Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Tuesday 30 June 2020

100%SSLC

കാസർകോട്: കോവിഡും ലോക്ക് ഡൗണും അതിജീവിച്ച് ജില്ല പത്താംക്ലാസ് പരീക്ഷയിൽ മുൻവർഷത്തെക്കാൾ മികച്ച വിജയംകൊയ്തു. 9402 പെൺകുട്ടികളടക്കം 19599 കുട്ടികൾ പരീക്ഷയ്ക്കിരുന്നതിൽ 9311 പെൺകുട്ടികളടക്കം 19326 പേർ ഉപരിപഠനത്തിന് അർഹത നേടി-98.607 ശതമാനം. അർഹത നേടാത്തത് 91 പെൺകുട്ടികളടക്കം 273 പേർ മാത്രം. 1685 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 18975 പേർ പരീക്ഷയ്ക്കിരുന്ന കഴിഞ്ഞകൊല്ലം 18541 പേരാണ് വിജയച്ചത്-97.71 ശതമാനം. കഴിഞ്ഞ കൊല്ലം 434 പേർക്ക് അർഹതയുണ്ടായില്ല. ഇത്തവണ കുട്ടികളുടെ എണ്ണം കൂടിയിട്ടും വിജയം 0.897 ശതമാനം ഉയർന്നു. ഇത്തവണ 624 കുട്ടികൾ അധികം വന്നപ്പോൾ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 224 കൂടി.

കാസർകോട് വിദ്യാഭ്യാസജില്ലയിലെ 84-ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 75-ഉം സ്കൂളുകളും അടക്കം 159 സ്കൂളുകളാണ് ഇത്തവണ പരീക്ഷയ്ക്ക് കുട്ടികളെ ഇരുത്തിയത്. സർക്കാർ വിദ്യാലയങ്ങൾ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ആകെയുള്ള 96 വിദ്യാലയങ്ങളിൽ 49 എണ്ണം നൂറുശതമാനം വിജയം നേടി. 33 എയ്‌ഡഡ് സ്കൂളുകളിൽ 12 എണ്ണവും 30 അൺ എയ്‌ഡഡ് സ്കൂളുകളിൽ 22 എണ്ണവും മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചവരിൽ ഉൾപ്പെടുന്നു. കാസർകോട് വിദ്യാഭ്യാസജില്ലയിൽ 10736 കുട്ടികൾ പരീക്ഷയ്ക്കിരുന്നപ്പോൾ 10530 പേർ വിജയം കണ്ടു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8863 പേർ എഴുതി. 8796 പേർ വിജയിച്ചു.

പതിവുപോലെ നായൻമാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് -772 പേരെ. ഇതിൽ 756 പേർ വിജയിച്ചു. രണ്ടാമത് കൂടുതൽ കുട്ടികളെ ഇരുത്തിയത് ചട്ടഞ്ചാൽ ഹയർ സെക്കൻഡറിയാണ്. അവർ 630 പേരെ ഇരുത്തി 620 പേരെ വിജയിപ്പിച്ചു. സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഇരുത്തിയത് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് 543 പേരെ. ഇതിൽ 518 പേർ വിജയിച്ചു -95.4 ശതമാനം വിജയം. ആറുപേർക്കേ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായുള്ളൂ. ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും നൂറുശതമാനം നിലനിർത്തി.

പട്ടികവിഭാഗം വിദ്യാർഥികൾ കൂടുതൽ പരീക്ഷയ്ക്കിരുന്ന മലയോരങ്ങളിലെ സ്കൂളുകൾ വിജയം നേടി. 36 ശതമാനം പട്ടികവിഭാഗക്കാരുള്ള ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നൂറുശതമാനം വിജയം നേടി.

പത്താംക്ലാസ് പരീക്ഷയിൽ

കോവിഡിനെ അതിജീവിച്ച് ജില്ലയുടെ കുതിപ്പ്

98.6 ശതമാനം വിജയം

കാസർകോട്: കോവിഡും ലോക്ക് ഡൗണും അതിജീവിച്ച് ജില്ല പത്താംക്ലാസ് പരീക്ഷയിൽ മുൻവർഷത്തെക്കാൾ മികച്ച വിജയംകൊയ്തു. 9402 പെൺകുട്ടികളടക്കം 19599 കുട്ടികൾ പരീക്ഷയ്ക്കിരുന്നതിൽ 9311 പെൺകുട്ടികളടക്കം 19326 പേർ ഉപരിപഠനത്തിന് അർഹത നേടി-98.607 ശതമാനം. അർഹത നേടാത്തത് 91 പെൺകുട്ടികളടക്കം 273 പേർ മാത്രം. 1685 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 18975 പേർ പരീക്ഷയ്ക്കിരുന്ന കഴിഞ്ഞകൊല്ലം 18541 പേരാണ് വിജയച്ചത്-97.71 ശതമാനം. കഴിഞ്ഞ കൊല്ലം 434 പേർക്ക് അർഹതയുണ്ടായില്ല. ഇത്തവണ കുട്ടികളുടെ എണ്ണം കൂടിയിട്ടും വിജയം 0.897 ശതമാനം ഉയർന്നു. ഇത്തവണ 624 കുട്ടികൾ അധികം വന്നപ്പോൾ എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണം 224 കൂടി.

കാസർകോട് വിദ്യാഭ്യാസജില്ലയിലെ 84-ഉം കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിലെ 75-ഉം സ്കൂളുകളും അടക്കം 159 സ്കൂളുകളാണ് ഇത്തവണ പരീക്ഷയ്ക്ക് കുട്ടികളെ ഇരുത്തിയത്. സർക്കാർ വിദ്യാലയങ്ങൾ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവെച്ചു. ആകെയുള്ള 96 വിദ്യാലയങ്ങളിൽ 49 എണ്ണം നൂറുശതമാനം വിജയം നേടി. 33 എയ്‌ഡഡ് സ്കൂളുകളിൽ 12 എണ്ണവും 30 അൺ എയ്‌ഡഡ് സ്കൂളുകളിൽ 22 എണ്ണവും മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചവരിൽ ഉൾപ്പെടുന്നു. കാസർകോട് വിദ്യാഭ്യാസജില്ലയിൽ 10736 കുട്ടികൾ പരീക്ഷയ്ക്കിരുന്നപ്പോൾ 10530 പേർ വിജയം കണ്ടു. കാഞ്ഞങ്ങാട് വിദ്യാഭ്യാസ ജില്ലയിൽ 8863 പേർ എഴുതി. 8796 പേർ വിജയിച്ചു.

പതിവുപോലെ നായൻമാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് -772 പേരെ. ഇതിൽ 756 പേർ വിജയിച്ചു. രണ്ടാമത് കൂടുതൽ കുട്ടികളെ ഇരുത്തിയത് ചട്ടഞ്ചാൽ ഹയർ സെക്കൻഡറിയാണ്. അവർ 630 പേരെ ഇരുത്തി 620 പേരെ വിജയിപ്പിച്ചു. സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ ഇരുത്തിയത് കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് 543 പേരെ. ഇതിൽ 518 പേർ വിജയിച്ചു -95.4 ശതമാനം വിജയം. ആറുപേർക്കേ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായുള്ളൂ. ജില്ലയിലെ മികച്ച സർക്കാർ വിദ്യാലയമായ ചായ്യോത്ത് ഗവ. ഹയർ സെക്കൻഡറി സ്കൂൾ ഇത്തവണയും നൂറുശതമാനം നിലനിർത്തി.

പട്ടികവിഭാഗം വിദ്യാർഥികൾ കൂടുതൽ പരീക്ഷയ്ക്കിരുന്ന മലയോരങ്ങളിലെ സ്കൂളുകൾ വിജയം നേടി. 36 ശതമാനം പട്ടികവിഭാഗക്കാരുള്ള ബളാന്തോട് ഗവ. ഹയർ സെക്കൻഡറി സ്കൂൾ നൂറുശതമാനം വിജയം നേടി.

പത്താംക്ലാസ് പരീക്ഷയിൽ

കോവിഡിനെ അതിജീവിച്ച് ജില്ലയുടെ കുതിപ്പ്

എസ്.എസ്.എൽ.സി.

തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ രണ്ടുഘട്ടമായി നടത്തിയ എസ്.എസ്.എൽ.സി. പരീക്ഷയിൽ റെക്കോഡ് (98.82 ശതമാനം) വിജയം. 2015, 2019 വർഷങ്ങളിലും വിജയം 98 ശതമാനത്തിന് മുകളിലെത്തിയിരുന്നു. 100 ശതമാനം വിജയം നേടിയ സ്കൂളുകളുടെ എണ്ണവും കഴിഞ്ഞവർഷത്തേക്കാൾ കൂടി. മുഴുവൻ വിഷയങ്ങൾക്കും എപ്ലസ് നേടിയ കുട്ടികളുടെ എണ്ണവും കൂടി. 4572 പേർ അധികം.

Friday 26 June 2020

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ക്രമീകരണംമാർക്ക് അടിസ്ഥാനത്തിലുള്ള ഉപരിപഠനത്തെ ബാധിക്കാം

സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. ക്രമീകരണംമാർക്ക് അടിസ്ഥാനത്തിലുള്ള ഉപരിപഠനത്തെ ബാധിക്കാം
 

പ്രൊഫഷണൽ കോഴ്‌സുകൾക്ക് പ്രശ്നമാകില്ല

ടി.ജി. ബേബിക്കുട്ടി

തിരുവനന്തപുരം

: സി.ബി.എസ്.ഇ., ഐ.സി.എസ്.ഇ. എന്നിവയുടെ ശേഷിക്കുന്ന പ്ലസ് ടു പരീക്ഷകൾ റദ്ദാക്കിയത് മാർക്ക് അടിസ്ഥാനത്തിൽ ഉപരിപഠന കോഴ്‌സുകൾക്ക് ചേരാനിരിക്കുന്ന കുട്ടികളെ ബാധിക്കും. പ്രമുഖ ദേശീയ സ്ഥാപനങ്ങളിൽ മാർക്കുകൂടി അടിസ്ഥാനമാക്കിയാണ് ഉപരിപഠനത്തിനു പ്രവേശനം. ബിരുദത്തിനു താത്പര്യമുള്ള സ്ഥാപനങ്ങളിൽ ഇഷ്ടപ്പെട്ട വിഷയങ്ങൾക്ക് പ്രവേശനം ലഭിക്കുന്നതിനെയും ക്രമീകരണം ബാധിക്കും.

പന്ത്രണ്ടാം ക്ലാസിൽ കൊമേഴ്‌സ്, ചില ഹ്യുമാനിറ്റീസ് വിഷയങ്ങൾ എന്നീ പരീക്ഷകളാണ് സി.ബി.എസ്.ഇ.യിൽ അവശേഷിച്ചിരുന്നത്. സയൻസ് വിഷയങ്ങൾ പൂർത്തിയായിരുന്നു. അതിനാൽ മെഡിക്കൽ, എൻജിനിയറിങ് പ്രവേശനപ്പരീക്ഷയെഴുതുന്ന കുട്ടികളെ ബാധിക്കാനിടയില്ല.

ശരാശരി: ദോഷമാകാം

നന്നായെഴുതിയ മൂന്നു വിഷയങ്ങളുടെ ശരാശരി മാർക്ക് റദ്ദാക്കിയ വിഷയങ്ങൾക്കു നൽകാനാണ് തീരുമാനം. നടക്കാനിരിക്കുന്ന പരീക്ഷയിലാകാം ചില കുട്ടികൾക്ക് കൂടുതൽ മാർക്ക് കിട്ടാൻ സാധ്യത. അങ്ങനെയുള്ളവർക്ക് പുതിയ ക്രമീകരണം ദോഷമാകാം.

ഐ.എസ്.സി.: ബയോളജിവിദ്യാർഥികൾക്ക് ആശങ്ക

ഐ.എസ്.സി. പന്ത്രണ്ടാം ക്ലാസിൽ അവശേഷിച്ചിരുന്ന പരീക്ഷയിൽ ബയോളജിയും ബിസിനസ് സ്റ്റഡീസും ഉൾപ്പെടുന്നുണ്ട്. ദേശീയതലത്തിലെ ശാസ്ത്രപഠന സ്ഥാപനങ്ങളിലേതടക്കമുള്ള പ്രവേശനപ്പരീക്ഷകൾക്ക് ബയോളജിയുടെ മാർക്ക് മാനദണ്ഡമാകുന്നതിനാൽ ഏതാനും പോയന്റുകൾക്കെങ്കിലും ചിലർ പിന്തള്ളപ്പെട്ടു പോകുമോയെന്ന ആശങ്കയുണ്ട്. പത്താംക്ലാസിൽ ജ്യോഗ്രഫി, ഹിന്ദി, എക്കണോമിക്‌സ്, കംപ്യൂട്ടർ സയൻസ്, ബയോളജി എന്നിവയാണ് നടക്കേണ്ടിയിരുന്നത്.

തലവേദന കൊമേഴ്‌സുകാർക്ക്

പ്ലസ് ടു കൊമേഴ്‌സ് വിദ്യാർഥികളുടെ ബിസിനസ് സ്റ്റഡീസ്, ഇൻഫർമാറ്റിക്സ്‌ പ്രാക്ടീസസ്‌ പരീക്ഷകളാണ് സി.ബി.എസ്.ഇ.യിൽ അവശേഷിച്ചിരുന്നത്. രണ്ടും മിക്ക വിദ്യാർഥികളും കൂടുതൽ മാർക്ക് സ്‌കോർ ചെയ്യുന്ന വിഷയങ്ങളാണ്. ഇക്കണോമിക്‌സ്, അക്കൗണ്ടൻസി, ഇംഗ്ലീഷ് എന്നിവയാണ് പൂർത്തിയാക്കിയത്. അക്കൗണ്ടൻസി ഇക്കുറി പല വിദ്യാർഥികൾക്കും പ്രയാസമായിരുന്നു. ഇക്കണോമിക്സിന് താരതമ്യേന അധികമാർക്ക് ലഭിക്കാനുള്ള സാധ്യത കുറവുമാണ്.

മലയാളം പരീക്ഷ നേരത്തേ റദ്ദാക്കിയ കൂട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. സ്‌കൂളുകളോടുതന്നെ ഇന്റേണൽ മാർക്ക് നൽകാൻ സി.ബി.എസ്.ഇ. ആവശ്യപ്പെട്ടിരുന്നു. അതിനാൽ പരീക്ഷയുടെ മൊത്തം മാർക്ക് കൂട്ടുമ്പോൾ മലയാളം തുണയ്ക്കും.

