെച്ചത്.

ഐ.എസ്.സി. ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾക്ക് 20 മാർക്കിന്റെ പ്രോജക്ട് വർക്ക്

ഐ.എസ്.സി. ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾക്ക് 20 മാർക്കിന്റെ പ്രോജക്ട് വർക്ക്

ന്യൂഡൽഹി: ഐ.എസ്.സി. ക്ലാസ് 12-ലെ ഇംഗ്ലീഷ്, കണക്ക് ബോർഡ് പരീക്ഷകൾക്ക് 2020-’21 അധ്യയനവർഷം 20 മാർക്കിന്റെ പ്രോജക്ട് വർക്ക് ഉണ്ടായിരിക്കുമെന്ന് കൗൺസിൽ ഫോർ ദ ഇന്ത്യൻ സ്കൂൾ സർട്ടിഫിക്കറ്റ് എക്സാമിനേഷൻ (സി.ഐ.എസ്.സി.ഇ.) അറിയിച്ചു. തിയറിക്ക് 80 മാർക്കും നൽകും. 2021-’22 അധ്യയനവർഷം ഇംഗ്ലീഷ്, കണക്ക് പരീക്ഷകൾക്ക് 20 മാർക്കിന്റെ പ്രോജക്ട് വർക്ക് ഉൾപ്പെടുത്താൻ കൗൺസിൽ തീരുമാനിച്ചിരുന്നു

ഐ.ഐ.ഐ.ടി.എം.: എം.ബി.എ. പ്രവേശനം

ഐ.ഐ.ഐ.ടി.എം.: എം.ബി.എ. പ്രവേശനം

:എ.ബി. വാജ്‌പേയ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ്‌ മാനേജ്‌മെന്റ് (ഐ.ഐ.ഐ.ടി.എം.) - ഗ്വാളിയർ, എം.ബി.എ., എം.ബി.എ.-ബിസിനസ് അനലറ്റിക്സ് എന്നീ കോഴ്‌സുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ഏതെങ്കിലും ബ്രാഞ്ചിൽ എൻജിനിയറിങ്/ടെക്‌നോളജി ബാച്ച്‌ലർ ബിരുദം, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് മാസ്റ്റേഴ്‌സ്, മാത്തമാറ്റിക്‌സ്/സ്റ്റാറ്റിസ്റ്റിക്സ് ഒരു വിഷയമായി ബിരുദത്തിന് പഠിച്ചശേഷം നേടിയ, സയൻസ്, ഓപ്പറേഷൻസ് റിസർച്ച്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, കൊമേഴ്‌സ് മാസ്റ്റേഴ്‌സ് ബിരുദം എന്നിവയിലൊന്നുള്ളവർക്ക് അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ്/തത്തുല്യം വേണം. കാറ്റ്/മാറ്റ്/സി മാറ്റ്/ജി.മാറ്റ് സ്കോർ വേണം.

യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ www.iiitm.ac.in വഴി മേയ് 29 വരെ നൽകാം.

Sunday 17 May 2020

എൻജിനിയറിങ് ബിരുദക്കാർക്ക് പോസ്റ്റ് ബാക്കലൂറിയറ്റ്് ഫെലോഷിപ്പ്

എൻജിനിയറിങ് ബിരുദക്കാർക്ക് പോസ്റ്റ് ബാക്കലൂറിയറ്റ്് ഫെലോഷിപ്പ്

നിർമിതബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ഐ.ഐ.ടി. മദ്രാസിൽ ഗവേഷണം

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ.ഐ.ടി.) മദ്രാസിൽ നിർമിത ബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ഗവേഷണം നടത്തുന്നതിന് ഫെലോഷിപ്പ്. ഈ വിഷയങ്ങൾ സ്‌പെഷ്യലൈസ് ചെയ്യാൻ താത്പര്യപ്പെടുന്ന എൻജിനിയറിങ് ബിരുദധാരികൾക്കാണ് അവസരം. ഐ.ഐ.ടി. മദ്രാസിലെ റോബർട്ട് ബോഷ് സെന്റർ ഫോർ ഡേറ്റ സയൻസ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസാണ് (ആർ.ബി.സി.ഡി.എസ്.എ.ഐ.) ബാക്കലൂറിയറ്റ്‌ ഫെലോഷിപ്പ് നൽകുന്നത്. നിർമിതബുദ്ധി, ഡേറ്റ സയൻസ് വിഷയങ്ങളിൽ ലോകത്തിലെ പ്രധാന പഠനകേന്ദ്രങ്ങളിൽ ഒന്നാണ് ആർ.ബി.സി.- ഡി.എസ്.എ.ഐ.

മികച്ച അവസരം

ബിരുദപഠനം കഴിഞ്ഞ്‌ രണ്ടുവർഷത്തിനുള്ളിൽ വിദ്യാർഥികൾക്ക് ലഭിക്കാവുന്ന മികച്ച അവസരമാണിത്. ഈ വിഷയങ്ങളിൽ രാജ്യാന്തരതലത്തിൽ പ്രമുഖരുമായി ആശവിനിമയം നടത്താൻ സാധിക്കും. നൂതനആശയങ്ങളും പുതിയ അറിവുകളും നേടാം. മികച്ച ഗൈഡുകൾക്ക് കീഴിൽ ഗവേഷണം നടത്താനുള്ള അവസരമാണ്. രണ്ടുവർഷംവരെ നീളുന്ന ഗവേഷണത്തിനിടെ ദേശീയതലത്തിൽ നടക്കുന്ന പ്രധാന സെമിനാറുകളിൽ പങ്കെടുക്കാനും സാധിക്കും.

സ്റ്റൈപെൻഡ് 40,000 രൂപ

കോവിഡ്-19 പശ്ചാത്തലത്തിൽ പല കമ്പനികളും മികച്ച വിദ്യാർഥികൾക്കുപോലും ജോലി വാഗ്ദാനം നിരസിച്ചിരിക്കുന്നതിനാൽ ഇത്തവണ ഫെലോഷിപ്പ് കൂടുതൽ പേർക്ക് നൽകാൻ തീരുമാനിച്ചിട്ടുണ്ട്. മാസം സ്റ്റൈപെൻഡ് 40,000 രൂപയാണ്. വിദ്യാർഥികളുടെ യോഗ്യതയും പരിചയസമ്പത്തും അനുസരിച്ച് 60,000 രൂപവരെ ലഭിക്കും.

അപേക്ഷ

എല്ലാ മാസവും 20-ന് മുമ്പ് https://rbcdsai.iitm.ac.in/ വഴി അപേക്ഷിക്കാം. അപേക്ഷകൾ സമർപ്പിക്കുന്നതിന്റെ അടുത്ത മാസം ആദ്യ ആഴ്ചയിൽ ചുരുക്കപ്പട്ടിക തയ്യാറാക്കും. അഭിമുഖവും അതേ ആഴ്ചയിൽ നടക്കും. നടത്താൻ ഉദ്ദേശിക്കുന്ന ഗവേഷണത്തെക്കുറിച്ച് 300-500 വാക്കുകളിൽ ഹ്രസ്വവിവരണവും അപ്‌ലോഡ് ചെയ്യണം

ഒരു വാതിലടഞ്ഞാൽ മറ്റൊന്ന്

നേരിയ വിമർശനങ്ങളിൽപ്പോലും ആത്മവിശ്വാസം ഇല്ലാതായി​പ്പോവുന്നവരുണ്ട്‌. ഒന്നാലോചിച്ചാൽ മതി, നിങ്ങൾ ഏറ്റവും സ്വാദേറിയൊരു പാനീയവുമായി നട്ടുച്ചയ്ക്കു പ്രത്യക്ഷപ്പെട്ടാൽപ്പോലും ഈ ലോകത്തു അതിഷ്ടമല്ലാത്തവരുണ്ടാവും. ലോകം അങ്ങനെയാണ്. നമ്മുടെ ശരികളെ വിശ്വസിക്കുക, മറ്റുള്ളവരുടെ ധാരണകളെ അറിയുക, എല്ലാം ഉൾക്കൊള്ളുക, മുന്നോട്ടുപോവുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പലരെയും വല്ലാതെ തളർത്തിക്കളയുന്നതു കാണാം.

അതിപ്രശസ്തയായ ഒരു നടി ഒരിക്കൽ ഒരഭിമുഖത്തിൽ പറയുകയുണ്ടായി: ‘പലരും എന്നിൽ ചൊരിയുന്ന അധിക്ഷേപങ്ങളത്രയും അരയന്നത്തിനു മേൽ പതിക്കുന്ന വെള്ളം പോലെയാണെനിക്ക്. ഞാനതൊന്നങ്ങു കുടഞ്ഞുകളയും’. അവരുടെ കണ്ണിൽ ലോകം മുഴുവൻ രണ്ടു കൈയുംനീട്ടി സ്വീകരിക്കുന്ന പലതും ശരാശരി നിലവാരം മാത്രമുള്ളതായിരുന്നു, പരമബോറും. ആ ശരാശരികളുടെ ലോകത്ത് തികച്ചും ശരിയാണെന്ന ബോധം നമുക്കുണ്ടാവുമ്പോൾ ജലാശയത്തിലെ വെള്ളത്തിനു നനയ്ക്കാനാവാത്ത അരയന്നംപോലെ നമുക്കു നിലനിൽക്കുക സാധ്യമാണ്. അക്ഷോഭ്യരായി അധിക്ഷേപങ്ങളെ നേരിടാൻ കഴിയുമ്പോഴും വിമർശനങ്ങളെ മുന്നോട്ടേക്കുള്ള പ്രയാണത്തിനുള്ള ഇന്ധനമാക്കി മാറ്റാൻ കഴിയുമ്പോഴുമാണ് അതു സാധ്യമാവുക.

പരാജയങ്ങൾക്ക് ഒരാളെ മഹത്ത്വത്തിലേക്കു നയിക്കാം. പഴികളിൽ പതറിപ്പോയെങ്കിൽ തീർന്നു. അതിതീവ്രമായ ആഗ്രഹങ്ങളുണ്ട്, പരിശ്രമവും. പക്ഷേ, കൃത്യമായി അതിനുവേണ്ട നൈസർഗികമായ കഴിവുകൾ ഇല്ലെന്നു വരുന്ന ഘട്ടം ചില വഴിമാറലുകളുണ്ട്. മനസ്സിൽ ആഴത്തിൽ പതിഞ്ഞ ബാലേ സുന്ദരിയുടെ പ്രേരണ കാരണമാണ് ഒരു ബാലേ നർത്തകിയാവണം എന്നവൾ തീരുമാനിച്ചത്. പക്ഷേ, ഒരു ബലേറിനയായി ശോഭിക്കാൻ തടസ്സമായ ചില പരിമിതികൾ അവൾ മനസ്സിലാക്കുന്നു. മറ്റൊരു നാട്യരൂപത്തിലേക്ക്‌ അവൾ കളംമാറുന്നത് 19-ാമത്തെ വയസ്സിലാണ്. അവൾ അവിടെ കിരീടംവെക്കാത്ത റാണിയായി. കൊള്ളാത്തൊരു ബാലെ നർത്തകി അല്ലായിരുന്നെങ്കിൽ നല്ലൊരു ബേർലെസ്‌ക് നർത്തകിയായി ലോകം തന്നെ അറിയുമായിരുന്നുവോ എന്നു സംശയം പ്രകടിപ്പിച്ചിരുന്നു പിന്നീട് ഡിറ്റ വോൺ ടീസ്. ഒരു പഴിയിൽ പൊഴിയാനുള്ളവരല്ല പ്രതിഭകൾ.

