Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Saturday 29 February 2020

IIT Palakkad Science Quest

ഇക്കണോമിക്സ് പി.ജി., ഗവേഷണം

Friday 28 February 2020

Thursday 27 February 2020

Summer Internship for Social Science.

ISEC, Bangalore have announced Summer Internship for Social Science. Herewith, I have given the link for your reference and more details please click the following link

www.isec.ac.in/summer-internship.htm

Summer Internship IIT Palakkad

Career Manorama

കേരളത്തിൽ സർക്കാർ അംഗീകാരമുള്ള ഫാഷൻ ഡിസൈൻ കോഴ്സുകൾ ഏതൊക്കെയാണ്? പ്രവേശനം എങ്ങനെ?


- അനഘ, തിരുവനന്തപുരം

ഏതുതലത്തിലെ പഠനമാണെന്ന് വ്യക്തമാക്കിയിട്ടില്ല.

• സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടറേറ്റ് 42 ‘ഗവൺമെന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിങ്' വഴി രണ്ടുവർഷം ദൈർഘ്യമുള്ള ഫാഷൻ ടെക്നോളജി ആൻഡ് ഗാർമന്റ് ഡിസൈൻ കോഴ്സ് നടത്തുന്നുണ്ട്. 10-ാം ക്ലാസ് കഴിഞ്ഞവർക്ക് അപേക്ഷിക്കാം. എസ്.എസ്.എൽ.സി./തത്തുല്യ പരീക്ഷയുടെ വിഷയങ്ങൾക്ക് ലഭിച്ച ഗ്രേഡ് പോയന്റ് ആസ്പദമാക്കി തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. മേയ് ഒടുവിൽ വിജ്ഞാപനം പ്രതീക്ഷിക്കാം. കോഴ്സ് വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് ലഭിക്കും. വിവരങ്ങൾക്ക്: www.dtekerala.gov.in

• പ്ലസ് ടു കഴിഞ്ഞവർക്ക് കൊല്ലത്ത് കുണ്ടറയിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (കേരള) നാല് വർഷത്തെ ബാച്ചലർ ഓഫ് ഡിസൈൻ (ഫാഷൻ ഡിസൈൻ) പ്രോഗ്രാം നടത്തുന്നു. പ്രവേശന പരീക്ഷ വഴി അഡ്മിഷൻ. http://www.iftk.ac.in/

• നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്നോളജി (എൻ.ഐ.എഫ്.ടി.) യുടെ കേന്ദ്രങ്ങളിൽ ഒന്നായ കണ്ണൂരിൽ ബാച്ചിലർ ഓഫ് ഡിസൈൻ, ബാച്ചിലർ ഓഫ് ഫാഷൻ ടെക്നോളജി കോഴ്സുകളുണ്ട്. ദേശീയതലത്തിൽ നടത്തുന്ന പരീക്ഷ വഴിയാണ് പ്രവേശനം. https://applyadmission.net/nift2020/

• പോസ്റ്റ് ഗ്രാജ്വേറ്റ്തല കോഴ്സുകൾ കൊല്ലം ചന്ദനത്തോപ്പിലുള്ള കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡിസൈൻ (http://ksid.ac.in/); കണ്ണൂർ എൻ.ഐ.എഫ്.ടി. (www.nift.ac.in/kannur/) എന്നീ കേന്ദ്രങ്ങളിൽ ഉണ്ട്. ബിരുദതല യോഗ്യത വേണം. രണ്ടിടത്തും പ്രവേശന പരീക്ഷയുണ്ട്.

• കോഴിക്കോട്, മഹാത്മാഗാന്ധി സർവകലാശാലകളുടെ കീഴിലെ ചില ആർട്സ് ആൻഡ് സയൻസ് കോളേജുകളിൽ ഈ മേഖലയിലെ ചില കോഴ്സുകൾ ഉണ്ട്. സർവകലാശാലാ വെബ്സൈറ്റ് പരിശോധിക്കുക.

Courtesy Mathrbhoomi

കുറഞ്ഞ ഫീസിൽ എം.എസ്‌സി. നഴ്സിങ് പഠിക്കാം28/02/2020


ഡോ. എസ്. രാജൂകൃഷ്ണൻ

:വർഷം 250 രൂപ ട്യൂഷൻ ഫീസ് നൽകി എം.എസ്‌സി. നഴ്സിങ് പഠിക്കാൻ അവസരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡൽഹിയിലെ രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്ങിലാണ് അവസരം.

യോഗ്യത

ഡൽഹി സർവകലാശാലയിൽനിന്ന്‌ നേടിയ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ് ബിരുദമോ, അംഗീകൃത സർവകലാശാലയിൽനിന്നുമുള്ള ബി.എസ്‌സി. (നഴ്സിങ്)/തത്തുല്യ യോഗ്യത പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരമുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം (2020 മാർച്ച് 23 വെച്ച് പ്രവൃത്തിപരിചയം കണക്കാക്കും). പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ് അംഗീകൃത സ്ഥാപനത്തിൽനിന്നോ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നോ ജയിച്ചിരിക്കണം. സംസ്ഥാന നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം.

പ്രവേശന പരീക്ഷ

ഏപ്രിൽ 26-ന് രാവിലെ 10 മുതൽ നടത്തുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നഴ്സിങ് ഫൗണ്ടേഷൻ, അപ്ലൈഡ് ന്യൂട്രിഷൻ, പ്രിവന്റീവ് മെഡിസിൻ ആൻഡ് എപ്പിഡമിയോളജി, സൈക്കോളജി, സോഷ്യോളജി, മെഡിക്കൽ സർജിക്കൽ നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിങ്, ചൈൽഡ് ഹെൽത്ത് നഴ്സിങ്, മെന്റൽ ഹെൽത്ത് നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, വിദ്യാഭ്യാസം, ഭരണ നിർവഹണം, ഗവേഷണം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ മേഖലകളിലെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ചോദ്യങ്ങൾ ബി.എസ്‌സി. നഴ്സിങ് നിലവാരത്തിലാകും.

അപേക്ഷ

www.rakcon.com -ൽനിന്ന്‌ അപേക്ഷാ ഫോറവും പ്രോസ്പക്ടസും ഡൗൺലോഡ് ചെയ്യാം. അപേക്ഷ മാർച്ച് 23-ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ പ്രിൻസിപ്പൽ രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്, ലജ്പത് നഗർ-IV, മൂൽചന്ദ് മെട്രോ സ്‌റ്റേഷനു സമീപം, ന്യൂഡൽഹി-110024 എന്ന വിലാസത്തിൽ ലഭിക്കണം. ആദ്യ സെലക്‌ഷൻ ലിസ്റ്റ് മേയ് 27-ന് പ്രസിദ്ധപ്പെടുത്തും. ട്യൂഷൻ ഫീസിനു പുറമേ മറ്റ് ഫീസുകളും ഉണ്ടാകും. ജൂലായ് 20-ന് സെഷൻ തുടങ്ങും

Courtesy Mathrbhoomi

Wednesday 26 February 2020

career Manorama 27/02/20

ഇവിടെയുണ്ട്, കംപ്യൂട്ടർ കാണാത്ത4700 വിദ്യാർഥികൾ

ഇവിടെയുണ്ട്, കംപ്യൂട്ടർ കാണാത്ത4700 വിദ്യാർഥികൾ
 

പൂട്ടിയത് 298 ബദൽ സ്കൂളുകൾ

സംസ്ഥാനത്തെ ബദൽ സ്കൂളുകളിൽ (ഏകാധ്യാപക വിദ്യാലയം) വിദ്യാർഥികൾ ഇതുവരെ കംപ്യൂട്ടർ ഉപയോഗിച്ചിട്ടില്ല, സ്മാർട്ട് ക്ലാസ്‌മുറി കണ്ടിട്ടില്ല. പ്രൈമറി സ്കൂളുകളിൽ നടപ്പാക്കുന്ന സർക്കാർ പദ്ധതികൾക്ക് പുറത്താണിവർ.

266 സ്കൂളുകളിലായി 4704 കുട്ടികളാണ് സംസ്ഥാനത്ത് ബദൽ സ്കൂളുകളിൽ പഠിക്കുന്നത്. ആദിവാസികൾ കൂടുതലുള്ള ഉൾനാടൻ ഗ്രാമങ്ങളിലാണ് ഇത്തരം സ്കൂളുകളുള്ളത്. ഇതിൽ നാലായിരത്തോളം കുട്ടികളും ആദിവാസി വിഭാഗങ്ങളിൽപ്പെട്ടവരാണ്.

അടിസ്ഥാനസൗകര്യങ്ങളില്ലാത്ത കെട്ടിടങ്ങളും വർഷംമുഴുവൻ യൂണിഫോംപോലും കൃത്യമായി കിട്ടാത്ത വിദ്യാർഥികളുമാണ് പല ബദൽ സ്കൂളുകളിലുമുള്ളത്. മറ്റു പ്രൈമറി സ്കൂളുകളിലേതുപോലെ പഠനോത്സവങ്ങളോ പഠനയാത്രകളോ ഒന്നും അനുഭവിക്കാത്ത കുരുന്നുകൾ. ഇത്തരം സ്കൂളുകളിൽ കുട്ടികളെ ചേർക്കാൻ രക്ഷിതാക്കൾ മടിക്കുന്നു. വിദ്യാർഥികളില്ലാതെ സ്കൂളുകളില്ലാതാകുമ്പോൾ ബദൽ സ്കൂളുകളിലെ അധ്യാപകരുടെ ജോലിയും ആശങ്കയിലാണ്.

1997-ലാണ് സർക്കാർ ബദൽ സ്കൂളുകൾ തുടങ്ങുന്നത്. 30 കുട്ടികൾക്ക് ഒരധ്യാപകൻ, കൂടുതലായാൽ രണ്ടുപേരെന്ന കണക്കിൽ അധ്യാപകരെയും നിയമിച്ചു. 2000-ത്തിൽ 564 ബദൽ സ്കൂളുകൾ സംസ്ഥാനത്തുണ്ടായിരുന്നു. ഇന്ന് 266 സ്കൂളുകൾ മാത്രമാണുള്ളത്. 298 എണ്ണംപൂട്ടി. ഇതോടെ സ്കൂൾ-അധ്യാപക അനുപാതത്തിലും മാറ്റംവന്നു.

പൂട്ടുന്നതനുസരിച്ച് മറ്റു ബദൽ സ്കൂളുകളിലേക്ക് അധ്യാപകരെ മാറ്റുകയാണ് സർക്കാരിപ്പോൾ ചെയ്യുന്നത്. കരാറടിസ്ഥാനത്തിൽ ജോലിചെയ്യുന്നവരാണ് ബദൽസ്കൂൾ അധ്യാപകർ. ശമ്പളം കിട്ടിയിട്ട്‌ അഞ്ചുമാസം പിന്നിട്ടു. 2016 വരെ 5000 രൂപമാത്രമായിരുന്നു മാസവേതനം. ഇപ്പോഴത് 18,500 രൂപയാണ്.

കൂടുതൽ ഇടുക്കിയിൽ

11 ജില്ലകളിലാണിപ്പോൾ ബദൽ സ്കൂളുകളുള്ളത്. കൂടുതൽ ഇടുക്കിയിൽ-62 എണ്ണം. 75 അധ്യാപകരുണ്ട്. മുന്പുണ്ടായിരുന്നത് 78 സ്കൂളുകൾ

മലപ്പുറത്ത് 45 സ്കൂളുകളും 77 അധ്യാപകരുമാണുള്ളത്. തുടക്കത്തിൽ ഇവിടെ 78 സ്കൂളുകൾ ഉണ്ടായിരുന്നു

വയനാട്ടിൽ 32 സ്കൂളുകളും 39 അധ്യാപകരും. 54 സ്കൂളുകൾ ഉണ്ടായിരുന്നതാണിവിടെ.

ഒമ്പത് ബദൽ സ്കൂളുകളുണ്ടായിരുന്ന പത്തനംതിട്ടയിൽ ഒന്നുപോലും പ്രവർത്തിക്കുന്നില്ല.

അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല

സംസ്ഥാനത്തെ ബദൽ സ്കൂളുകളിൽ അടിസ്ഥാനസൗകര്യങ്ങൾ പോലുമില്ല. മറ്റു സ്കൂളുകളിൽ ആധുനികസൗകര്യങ്ങൾവരെയുള്ളപ്പോൾ ഇത്തരം സ്കൂളുകളിലെ കുട്ടികളെ പുറത്തുനിർത്തുന്നത് ശരിയല്ല

അനിൽകുമാർ കരിപ്പോടി

സംസ്ഥാന സെക്രട്ടറി, ബദൽ സ്കൂൾ അധ്യാപക യൂണിയൻ

Courtesy Mathrbhoomi

Career 27/02/2020

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡിപ്ലോമ

: കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽസ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി.) ഡ്രമാറ്റിക് ആർട്സ്, ത്രിവത്സര ഡിപ്ലോമ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. ആറു തിയേറ്റർ സൃഷ്ടികളിലെങ്കിലും പങ്കെടുത്തിരിക്കണം. തെളിവായി സർട്ടിഫിക്കറ്റ്, ബ്രോഷർ, ലീഫ് ലറ്റ്, ന്യൂസ് പേപ്പർ കട്ടിങ് തുടങ്ങിയവ അപേക്ഷയ്‌ക്കൊപ്പം നൽകണം. തിയേറ്റർ മേഖലയിലെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഒരാളുടെ ഒരു റെക്കമൻഡേഷൻ കത്തും വേണം.

പ്രായം 2020 ജൂലായ് ഒന്നിന് 18- നും 30- നും ഇടയിലാകണം. അപേക്ഷ www.nsd.gov.in വഴി ഫെബ്രുവരി 28 വരെ നൽകാം. രണ്ടുഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രാഥമിക സ്ക്രീനിങ്, ഓഡിഷൻ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ്.  യോഗ്യത നേടിയാൽ ന്യൂഡൽഹിയിൽ നടത്തുന്ന നാലോ അഞ്ചോ ദിവസം ദൈർഘ്യമുള്ള വർക്ക്ഷോപ്പ് രൂപത്തിലുള്ള അന്തിമ സെലക്‌ഷൻ ടെസ്റ്റിൽ പങ്കെടുക്കാം.

കെമാറ്റ് കേരള

:എം.ബി.എ. പ്രവേശനത്തിനുള്ള കെമാറ്റ് (കേരള മാനേജ്‌മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ്) ഓൺലൈൻ പരീക്ഷ മേയ് അവസാനവാരത്തോടെ നടത്തുമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു.

എൽഎൽ.എം. അലോട്ട്മെന്റ്

: എൽഎൽ.എം. കോഴ്‌സ് പ്രവേശനത്തിനുള്ള റാങ്ക്, കാറ്റഗറി ലിസ്റ്റുകൾ www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. തിരുവനന്തപുരം സ്വദേശി എൻ.ബി. ഷെറിൻ ഒന്നാംറാങ്ക് നേടി. അലോട്ട്‌മെന്റ് നടപടികൾ ഇന്ന് ആരംഭിക്കും. മാർച്ച് നാലിന് വൈകീട്ട് നാലുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്‌മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ മാർച്ച് ആറുമുതൽ 10 വരെ കോളേജുകളിൽ പ്രവേശനം നേടണം.

പിന്നാക്കവിഭാഗങ്ങൾക്ക് ഒ.എൻ.ജി.സി. സ്കോളർഷിപ്പ്

: ഒ.എൻ.ജി.സി. (ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ) ഫൗണ്ടേഷൻ ന്യൂഡൽഹി, മറ്റു പിന്നാക്ക വിഭാഗക്കാർക്കും (ഒ.ബി.സി.), പൊതുവിഭാഗത്തിൽ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗക്കാർക്കും (ഇ.ഡബ്ല്യു.എസ്.) രണ്ട് സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു.

പ്രൊഫഷണൽ കോഴ്സുകൾ

നിശ്ചിത പ്രൊഫഷണൽ, മാസ്റ്റേഴ്സ് കോഴ്സുകളിലെ ആദ്യ വർഷത്തിൽ പഠിക്കുന്നവർക്ക് മാസം 4000 രൂപ നിരക്കിൽ 500 വീതം സ്കോളർഷിപ്പുകളാണ് ഓരോ പദ്ധതിയിലും നൽകുന്നത്. പ്ലസ് ടുവിനുശേഷമുള്ള എൻജിനിയറിങ് പഠനത്തിന് 300-ഉം എം.ബി.ബി.എസ്. പഠനത്തിന് 50-ഉം സ്കോളർഷിപ്പുകൾ നാല് വർഷത്തേക്ക് നൽകും. ബിരുദധാരികൾക്ക് മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പഠനത്തിന് 50-ഉം ജിയോളജി/ജിയോഫിസിക്സ് മാസ്റ്റേഴ്സ് പഠനത്തിന് 100-ഉം സ്കോളർഷിപ്പുകൾ രണ്ടുവർഷം ലഭിക്കും. പഠനം ഫുൾ ടൈം റഗുലർ രീതിയിലാകണം. ഓരോ പദ്ധതിയിലുമുള്ള 500 സ്കോളർഷിപ്പുകളിൽ 50 ശതമാനം വനിതകൾക്ക്.