ബിരുദ പ്രവേശനത്തിനും അടിസ്ഥാനം മാർക്ക്

പന്ത്രണ്ടാം ക്ലാസിലെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് കേരളത്തിലെ സർവകലാശാലകൾ ബിരുദ പ്രവേശനം നടത്തുന്നത്. ശാസ്ത്രപഠനം ആഗ്രഹിക്കുന്ന ഐ.എസ്.സി. വിദ്യാർഥികളെയും കൊമേഴ്‌സിൽ ഉപരിപഠനം ആഗ്രഹിക്കുന്ന സി.ബി.എസ്.ഇ.ക്കാരെയും പുതിയ ക്രമീകരണം ബാധിക്കും.

കൊമേഴ്‌സ്, ഹ്യൂമാനിറ്റീസ് വിഷയങ്ങളിൽ ബിരുദ പ്രവേശനം നടത്തുന്ന കേന്ദ്ര സർവകലാശാലയും മദ്രാസ് ഐ.ഐ.ടി. പോലുള്ള ദേശീയ സ്ഥാപനങ്ങളും പ്രവേശനപ്പരീക്ഷയുടെ അടിസ്ഥാനത്തിലാണ് വിദ്യാർഥികളെ തിരഞ്ഞെടുക്കുന്നത്.

കൊമേഴ്‌സിൽ കമ്പനി സെക്രട്ടറി (സി.എസ്.), കോസ്റ്റ് അക്കൗണ്ടന്റ് (സി.എം.എ.), ചാർട്ടേഡ് അക്കൗണ്ടന്റ് (സി.എ.) എന്നീ പ്രൊഫഷണൽ കോഴ്‌സുകൾക്ക് മാർക്ക് നിബന്ധനയില്ലാത്തതിനാൽ പ്ലസ്ടു പാസായവർക്ക് അപേക്ഷിക്കാം. കമ്പനി സെക്രട്ടറി കോഴ്‌സിന് ചേരാനുള്ള എക്‌സിക്യുട്ടീവ് എൻട്രൻസ് പരീക്ഷയ്ക്ക് അവസാനവർഷം പഠിക്കുന്ന വിദ്യാർഥികളടക്കം ഏത് പ്ലസ് ടുകാർക്കും അപേക്ഷിക്കാനാവും.

മാറാൻ മടിച്ച് ഉന്നത വിദ്യാഭ്യാസം

കേരള മീഡിയ അക്കാദമിയിൽ ഡിപ്ലോമ കോഴ്‌സുകൾ

കേരള മീഡിയ അക്കാദമിയിൽ ഡിപ്ലോമ കോഴ്‌സുകൾ

:കേരള മീഡിയ അക്കാദമിയുടെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കമ്യൂണിക്കേഷൻ നടത്തുന്ന ജേണലിസം ആൻഡ് കമ്യൂണിക്കേഷൻ പബ്ലിക് റിലേഷൻസ് ആൻഡ് അഡ്വർടൈസിങ്, ടി.വി. ജേണലിസം തുടങ്ങിയ പി.ജി. ഡിപ്ലോമ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. ഏതെങ്കിലും വിഷയത്തിൽ ബിരുദമാണ് യോഗ്യത. അവസാനവർഷ ബിരുദ പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. അപേക്ഷാഫോറവും പ്രോസ്പെക്ടസും www.keralamediaacademy.org -ൽ ലഭിക്കും. പൂരിപ്പിച്ച അപേക്ഷ ജൂലായ് 24-ന് വൈകീട്ട് അഞ്ചിനകം സെക്രട്ടറി, കേരള മീഡിയ അക്കാദമി, കാക്കനാട്, കൊച്ചി 30 എന്ന വിലാസത്തിൽ ലഭിക്കണം. വിവരങ്ങൾക്ക്: 0484 2422275

ഇഗ്നോ പ്രവേശനം

ഇഗ്നോ പ്രവേശനം
 

ന്യൂഡൽഹി: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനലിലേക്കുള്ള ബിരുദ, ബിരുദാനന്തരബിരുദ, പി.ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു.

റൂറൽ ഡെവലപ്‌മെന്റ്, കംപ്യൂട്ടർ അപ്ലിക്കേഷൻ, ടൂറിസം സ്റ്റഡീസ്, ഇംഗ്ലീഷ്, ഹിന്ദി, ഫിലോസഫി, എജ്യുക്കേഷൻ, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, ഇക്കണോമിക്‌സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, സൈക്കോളജി, അഡൾട്ട് എജ്യുക്കേഷൻ, ഡെവലപ്‌മെന്റ് സ്റ്റഡീസ്, ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്, ഡിസ്റ്റൻസ് എജ്യുക്കേഷൻ, ആന്ത്രപ്പോളജി, കൊമേഴ്‌സ്, സോഷ്യൽവർക്ക്, ഡയറ്റിക്‌സ് ആൻഡ് ഫുഡ്‌സർവീസ് മാനേജ്‌മെന്റ്, കൗൺസലിങ് ആൻഡ് ഫാമിലിതെറാപ്പി, ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ, ബിരുദാനന്തരബിരുദ, പി. ജി. ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളിലേക്കാണ് പ്രവേശനം. അപേക്ഷകൾ https://ignouadmission.samarth.edu.in/ വഴി ജൂലായ് 31 വരെ നൽകാം.

Thursday 25 June 2020

എൻ.ടി.ടി.എഫ്. പ്രവേശനം


എൻ.ടി.ടി.എഫ്. പ്രവേശനം

തലശ്ശേരി: എൻ.ടി.ടി.എഫ്‌ പ്രവേശനം ഓൺലൈനായി തുടങ്ങി. ത്രിവത്സര ഡിപ്ലോമ കോഴ്‌സുകളായ ടൂൾ എൻജിനീയറിങ്, മെക്കാട്രോണിക്‌സ്, കംപ്യൂട്ടർ എൻജിനീയറിങ്, ഇലക്‌ട്രോണിക്‌സ്, ഐ.ടി. കോഴ്‌സുകളിലേക്കാണ് പ്രവേശനം. 500 രൂപയടച്ച് പരീക്ഷ എഴുതണം. കൂടുതൽ വിവരങ്ങൾ www.nttft rg.com എന്ന വെബ് സൈറ്റിലുണ്ട്. ഫോൺ: 9846514781, 0490 2351423

Wednesday 24 June 2020

കേന്ദ്ര പോലീസ് സേനകളിലെ 1564 സബ് ഇൻസ്പെക്ടർ തസ്തികകളിലേക്ക് സ്റ്റാഫ് സെലക്‌ഷൻ കമ്മിഷൻ അപേക്ഷ ക്ഷണിച്ചു

കേരള എൻജി., ഫാർമസി പ്രവേശനപരീക്ഷാകേന്ദ്രം മാറ്റാം

കേരള എൻജി., ഫാർമസി പ്രവേശനപരീക്ഷാകേന്ദ്രം മാറ്റാം

:കേരള എൻജിനിയറിങ്, ഫാർമസി പ്രവേശനപരീക്ഷയ്ക്കായി അപേക്ഷിച്ചവർക്ക് തിരഞ്ഞെടുത്ത പരീക്ഷാകേന്ദ്രത്തിൽ മാറ്റംവരുത്താമെന്ന് പ്രവേശനപരീക്ഷാ കമ്മിഷണർ അറിയിച്ചു. നിലവിൽ മുംബൈ, ഡൽഹി, ദുബായ് എന്നീ പരീക്ഷാകേന്ദ്രങ്ങൾ തിരഞ്ഞെടുത്ത വിദ്യാർഥികൾക്ക് പ്രസ്തുത കേന്ദ്രങ്ങൾ തമ്മിലോ കേരളത്തിലെ കേന്ദ്രത്തിലേക്കോ മാറ്റം അനുവദിക്കും.

കേരളത്തിൽ കേന്ദ്രം തിരഞ്ഞെടുത്തവർക്ക് കേരളത്തിന് പുറത്തുള്ള പരീക്ഷാകേന്ദ്രങ്ങളിലേക്കും മാറ്റം അനുവദിക്കും. കേരളത്തിലെ വിവിധ ജില്ലകളിലെ പരീക്ഷാകേന്ദ്രം മാറ്റുന്നതിന് അവസരം ലഭിക്കില്ല. www.cee.kerala.gov.in വഴി KEAM2020 Candidate Portal മുഖേന ജൂൺ 27-ന് ഉച്ചയ്ക്ക് നാലുവരെ സമയം അനുവദിക്കും. ഫീസ് ഓൺലൈനായിമാത്രം അടയ്ക്കാൻ പിന്നീട് അവസരം നൽകും.

ക്രാഫ്റ്റ്‌ ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 27 വരെ

ക്രാഫ്റ്റ്‌ ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്സ്: അപേക്ഷ 27 വരെ

:കേന്ദ്ര സർക്കാരിന്റെ സ്കിൽ ഡവലപ്മെന്റ് ആൻഡ് ഓൺട്രപ്രണർഷിപ്പ് മന്ത്രാലയത്തിന്റെ കീഴിലെ ഡയറക്ടറേറ്റ്‌ ജനറൽ ഓഫ് ട്രെയിനിങ് നടത്തുന്ന ക്രാഫ്‌റ്റ്‌ ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്സ് പ്രവേശനത്തിനായി നടത്തുന്ന ഓൾ ഇന്ത്യ കോമൺ എൻട്രൻസ് ടെസ്റ്റി (എ.ഐ.സി. ഇ.ടി.) ന് അപേക്ഷിക്കാം.

34 ട്രേഡുകളിൽ പരിശീലനം

വ്യവസായ മേഖലയ്ക്ക് ആവശ്യമുള്ള സ്കിൽഡ്/സെമി-സ്കിൽഡ് മനുഷ്യവിഭവശേഷി രൂപപ്പെടുത്തുന്നതിനുവേണ്ട പ്രായോഗിക പരിശീലന രീതികൾ; ഇൻസ്ട്രക്ടർ ട്രെയിനികളെ പരിശീലിപ്പിക്കുന്ന കോഴ്സ് ആണ് ക്രാഫ്റ്റ്‌ ഇൻസ്ട്രക്ടർ ട്രെയിനിങ് കോഴ്സ്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 28 നാഷണൽ സ്കിൽ ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ടുകൾ, ആറ് സംസ്ഥാന സർക്കാർ, 12 സ്വകാര്യ, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രെയിനിങ് ഓഫ് ട്രെയിനേഴ്സ് എന്നിവവഴി 34 ട്രെയ്ഡുകളിൽ പരിശീലനം നൽകുന്നു. പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് നാഷണൽ കൗൺസിൽ ഓഫ് വൊക്കേഷണൽ ട്രെയിനിങ് (എൻ.സി.വി.ടി.) നൽകുന്ന ക്രാഫ്റ്റ്‌ ഇൻസ്ട്രക്ടർ ട്രെയിനിങ് സർട്ടിഫിക്കറ്റ് ലഭിക്കും.

യോഗ്യത

നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് (എൻ.ടി.സി.)/ നാഷണൽ അപ്രന്റിസ് സർട്ടിഫിക്കറ്റ് (എൻ.എ.സി.) (പ്രസക്തമായ ട്രേഡിൽ എൻ.സി.വി.ടി. സർട്ടിഫിക്കറ്റ്) അല്ലെങ്കിൽ അംഗീകൃത ഡിപ്ലോമ/ഡിഗ്രി ഉണ്ടായിരിക്കണം. ക്രാഫ്‌റ്റ്‌സ്‌മാൻ ട്രെയിനിങ് സ്കീം (സി.ടി.എസ്.) പദ്ധതി പ്രകാരം പരിശീലനം നേടുന്ന ഓൾ ഇന്ത്യ ട്രേഡ് ടെസ്റ്റ് (എ.ഐ.ടി.ടി) ന്റെ അന്തിമപരീക്ഷ, ഡിഗ്രി/ഡിപ്ലോമ പ്രോഗ്രാമിന്റെ അവസാന സെമസ്റ്റർ പരീക്ഷ എന്നിവ ജൂലായിൽ അഭിമുഖീകരിക്കുന്നവർക്ക് അപേക്ഷിക്കാം.

ഓൺലൈൻ പരീക്ഷ

ജൂലായ് 19, 20 തീയതികളിൽ നടത്തുന്ന എ.ഐ.സി.ഇ.ടി., രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഓബ്ജക്ടീവ് ടൈപ്പ് മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളുള്ള ഓൺലൈൻ ടെസ്റ്റ് ആണ്. പ്രവേശനത്തിന് അപേക്ഷിച്ചിട്ടുള്ള ട്രേഡുമായി ബന്ധപ്പെട്ട, ഐ.ടി.ഐ. നിലവാരമുള്ളതാകും 70 ശതമാനം ചോദ്യങ്ങൾ. ലോജിക്കൽ, ന്യൂമറിക്കൽ, റീസണിങ് അഭിരുചി അളക്കുന്നതായിരിക്കും 25 ശതമാനം ചോദ്യങ്ങൾ. അപേക്ഷ www.nimionlineadmission.in/2020/ വഴി ജൂൺ 27 വൈകീട്ട് അഞ്ചുവരെ നൽകാം.

Monday 22 June 2020

ഹൈദരാബാദ് സർവകലാശാല പി.ജി., പിഎച്ച്‌.ഡി. പ്രവേശനം

ഹൈദരാബാദ് സർവകലാശാല പി.ജി., പിഎച്ച്‌.ഡി. പ്രവേശനം
 

:ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ്, പി.ജി., എം.ടെക്, എം.ഫിൽ, പിഎച്ച്.ഡി. പ്രോഗ്രാമുകളിലെ പ്രവേശനത്തിന് അപേക്ഷിക്കാം.

പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്‌റ്റേഴ്‌സ് പ്രോഗ്രാമുകൾ: മാത്തമാറ്റിക്കൽ സയൻസസ്, ഫിസിക്സ് , കെമിക്കൽ സയൻസസ്, സിസ്റ്റംസ് ബയോളജി, അപ്ലൈഡ്‌ ജിയോളജി, ഹെൽത്ത് സൈക്കോളജി, ലാംഗ്വേജ് സയൻസസ്, ഹിന്ദി, ഇക്കണോമിക്സ്, ഹിസ്റ്ററി, പൊളിറ്റിക്കൽ സയൻസ്, സോഷ്യോളജി, ആന്ത്രോപ്പോളജി. നിശ്ചിതവിഷയങ്ങൾ പഠിച്ച്, പ്ലസ്ടു ജയിച്ചവർക്ക് വിവിധ പഞ്ചവത്സര ഇന്റഗ്രേറ്റഡ് മാസ്റ്റേഴ്‌സ് പ്രോഗ്രാമുകളിലേക്ക് അപേക്ഷിക്കാം.

എം.എസ്‌സി., മാസ്റ്റർ ഓഫ് പബ്ലിക് ഹെൽത്ത്. എം.എ., എം. ടെക്., എം.ഫിൽ, പിഎച്ച്.ഡി. പ്രോഗ്രാമുകളിലേക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. ജൂൺ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: http://acad.uohyd.ac.in/

Debashis Chattergee

കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ജൂൺ 22-ന് വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചു. www.cee.kerala.gov.in

•ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) തിരുച്ചിറപ്പള്ളി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ ജൂൺ 29 വരെ www.iiitt.ac.in വഴി നൽകാം.

•നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. യു.ജി.സി. നെറ്റ് ജൂൺ, ജോയന്റ് സി.എസ്.ഐ.ആർ.- യു.ജി.സി. നെറ്റ് ജൂൺ, ഇഗ്നോ പിഎച്ച്.ഡി. ആൻഡ് ഓപ്പൺമാറ്റ് പ്രവേശനപരീക്ഷ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (എ.ഐ.ഇ.ഇ.എ.), ജെ.എൻ.യു. പ്രവേശനപരീക്ഷ, ഓൾ ഇന്ത്യ ആയുഷ് പി.ജി. പ്രവേശനപരീക്ഷ എന്നിവയ്ക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: https://www.nta.ac.in/

Admission Corner

കേരള എൻജിനിയറിങ്, ആർക്കിടെക്ചർ, ഫാർമസി, മെഡിക്കൽ, മെഡിക്കൽ അനുബന്ധ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് അപേക്ഷിച്ച വിദ്യാർഥികൾക്ക് അവരുടെ അപേക്ഷയിലെ ന്യൂനതകൾ പരിഹരിക്കുന്നതിന് ജൂൺ 22-ന് വൈകീട്ട് അഞ്ചുവരെ സമയം അനുവദിച്ചു. www.cee.kerala.gov.in

•ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.) തിരുച്ചിറപ്പള്ളി പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷിക്കാം. അപേക്ഷ ജൂൺ 29 വരെ www.iiitt.ac.in വഴി നൽകാം.

•നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന വിവിധ പരീക്ഷകൾക്ക് അപേക്ഷിക്കാനുള്ള തീയതി ജൂൺ 30 വരെ നീട്ടി. യു.ജി.സി. നെറ്റ് ജൂൺ, ജോയന്റ് സി.എസ്.ഐ.ആർ.- യു.ജി.സി. നെറ്റ് ജൂൺ, ഇഗ്നോ പിഎച്ച്.ഡി. ആൻഡ് ഓപ്പൺമാറ്റ് പ്രവേശനപരീക്ഷ, ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രിക്കൾച്ചറൽ റിസർച്ച് (എ.ഐ.ഇ.ഇ.എ.), ജെ.എൻ.യു. പ്രവേശനപരീക്ഷ, ഓൾ ഇന്ത്യ ആയുഷ് പി.ജി. പ്രവേശനപരീക്ഷ എന്നിവയ്ക്ക് ജൂൺ 30 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്‌: https://www.nta.ac.in/

ഫുൾ ബ്രൈറ്റ് നെഹ്റു ഡോക്ടറൽ ഫെലോഷിപ്പ്

ഫുൾ ബ്രൈറ്റ് നെഹ്റു ഡോക്ടറൽ ഫെലോഷിപ്പ്
 

ന്ത്യയിലെ സ്ഥാപനങ്ങളിൽ ഗവേഷണം നടത്തുന്നവർക്ക് യു. എസി.ലെ മുൻനിരസ്ഥാപനങ്ങളിൽ ആറുമാസംമുതൽ ഒമ്പതുമാസംവരെയുള്ള ഗവേഷണത്തിന് അവസരം.

യുണൈറ്റഡ് സ്റ്റേറ്റ്സ്-ഇന്ത്യ എജ്യുക്കേഷണൽ ഫൗണ്ടേഷൻ (യു.എസ്.ഐ.ഇ.എഫ്.) ആണ് 2021 ഓഗസ്റ്റ്/സെപ്തംബർ മാസത്തിൽ തുടങ്ങുന്ന ഫുൾ ബ്രൈറ്റ്-നെഹ്റു ഡോക്ടറൽ റിസർച്ച് ഫെലോഷിപ്പിന് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

വിസ സപ്പോർട്ട്, പ്രതിമാസ സ്റ്റൈപ്പൻഡ്, എയർ ട്രാവൽ ഉൾപ്പെടെയുള്ള വിവിധ ആനുകൂല്യങ്ങൾ അടങ്ങുന്നതാണ് ഫെലോഷിപ്പ്. യു.എസിലെ ഒരു ഗവേഷണസ്ഥാപനവുമായി വിശിഷ്ടാംഗത്തെ അഫിലിയേറ്റ് ചെയ്യും. ഗവേഷകന് സ്ഥാപനം മുൻകൂട്ടി കണ്ടെത്താം. ഇതിനകം അത്‌ കണ്ടെത്തിയവർക്ക് ആ വിവരം അപേക്ഷയിൽ ഉൾപ്പെടുത്താം.

ഗവേഷണമേഖലകൾ

അഗ്രിക്കൾച്ചറൽ സയൻസസ്, ആന്ത്രോപ്പോളജി, ബയോഎൻജിനിയറിങ്, ക്ലൈമറ്റ് ചേഞ്ച് സയൻസ്, കംപ്യൂട്ടർ സയൻസ്, ഇക്കണോമിക്സ്, എജ്യുക്കേഷൻ പോളിസി ആൻഡ് പ്ലാനിങ്, എനർജി സ്റ്റഡീസ്, ഹിസ്റ്ററി, ഇന്റർനാഷണൽ ലോ, ഇന്റർനാഷണൽ സെക്യൂരിറ്റി ആൻഡ് സ്ട്രാറ്റജിക് സ്റ്റഡീസ്‌, മെറ്റീരിയൽസ് സയൻസ്, മാത്തമാറ്റിക്കൽ സയൻസസ്, ന്യൂറോ സയൻസസ്, പെർഫോമിങ് ആർട്സ്, ഫിസിക്കൽ സയൻസസ്, പബ്ലിക്‌ ഹെൽത്ത്, പബ്ലിക് പോളിസി, സോഷ്യോളജി, അർബൻ ആൻഡ് റീജ്യണൽ പ്ലാനിങ്, വിഷ്വൽ ആർട്സ്, വിമൻസ് ആൻഡ് ജൻഡർ സ്റ്റഡീസ്.

ഈ മേഖലകളിലൊന്നിൽ 2019 സെപ്തംബർ ഒന്നിനകം ഇന്ത്യയിലെ ഒരു ഗവേഷണകേന്ദ്രത്തിൽ പിഎച്ച്.ഡി.ക്ക് രജിസ്റ്റർചെയ്തവർക്ക് അപേക്ഷിക്കാം. ജോലിയുള്ളവർ നിശ്ചിതമാതൃകയിൽ തൊഴിൽദാതാവിന്റെ അനുമതിപത്രം നൽകണം. പ്രസിദ്ധീകരിച്ച/ അവതരിപ്പിച്ച പേപ്പറുകൾ/സംഗ്രഹം, പിഎച്ച്.ഡി. സൂപ്പർവൈസറുടെ റെക്കമൻഡേഷൻ ലെറ്റർ തുടങ്ങിയവ അപേക്ഷയുടെ ഭാഗമാക്കണം.

അപേക്ഷ https://apply.iie.org/ffsp2021 വഴി ജൂലായ് 15 വരെ നൽകാം.

വിവരങ്ങൾക്ക്: www.usief.org.in

ഡോ. എസ്. രാജൂകൃഷ്ണൻ

രാജീവ്ഗാന്ധി പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പിഎച്ച്.ഡി.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി.) ബാച്ചിലർ ഓഫ് ആർക്കിടെക്ചർ പ്രവേശനത്തിനായി നടത്തുന്ന അഭിരുചിപരീക്ഷയാണ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (എ.എ.ടി.).

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി.) ബാച്ചിലർ ഓഫ് ആർക്കിടെക്ചർ പ്രവേശനത്തിനായി നടത്തുന്ന അഭിരുചിപരീക്ഷയാണ് ആർക്കിടെക്ചർ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് (എ.എ.ടി.). നാഷണൽ ആപ്റ്റിറ്റ്യൂഡ്‌ ടെസ്റ്റ് ഇൻ ആർക്കിടെക്ചർ (നാറ്റ), ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ. ഇ.) മെയിൻ ബി.ആർക് പേപ്പർ എന്നിവയ്ക്ക് നേരിട്ട് അപേക്ഷിക്കുന്നതുപോലെ എ.എ.ടി.ക്ക് നേരിട്ട് ഒരാൾക്ക് അപേക്ഷിക്കാൻ കഴിയില്ല.

ഐ.ഐ.ടി. പ്രവേശനപരീക്ഷയായ ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിച്ച്, അതിന്റെ റാങ്ക് പട്ടികയിൽ സ്ഥാനംനേടുന്നവർക്ക് ഐ.ഐ.ടി. ബി.ആർക്. പ്രവേശനത്തിൽ താത്‌പര്യമുണ്ടെങ്കിൽ അഡ്വാൻസ്ഡ് റാങ്ക് വന്നശേഷം എ.എ.ടി.ക്ക് അപേക്ഷിക്കാം.

ബി.ആർക്. പ്രവേശനത്തിന് പരിഗണിക്കപ്പെടണമെങ്കിൽ എ.എ.ടി.യിൽ കട്ട് ഓഫ് മാർക്ക് നേടണം. എന്നാൽ, എ.എ.ടി.യുടെ അടിസ്ഥാനത്തിൽ ഒരു റാങ്ക് നൽകുന്നതല്ല. എ.എ.ടി. ജയിക്കുന്നവരുടെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് റാങ്ക് പരിഗണിച്ചാകും ഐ.ഐ.ടി. ബി.ആർക്. പ്രവേശനം.

ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ അർഹത ലഭിക്കണമെങ്കിൽ ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പർ അഭിമുഖീകരിച്ച് ജെ.ഇ.ഇ. അഡ്വാൻസ്ഡ് അഭിമുഖീകരിക്കാൻ വിവിധ കാറ്റഗറികളിൽനിന്നായി അർഹത ലഭിക്കുന്ന 2,50,000 പേരിൽ ഒരാളാകണം എന്നകാര്യം ശ്രദ്ധിക്കുക.

സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി.

എം. ബഷീർ

തിരുവനന്തപുരം

: സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് കോളേജുകളിൽ മൂന്നുവർഷ ബിരുദ സമ്പ്രദായം മാറ്റണമെന്ന് സർക്കാർ നിയോഗിച്ച വിദഗ്ധസമിതി.

ഗവേഷണത്തിന് മുൻതൂക്കം നൽകിയുള്ള ഓണേഴ്‌സ് ബിരുദവും ഏകീകൃത ബിരുദാനന്തരബിരുദവും തുടങ്ങണമെന്നാണ് ശുപാർശ. നിലവിലെ പരീക്ഷാ സമ്പ്രദായത്തിനും കാതലായ മാറ്റമുണ്ടാകണം. എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡോ. സാബു തോമസിന്റെ അധ്യക്ഷതയിലുള്ള സമിതി ഉന്നതവിദ്യാഭ്യാസ വകുപ്പിന് നൽകിയ റിപ്പോർട്ടിലാണ് കോളേജ്‌ വിദ്യാഭ്യാസത്തിൽ കാതലായ മാറ്റം കൊണ്ടുവരുന്ന ഈ ശുപാർശകൾ.

നാലുവർഷത്തെ ഓണേഴ്‌സ് ബിരുദം

• സംസ്ഥാനത്തെ മൂന്നുവർഷ ബിരുദം പല വിദേശസർവകലാശാലകളും അംഗീകരിക്കുന്നില്ല. അത് നാലുവർഷ ഓണേഴ്‌സ് ബിരുദമാക്കണം.

• ഇക്കണോമിക്സ്‌, സ്റ്റാറ്റിസ്റ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, ഹിസ്റ്ററി, ബയോളജി ഉൾപ്പെടെയുള്ള വിഷയങ്ങളിൽ ഓണേഴ്‌സ് ബിരുദമാകാം.

• നാക് എ-യോ അതിനുമുകളിലോ സർട്ടിഫിക്കേഷനുള്ള കോളേജുകളിലും സർവകലാശാലകളിലും ഇത് തുടങ്ങാം.

• നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് റാങ്കിങ് ഫ്രെയിംവർക്ക‌ിൽ ആദ്യ നൂറിൽപ്പെടുന്ന കോളേജുകൾക്കും 50-ൽ ഉൾപ്പെടുന്ന സർവകലാശാലകൾക്കും ഓണേഴ്‌സ് അനുവദിക്കാം.

• വിവിധ ആർട്‌സ്, സയൻസ് വിഷയങ്ങളിൽ ട്രിപ്പിൾ മെയിൻ ബിരുദ കോഴ്‌സാകാം.

• നാലാംവർഷം ഐച്ഛിക വിഷയം തിരഞ്ഞെടുക്കാനാവുന്ന നാലുവർഷ ബിരുദവുമാകാം.

ഓർമ പരിശോധിക്കലല്ല പരീക്ഷ

• ഓർമ പരിശോധിക്കൽ രീതിയിൽനിന്ന് അസൈൻമെന്റുകളും പ്രസന്റേഷനും എഴുത്തുമൊക്കെ ഉൾപ്പെടുന്ന ക്രിയാത്മക പഠനരീതിയെ അടിസ്ഥാനമാക്കിയാകണം പരീക്ഷകൾ.

• ഓൺലൈൻ കോഴ്‌സ് പങ്കാളിത്തവും ഇതിന്റെ ഭാഗമാക്കണം. ഇവയൊക്കെ കണക്കിലെടുത്തുള്ള മൂല്യനിർണയമാണ് വേണ്ടത്‌.

