Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 14 February 2020

കുഫോസിൽ പി.ജി., പിഎച്ച്.ഡി. പ്രോഗ്രാമുകൾ

 

:കേരള യൂണിവേഴ്‌സിറ്റി ഓഫ് ഫിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് (കുഫോസ്) വിവിധ പി.ജി., പിഎച്ച്.ഡി. കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം.

പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷ മേയ് എട്ടിനും പിഎച്ച്.ഡി. ജൂൺ 20-നും നടക്കും.

• മാസ്റ്റർ ഓഫ് ഫിഷറീസ് സയൻസ് (എം.എഫ്.എസ്‌സി.): അക്വാറ്റിക് എൻവയോൺമെന്റ് മാനേജ്‌മെന്റ്, ഫിഷറീസ് റിസോഴ്‌സ് മാനേജ്‌മെന്റ്, അക്വാകൾച്ചർ, ഫിഷ് ന്യൂട്രീഷ്യൻ ആൻഡ് ഫീഡ് ടെക്‌നോളജി, അക്വാറ്റിക് അനിമൽ ഹെൽത്ത് മാനേജ്‌മെന്റ് ഫിഷ് പ്രോസസിങ് ടെക്‌നോളജി, ഫിഷറീസ് എൻജിനിയറിങ് ടെക്‌നോളജി.

• എം.ബി.എ: ഡ്യുവൽ സ്‌പെഷ്യലൈസേഷൻ (ഫിനാൻസ്, മാർക്കറ്റിങ്, ഹ്യൂമൺ റിസോഴ്‌സ് മാനേജ്‌മെന്റ്, റൂറൽ മാനേജ്‌മെന്റ്, ഫിഷറീസ് ബിസിനസ് മാനേജ്‌മെന്റ്), എനർജി മാനേജ്‌മെന്റ് - കെ-മാറ്റ്, സി-മാറ്റ്, കാറ്റ് യോഗ്യത നേടണം

• എം.എസ്‌സി.: ഫിസിക്കൽ ഓഷ്യനോഗ്രഫി, മറൈൻ ബയോളജി, എർത്ത് സയൻസസ്, സ്റ്റാറ്റിസ്റ്റിക്‌സ്, റിമോട്ട് സെൻസിങ് ആൻഡ് ജി.ഐ.എസ്., ഫുഡ് സയൻസ് ആൻഡ് ടെക്‌നോളജി, ഡിസാസ്റ്റർ മാനേജ്‌മെന്റ്, ബയോടെക്‌നോളജി, ക്ലൈമറ്റ് സയൻസ്, മറൈൻ മൈക്രോബയോളജി, മറൈൻ കെമിസ്ട്രി, എൻവയോൺമെന്റൽ സയൻസ്.

• എം.ടെക്.: ഇന്റഗ്രേറ്റഡ് കോസ്റ്റർ സോൺ മാനേജ്‌മെന്റ്, ഓഷ്യൻ ആൻഡ് കോസ്റ്റൽ സേഫ്റ്റി എൻജിനിയറിങ്, കോസ്റ്റൽ ആൻഡ് ഹാർബർ എൻജിനിയറിങ്

• എൽഎൽ.എം.: മാരിടൈം ലോ

• പിഎച്ച്.ഡി: ഫിഷറീസ്, ഓഷ്യൻ സയൻസ് ആൻഡ് ടെക്‌നോളജി, ഓഷ്യൻ എൻജിനിയറിങ്, മാനേജ്‌മെന്റ്, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ്.

അവസാന തീയതി: ഏപ്രിൽ ആറ്‌. വിവരങ്ങൾക്ക്: http://admission.kufos.ac.in/

Courtesy: Mathrbhoomi

No comments:

Post a Comment