Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Thursday 27 February 2020

കുറഞ്ഞ ഫീസിൽ എം.എസ്‌സി. നഴ്സിങ് പഠിക്കാം28/02/2020


ഡോ. എസ്. രാജൂകൃഷ്ണൻ

:വർഷം 250 രൂപ ട്യൂഷൻ ഫീസ് നൽകി എം.എസ്‌സി. നഴ്സിങ് പഠിക്കാൻ അവസരം. കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയത്തിന്റെ കീഴിലുള്ള ന്യൂഡൽഹിയിലെ രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്ങിലാണ് അവസരം.

യോഗ്യത

ഡൽഹി സർവകലാശാലയിൽനിന്ന്‌ നേടിയ ബി.എസ്‌സി. (ഓണേഴ്സ്) നഴ്സിങ് ബിരുദമോ, അംഗീകൃത സർവകലാശാലയിൽനിന്നുമുള്ള ബി.എസ്‌സി. (നഴ്സിങ്)/തത്തുല്യ യോഗ്യത പ്രോസ്പക്ടസ് വ്യവസ്ഥ പ്രകാരമുള്ള ഒരു വർഷത്തെ പ്രവൃത്തിപരിചയം വേണം (2020 മാർച്ച് 23 വെച്ച് പ്രവൃത്തിപരിചയം കണക്കാക്കും). പോസ്റ്റ് ബേസിക് ബി.എസ്‌സി. നഴ്സിങ് അംഗീകൃത സ്ഥാപനത്തിൽനിന്നോ ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിന്നോ ജയിച്ചിരിക്കണം. സംസ്ഥാന നഴ്സിങ് കൗൺസിൽ രജിസ്ട്രേഷൻ വേണം.

പ്രവേശന പരീക്ഷ

ഏപ്രിൽ 26-ന് രാവിലെ 10 മുതൽ നടത്തുന്ന രണ്ടര മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയിൽ നഴ്സിങ് ഫൗണ്ടേഷൻ, അപ്ലൈഡ് ന്യൂട്രിഷൻ, പ്രിവന്റീവ് മെഡിസിൻ ആൻഡ് എപ്പിഡമിയോളജി, സൈക്കോളജി, സോഷ്യോളജി, മെഡിക്കൽ സർജിക്കൽ നഴ്സിങ്, ഒബ്സ്റ്റട്രിക്സ് ആൻഡ് ഗൈനക്കോളജിക്കൽ നഴ്സിങ്, ചൈൽഡ് ഹെൽത്ത് നഴ്സിങ്, മെന്റൽ ഹെൽത്ത് നഴ്സിങ്, കമ്യൂണിറ്റി ഹെൽത്ത് നഴ്സിങ്, വിദ്യാഭ്യാസം, ഭരണ നിർവഹണം, ഗവേഷണം, സ്റ്റാറ്റിസ്റ്റിക്സ് എന്നീ മേഖലകളിലെ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ ഉണ്ടാകും. ചോദ്യങ്ങൾ ബി.എസ്‌സി. നഴ്സിങ് നിലവാരത്തിലാകും.

അപേക്ഷ

www.rakcon.com -ൽനിന്ന്‌ അപേക്ഷാ ഫോറവും പ്രോസ്പക്ടസും ഡൗൺലോഡ് ചെയ്യാം. അപേക്ഷ മാർച്ച് 23-ന് വൈകീട്ട് അഞ്ചിനകം നേരിട്ടോ തപാലിലോ പ്രിൻസിപ്പൽ രാജ്കുമാരി അമൃത് കൗർ കോളേജ് ഓഫ് നഴ്സിങ്, ലജ്പത് നഗർ-IV, മൂൽചന്ദ് മെട്രോ സ്‌റ്റേഷനു സമീപം, ന്യൂഡൽഹി-110024 എന്ന വിലാസത്തിൽ ലഭിക്കണം. ആദ്യ സെലക്‌ഷൻ ലിസ്റ്റ് മേയ് 27-ന് പ്രസിദ്ധപ്പെടുത്തും. ട്യൂഷൻ ഫീസിനു പുറമേ മറ്റ് ഫീസുകളും ഉണ്ടാകും. ജൂലായ് 20-ന് സെഷൻ തുടങ്ങും

Courtesy Mathrbhoomi

No comments:

Post a Comment