പി.ജി. പ്രോഗ്രാമുകൾ വ്യാപിപ്പിക്കണം

• ഡേറ്റ അനലിറ്റിക്സ്, സ്പേസ് സയൻസ്, ഫൊറൻസിക് സയൻസ്, ഡിസാസ്റ്റർ മാനേജ്‌മെന്റ് വിഷയങ്ങളിൽ പി.ജി. പ്രോഗ്രാമുകൾ വ്യാപിപ്പിക്കണം.

• എജ്യുക്കേഷണൽ ടെക്‌നോളജി, ഫിൻടെക്, ഓട്ടോണമസ് സിസ്റ്റംസ്, ഹെൽത്ത് സയൻസ് ടെക്‌നോളജി വിഷയങ്ങളിൽ എം.ടെക് കോഴ്സ്.

• നാനോ സയൻസ് ആൻഡ് നാനോ ടെക്‌നോളജി, ജെൻഡർ സ്റ്റഡീസ് ആൻഡ്‌ സെക്ഷ്വാലിറ്റി, കംപാരറ്റീവ് സോഷ്യൽ റിസർച്ച് തുടങ്ങിയ വിഷയങ്ങളിൽ സർവകലാശാല അക്കാദമിക് വകുപ്പുകളിൽ എം.ടെക്, എം.എസ്‌സി, എം.എ. കോഴ്‌സുകൾ തുടങ്ങാം.

Sunday 21 June 2020

രാജീവ്ഗാന്ധി പെട്രോളിയം ഇൻസ്റ്റിറ്റ്യൂട്ടിൽ എം.ടെക്., പിഎച്ച്.ഡി.

Saturday 20 June 2020

മാത്തമാറ്റിക്സ് ഇല്ലാത്ത ഗ്രൂപ്പ് എടുക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രൈവറ്റായി മാത്തമാറ്റിക്സ് പഠിക്കാമോ?

മാത്തമാറ്റിക്സ് ഇല്ലാത്ത ഗ്രൂപ്പ് എടുക്കുന്ന വൊക്കേഷണൽ ഹയർസെക്കൻഡറി വിദ്യാർഥികൾക്ക് പ്രൈവറ്റായി മാത്തമാറ്റിക്സ് പഠിക്കാമോ?

-ദിനേശ്, കാസർകോട്

വൊക്കേഷണൽ ഹയർസെക്കൻഡറി ബി ഗ്രൂപ്പ് വിദ്യാർഥികൾക്ക് സ്കോൾ (സ്റ്റേറ്റ് കൗൺസിൽ ഫോർ ഓപ്പൺ ആൻഡ് ലൈഫ് ലോങ് എജ്യുക്കേഷൻ) കേരള മുഖേന അഡീഷണലായി മാത്തമാറ്റിക്സ് വിഷയം പഠിക്കാം. 2019-ലെ സ്കോൾ കൈപ്പുസ്തകത്തിൽ ഈ വ്യവസ്ഥയുണ്ട്. അപേക്ഷാർഥി കേരള സ്റ്റേറ്റ് സിലബസ് പ്രകാരം ഒരു വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിൽ റെഗുലർ കോഴ്സിൽ ചേർന്ന് ബി ഗ്രൂപ്പ് തിരഞ്ഞെടുത്ത് പ്രവേശനം നേടിയിരിക്കണം. വൊക്കേഷണൽ ഹയർസെക്കൻഡറി റെഗുലർ കോഴ്സിന്റെ സിലബസ് പ്രകാരമാണ് പഠിക്കേണ്ടത്. ഓരോ ജില്ലയിലും മാത്തമാറ്റിക്സ് വിഷയമുള്ള തിരഞ്ഞെടുത്ത വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ പഠനകേന്ദ്രമായി അനുവദിക്കും. സി.സി.ഇ.യുടെ ഭാഗമായി വർഷവും 20 മണിക്കൂർ സമ്പർക്കക്ലാസ് ഉണ്ടാകും. ഇതിൽ 100 ശതമാനം ഹാജർ നിർബന്ധമാണ്. റെഗുലർ മാത്തമാറ്റിക്സ് വിദ്യാർഥികൾക്കു ബാധകമായ സി.സി.ഇ. മാനദണ്ഡങ്ങൾ അഡീഷണൽ മാത്തമാറ്റിക്സ് തിരഞ്ഞെടുക്കുന്നവർക്കും ബാധകമായിരിക്കും. പരീക്ഷ വൊക്കേഷണൽ ഹയർസെക്കൻഡറി ഡയറക്ടറേറ്റ് നടത്തും. വിശദാംശങ്ങൾ പ്രോ​െസ്പക്ടസിൽ ഉണ്ടാകും.

പ്രിന്റിങ് ടെക്നോളജി കോഴ്സ്

പ്രിന്റിങ് ടെക്നോളജി കോഴ്സ്

:കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്‌നോളജി കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സാങ്കേതികവിദ്യാഭ്യാസ വകുപ്പും കേരള സ്റ്റേറ്റ് സെന്റർഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയിനിങ്ങും സംയുക്തമായി ആരംഭിക്കുന്ന കേരള ഗവൺമെന്റ് അംഗീകാരമുള്ള ഒരുവർഷ കെ.ജി.ടി.ഇ. പ്രിന്റിങ് ടെക്‌നോളജി (പ്രീ-പ്രസ് ഓപ്പറേഷൻ/പ്രസ് വർക്ക്) പോസ്റ്റ് പ്രസ് ഓപ്പറേഷൻ ആൻഡ്‌ ഫിനിഷിങ് 2020-2021 കോഴ്‌സുകൾക്ക് അപേക്ഷിക്കാം.

അപേക്ഷാ ഫോറം, പ്രോസ്പെക്‌ടസ് എന്നിവ 100 രൂപയ്ക്ക് നേരിട്ടും 125 രൂപ മണിഓർഡറായി മാനേജിങ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർഫോർ അഡ്വാൻസ്ഡ് പ്രിന്റിങ്‌ ആൻഡ് ട്രെയിനിങ്, പുന്നപുരം, പടിഞ്ഞാറെക്കോട്ട, തിരുവനന്തപുരം-24 എന്ന വിലാസത്തിൽ അയച്ചാൽ തപാലിലും ലഭിക്കും.

വിവരങ്ങൾക്ക് 0471-2467728, 0471-2474720. വെബ്‌സൈറ്റ്: www.captkerala.com. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി ജൂൺ 30.

എൽഎൽ.ബി. പ്രവേശനപരീക്ഷകൾ 20 മുതൽ

എൽഎൽ.ബി. പ്രവേശനപരീക്ഷകൾ 20 മുതൽ

തിരുവനന്തപുരം: ത്രിവത്സര എൽഎൽ.ബി. കോഴ്‌സ്, കെ-മാറ്റ്, ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി. എന്നിവയുടെ പ്രവേശനപ്പരീക്ഷകൾ യഥാക്രമം ജൂൺ 20, 21, 22 തീയതികളിൽ നടക്കും.

വൈകിയെത്തുന്ന വിദ്യാർഥികളെ പരീക്ഷ എഴുതാൻ അനുവദിക്കില്ല. വിദ്യാർഥികൾ ഫോട്ടോ പതിച്ച തിരിച്ചറിയൽ രേഖ (ആധാർ/വോട്ടർ ഐ.ഡി./ഡ്രൈവിങ് ലൈസൻസ്/പാൻകാർഡ്) എന്നിവയിലേതെങ്കിലും കൊണ്ടുവരേണ്ടതാണ്.

കാൽക്കുലേറ്റർ, മൊബൈൽഫോൺ, സ്മാർട്ട് വാച്ച് തുടങ്ങിയ ഇലക്‌ട്രോണിക് ഉപകരണങ്ങൾ കൈവശം വെക്കരുത്. ക്വാറന്റീനിലോ /ഹോട്സ്‌പോട്ടിലോ ഉള്ള വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും മറ്റു വിദ്യാർഥികളുമായോ രക്ഷിതാക്കളുമായോ സമ്പർക്കത്തിലാവരുത്. പൊതുനിർദേശങ്ങൾ www.cee.kerala.gov.in എന്ന വെബ്‌സൈറ്റിലെ വിജ്ഞാപനത്തിലുണ്ട്. ഹെൽപ്പ്‌ ലൈൻ നമ്പർ: 0471-2525300.

മധുവാണി’ പ്രകാശനം ചെയ്തു

മധുവാണി’ പ്രകാശനം ചെയ്തു

തിരുവനന്തപുരം: സംസ്‌കൃതപഠനത്തിനു കൂടുതൽ മികവ് കൈവരിക്കുക എന്ന ലക്ഷ്യത്തോടെ എസ്.സി.ഇ.ആർ.ടി. സി-ഡിറ്റിന്റെ സാങ്കേതിക സഹായത്തോടെ വികസിപ്പിച്ച ഇന്ററാക്ടീവ് ഡി.വി.ഡി. ‘മധുവാണി’ മന്ത്രി സി.രവീന്ദ്രനാഥ് പ്രകാശനം ചെയ്തു. പ്രൈമറിതലം മുതൽ സംസ്‌കൃതം പഠിക്കുന്ന വിദ്യാർഥികൾക്കും സംസ്‌കൃതം പഠിക്കാനാഗ്രഹിക്കുന്ന മറ്റുള്ളവർക്കും ഉപകാരപ്രദമാണ്. സംസ്‌കൃതപഠനം സരളവും സരസവുമാക്കുക എന്നതാണ് ഇതിന്റെ ഉദ്ദേശ്യം. അക്ഷരമാല മുതൽ വിഭക്തികൾ വരെയുള്ള സംസ്‌കൃതത്തിന്റെ ബാലപാഠങ്ങൾ അനിമേഷന്റെ സഹായത്തോടെ പഠിക്കുന്നതിന്‌ ഉപകരിക്കുന്നതാണിത്. സംസ്ഥാനത്തെ സംസ്‌കൃതം പഠിപ്പിക്കുന്ന പൊതുവിദ്യാലയങ്ങളിൽ ഡി.വി.ഡി.യും കൈപ്പുസ്തകങ്ങളും എത്തിക്കും. www.scert.kerala.gov.inൽ നിന്ന്‌ ഡൗൺലോഡ് ചെയ്യാം.

എം.ജി. പി.ജി. പ്രവേശനം: പരീക്ഷാകേന്ദ്രം മാറ്റാം

എം.ജി. പി.ജി. പ്രവേശനം: പരീക്ഷാകേന്ദ്രം മാറ്റാം
 

:മഹാത്മാഗാന്ധി സർവകലാശാല പഠനവകുപ്പുകളിലെയും ഇന്റർസ്കൂൾ സെന്ററിലെയും പി.ജി. പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷാ (കാറ്റ്) കേന്ദ്രം മാറ്റാൻ അവസരം. ജൂൺ 25-ന് വൈകീട്ട് നാലിനകം www.cat.mgu.ac.in വഴി പരീക്ഷാകേന്ദ്രങ്ങളുടെ മുൻഗണനക്രമം മാറ്റാം. കോവിഡ്-19 വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നീ പരീക്ഷാകേന്ദ്രങ്ങൾ റദ്ദുചെയ്തു. ഈ സെന്ററുകൾ പരീക്ഷയ്ക്കായി തിരഞ്ഞെടുത്തവർക്ക് മറ്റുസെന്ററുകൾ തിരഞ്ഞെടുക്കാവുന്നതോ ഫീസ് റീഫണ്ടിനായി cat@mgu.ac.in എന്ന ഇ-മെയിൽ വിലാസത്തിൽ അപേക്ഷ നൽകുകയോ ചെയ്യാം. വിവരങ്ങൾക്ക്: 0481 2733595.

സാമൂഹികശാസ്ത്ര ഗവേഷണത്തിന് ഫെലോഷിപ്പ്

സാമൂഹികശാസ്ത്ര ഗവേഷണത്തിന് ഫെലോഷിപ്പ്
 

:ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച്ച് (ഐ.സി.എസ്.എസ്.ആർ.) സാമൂഹികശാസ്ത്രമേഖലകളിലെ ഗവേഷണത്തിന് സീനിയർ, പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പുകൾ നൽകുന്നു.

മുഴുവൻസമയ ഗവേഷണത്തിന് രണ്ടുവർഷത്തേക്കാണ് ഫെലോഷിപ്പ്. മാസം 45,000 രൂപ ഫെലോഷിപ്പായും 40,000 രൂപ പ്രതിവർഷ കണ്ടിൻജൻസി ഗ്രാന്റായും സീനിയർ ഫെലോയ്ക്ക്‌ കിട്ടും. പോസ്റ്റ് ഡോക്ടറൽ ഫെലോഷിപ്പ് തുക മാസം 31,000 രൂപയാണ്. കണ്ടിൻജൻസി ഗ്രാന്റ് വർഷം 25,000 രൂപയും.

അപേക്ഷകർക്ക് പിഎച്ച്.ഡി. വേണം. പി.ഡി.എഫ്. അപേക്ഷകർക്ക് പ്രായം 45 കവിയരുത്. അപേക്ഷ https://icssr.org വഴി ജൂൺ 21-നകം നൽകണം.

ഫിസിയോ, ഒക്യുപേഷണൽ തെറാപ്പി കോഴ്‌സുകൾ

ഫിസിയോ, ഒക്യുപേഷണൽ തെറാപ്പി കോഴ്‌സുകൾ
 

:കേന്ദ്ര ഭിന്നശേഷി ശാക്തീകരണ വകുപ്പിന്റെ കീഴിലെ മൂന്നു സ്ഥാപനങ്ങളിലെ ബാച്ചിലർ പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

സ്ഥാപനങ്ങൾ: സ്വാമി വിവേകാനന്ദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിഹാബിലിറ്റേഷൻ ട്രെയിനിങ് ആൻഡ് റിസർച്ച് (കട്ടക്); നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ലോക്കോമോട്ടോർ ഡിസെബിലിറ്റീസ് (കൊൽക്കത്ത); നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എംപവർമെന്റ് ഓഫ് പേഴ്സൺസ് വിത്ത് മൾട്ടിപ്പിൾ ഡിസെബിലിറ്റീസ് (ചെന്നൈ)

മൂന്നു സ്ഥാപനങ്ങളിലും ബാച്ചിലർ ഓഫ് ഫിസിയോതെറാപ്പി (ബി.പി.ടി.), ബാച്ചിലർ ഓഫ് ഓക്യുപ്പേഷണൽ തെറാപ്പി (ബി.ഒ.ടി.), ബാച്ചിലർ ഓഫ് പ്രോസ്തറ്റിക്സ് ആൻഡ് ഓർത്തോട്ടിക്സ് (ബി.പി.ഒ.) എന്നീ കോഴ്സുകളാണ് ഉള്ളത്. കോഴ്സ് ദൈർഘ്യം ആറുമാസത്തെ ഇന്റേൺഷിപ്പ് ഉൾപ്പെടെ നാലരവർഷം.