ഐ.ഐ.ടി. എം.എസ്‌സി.: 24 വരെ അപേക്ഷിക്കാം

ഐ.ഐ.ടി. എം.എസ്‌സി.: 24 വരെ അപേക്ഷിക്കാം
 

: രാജ്യത്തെ 20 ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്സ് ഓഫ് ടെക്നോളജി (ഐ.ഐ.ടി.)യിൽ എം.എസ്‌സി. പ്രവേശനത്തിന് 24 വരെ അപേക്ഷിക്കാം.

രണ്ടു വർഷ എം.എസ്‌സി., ജോയന്റ് എം.എസ്‌സി. - പിഎച്ച്.ഡി., എം.എസ്‌സി. - പിഎച്ച്.ഡി. ഡ്യുവൽ ഡിഗ്രി, മറ്റ് പോസ്റ്റ് ബാച്ചലർ ബിരുദ പ്രോഗ്രാമുകൾ എന്നിവയിലേക്കാണ് 2020-ലെ ജോയന്റ് അഡ്മിഷൻ ടെസ്റ്റ് ഫോർ എം.എസ്.സി. (ജാം) യോഗ്യത നേടിയവർക്ക് അപേക്ഷിക്കാവുന്നത്.

• ഭിലായ്, ഭുവനേശ്വർ, ബോംബെ, ഡൽഹി, ധൻബാദ്, ഗാന്ധിനഗർ, ഗുവാഹട്ടി, ഹൈദരാബാദ്, ഇൻഡോർ, ജോധ്‌പുർ, കാൻപുർ, ഖരഗ്പുർ, മദ്രാസ്, മാൻഡി, പാലക്കാട്, പട്ന, റൂർഖി, റോപ്പർ, തിരുപ്പതി, വാരാണസി എന്നീ ഐ.ഐ.ടി.കളിലായാണ് പ്രോഗ്രാമുകൾ.

• പാലക്കാട് ഐ.ഐ.ടി.യിൽ, കെമിസ്ട്രി, ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയിലെ എം.എസ്‌സി. പ്രോഗ്രാമുകൾ ഉണ്ട്.

ജാമിൽ യോഗ്യത നേടിയ പേപ്പർ/പേപ്പറുകൾ അനുസരിച്ച്, കുറഞ്ഞ വിദ്യാഭ്യാസ യോഗ്യതാ ആവശ്യകത, പ്രവേശനം നൽകുന്ന സ്ഥാപനത്തിനു ബാധകമായ യോഗ്യതാ വ്യവസ്ഥകൾ എന്നിവയ്ക്കു വിധേയമായി ഒരാൾക്ക് ഒന്നോ അതിലധികമോ പ്രോഗ്രാമുകളിലെ പ്രവേശന പ്രക്രിയയിൽ ഒരു പൊതു അപേക്ഷ നൽകി പങ്കെടുക്കാം.

വിവരങ്ങൾക്ക്: https://joaps.iitk.ac.in/

ഒമ്പത്, പത്ത് ക്ലാസുകളിൽകലാസംയോജിത പഠനം നിർബന്ധമാക്കി സി.ബി.എസ്.ഇ.


ബ്ലോക്ക്ചെയിൻ ഓൺലൈൻ ക്ലാസ്

ബ്ലോക്ക്ചെയിൻ ഓൺലൈൻ ക്ലാസ്
 

: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി - കേരള (ഐ.ഐ.ഐ.ടി.എം. - കെ.) യ്ക്ക് കീഴിലുള്ള കേരള ബ്ലോക്ക്ചെയിൻ അക്കാദമി (കെ.ബി.എ) ഓൺലൈൻ കോഴ്‌സുകൾ തുടങ്ങി.

വിദ്യാർഥ‌ികൾ, സംരംഭകർ, ബിസിനസ് അനലിസ്റ്റുകൾ തുടങ്ങി ബ്ലോക്ക്ചെയിൻ സാങ്കേതികവിദ്യയുടെ ആഗോളതലത്തിലുള്ള ശേഷി ഉപയോഗപ്പെടുത്താനാഗ്രഹിക്കുന്ന ആർക്കും പരിശീലനം നേടാം.

ബാങ്കിങ്, ആരോഗ്യം, പൊതുഭരണം, ഇൻഷുറൻസ്, വിദ്യാഭ്യാസം, സ്മാർട്സിറ്റികൾ തുടങ്ങി വിവിധ മേഖലകളിൽ ബ്ലോക്ക്ചെയിൻ ഉപയോഗിക്കാം.

30 മണിക്കൂറാണ് കോഴ്സ്. ബിറ്റ് കോയിൻ, ഇതേറിയം, ഹൈപ്പർലെഡ്‌ജർ, കോർഡ തുടങ്ങിയ സാങ്കേതികവിദ്യകളെ മനസ്സിലാക്കാനും സാധിക്കും.

വിവരങ്ങൾക്ക്: https://elearning.kba.ai.

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം

ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്‌കൂൾ എട്ടാം ക്ലാസ് പ്രവേശനം
 

:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റിസോഴ്‌സസ് ഡെവലപ്‌മെന്റിന്റെ കീഴിലുള്ള ടെക്‌നിക്കൽ ഹയർ സെക്കൻഡറി സ്കൂളുകളിൽ എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ihrd.kerala.gov.in/thss ൽ ഓൺലൈനായി നൽകണം.

യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ.: അപേക്ഷാതീയതി നീട്ടി

യു.ജി.സി. നെറ്റ്, സി.എസ്.ഐ.ആർ.: അപേക്ഷാതീയതി നീട്ടി
 

:കോവിഡ്-19 ന്റെ പശ്ചാത്തലത്തിൽ നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി നീട്ടി.

യു.ജി.സി. നെറ്റ് ജൂൺ 2020, സി.എസ്.ഐ.ആർ. - നെറ്റ്, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച്, ജെ.എൻ.യു. പ്രവേശനപരീക്ഷ എന്നിവയ്ക്ക് മേയ് 31-ന് വൈകീട്ട് അഞ്ചുവരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://nta.ac.in/

നീറ്റ്: പരീക്ഷാകേന്ദ്രം മാറ്റാം

നീറ്റ്: പരീക്ഷാകേന്ദ്രം മാറ്റാം
 

:നീറ്റ് (നാഷണൽ എലിജബിലിറ്റി കം എൻട്രൻസ് ടെസ്റ്റ്) യു.ജി. 2020 അപേക്ഷയിൽ നൽകിയ വിവരങ്ങളിൽ തിരുത്തൽ വരുത്താനും പരീക്ഷാ കേന്ദ്രം മാറ്റാനും നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻ.ടി.എ.) വീണ്ടും അവസരം നൽകുന്നു. മേയ് 31-ന് വൈകീട്ട് അഞ്ചുവരെ www.ntaneet.nic.in വഴി തിരുത്തലുകൾ വരുത്താം. ഫീസ് അടയ്ക്കാൻ അർധരാത്രി 11.50 വരെ അനുവദിക്കും. വിദ്യാർഥികൾ പരീക്ഷാകേന്ദ്രം തിരഞ്ഞെടുത്താലും കേന്ദ്രം അനുവദിക്കുന്നതുമായി ബന്ധപ്പെട്ട അവസാനതീരുമാനം എൻ.ടി.എ.യുടേതാകുമെന്ന് ഡയറക്ടർ ജനറൽ ഡോ. വിനീത് ജോഷി അറിയിച്ചു.

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ്: ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സ്
 

:കേരള സർക്കാർ സ്വതന്ത്രസോഫ്റ്റ്‌വേർ നോഡൽ ഏജൻസിയായ അന്താരാഷ്ട്ര സ്വതന്ത്ര സോഫ്റ്റ്‌വേർ കേന്ദ്രം (ഐസിഫോസ്)-തിരുവനന്തപുരം, സംഘടിപ്പിക്കുന്ന ഓൺലൈൻ സർട്ടിഫിക്കറ്റ് കോഴ്‌സുകൾ മേയ് 21 മുതൽ ആരംഭിക്കും.

അധ്യാപകർക്കും വിദ്യാർഥികൾക്കും

പൈത്തൺ പ്രോഗ്രാമിങ് ലാംഗ്വേജ്, മെഷീൻ ലേണിങ് എന്നീ കോഴ്‌സുകളാണ് നടക്കുക. അധ്യാപകർക്കും വിദ്യാർഥികൾക്കും പ്രയോജനകരമായ രീതിയിലാണ് കോഴ്‌സിന്റെ സിലബസ് ഒരുക്കിയിരിക്കുന്നത്.

ക്ലാസുകൾ

മൂഡിൽ (Moodle) സൗകര്യമുപയോഗിച്ച് അധ്യാപകരും പഠിതാക്കളും നേരിട്ട് സംവദിക്കുന്ന രീതിയിലാണ് പഠനം. ദിവസം മൂന്നുമണിക്കൂർവീതം ഏഴു ദിവസമായിരിക്കും കോഴ്‌സിന്റെ ദൈർഘ്യം. പൈത്തൺ കോഴ്‌സിന്റെ ക്ലാസുകൾ രാവിലെ 10 മുതൽ ഒന്നുവരെയും മെഷീൻ ലേണിങ് കോഴ്‌സിന്റെ ക്ലാസുകൾ ഉച്ചയ്ക്കുശേഷം രണ്ടുമുതൽ അഞ്ചുവരെയാകും. മൊബൈൽ ആപ്പ് വഴിയും ക്ലാസിൽ പങ്കെടുക്കാനുള്ള അവസരമുണ്ടാവും.

സർട്ടിഫിക്കറ്റ്

പരിശീലനത്തിനുശേഷം ഓൺലൈൻ പരീക്ഷയും പ്രോജക്ട് അവതരണവും വിജയകരമായി പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നൽകും.

രജിസ്‌ട്രേഷൻ

മുപ്പത് പേരടങ്ങുന്നതാണ് ഒരു ബാച്ച്. രജിസ്‌ട്രേഷൻ അനുസരിച്ച് ഒന്നിലധികം ബാച്ചുകൾക്കുള്ള സൗകര്യമുണ്ടാവും. സംസ്ഥാനത്ത് ആദ്യമായാണ് പൂർണമായും ഓൺലൈൻ സംവിധാനത്തിലൂടെ സ്വതന്ത്രസോഫ്റ്റ്‌വേർ അധിഷ്ഠിതമായ ക്ലാസും പരീക്ഷയും പ്രോജക്ട് മൂല്യനിർണയവും നടത്തി സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്നത്. https://icfoss.in/events/upcoming വഴി അപേക്ഷ നൽകാം. അവസാന തീയതി മേയ് 20. വിവരങ്ങൾക്ക്: 7356610110

മകൾ ഫൈനൽ ഇയർ ബി.എ. എൽ.എൽ.ബി. വിദ്യാർഥിനിയാണ്. എൽ.എൽ.എം. ചെയ്യാൻ ആഗ്രഹിക്കുന്നു. സർക്കാർ മേഖലയിൽ കേരളത്തിലെ മികച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ?