യോഗ്യത

അപേക്ഷകർക്ക് ബാധകമായ യോഗ്യതാ പരീക്ഷയിൽ 60 ശതമാനം മാർക്ക്/10 പോയന്റ് സ്കെയിലിൽ 6.0 ഒ.ജി.പി.എ./സി.ജി.പി.എ. ഉണ്ടാകണം. ഉയർന്ന പ്രായപരിധി 1.1.2020-ന് 30 വയസ്സ്. വാർഷിക വരുമാനം രണ്ടുലക്ഷം രൂപയിൽ കവിയരുത്. തമിഴ്നാട്, കർണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ലക്ഷദ്വീപ്, ആൻഡമാൻ ആൻഡ് നിക്കോബാർ ദ്വീപുകൾ എന്നിവയുൾപ്പെടുന്ന മേഖലയിലാണ് കേരളം. യോഗ്യതാ പരീക്ഷയ്ക്കു പഠിച്ച സ്ഥാപനം സ്ഥിതി ചെയ്യുന്ന പ്രദേശം എവിടെയാണോ ആ പ്രദേശം ഉൾപ്പെടുന്ന മേഖലയിലാണ് അപേക്ഷ നൽകേണ്ടത്.

അപേക്ഷ

www.ongcscholar.org/ വഴി അപേക്ഷ നൽകാം. അപേക്ഷയുടെ പ്രിന്റ് ഔട്ടും അനുബന്ധ രേഖകളും മാർച്ച് അഞ്ചിനകം ലഭിക്കണം. യോഗ്യതാ പരീക്ഷയിലെ മൊത്തം മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. തുല്യ മാർക്ക് വന്നാൽ കുറഞ്ഞ കുടുംബവരുമാനമുള്ളവർക്ക് മുൻഗണന്ന കിട്ടും.

ബി.പി.എൽ. വിഭാഗക്കാർക്കും പരിഗണനയുണ്ട്. ആദ്യ വർഷത്തേക്ക് സ്കോളർഷിപ്പിന് അർഹത നേടുന്നവർക്ക്, വ്യവസ്ഥകൾക്കു വിധേയമായി മാത്രമേ പുതുക്കി നൽകൂ.

Courtesy Mathrbhoomi

Tuesday 25 February 2020

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ ബി.എസ്. റിസർച്ച് പ്രോഗ്രാം

 
പരീക്ഷത്തീയതി പുനഃക്രമീകരിച്ചു

:മാർച്ച് 16-ന് നടത്താനിരുന്ന തേർഡ് ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) തിയറി പരീക്ഷയും 17-ന് നടത്താനിരുന്ന തേർഡ് ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) തിയറി പരീക്ഷയും മാർച്ച് 25-ലേക്കും, 18-ന് നടത്താനിരുന്ന ഫൈനൽ ബി.എ. എം.എസ്. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2012 സ്‌കീം) തിയറി പരീക്ഷ 26-ലേക്കും മാറ്റി പുനഃക്രമീകരിച്ചു.

പരീക്ഷാ അപേക്ഷ

: ഏപ്രിൽ ഒന്നിന് തുടങ്ങുന്ന ഫസ്റ്റ് സെമസ്റ്റർ ബി.എ.എസ്.എൽ.പി. ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2018 സ്‌കീം) പരീക്ഷയ്ക്ക് മാർച്ച് അഞ്ചുമുതൽ 16 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐ.ഐ.എസ്സി.) ബെംഗളൂരു നാലുവർഷ ബാച്ചിലർ ഓഫ് സയൻസ് (ബി.എസ്.-റിസർച്ച്) പ്രോഗ്രാമിലെ പ്രവേശനത്തിന് അപേക്ഷിക്കാം. കോർ സയൻസ് വിഷയങ്ങളുടെയും ഇന്റർ ഡിസിപ്ലിനറി വിഷയങ്ങളുടെയും സമ്മിശ്ര പഠനരീതി ബാധകമായ പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഒരു വർഷംകൂടി സ്ഥാപനത്തിൽ പഠനം നടത്തി മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടാനുള്ള അവസരവുമുണ്ട്.

കോർ വിഷയങ്ങൾ

ബയോളജി, കെമിസ്ട്രി, ഫിസിക്സ്, എർത്ത് ആൻഡ് എൻവയോൺമെന്റൽ സയൻസ്, മെറ്റീരിയൽസ്, മാത്തമാറ്റിക്സ് എന്നിവയാണ് ലഭ്യമായ ആറു കോർ വിഷയങ്ങൾ. അവസാന രണ്ടു സെമസ്റ്ററുകൾ ഒരു ഗവേഷണ പ്രോജക്ടിനായി നീക്കിവെച്ചിരിക്കുകയാണ്.

യോഗ്യത

2019-ൽ പി.യു.സി. രണ്ടാം വർഷം/12-ാം ക്ലാസ് വിജയിക്കണം. യോഗ്യതാ കോഴ്സ് 2020-ൽ കഴിയുന്നവർക്കും അപേക്ഷിക്കാം. പ്രോഗ്രാമിൽ ഫിസിക്സ്, കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നിവ മുഖ്യവിഷയമായി പഠിച്ചിരിക്കണം. ഇവയ്ക്കൊപ്പം ബയോളജി, സ്റ്റാറ്റിസ്റ്റിക്സ്, ഇലക്‌ട്രോണിക്സ്, കംപ്യൂട്ടർ സയൻസ് തുടങ്ങിയ വിഷയങ്ങൾ പഠിച്ചവർക്കും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ ഫസ്റ്റ് ക്ലാസ്/60 ശതമാനം മാർക്ക്/തത്തുല്യ ഗ്രേഡ് (പട്ടിക വിഭാഗക്കാർക്ക്, പാസ് ക്ലാസ്) നേടിയിരിക്കണം.

അപേക്ഷ

www.iisc.ac.in/ug/ വഴി ഏപ്രിൽ 30 വരെ നൽകാം.

വാർഷിക ട്യൂഷൻ ഫീസ് 10,000 രൂപയാണ്.

പട്ടിക വിഭാഗക്കാരെ ട്യൂഷൻ ഫീസിൽനിന്ന്‌ ഒഴിവാക്കായിട്ടുണ്ട്.

എല്ലാവർക്കും മറ്റ് ഫീസുകൾ ഉണ്ടാകും. വിവരങ്ങൾക്ക്: www.iisc.ac.in/ug/

നാല് സ്ട്രീം വഴി പ്രവേശനം

പ്രവേശനത്തിന് പ്രത്യേകിച്ച് ഒരു പരീക്ഷ ഇല്ല. മറിച്ച് ദേശീയതലത്തിൽ നടത്തുന്ന ചില പരീക്ഷകളിലെ മികവ് പരിഗണിച്ച് നാലു സ്ട്രീമുകൾ വഴി പ്രവേശനം നൽകും.

*കെ.വി.പി.വൈ. ആണ് അതിലൊന്ന്. ഈ ഫെലോഷിപ്പ് പദ്ധതിയിലേക്ക് വിവിധ സ്ട്രീമുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരെ പരിഗണിക്കും. സ്ട്രീം, പരീക്ഷ അഭിമുഖീകരിച്ച വർഷം എന്നിവ ഇപ്രകാരമായിരിക്കണം: എസ്.എ. (2018-ൽ അഭിമുഖീകരിച്ചവർ), എസ്.ബി. (2019), എസ്.എക്സ്. (2019). കൂടാതെ പട്ടികവിഭാഗക്കാർക്കുള്ള എംപവർമെന്റ് ഇനിഷ്യേറ്റീവ് പദ്ധതി വഴി തിരഞ്ഞെടുക്കപ്പെട്ടവരെയും ഈ സ്ട്രീമിൽ പരിഗണിക്കും.

*2020-ൽ ജെ.ഇ.ഇ.മെയിൻ, അഡ്വാൻസ്ഡ്, നീറ്റ് യു.ജി. എന്നിവയിലൊന്ന് അഭിമുഖീകരിച്ച് അതിൽ കാറ്റഗറി അനുസരിച്ച്, നിശ്ചിത ശതമാനം മാർക്കു നേടിയവർക്ക് ബന്ധപ്പെട്ട സ്ട്രീമിൽ അപേക്ഷിക്കാം.

മാർക്ക് ശതമാനം ഇപ്രകാരമാകണം: ജനറൽ-60 ശതമാനം, ഇക്കണോമിക്കലി വീക്കർ സെക്‌ഷൻസ് (ഇ.ഡബ്ല്യു.എസ്.), ഒ.ബി.സി. (എൻ.സി.എൽ.)-54 ശതമാനം, പട്ടിക/ഭിന്നശേഷി വിഭാഗക്കാർ-30 ശതമാനം.

ഓരോ ചാനലിനും ഓരോ മെരിറ്റ് പട്ടിക തയ്യാറാക്കി സീറ്റ് ലഭ്യതയനുസരിച്ച് അലോട്ട്മെന്റ് നൽകും. ഒന്നിൽക്കൂടുതൽ ചാനലുകളിൽ ഉൾപ്പെടാൻ അർഹതയുള്ളവരെ അവയിലേക്കെല്ലാം പരിഗണിക്കും.

Courtesy Mathrbhoomi

Trending courses

 

എം.ആർ. സിജു

ന്യൂജനറേഷൻ കോഴ്‌സുകളുടെ കാലത്ത് എന്തുപഠിക്കണം, എവിടെ പഠിക്കണം എന്നത് ആരെയും ആശങ്കയിലാക്കും. ഇതൊക്കെ പഠിച്ചാൽ ജോലികിട്ടുമോ എന്ന സംശയം ഒരുവശത്ത്. അംഗീകാരമുള്ള കോഴ്‌സ് ആരുനടത്തുന്നു എന്നതും അന്വേഷിക്കണം. ന്യൂ​െജൻ എന്നുപറഞ്ഞ് ചാടിപ്പുറപ്പെടുംമുമ്പ് കേരളസർക്കാരിന്റെ കീഴിലുള്ള ഐ.സി.ടി. അക്കാദമി നടത്തുന്ന അഞ്ച്‌ ട്രെൻഡിങ് കോഴ്‌സുകൾ പരിചയപ്പെടാം. ഓർക്കുക, ഇത് നിങ്ങളുടെ അഭിരുചിക്ക് ഇണങ്ങിയതാണോ എന്ന് സ്വയം വിലയിരുത്തിയശേഷമാകണം തിരഞ്ഞെടുപ്പ്.

റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ
 

ആവർത്തനസ്വഭാവമുള്ള സ്ഥിരംജോലികൾ ചെയ്യുമ്പോൾ മടുപ്പുണ്ടാകുക സ്വാഭാവികം. എന്നാൽ, ഇതേ പണി സോഫ്റ്റ്‌വേർ റോബോട്ടു(ബോട്ട്)കൾക്ക് നൽകിയാലോ? ആവർത്തനവിരസങ്ങളായ കാര്യങ്ങൾ എത്രനേരം വേണമെങ്കിലും തളരാതെ ചെയ്യും. അതായത്, മനുഷ്യൻ ചെയ്തിരുന്ന കാര്യങ്ങൾ കംപ്യൂട്ടർ സോഫ്റ്റ്‌വേറോ മറ്റ് സാങ്കേതികമാർഗമോ ഉപയോഗിച്ച് വേഗത്തിലും കൃത്യതയോടെയും ചെയ്യുന്നരീതി രൂപപ്പെടുത്താൻ പഠിക്കാം. എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ ബിരുദമാണ് പഠിക്കാൻ യോഗ്യത.

ഡേറ്റ സയൻസ് & അനലിറ്റിക്സ്
 

വിവിധ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വൈവിധ്യമാർന്ന വിവരങ്ങൾ ശേഖരിച്ച് അവ ക്രോഡീകരിക്കുകയും വിശകലനംചെയ്യുകയും പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ. എൻജിനിയറിങ്, മെഡിക്കൽ, ഐ.ടി., സ്പോർട്‌സ്, ഗതാഗതം, ഡിജിറ്റൽ മാർക്കറ്റിങ്, ഓട്ടോമൊബൈൽ മേഖലകളിൽ ഇത്തരം വിവരവിശകലനത്തിന് സാധ്യതയേറെയാണ്. പഠിക്കാൻ ബിരുദവും പ്രോഗ്രാമിങ്ങിൽ താത്‌പര്യവും വേണം.

മെഷീൻ ലേണിങ്
 

പ്രത്യേകരീതിയിൽ തയ്യാറാക്കപ്പെട്ടതും സാഹചര്യങ്ങൾക്ക് അനുസരിച്ചുമാത്രം പ്രവർത്തിക്കുന്നതുമാണ് മിക്ക കംപ്യൂട്ടർ പ്രോഗ്രാമുകളും. എന്നാൽ, സാഹചര്യങ്ങളിൽനിന്ന് കാര്യങ്ങൾ പഠിച്ച് അതിനനുസരിച്ച് തീരുമാനങ്ങളെടുക്കാൻ ശേഷിയുള്ള സംവിധാനങ്ങൾ ഒരുക്കുന്ന കംപ്യൂട്ടർ സാങ്കേതികവിദ്യയാണ് മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്. അതായത് മനുഷ്യനെപ്പോലെ ചിന്തിക്കാനും പ്രവർത്തിക്കാനും യന്ത്രങ്ങളെ പഠിപ്പിക്കുക. ബിരുദവും പ്രോഗ്രാമിങ്ങിൽ താത്‌പര്യവുമുള്ളവർക്ക് പഠിക്കാം.

ഡേറ്റ സയൻസ് & അനലിറ്റിക്സ്
 

വിവിധ സ്രോതസ്സുകളിൽനിന്ന് ഒരേസമയം വൈവിധ്യമാർന്ന വിവരങ്ങൾ ശേഖരിച്ച് അവ ക്രോഡീകരിക്കുകയും വിശകലനംചെയ്യുകയും പെട്ടെന്ന് ഉപയോഗിക്കാവുന്ന രൂപത്തിലാക്കുകയും ചെയ്യുന്ന സാങ്കേതികവിദ്യ. എൻജിനിയറിങ്, മെഡിക്കൽ, ഐ.ടി., സ്പോർട്‌സ്, ഗതാഗതം, ഡിജിറ്റൽ മാർക്കറ്റിങ്, ഓട്ടോമൊബൈൽ മേഖലകളിൽ ഇത്തരം വിവരവിശകലനത്തിന് സാധ്യതയേറെയാണ്. പഠിക്കാൻ ബിരുദവും പ്രോഗ്രാമിങ്ങിൽ താത്‌പര്യവും വേണം.

ഫുൾസ്റ്റാക് ഡെവലപ്മെന്റ്
 

വെബ്‌സൈറ്റുമായി ബന്ധപ്പെട്ടുള്ള എല്ലാകാര്യങ്ങളും നിയന്ത്രിക്കുന്ന ആളാണ് ഫുൾ സ്റ്റാക് ഡെവലപ്പർ. എല്ലാവരും കാണുന്ന വെബ്‌പേജ് തയ്യാറാക്കുന്നതും അതിനെ അണിയിച്ചൊരുക്കുന്നതും ആപ്ലിക്കേഷൻ തയ്യാറാക്കുന്നതും ഇതിൽപ്പെടും. സെർവർ അഡ്മിനിസ്‌ട്രേഷൻ ചുമതല ഇതിൽ ഒന്നുമാത്രം. വെബ് ആപ്ലിക്കേഷൻ തയ്യാറാക്കുന്നതിലെ ഫ്രണ്ട് എൻഡും ബാക്ക് എൻഡും ഒരുപോലെ കൈകാര്യം ചെയ്യാനാകണം.

എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ ബിരുദമുള്ളവർക്ക് പഠിക്കാം. ഇതു ജയിക്കുന്നവർക്ക് ഏറെ തൊഴിൽസാധ്യതയുള്ള ബ്ലോക്ക് ചെയിൻ കോഴ്‌സ് സ്കോളർഷിപ്പോടെ കേരള ബ്ലോക്ക് ചെയിൻ അക്കാദമിയിൽ പഠിക്കാം.

ഇടപാടുകൾക്ക് വികേന്ദ്രീകൃത സ്വഭാവം നൽകുന്നതാണ് ബ്ലോക്ക് ചെയിൻ സാങ്കേതികവിദ്യ. വൻതോതിൽ റെക്കോഡുകൾ സൂക്ഷിച്ചുപരിപാലിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ ബ്ലോക്ക് ചെയിൻ സഹായിക്കും.

സൈബർ സെക്യൂരിറ്റി
 

അടുത്തകാലത്തുണ്ടായ വാനാക്രൈ ആക്രമണത്തെ അത്രപെട്ടെന്നൊന്നും സൈബർലോകം മറക്കില്ല. മിനിറ്റുകൾക്കുള്ളിലാണ് ഹാക്കർമാർ കംപ്യൂട്ടർ ശൃംഖലയിലേക്ക് നുഴഞ്ഞുകയറുന്നത്.

ഇന്റർനെറ്റ് ഉപയോഗിച്ചുള്ള സേവനങ്ങൾ കൂടിയതോടെ സുരക്ഷാഭീഷണിയും വർധിച്ചുവരുകയാണ്. കരുത്തേറിയ സൈബർ സെക്യൂരിറ്റി ഒരുക്കുകയാണ് ഇതിന് പോംവഴി. ഇതുതന്നെയാണ് കോഴ്‌സിന്റെ സാധ്യതയും. എൻജിനിയറിങ്/കംപ്യൂട്ടർ സയൻസ്/ സയൻസ് ബിരുദമുള്ളവർക്ക് പഠിക്കാം.