പ്ലസ് ടുവാണ് വിദ്യാഭ്യാസയോഗ്യത. ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി എന്നിവ പ്ലസ് ടു തലത്തിൽ പഠിച്ചവർക്ക് പൊതുവേ ബി.പി.ടി., ബി.ഒ.ടി. പ്രോഗ്രാമുകൾക്കും ഇംഗ്ലീഷ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് പഠിച്ചവർക്ക് ബി.പി.ഒ പ്രോഗ്രാമിലേക്കും അപേക്ഷിക്കാം. യോഗ്യതാപരീക്ഷ അഭിമുഖീകരിക്കുന്നവർ, ഓപ്പൺ സ്കൂൾ വിദ്യാർഥികൾ എന്നിവർക്ക് വ്യവസ്ഥകൾക്ക് വിധേയമായി അപേക്ഷിക്കാം. ഓഗസ്റ്റ് രണ്ടിന് നടത്തുന്ന പൊതുപ്രവേശനപരീക്ഷ വഴിയാണ് പ്രവേശനം.

രണ്ടു മണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയ്ക്ക്, ജനറൽ എബിലിറ്റി ആൻഡ് ജനറൽ നോളജ്, ഫിസിക്സ്, കെമിസ്ട്രി, ബയോളജി/മാത്തമാറ്റിക്സ് എന്നിവയിൽനിന്ന്‌ ചോദ്യങ്ങൾ ഉണ്ടാകും. കോഴിക്കോടും തിരുവനന്തപുരവും പരീക്ഷാ കേന്ദ്രങ്ങളാണ്.

അപേക്ഷ ജൂലായ് 10 വരെ http://svnirtar.nic.in വഴി നൽകാം.

വീട്ടിലിരുന്ന് ഓൺലൈൻ പ്രവേശനപരീക്ഷ

വീട്ടിലിരുന്ന് ഓൺലൈൻ പ്രവേശനപരീക്ഷ

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികൾക്ക് വീട്ടിലിരുന്നുകൊണ്ടുതന്നെ ഡെസ്ക്‌ടോപ്, ലാപ്‌ടോപ്, ടാബ്‌ലറ്റ്‌, സ്മാർട്ട് ഫോൺ എന്നിവ ഉപയോഗിച്ച് പ്രവേശനപരീക്ഷ എഴുതാം.

നിർമിതബുദ്ധിയുടെ സഹായത്തോടെയാണ് പരീക്ഷ നടത്തുന്നത്. ജൂലായ് 25-നാണ് പരീക്ഷ. അപേക്ഷിച്ച വിദ്യാർഥികൾ പരീക്ഷ എഴുതുന്നതിനുള്ള സോഫ്റ്റ്‌വേർ ഇൻസ്റ്റാൾ ചെയ്യണം. ഈ സോഫ്റ്റ്‌വേർ വഴി പരീക്ഷയെഴുതുന്ന വ്യക്തിയുടെ ഫോട്ടോ വെബ്ക്യാമറയിലൂടെ എടുക്കുകയും ഫോട്ടോ ഐ.ഡി., മേശ, മുറി എന്നിവ പരിശോധിക്കുകയുംചെയ്യും. പരീക്ഷയുടെ മേൽനോട്ടച്ചുമതലയുള്ള അധ്യാപകന് ഈ ഡേറ്റ അയച്ചുനൽകി പരിശോധിക്കും. വിവരങ്ങൾക്ക്: 9809159559, www.iiitmk.ac.in/admission

ഐ.ഐ.ഐ.ടി.എം.-കെ: ജൂൺ 30 വരെ അപേക്ഷിക്കാം

ഐ.ഐ.ഐ.ടി.എം.-കെ: ജൂൺ 30 വരെ അപേക്ഷിക്കാം
 

എം.എസ്‌സി. കംപ്യൂട്ടർ സയൻസ്, എം.ഫിൽ പ്രവേശനം

:ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്‌മെന്റ് - കേരള (ഐ.ഐ.ഐ.ടി.എം.-കെ.) വിവിധ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 30 വരെ നീട്ടി.

കംപ്യൂട്ടർ സയൻസ് അധിഷ്ഠിത വിഷയങ്ങളിലെ പി.ജി., എം.ഫിൽ. കോഴ്‌സുകളിലേക്കാണ് പ്രവേശനം.

എം.എസ്‌സി. കോഴ്‌സുകളിൽ സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ഡേറ്റാ അനലിറ്റിക്സ്, ജിയോ സ്പെഷ്യൽ അനലറ്റിക്സ് എന്നിവയിലാണ്‌ സ്പെഷ്യലൈസേഷൻ. പ്രവേശന പരീക്ഷയുടെയും ഗേറ്റ് സ്കോറിന്റെയും അടിസ്ഥാനത്തിലാണ് എം.എസ്‌സി. കോഴ്‌സിലേക്ക് പ്രവേശനം.

Thursday 18 June 2020

ബി.ടെക്. കഴിഞ്ഞു. ഇന്ത്യൻ എയർഫോഴ്സ് നടത്തുന്ന എ.എഫ്.സി.എ.ടി.ക്ക്‌ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. പരീക്ഷയുടെ ഘടന എന്താണ്?

ബി.ടെക്. കഴിഞ്ഞു. ഇന്ത്യൻ എയർഫോഴ്സ് നടത്തുന്ന എ.എഫ്.സി.എ.ടി.ക്ക്‌ അപേക്ഷിക്കാൻ ആഗ്രഹിക്കുന്നു. പരീക്ഷയുടെ ഘടന എന്താണ്?

- അനിൽ, എറണാകുളം

എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (എ.എഫ്.സി.എ.ടി.) രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഓൺലൈൻ പരീക്ഷയാണ്. ജനറൽ അവയർനസ്, വെർബൽ എബിലിറ്റി ഇൻ ഇംഗ്ലീഷ്, ന്യൂമറിക്കൽ എബിലിറ്റി, റീസണിങ് ആൻഡ് മിലിട്ടറി ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് എന്നിവയിലെ ചോദ്യങ്ങൾ ഉൾപ്പെടുന്നതാണ്. മൊത്തം 100 ചോദ്യങ്ങൾ.

അപേക്ഷാർഥി ടെക്‌നിക്കൽ ബ്രാഞ്ചിലേക്ക് ചോയ്സ് കൊടുത്തിട്ടുണ്ടെങ്കിൽ എ.എഫ്.സി.എ.ടി.ക്കുപുറമേ എൻജിനിയറിങ് നോളജ് ടെസ്റ്റും (ഇ.കെ.ടി.) അഭിമുഖീകരിക്കണം. 45 മിനിറ്റ്‌ ദൈർഘ്യമുള്ള ഈ പരീക്ഷയ്ക്ക് മെക്കാനിക്കൽ, കംപ്യൂട്ടർ സയൻസ്, ഇലക്‌ട്രിക്കൽ ആൻഡ് ഇലക്‌ട്രോണിക്സ് എന്നീ വിഷയങ്ങളിൽനിന്ന്‌ 50 ചോദ്യങ്ങൾ ഉണ്ടാകും.

രണ്ടുടെസ്റ്റുകൾക്കും ചോദ്യങ്ങൾ ഒബ്ജക്ടീവ് ടൈപ്പ് രീതിയിലാകും. ഇംഗ്ലീഷിൽ ആയിരിക്കും എല്ലാ ചോദ്യങ്ങളും. ഓരോ ശരിയുത്തരത്തിനും മൂന്നുമാർക്ക് കിട്ടും. ഉത്തരംതെറ്റിയാൽ ഒരുമാർക്കുവീതം നഷ്ടപ്പെടും. സിലബസ് നോട്ടിഫിക്കേഷനിൽ ഉണ്ടാകും. വിവരങ്ങൾക്ക്: https://afcat.cdac.in/AFCAT/

Sunday 14 June 2020

തിരുച്ചിറപ്പള്ളി ഐ.ഐ.ഐ.ടി.യിൽ പിഎച്ച്.ഡി.

തിരുച്ചിറപ്പള്ളി ഐ.ഐ.ഐ.ടി.യിൽ പിഎച്ച്.ഡി.
 

: തിരുച്ചിറപ്പള്ളി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി (ഐ.ഐ.ഐ.ടി.), പിഎച്ച്.ഡി. പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്‌ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനിയറിങ്, മെക്കാനിക്കൽ എൻജിനിയറിങ്, ഫിസിക്സ്, മാത്തമാറ്റിക്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ ഫുൾ ടൈം/പാർട് ടൈം ഗവേഷണ അവസരമുണ്ട്. ഓരോ വിഷയത്തിലെയും സവിശേഷ മേഖലകൾ വിജ്ഞാപനത്തിൽ ഉണ്ട്.

എൻജിനിയറിങ്/ടെക്നോളജിയിൽ മാസ്റ്റേഴ്സ്/എം.എസ്. (റിസർച്ച്) ബിരുദധാരികൾ, ഗേറ്റ് സ്കോറുള്ള ബാച്ചിലർ ബിരുദധാരികൾ, 15 വർഷം വ്യവസായമേഖലയിൽ പ്രവൃർത്തിപരിചയം ഉള്ള ബാച്ചിലർ ബിരുദധാരികൾ എന്നിവർക്ക് എൻജിനിയറിങ് വിഭാഗത്തിൽ അപേക്ഷിക്കാം.

മാത്തമാറ്റിക്സ്/ഫിസിക്സ്/ഇക്കണോമിക്സ്/ഇംഗ്ലീഷ് വിഷയങ്ങളിലെ ഗവേഷണത്തിന് ബിരുദ/പി.ജി. ബിരുദധാരികൾക്ക് അപേക്ഷിക്കാം. ഫെലോഷിപ്പ് ലഭിക്കാൻ യു.ജി.സി./സി.എസ്.ഐ.ആർ./നെറ്റ് വേണം. അപേക്ഷ ജൂൺ 29 വരെ www.iiitt.ac.in വഴി നൽകാം.

മികവിന്റെ മുദ്രകൾ

മികവിന്റെ മുദ്രകൾ
 

അന്യൂനമായ വരകൾ കടുവകളെയും സീബ്രയെയും നിർവചിക്കുന്നതുപോലെ, മായ്ച്ചാൽ മായാത്ത മികവിന്റെ മുദ്രകളാവണം ഒരോ സ്ഥാപനത്തെയും അടയാളപ്പെടുത്തുന്നത്. മത്സരങ്ങളാൽ മറികടക്കാവുന്നതല്ല ആധുനികലോകത്തെ പരിമിതികൾ. മത്സരത്തിന്റെ പഴയലോകമല്ല പാരസ്പര്യത്തിന്റെ പുതിയ ലോകം. അവിടെ മികവിന്റെ തികവിൽ മായുന്നതാണ് പരിമിതികളുടെ അതിരുകൾ.

ഇന്ത്യൻ ഉന്നതവിദ്യാഭ്യാസ ഭൂപടത്തിൽ കേരളത്തിന്റെ യശസ്സുയർത്തി എൻ.ഐ.ആർ.എഫ്‌. സർവേയിൽ രാജ്യത്തെ മുൻനിര സ്ഥാപനങ്ങളിലൊന്നായി ഐ.ഐ.എം കോഴിക്കോടുണ്ട്.

അരനൂറ്റാണ്ടിന്റെയും അതിനോടടുത്തും അനുഭവസമ്പത്തുള്ള സ്ഥാപനങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇരുപതുകളിലുള്ള ഐ.ഐ.എം. കോഴിക്കോടിനെ സംബന്ധിച്ചിടത്തോളം അഭിമാനാർഹമായ നേട്ടമാണ്. ഒരു സ്ഥാപനത്തിന്റെ ഹ്രസ്വ-ദീർഘകാല ലക്ഷ്യങ്ങളിൽ എത്രത്തോളം കൈവരിക്കാനാവുന്നു എന്നത് അക്കാദമിക മികവിനെ ആശ്രയിച്ചിരിക്കുന്നു. അക്കാദമിക് കലണ്ടർതന്നെ മാറ്റത്തിന് വിധേയമാക്കേണ്ടി വരുന്ന കോവിഡ് കാലത്ത് അതിജീവനം മികവിന്റെ മാറിയ വഴികളിലൂടെ മാത്രമാണ് സാധ്യമാവുക. ഏതു മേഖലയുടെയും അതിരുകൾ പുനർനിർവചിക്കുക മികവുറ്റ പ്രവർത്തനമാണ്.

നമ്മളാരെന്ന് നിർവചിക്കുന്നത് നമ്മുടെ പ്രവർത്തനങ്ങളാണ്. ആ പ്രവർത്തനങ്ങളിൽ അങ്ങോളമിങ്ങോളം നിഴലിക്കേണ്ടതാണ് മികവെങ്കിൽ അതൊരു ചിട്ടയാണ്, മികവ് ശീലംതന്നെയാവണം. ശമ്പള സ്കെയിലിൽ അളക്കുക സാധ്യമല്ലാത്ത ഒന്നാണ് മികവ്, ഓരോ വ്യക്തിയിൽ നിന്നും സ്ഥാപനം ന്യായമായും പ്രതീക്ഷിക്കുക മികവിന്റെ തികവാണ്.

ആധുനികലോകത്ത് മന്ത്ര എന്നത് വിട്ടുവീഴ്ചയില്ലാതെ പിന്തുടരുന്ന ലക്ഷ്യത്തിലേക്കുള്ള മാർഗമാണ്. ഞങ്ങളുടെ മികവിന്റെ രസതന്ത്രം അത്രയൊന്നും സങ്കീർണമല്ല. സത്യം, നിത്യം, പൂർണം – മികവിലേക്ക് കുറുക്കുവഴികളില്ല. വളഞ്ഞ വഴികളും. മികവിന് ഒഴികഴിവുകളില്ല, ഒഴിവു ദിനങ്ങളുമില്ല.