മകൾ ഫൈനൽ ഇയർ ബി.എ. എൽ.എൽ.ബി. വിദ്യാർഥിനിയാണ്. എൽ.എൽ.എം. ചെയ്യാൻ ആഗ്രഹിക്കുന്നു. സർക്കാർ മേഖലയിൽ കേരളത്തിലെ മികച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ?

-സ്മിത, കണ്ണൂർ

എൽ.എൽ.എം. പ്രോഗ്രാമുള്ള കേരളത്തിലെ പ്രധാന സ്ഥാപനങ്ങൾ:

നാഷണൽ യൂണിവേഴ്‌സിറ്റി ഓഫ് അഡ്വാൻസ്ഡ് ലീഗൽ സ്റ്റഡീസ് (നുവാൽസ്) കളമശ്ശേരി, കൊച്ചി. സബ്ജക്ട് ഗ്രൂപ്പുകൾ: ഇന്റർനാഷണൽ ട്രേഡ് ലോ, കോൺസ്റ്റിറ്റ്യൂഷണൽ ആൻഡ് അഡ്മിനിസ്‌ട്രേറ്റീവ് ലോ. പ്രവേശനം, കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) വഴി. https://consortiumofnlus.ac.in

കേരള കേന്ദ്രസർവകലാശാല, കാസർകോട്: സെൻട്രൽ യൂണിവേഴ്‌സിറ്റി കോമൺ എൻട്രൻസ് ടെസ്റ്റ് (സി.യു.സി.ഇ.ടി.) വഴിയാണ് പ്രവേശനം. www.cucetexam.in

തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിൽ എൽഎൽ.എം. ഉണ്ട്. വിവിധ സ്പെഷ്യലൈസേഷനുകൾ (ക്രിമിനൽ ലോ, കോൺസ്റ്റിറ്റ്യൂഷണൽ ലോ, കൊമേഴ്സ്യൽ ലോ, അഡ്മിനിസ്‌ട്രേറ്റീവ് ലോ, ലോ ഓഫ് ടാക്സേഷൻ, ക്രിമിനൽ ലോ ക്രിമിനോളജി ആൻഡ് പിനൊളജി) ലഭ്യമാണ്. കേരള പ്രവേശനപരീക്ഷാ കമ്മിഷണർ നടത്തുന്ന പ്രവേശനപരീക്ഷവഴിയാണ് അഡ്മിഷൻ. http://cee-kerala.org

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്). സർവകലാശാലയുടെ കോമൺ അഡ്മിഷൻ ടെസ്റ്റ് (കാറ്റ്) വഴിയാണ് പ്രവേശനം. https://admissions.cusat.ac.in

കേരള (നിയമവകുപ്പ്), മഹാത്മാഗാന്ധി (സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ട്), കോഴിക്കോട് (നിയമ വകുപ്പ്), കണ്ണൂർ (സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസ്) സർവകലാശാല നിയമപഠന വകുപ്പുകൾ. അതതുസർവകലാശാലയുടെ പ്രവേശനപരീക്ഷ അടിസ്ഥാനമാക്കി പ്രവേശനം.

കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്), മാരിടൈം നിയമത്തിൽ എൽഎൽ.എം. നടത്തുന്നുണ്ട്. സർവകലാശാലയുടെ പ്രവേശനപരീക്ഷ വഴിയാണ് അഡ്മി

M.Tech, M.Arch and M.Plan ഗേറ്റ് അധിഷ്ഠിത കൗൺസലിങ് നടപടികൾ

ഗേറ്റ് അധിഷ്ഠിത കൗൺസലിങ് നടപടികൾ

രേഖാപരിശോധന ഓൺലൈനായി

ഡോ.എസ്. രാജൂകൃഷ്ണൻ

:വിവിധ ദേശീയസ്ഥാപനങ്ങളിലെ പി.ജി. പ്രോഗ്രാം പ്രവേശനത്തിനായി നടത്തുന്ന സെൻട്രലൈസ്ഡ് കൗൺസലിങ് ഫോർ എം.ടെക്., എം.ആർക്ക്., എം. പ്ലാൻ. (സി.സി.എം.ടി.) അഡ്മിഷൻസ് - 2020 നടപടിക്രമങ്ങൾ ആരംഭിച്ചു.

സ്ഥാപനങ്ങൾ

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജി (എൻ.ഐ.ടി. - 31 എണ്ണം), ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട്ഓഫ് എൻജിനിയറിങ് സയൻസ് ആൻഡ് ടെക്നോളജി (ഐ.ഐ.ഇ.എസ്.ടി. - ഷിബ്പുർ), ചില ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി (ഐ.ഐ.ഐ.ടി. - ഒൻപത് എണ്ണം), ഗവൺമെന്റ് ഫണ്ടഡ് ടെക്‌നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടുകൾ (10 എണ്ണം) എന്നിവയിലെ പ്രവേശനമാണ് സി.സി.എം.ടി - 2020 ന്റെ പരിധിയിൽ വരുന്നത്.

പ്രവേശനയോഗ്യത

യോഗ്യതാ പ്രോഗ്രാം, ജനറൽ ഒ.ബി.സി., ജനറൽ - ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരെങ്കിൽ 60 ശതമാനം മാർക്ക്/10 പോയന്റ് സ്‌കെയിലിൽ 6.5 സി.ജി.പി. എ.യും പട്ടിക/ഭിന്നശേഷിക്കാരെങ്കിൽ 55 ശതമാനം മാർക്ക്/ 6.0 സി.ജി.പി.എ.യും നേടി ജയിച്ചിരിക്കണം.

എം.ടെക്., എം.ആർക്ക്., എം.പ്ലാൻ. പ്രവേശനത്തിന് അപേക്ഷാർഥിക്ക് 2018, 2019, 2020 വർഷങ്ങളിലൊന്നിലെ ഗേറ്റ് (ഗ്രാജുവേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് ഇൻ എൻജിനിയറിങ്) സ്‌കോർ വേണം. ഓരോ സ്ഥാപനത്തിലെയും ഓരോ പ്രോഗ്രാമിനുംവേണ്ട/ബാധകമായ ഗേറ്റ് വിഷയം https://ccmt.nic.in/ ൽ നൽകിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങൾ

മൂന്നുഘട്ടമായിട്ടാണ് കൗൺസലിങ് നടപടികൾ നടത്തുക. ആദ്യഘട്ടം ഓൺലൈൻ രജിസ്‌ട്രേഷൻ, ചോയ്‌സ് ഫില്ലിങ്, ചോയ്‌സ് ലോക്കിങ് എന്നിവയടങ്ങുന്നതാണ്. ഇവ https://ccmt.nic.in/ വഴി ജൂൺ 12 വരെ നടത്താം. രജിസ്‌ട്രേഷൻ ഫീസ് ജനറൽ, ഒ.ബി.സി., ജനറൽ - ഇ.ഡബ്ല്യു.എസ്. വിഭാഗക്കാരെങ്കിൽ 2500 രൂപയും, പട്ടിക/ഭിന്നശേഷിക്കാരെങ്കിൽ 2000 രൂപയുമാണ്. ഓൺലൈനായി, നെറ്റ് ബാങ്കിങ്‌/ഡബിറ്റ് കാർഡ്/ യു.പി.ഐ.വഴി അടയ്ക്കാം. ഇ ചലാൻ വഴി എസ്.ബി.ഐ. ശാഖയിലും ഫീസടയ്ക്കാം. യോഗ്യതാ പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

രണ്ടാംഘട്ടം കൗൺസലിങ്ങാണ്. മൂന്ന് റൗണ്ട് കൗൺസലിങ് ഉണ്ടാകും. സീറ്റ് അലോട്ട്‌മെന്റ്, സീറ്റ് സ്വീകരിക്കൽ ഫീസ് ഒടുക്കൽ, രേഖകളുടെ അപ്‌ലോഡിങ്, വില്ലിങ്‌നസ് നൽകൽ, ഓൺലൈൻ രേഖാപരിശോധന എന്നിവ ഈ ഘട്ടത്തിൽ ഉൾപ്പെടുന്നവയാണ്. ആദ്യ അലോട്ട്‌മെന്റ് ജൂൺ 17-നാണ്. ഗേറ്റ് സ്‌കോർ അടിസ്ഥാനമാക്കിയാണ് മെരിറ്റ് പട്ടിക തയ്യാറാക്കുക.

അലോട്ട് ചെയ്യപ്പെട്ട സ്ഥാപനത്തിലെ ഓൺലൈൻ രേഖാപരിശോധന, പ്രവേശനം എന്നിവയാണ് മൂന്നാംഘട്ടത്തിൽ ഉള്ളത്.

ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂട്ടിൽ ഗവേഷണം

:ട്രാൻസ്ലേഷണൽ ഹെൽത്ത് സയൻസ് ആൻഡ് ടെക്‌നോളജി ഇൻസ്റ്റിറ്റ്യൂട്ട് (ടി.എച്ച്.എസ്.ടി.ഐ.) -ഫരീദാബാദ്, പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

ഇൻഫക്‌ഷൻ ആൻഡ് ഇമ്യൂണോളജി, മെറ്റേർണൽ ആൻഡ് ചൈൽഡ് ഹെൽത്ത്, നോൺ കമ്യൂണിക്കബിൾ ഡിസീസസ്, മൾട്ടി ഡിസിപ്ലിനറി ക്ലിനിക്കൽ ആൻഡ് ട്രാൻസ്റ്റലേഷൻ റിസർച്ച് എന്നീ മേഖലകളിലാണ് ഗവേഷണ അവസരങ്ങളുള്ളത്.

രണ്ടുവിഭാഗങ്ങളിലും യോഗ്യതാപ്രോഗ്രാമിൽ അപേക്ഷകർക്ക് 55 ശതമാനം മാർക്ക് /തത്തുല്യ ഗ്രേഡ് വേണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം.

അപേക്ഷ https://thsti.res.in/phd_programme.php വഴി മേയ് 20 വരെ നൽകാം.