ഐ.സി.ടി. അക്കാദമി
 

ഇൻഫർമേഷൻ ആൻഡ് കമ്യൂണിക്കേഷൻ സാങ്കേതികവിദ്യയിൽ മികച്ച വിദ്യാഭ്യാസം നൽകാനും നൈപുണീശേഷി വികസിപ്പിക്കാനും കേരള സർക്കാരിന്റെയും പ്രമുഖ ഐ.ടി. കമ്പനികളുടെയും നേതൃത്വത്തിൽ തുടങ്ങിയ സംരംഭമാണ് തിരുവനന്തപുരത്തെ ഐ.സി.ടി. അക്കാദമി ഓഫ് കേരള. ഇൻഡസ്ട്രി ആവശ്യപ്പെടുന്ന രീതിയിലുള്ള പരിശീലനമാണ് പ്രത്യേകത.

വിവരങ്ങൾക്ക്‌: www.ictkerala.org | 0471- 2700811.

രജിസ്റ്റർചെയ്യാം
 

റോബോട്ടിക് പ്രോസസ് ഓട്ടോമേഷൻ, ഓഗ്‌മെന്റഡ്‌ /വെർച്വൽ റിയാലിറ്റി, ഡേറ്റ സയൻസ് ആൻഡ് അനലിറ്റിക്സ്, മെഷീൻ ലേണിങ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഫുൾ സ്റ്റാക് ഡെവലപ്പർ തുടങ്ങിയ കോഴ്‌സുകളിലേക്കുള്ള രജിസ്‌ട്രേഷൻ തുടങ്ങി.

Courtesy Mathrbhoomi

മാനേജ്മെന്റ് ഗവേഷണത്തിന് എൻ.എസ്. രാമസ്വാമി പ്രീഡോക്ടറൽ ഫെലോഷിപ്പ്25/02/2020


:മാനേജ്മെന്റ് മേഖലയിലെ ഗവേഷണത്തിന് നൽകുന്ന എൻ.എസ്. രാമസ്വാമി പ്രീഡോക്ടറൽ ഫെലോഷിപ്പിന് ബെംഗളൂരു ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് അപേക്ഷ ക്ഷണിച്ചു. ഒരുവർഷം ദൈർഘ്യമുള്ള അപ്രന്റിസ് പ്രോഗ്രാമാണ്.

ഏതെങ്കിലും വിഷയത്തിൽ മാസ്റ്റേഴ്സ് ബിരുദം, പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് ബിരുദം, സി.എ., ഐ.സി.ഡബ്ല്യു.എ., സി.എസ്. പോലുള്ള പ്രൊഫഷണൽ ബിരുദം, നാലുവർഷ/എട്ടുസെമസ്റ്റർ ബാച്ചിലർ ബിരുദം എന്നിവയിലൊന്ന് അംഗീകൃത സ്ഥാപനത്തിൽനിന്ന്‌ നേടിയവർക്ക് അപേക്ഷിക്കാം.

യോഗ്യതാപരീക്ഷയിൽ 50 ശതമാനം മാർക്കുണ്ടായിരിക്കണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷ www.iimb.ac.in/programmes/nsrpredoc വഴി മാർച്ച് 13 വൈകീട്ട് അഞ്ചുവരെ നൽകാം. അപേക്ഷാഫീസ് 500 രൂപ

Courtesy Mathrbhoomi

Q & A JEE main

ജെ.ഇ.ഇ. മെയിൻസ്‌ 2020 ഏപ്രിൽ പരീക്ഷയ്ക്ക് അപേക്ഷിച്ചു. നെറ്റ് ബാങ്കിങ് വഴി ഫീസടച്ചു. കൺഫർമേഷൻ പേജും ലഭിച്ചു. ഫീസിനുപുറമേ പ്രോസസിങ് ചാർജും ജി.എസ്.ടി.യും അടയ്ക്കണമെന്ന് ബുള്ളറ്റിനിൽ പറയുന്നു. പ്രോസസിങ് ചാർജും ജി.എസ്.ടി.യും ഇനി പ്രത്യേകമായി അടയ്ക്കണോ? എനിക്കു പരീക്ഷ എഴുതാൻ കഴിയുമോ?

-സ്നേഹ, കോഴിക്കോട്

യഥാർഥ ഫീസിനുപുറമേ പ്രോസസിങ് ചാർജ് ജി.എസ്.ടി. എന്നിവ ഫീസടയ്ക്കുന്നയാൾ നൽകണമെങ്കിൽ യഥാർഥ ഫീസിനൊപ്പം ആ തുകകൾ കൂടി ചേർത്തായിരിക്കും അന്തിമമായി അപേക്ഷാർഥി അടയ്ക്കേണ്ട യഥാർഥ തുക സ്‌ക്രീൽ തെളിയുക. ആ തുക അടച്ചാലേ പേമെന്റ് അംഗീകരിക്കപ്പെടുകയുമുള്ളൂ. എങ്കിൽ മാത്രമേ പേമെന്റ് സ്റ്റാറ്റസ് ‘ഒ.കെ’. എന്നു വരികയുള്ളു. തുക തെറ്റെങ്കിൽ പേമെന്റ് നിരാകരിക്കപ്പെടും.

പേമെന്റ് അംഗീകരിക്കപ്പെടുന്നവർക്കുമാത്രമേ കൺഫർമേഷൻ പേജിന്റെ പ്രിന്റ്ഔട്ട് എടുക്കാൻ കഴിയൂ. നിങ്ങൾക്ക് കൺഫർമേഷൻ പേജ് ലഭിച്ച സ്ഥിതിക്ക് നിങ്ങളടച്ച തുക ശരിയാണ്. കൂടുതൽ അടയ്ക്കേണ്ടതില്ല. തുക പ്രത്യേകം അടയ്ക്കാനും കഴിയില്ല.

കൺഫർമേഷൻ പേജ് ലഭിച്ചതിനാൽ പരീക്ഷ അഭിമുഖീകരിക്കുന്നതിന് തടസ്സമില്ല. അഡ്മിറ്റ് കാർഡ് ഡൗൺലോഡു ചെയ്തെടുക്കാവുന്ന ഘട്ടത്തിൽ അത് ഡൗൺലോഡുചെയ്തെടുക്കുക. അതിൽ സൂചിപ്പിച്ചിട്ടുള്ള പരീക്ഷാ കേന്ദ്രത്തിൽ അനുവദിക്കപ്പെട്ട സമയക്രമം അനുസരിച്ച് പരീക്ഷ അഭിമുഖീകരിക്കുക.

Courtesy Mathrbhoomi

എൻട്രൻസ്അപേക്ഷത്തീയതി നീട്ടി25/02/2020

Monday 24 February 2020

നാഷണൽ സ്കൂൾ ഓഫ് ഡ്രാമയിൽ ഡിപ്ലോമ25/02/2020

:ന്യൂഡൽഹിയിലെ നാഷണൽ സ്കൂൾ ഓഫ് ഡ്രാമ (എൻ.എസ്.ഡി) ഡ്രമാറ്റിക് ആർട്സ് ത്രിവത്സര ഡിപ്ലോമ പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലുള്ള സ്വയംഭരണ സ്ഥാപനമാണ് എൻ.എസ്.ഡി.

ഏതെങ്കിലും വിഷയത്തിൽ അംഗീകൃത സർവകലാശാലാ ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. ആറു തിയേറ്റർ സൃഷ്ടികളിലെങ്കിലും പങ്കെടുത്തിരിക്കണം. തെളിവായി സർട്ടിഫിക്കറ്റ്, ബ്രോഷർ, ലീഫ് ലെറ്റ്, ന്യൂസ് പേപ്പർ കട്ടിങ് തുടങ്ങിയവ അപേക്ഷയ്ക്കൊപ്പം നൽകണം. തിയേറ്റർ മേഖലയിലെ വൈദഗ്ധ്യം തെളിയിച്ചിട്ടുള്ള ഒരാളുടെ ശുപാർശ കത്തും നൽകണം. പ്രായം 1.7.2020 ന് 18-30.

അപേക്ഷ ഓൺലൈനായി ഫെബ്രുവരി 28 വരെ www.nsd.gov.in ൽ നൽകാം.

രണ്ടുഘട്ടമായി നടത്തുന്ന തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം പ്രാഥമിക സ്ക്രീനിങ്, ഒഡിഷൻ, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ ഉൾപ്പെടുന്നതാണ്. ചെന്നൈ, ബാംഗളൂർ എന്നിവ പരീക്ഷാ കേന്ദ്രങ്ങളാണ്. യോഗ്യത ലഭിച്ചാൽ ന്യൂ ഡൽഹിയിൽ നടത്തുന്ന നാലോ അഞ്ചോ ദിവസം ദൈർഘ്യമുള്ള വർക്ക്ഷോപ്പ് രൂപത്തിലുള്ള അന്തിമ സെലക്‌ഷൻ ടെസ്റ്റിൽ പങ്കെടുക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

Courtesy Mathrbhoomi

Sunday 23 February 2020

Mathrbhoomi Disha

Q and A Mathrbhoomi

കീം അപേക്ഷ നൽകുമ്പോൾ ഇ.ഡബ്ല്യു.എസ്. സംവരണം ലഭിക്കാൻ എപ്പോൾ, എങ്ങനെ, അപേക്ഷിക്കണം? ഇതിന്റെ മാനദണ്ഡങ്ങൾ എന്തെല്ലാമാണ്?

-അഖിൽ, കാസർകോട്

ജനറൽ കാറ്റഗറിയിൽപ്പെടുന്ന സാമ്പത്തികമായി പിന്നാക്കംനിൽക്കുന്ന വിഭാഗങ്ങൾക്ക് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻസ്- ഇ.ഡബ്ല്യു.എസ്.) 10 ശതമാനം സംവരണം നൽകുന്നതുമായി ബന്ധപ്പെട്ട മാനദണ്ഡങ്ങൾ കേരള സർക്കാരിന്റെ പേഴ്സണൽ ആൻഡ് അഡ്മിനിസ്ട്രേറ്റീവ് (റൂൾസ്) വകുപ്പിന്റെ 3.1.2020-ലെ (പി) 1/2020/പി ആൻഡ് എ.ആർ.ഡി. ഉത്തരവിൽ വിശദീകരിച്ചിട്ടുണ്ട് (കീം 2020 പ്രോസ്പക്ടസ് ക്ലോസ് 4.3).

ഈ ക്വാട്ടയിലേക്കു പരിഗണിക്കപ്പെടാൻ നിശ്ചിത മാതൃകയിൽ വില്ലേജ് ഓഫീസറിൽനിന്നാണ് സർട്ടിഫിക്കറ്റ് വാങ്ങേണ്ടത്. പ്രൊഫഷണൽ കോഴ്സ് പ്രവേശനത്തിനു നൽകേണ്ട സർട്ടിഫിക്കറ്റ് സംബന്ധിച്ച വിജ്ഞാപനം പിന്നീട് പ്രസിദ്ധപ്പെടുത്തുമെന്ന് അപേക്ഷ വിളിച്ചുകൊണ്ട് പുറപ്പെടുവിച്ച വിജ്ഞാപനത്തിൽ പ്രവേശന പരീക്ഷാ കമ്മിഷണർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ ഇ.ഡബ്ല്യു.എസ്. സംവരണത്തിനുള്ള സർട്ടിഫിക്കറ്റ് ഇപ്പോൾ അപ്‌ലോഡ് ചെയ്യേണ്ടതില്ല.

സർക്കാർ ഉത്തരവിലെ പ്രധാന വ്യവസ്ഥകൾ ഇവയാണ് *ജനറൽ വിഭാഗത്തിൽപ്പെടുന്ന നാലുലക്ഷം രൂപവരെ വാർഷിക കുടുംബവരുമാനമുള്ളവർക്കേ ഈ സംവരണത്തിന് അർഹതയുള്ളൂ *കുടുംബവരുമാനം കണക്കാക്കുമ്പോൾ ചില ഇനങ്ങൾ ഒഴിവാക്കും

*അപേക്ഷിക്കുന്ന വർഷത്തിനു തൊട്ടുതലേ സാമ്പത്തിക വർഷത്തെ വരുമാനമാണ് ഇതിനായി പരിഗണിക്കുക

*അപേക്ഷകന് ഗ്രാമപ്പഞ്ചായത്തിൽ രണ്ടരഏക്കറിലോ, മുനിസിപ്പാലിറ്റിയിൽ 75 സെന്റിലോ കോർപ്പറേഷനിൽ 50 സെന്റിലോ കൂടുതൽ കുടുംബ ഭൂസ്വത്ത് ഉണ്ടായിരിക്കരുത് *കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആകെ ഹൗസ് പ്ലോട്ട് മുനിസിപ്പാലിറ്റിയിൽ 20 സെന്റിലോ, കോർപ്പറേഷനിൽ 15 സെന്റിലോ കൂടുതൽ ആയിരിക്കരുത്. ഇതിന്റെയൊക്കെ വിശദാംശങ്ങൾക്ക് ബന്ധപ്പെട്ട സർക്കാർ ഉത്തരവുകൾ കാണേണ്ടതാണ്.

Courtesy Mathrbhoomi

കുട്ടികളുടെ ഇംഗ്ലീഷ് മെച്ചപ്പെടുത്താൻ ഇ-ക്യൂബ്


 

തിരുവനന്തപുരം: കുട്ടികളുടെ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം മെച്ചപ്പെടുത്താൻ കൈറ്റ് (കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ) ഇ-ക്യൂബ് എന്ന പദ്ധതി തയ്യാറാക്കും. പദ്ധതിക്ക് സർക്കാർ അംഗീകാരം നൽകി. ഇതിനായി സമഗ്ര ഇ-ലൈബ്രറി, ഇ-ലാംഗ്വേജ് ലാബ്, ഇ-ബ്രോഡ്കാസ്റ്റ് സംവിധാനങ്ങൾ ഒരുക്കും.

സമഗ്ര പോർട്ടൽവഴി ലോകനിലവാരമുള്ള ഇംഗ്ലീഷ് പുസ്തകങ്ങളുടെ ഡിജിറ്റൽ ലൈബ്രറി സജ്ജമാക്കും. ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലേക്ക് കുട്ടികളുടെ വായനതലം അനുസരിച്ച് ഇരുനൂറോളം പുസ്തകങ്ങൾ പോർട്ടലിൽ ലഭിക്കും.

രണ്ടാംഘട്ടത്തിൽ പഠനാനുഭവങ്ങൾ ഇ-ലാംഗ്വേജ് ലാബിന്റെ രൂപത്തിൽ ലഭ്യമാക്കും. ഓരോ കുട്ടിക്കും പഠനവേഗത്തിനനുസരിച്ച് ഇംഗ്ലീഷ് കേൾക്കാനും വായിക്കാനും സംസാരിക്കാനും ലാംഗ്വേജ് ലാബ് സോഫ്റ്റ്‌വേറിലൂടെ സാധിക്കും. പരസ്പരസമ്പർക്ക രീതിയിൽ ഇംഗ്ലീഷ് വിനിമയ കഴിവ് നേടിയെടുക്കാൻ കൈറ്റ് വിക്ടേഴ്‌സ് ചാനൽ പ്രയോജനപ്പെടുത്തുന്നതാണ് ഇ-ബ്രോഡ്കാസ്റ്റ് എന്ന മൂന്നാംഘട്ടം.

അടുത്ത അധ്യയനവർഷം പദ്ധതി നടപ്പാക്കും. ആശയ വിനിമയത്തിനുള്ള കഴിവുകൾക്കൊപ്പം ചിന്തകളും വികാരങ്ങളും വാമൊഴിയിലൂടെയും എഴുത്തിലൂടെയും ഇംഗ്ലീഷിൽ പ്രകടിപ്പിക്കാൻ ഇ-ക്യൂബ് അവസരമൊരുക്കുമെന്ന് കൈറ്റ് ചീഫ് എക്സിക്യുട്ടീവ് ഓഫീസർ കെ. അൻവർ സാദത്ത് പറഞ്ഞു.