ചലനാത്മകങ്ങളായ പരിഷ്കാരങ്ങളാണ് കാലത്തെ അതിജീവിക്കാൻ സഹായിക്കുക. പരിഷ്കാരങ്ങൾ സാധ്യമാവുക ചിന്തകൾ സ്വതന്ത്രമാവുന്നിടത്താണ്. അതു വിജയിക്കുക മനോഭാവം മാറുമ്പോഴുമാണ്. സ്വതന്ത്ര ചിന്തകളുടെ വിളവിനമാവേണ്ട ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾ വിപ്ലവകരമായ പരീക്ഷണങ്ങളിലൂടെയും പരിഷ്കരണനടപടികളിലൂടെയും മറ്റുള്ള സ്ഥാപനങ്ങൾക്ക് മാതൃകയാവേണ്ടതാണ്.

വിദ്യാഭ്യാസസ്ഥാപനങ്ങൾ സ്വതന്ത്ര ചിന്തകളുടെ വിഹാരരംഗം ആയതുകൊണ്ടു തന്നെയാവണം പ്രതിഭാശാലികളായ നേതാക്കൾ പലരും ലോകത്തെ മാറ്റിമറിക്കാൻ ഏറ്റവും അനുയോജ്യമായ ആയുധമായി വിദ്യാഭ്യാസത്തെ കണ്ടത്. നൂതനമായ ആശയങ്ങളുടെ ഉത്സവപ്പറമ്പുകളാവണം നമ്മുടെ വിദ്യാലയങ്ങൾ; മികവിന്റെ കേന്ദ്രങ്ങൾ.

അഡ്‌മിഷൻ കോർണർ

അഡ്‌മിഷൻ കോർണർ
 

ഹൈദരാബാദിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിൽ എം.എസ്‌സി. സ്പോർട്സ് ന്യൂട്രീഷ്യൻ. അവസാന തീയതി ജൂൺ 19. വെബ്സൈറ്റ്: www.nin.res.in

കുസാറ്റിൽ എം.ടെക്. മറൈൻ ബയോടെക്നോളജി. ഗ്രാജ്വേറ്റ് ആപ്റ്റിറ്റ്യൂഡ് ടെസ്റ്റ് -ബയോടെക്നോളജിയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് പ്രവേശനം. വിവരങ്ങൾക്ക് www.rcb.res.in/GATB

യു.ജി.സി.നെറ്റ് അപേക്ഷ ജൂൺ 15 വരെ. വെബ്സൈറ്റ്: http://www.nta.ac.in/

എൻ.ഐ.ടി.യിൽ ഡെവലപ്മെന്റ് സ്റ്റഡീസ് എം.എ. അവസാന തീയതി ജൂൺ 30. http://eapplication.nitrkl.ac.in

നാഷണൽ ലോ സ്കൂളിൽ വിദൂരപഠന പ്രോഗ്രാമുകൾ. അവസാന തീയതി ജൂൺ 30. വെബ്സൈറ്റ്: https://ded.nis.ac.in

ഫെയ്‌സ്ബുക്കിന്റെ നിർമിതബുദ്ധി ഹാക്കത്തൺ

ഫെയ്‌സ്ബുക്കിന്റെ നിർമിതബുദ്ധി ഹാക്കത്തൺ
 

നിർമിതബുദ്ധിമേഖലയിലെ മുന്നേറ്റത്തിലൂടെ ലോകത്തെ അടുപ്പിക്കാൻ ഫെയ്‌സ് ബുക്കിന്റെ മത്സരം. കരുതലിൽ ശ്രദ്ധിക്കുന്നവരെ പരസ്പരം ബന്ധിപ്പിക്കുക, അർഥപൂർണമായ അനുഭവങ്ങൾക്ക് ശക്തിപകരുക, തുറന്ന ഗവേഷണത്തിലൂടെയും പ്രാപ്യമായ പ്രവൃത്തികളിലൂടെയും ഉയർന്ന തലങ്ങളിലേക്കുവളരുക എന്നിവയൊക്കെയാണ് മത്സരത്തിലൂടെ ലക്ഷ്യമിടുന്നത്.

വ്യത്യസ്തമായ, സ്വഭാവികമായി രൂപപ്പെട്ട, ഉപയോഗത്തിലുള്ള ഭാഷകളുടെ തത്ത്വങ്ങളുടെ സംയോജനംവഴി (നാച്വറൽ ലാംഗ്വേജ് ഇന്ററാക്‌ഷൻ) മനുഷ്യരെപ്പോലെത്തന്നെ പരസ്പരം ബന്ധിപ്പിക്കപ്പെട്ട യന്ത്രങ്ങളുമായോ സേവനങ്ങളുമായോ സമ്പർക്കം പുലർത്താവുന്ന Wit.ai സംവിധാനം ഉപയോഗപ്പെടുത്തിയുള്ള പ്രശ്നപരിഹാരങ്ങളാണ് മത്സരാർഥികളിൽനിന്ന്‌ പ്രതീക്ഷിക്കുന്നത്. പ്രശ്നങ്ങൾ ഒരു പ്രാദേശിക കണ്ടെത്തൽ അടിസ്ഥാനമാക്കിയുള്ളതോ ഒരു ചെറിയ ബിസിനസ് പ്രവർത്തനമോ ഒരു സുഹൃത്തിനൊപ്പം പഠിക്കുന്ന ഒരു പുതിയ നൈപുണിയോ ആകാം. Wit.ai (https://wit.ai) പ്ലാറ്റ്ഫോം ഉപയോഗിച്ചാണ് ഇതു വികസിപ്പിക്കേണ്ടത്. സജീവമായി നിലനിർത്തേണ്ട ഫെയ്‌സ്ബുക്ക് ഡവ് പോസ്റ്റ് അക്കൗണ്ടുള്ള നിശ്ചിതമേഖലകളിൽനിന്ന്‌ ഉള്ളവർക്ക് മത്സരത്തിൽ പങ്കെടുക്കാം. വ്യക്തികൾ, സംഘടനകൾ, സംഘങ്ങൾ എന്നീ രീതികളിൽ പങ്കെടുക്കാം.

രജിസ്ട്രേഷൻ www.fbai2.devpost.com വഴി ജൂൺ 24-നകം ചെയ്യാം. ഒപ്പം ഡെമോ വീഡിയോ, അക്സസ് വിവരങ്ങൾ (അപേക്ഷാർഥിയുടെ വർക്കിങ് വെബ്/മൊബൈൽ ആപ്ലിക്കേഷൻ തുടങ്ങിയവ Wit.ai ആപ് ഐ.ഡി) എന്നിവ നൽകണം.

ഏറ്റവുംമികച്ച എൻട്രിക്ക്‌ 3000 യു.എസ്. ഡോളറും മറ്റുസമ്മാനങ്ങളും ഉണ്ടാകും. രണ്ടും മൂന്നും സ്ഥാനങ്ങൾക്ക് യഥാക്രമം 2500 യു.എസ്. ഡോളർ 1500 യു.എസ്. ഡോളർ ലഭിക്കും. വ്യവസ്ഥകളും വിശദാംശങ്ങളും വെബ്സൈറ്റിൽ.

ജൂൺ 24 വരെ അപേക്ഷിക്കാം

വിദ്യാഭ്യാസ വാർത്തകൾ - മാതൃഭൂമി

Friday 12 June 2020

പ്ലസ്ടു വിദ്യാർഥികൾക്ക് ഇനിയും അപേക്ഷിക്കാവുന്ന പ്രവേശനപരീക്ഷകൾ ഉണ്ടോ? ഏതൊക്കെ?-ഫാത്തിമ, മലപ്പുറംപ്ലസ്ടു

പ്ലസ്ടു വിദ്യാർഥികൾക്ക് ഇനിയും അപേക്ഷിക്കാവുന്ന പ്രവേശനപരീക്ഷകൾ ഉണ്ടോ? ഏതൊക്കെ?

-ഫാത്തിമ, മലപ്പുറം

പ്ലസ്ടു വിദ്യാർഥികൾക്ക് ഇപ്പോഴും അപേക്ഷിക്കാവുന്ന ചില പ്രവേശന പരീക്ഷകളും അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതിയും. ഇവയുടെ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നീട്ടിയതാണ്.

* നാഷണൽ എൻട്രൻസ് സ്‌ക്രീനിങ് ടെസ്റ്റ് (നെസ്റ്റ്) -നിസർ (ഭുവനേശ്വർ), സി.ഇ.ബി.എസ്. (മുംബൈ) ഇന്റഗ്രേറ്റഡ് എം.എസ്‌സി. -ജൂൺ 14 (www.nestexam.in)

* ഐ.സി.എ.ആർ.അഗ്രിക്കൾച്ചർ അനുബന്ധ യു.ജി. കോഴ്‌സ് പ്രവേശനപരീക്ഷ (എ.ഐ.ഇ.ഇ.എ.യു.ജി) -ജൂൺ 15 (https://icar.nta.nic.in)

*ജെ.എൻ.യു. എൻട്രൻസ് എക്സാമിനേഷൻ -ബിരുദപ്രോഗ്രാം: ജൂൺ 15 (https://jnuexams.nta.nic.in)

*എഫ്.ഡി.ഡി.ഐ. എ.ഐ.എസ്.ടി. -ഫുട്‌വെയർ ഡിസൈൻ ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ട് (എഫ്.ഡി.ഡി.ഐ.) നോയിഡയിലും മറ്റു കേന്ദ്രങ്ങളിലും നടത്തുന്ന ബാച്ചിലർ പ്രോഗ്രാം- ഓൾഇന്ത്യ സെലക്‌ഷൻ ടെസ്റ്റ് (എ.ഐ.എസ്.ടി.) -ജൂൺ 20 (https://fddiindia.com/)

* ഓൾ ഇന്ത്യ ലോ എൻട്രൻസ് ടെസ്റ്റ് (എ.ഐ.എൽ.ഇ.ടി) -ഡൽഹി നാഷണൽ ലോ യൂണിവേഴ്സിറ്റി ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാം പ്രവേശനപരീക്ഷ -ജൂൺ 30 (http://nludelhi.ac.in)

* എൻ.സി.ഇ.ആർ.ടി. സി.ഇ.ടി: റീജണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എജ്യുക്കേഷൻ 4/5 വർഷ ബാച്ചിലർ/മാസ്റ്റേഴ്സ് ഇന്റഗ്രേറ്റഡ് പ്രോഗ്രാം: ജൂൺ 30 (http://cee.ncert.gov.in)

* യൂണിവേഴ്സിറ്റി ഓഫ് ഹൈദരാബാദ് പ്രവേശനപരീക്ഷ: ഇന്റഗ്രേറ്റഡ് എം.എ/എം.എസ്‌സി. -ജൂൺ 30 (www.uohyd.ac.in/admissions-2020-21)

* കോമൺ ലോ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ് -ദേശീയ നിയമ സർവകലാശാലകളിലെ ഇന്റഗ്രേറ്റഡ് നിയമപ്രോഗ്രാം -ജൂലായ് 1 (https://consortiumofnlus.ac.in)

* ഐ.ജി.ആർ.യു.എ. എൻട്രൻസ്: ഇന്ദിരാഗാന്ധി രാഷ്ട്രീയ ഉറാൻ അക്കാദമി (അമേത്തി) കൊമേ​‌ഴ്‌സ്യൽ പൈലറ്റ് ലൈസൻസ് കോഴ്സ് -ജൂലായ് 2. അപേക്ഷാഫീസ് ബാങ്ക് ചലാൻ വഴി എങ്കിൽ ജൂലായ് 6. അപേക്ഷാഫീസ് ഓൺലൈൻവഴി എങ്കിൽ ജൂലായ് 6 (http://igrua.gov.in)

* ജി.ഐ.പി.ഇ.എൻട്രൻസ് ഗോഖലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്സ് ആൻഡ് ഇക്കണോമിക്സ് (പുണെ) ബി.എസ്‌സി. ഇക്കണോമിക്സ് -ജൂലായ് 3 (https://admissions.gipe.ac.in/)

* സിഫ്സെറ്റ് സി.ഇ.ടി.: സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് നോട്ടിക്കൽ ആൻഡ് എൻജിനിയറിങ് ട്രെയിനിങ് (കൊച്ചി) -ബാച്ചിലർ ഓഫ് ഫിഷറി സയൻസ് (നോട്ടിക്കൽ സയൻസ്) -ജൂലായ് 3 (www.cifnet.nic.in)

* ഐസർ ബി.എസ്.-എം.എസ് പ്രവേശനം -കെ.വി.പി.വൈ, സ്റ്റേറ്റ് ആൻഡ് സെൻട്രൽ ബോർഡ് ചാനൽ അപേക്ഷ: ജൂലായ് 8 (www.iiseradmission.in)

* ജാമിയ മിലിയ ഇസ്‌ലാമിയ സർവകലാശാല ബിരുദ പ്രവേശനം. - ജൂൺ 15 (http://jmicoe.in/

സംസ്‌കൃത സർവകലാശാല പി.ജി. പ്രവേശനം നീട്ടി

സംസ്‌കൃത സർവകലാശാല പി.ജി. പ്രവേശനം നീട്ടി

കാലടി: ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്ക് ഓൺലൈൻ മുഖേന അപേക്ഷിക്കുന്നതിനുള്ള അവസാന തീയതി ജൂൺ 14 വരെയും ഹാർഡ് കോപ്പി സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 19 വരെയും നീട്ടി.

ഇഗ്‌നോയിൽ പ്രവേശനം

ഇഗ്‌നോയിൽ പ്രവേശനം

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) ജൂലായിൽ ആരംഭിക്കുന്ന അക്കാദമിക് സെഷനിലേക്കുള്ള ബിരുദ, ബിരുദാനന്തര ബിരുദ, പി.ജി.ഡിപ്ലോമ, ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകളിലേക്കുള്ള പ്രവേശനം ആരംഭിച്ചു. ഓൺലൈൻ വഴി അപേക്ഷിക്കേണ്ട അവസാന തീയതി ജൂലായ് 31.ഫോൺ : 04712344113/2344120/9447044132.