എൻ.സി.എച്ച്.എം.- ജെ.ഇ.ഇ.: അപേക്ഷയിൽ തിരുത്തൽ വരുത്താം

എൻ.സി.എച്ച്.എം.- ജെ.ഇ.ഇ.: അപേക്ഷയിൽ തിരുത്തൽ വരുത്താം

:വിവിധ പ്രവേശനപരീക്ഷകൾക്ക് അപേക്ഷിച്ചവർക്ക് അവരുടെ അപേക്ഷയിൽ തിരുത്തൽ വരുത്താൻ നാഷണൽ ടെസ്റ്റിങ് ഏജൻസി അവസരം നൽകുന്നു. നാഷണൽ കൗൺസിൽ ഫോർ ഹോട്ടൽ മാനേജ്‌മെന്റ് ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (എൻ.സി.എച്ച്.എം. ജെ.ഇ.ഇ.), ഇഗ്‌നോ പിഎച്ച്.ഡി. ആൻഡ് ഓപ്പൺമാറ്റ് (എം.ബി.എ.) എന്നിവയുടെ അപേക്ഷയിൽ 22-ന് വൈകീട്ട് അഞ്ചുവരെ തിരുത്തലുകൾ വരുത്താം. വിവരങ്ങൾക്ക്: https://nta.ac.in/

സംസ്ഥാനത്താദ്യമായി നിർമിതബുദ്ധിയിൽഎം.ടെക് കോഴ്‌സിന് അനുമതി

സംസ്ഥാനത്താദ്യമായി നിർമിതബുദ്ധിയിൽഎം.ടെക് കോഴ്‌സിന് അനുമതി
 

എം. ബഷീർ

തിരുവനന്തപുരം

: വ്യവസായങ്ങൾക്ക് അനുയോജ്യമാകുന്ന തരത്തിൽ നൂതന സാങ്കേതികതകളിൽ കോഴ്‌സുകൾ ആരംഭിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്താദ്യമായി നിർമിതബുദ്ധിയിൽ (ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്) എം.ടെക് കോഴ്‌സ് ആരംഭിക്കാൻ സർക്കാർ അനുമതി നൽകി.

ഉന്നത വിദ്യാഭ്യാസ വകുപ്പിനു കീഴിൽ തിരുവനന്തപുരം കോളേജ് ഒാഫ് എൻജിനിയറിങ്ങിലും കൊല്ലം ടി.കെ.എം. കോളേജിലുമാണ് പുതിയ അധ്യയനവർഷം മുതൽ കോഴ്‌സ് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയത്. കഴിഞ്ഞ അക്കാദമിക വർഷം റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷനിൽ എം.ടെക്, ബി.ടെക് കോഴ്‌സുകൾക്ക് സർക്കാർ അനുമതി നൽകിയിരുന്നു.

എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാലയുടെയും എ.ഐ.സി.ടി.ഇ.യുടെയും അംഗീകാരമുള്ള എം.ടെക് ആർട്ടിഫിഷ്യൽ ഇന്റലിജന്റ്‌സ്, റോബോട്ടിക്സ് ആൻഡ് ഓട്ടോമേഷൻ കോഴ്‌സുകൾക്ക് വരുന്ന അധ്യയനവർഷം മുതൽ 18 വീതം സീറ്റുകളിൽ പ്രവേശനമുണ്ടാകും. ഇന്റർ ഡിസിപ്ലിനറി മാതൃകയിലുള്ള കോഴ്‌സുകളിലേക്ക് കംപ്യൂട്ടർ സയൻസ്, ഇലക്ട്രോണിക്സ്, മെക്കാനിക്കൽ, ഇലക്ട്രിക്കൽ ശാഖകളിലെ എൻജിനിയറിങ് ബിരുദധാരികൾക്ക് പ്രവേശനം ലഭിക്കും.

സംസ്ഥാനത്തിന്റെ നിലവിലെ സാമ്പത്തികസ്ഥിതി കണക്കിലെടുത്ത് അടുത്ത മൂന്നുവർഷത്തേക്ക് അധ്യാപക തസ്തികകൾ പുതുതായി സൃഷ്ടിക്കാതെ നിലവിലുള്ള വിദഗ്ധ അധ്യാപകർ ജോലിഭാരം പങ്കുവെച്ച് ക്ലാസുകൾ കൈകാര്യംചെയ്യുന്ന രീതിയിലാണ് കോഴ്‌സുകൾ അനുവദിച്ചിട്ടുള്ളത്.

അനിവാര്യം

വലിയ തൊഴിലവസരങ്ങളുള്ള സേവനമേഖല ഉൾപ്പെടെയുള്ളവ നിർമിതബുദ്ധിയുടെയും മെഷീൻ ലേണിങ്ങിന്റെയും തത്ത്വങ്ങൾക്ക് അടിസ്ഥാനമായി മാറുകയാണ്. തദ്ദേശീയമായ ഇത്തരം വികസന പ്രവർത്തനങ്ങൾക്ക് ഈ മേഖലയിൽ പ്രാവീണ്യമുള്ള വിദഗ്ധരുടെ ലഭ്യത അനിവാര്യമാണ്. നാക് എ ഗ്രേഡും എൻ.ബി. എ. അക്രഡിറ്റേഷനുമുള്ള സ്ഥാപനങ്ങൾക്ക് ആധുനിക കോഴ്‌സുകൾ അനുവദിക്കുകയാണ് സർക്കാർ നയം.

Courtesy Mathrbhoomi

Friday 15 May 2020

കലാമണ്ഡലം എട്ടാംക്ലാസ് പ്രവേശനം

കലാമണ്ഡലം എട്ടാംക്ലാസ് പ്രവേശനം

: കേരള കലാമണ്ഡലം കല്പിത സർവകലാശാലയിൽ എട്ടാം ക്ലാസ് പ്രവേശനത്തിന്‌ അപേക്ഷിക്കാം. ഏഴാം ക്ലാസ് ജയിച്ച, ജൂൺ ഒന്നിന്‌ 14 വയസ്സ്‌ കവിയാത്ത വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

പൊതുവിജ്ഞാനപരീക്ഷ ജൂൺ 15-ന് നടക്കും. അപേക്ഷയും വിശദവിവരങ്ങൾ അടങ്ങുന്ന പ്രോസ്പെക്ടസും www.kalamandalam.org ൽ ലഭിക്കും. അവസാനതീയതി ജൂൺ മൂന്ന്.

എം.എസ്‌സി. നഴ്‌സിങ്

എം.എസ്‌സി. നഴ്‌സിങ്

:ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലിവർ ആൻഡ് ബൈലിയറി സയൻസസ് - ന്യൂഡൽഹി നടത്തുന്ന എം.എസ്‌സി. നഴ്‌സിങ് പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

അപേക്ഷാർഥി ബി.എസ്‌സി./ബി.എസ്‌സി. (ഓണേഴ്‌സ്) നഴ്‌സിങ്/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ് 50 ശതമാനം മാർക്കോടെ ജയിച്ചിരിക്കണം. രജിസ്‌ട്രേഡ് നഴ്‌സ് ആൻഡ് രജിസ്‌ട്രേഡ് മിഡ് വൈഫ് ആയിരിക്കണം. അല്ലെങ്കിൽ സംസ്ഥാന നഴ്‌സിങ് കൗൺസിലിന്റെ തത്തുല്യ രജിസ്‌ട്രേഷൻ വേണം.

ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങിനുശേഷം/പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങിന്‌ മുമ്പോ ശേഷമോ, ഒരുവർഷത്തെ പ്രവൃത്തിപരിചയം വേണം. പരിചയം ഒരു ടീച്ചിങ് ഹോസ്പിറ്റൽ/കോളേജ്/സ്കൂൾ ഓഫ് നഴ്‌സിങ്/കമ്യൂണിറ്റി ഹെൽത്ത് പ്രോഗ്രാം/100 കിടക്കകളുള്ള ആശുപത്രി എന്നിവയിലൊന്നിലാകണം.

യോഗ്യതാപരീക്ഷാമാർക്ക്, സെലക്‌ഷൻ ടെസ്റ്റ്, ഇന്റർവ്യൂ എന്നിവ അടിസ്ഥാനമാക്കിയാകും തിരഞ്ഞെടുപ്പ്. ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പ്രവേശനപരീക്ഷ ജൂൺ 15-ന് നടത്തും. ബി.എസ്‌സി. നഴ്‌സിങ്ങുമായി ബന്ധപ്പെട്ട ഒരു മാർക്കിന്റെ 75 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങൾ പരീക്ഷയ്ക്കുണ്ടാകും. നെഗറ്റീവ് മാർക്കിങ് ഇല്ല. ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവരെ പേഴ്‌സണൽ അസസ്‌മെന്റിനു വിളിക്കും. ഇതിന് പരമാവധി 25 മാർക്കുണ്ടാകും.

അപേക്ഷ www.ilbs.in വഴി ജൂൺ ഏഴിന് വൈകീട്ട് അഞ്ചുവരെ നൽകാം.

സിവിൽ എൻജിനിയറിങ് ഡിപ്ലോമ രണ്ടാംവർഷ വിദ്യാർഥിയാണ്. ഇതുകഴിഞ്ഞ് ജോലിക്കൊപ്പം പാർട്ട്‌ടൈം ആയി ബി.ടെക്. ചെയ്യാൻ താത്‌പര്യമുണ്ട്. കേരളത്തിൽ അതിനുള്ള അവസരമുണ്ടോ

സിവിൽ എൻജിനിയറിങ് ഡിപ്ലോമ രണ്ടാംവർഷ വിദ്യാർഥിയാണ്. ഇതുകഴിഞ്ഞ് ജോലിക്കൊപ്പം പാർട്ട്‌ടൈം ആയി ബി.ടെക്. ചെയ്യാൻ താത്‌പര്യമുണ്ട്. കേരളത്തിൽ അതിനുള്ള അവസരമുണ്ടോ? -ദേവി, ആലപ്പുഴ

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പ് എൻജിനിയറിങ് ഡിപ്ലോമക്കാർക്ക് തിരുവനന്തപുരം കോളേജ് ഓഫ് എൻജിനിയറിങ്ങിൽ സിവിൽ, മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചുകളിൽ ബി.ടെക്. (ഈവനിങ്) പ്രോഗ്രാം നടത്തുന്നുണ്ട് (2019-’20 അധ്യയനവർഷം). നാലുവർഷമാണ് കോഴ്‌സ് ദൈർഘ്യം. ക്ലാസുകൾ പ്രവൃത്തിദിവസങ്ങളിൽ, വൈകീട്ട് ആഴ്ചയിൽ അഞ്ചുദിവസം നടത്തും. ആവശ്യമുള്ളപക്ഷം അവധിദിവസങ്ങളിലും ക്ലാസുകൾ നടത്തും.

അംഗീകൃത എൻജിനിയറിങ്/ടെക്‌നോളജി ഡിപ്ലോമ വേണം. ഓരോ ഡിപ്ലോമ ബ്രാഞ്ചുകാർക്കും അപേക്ഷിക്കാവുന്ന ബി.ടെക്. പ്രോഗ്രാം ഏതൊക്കെയെന്ന് പ്രോസ്പക്ടസിൽ വ്യക്തമാക്കിയിരിക്കും. അപേക്ഷിക്കുന്ന സമയത്ത്, സ്ഥിരം ടെക്‌നിക്കൽ/പ്രൊഫഷണൽ ജോലി ഉണ്ടായിരിക്കണം. ഡിപ്ലോമ നേടിയശേഷം ടെക്‌നിക്കൽ/പ്രൊഫഷണൽ ജോലിയിലെ ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം. സർക്കാർ/അർധസർക്കാർ സ്ഥാപനങ്ങൾ, കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ട് പ്രകാരം രജിസ്റ്റർചെയ്ത വ്യവസായസംരംഭങ്ങൾ, കമ്പനീസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്തിട്ടുള്ള പബ്ലിക്/പ്രൈവറ്റ് ലിമിറ്റഡ് കമ്പനികൾ, സംസ്ഥാനത്തെ പ്രൈവറ്റ്-എയ്ഡഡ് പോളിടെക്‌നിക്കുകൾ, പ്രൈവറ്റ്-എയ്ഡഡ്/അൺഎയ്ഡഡ് എൻജിനിയറിങ് കോളേജുകൾ എന്നിവയിലൊന്നിലായിരിക്കണം പ്രവൃത്തിപരിചയം.