Courtesy Mathrbhoomi

CMC Vellore Career @Manorama

പത്താംക്ലാസിൽ പഠിക്കുന്നു. സൈക്കോളജി പഠിക്കാനാണ് താത്‌പര്യം. എന്താണ് ചെയ്യേണ്ടത് ?- ദേവകി, എറണാകുളം

https://english.mathrubhumi.com/education/help-desk /ask-expert
 

പത്താംക്ലാസിനുശേഷം പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിക്കാൻ താത്‌പര്യമുണ്ടെങ്കിൽ സൈക്കോളജി ഒരു ഓപ്ഷണൽ വിഷയമായി പഠിക്കാവുന്ന സ്ട്രീമുകൾ കേരള ഹയർ സെക്കൻഡറി സ്കൂളുകളിൽ ഉണ്ട്. സയൻസ് സ്ട്രീമിൽ, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവയ്ക്കൊപ്പവും സയൻസ് ഇതര സ്ട്രീമിൽ (i) സോഷ്യോളജി, സോഷ്യൽവർക്ക്, ഗാന്ധിയൻ സ്റ്റഡീസ് (ii) ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ് (iii) സോഷ്യോളജി, സോഷ്യൽവർക്ക്, സ്റ്റാറ്റിസ്റ്റിക്സ് (iv) ജേണലിസം, ഇംഗ്ലീഷ് ലിറ്ററേച്ചർ, കമ്യൂണിക്കേറ്റിവ് ഇംഗ്ലീഷ് എന്നിവയ്ക്കൊപ്പവും സൈക്കോളജി നാലാം ഓപ്ഷണലായുള്ള കോംബിനേഷൻ പ്ലസ് ടു തലത്തിൽ ലഭ്യമാണ്. ഇതുള്ള സ്കൂളുകളുടെ പട്ടിക http://hscap.kerala.gov.in/ ൽ കാണാം. ഇതിൽ താത്‌പര്യമുള്ള ഗ്രൂപ്പെടുത്ത് പ്ലസ് ടു ജയിച്ചശേഷം ബി.എസ്‌സി സൈക്കോളജി പ്രവേശനത്തിന് ശ്രമിക്കാം.

പക്ഷേ, ഡിഗ്രിതലത്തിൽ മുഖ്യവിഷയമായി സൈക്കോളജി പഠിക്കാൻ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിരിക്കണമെന്ന് വ്യവസ്ഥയില്ല. ഏതു സ്ട്രീമിൽ, ഏതു വിഷയങ്ങൾ ഓപ്ഷണൽ ആയി പഠിച്ചശേഷവും സൈക്കോളജി ബിരുദ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. പക്ഷേ, പ്ലസ്ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് സൈക്കോളജി ബിരുദ പ്രോഗ്രാം പ്രവേശനത്തിനുള്ള റാങ്ക്പട്ടിക തയ്യാറാക്കുമ്പോൾ വെയ്റ്റേജ് ലഭിക്കും.

കേരള സർവകലാശാലയിലെ ബി.എസ്‌സി. സൈക്കോളജി പ്രവേശന റാങ്ക്പട്ടിക തയ്യാറാക്കുമ്പോൾ ഹയർസെക്കൻഡറിയിലെ മൊത്തംമാർക്കിനൊപ്പം സൈക്കോളജിക്കു കിട്ടിയ മാർക്കിന്റെ 15 ശതമാനംകൂടി ചേർക്കും. പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചിട്ടില്ലെങ്കിൽ മാത്തമാറ്റിക്സ്/ബയോളജിയുടെ മാർക്കിന്റെ (കൂടുതൽ മാർക്കുള്ളതിന്റെ) 10 ശതമാനം വെയ്റ്റേജായി ലഭിക്കും. അതിനാൽ ഡിഗ്രി പ്രവേശനത്തിൽ പ്ലസ് ടു തലത്തിൽ സൈക്കോളജി പഠിച്ചവർക്ക് അല്പം കൂടുതൽ പ്രവേശനസാധ്യതയുണ്ട്.

ബനാറസ് ഹിന്ദു സർവകലാശാല: യു.ജി., പി.ജി. പ്രവേശനം


 

അപേക്ഷ ഫെബ്രുവരി 29-നകം

: ബനാറസ് ഹിന്ദു സർവകലാശാല (ബി.എച്ച്.യു.) വാരണാസി, അണ്ടർ ഗ്രാജുവേറ്റ്, പോസ്റ്റ് ഗ്രാജുവേറ്റ് പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

• അണ്ടർ ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (യു.ഇ.ടി): ഇതിന്റെ പരിധിയിൽ വരുന്ന പ്രോഗ്രാമുകൾ: യു.ഇ.ടി.യിൽ പ്ലസ് ടു പൊതുവായി യോഗ്യതയായുള്ളവ (പ്ലസ് ടു തലത്തിൽ പഠിച്ചിരിക്കേണ്ട വിഷയങ്ങളിൽ മാറ്റമുണ്ടാകും): ബി.എ. (ഓണേഴ്സ്): ആർട്സ്, സോഷ്യൽ സയൻസസ്, ബി.എസ്‌സി. (ഓണേഴ്സ്): മാത്തമാറ്റിക്സ് ഗ്രൂപ്പ്, ബയോളജി ഗ്രൂപ്പ്; ബി.കോം. (ഓണേഴ്സ്), ബി.കോം. (ഓണേഴ്സ്) ഫിനാൻഷ്യൽ മാർക്കറ്റ് മാനേജ്മെന്റ്; ബി.എസ്‌സി (അഗ്രിക്കൾച്ചർ); ബാച്ചിലർ ഓഫ് വെറ്ററിനറി സയൻസ് ആൻഡ് ആനിമൽ ഹസ്ബൻഡ്രി; ബി.എ.എൽ.എൽ.ബി. (ഓണേഴ്സ്); ബി.പി.എ: ഇൻസ്ട്രുമെന്റൽ, ഡാൻസ്, വോക്കൽ; ബി.എഫ്.എ.; ശാസ്ത്രി (ഓണേഴ്സ്); ബാച്ചിലർ ഓഫ് വൊക്കേഷൻ: റിട്ടെയിൽ ആൻഡ് ലോജിസ്റ്റിക്സ് മാനേജ്മെന്റ്, ഹോസ്പിറ്റാലിറ്റി ആൻഡ് ടൂറിസം മാനേജ്മെന്റ്, ഫാഷൻ ഡിസൈനിങ് ആൻഡ് ഇവന്റ് മാനേജ്മെന്റ്, മോഡേൺ ഓഫീസ് മാനേജ്മെന്റ്, ഫുഡ് പ്രൊസസിങ് ആൻഡ് മാനേജ്മെന്റ്, മെഡിക്കൽ ലബോറട്ടറി ടെക്നോളജി.

 യു.ഇ.ടി.യിൽ, ബിരുദം യോഗ്യതയായി വരുന്ന പ്രോഗ്രാമുകൾ: ബാച്ചിലർ ഓഫ് ഫിസിക്കൽ എജ്യുക്കേഷൻ; ബാച്ചിലർ ഓഫ് ലോ (എൽ.എൽ.ബി.); ബി.എഡ്.: ലാംഗ്വേജ്, സയൻസസ്, മാത്തമാറ്റിക്‌സ്, സോഷ്യൽസയൻസസ്, കൊമേഴ്സ്, സ്പെഷ്യൽ എജ്യുക്കേഷൻ (വിഷ്വലി ഇംപെയേർഡ്, ഹിയറിങ് ഇംപെയേർഡ്) പ്രോഗ്രാമുകളിലെ പ്രവേശനം ഏപ്രിൽ/മേയ് മാസങ്ങളിൽ നടത്തുന്ന കംപ്യൂട്ടർ അധിഷ്ഠിത പരീക്ഷവഴിയാകും. വിവരങ്ങൾക്ക്: http://bhuonline.in/ൽ

• പോസ്റ്റ് ഗ്രാജുവേറ്റ് എൻട്രൻസ് ടെസ്റ്റ് (പി.ഇ.ടി): വിവിധ വിഷയങ്ങളിലെ എം.എ., എം.എസ്‌സി., എം.എസ്‌സി. (അഗ്രിക്കൾച്ചർ), എം.ടെക്., എം.എസ്‌സി./എം.ടെക്., മാസ്റ്റർഓഫ് അഗ്രി ബിസിനസ് മാനേജ്മെന്റ്, എം.എഫ്.എ., എം.പി.എ., എം.ബി.എ., എം.എഡ്., എം.എഡ്. സ്പെഷ്യൽ എജ്യുക്കേഷൻ (വി.ഐ.), മാസ്റ്റർഓഫ് ട്രാവൽ ആൻഡ് ടൂറിസം മാനേജ്മെന്റ്, മാസ്റ്റർഓഫ് ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസ്, മാസ്റ്റർഓഫ് ഫിസിക്കൽ എജ്യുക്കേഷൻ, മാസ്റ്റർ ഓഫ് ​േപഴ്സണൽ മാനേജ്മെന്റ് ആൻഡ് ഇൻഡസ്ട്രിയൽ റിലേഷൻസ്, എം.കോം., എൽഎൽ.എം., മാസ്റ്റർഓഫ് വൊക്കേഷൻ, ആചാര്യ.

രണ്ടുപരീക്ഷകൾക്കും എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. സ്പെഷ്യൽ കോഴ്സുകളിലെ പ്രവേശനത്തിനും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. അപേക്ഷ http://bhuonline.in/ വഴി ഫെബ്രുവരി 29- നകം നൽകണം.


Courtesy: Mathrbhoomi

Friday 21 February 2020

Career

ഇന്റേണലിന്റെ മിനിമംമാർക്ക്

ഒഴിവാക്കൽഎൻജിനീയറിങ്ങിൽ നടപ്പായി; മെഡിക്കലിൽ അപ്രായോഗികം
 

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളും ഒഴിവാക്കി

ടി.ജി. ബേബിക്കുട്ടി

തിരുവനന്തപുരം

: ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിൽ ഇന്റേണൽ അസസ്‌മെന്റിന് മിനിമംമാർക്ക് വേണമെന്ന നിബന്ധന മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടുത്തവർഷം നടപ്പാവില്ല. സാങ്കേതിക സർവകലാശാലയ്ക്കു പിന്നാലെ കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളും മിനിമംമാർക്ക് നിബന്ധന ഉപേക്ഷിച്ചു.

കേരള, എം.ജി. സർവകലാശാലകളുടെ അക്കാദമിക് കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന നിർദേശം ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകി. ഇതോടെ, ആരോഗ്യ സർവകലാശാല ഒഴികെ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും അടുത്ത അധ്യയനവർഷത്തോടെ തീരുമാനം നടപ്പാവും.

മെഡിക്കൽ, ഡെന്റൽ, ആയുർവേദ, ഹോമിയോ, നഴ്‌സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളാണ് ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ളത്. ഇതിൽ പാരാമെഡിക്കൽ ഒഴികെയുള്ള കോഴ്‌സുകളെല്ലാം മെഡിക്കൽ കൗൺസിൽപോലുള്ള കേന്ദ്ര കൗൺസിലുകളുടെ മാർഗനിർദേശപ്രകാരമാണു നടത്തുന്നത്.

പലതിനും ഇന്റേണൽ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വേണമെന്ന് കൗൺസിലുകൾതന്നെ നിർദേശിച്ചിട്ടുമുണ്ട്. അതു പാലിക്കാതിരുന്നാൽ കോഴ്‌സിനുശേഷം ഈ കൗൺസിലുകളുടെ അംഗീകാരം ലഭിക്കാൻ തടസ്സമുണ്ടാകും.

ഇതുതന്നെയാണ് സംസ്ഥാനസർക്കാരിന്റെ നിർദേശം ആരോഗ്യ സർവകലാശാലയിലെ കോഴ്‌സുകളിൽ നടപ്പാക്കാനുള്ള തടസ്സവും. കേന്ദ്ര കൗൺസിലുകൾക്കു മനംമാറ്റമുണ്ടാകാതെ ഇതു നടപ്പാക്കാനുമാവില്ല.

ഇന്റേണൽ മാർക്കിന്റെ പേരിൽ ചില അധ്യാപകർ വിദ്യാർഥികളെ വേട്ടയാടുന്നുവെന്ന പരാതികളുയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ വീണ്ടുവിചാരത്തിനു മുതിർന്നത്.

വിദ്യാഭ്യാസരംഗം

 
കരകൗശല രൂപകല്പനാ മേഖലയിൽ ബിരുദം, പി.ജി., വൊക്കേഷൻ കോഴ്സുകൾ
അലിഗഢ്‌: അപേക്ഷത്തീയതി 29വരെ നീട്ടി

പെരിന്തൽമണ്ണ: അലിഗഢ്‌ മുസ്‌ലിം സർവകലാശാലയുടെ വിദൂരവിദ്യാഭ്യാസ കോഴ്‌സുകളിലേക്ക് അപേക്ഷ സ്വീകരിക്കുന്ന തീയതി 29വരെ നീട്ടി.

എം.കോം, ബി.കോം, ബി. എഎസ്‌സി. കംപ്യൂട്ടർസയൻസ്, ബി.എൽ.ഐ.എസ്, പ്ലസ്ടു കോഴ്‌സുകൾ, പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം, ഗൈഡൻസ് ആൻഡ്‌ കൗൺസലിങ്, കംപ്യൂട്ടർ പ്രോഗ്രാമിങ്, മാർക്കറ്റിങ് മാനേജ്‌മെന്റ്, ട്രാവൽ ആൻഡ്‌ ടൂറിസം മാനേജ്‌മെന്റ്, ഫോറിൻ ലാംഗ്വേജസ് തുടങ്ങിയ പി.ജി. ഡിപ്ലോമ കോഴ്‌സുകൾ, സർട്ടിഫിക്കറ്റ് ഇൻ ഇൻഫർമേഷൻ ടെക്‌നോളജി, ഹാർഡ്‌വെയർ ആൻഡ്‌ നെറ്റ് വർക്കിങ് ടെക്‌നോളജി തുടങ്ങിയ സർട്ടിഫിക്കറ്റ് കോഴ്‌സുകളിലേക്കും 29 വരെ അപേക്ഷിക്കാം.

വിവരങ്ങൾക്ക് www.cdeamu.ac.in , 9142111466, 9947755458

ഉന്നതവിദ്യാഭ്യാസ കൗൺസിൽസ്കോളർഷിപ്പ് പുതുക്കാം

തിരുവനന്തപുരം: സംസ്ഥാന ഉന്നതവിദ്യാഭ്യാസ കൗൺസിലിന്റെ സ്കോളർഷിപ്പുകൾ പുതുക്കി നൽകുന്നതിന് അപേക്ഷിക്കാം. വിശദവിവരങ്ങൾ www.kshec.kerala.gov.in എന്ന വെബ്‌സൈറ്റിൽ.

ഡോ.എസ്. രാജൂകൃഷ്ണൻ

:ജയ്‌പുരിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ്സ് ആൻഡ് ഡിസൈനിൽ (ഐ.ഐ.സി.ഡി.) കരകൗശലമേഖലയിലെ രൂപകല്പനയുമായി ബന്ധപ്പെട്ട പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം. യു.ജി., പി.ജി. കോഴ്സുകൾക്ക് രാജസ്ഥാൻ ഐ.എൽ.ഡി.സ്കിൽസ് സർവകലാശാലയുടെ അഫിലിയേഷനുണ്ട്.

നാലുവർഷമാണ് ബാച്ചിലർതല ഇന്റഗ്രേറ്റഡ് പ്രോഗ്രാം. ഒരുവർഷത്തെ സർട്ടിഫിക്കറ്റ് ഇൻ ഫൗണ്ടേഷൻ പ്രോഗ്രാം ഫോർ ഡിസൈൻ (സി.എഫ്.പി.ഡി), മൂന്നുവർഷത്തെ ബാച്ചിലർ ഓഫ് വൊക്കേഷൻ പ്രോഗ്രാം എന്നിവ ഉൾപ്പെട്ടതാണ് ഇത്. സോഫ്‌റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റിരിയൽ ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. അംഗീകൃത പ്ലസ്ടു ജയിച്ചവർക്ക് അപേക്ഷിക്കാം.

പ്ലസ്ടു ജയിച്ചവർക്കായി അഞ്ചുവർഷത്തെ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്സ് (മാസ്റ്റർ ഓഫ് വൊക്കേഷൻ-എം.വൊക്) പ്രോഗ്രാമും ഉണ്ട്. ഇതിലും മേൽപറഞ്ഞ സ്പെഷ്യലൈസേഷനുകളുണ്ട്. നാലുവർഷത്തെ ബി.വോക് കോഴ്സും തുടർന്ന് ഒരുവർഷം ദൈർഘ്യമുള്ള എം.വൊക് കോഴ്സുംകൂടി ഉൾപ്പെടുന്നതാണ് ഈ പ്രോഗ്രാം.

പി.ജി.തലത്തിൽ രണ്ടുവർഷത്തെ മാസ്റ്റർഓഫ് വൊക്കേഷൻ(എം.വൊക്) പ്രോഗ്രാമിൽ സോഫ്‌റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റിരിയൽ ഡിസൈൻ എന്നീ സ്പെഷ്യലൈസേഷനുകളുണ്ട്. ഡിസൈൻ, ആർക്കിടെക്ചർ ബിരുദധാരികൾക്ക് അപേക്ഷിക്കാം.

ഡിസൈൻ, ആർക്കിടെക്ചർ എന്നിവയൊഴികെയുള്ള മേഖലകളിലെ ബിരുദധാരികൾക്ക് മൂന്നുവർഷം ദൈർഘ്യമുള്ള സോഫ്‌റ്റ്‌ മെറ്റീരിയൽ ഡിസൈൻ, ഹാർഡ് മെറ്റീരിയൽ ഡിസൈൻ, ഫയേർഡ് മെറ്റിരിയൽ ഡിസൈൻ, എന്നീ സ്പെഷ്യലൈസേഷനുകളുള്ള മാസ്റ്റർ ഓഫ് വൊക്കേഷൻ (എം.വൊക്) പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. ഇതിൽ ഒരുവർഷത്തെ പി.ജി. ഫൗണ്ടേഷൻ പ്രോഗ്രാം പൂർത്തിയാക്കി രണ്ടുവർഷത്തെ എം.വൊക് പ്രോഗ്രാമിലേക്ക് പ്രവേശിക്കാം.