ലോക റാങ്കിങ്ങിൽ ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ പിന്നോട്ട്

ലോക റാങ്കിങ്ങിൽ ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങൾ പിന്നോട്ട്
 

ന്യൂഡൽഹി: ലോകത്തെ മികച്ച ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യൻ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ റാങ്ക് താഴേക്ക്. ആഗോള ഉന്നതവിദ്യാഭ്യാസ കൺസൽട്ടൻസിയായ ക്യു.എസ്. (ക്വാക്കറെലി സൈമണ്ട്‌സ്) പുറത്തിറക്കിയ 2021-ലെ പട്ടികയിൽ ആദ്യ 100 റാങ്കിൽ ഇന്ത്യൻ സർവകലാശാലകളോ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളോ ഇല്ല.

2020-ലെ പട്ടികയിൽ ഇന്ത്യയിൽനിന്ന് മുന്നിലെത്തിയ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി മുംബൈ (152) ഇത്തവണ 172-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ബെംഗളൂരു 184-ാം റാങ്കിൽനിന്ന് 185-ാം റാങ്കിലേക്കും ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി ഡൽഹി 182-ാം റാങ്കിൽനിന്ന് 193-ലേക്കും പോയി. മാസച്യുസെറ്റ്‌സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി, സ്റ്റാൻഫഡ് സർവകലാശാല, ഹാർവാഡ് സർവകലാശാല എന്നിവയാണ് യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് റാങ്കുകളിൽ.

Wednesday 10 June 2020

ഓൺലൈൻ പഠനംകാണാതിരിക്കരുത്‌ പ്രത്യാഘാതങ്ങൾ

ലോകം അടിമുടി മാറുകയാണ്. മനുഷ്യജീവിതത്തിന്റെ എല്ലാ ക്രമങ്ങളെയും കോവിഡ്-19 മാറ്റിമറിച്ചുകൊണ്ടിരിക്കുന്നു. ഇതിനകംതന്നെ നിർണായകമായ മാറ്റങ്ങൾ അരങ്ങേറിയ ഒരിടം വിദ്യാഭ്യാസമേഖലയാണ്. രാജ്യത്തെ വിദ്യാലയങ്ങളും കലാശാലകളും എന്ന് പ്രവർത്തനമാരംഭിക്കുമെന്ന കാര്യം ഇപ്പോഴും അനിശ്ചിതത്വത്തിലാണ്. സർവകലാശാലകളുടെ പുതുവർഷ പ്രവർത്തനം സെപ്റ്റംബറിൽ തുടങ്ങിയാൽ മതിയെന്ന് യു.ജി.സി. നിർദേശിച്ചിട്ടുണ്ട്‌. അവശേഷിക്കുന്ന പരീക്ഷകളും മൂല്യനിർണയവും പൂർത്തിയാക്കി അടുത്ത അധ്യയനവർഷത്തിലേക്ക് നീങ്ങാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്. ശാരീരിക അകലം അടിസ്ഥാനപ്രമാണമായി മാറുന്ന പുതിയ ജീവിതക്രമം ഔപചാരിക വിദ്യാഭ്യാസത്തെ പഴയ നിലയിൽ തുടരാൻ അനുവദിക്കുമോ എന്ന സംശയം വ്യാപകമായി ഉയരുന്നുണ്ട്‌.

ഈയൊരു സന്ദർഭത്തിലാണ് ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ സാധ്യതകൾ വ്യാപകമായി ഉപയോഗിക്കപ്പെട്ടുതുടങ്ങിയത്. ഇതിനകംതന്നെ അത് ഭാഗികമായെങ്കിലും നിലവിൽവന്നുകഴിഞ്ഞിട്ടുണ്ട്‌. സ്വകാര്യ സർവകലാശാലകൾ, നഗരമേഖലയിലെ കോളേജുകൾ, അൺ എയ്ഡഡ് വിദ്യാലയങ്ങൾ എന്നിവിടങ്ങളിലൊക്കെ ഓൺലൈൻ പഠനം വ്യാപകമായിക്കഴിഞ്ഞു. പൊതു സർവകലാശാലകൾ, കോളേജുകൾ, വിദ്യാലയങ്ങൾ എന്നിവിടങ്ങളിൽ ഭാഗികമായും. ഓൺലൈൻ സംവിധാനങ്ങൾ ഉപയോഗപ്പെടുത്തി പുതിയ വിദ്യാഭ്യാസവർഷത്തിന് ജൂൺ ഒന്നിനുതന്നെ കേരള സർക്കാരും തുടക്കംകുറിച്ചു. വിദ്യാഭ്യാസ പ്രക്രിയ ഒരു വഴിത്തിരിവിലേക്കെത്തുകയാണെന്ന് കരുതാൻ പോന്നവിധത്തിൽ ഈ പഠനരീതിക്ക് പ്രാമുഖ്യം വന്നിരിക്കുന്നു

കോവിഡ്-19 ഉയർത്തുന്ന വെല്ലുവിളികളെ അഭിമുഖീകരിക്കാൻ ഓൺലൈൻ പഠനം പുതിയ വഴികൾ തുറന്നുതരുന്നുണ്ട്‌ എന്നതിൽ സംശയമില്ല. മഹാമാരിക്കുമുന്നിൽ പകച്ചുനിൽക്കാതെ അതിനെ ഉപയോഗപ്പെടുത്തുക തന്നെയാണ് നാമിപ്പോൾ ചെയ്യേണ്ടതും. വിദ്യാലയങ്ങളും കലാലയങ്ങളും അനന്തമായി അടച്ചിടുന്നത് ഒരു പ്രതിരോധമേയല്ല. അതുകൊണ്ടുതന്നെ, ഓൺലൈൻ പഠനത്തിന്റെ സാധ്യതകൾ ഉപയോഗിക്കാനുള്ള ഇപ്പോഴത്തെ ശ്രമം ശ്ലാഘനീയവുമാണ്.

 ഗുരുതര പ്രതിസന്ധികൾ

അതേസമയം, ഓൺലൈൻ പഠനം ഉയർത്തുന്ന വലിയ വെല്ലുവിളികളെ ഈ സന്ദർഭത്തിൽ നാം കാണാതിരുന്നുകൂടാ. ഇനിയങ്ങോട്ട് ഓൺലൈൻ പഠനം മാത്രംമതി എന്ന മട്ടിലുള്ള പ്രഖ്യാപനങ്ങൾ ചിലയിടങ്ങളിൽനിന്ന്‌ ഉയർന്നുകേൾക്കുന്ന സന്ദർഭത്തിൽ പ്രത്യേകിച്ചും. നാമിപ്പോൾ അഭിമുഖീകരിക്കുന്ന പ്രതിസന്ധിയെ മറികടക്കാനുള്ള വഴി എന്നതിനപ്പുറം, ഓൺലൈൻ പഠനത്തെ വിദ്യാഭ്യാസപ്രക്രിയയുടെ അടിസ്ഥാനഘടകമാക്കാനുള്ള ശ്രമം ഗുരുതരമായ സാമൂഹികപ്രത്യാഘാതം ഉളവാക്കാൻ പോന്നതാണ്.

ഓൺലൈൻ പഠനം മൂന്നു തലങ്ങളിലെങ്കിലും ഗുരുതരമായ പ്രത്യാഘാതങ്ങൾക്ക് വഴിതുറക്കുന്നുണ്ട്‌. അതിലാദ്യത്തേത് രാജ്യത്തുടനീളം നിലനിൽക്കുന്ന ഡിജിറ്റൽ വിഭജനത്തിന്റേതാണ്. പാശ്ചാത്യലോകത്തെയോ, ഇന്ത്യയിലെതന്നെ സ്വകാര്യ സർവകലാശാലകളെയോ മാതൃകയായി സങ്കല്പിച്ച് ഓൺലൈൻ വിദ്യാഭ്യാസരീതിയെ ഒറ്റയടിക്ക് പിൻപറ്റുന്നത്, ഇന്ത്യയിലെ ഭൂരിപക്ഷം വിദ്യാർഥികളുടെ വിദ്യാഭ്യാസാവകാശം നിഷേധിക്കുന്നതിലാണ് ചെന്നവസാനിക്കുക.

ഇന്ത്യൻ സമൂഹത്തിലെ ഡിജിറ്റൽ സാക്ഷരത എത്രയോ പരിമിതമായ നിലയിലാണ് ഇപ്പോഴും തുടരുന്നത്. കേവലം മൊബൈൽഫോൺ, സ്മാർട്ട്ഫോൺ വ്യാപനത്തെ ഡിജിറ്റൽ സാക്ഷരതയായി സങ്കല്പിക്കുന്നത് ഒട്ടും ആശാസ്യമല്ല. ദേശീയ ഡിജിറ്റൽ സാക്ഷരതാ മിഷൻ (National Digital Literacy Mission) ഡിജിറ്റൽ സാക്ഷരത എന്താണെന്ന് വ്യക്തമാക്കുന്നത് ഇവിടെ ശ്രദ്ധിക്കണം. ഡിജിറ്റൽ സാങ്കേതികതയിലുള്ള പരിജ്ഞാനം, അതിലെ ആശയവിനിമയ ഉപകരണങ്ങൾ, ശൃംഖലകൾ തുടങ്ങിയവ കണ്ടെത്താനും ഉപയോഗിക്കാനും വിലയിരുത്താനുമുള്ള ശേഷി, അത്തരം അറിവുകൾ നിർമിക്കാനുള്ള കഴിവ് എന്നിവയാണ് ഡിജിറ്റൽ സാക്ഷരതയുടെ അടിസ്ഥാനമായി അവർ നിർദേശിക്കുന്നത്. ഇന്ത്യയെ സംബന്ധിച്ച്, കേരളത്തെ സംബന്ധിച്ചുപോലും ഇത് ഇപ്പോഴും എത്രയോ പരിമിതമാണ്. ഡിജിറ്റൽ വിഭജനം (Digital Divide) നമ്മുടെ സമൂഹത്തെ അസമത്വപൂർണമാക്കാൻ പോന്ന ഒന്നായി ഇവിടെയുണ്ട്‌ എന്നർഥം.

 ഡിജിറ്റൽ അസമത്വം

വിവരസാങ്കേതിക വിദ്യയുടെയും ആശയവിനിമയ സങ്കേതങ്ങളുടെയും അസന്തുലിതമായ ലഭ്യതമൂലം ഒരു പ്രദേശമോ ജനതയോ അനുഭവിക്കുന്ന അസമത്വത്തെയാണ് ഡിജിറ്റൽ വിഭജനം എന്നുപറയുന്നത്. മൊബൈൽ ഫോണുകൾ, ടെലിവിഷൻ ചാനലുകൾ, ഇന്റർനെറ്റ്, കംപ്യൂട്ടറുകൾ തുടങ്ങിയവയുടെ ലഭ്യതയും ഉപയോഗവുമാണ് ഇതിന്റെ അടിസ്ഥാനം. സാമ്പത്തികവും സാമൂഹികവും സാംസ്കാരികവും ഭൂമിശാസ്ത്രപരവുമായ ഒട്ടേറെ ഘടകങ്ങൾ ഈ അസമത്വത്തിന്റെ നിർമിതിയിൽ പങ്കുചേരുന്നുണ്ട്‌. സാമ്പത്തിക അസമത്വവും സാമൂഹിക, സാംസ്കാരിക മൂലധനത്തിലെ അസമത്വവും എത്രയോ ശക്തമായ നമ്മുടേതുപോലൊരു സമൂഹത്തിൽ ഡിജിറ്റൽ സാങ്കേതികതയെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമാക്കുന്നത്, നിലനിൽക്കുന്ന അസമത്വത്തെ കൂടുതൽ ശക്തമാക്കുകയാണ് ചെയ്യുക. ഇന്റർനെറ്റ് ലഭ്യതയിൽ ഇന്ത്യയിലെ സ്ത്രീകൾ പുരുഷന്മാരെക്കാൾ ഏറെ പിന്നിലാണെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ കണക്കുകൾതന്നെ വ്യക്തമാക്കുന്നുണ്ട്‌. ജാതീയവും വംശീയവും മറ്റുമായ ഘടകങ്ങൾ സൃഷ്ടിക്കുന്ന ഡിജിറ്റൽ അസമത്വത്തിന്റെ കണക്കുകൾ ലഭ്യവുമല്ല. കേരളത്തിൽ ഇതിനകംതന്നെ ഒരു പെൺകുട്ടി ആ അസമത്വത്തിനിരയായി ജീവനൊടുക്കേണ്ടിവന്നു. ഇത്തരം അസമത്വത്തെ മറികടന്ന് ഉന്നതവിദ്യാഭ്യാസ മേഖലയിലെത്തിയ സാമൂഹികവിഭാഗങ്ങളെ ഓൺലൈൻ അപേക്ഷകളും പ്രവേശനപരീക്ഷകളും എങ്ങനെയെല്ലാം ബാധിക്കും എന്നതും ഗൗരവമുള്ള വിഷയമാണ്.

ഇന്ത്യയിലെ ഇന്റർനെറ്റ് ഉപയോഗത്തെക്കുറിച്ച് ലഭ്യമാകുന്ന കണക്കുകൾ ഇവിടെ കണക്കിലെടുക്കണം. ഇന്ത്യൻ ജനസംഖ്യയുടെ 66 ശതമാനം ജീവിക്കുന്ന ഗ്രാമീണമേഖലയിൽ ഇന്റർനെറ്റ് ലഭ്യതയുള്ളത് 25.3 ശതമാനത്തിനാണ്. ബാക്കിവരുന്ന 34 ശതമാനം ജനങ്ങൾ വസിക്കുന്ന നഗരമേഖലയിൽ 98 ശതമാനത്തിന് നെറ്റ് കണക്‌ഷൻ ഉണ്ട്‌. ടെലികോം റെഗുലേറ്ററി അതോറിറ്റിയുടെ ഈ കണക്കുകൾ അനുസരിച്ച്, 80 കോടിയോളം പേർ വസിക്കുന്ന ഗ്രാമീണമേഖലയിലെ 60 കോടി ആളുകളും ഇന്റർനെറ്റ് സൗകര്യങ്ങൾക്ക് പുറത്താണ്. നഗരമേഖലയിൽ മൂന്നു കോടിയോളവും. രാജ്യത്തെ രണ്ടിലൊരാൾക്ക് ഇന്റർനെറ്റ് സൗകര്യം ലഭ്യമല്ല എന്നർഥം. ജനസംഖ്യയുടെ നേർപ്പകുതിക്ക് അല്പംപോലും പ്രാപ്യമായിട്ടില്ലാത്ത ഒരു സാങ്കേതികസംവിധാനത്തെ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനഘടകമായി ഉപയോഗിക്കുന്നത് ഭൂരിപക്ഷത്തിന്റെ വിദ്യാഭ്യാസാവകാശത്തെ നിഷേധിക്കുന്നതിലാണ് ചെന്നവസാനിക്കുക. സ്മാർട്ട്ഫോണുകളും ടെലിവിഷനും നെറ്റ് കണക്ടിവിറ്റിയും വ്യാപകമായ കേരളത്തിൽപ്പോലും 43.76 ലക്ഷം സ്കൂൾ വിദ്യാർഥികളിൽ 5.98 ശതമാനത്തിന് (2.61 ലക്ഷം കുട്ടികൾ) ഇവയൊന്നുംതന്നെ പ്രാപ്യമല്ല എന്ന് കണക്കുകൾ വ്യക്തമാക്കുന്നു.