ഒരുവർഷ പ്രവൃത്തിപരിചയമുള്ളവരെ ലഭിക്കാതെവന്നാൽ അതിൽ താഴെ പ്രവൃത്തിപരിചയമുള്ളവരെയും പരിഗണിക്കും. നിശ്ചിത എണ്ണം വിദ്യാർഥികൾ ഉണ്ടെങ്കിലേ പ്രോഗ്രാം നടത്തുകയുള്ളൂ. വിവരങ്ങൾക്ക്: http://admissions.dtekerala.gov.in/-ലെ ബി.ടെക് (ഈവനിങ്) ലിങ്കിലെ പ്രോസ്പക്ടസ് കാണുക.

കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല ജോലിചെയ്യുന്ന ഡിപ്ലോമക്കാർക്ക് കെമിക്കൽ, സിവിൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിൽ ബി.ടെക്. (പാർട്ട്‌ടൈം) പ്രോഗ്രാം നടത്തുന്നുണ്ട്. വിവരങ്ങൾക്ക്: https://admissions.cusat.ac.in

https://english.mathrubhumi.com/education/help-desk /ask-expert

യുവാക്കൾക്ക് മൂന്നുവർഷം സൈനികരാവാൻ ‘ടൂർ ഓഫ് ഡ്യൂട്ടി’

യുവാക്കൾക്ക് മൂന്നുവർഷം സൈനികരാവാൻ ‘ടൂർ ഓഫ് ഡ്യൂട്ടി’
 

ന്യൂഡൽഹി: യുവാക്കൾക്ക് സൈന്യത്തിൽ മൂന്നുവർഷത്തെ ഹ്രസ്വകാല സർവീസിന് അവസരമൊരുക്കുന്നു. ഓഫീസർമാരായും ജവാൻമാരായും സേവനം നടത്താനുള്ള പദ്ധതി കരസേന കേന്ദ്രത്തിനു സമർപ്പിച്ചു. ആദ്യമായാണ് ഇത്തരമൊരു പദ്ധതി അവതരിപ്പിക്കുന്നത്.

പദ്ധതിയെ ‘ടൂർ ഓഫ് ഡ്യൂട്ടി’ എന്നാണ് സൈന്യം വിശേഷിപ്പിക്കുന്നത്. സൈനികസേവനം സ്ഥിരം ജോലിയാക്കാൻ ആഗ്രഹിക്കാത്ത, എന്നാൽ സൈനികജീവിതത്തിന്റെ സാഹസികതയും മറ്റും ആഗ്രഹിക്കുന്ന യുവാക്കളെ ആകർഷിക്കുന്നതിനുവേണ്ടിയാണ് ഈ പദ്ധതി. ടൂർ ഓഫ് ഡ്യൂട്ടി നിർബന്ധിത സൈനികസേവനമല്ലെന്ന് സേനാകേന്ദ്രങ്ങൾ വ്യക്തമാക്കി.

ഹ്രസ്വകാല സേവനമാണെങ്കിലും ജോലിയിലും പരിശീലനത്തിലും ഇളവുണ്ടായിരിക്കില്ല. തിരഞ്ഞെടുക്കൽ മാനദണ്ഡങ്ങളിലും വിട്ടുവീഴ്ചയില്ല. പ്രായവും ശാരീരികക്ഷമതയും വിദ്യാഭ്യാസയോഗ്യതയും കർശനമായി പരിശോധിക്കും. അതിർത്തിയിലുൾപ്പെടെ ഇവരെ നിയോഗിക്കും.

നിലവിൽ, ഷോർട്ട് സർവീസ് കമ്മിഷൻ വ്യവസ്ഥയിൽ സൈന്യത്തിൽ ചേരുന്നവർ പരമാവധി 14 വർഷത്തിനുശേഷം വിരമിക്കും. ഇക്കാലയളവിൽ സൈനികനുവേണ്ടി അഞ്ചുകോടി മുതൽ 6.8 കോടി രൂപ വരെയാണ് രാജ്യം ചെലവഴിക്കുന്നത്. മൂന്നുവർഷത്തെ ടൂർ ഓഫ് ഡ്യൂട്ടി ആവുമ്പോൾ ചെലവ് 80-85 ലക്ഷം രൂപയിൽ ഒതുങ്ങുമെന്നാണ് സൈന്യത്തിന്റെ കണക്കുകൾ.

യുവാക്കളിൽ രാജ്യസ്നേഹവും ദേശീയബോധവും വളർത്താൻ പദ്ധതി സഹായിക്കുമെന്നും സൈന്യം പറയുന്നു. സൈനിക പരിശീലനം ലഭിക്കുന്ന യുവാക്കളിൽ ഉത്തരവാദിത്വം, ആത്മവിശ്വാസം തുടങ്ങിയവ കൂടും. ഇതു പിന്നീട് കോർപ്പറേറ്റ് മേഖലകളിൽ ജോലി ലഭിക്കാൻ സഹായിക്കുമെന്നും സൈന്യം അവകാശപ്പെടുന്നു.

അർധസൈനിക വിഭാഗങ്ങളിൽനിന്ന് ഏഴുവർഷത്തേക്കുവരെ സൈന്യത്തിൽ ഡെപ്യൂട്ടേഷനിൽ ആളെ നിയോഗിക്കുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. നിശ്ചിത കാലാവധിക്കുശേഷം ഇവർക്ക് മാതൃസ്ഥാപനങ്ങളിലേക്കു മടങ്ങാൻ സാധിക്കും.

 നിർബന്ധിത സേവനമല്ല

 ലക്ഷ്യം യുവാക്കളെ ആകർഷിക്കൽ

കിക്മയിൽ കെ-മാറ്റ് ഓൺലൈൻ പരിശീലനം

കിക്മയിൽ കെ-മാറ്റ് ഓൺലൈൻ പരിശീലനം

: പ്രവേശന പരീക്ഷാ കമ്മിഷണർ നടത്തുന്ന എം.ബി.എ. പ്രവേശനത്തിനുളള കെ-മാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) പ്രവേശനത്തിന് തയ്യാറെടുക്കുന്ന വിദ്യാർഥികൾക്കായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് (കിക്മ) ഓൺലൈൻ പരീക്ഷാ പരിശീലന പരിപാടി സൗജന്യമായി സംഘടിപ്പിക്കുന്നു. മാതൃകാ പരീക്ഷകൾ ഉൾപ്പെടെയാണ് പരിശീലനം

ആദ്യം അപേക്ഷിക്കുന്ന സംസ്ഥാനമൊട്ടാകെയുള്ള 250 വിദ്യാർഥികൾക്കാണ് അവസരം. http://bit.ly/kmatmockregistration എന്ന ലിങ്ക് വഴിയോ 8547618290 വഴിയോ പേര് രജിസ്റ്റർ ചെയ്യാം.

Wednesday 13 May 2020

കേരള സർവകലാശാലാ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ 21 മുതൽ

കേരള സർവകലാശാലാ അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ 21 മുതൽ

തിരുവനന്തപുരം: അവസാന സെമസ്റ്റർ ബിരുദ പരീക്ഷകൾ 21-ന് ആരംഭിക്കുമെന്ന് കേരള സർവകലാശാല അറിയിച്ചു. സി.ബി.സി.എസ്.എസ്. ആറാം സെമസ്റ്റർ പരീക്ഷകൾ 21-നും വിദൂര വിദ്യാഭ്യാസം(എസ്.ഡി.ഇ.) അഞ്ച്, ആറ് സെമസ്റ്റർ ബിരുദ പരീക്ഷകൾ 28-നും തുടങ്ങും.

പഞ്ചവത്സര എൽഎൽ.ബി. പത്താം സെമസ്റ്റർ പരീക്ഷകൾ ജൂൺ എട്ടു മുതലും അഞ്ചാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 16 മുതലും ത്രിവത്സര എൽഎൽ.ബി. ആറാം സെമസ്റ്റർ പരീക്ഷകൾ ജൂൺ 9 മുതലും നടക്കും.

വിദ്യാർഥികളുടെ യാത്രാസൗകര്യം കണക്കിലെടുത്ത് പരീക്ഷയ്ക്ക് ഉപകേന്ദ്രങ്ങളും ക്രമീകരിക്കും. ഉപകേന്ദ്രങ്ങൾ തിരഞ്ഞെടുക്കാൻ വിദ്യാർഥികൾക്ക് അവസരവും നൽകും.

സിഫ്നെറ്റ് ബിരുദ/ട്രേഡ് പ്രോഗ്രാം: പ്രവേശനപരീക്ഷകൾ മാറ്റിവെച്ചു

സിഫ്നെറ്റ് ബിരുദ/ട്രേഡ് പ്രോഗ്രാം: പ്രവേശനപരീക്ഷകൾ മാറ്റിവെച്ചു

: സെൻട്രൽ ഇൻസ്റ്റിറ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (സിഫ്നെറ്റ്) -കൊച്ചി ബാച്ചിലർ ഓഫ് ഫിഷറീസ് സയൻസ് (നോട്ടിക്കൽ സയൻസ്) പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 13-നും വെസ്സൽ നാവിഗേറ്റർ കോഴ്സ് (വി.എൻ.സി.)/മറൈൻ ഫിറ്റർ കോഴ്സ് (എം.എഫ്.സി.) എന്നിവയിലെ പ്രവേശനത്തിന് ജൂൺ 20-നും നടത്താനിരുന്ന കോമൺ എൻട്രൻസ് ടെസ്റ്റുകൾ മാറ്റിവെച്ചു. പുതിയ തീയതികൾ പിന്നീട് അറിയിക്കും. ബാച്ചിലർ പ്രോഗ്രാമിലേക്കുള്ള അപേക്ഷ നൽകാനുള്ള അവസാന തീയതി ജൂലായ് മൂന്നുവരെയും വി.എൻ.സി./എം.എഫ്.സി.യിലേക്കുള്ളത് ജൂൺ 30 വരെയും നീട്ടിയിട്ടുണ്ട്. വിവരങ്ങൾക്ക്: www.cifnet.nic.in.

എം.എസ്‌സി., എം.എൽ.ടി. പ്രവേശനം

എം.എസ്‌സി., എം.എൽ.ടി. പ്രവേശനം

:പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ), ചണ്ഡീഗഢ് വിവിധ മാസ്റ്റർ ഓഫ് സയൻസ് (എം.എസ്‌സി.), എം.എസ്‌സി. മെഡിക്കൽ ലബോറട്ടറി ടെക്നോളജി (എം.എൽ.ടി.) പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

ബയോകെമിസ്ട്രി, മെഡിക്കൽ ബയോടെക്നോളജി, ഫാർമക്കോളജി, റസ്പിരേറ്ററി കെയർ, അനാട്ടമി, മെഡിക്കൽ ബയോഫിസിക്സ് എന്നിവയിലാണ് ഓപ്പൺ വിഭാഗ എം.എസ്‌സിയുള്ളത്. സ്പോൺസേഡ് വിഭാഗത്തിൽ റസ്പിരേറ്ററി കെയർ, അനസ്തേഷ്യാ എന്നിവയിലെ എം.എസ്‌സി. ലഭ്യമാണ്. ട്രാൻസ്ഫ്യൂഷൻ മെഡിസിനിൽ എം.എസ്‌സി. (എം.എൽ.ടി.) പ്രോഗ്രാമിൽ പൊതു, സ്പോൺസേഡ് വിഭാഗങ്ങൾക്ക്‌ സീറ്റുണ്ട്.

എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.വി.എസ്‌സി., ബി.ഫാം., ബി.എസ്‌സി. നഴ്സിങ്, ബി.പി.ടി., ബി.എസ്‌സി. (എം.എൽ.ടി.), ബി.എസ്‌സി. (അനാട്ടമി-ഫിസിയോളജി-ബയോകെമിസ്ട്രി മൂന്നും), ബി.എസ്‌സി. ലൈഫ്/ബയോളജിക്കൽ സയൻസസ് (ഏതു വിഷയവും), എം.എസ്‌സി. ഫിസിക്കൽ ആന്ത്രോപ്പോളജി, സുവോളജി, ഹ്യൂമൺ ബയോളജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

മറ്റ് സവിശേഷമേഖലകളിലെ എം.എസ്‌സി. (എം.എൽ.ടി.) പ്രോഗ്രാമുകളും സ്പോൺസേഡ്/ഡെപ്യൂട്ടഡ് വിഭാഗത്തിനുണ്ട്. ഓൺലൈൻ കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ ജൂൺ 14-ന് നടത്തും. അപേക്ഷ മേയ് 16 വരെ www.pgimer.edu.in വഴി നൽകാം.

പ്ലസ്‌ടു കൊമേഴ്‌സ് വിദ്യാർഥിയാണ്. ഐ.എ.എസ്. നേടണമെന്നാണ് ആഗ്രഹം. ഇതിനായി എന്താണ് ചെയ്യേണ്ടത്?

പ്ലസ്‌ടു കൊമേഴ്‌സ് വിദ്യാർഥിയാണ്. ഐ.എ.എസ്. നേടണമെന്നാണ് ആഗ്രഹം. ഇതിനായി എന്താണ് ചെയ്യേണ്ടത്?

- രമ്യ, തിരുവനന്തപുരം

യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷ വഴിയാണ് ഇന്ത്യൻ അഡ്മിനിസ്ട്രേറ്റീവ് സർവീസ് (ഐ.എ.എസ്.) ഉൾപ്പെടെ 24-ൽപരം സർവീസുകളിലേക്ക് തിരഞ്ഞെടുപ്പ്‌ നടത്തുന്നത്. സിവിൽ സർവീസ് പരീക്ഷ അഭിമുഖീകരിക്കാൻവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത ഒരു അംഗീകൃത സർവകലാശാലാ ബിരുദം/തത്തുല്യ യോഗ്യത ആണ്. നിശ്ചിതവിഷയത്തിൽ ബിരുദമെടുക്കണമെന്ന് വ്യവസ്ഥ ചെയ്തിട്ടില്ല. അതിനാൽ നിങ്ങൾ ആദ്യം ചെയ്യേണ്ടത് ഏതെങ്കിലും വിഷയത്തിൽ കുറഞ്ഞത് മൂന്നുവർഷം ദൈർഘ്യമുള്ള, താത്‌പര്യമുള്ള ഒരു കോഴ്സിലൂടെ ബിരുദമെടുക്കുക എന്നതാണ്.

സിവിൽ സർവീസ് പരീക്ഷയ്ക്ക് രണ്ടുഘട്ടമുണ്ട്. പ്രിലിമിനറി, മെയിൻ (എഴുത്തുപരീക്ഷ, പേഴ്സണാലിറ്റി ടെസ്റ്റ്/ഇന്റർവ്യൂ). ബിരുദമെടുത്തശേഷം സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ അഭിമുഖീകരിക്കണം. യോഗ്യതാകോഴ്സിന്റെ ഫൈനൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും പ്രിലിമിനറി എഴുതാം. മെയിൻ പരീക്ഷയ്ക്കുമുമ്പ് യോഗ്യത നേടിയാൽമതി. പൊതുസ്വഭാവമുള്ളതും അഭിരുചി അളക്കുന്നതുമായ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങളുള്ള രണ്ടുപേപ്പർ അടങ്ങുന്നതാണ് പ്രിലിമിനറി. ഇതിൽ യോഗ്യത നേടുന്നവർക്കുള്ള രണ്ടാംഘട്ടമാണ് മെയിൻ പരീക്ഷ.

മൊത്തം ഒമ്പതുപേപ്പർ ഉണ്ട്. വിവരണാത്മകരീതിയിൽ ഉത്തരം നൽകേണ്ടവ. അതിൽ രണ്ടെണ്ണം യോഗ്യതാപേപ്പറുകളാണ്. ബാക്കി ഏഴെണ്ണം റാങ്ക് നിർണയത്തിനു പരിഗണിക്കുന്നവയും. ഈ ഏഴ് പേപ്പറിൽ രണ്ടെണ്ണം ഓപ്‌ഷണൽ പേപ്പറാണ്. ലഭ്യമാക്കിയിട്ടുള്ള മൊത്തം 26 ഓപ്‌ഷണൽ വിഷയങ്ങളിൽനിന്ന്‌ (ഇതിലൊന്ന് കൊമേഴ്‌സ് ആൻഡ് അക്കൗണ്ടൻസിയാണ്) ഇഷ്ടമുള്ളത്‌ തിരഞ്ഞെടുക്കാം. മെയിൻ പരീക്ഷയ്ക്ക് ഏതുവിഷയമാണോ ഓപ്ഷണലായി മനസ്സിൽ കാണുന്നത് അതിനനുസരിച്ച് ബിരുദപ്രോഗ്രാം തിരഞ്ഞെടുക്കുന്നവരുണ്ട്. ബിരുദവിഷയങ്ങൾ ഒഴിവാക്കി പട്ടികയിലുള്ള മറ്റൊരു വിഷയം പഠിച്ച് മെയിൻ എഴുതുന്നവരും ഉണ്ട്. ഇക്കാര്യത്തിൽ ഒരു തീരുമാനമെടുക്കേണ്ടത് പരീക്ഷ അഭിമുഖീകരിക്കുന്ന ആളാണ്. മെയിൻപരീക്ഷ യോഗ്യത നേടുന്നവർക്ക് പേഴ്സണാലിറ്റി ടെസ്റ്റ് തുടർന്നുണ്ടാകും.

റാങ്ക്‌ പട്ടികയിൽ വളരെ മുന്നിലെത്തിയാൽ ഇഷ്ടപ്പെട്ട സർവീസ് കിട്ടും. അഖിലേന്ത്യാസർവീസായ ഐ.എ.എസിൽ സ്വന്തം സംസ്ഥാനത്തുതന്നെ പോസ്റ്റിങ് വേണമെങ്കിൽ മികച്ച റാങ്ക് വേണം. പ്രിലിമിനറി, മെയിൻ പരീക്ഷകളുടെ സിലബസ് ഉൾപ്പെടെയുള്ള വിവരങ്ങൾ അറിയാൻ 2020-ലെ സിവിൽ സർവീസസ് വിജ്ഞാപനം കാണുക. www.upsc.gov.in.

https://english.mathrubhumi.com/education/help-desk /ask-expert

പ്രൈമറി അധ്യാപക പരിശീലനം 14 മുതൽ

പ്രൈമറി അധ്യാപക പരിശീലനം 14 മുതൽ

:അധ്യാപകപരിശീലനം കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെയും ഓൺലൈനിലൂടെയും നടത്തുന്നതിന്റെ ഭാഗമായി പ്രൈമറി അധ്യാപകർക്കുള്ള പരിശീലനം 14മുതൽ ആരംഭിക്കും. എല്ലാ ദിവസവും രാവിലെ 10.30-നും ഉച്ചയ്ക്ക് 2.30-നുമാണ് പരിശീലനം തുടങ്ങുന്നത്.

അധ്യാപകർക്ക് കൈറ്റ് വിക്ടേഴ്‌സ് ചാനൽ വഴിയും www.victer.kite.kerala.gov.in, KITE VICTERS മൊബൈൽ ആപ്പ് വഴിയും പരിപാടികൾ കാണാം. പിന്നീട് കാണുന്നതിനായി കൈറ്റ് വിക്ടേഴ്‌സ് യുട്യൂബ് ചാനലിലും (www.youtube.com/itsvicters) അധ്യാപകരുടെ സമഗ്ര ലോഗിനിലും ക്ലാസുകൾ ലഭ്യമാക്കും. മുഴുവൻ അധ്യാപകരും ക്ലാസുകളിൽ പങ്കെടുക്കണമെന്ന് നിഷ്കർഷിക്കുന്ന സർക്കുലർ പൊതുവിദ്യാഭ്യാസ ഡയറക്ടർ പുറത്തിറക്കിയിട്ടുണ്ട്. സമഗ്ര പോർട്ടലിലെ ലോഗിനിൽ അധ്യാപകർ ഫീഡ്ബാക്കും സംശയങ്ങളുണ്ടെങ്കിൽ അതും രേഖപ്പെടുത്തണം.

Tuesday 12 May 2020

വിദേശപഠനത്തിന് കേന്ദ്ര സാമൂഹ്യനീതിവകുപ്പിന്റെ സ്‌കോളർഷിപ്പ്

ബി.എ. ഹിസ്റ്ററ്റി കഴിഞ്ഞു. സർക്കാർസ്കൂളിൽ ടീച്ചറാകാൻ എന്താണ് ചെയ്യേണ്ടത് ?

ബി.എ. ഹിസ്റ്ററ്റി കഴിഞ്ഞു. സർക്കാർസ്കൂളിൽ ടീച്ചറാകാൻ എന്താണ് ചെയ്യേണ്ടത് ?

-ഷഹനാസ്, കണ്ണൂർ

താങ്കളുടെ മേഖലയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഹൈസ്കൂൾ അധ്യാപകനാകാൻവേണ്ട അടിസ്ഥാന വിദ്യാഭ്യാസയോഗ്യത, ബി.എ. ബിരുദവും ബി.എഡ്. (ബാച്ചിലർ ഓഫ് എജ്യുക്കേഷൻ) ബിരുദവുമാണ്. കൂടാതെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ്) യോഗ്യതയും വേണം.

ബി.എ. കഴിഞ്ഞതിനാൽ അടുത്തതായി ബി.എഡ്. എടുക്കുക. ട്രെയിനിങ് കോളേജുകൾ (ഗവൺമെന്റ്/എയ്ഡഡ്/സ്വാശ്രയം, യൂണിവേഴ്‌സിറ്റി സെന്ററുകൾ) വഴി നടത്തുന്ന രണ്ടുവർഷ കോഴ്‌സാണ്. ബി.എഡ്.. ഹിസ്റ്ററി ബി.എ. ഉള്ളവർക്ക് സോഷ്യൽ സയൻസ് ബി.എഡിന് അപേക്ഷിക്കാം. ഡിഗ്രിക്ക് നിശ്ചിതമാർക്ക് വേണം. സാധാരണഗതിയിൽ യൂണിവേഴ്‌സിറ്റികളാണ് അപേക്ഷ ക്ഷണിച്ച് അഡ്മിഷൻ നടത്തുന്നത്.