തിരഞ്ഞെടുപ്പ്: ഏപ്രിൽ 12-നാണ് ഐ.ഐ.സി.ഡി. പ്രവേശനപരീക്ഷ. രണ്ടുഭാഗമായാണ് പരീക്ഷ. ജനറൽ അവയർനസ്, ക്രിയേറ്റിവിറ്റി ആൻഡ് പെർസെപ്ഷൻ ടെസ്റ്റ് ഉൾപ്പെടുന്നതാണ് പാർട് എ. ചെന്നൈ, ഹൈദരാബാദ് എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഷോർട്‌ലിസ്റ്റ് ചെയ്യപ്പെടുന്നവർക്ക് മെറ്റീരിയൽ, കളർ ആൻ‍ഡ് കൺസപ്ച്വൽ ടെസ്റ്റ്, പേഴ്സണൽ ഇന്റർവ്യൂ എന്നിവ ഉൾപ്പെടുന്നതായിരിക്കും പാർട് ബി.

അപേക്ഷ മാർച്ച് 20-ന് വൈകീട്ട് നാലിനകം https://www.iicd.ac.in/admission.php ൽ നൽകാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് വെബ്സൈറ്റ് കാണുക.

ബി.എ.എം.എസ്. ബിരുദമുള്ളവർക്ക് കേരളത്തിൽ എം.ബി.ബി.എസിന് സീറ്റ് സംവരണം ഉണ്ടോ?

-നിലീന, ആലപ്പുഴ

കേരളത്തിലെ സർവകലാശാലകൾ അംഗീകരിച്ച ആയുർവേദ ബിരുദമുള്ളവർക്ക് കേരളത്തിലെ സർക്കാർ മെഡിക്കൽ കോളേജുകളിൽ എം.ബി.ബി.എസിന് ഏഴുസീറ്റ് സംവരണം ചെയ്തിട്ടുണ്ട്. തിരുവനന്തപുരം, ആലപ്പുഴ, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, മഞ്ചേരി, എറണാകുളം എന്നീ സർക്കാർ മെഡിക്കൽ കോളേജുകളിലാണ് ഒരുസീറ്റുവീതം നീക്കിവച്ചിരിക്കുന്നത്.

കേരളത്തിലെ എൻട്രൻസ് കമ്മിഷണറേറ്റ് ആണ് ഇതിലേക്ക് അലോട്ട്മെന്റ് നടത്തുക. 2020-ലെ കീം പ്രോസ്‌പെക്ട്‌സിൽ ക്ലോസ് 5.2.7-ൽ ഈ വ്യവസ്ഥ കാണാം. ക്ലോസ് 6 പ്രകാരമുള്ള അർഹതയ്ക്കു വിധേയമാണിത്. നീറ്റ് യു.ജി. 2020 റാങ്ക്/സ്കോർ അടിസ്ഥാനത്തിലുള്ള കേരള സംസ്ഥാന മെഡിക്കൽറാങ്ക് പട്ടികയനുസരിച്ചാണ് സീറ്റ് അനുവദിക്കുക.

2020-ലെ പ്രവേശനത്തിൽ ഈ സീറ്റിലേക്കു പരിഗണിക്കപ്പെടാൻ നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ച് യോഗ്യത നേടണം. കേരള പ്രവേശന പരീക്ഷാ കമ്മിഷണർക്ക് യഥാസമയം അപേക്ഷിക്കണം. ഈ വർഷത്തെ കീം അപേക്ഷ ഫെബ്രുവരി 25 വരെ നൽകാം. അപേക്ഷയുടെ ഭാഗമായി ബിരുദ സർട്ടിഫിക്കറ്റ് ഇന്റേൺഷിപ് സർട്ടിഫിക്കറ്റ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നിവ അപ്‌ലോഡ് ചെയ്യണം. റാങ്ക് പട്ടിക പ്രസിദ്ധപ്പെടുത്തിയ ശേഷം ഈ കാറ്റഗറിയിൽ ഉൾപ്പെടാൻ യോഗ്യത നേടിയവരുടെ പട്ടികയും പ്രസിദ്ധപ്പെടുത്തും. അതിന്റെ അടിസ്ഥാനത്തിലാണ് അലോട്ട്മെന്റ്.

നീറ്റ് യു.ജി. 2020-ന് അപേക്ഷിച്ചിട്ടില്ലെങ്കിൽ എൻട്രൻസ് കമ്മിഷണർക്ക് അപേക്ഷിച്ചാലും ഈ വർഷത്തെ റാങ്കിങ്ങിനായി പരിഗണിക്കില്ല.

Wednesday 19 February 2020

Career Manorama

List of Scholarships [BS/MS/PHD]

Fully Funded Scholarships

the USA, Australia, Germany, China, Turkey, South Korea, UK, Malaysia, New Zealand, Norway, Poland

1) Korean Government Scholarship 2020 [Fully Funded]

Link: https://bit.ly/3buSdEg


2) New Zealand Government Scholarship 2020 [Fully Funded]

Link: https://bit.ly/2OYA0FA


3) USA Scholarship 2020 [Fully Funded]

Link: https://bit.ly/39e73gu


4) Australia Awards Scholarships 2020 [Fully Funded]

Link: https://bit.ly/3aZ30Xa


5) 12,00 Scholarships in Germany (Funded)

Link: https://bit.ly/2unxjps


6) Turkish Government Scholarship 2020 [Fully Funded]

Link: https://bit.ly/2T7BznC


7) Nanjing University Scholarship 2020 in China [Fully Funded]

Link: https://bit.ly/2ukoxbQ


Islamic Development Bank Scholarship 2020 [Fully Funded]

Link: https://bit.ly/2tzPDeT


9) Poland Government Scholarship 2020 (Funded)

Link: https://bit.ly/2OWNlOR


10) Ireland Government Scholarship 2020 (Fully Funded)

Link: https://bit.ly/2ORUtvD


11) DAAD Scholarship 20

Q and A : Mathrbhoomi

എൻ.ഐ.ടി., ഐ.ഐ.ടി. പ്രവേശനത്തിന് അപേക്ഷാർഥിക്ക് പ്ലസ്ടു തലത്തിൽ 75 ശതമാനം മാർക്ക് ഉണ്ടായിരിക്കുകയോ, അപേക്ഷാർഥി ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെടുകയോ ചെയ്യണമെന്ന വ്യവസ്ഥ കണ്ടു. ഇരുപതാം പെർസന്റൈൽ എന്നത് എന്താണ് ? അത്, എത്രയെന്ന് എങ്ങനെ അറിയാൻ കഴിയും ?

- വിഷ്ണു, ആലപ്പുഴ

ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ. - മെയിൻ/അഡ്വാൻസ്ഡ്) റാങ്ക് പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ച് വിഷയങ്ങൾക്ക് മൊത്തത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിലേ (പട്ടിക/ഭിന്നശേഷിക്കാർക്ക് 65 ശതമാനം) അലോട്ട്മെന്റ് കിട്ടിയാലും പ്രവേശനം നൽകുകയുള്ളൂ. ഈ മാർക്ക് ഇല്ലെങ്കിൽ വിദ്യാർഥി തന്റെ ബോർഡ് പരീക്ഷയിൽ തന്റെ കാറ്റഗറിയിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നാലും മതി. 75 ശതമാനത്തിൽ (500-ൽ 375/325) താഴെ മാർക്കുണ്ടെങ്കിലേ രണ്ടാം അർഹതാ വ്യവസ്ഥയെപ്പറ്റി ആലോചിക്കേണ്ടതുള്ളൂ.

യോഗ്യതാപരീക്ഷ എഴുതിയവരുടെ അഞ്ച് വിഷയങ്ങളിലെ മൊത്തം മാർക്ക് പരിഗണിക്കുമ്പോൾ ഏതു മൊത്തം മാർക്കിനു തുല്യമോ, മുകളിലോ ആണ് മുന്നിലെത്തുന്ന 20 ശതമാനം പേരുടെയും മൊത്തം മാർക്ക് വരുന്നത്, ആ മാർക്കാണ് ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് മാർക്ക്.

പരീക്ഷ എഴുതിയവരിൽ മുന്നിലെത്തിയ 20 ശതമാനം പേരെ പരിഗണിക്കുമ്പോൾ അവർക്ക് 500-ൽ 470 മാർക്കോ കൂടുതൽ മാർക്കോ ഉണ്ടെങ്കിൽ ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് മാർക്ക് 470 (94 ശതമാനം) ആയിരിക്കും. അങ്ങനെയെങ്കിൽ മൊത്തം 470 മാർക്കോ അതിൽ കൂടുതൽ മാർക്കോ ഉള്ളവർക്ക് ഈ വ്യവസ്ഥപ്രകാരം പ്രവേശന അർഹത കിട്ടും. കാറ്റഗറി അനുസരിച്ച് കട്ട് ഓഫിൽ മാറ്റമുണ്ടാകും.

ഓരോ ബോർഡിന്റെയും ഈ കട്ട് ഓഫ് മാർക്ക്: വർഷം, കാറ്റഗറി തിരിച്ച്, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ജെ.ഇ.ഇ. പ്രവേശന പ്രക്രിയാ വേളയിൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്‌.ഇ.) 12-ാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ വിഭാഗക്കാർക്ക് മുൻ വർഷങ്ങളിലെ എൻ.ഐ.ടി. വിഭാഗത്തിലെ ഈ കട്ട് ഓഫ് ഇപ്രകാരമായിരുന്നു: ഓപ്പൺ/ജനറൽ: 2019 - 418, 2018 - 432, 2017 - 431. ഒ.ബി.സി: 405, 423, 420. എസ്.സി: 382, 405, 400. എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾ: 355, 388, 385.

അവധിക്കാലം ആകാശത്തിന്റെ അറിവുകൾക്കൊപ്പം


ശാസ്​ത്രം, ബഹിരാകാശ ഗവേഷണം എന്നിവയിലെല്ലാം താൽപര്യമുള്ള നമ്മുടെ മക്കൾക്ക്​ ഇൗ അവധിക്കാലത്ത്​ ഒരു മികച്ച അവസരം...

 ​ഐ.എസ്​.ആർ.ഒ ഒരുക്കുന്ന *യുവിക* എന്ന വേനൽ കാല ക്യാമ്പിലേക്ക്​ ഒമ്പതാം ക്ലാസിനു മുകളിൽ പഠിക്കുന്ന മക്കൾക്കാണ് പങ്കെടുക്കാനാവുക...

 *മെയ്​ 11 മുതൽ 22 വരെ* നടക്കുന്ന ക്യാമ്പിൽ പങ്കെടുക്കാൻ ഇൗ മാസം 24നകം അപേക്ഷിക്കണം...

*അഹ്​മദാബാദ്​, ബാംഗ്ലൂർ, ഷില്ലോങ്​, തിരുവനന്തപുരം* എന്നീ സെൻററുകളിൽ നടക്കുന്ന ക്യാമ്പിന്​ പോകുന്നതിന് എ.സി ട്രെയിൻ ടിക്കറ്റ്​, താമസ ചെലവ്​, ഭക്ഷണം, മറ്റ്​ വസ്​തുക്കൾ ഇവയുടെ ചിലവുകളെല്ലാം ​ഐ.എസ്​.ആർ.ഒ വഹിക്കും...

താത്പര്യമുള്ളവർ പങ്കെടുക്കുക...
  
https://www.isro.gov.in/update/22-jan-2020/young-scientist-programme-2020   എന്ന ലിങ്ക്​ മുഖേനെ ഇപ്പോൾ തന്നെ അപേക്ഷിക്കുക...

എട്ടാം ക്ലാസിൽ നല്ല മാർക്കുള്ളവർക്ക്​, ജില്ലാ/സംസ്​ഥാന കലാകായിക മത്സരങ്ങളിൽ സമ്മാനം ലഭിച്ചവർക്ക്​, എൻ.സി.സി,സ്​കൗട്ട്​ എന്നിവയിൽ അംഗമായവർക്ക്, പഞ്ചായത്ത്​, ഗ്രാമീണ മേഖലകളിലെ സ്​കൂളുകളിൽ പഠിക്കുന്നവർ എന്നിവർക്ക് മുൻതൂക്കം ലഭിക്കും.​..

(Msg forwaded as recd)

CMC Vellore MBBS Application started: Last date March 26


https://admissions.cmcvellore.ac.in/

▪The Directorate of Medical Education (DME), Tamil Nadu is responsible for admission to CMC Vellore MBBS 2020 admission. '

▪In order to register for CMC Vellore NEET admissions, candidates need to fill the application form released by CMC Vellore. 

▪The last date for filling CMC Vellore MBBS 2020 application form is March 26, 

▪while the due date for submission of relevant documents is April 2, 2020. 

▪Eligible candidates who will appear and qualify for the National Eligibility cum Entrance Test ( NEET ) entrance exam 2020 will be eligible to apply for CMC Vellore MBBS admission 2020. 

▪All the registered applicants will also be required to fill the counselling form released by DME, Tamil Nadu for admission to 100 MBBS seats offered in CMC. (Open Seat 16, Minority Seat: 74, Staff Quota: 10)

▪Appoximate fees of the Admission year for MBBS : Rs.48,330/-

▪After the release of NEET 2020 scores on June 4, registered candidates have to login to enter their result details such as marks obtained, All India Rank and other asked information. On the basis of details mentioned, the authority will prepare the merit list of CMC Vellore MBBS 2020. The rank list will mention the state merit rank, roll numbers, marks and other counselling details.

▪According to the state merit rank, eligible students will be called for CMC Vellore MBBS counselling 2020, which will be conducted by DME, Tamil Nadu. Candidates have to report at CMC Vellore MBBS 2020 admission venue as per their schedule and rank.

▪ *The printout of filled in application forms of CMC Vellore MBBS 2020 along with requisite documents should be send to the following address on or before the last date.*
The Secretary, 
Selection Committee
162, Periyar E.V.R. High Road, Kilpauk, Chennai, PIN: 600 010

▪▪▪▪▪▪▪
*DISHA NEET / KEAM UG 2020 Online Helpline*: Click Here
https://wa.me/919447709121

▪▪▪▪▪▪▪
*DISHA_Careers*
#Thalassery, Kannur Dt., Kerala#
*_Medical Admission Guidance Service_*
*0490 2344141*
*9447709121*

▪NEET / KEAM :
UG/ PG MEDICAL/ DENTAL 2020 
▪Online Application Procedure 
▪ Medical Admission Counselling Process 
▪ Medical Seat Matrix  
▪Merit,  Management, NRI Seat

പ്രൊഫഷണൽ കോഴ്സ് പ്രവേശനം: കായികതാരങ്ങൾക്ക് അപേക്ഷിക്കാം20/02/2020


: സംസ്ഥാനത്തെ എൻജിനിയറിങ്, മെഡിക്കൽ, ആയുർവേദ, ഹോമിയോപതിക്, അഗ്രികൾച്ചറൽ കോളേജുകളിൽ കായിക താരങ്ങൾക്കായി സംവരണം ചെയ്ത സീറ്റുകളിൽ സംസ്ഥാന സ്പോർട്‌സ് കൗൺസിൽ അപേക്ഷ ക്ഷണിച്ചു. 2020-ലെ പ്രൊഫഷണൽ ഡിഗ്രി കോഴ്‌സ് പ്രോസ്‌പെക്ടസ് പ്രകാരം പ്രവേശന പരീക്ഷാ കമ്മിഷണർ നിർദേശിച്ച യോഗ്യതയുള്ള കായികതാരങ്ങൾ കമ്മിഷണർക്ക് സമർപ്പിക്കുന്ന അപേക്ഷയുടെ പകർപ്പ്, കായികനേട്ടങ്ങളുടെ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് ഉൾപ്പെടെ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിലിൽ അപേക്ഷ നൽകണം

2018 ഏപ്രിൽ ഒന്നു മുതൽ 2020 മാർച്ച് 31 വരെയുള്ള കാലയളവിൽ കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളിൽ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന ജൂനിയർ/ യൂത്ത് മത്സരങ്ങളിൽ പങ്കെടുത്ത് മൂന്നാംസ്ഥാനം കരസ്ഥമാക്കൽ, റവന്യൂ ജില്ലയെ പ്രതിനിധീകരിച്ച് സംസ്ഥാന സ്കൂൾ ചാമ്പ്യൻഷിപ്പിൽ പങ്കെടുത്ത് മൂന്നാം സ്ഥാനം കരസ്ഥമാക്കൽ എന്നിവയാണ് കുറഞ്ഞ യോഗ്യത. പ്രസ്തുത വർഷങ്ങളിൽ സ്പോർട്‌സ് രംഗത്തെ പ്രാവീണ്യം തെളിയിച്ചിട്ടുള്ള സർട്ടിക്കറ്റുകൾ മാത്രമേ പരിഗണിക്കൂ.

അപേക്ഷകർ സ്പോർട്‌സ് നിലവാരം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് മുൻഗണനാക്രമത്തിൽ അപേക്ഷയോടൊപ്പം വെക്കണം. അസോസിയേഷനുകൾ സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പുകളുടെ സർട്ടിഫിക്കറ്റുകൾ സംസ്ഥാന അസോസിയേഷൻ സെക്രട്ടറി സാക്ഷ്യപ്പെടുത്തണം. സ്കൂൾ ഗെയിംസ് സർട്ടിക്കറ്റുകൾ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ (സ്പോർട്‌സ്) സാക്ഷ്യപ്പെടുത്തണം. അപേക്ഷ 29-ന് വൈകീട്ട് അഞ്ചിനകം സമർപ്പിക്കണം. വിലാസം: സെക്രട്ടറി, കേരള സ്റ്റേറ്റ് സ്പോർട്‌സ് കൗൺസിൽ, തിരുവനന്തപുരം -1. വിവരങ്ങൾക്ക്: 0471-2330167.

Courtesy: Mathrbhoomi

ബി.എസ്‌സി. വിദ്യാർഥികൾക്ക് സയൻസ് പ്രോജക്ട് അവസരങ്ങൾ20/02/2020


സ്‌കോളർഷിപ്പ് മാസം10,000 രൂപ

ആദ്യവർഷം പഠിക്കുന്നവരാകണം

:കെമിസ്ട്രി, ബയോളജി മേഖലകളിലെ ഗവേഷണത്തിലേക്കു തിരിയാൻ താത്‌പര്യമുള്ളവർക്കായി നടത്തുന്ന പ്രോജക്ട് ഓറിയന്റഡ് കെമിസ്ട്രി എജ്യുക്കേഷൻ (പി.ഒ.സി.ഇ.), പ്രോജക്ട് ഓറിയന്റഡ് ബയോളജി എജ്യുക്കേഷൻ (പി.ഒ.ബി.ഇ.) എന്നീ പ്രോഗ്രാമുകളിലേക്ക് ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച് (ജെ.എൻ.സി.എ.എസ്.ആർ.-ബെംഗളൂരു) അപേക്ഷ ക്ഷണിച്ചു.

പഠനം, ഗവേഷണം

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ക്ലാസുകൾ, ലബോറട്ടറി പ്രോജക്ട്, ഗവേഷണം എന്നിവയിൽ പങ്കെടുക്കാം. തുടർച്ചയായ മൂന്നുവർഷങ്ങളിലെ വേനൽ ഒഴിവുകാലത്ത് ആറുമുതൽ എട്ട് ആഴ്ചവരെ വിദ്യാർഥി സെന്ററിൽ ചെലവഴിക്കേണ്ടിവരും. ശാസ്ത്രപഠനത്തിലും ഗവേഷണത്തിലും വിദ്യാർഥിയുടെ കഴിവ് കണ്ടെത്താനും സർഗാത്മകത വളർത്തിയെടുക്കാനും പദ്ധതി ലക്ഷ്യമിടുന്നു. പ്രോഗ്രാം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് കെമിസ്ട്രിയിൽ/ബയോളജിയിൽ സെന്ററിന്റെ ഡിപ്ലോമ കിട്ടും. ശ്രദ്ധേയമായ മികവ് തെളിയിക്കുന്നവർക്ക് അഭിമുഖത്തിലൂടെ സെന്ററിന്റെ ഇന്റഗ്രേറ്റഡ് എം.എസ്.-പിഎച്ച്.ഡി. പ്രോഗ്രാമിലെ പ്രവേശനത്തിന് അർഹത ലഭിക്കും.

യോഗ്യത

ത്രിവത്സര ബി.എസ്‌സി. പ്രോഗ്രാമിലെ ആദ്യവർഷ വിദ്യാർഥികളാകണം. ഫിസിക്സ്, മാത്തമാറ്റിക്സ് എന്നിവയ്‌ക്കൊപ്പം മൂന്നാം വിഷയമായി കെമിസ്ട്രി (പി.ഒ.സി.ഇ-യ്ക്ക്)/ബയോളജി (പി.ഒ.ബി.ഇ-യ്ക്ക്) പഠിക്കുന്നവരാകണം. ഓരോ പ്രോഗ്രാമിനും 10 ഫെലോഷിപ്പുകൾ നൽകും. പ്രതിമാസ സ്‌കോളർഷിപ്പ് 10,000 രൂപയാണ്.

അപേക്ഷ

www.jncasr.ac.in/fe എന്ന ലിങ്കിലുള്ള പ്രോഗ്രാം അറിയിപ്പിൽനിന്ന് ഫെബ്രുവരി 28 വരെ അപേക്ഷ ഡൗൺലോഡു ചെയ്യാം.

തന്നെ എന്തുകൊണ്ട് ഈ പ്രോഗ്രാമിലേക്ക് പരിഗണിക്കപ്പെടണം എന്നതിന്റെ കാരണങ്ങൾ അപേക്ഷയ്ക്കൊപ്പം വ്യക്തമാക്കണം. റഫറികളായ രണ്ട് അധ്യാപകരുടെ പേരും വിലാസവും നൽകണം. ഈ കത്തുകളുടെ മാതൃക ഫോറത്തിന്റെ ഭാഗമായി ലഭിക്കും. അത് റഫറികൾക്കു നൽകണം. പൂർണമാക്കിയ കത്ത് സീൽ ചെയ്ത കവറിൽ റഫറിയിൽനിന്ന്‌ തിരികെ വാങ്ങണം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധ രേഖകളും റഫറി റിപ്പോർട്ടുകളും മാർച്ച് ഒൻപതിനകം ‘കോ-ഓർഡിനേറ്റർ, ഫെലോഷിപ്പ് ആൻഡ് എക്സ്റ്റൻഷൻ, ജവാഹർലാൽ നെഹ്രു സെന്റർ ഫോർ അഡ്വാൻസ്ഡ് സയന്റിഫിക് റിസർച്ച്, ജക്കൂർ (പി.ഒ), ബെംഗളൂരു - 560064’ എന്ന വിലാസത്തിൽ ലഭിക്കണം.

Courtesy: Mathrbhoomi

പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്ക് വ്യക്തിഗത മാസ്റ്റർ പ്ലാൻ20/02/2020 Mathrbhoomi


ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ

പാനൂർ: കുട്ടികളുടെ അക്കാദമികമികവിനൊപ്പം സാമൂഹികമികവ് വളർത്താനും മാനസികപിരിമുറുക്കം ലഘൂകരിക്കാനും സഹായകമാകുന്ന തരത്തിൽ മെന്ററിങ് നടത്തുന്ന ‘സഹിതം’ പദ്ധതി സർക്കാർ അംഗീകരിച്ചു. കുട്ടികളുടെ അക്കാദമികമികവ് വളർത്തുന്നതോടൊപ്പം വ്യക്തിത്വത്തിലും മികവുണ്ടാക്കുകയാണ് ലക്ഷ്യം.

മാനസികവ്യതിയാനം പ്രകടമാക്കുന്ന കുട്ടികളുടെ ഗാർഹിക ചുറ്റുപാടുകൾ ഉൾപ്പെടെ മനസ്സിലാക്കി അവരുടെ മാനസികപിരിമുറുക്കം ഇല്ലാതാക്കുന്നതിനു നടപടികളെടുക്കുക, ഇതിനാവശ്യമായ മനഃശാസ്ത്രപരമായ പരിശീലനം അധ്യാപകർക്ക് നൽകുക, ഓരോ കുട്ടിയും കഴിവനുസരിച്ച് പരമാവധിശേഷി നേടിയെന്ന് ഉറപ്പുവരുത്തുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ പഠിക്കുന്ന മുഴുവൻ വിദ്യാർഥികളുടെയും വ്യക്തിഗത മാസ്റ്റർ പ്ലാൻ ഇതിന്റെ അടിസ്ഥാനത്തിൽ തയ്യാറാക്കും.

കണ്ടെത്തലുകൾ രേഖപ്പെടുത്തുന്നതിനും തുടർപ്രവർത്തനങ്ങൾക്കും ‘സഹിതം’ പോർട്ടൽ സഹായകരമാകും. കൈറ്റ് ആയിരിക്കും ഇത് വികസിപ്പിക്കുന്നതും സാങ്കേതികസഹായം നൽകുന്നതും. ഉള്ളടക്കം, അക്കാദമിക് മോണിറ്ററിങ് എന്നീ കാര്യങ്ങളുടെ ചുമതല എസ്.സി.ആർ.ടി.ക്കും ഭരണനിർവഹണച്ചുമതല പൊതുവിദ്യാഭ്യാസ ഡയറക്ടർക്കുമായിരിക്കും.

പരീക്ഷണാടിസ്ഥാനത്തിൽ ഈ വർഷം തിരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളിൽ ഒന്നുമുതൽ ഏഴുവരെ ക്ലാസുകളിലും അടുത്ത അധ്യയനവർഷം മുഴുവൻ സ്കൂളുകളിലും ‘സഹിതം’ നടപ്പാക്കാനുള്ള സംവിധാനം പൊതുവിദ്യാഭ്യാസ ഡയറക്ടർ ഏർപ്പെടുത്തണമെന്നും സർക്കാർ ഉത്തരവിലുണ്ട്.

ഫെബ്രുവരി 15 മുതൽ മാർച്ച് 15 വരെ സംസ്ഥാനത്തെ 163 എ.ഇ.ഒ.മാരുടെ പരിധിയിൽ 10 വീതം വിദ്യാലയങ്ങളിൽ ‘സഹിതം’ പോർട്ടൽ വഴി മെന്ററിങ് നടത്താനുള്ള മുന്നൊരുക്കങ്ങൾ പൂർത്തിയായി.

ലീഡർ മെന്റർ ടീച്ചർ, എ.ഇ.ഒ.മാർ, ഡയറ്റ് ഫാക്കൽറ്റി, ബി.പി.സി. എന്നിവർക്ക് കൈറ്റിന്റെ നേതൃത്വത്തിൽ പരിശീലനം നൽകി.

Tuesday 18 February 2020

Education

 
പാദരക്ഷ ഡിസൈനിങ്, മാർക്കറ്റിങ് പഠിക്കാം

പരീക്ഷാ അപേക്ഷ

മാർച്ച് 23-ന് തുടങ്ങുന്ന ഒന്നാം വർഷ ബി.എസ്‌സി. ഒപ്‌റ്റോമെട്രി ഡിഗ്രി സപ്ലിമെന്ററി (2014/2016 സ്‌കീം) പരീക്ഷയ്ക്ക് ഫെബ്രുവരി 29 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം. ഏപ്രിൽ മൂന്നിനാരംഭിക്കുന്ന നാലാം വർഷ ബി.എസ്‌സി. നഴ്‌സിങ്‌ ഡിഗ്രി സപ്ലിമെന്ററി (അർഹരായ മേഴ്‌സി ചാൻസ് വിദ്യാർഥികൾക്കുൾപ്പെടെ) പരീക്ഷയ്ക്ക് മാർച്ച് രണ്ടു മുതൽ 12 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

പരീക്ഷത്തീയതി

2020 മാർച്ച് രണ്ടിന് തുടങ്ങുന്ന ഒന്നാം സെമസ്റ്റർ എം.ഫാം ഡിഗ്രി റെഗുലർ/സപ്ലിമെന്ററി (2019 & 2017 സ്‌കീം) തിയറി പരീക്ഷ, മാർച്ച് മൂന്നിന് തുടങ്ങുന്ന ഫസ്റ്റ് പ്രൊഫഷണൽ ബി.എസ്.എം.എസ്. ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷകളുടെ ടൈംടേബിൾ പ്രസിദ്ധീകരിച്ചു.

പരീക്ഷാഫലം

ഡിസംബറിൽ നടന്ന രണ്ടാം വർഷ ഫാം.ഡി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

എം.ജി. പി.ജി.: 20 മുതൽ അപേക്ഷിക്കാം

:എം.ജി. സർവകലാശാല കോട്ടയം, പഠനവകുപ്പുകളിലെയും ഇന്റർ സ്‌കൂൾ സെന്ററിലെയും വിവിധ ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പൊതുപ്രവേശന പരീക്ഷയ്ക്ക് (കാറ്റ്) അപേക്ഷിക്കാം. 20 മുതൽ മാർച്ച് 20 വരെ www.cat.mgu.ac.in വഴി അപേക്ഷിക്കാം.എഴുത്തുപരീക്ഷ, ഗ്രൂപ്പ് ഡിസ്‌കഷൻ, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. സ്‌കൂൾ ഓഫ് മാനേജ്‌മെന്റ് ആൻഡ് ബിസിനസ് സ്റ്റഡീസിലെ എം.ബി.എ. പ്രോഗ്രാമിലേക്ക് www.admission.mgu.ac.in വഴി അപേക്ഷിക്കണം.

വിവരങ്ങൾക്ക്: 9446224 240. ഒരു വിദ്യാർഥിക്ക് ഒരു അപേക്ഷ മാത്രമേ നൽകാനാവൂ. എം.ബി.എ. ഒഴികെ മറ്റ് പ്രോഗ്രാമുകൾക്ക് ഒരു അപേക്ഷയിലൂടെ നാല് വിവിധ പ്രോഗ്രാമുകൾക്കുവരെ അപേക്ഷിക്കാം. ഒന്നിലധികം അപേക്ഷകൾ (എം.ബി.എ. ഒഴികെ) നൽകുന്നവരുടെ അപേക്ഷ റദ്ദാകും.

എൽഎൽ.എം. ഉത്തരസൂചിക

:എൽഎൽ.എം. പ്രവേശന പരീക്ഷയുടെ ഉത്തരസൂചിക www.cee.kerala.gov.in ൽ പ്രസിദ്ധീകരിച്ചു. ആക്ഷേപമുള്ളവർ പരാതിയോടൊപ്പം അനുബന്ധ രേഖകളും ഓരോ ചോദ്യത്തിനും ഫീസ് അടച്ച് 24-ന് വൈകീട്ട് നാലിന് മുമ്പ്‌ പ്രവേശന പരീക്ഷാ കമ്മിഷണർക്ക് ലഭിക്കണം.

ഡോ. എസ്. രാജൂകൃഷ്ണൻ

:കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രാലയത്തിനു കീഴിലുള്ള, ഫുട്‌വേർ ഡെവലപ്മെന്റ് ആൻഡ് ഡിസൈൻ ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.), 12 കേന്ദ്രങ്ങളിൽ നടത്തുന്ന വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.

നോയിഡ, ഫർസാത്ഗൻജ് (യു.പി.), ചെന്നൈ, കൊൽക്കത്ത, റോഹ്‌തക്, ജോധ്‌പുർ, ഛിൻഡ് വാര (എം.പി.), ഗുണ (എം.പി.), അംഗ്ലേശ്വർ (ഗുജറാത്ത്), ഹൈദരാബാദ്, പട്ന, ചണ്ഡീഗഢ്‌, എന്നിവിടങ്ങളിലാണ് എഫ്.ഡി.ഡി.ഐ. കേന്ദ്രങ്ങൾ. അപേക്ഷകർക്ക് ഇംഗ്ലീഷിൽ മികച്ച ആശയ വിനിമയശേഷി വേണം.

•ബിരുദതലത്തിൽ നാലുവർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ഡിസൈൻ (ബി.ഡിസ്.) പ്രോഗ്രാം, ഫുട് വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷൻ, ലതർ ഗുഡ്സ് ആൻഡ് ആക്സസറി ഡിസൈൻ, ഫാഷൻ ഡിസൈൻ എന്നീ സവിശേഷ മേഖലകളിൽ ഉണ്ട്. കൂടാതെ, മൂന്ന് വർഷം ദൈർഘ്യമുള്ള ബാച്ചിലർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (ബി.ബി.എ.) (റീട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡൈസ്) പ്രോഗ്രാമും ലഭ്യമാണ്‌. പ്ലസ് ടു/തത്തുല്യ പരീക്ഷ ജയിച്ചവർക്ക് അപേക്ഷിക്കാം. പത്താം ക്ലാസിനുശേഷം എ.ഐ.സി.ടി.ഇ. അംഗീകൃത ത്രിവത്സര ഫുൾ ടൈം ഡിപ്ലോമ നേടിയവരും അപേക്ഷിക്കാൻ അർഹരാണ്‌.

•ഫുട്‌വേർ ഡിസൈൻ ആൻഡ് പ്രൊഡക്‌ഷനിലെ മാസ്റ്റർ ഓഫ് ഡിസൈൻ (എം.ഡിസ്.) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷാർഥിക്ക് ഫുട്‌വേർ, ലതർ ഗുഡ്സ്, ഡിസൈൻ, ഫാഷൻ, ഫൈൻ ആർട്സ്, ആർക്കിടെക്ചർ, എൻജിനിയറിങ്, പ്രൊഡക്‌ഷൻ, ടെക്നോളജി എന്നിവയിലൊന്നിലെ ബിരുദം വേണം.

•റീട്ടെയിൽ ആൻഡ് ഫാഷൻ മർക്കൻഡൈസിലെ മാസ്റ്റർ ഓഫ് ബിസിനസ് അഡ്മിനിസ്ട്രേഷൻ (എം.ബി.എ.) പ്രവേശനത്തിന് ബിരുദമാണ് യോഗ്യത. രണ്ടുവർഷം ദൈർഘ്യമുള്ള, പി.ജി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ഉയർന്ന പ്രായപരിധിയില്ല.