ബി.എ.ബി.എഡ.് യോഗ്യത കൂടാതെ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ് (കെ.ടെറ്റ.്) യോഗ്യതകൂടി നേടേണ്ടതുണ്ട്. ഇതിൽ, കാറ്റഗറി III യോഗ്യതയാണ് നേടേണ്ടത്. കേരളത്തിലെ കമ്മിഷണർ ഫോർ ഗവൺമെന്റ് എക്സാമിനേഷൻസ് (പരീക്ഷാഭവൻ) ആണ് ഈ പരീക്ഷ നടത്തുന്നത്. ബി.എഡ്, 3/4 സെമസ്റ്ററിൽ പഠിക്കുന്നവർക്കും കെ.ടെറ്റിന് അപേക്ഷിക്കാം.

ഈ യോഗ്യതകളെല്ലാം നേടിക്കഴിഞ്ഞാൽ ഹൈസ്കൂൾ അസിസ്റ്റന്റ് (എച്ച്.എസ്.എ.) നിയമനത്തിന് നിങ്ങൾക്ക് അർഹത ലഭിക്കും. സർക്കാർസ്കൂൾ നിയമനത്തിന് കേരള പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം വരുന്നമുറയ്ക്ക് അപേക്ഷിച്ച് പ്രക്രിയയിൽ പങ്കെടുക്കാം. ബി.എ. ബി.എഡ്‌., കെ.ടെറ്റ് കാറ്റഗറി III യോഗ്യതകൾ നേടിയാൽ യു.പി. സ്കൂൾ ടീച്ചർ തസ്തികയ്ക്കും അപേക്ഷിക്കാം.

ഹയർസെൻഡറി സ്കൂൾ ടീച്ചർ ആകാൻ എം.എ. എടുക്കണം. ഒപ്പം ബി.എഡ്., സ്റ്റേറ്റ് എലിജിബിലിറ്റി ടെസ്റ്റ് (സെറ്റ്) യോഗ്യതകളും വേണം.

QA Mathrbhoomi

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാലബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
 

:തുഞ്ചത്തെഴുത്തച്ഛൻ മലയാളസർവകലാശാല ബിരുദാനന്തരബിരുദ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. എം.എ. ഭാഷാശാസ്ത്രം, എം.എ. മലയാളം (സാഹിത്യപഠനം), എം.എ. മലയാളം (സാഹിത്യരചന), എം.എ. മലയാളം (സംസ്കാരപൈതൃക പഠനം), എം.എ. ജേണലിസം ആൻഡ് മാസ് കമ്യൂണിക്കേഷൻ, എം.എ./എം.എസ്‌സി. പരിസ്ഥിതിപഠനം, എം.എ. വികസനപഠനം (തദ്ദേശവികസനം), എം.എ. ചരിത്രം, എം.എ. സാമൂഹ്യശാസ്ത്രം (സോഷ്യോളജി), എം.എ. ചലച്ചിത്രപഠനം എന്നീ കോഴ്‌സുകളിലേക്കാണ് പ്രവേശനം.

യോഗ്യത

ഓരോ കോഴ്‌സിലും പരമാവധി 20 പേർക്കാണ് പ്രവേശനം നൽകുക. അംഗീകൃത സർവകലാശാലയിൽനിന്ന്‌ നേടിയ ബി.എ./ ബി.എസ്‌സി./ ബി.കോം. ബിരുദമാണ് യോഗ്യത. എന്നാൽ, എം.എസ്‌സി. പരിസ്ഥിതിപഠന കോഴ്‌സിന് പ്ലസ്ടു തലത്തിൽ സയൻസ് ഐച്ഛിക വിഷയമായി പഠിച്ചിട്ടുള്ള ഏതു ബിരുദധാരികൾക്കും ബിരുദപരീക്ഷ എഴുതി ഫലം പ്രതീക്ഷിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രവേശനപരീക്ഷ

ഓരോ കോഴ്‌സിനും അഭിരുചി നിർണയിക്കുന്ന പ്രവേശനപരീക്ഷയുണ്ട്. ഒരാൾക്ക് പരമാവധി മൂന്ന് കോഴ്‌സുകൾക്ക് പ്രവേശനപരീക്ഷ എഴുതാം. സാഹിത്യരചനാ കോഴ്‌സിന് അപേക്ഷിക്കുന്നവർ അഞ്ചുപുറത്തിൽ കവിയാത്ത അവരുടെ ഏതെങ്കിലും രചന (ഒരു കഥ/രണ്ട് കവിത/നിരൂപണം) നിർബന്ധമായും അഭിരുചിപരീക്ഷാ സമയത്ത് കൊണ്ടുവരുകയും പരീക്ഷയുടെ ഉത്തരക്കടലാസിനൊപ്പം സമർപ്പിക്കുകയും വേണം (രചനയിൽ പേര് എഴുതാൻ പാടില്ല).

പരീക്ഷാകേന്ദ്രം തിരൂർ ആയിരിക്കും. പ്രവേശനപരീക്ഷ ജൂൺ ആറിന് നടക്കും. പരീക്ഷാകേന്ദ്രം, തീയതി എന്നിവയിൽ മാറ്റം വരുത്തുകയാണെങ്കിൽ അറിയിക്കും.

അപേക്ഷ

അപേക്ഷകൾ ഓൺലൈനായും തപാൽ വഴിയും സർവകലാശാലയിൽ നേരിട്ട് ഫീസടച്ചും നൽകാം. അവസാന തീയതി: മേയ് 26. വിവരങ്ങൾക്ക്: www.malayalamuniversity.edu.in

Sunday 10 May 2020

ജെ.എൻ.യു.വിൽ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ

ജെ.എൻ.യു.വിൽ ക്ലാസുകൾ ഓഗസ്റ്റ് ഒന്നുമുതൽ
 

ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാലയിൽ (ജെ.എൻ.യു.) പഠിക്കുന്ന വിദ്യാർഥികളുടെ അടുത്ത സെമസ്റ്റർ ക്ലാസുകൾ ഓഗസ്റ്റ് ഒന്നിനാരംഭിക്കും. ഇതുസംബന്ധിച്ച അധ്യയന കലണ്ടർ സർവകലാശാല പുറത്തിറക്കി.

ജൂലായ് 31-നകം പരീക്ഷകൾ പൂർത്തിയാക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്. അതിനാൽ, ജൂൺ 25-നും 30-നുമിടയിൽ വിദ്യാർഥികൾ കാമ്പസിൽ തിരിച്ചെത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പുതിയ അധ്യയന കലണ്ടർ താത്കാലികമാണെന്നും അടച്ചിടൽ പിൻവലിക്കുന്നതിന്റെയും യു.ജി.സി.യിൽനിന്ന് ലഭിക്കുന്ന അടുത്ത മാർഗനിർദേശങ്ങളുടെ അടിസ്ഥാനത്തിലും മാറ്റം വന്നേക്കാമെന്നും വൈസ് ചാൻസലർ പറഞ്ഞു.

പുതിയ വിദ്യാർഥികൾക്കുള്ള ക്ലാസുകൾ യു.ജി.സി.യുടെ നിർദേശപ്രകാരം സെപ്റ്റംബറിലായിരിക്കും തുടങ്ങുക. ഗവേഷണ വിദ്യാർഥികൾക്ക് പ്രബന്ധങ്ങൾ സമർപ്പിക്കേണ്ട തീയതി ഡിസംബർ 31-വരെ നീട്ടിയിട്ടുണ്ട്.

ഫാർമസിയിൽ പി.ജി. കോഴ്സുകൾ

ഫാർമസിയിൽ പി.ജി. കോഴ്സുകൾ
 

:നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാർമസ്യൂട്ടിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് നടത്തുന്ന എം.എസ്. (ഫാം), എം.ഫാം., എം.ടെക് (ഫാം), എം.ബി.എ. കോഴ്സുകളിലേക്ക് അപേക്ഷിക്കാം.

ജൂൺ 14-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത, ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ വഴിയാണ് പ്രവേശനം. അഹമ്മദാബാദ്, ഗുവാഹാട്ടി, ഹാജിപുർ, ഹൈദരാബാദ്, കൊൽക്കത്ത, റായ്ബറേലി, മൊഹാലി കാമ്പസുകളിലാണ് കോഴ്സുകൾ. ബി.ഫാം യോഗ്യതയുള്ളവർക്ക് എല്ലാ പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ 60 ശതമാനം മാർക്ക്/6.75 സി.ജി.പി.എ. (10-ൽ) നേടിയിരിക്കണം. ജി.പാറ്റ്/ഗേറ്റ്/നെറ്റ് യോഗ്യത വേണം. അവസാന തീയതി: മേയ് 15. ഓൺലൈൻ അപേക്ഷയ്ക്കും യോഗ്യത ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾക്കും: www.niperahm.ac.in

Courtesy Mathrbhoomi

പ്ലസ്‌വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ തുടർന്നും സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന്, എന്തെല്ലാം തരത്തിലുള്ള കോഴ്സുകളാണുള്ളത്?

പ്ലസ്‌വൺ സയൻസ് വിദ്യാർഥിയാണ്. ബിരുദതലത്തിൽ തുടർന്നും സയൻസ് പഠിക്കാനാണ് താത്‌പര്യം. അതിന്, എന്തെല്ലാം തരത്തിലുള്ള കോഴ്സുകളാണുള്ളത്?

- രേഷ്മ, കണ്ണൂർ

• മൂന്നു വർഷ സയൻസ് ബിരുദ പ്രോഗ്രാമുകളാണ് കൂടുതലും ഉള്ളത്. ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്‌സി.) പ്രോഗ്രാം മിക്ക സർവകലാശാലകളിലും/കോളേജുകളിലും ഉണ്ട്. എന്നും പ്രസക്തിയുള്ള, പരമ്പരാഗത പ്രോഗ്രാമുകളാണ് മാത്തമാറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി, ജിയോളജി, ഹോം സയൻസ് തുടങ്ങിയവയിലെ ബി.എസ്‌സി. പ്രോഗ്രാമുകൾ. ബന്ധപ്പെട്ട മേഖലയിലെ പൊതുസ്വഭാവമുള്ള കോഴ്സുകളാണിവ.

• കാലഘട്ടത്തിന്റെ ആവശ്യകതയ്ക്കനുസരിച്ച് ആരംഭിക്കുന്ന കോഴ്സുകളാണ് മറ്റൊരു വിഭാഗം. പരമ്പരാഗത കോഴ്സുകളുടെ ഏതെങ്കിലും ഒരു മേഖലയ്ക്ക് ഊന്നൽ നൽകുന്ന പഠനങ്ങൾ നടത്തുന്ന കോഴ്സ് ആണ് ഇവ. ഉദാഹരണത്തിന്, ഇലക്‌ട്രോണിക്സ് (ഫിസിക്സ് മേഖല), ബയോകെമിസ്ട്രി (കെമിസ്ട്രിയിലെ ഉപവിഷയം), മൈക്രോബയോളജി (ബയോളജിയുമായി ബന്ധപ്പെട്ടത്) തുടങ്ങിയ ബി.എസ്‌സി. പ്രോഗ്രാമുകൾ. ഒരു പൊതു മേഖലയെക്കാൾ, അതിലെ ഒരു പ്രത്യേക മേഖലയിലെ പഠനത്തിൽ താത്‌പര്യമുള്ളവർക്ക് ഇതേക്കുറിച്ച് ചിന്തിക്കാം.