പ്രവേശനപരീക്ഷ

പ്രവേശനം മേയ് 24-ന് ദേശീയ തലത്തിൽ നടത്തുന്ന പേപ്പർ അധിഷ്ഠിത ഓൾ ഇന്ത്യ സെലക്‌ഷൻ ടെസ്റ്റ് (എ.ഐ.എസ്.ടി.) അടിസ്ഥാനമാക്കിയാകും. കൊച്ചി പരീക്ഷാകേന്ദ്രമാണ്.

•ബിരുദ പ്രവേശനപരീക്ഷയ്ക്ക് നാല് ഭാഗങ്ങളിലായി ചോദ്യങ്ങളുണ്ടാകും. ഭാഗം എ- ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (രണ്ട് മാർക്കുവീതമുള്ള 25 ചോദ്യങ്ങൾ), ഭാഗം ബി- വെർബൽ എബിലിറ്റി. ഇതിൽ, കോംപ്രിഹൻഷൻ, ഗ്രാമർ, യൂസേജ് മുതലായവ (രണ്ട് മാർക്കിന്റെ 10-ഉം, ഒരു മാർക്കിന്റെ 30-ഉം ചോദ്യം) ഭാഗം സി - ജനറൽ അവയർനസ് (ഒരു മാർക്ക്, 50 ചോദ്യങ്ങൾ), ഭാഗം ഡി - ബിസിനസ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (രണ്ടുമാർക്കിന്റെ 15-ഉം, ഒരു മാർക്കിന്റെ 20-ഉം ചോദ്യങ്ങൾ)

•മാസ്റ്റേഴ്സ് പ്രവേശനപരീക്ഷയ്ക്ക്, ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ് (രണ്ട് മാർക്ക്, 25 ചോദ്യങ്ങൾ), ഇംഗ്ലീഷ് കോംപ്രിഹൻഷൻ ആൻഡ് അനലിറ്റിക്കൽ എബിലിറ്റി (1-50), ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (1-50), മാനേജ്മെന്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് (1-50).

അപേക്ഷ

https://applyadmission.net/fddi2020 വഴി ഏപ്രിൽ 15-നകം നൽകണം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാ പ്രിന്റ് ഔട്ട് എടുത്ത് സൂക്ഷിക്കണം.

ബി.എസ്‌സി. സുവോളജി ഫൈനൽ ഇയർ വിദ്യാർഥിയാണ്. ‘കീം’ വഴിയുള്ള മെഡിക്കൽ പ്രവേശനത്തിന് അപേക്ഷിക്കാൻ കഴിയുമോ ?

- ആനന്ദ്, കോട്ടയം

പ്ലസ്ടു തലത്തിലെ യോഗ്യതവെച്ച് പ്രവേശനത്തിന് അർഹതയുള്ളവർക്ക് അതിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാം. ആ വ്യവസ്ഥ തൃപ്തിപ്പെടുത്താത്തവർക്ക് ബിരുദതല പഠനത്തിന്റെ അടിസ്ഥാനത്തിൽ അപേക്ഷിക്കാൻ കഴിയും. പ്ലസ്ടു തലത്തിൽ പഠിച്ച വിഷയങ്ങൾ, ബിരുദതല പഠനത്തിലെ വിഷയങ്ങൾ, മാർക്ക് എന്നിവ ഇതിന്റെ മാനദണ്ഡങ്ങളാണ്.

ഫിസിക്സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങൾ പ്ലസ്ടു തലത്തിൽ പഠിച്ചിരിക്കണം. തുടർന്ന്, ഫിസിക്സ്, കെമിസ്ട്രി, സുവോളജി, ബോട്ടണി, ബയോടെക്നോളജി എന്നിവയിലൊന്ന് മുഖ്യ/കോർ വിഷയമായും ഇവയിൽ ഏതെങ്കിലും ഒന്നോ രണ്ടോ എണ്ണം സബ്സിഡിയറി/കോംപ്ലിമെന്ററി വിഷയങ്ങളായും ത്രിവത്സര ബി.എസ്‌സി. കോഴ്സിൽ പഠിച്ചിരിക്കണം.

മെയിൻ വിഷയത്തിനും സബ്സിഡിയറി വിഷയങ്ങൾക്കുംകൂടി മൊത്തത്തിൽ 50 ശതമാനം മാർക്ക് നേടുകയും വേണം. ഇവർക്ക്, കേരളത്തിൽ എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.എ.എം.എസ്., ബി.എച്ച്.എം.എസ്., ബി.എസ്.എം.എസ്. കോഴ്സുകളിലെ പ്രവേശനത്തിന് അർഹതയുണ്ട്.

കീം 2020 പ്രോസ്പെക്ടസ് ക്ലോസ് 6.2.1 (c) (പേജ് 25)-ൽ ഇത് വിശദീകരിച്ചിട്ടുണ്ട്. വിദ്യാർഥി 2020-ലെ നീറ്റ് യു.ജി. അഭിമുഖീകരിച്ചു യോഗ്യത നേടിയിരിക്കണമെന്ന വ്യവസ്ഥയ്ക്കു വിധേയമാണിത്. എന്നാൽ, ഈ വിഭാഗത്തിൽ അപേക്ഷിക്കണമെങ്കിൽ, അപേക്ഷിക്കുന്ന വേളയിൽ വിദ്യാഭ്യാസ യോഗ്യത നേടിയിരിക്കണം. ബിരുദപരീക്ഷ എഴുതി ഫലം കാത്തിരിക്കുന്നവർക്കോ പരീക്ഷ അഭിമുഖീകരിക്കാൻ പോകുന്നവർക്കോ ഈ വ്യവസ്ഥപ്രകാരം അപേക്ഷിക്കാൻ കഴിയില്ലെന്ന് പ്രോസ്പെക്ടസ് ക്ലോസ് 6.2.7 (പേജ് 27) വ്യക്തമാക്കുന്നു.

അതായത്, കീം പ്രവേശനത്തിന് അപേക്ഷിക്കേണ്ട അവസാന തീയതിയിൽ (ഫെബ്രുവരി 25) അപേക്ഷാർഥി യോഗ്യത തൃപ്തിപ്പെടുത്തണം. ബി.എസ്‌സി. സുവോളജി പ്രോഗ്രാമിന്റെ അന്തിമവർഷ വിദ്യാർഥി എന്ന നിലയിൽ നിങ്ങൾക്ക് ഫെബ്രുവരി 25-നകം യോഗ്യത നേടാൻ കഴിയില്ല. അതിനാൽ ഈ വ്യവസ്ഥപ്രകാരം കീം 2020 മെഡിക്കൽ പ്രവേശനത്തിന് ഈ വർഷം അപേക്ഷിക്കാൻ കഴിയില്ല. 2021-ൽ ഈ വ്യവസ്ഥ തുടർന്നാൽ മറ്റ് യോഗ്യതാ വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാൻ കഴിയും.

ബോർഡർ സെക്യൂരിറ്റി ഫോഴ്‌സിൽ എസ്.ഐ., കോൺസ്റ്റബിൾ


 Mathrbhoomi

:ബോർഡർ സെക്യൂരിറ്റി ഫോഴ്സിന്റെ (ബി.എസ്.എഫ്.) വാട്ടർ വിങ്ങിലേക്ക് ഗ്രൂപ്പ് ബി, സി ടെക്നിക്കൽ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. സബ് ഇൻസ്‌പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്), ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ, എൻജിൻ ഡ്രൈവർ, വർക്ക്ഷോപ്പ്), കോൺസ്റ്റബിൾ (ക്രൂ) തസ്തികകളിലായി 317 ഒഴിവുകളുണ്ട്. പുരുഷന്മാർക്ക് മാത്രമേ അപേക്ഷിക്കാനാവൂ.

• യോഗ്യത: സബ് ഇൻസ്‌പെക്ടർ (മാസ്റ്റർ, എൻജിൻ ഡ്രൈവർ): പ്ലസ്ടൂ അല്ലെങ്കിൽ തത്തുല്യം, കേന്ദ്ര/സംസ്ഥാന ഉൾനാടൻ ജലഗതാഗതവകുപ്പ് അനുവദിച്ച സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ്.

• സബ് ഇൻസ്‌പെക്ടർ (വർക്ക് ഷോപ്പ്): മെക്കാനിക്കൽ എൻജിനിയറിങ് ബിരുദം അല്ലെങ്കിൽ മെക്കാനിക്കൽ/മറൈൻ/ഓട്ടോമൊബൈൽ എൻജിനിയറിങ്ങിൽ മൂന്നുവർഷത്തെ ഡിപ്ലോമ.

• ഹെഡ് കോൺസ്റ്റബിൾ (മാസ്റ്റർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, സെരാംഗ് സർട്ടിഫിക്കറ്റ്.

• ഹെഡ് കോൺസ്റ്റബിൾ (എൻജിൻ ഡ്രൈവർ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ സർട്ടിഫിക്കറ്റ്.

• ഹെഡ് കോൺസ്റ്റബിൾ (വർക്ക്ഷോപ്പ്): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം, മോട്ടോർ മെക്കാനിക്ക്/മെഷിനിസ്റ്റ്/കാർപെന്ററി/ഇലക്‌ട്രിഷ്യൻ/എയർ കണ്ടീഷണർ ടെക്നീഷ്യൻ/ഇലക്‌ട്രോണിക്‌സ്/പ്ലമ്പിങ് ട്രേഡിൽ ഐ.ടി.ഐ. ഡിപ്ലോമ.

• കോൺസ്റ്റബിൾ (ക്രൂ): എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യം. 265 എച്ച്.പി.യിൽ കുറഞ്ഞ ബോട്ടിൽ ഗ്രീസർ ആയി ഒരുവർഷത്തെ പ്രവൃത്തിപരിചയം. നീന്തൽ അറിയുമെന്ന് തെളിയിക്കുന്ന സർട്ടിഫിക്കറ്റ്.

അവസാന തീയതി: മാർച്ച് 14.

വിവരങ്ങൾക്ക്: www.bsf.nic.in

സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

ഫോട്ടോ: പി.കൃഷ്ണപ്രദീപ്‌
 Mathrbhoomi

ഐ.എ.എസ്., ഐ.പി.എസ്., ഐ.എഫ്.എസ്. തുടങ്ങിയ 24 സിവിൽ സർവീസ് കേഡറുകളിലെ നിയമനത്തിനായി യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ (യു.പി.എസ്.സി.) നടത്തുന്ന സിവിൽ സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. 796 ഒഴിവുണ്ട്. ഇന്ത്യൻ ഫോറസ്റ്റ് സർവീസിൽ ചേരാനും സിവിൽ സർവീസ് പ്രിലിമിനറി പരീക്ഷയെഴുതി ജയിക്കണം. മേയ് 31-നായിരിക്കും പ്രിലിമിനറി എഴുത്തുപരീക്ഷ

യോഗ്യത

ഏതെങ്കിലും വിഷയത്തിൽ ബിരുദം. അവസാനവർഷ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അവസാനവർഷ പരീക്ഷ എഴുതാനിരിക്കുന്നവർക്കും നിബന്ധനകൾക്ക് വിധേയമായി അപേക്ഷിക്കാം.

പ്രായം

2020 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്സ്. 1988 ഓഗസ്റ്റ് രണ്ടിനും 1999 ഓഗസ്റ്റ് ഒന്നിനും ഇടയിൽ ജനിച്ചവരാവണം. എസ്.സി., എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷവും ഒ.ബി.സി.ക്കാർക്ക് മൂന്ന് വർഷവും വിമുക്തഭടർക്ക് അഞ്ച് വർഷവും അംഗപരിമിതർക്ക് (അന്ധർ, ബധിരർ, അസ്ഥിഭംഗം വന്നവർ) 10 വർഷവും ഉയർന്ന പ്രായത്തിൽ ഇളവ് അനുവദിക്കും.

പരീക്ഷ

പ്രിലിമിനറി, മെയിൻ എന്നിങ്ങനെ രണ്ട് ഘട്ടങ്ങളാണുള്ളത്. ആദ്യഘട്ടമായ പ്രിലിമിനറി പരീക്ഷയ്ക്കാണ് ഇപ്പോൾ അപേക്ഷിക്കുന്നത്. പ്രിലിമിനറി പരീക്ഷയുടെ ഫലം വന്നതിനുശേഷം മെയിൻ പരീക്ഷയ്ക്ക് അർഹരായവർ വീണ്ടും അപേക്ഷ സമർപ്പിക്കണം. 2020-ൽത്തന്നെ മെയിൻ പരീക്ഷ നടക്കും. മെയിൻ പരീക്ഷയിൽ പങ്കെടുക്കാൻ യോഗ്യരായവരെ തിരഞ്ഞെടുക്കുകയാണ് പ്രിലിമിനറി പരീക്ഷയുടെ ലക്ഷ്യം. ഒഴിവിന്റെ 12/13 മടങ്ങ് പേരെ മെയിൻ പരീക്ഷയ്ക്കായി തിരഞ്ഞെടുക്കും. പ്രിലിമിനറി പരീക്ഷയുടെ മാർക്ക് അന്തിമപട്ടിക തയ്യാറാക്കുന്നതിന് പരിഗണിക്കില്ല. 200 മാർക്ക് വീതമുള്ള രണ്ട് പേപ്പറാണ് പ്രിലിമിനറി പരീക്ഷയ്ക്കുണ്ടാവുക. രണ്ടുമണിക്കൂർ വീതമായിരിക്കും ദൈർഘ്യം. രണ്ട് പേപ്പറും ഒബ്‌ജക്ടീവ് രീതിയിലാകും.

രണ്ടാംഘട്ടമായ മെയിൻ പരീക്ഷയ്ക്ക് ഡിസ്‌ക്രിപ്റ്റീവ് രീതിയിലുള്ള എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ടാകും. എഴുത്തുപരീക്ഷയ്ക്ക് ഇംഗ്ലീഷും ഭാഷാവിഷയവും അഞ്ച് നിർബന്ധിത ജനറൽ സർവീസ് പേപ്പറുകളും രണ്ട് ഐച്ഛികവിഷയങ്ങളുമടക്കം ഒമ്പത് പേപ്പറുണ്ടാവും. എഴുത്തുപരീക്ഷയിൽ നിർദിഷ്ട കട്ട് ഓഫ് മാർക്ക് ലഭിക്കുന്നവരെ അഭിമുഖത്തിന് പരിഗണിക്കും. ഒഴിവിന്റെ രണ്ടുമടങ്ങ് പേരെയാണ് അഭിമുഖത്തിന് ക്ഷണിക്കുക. 275 മാർക്കാണ് അഭിമുഖത്തിന്.

നിബന്ധനകൾ

• ജനറൽ വിഭാഗക്കാരെ ആറുതവണ മാത്രമേ സിവിൽ സർവീസ് പരീക്ഷ (പ്രിലിമിനറി ഉൾപ്പെടെ) എഴുതാനനുവദിക്കൂ.

• ഒ.ബി.സി.ക്കാർക്ക് ഒമ്പതുതവണ പരീക്ഷ എഴുതാം. എസ്.സി., എസ്.ടി.ക്കാർക്ക് എത്രതവണ പരീക്ഷ എഴുതുന്നതിനും തടസ്സമില്ല.

• ജനറൽ വിഭാഗക്കാരായ ഭിന്നശേഷിക്കാർക്ക് ഒമ്പതുതവണ പരീക്ഷ എഴുതാം.

വിവരങ്ങൾക്ക്: www.upsconline.nic.in അവസാന തീയതി: മാർച്ച് മൂന്ന്

ഫോറസ്റ്റ് സർവീസ്

ഇന്ത്യൻ ഫോറസ്റ്റ് സർവീസി (ഐ.എഫ്.എസ്.) ൽ 90 ഒഴിവാണുള്ളത്. സിവിൽ സർവീസസ് പ്രിലിമിനറി ജയിക്കുന്നവർക്ക് ഇതിലേക്ക് പ്രത്യേക മെയിൻ പരീക്ഷയും ഇന്റർവ്യൂവും നടത്തും.

യോഗ്യത: അനിമൽ ഹസ്ബൻഡറി ആൻഡ് വെറ്ററിനറി സയൻസ്, ബോട്ടണി, കെമിസ്ട്രി, ജിയോളജി, മാത്തമാറ്റിക്സ്, ഫിസിക്സ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയങ്ങളിൽ ഏതിലെങ്കിലും ബിരുദം അല്ലെങ്കിൽ അഗ്രിക്കൾച്ചർ/ഫോറസ്ട്രി/ എൻജിനിയറിങ് ബിരുദം. പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം.

പ്രായം: 01-08-2020ന് 21-നും 32-നും മധ്യേ. 02-08-1988നും 01-08-1999-നും ഇടയിൽ ജനിച്ചവർക്ക് മാത്രമേ അപേക്ഷിക്കാനാവൂ. നിയമാനുസൃത വയസ്സിളവ് ലഭിക്കും.


പ്രിലിമിനറിക്കുമുമ്പ്‌
 

എം.പി. ലിപിൻ രാജ്

: സിലബസിൽ തന്നിരിക്കുന്ന ചെറുകാര്യങ്ങളുടെ അടിവേര് മാന്തുന്ന ചോദ്യങ്ങളാണ് അടുത്ത കാലത്തായി യു.പി.എസ്.സി.ക്ക്‌ പ്രിയം. എന്നുകരുതി സൂര്യനുകീഴിലുള്ളതെല്ലാം ചോദിച്ചുകളയുമെന്ന പേടിവേണ്ട. ഔട്ട് ഓഫ് സിലബസ് ചോദ്യങ്ങൾ കാണില്ല.