• മൂന്നാമതൊരു വിഭാഗം സയൻസിലെ മൂന്ന് വർഷ ബി.എസ്‌സി. ഓണേഴ്‌സ് കോഴ്സുകളാണ്. ഉയർന്ന നിലവാരമുള്ള സിലബസ് അടിസ്ഥാനമാക്കിയ കോഴ്സുകളാണ് ഇവ.

• നാലുവർഷത്തെ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.) പ്രോഗ്രാമുകൾ ഇന്ന് ലഭ്യമാണ്.

• ഒട്ടേറെ സ്ഥാപനങ്ങൾ ഇപ്പോൾ അഞ്ചുവർഷ സയൻസ് കോഴ്സുകൾ നടത്തുണ്ട്. ഇന്റഗ്രേറ്റഡ് എം.എസ്‌സി., ഡ്യുവൽ ഡിഗ്രി ബി.എസ്-എം.എസ്., ഇന്റഗ്രേറ്റഡ് ബി.എസ്‌സി-എം.എസ്‌സി., തുടങ്ങിയ പേരുകൾ വഴി അവ അറിയപ്പെടുന്നു. പ്ലസ്ടു കഴിഞ്ഞ് ബിരുദവും ബിരുദാനന്തര ബിരുദവും ഒറ്റ പ്രോഗ്രാമായി ചെയ്യാൻ ഇവയിൽ അവസരം ലഭിക്കുന്നു. എക്സിറ്റ് (പുറത്തു വരിക) ഓപ്ഷൻ ഉള്ള ഇന്റഗ്രേറ്റഡ് കോഴ്സിൽ മൂന്ന് വർഷം കഴിഞ്ഞ് ബിരുദവുമായി പുറത്തുവരാനുള്ള ഓപ്ഷൻ ഉണ്ടാകും. അതില്ലെങ്കിൽ അഞ്ച് വർഷം പൂർത്തിയാക്കിയേ പുറത്തുവരാൻ കഴിയൂ.

• ഇവ കൂടാതെ മൂന്ന് വർഷത്തെ ബാച്ചിലർ ഓഫ് വൊക്കേഷൻ (ബി.വൊക്.) കോഴ്സുകളും ഉണ്ട്. സ്വന്തമായി ഒരു തൊഴിൽമേഖലയിൽ പ്രവർത്തിക്കാൻ താത്‌പര്യമുള്ളവർക്ക് ചിന്തിക്കാവുന്ന മേഖലയാണ് ബി.വൊക്. സോഫ്റ്റ്‌വേർ ഡെവലപ്മെന്റ്, ആനിമേഷൻ ആൻഡ് ഗ്രാഫിക് ഡിസൈൻ തുടങ്ങിയ ബി.വൊക്. പ്രോഗ്രാമുകൾ ഉദാഹരണം. താങ്കളുടെ ഭാവി പദ്ധതികൾകൂടി പരിഗണിച്ച്, പ്ലസ്ടു കഴിഞ്ഞ് എടുക്കേണ്ട സയൻസ് പ്രോഗ്രാമിനെപ്പറ്റി തീരുമാനത്തിലെത്തുക.

Courtesy Mathrbhoomi

കംപ്യൂട്ടർ സയൻസ് ഡിപ്ലോമ പഠനം കഴിഞ്ഞ് ബി.ടെക്കിന് പഠിക്കാൻ കഴിയുമോ?

കംപ്യൂട്ടർ സയൻസ് ഡിപ്ലോമ പഠനം കഴിഞ്ഞ് ബി.ടെക്കിന് പഠിക്കാൻ കഴിയുമോ? എങ്കിൽ എങ്ങനെ? -ഐശ്വര്യ, ആലപ്പുഴ

:പോളിടെക്‌നിക് ത്രിവത്സര ഡിപ്ലോമ ജയിച്ചവർക്ക് ലാറ്ററൽ എൻട്രി സ്കീം അനുസരിച്ച് ബി.ടെക്. പ്രോഗ്രാമിന്റെ രണ്ടാം വർഷത്തിലേക്ക് പ്രവേശനം നൽകുന്നുണ്ട്. പോളിടെക്‌നിക്കിൽ പൂർത്തിയാക്കിയ ബ്രാഞ്ചുകൾക്കനുസരിച്ച് ബി.ടെക്കിന് പരിഗണിക്കപ്പെടാവുന്ന ബ്രാഞ്ച്/ബ്രാഞ്ചുകൾ ഏതെന്നുള്ള തുല്യതാവ്യാവസ്ഥ പ്രവേശന പോസ്പെക്ടസിൽ വ്യക്തമാക്കും.

കേരളത്തിൽ സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് ആണ് 2019-ലെ ബി.ടെക്. - ലാറ്ററൽ എൻട്രി പ്രവേശനം നടത്തിയത്. 2019-ലെ പ്രോസ്പക്ടസ് പ്രകാരം, കംപ്യൂട്ടർ ആപ്ലിക്കേഷൻ ആൻഡ് ബിസിനസ് മാനേജ്‌മെന്റ്, കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ്/കംപ്യൂട്ടർ ഹാർഡ്‌വേർ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി തുടങ്ങിയ ത്രിവത്സര ഡിപ്ലോമ എടുത്തവർക്ക്, കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബി.ടെക്. പ്രോഗ്രാമുകളിലെ ലാറ്ററൽ എൻട്രി പ്രവേശനത്തിന് അർഹതയുണ്ട്. കംപ്യൂട്ടർ എൻജിനിയറിങ്, കംപ്യൂട്ടർ ഹാർഡ്‌വേർ മെയിന്റനൻസ് ഡിപ്ലോമക്കാരെ, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ ബ്രാഞ്ചിലേക്കും പരിഗണിക്കും.

പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാണ് അഡ്മിഷൻ. മാത്തമാറ്റിക്സ്, എൻജിനിയറിങ് മെക്കാനിക്‌സ്, ഐ.ടി. ആൻഡ് കംപ്യൂട്ടർ സയൻസ്, സിവിൽ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഇലക്‌ട്രിക്കൽ

എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, ഇംഗ്ലീഷ് എന്നിവയിൽനിന്നുമായി 120 മാർക്കിനുള്ള ചോദ്യങ്ങളുള്ളതായിരിക്കും പ്രവേശനപരീക്ഷ.

വിവരങ്ങൾക്ക്: http://admissions.dtekerala.gov.in -ൽ, 'B.Tech(LET)' ലെ 2019-ലെ പ്രവേശന പ്രോസ്പെക്ടസ് പരിശോധിക്കുക.

https://english.mathrubhumi.com/education/help-desk /ask-expert

പി.ജി.ഐ.എം.ഇ.ആർ.: എം.എസ്‌സി. നഴ്‌സിങ്

പി.ജി.ഐ.എം.ഇ.ആർ.: എം.എസ്‌സി. നഴ്‌സിങ്

വാർഷിക ട്യൂഷൻ ഫീസ് 350 രൂപ

:പോസ്റ്റ് ഗ്രാജ്വേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ എജ്യുക്കേഷൻ ആൻഡ് റിസർച്ച് (പി.ജി.ഐ.എം.ഇ.ആർ.) - ചണ്ഡീഗഢ്, എം.എസ്‌സി. നഴ്‌സിങ് പ്രവേശനത്തിന് അപേക്ഷിക്കാം. കമ്യൂണിറ്റി ഹെൽത്ത്, മെന്റൽ ഹെൽത്ത് (സൈക്യാട്രിക്), ചൈൽഡ് ഹെൽത്ത് (പീഡിയാട്രിക്), ഒബ്സ്റ്റട്രിക് ആൻഡ് ഗൈനക്കോളജിക്കൽ, മെഡിക്കൽ സർജിക്കൽ (വിവിധ സ്‌പെഷ്യാലിറ്റികൾ) എന്നീ നഴ്‌സിങ് സ്‌പെഷ്യാലിറ്റികളിലാണ് പ്രവേശനം. വാർഷിക ട്യൂഷൻ ഫീസ് 350 രൂപയാണ്.

യോഗ്യത

ബി.എസ്‌സി. നഴ്‌സിങ്/പോസ്റ്റ് ബേസിക് നഴ്‌സിങ് കുറഞ്ഞത് 55 ശതമാനം മാർക്കോടെ ജയിക്കണം. നഴ്‌സ് ആൻഡ് മിഡ് വൈഫ് രജിസ്‌ട്രേഷൻ ഉണ്ടായിരിക്കണം. പുരുഷന്മാർക്ക് സബ്സ്റ്റിറ്റ്യൂട്ട് രജിസ്‌ട്രേഷൻ വേണം.

ബി.എസ്‌സി. നഴ്‌സിങ്‌ കഴിഞ്ഞ് രജിസ്‌ട്രേഷനുശേഷം ഒരു വർഷത്തെ പ്രവൃത്തിപരിചയം നേടണം.

പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്‌സിങ്ങുകാരുടെ കാര്യത്തിൽ പ്രവൃത്തിപരിചയം ആർജിച്ചത് ഈ യോഗ്യത നേടുന്നതിനു മുമ്പോ പിമ്പോ ആകാം. ഒരു പബ്ലിക് ഹെൽത്ത് നഴ്‌സിങ് സ്ഥാപനത്തിലോ നഴ്‌സിങ് വിദ്യാഭ്യാസ സ്ഥാപനത്തിലോ ആകാം. സ്വകാര്യ സ്ഥാപനമെങ്കിൽ കുറഞ്ഞത് 100 കിടക്കകളുള്ള ആശുപത്രിയിൽ ബഡ്‌സൈഡ് നഴ്‌സിങ്ങിൽ ആകണം. പ്രവൃത്തിപരിചയം കണക്കാക്കുക 2020 മേയ് 18 വെച്ചായിരിക്കും.

പ്രവേശനപരീക്ഷ

ജൂൺ 14-ന് നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷ വഴിയാണ് പ്രവേശനം. ഒരു മാർക്കിന്റെ 100 മൾട്ടിപ്പിൾ ചോയ്‌സ് ചോദ്യങ്ങളുണ്ടാകും.

ഉത്തരം തെറ്റിയാൽ കാൽ മാർക്ക് നഷ്ടപ്പെടും. യോഗ്യത നേടാൻ ജനറൽ കാറ്റഗറിക്കാർ 50-ാം പെർസന്റൈൽ സ്കോറും പട്ടിക, ഒ.ബി.സി., ഭിന്നശേഷിക്കാർ 45-ാം പെർസന്റൈൽ സ്‌കോറും നേടണം.

അവസാന തീയതി: മേയ് 18

വിവരങ്ങൾക്ക്:

http://pgimer.edu.in/

വിദ്യാഭ്യാസരംഗം

education@mpp.co.in

Courtesy Mathrbhoomi

Saturday 9 May 2020

Education News Mathrbhoomi