അഥവാ അങ്ങനെ തോന്നിയാലും ഒടുവിൽ സിലബസ് വായിക്കുമ്പോൾ ഏതെങ്കിലും മൂലയിൽ കാണും, ആ ചോദ്യവുമായി ബന്ധപ്പെട്ട വിഷയം. നന്നായി എഴുതി പ്രതിഫലിപ്പിക്കുന്നവർക്ക് അപാരസാധ്യതകളുള്ള പരീക്ഷയാണെങ്കിലും പ്രിലിമിനറിയിൽ പലപ്പോഴും നടക്കുക അധികയോഗ്യതകളുള്ള ലക്ഷക്കണക്കിനുപേരുടെ ജീവൻമരണപോരാട്ടമാണ്. 2025 മാർക്കിൽ 275 മാർക്കുള്ള ഇന്റർവ്യൂ ഇപ്പോൾ ജയപരാജയം നിർണയിക്കുന്ന ഘടകമാണ്.

1. മെയിൻ പരീക്ഷയെ ഫോക്കസ്ചെയ്താണ് പഠനം പുരോഗമിക്കേണ്ടതെങ്കിലും മിക്കവരും ഒബ്ജക്ടീവ് ചോദ്യങ്ങൾ കാണാതെപഠിച്ചാണ് പ്രിലിമിനറിക്കുള്ള ഹരിശ്രീ കുറിക്കുക. അതിനാൽ ആദ്യംമുതൽക്കേ ആഴത്തിൽ വായിച്ച്‌ തയ്യാറെടുക്കുക.

2. മലയാളത്തിൽ മെയിൻ എഴുതാനും ഇന്റർവ്യൂ ചെയ്യാനും കഴിയുന്ന പരീക്ഷയാണെങ്കിലും ഇംഗ്ലീഷിനെയും കഴിയുമെങ്കിൽ ഹിന്ദിയെയും മുനകൂർപ്പിച്ച് കൈയിൽ വെക്കുക. ഇന്റർവ്യൂ സമയത്ത് എടുത്ത് വീശാൻപറ്റുന്ന ആയുധങ്ങളിലൊന്നാണ് ഹിന്ദി.

3. കാണുന്ന തടിപ്പുസ്തകങ്ങളെല്ലാം വാങ്ങി തലയണയാക്കുകയോ ബുക്ക് ഷെൽഫിൽ വെക്കുകയോ ചെയ്യുന്ന പ്രവണത നല്ലതല്ല. ഒരുവിധം പുസ്തകങ്ങളെല്ലാം ഓൺലൈനിൽ കിട്ടും.

4. ഒ.ബി.സി., മുന്നാക്കവിഭാഗങ്ങളിലെ പിന്നാക്കക്കാർ എന്നിവർ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക. മുന്നാക്ക സാമ്പത്തികപരിധി, ക്രീമി​െലയർ പരിധിയിൽ വരുന്നുണ്ടോ എന്നിവയൊക്കെ കൃത്യമായി കാണിക്കുക. പരിശീലനം മുഴുവൻ ഏതെങ്കിലും കോച്ചിങ് സെന്ററിനെ ഏൽപ്പിക്കുന്നത് നല്ലതല്ല. റാങ്ക് കിട്ടിയ ജേതാക്കളുടെ ഫോട്ടോകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് ഏറ്റവും പുതിയ പഠനസൗകര്യം, മികച്ച അധ്യാപകർ എന്നിവ നോക്കിയാണ് പരിശീലന കേന്ദ്രങ്ങൾ വിലയിരുത്തേണ്ടത്.


JIPMER going to NEET

Education News from Mathrbhoomi

പരീക്ഷാ അപേക്ഷ

കേരള ആരോഗ്യശാസ്ത്ര സർവകലാശാല മാർച്ച് 17-ന് തുടങ്ങുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2012 സ്‌കീം) പരീക്ഷ, തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. പാർട്ട് I ഡിഗ്രി സപ്ലിമെന്ററി (2010 സ്‌കീം, 2011 പ്രവേശനം) പരീക്ഷ, 2020 മാർച്ച് 16 മുതലാരംഭിക്കുന്ന തേർഡ് പ്രൊഫഷണൽ ബി.എ.എം.എസ്. ഡിഗ്രി സപ്ലിമെന്ററി (2016 സ്‌കീം) പരീക്ഷ എന്നിവയ്ക്ക് ഫെബ്രുവരി 27 വരെ ഓൺലൈൻ ആയി രജിസ്റ്റർ ചെയ്യാം.

പരീക്ഷത്തീയതി

മാർച്ച് നാലിന് തുടങ്ങുന്ന ഒന്നാം വർഷ എം.എസ്‌സി. മെഡിക്കൽ ഫിസിയോളജി ഡിഗ്രി സപ്ലിമെന്ററി തിയറി പരീക്ഷാ ടൈംടേബിൽ പ്രസിദ്ധീകരിച്ചു.

റീടോട്ടലിങ് ഫലം

ജനുവരിയിൽ പരീക്ഷ നടത്തി ഫലം പ്രഖ്യാപിച്ച അവസാന വർഷ ബി.എസ്‌സി. എം.ആർ.ടി. ഡിഗ്രി സപ്ലിമെന്ററി പരീക്ഷാ റീടോട്ടലിങ് ഫലം പ്രസിദ്ധീകരിച്ചു.

നാഷണൽ ലോ യൂണിവേഴ്സിറ്റി പ്രവേശനം: ഏപ്രിൽ എട്ടുവരെ അപേക്ഷിക്കാം

:ന്യൂഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി ഓഗസ്റ്റിൽ ആരംഭിക്കുന്ന ബി.എ. എൽഎൽ.ബി., എൽഎൽ.എം., പി.എച്ച്.ഡി., പ്രോഗ്രാമുകളിലെക്ക് അപേക്ഷ ക്ഷണിച്ചു.

50 ശതമാനം മാർക്കോടെ പ്ലസ്ടു /തുല്യ പരീക്ഷ ജയിച്ചവർക്ക് അഞ്ചുവർഷ ബി.എ. എൽഎൽ.ബി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം.

ഒരുവർഷ എൽഎൽ.എം. പ്രവേശനത്തിന് 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ഭിന്നശേഷി വിഭാഗങ്ങൾക്ക് 50 ശതമാനം) എൽഎൽ.ബി./തുല്യ നിയമബിരുദം നേടിയവർക്ക് അപേക്ഷിക്കാം. 2020-ൽ യോഗ്യതാ പ്രോഗ്രാമിന്റെ അന്തിമവർഷ പരീക്ഷ എഴുതുന്നവർക്കും രണ്ടു പ്രോഗ്രാമുകളിലേക്കും അപേക്ഷിക്കാം.

എൽഎൽ.എം.ബിരുദം 55 ശതമാനം മാർക്കോടെ (പട്ടികജാതി/വർഗ/ഭിന്നശേഷിവിഭാഗങ്ങൾക്ക് 50ശതമാനം) നേടിയവർക്ക് പിഎച്ച്.ഡി. പ്രോഗ്രാം പ്രവേശനത്തിന് അർഹതയുണ്ട്.

മേയ് മൂന്നിന് നടത്തുന്ന ‘ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ്’ അടിസ്ഥാനമാക്കിയായിരിക്കും എല്ലാ പ്രോഗ്രാമുകളിലെയും പ്രവേശനം. കൊച്ചി പരീക്ഷാകേന്ദ്രമാണ്.

ബി.എ. എൽഎൽ.ബി. പ്രവേശന പരീക്ഷയ്ക്ക് 150 മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങൾ, ഇംഗ്ലീഷ്, ജനറൽ നോളജ് (കറന്റ് അഫയേഴ്‌സ്, ജനറൽ സയൻസ്, ഹിസ്റ്ററി, ജ്യോഗ്രഫി, ഇക്കണോമിക്സ്, സിവിക്സ്), ലോജിക്കൽ റീസണിങ്, ലീഗൽ ആപ്റ്റിറ്റ്യൂഡ് (35 വീതം ചോദ്യങ്ങൾ), ബേസിക് മാത്തമാറ്റിക്സ് (10) എന്നിവയിൽ നിന്ന്‌ ഉണ്ടാകും. ശരിയുത്തരത്തിന് ഒരു മാർക്ക്. തെറ്റിയാൽ കാൽ മാർക്ക് നഷ്ടമാകും. പി.ജി., പി.എച്ച്.ഡി. പ്രവേശന പരീക്ഷാഘടന https://nludelhi.ac.in-ൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി https://nludelhi.ac.in-ലെ ബന്ധപ്പെട്ട ലിങ്കിൽ ഏപ്രിൽ എട്ടുവരെ നൽകാം.

പട്ടികജാതി-വർഗ റെസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം

: പട്ടികവർഗ വികസന വകുപ്പിനുകീഴിൽ പ്രവർത്തിക്കുന്ന ഞാറനീലി ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂൾ, കുറ്റിച്ചൽ, ജി.കെ.എം.ആർ.എസ്. സി.ബി.എസ്.ഇ. സ്‌കൂൾ എന്നിവിടങ്ങളിൽ ഒന്നാംക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകരുടെ കുടുംബവാർഷിക വരുമാനം 1,00,000 രൂപയിൽ കവിയാൻ പാടില്ല. പ്രവേശനം പട്ടികവർഗക്കാർക്കും പട്ടികജാതിക്കാർക്കും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മറ്റുജാതിക്കാർക്കും സംവരണം ചെയ്തതാണ്. നിശ്ചിത ഫോറത്തിലുള്ള പൂരിപ്പിച്ച അപേക്ഷ പ്രോജക്ട് ഓഫീസർ, ഐ.ടി.ഡി. പ്രോജക്ട് ഓഫീസ്, നെടുമങ്ങാട് എന്ന വിലാസത്തിൽ 25-നകം കിട്ടണം. അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും നെടുമങ്ങാട് സത്രം ജങ്‌ഷനിലെ ഐ.ടി.ഡി.പി. ഓഫീസ്, കാട്ടാക്കട, വാമനപുരം (നന്ദിയോട്), നെടുമങ്ങാട് ട്രൈബൽ എക്സ്റ്റൻഷൻ ഓഫീസ്, ജി. കാർത്തികേയൻ മെമ്മോറിയൽ സി.ബി.എസ്.ഇ. മോഡൽ റെസിഡൻഷ്യൽ സ്‌കൂൾ, കുറ്റിച്ചൽ (നന്ദിയോട്), ഡോ. അംബേദ്കർ വിദ്യാനികേതൻ സി.ബി.എസ്.ഇ. സ്‌കൂൾ, ഞാറനിലി എന്നിവിടങ്ങളിൽ ലഭിക്കും.

ഫോൺ: 0472-2812557, 9497266535.

ഐ.എസ്.ആർ.ഒ.യുടെ ‘യുവിക’ 24 വരെ രജിസ്റ്റർ ചെയ്യാം

തിരുവനന്തപുരം: സ്കൂൾവിദ്യാർഥികൾക്കായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ കേന്ദ്രം (ഐ.എസ്.ആർ.ഒ.) ആരംഭിച്ച യുവ ശാസ്ത്രജ്ഞ പരിപാടിയായ ‘യുവിക’യിലേക്ക് ഓൺലൈൻ വഴി രജിസ്റ്റർ ചെയ്യാം.

ബഹിരാകാശ സാങ്കേതികവിദ്യ, ബഹിരാകാശ ശാസ്ത്രവും ബഹിരാകാശ ആപ്ലിക്കേഷനുകളും സംബന്ധിച്ച അടിസ്ഥാന അറിവുകൾ വിദ്യാർഥികൾക്കു പകർന്നുകൊടുത്തുകൊണ്ട് അവരിൽ ബഹിരാകാശ കർമമേഖലകളിൽ താത്പര്യമുണ്ടാക്കുകയെന്നതാണ് ലക്ഷ്യം. വേനലവധിക്കാലത്ത് രണ്ടാഴ്ചത്തെ റെസിഡൻഷ്യൽ പരിശീലന പരിപാടിയാണ് ഉണ്ടാവുക. സംസ്ഥാന, സി.ബി.എസ്.ഇ., ഐ.സി.എസ്‌.സി. സിലബസുകളിൽ ഉൾപ്പെട്ട, ഓരോ സംസ്ഥാനത്തുനിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽനിന്നും മൂന്ന് കുട്ടികളെ വീതമാണ് തിരഞ്ഞെടുക്കുക.

ഒമ്പതാം ക്ലാസിൽ പഠിക്കുന്നവർക്കാണ് അപേക്ഷിക്കാനാവുക. എട്ടാം ക്ലാസിലെ മാർക്കിന്റെയും പാഠ്യേതര പ്രവർത്തനങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്‌. www.isro.gov.in എന്ന ഐ.എസ്.ആർ.ഒ.യുടെ വെബ്‌സൈറ്റിൽ ഫെബ്രുവരി 24 വരെ രജിസ്‌ട്രേഷൻ നടത്താം.

നീറ്റ് യു.ജി. അപേക്ഷ നൽകിയപ്പോൾ ഇ.ഡബ്ല്യു.എസ്. എന്നാണ് കാറ്റഗറി നൽകിയത്. ഇതിനുള്ള സർട്ടിഫിക്കറ്റ് നൽകാതിരുന്നാൽ എന്റെ കാൻഡിഡേച്ചർ, അഡ്മിഷൻ എന്നിവയെ ബാധിക്കുമോ? കീമിൽ എനിക്ക് ജനറൽ കാറ്റഗറിയിൽ അപേക്ഷിക്കാൻ തടസ്സം ഉണ്ടോ?

-അജയൻ, തിരുവനന്തപുരം

നീറ്റ് യു.ജി.യുമായി ബന്ധപ്പെട്ട അപേക്ഷയിലെ വിവരങ്ങൾ തിരുത്താനുള്ള സമയപരിധി കഴിഞ്ഞു. അതിനാൽ നിങ്ങളുടെ കാറ്റഗറി ഇ.ഡബ്ല്യു.എസ് (ഇക്കണോമിക്കലി വീക്കർ സെക്‌ഷൻ) ആയിതന്നെ നിലനിൽക്കും. നീറ്റ് യു.ജി.നടത്തുന്ന നാഷണൽ ടെസ്റ്റിങ് ഏജൻസി നിങ്ങളുടെ അവകാശവാദങ്ങളൊന്നും ഈ ഘട്ടത്തിൽ പരിശോധിക്കാത്തതിനാൽ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് ഇപ്പോൾ ഹാജരാക്കേണ്ടതില്ല. പരീക്ഷ എഴുതുന്നതിൽ തടസ്സം ഉണ്ടാകില്ല. കാൻഡിഡേച്ചർ നിലനിൽക്കും.

പരീക്ഷ കഴിഞ്ഞ് ഓപ്ഷൻ സ്വീകരിച്ച് അലോട്ട്മെന്റ് പ്രഖ്യാപിക്കപ്പെട്ട ശേഷം അലോട്ട്മെന്റ് ലഭിക്കുന്നവർ കോളേജിൽ പ്രവേശനത്തിനായി ചെല്ലുമ്പോഴാണ് അപേക്ഷയിൽ നൽകിയ കാറ്റഗറി ഉൾ​െപ്പടെയുള്ള വിവരങ്ങൾ തെളിയിക്കാനുള്ള രേഖ നൽകേണ്ടത്. നിങ്ങൾക്ക് ഇ.ഡബ്ല്യു.എസ്. കാറ്റഗറിയുടെ അടിസ്ഥാനത്തിൽ ആ വിഭാഗത്തിനു സംവരണചെയ്ത ഒരു സീറ്റിൽ അലോട്ട്മെന്റ് ലഭിച്ചാൽ ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് പ്രവേശന വേളയിൽ നൽകണം. ഇല്ലെങ്കിൽ കാറ്റഗറി സീറ്റ് നഷ്ടപ്പെടും. അലോട്ട്മെന്റ് കിട്ടുന്നത് ജനറൽ/ഓപ്പൺ വിഭാഗത്തിലാണെങ്കിൽ സീറ്റ് നഷ്ടപ്പെടില്ല. നീറ്റ് യു.ജിക്ക് ഉന്നയിച്ച ഇ.ഡബ്ല്യു.എസ്. അവകാശവാദം കേരളത്തിലെ എൻട്രൻസ് കമ്മിഷണറേറ്റ് വഴിയുള്ള പ്രവേശനത്തിന് ബാധകമല്ല. അതിനാൽ കേരളത്തിൽ കീം അപേക്ഷ നൽകുമ്പോൾ ജനറൽ വിഭാഗത്തിൽ അപേക്ഷിക്കാൻ തടസ്സമില്ല. കേരളത്തിലെ ഇ.ഡബ്ല്യു.എസ്. സംവരണം സംബന്ധിച്ച വ്യവസ്ഥകൾ കീം 2020 പ്രോ​െസ്പക്ടസ് ക്ലോസ് 4.3-ൽ (പേജ് 12) വിശദീകരിച്ചിട്ടുണ്ട്. അതും അതിലെ ഉത്തരവും നോക്കുക.