ഇക്കാര്യം മറ്റൊരു നിലയിലും മനസ്സിലാക്കാവുന്നതാണ്. ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള മുപ്പതു ശതമാനത്തിലധികംവരുന്ന വിഭാഗങ്ങളിൽ ഡിജിറ്റൽ സാക്ഷരത പത്തുശതമാനം പോലുമില്ലെന്ന് ഡിജിറ്റൽ സാക്ഷരതാമിഷൻ വ്യക്തമാക്കുന്നു. ഇന്റർനെറ്റ് സൗകര്യമുള്ള സ്ഥലങ്ങളിൽത്തന്നെ ഓൺലൈൻ ക്ലാസുകളുടെ നടത്തിപ്പിന് ഉപയുക്തമാവുന്ന വിധത്തിൽ അതിന്റെ ഇടമുറിയാത്ത ലഭ്യതയുണ്ടോ എന്നതും വലിയൊരു പ്രശ്നമാണ്. ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനാവശ്യമായ ഡേറ്റ എങ്ങനെയാണ് വിദ്യാർഥികൾക്ക് കൈവരുക എന്നതും പ്രധാനമാണ്. പ്രതിമാസം 300-400 രൂപ നൽകി, സ്വകാര്യ സേവനദാതാക്കളിൽനിന്ന് വിദ്യാർഥികൾതന്നെ ഇത് വാങ്ങേിവരുന്ന സ്ഥിതിയാണ് ഇപ്പോൾ നിലവിലുള്ളത്. മധ്യവർഗത്തിന് താഴെയുള്ളവർക്ക് ഇത് എത്രത്തോളം താങ്ങാനാവും?

 വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധംമാത്രം

ഇന്റർനെറ്റ് ലഭ്യതയെയും ഡിജിറ്റൽ സാക്ഷരതയെയും സംബന്ധിച്ചുള്ള ഈ കണക്കുകൾ വ്യക്തമാക്കുന്നത് ഓൺലൈൻ പഠനത്തെ വിദ്യാഭ്യാസപ്രക്രിയയുടെ അനുബന്ധമായല്ലാതെ അടിസ്ഥാന ഘടകമായി ഇപ്പോൾ പരിഗണിച്ചുകൂടാ എന്നതാണ്. അങ്ങനെ ചെയ്യുന്നത് ഭരണഘടന വാഗ്ദാനംചെയ്യുന്ന വിദ്യാഭ്യാസ അവകാശത്തിന്റെ നിഷേധമായേ പര്യവസാനിക്കൂ.

ഡിജിറ്റൽ ഡിവൈഡ് എന്നതിനപ്പുറം അറിവിന്റെ സ്വഭാവത്തെയും ഉള്ളടക്കത്തെയും സംബന്ധിച്ചുള്ള ഗൗരവമേറിയ പ്രശ്നങ്ങളും ഓൺലൈൻ പഠനവുമായി ബന്ധപ്പെട്ട് നിൽക്കുന്നുണ്ട്‌. ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനപ്രകൃതം വിവരവിതരണത്തിനും നൈപുണ്യനിർമാണത്തിനും (Skill development) പ്രാധാന്യം നൽകുന്നതാണ്. അത് വിമർശനാത്മകചിന്തയെ വികസിപ്പിക്കാൻ പര്യാപ്തമായ ഓൺലൈൻ ക്ലാസുകളിൽ അധ്യാപകരുടെ പങ്ക് ഏറിയകൂറും സ്കിൽ മാനേജർമാരുടേതായി ചുരുങ്ങുന്നുണ്ട്‌. ക്ലാസ് മുറികളുടെ ജൈവികവിനിമയശേഷിയും സർഗാത്മകസംവാദങ്ങളും നഷ്ടമാകുന്ന അധ്യയനരീതിയാണ് അതിന്റേത്.

ഇപ്പോൾ ലഭ്യമായ പല ഓൺലൈൻ ലേണിങ്‌ പ്ലാറ്റ്‌ഫോമുകളും (ഗൂഗിൾ ക്ലാസ്റൂം, ഗൂഗിൾ ടിംസ്, ജിറ്റ്‌സി, എസമോഡോ, സൂം തുടങ്ങിയവ) പരസ്പര വിനിമയശേഷിയുള്ളവയായി (interactive platforms) സംവിധാനം ചെയ്യപ്പെട്ടവയാണ്. എന്നാൽ, പ്രയോഗത്തിൽ മിക്കവാറും പരസ്പരവിനിമയം ഒരു അസാധ്യതയായി അവശേഷിക്കുന്നു. അധ്യാപനം ഏകദിശയിലുള്ള പ്രഭാഷണത്തിലേക്കും വിവരവിതരണത്തിലേക്കും നീളുന്നു എന്നതാണ് ഇതിന്റെ ഫലം. അതോടെ വ്യാഖ്യാനാത്മകവും വിമർശനാത്മകവുമായ അവബോധരൂപവത്‌കരണം വിദ്യാഭ്യാസപ്രക്രിയയ്ക്ക് പുറത്താവും. ലഭ്യമായ നാനാതരം വിവരങ്ങൾ സമാഹരിച്ച് ക്രോഡീകരിച്ച് വിതരണം ചെയ്യുക എന്നതിൽ അധ്യാപനം അവസാനിക്കുകയും ചെയ്യുന്നു.

 ഇല്ലാതാവുന്നത്‌ സാമൂഹികത

വാസ്തവത്തിൽ നിയോലിബറലിസം വളരെ മുമ്പേ മുന്നോട്ടുവെച്ച ഒന്നാണ് ഈ ജ്ഞാനസങ്കല്പം. വിദ്യാഭ്യാസത്തെ പലതരത്തിലുള്ള പ്രായോഗിക നൈപുണ്യങ്ങൾ (skills)ആർജിക്കലായാണ് അത് പരിഗണിക്കുന്നത്. വാജ്‌പേയ് സർക്കാരിന്റെ കാലത്ത് മുകേഷ് അംബാനിയും കുമരമംഗലം ബിർളയും ചേർന്ന് സമർപ്പിച്ച, ഉന്നത വിദ്യാഭ്യാസത്തിന്റെ പുനഃസംഘാടനത്തെക്കുറിച്ചുള്ള, രേഖയിൽ ഇത് വ്യക്തമായി കാണാം. സ്വകാര്യ സംരംഭകർ അവർക്കാവശ്യമുള്ള വിശേഷവിദഗ്ധരെ നിർമിക്കുന്ന വിധത്തിൽ ഉന്നതവിദ്യാഭ്യാസത്തെ പുതുക്കിപ്പണിയണമെന്നാണ് അന്ന് നിർദേശിക്കപ്പെട്ടത്. വിദ്യാഭ്യാസത്തിന്റെ സാമൂഹികത എന്ന അടിസ്ഥാനഘടകത്തെയും വിമർശനാത്മകചിന്തയെയും ഇല്ലാതാക്കുക എന്നതാണ് ഇതിന്റെ ആത്യന്തിക ഫലം. വ്യക്തികേന്ദ്രിതവും വിവരാധിഷ്ഠിതവും സാങ്കേതികവുമായ അത്തരമൊരു വഴി ഓൺലൈൻ വിദ്യാഭ്യാസത്തിലും തുറന്നുകിടക്കുന്നുണ്ട്‌.

ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഈ അടിസ്ഥാനപ്രകൃതം ഭാഷ, സാഹിത്യം, ശുദ്ധശാസ്ത്രം, മാനവിക വിഷയങ്ങൾ, സാമൂഹ്യശാസ്ത്രം, കലാപഠനം തുടങ്ങിയവയെ വിജ്ഞാനമേഖലയിൽനിന്ന് കൂടുതൽക്കൂടുതൽ ഒഴിച്ചുനിർത്തും. (ശാസ്ത്രപഠനത്തിന് അനിവാര്യമായ പരീക്ഷണശാലകളെയും ഇതിൽ ഉൾപ്പെടുത്താനാവില്ല). മേൽപ്പറഞ്ഞ വിഷയങ്ങളൊന്നും കേവലം വിവരകേന്ദ്രിതമല്ല. ഏകമുഖമായ ഭാഷണങ്ങൾ കലാ-സാഹിത്യ പഠനത്തെയും മറ്റും എവിടെയും എത്തിക്കില്ല. ഭാവാത്മകമായ (affective) ഘടകം അടിസ്ഥാനമായി വരുന്ന ഒന്നാണ് കലാ-സാഹിത്യ പഠനം. അത്തരം വിഷയങ്ങളുടെ ചരമസ്ഥാനങ്ങളായി ഈ പഠനസമ്പ്രദായം മാറിയേക്കാനിടയുണ്ട്‌.

തുടക്കത്തിൽ പറഞ്ഞത് ഒന്നുകൂടി ആവർത്തിക്കട്ടെ, ഓൺലൈൻ പഠനത്തിന്റെ സാധ്യതകളെ അപ്പാടെ നിരസിക്കുകയല്ല നമ്മുടെ സന്ദർഭത്തിന്റെ താത്പര്യം. മറിച്ച് അത്തരമൊന്നിനെ സ്വീകരിക്കാൻ ശ്രമിക്കുമ്പോൾ ഉണ്ടാകേണ്ട കരുതലിനെക്കുറിച്ചാണ്. നാം നേരിടുന്ന പ്രതിസന്ധിഘട്ടത്തെ മറികടക്കാൻ ഓൺലൈൻ പഠനത്തിലേക്കുള്ള വഴിതിരിയൽ അനിവാര്യമാണ്. പഴയ സമ്പ്രദായങ്ങളിൽനിന്ന് മാറാനുള്ള അധ്യാപകരുടെയും സംവിധാനങ്ങളുടെയും വൈമുഖ്യം ഈ വഴിമാറ്റത്തിന് തടസ്സമാവരുത്. എന്നാൽ, അതിനു ശ്രമിക്കുമ്പോൾ വിദ്യാഭ്യാസരംഗത്തെ സാമൂഹികനീതിയുടെ നിഷേധംമുതൽ വിദ്യാഭ്യാസ പ്രക്രിയയുടെയും വിജ്ഞാനസങ്കല്പത്തിന്റെയും ഉള്ളടക്കംവരെ നമ്മുടെ പരിഗണനയിൽ ഉണ്ടാവണം.

(ഡോ. പി.എം. ആരതി മഹാത്മാഗാന്ധി സർവകലാശാലയുടെ ‘സ്‌കൂൾ ഓഫ് ലീഗൽ തോട്ട്‌’-ലും സുനിൽ പി. ഇളയിടം സംസ്കൃത സർവകലാശാല മലയാളവിഭാഗത്തിലും അധ്യാപകരായി പ്രവർത്തിക്കുന്നു)

Tuesday 9 June 2020

Sports Medicine

NTTF

Education

പഠനത്തിനൊപ്പം ജോലി’

ശന്പളം സർക്കാർ പറയും
 

എം.ബഷീർ

തിരുവനന്തപുരം

: സംസ്ഥാനസർക്കാർ വിഭാവനംചെയ്യുന്ന ‘പഠനത്തിനൊപ്പം ജോലി’ പദ്ധതി ഈ അധ്യയനവർഷം നടപ്പാക്കും. ജോലിക്കുള്ള പ്രതിഫലം സർക്കാർ നിശ്ചയിക്കും. പഠനസമയത്തിനുശേഷം എത്രമണിക്കൂർ ജോലിചെയ്യണമെന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വ്യവസ്ഥയുണ്ടാക്കുന്ന സർക്കാർ, ഇതിനായി ഒരു പൊതു പ്ലാറ്റ്‌ഫോമും തയ്യാറാക്കും. പദ്ധതിക്കായി ഉന്നതവിദ്യാഭ്യാസ കൗൺസിൽ കരട് റിപ്പോർട്ട് തയ്യാറാക്കി.

മുഖ്യമന്ത്രി പിണറായി വിജയൻ വിദ്യാർഥിനേതാക്കളുമായി നടത്തിയ ചർച്ചയിൽനിന്ന് രൂപപ്പെട്ട ആശയമാണ് യാഥാർഥ്യമാകാനൊരുങ്ങുന്നത്. 2004-ൽ യു.ജി.സി. പ്രഖ്യാപിച്ച പദ്ധതി മദ്രാസ് സർവകലാശാല ഉൾപ്പെടെയുള്ള പ്രമുഖ സർവകലാശാലകൾ നടപ്പാക്കിക്കഴിഞ്ഞു. 2017-ൽ ഓൾഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷനും ഓൾഇന്ത്യ ടെക്നിക്കൽ മാനേജ്‌മെന്റ് കൗൺസിലും പദ്ധതി പ്രഖ്യാപിച്ചിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി താത്പര്യമെടുത്ത് കേരളത്തിലും പദ്ധതി നടപ്പാക്കാനുള്ള ശ്രമങ്ങളാരംഭിച്ചത്.

സംസ്ഥാനത്ത് കോളേജ് ക്ലാസുകളുടെ സമയം രാവിലെ എട്ടരമുതൽ ഉച്ചയ്ക്ക് ഒന്നരവരെയാക്കാമെന്ന ചർച്ചയും ഇതിന്റെ പശ്ചാത്തലത്തിലാണ്. അധ്യാപകസംഘടനകളിൽനിന്നുൾപ്പെടെ എതിർപ്പുകൾ വന്നിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ അന്തിമതീരുമാനമായിട്ടില്ല.

സർവകലാശാലകളും സർക്കാർകോളേജുകളും അർധസർക്കാർസ്ഥാപനങ്ങളും ചേർന്ന് പദ്ധതികൾ തയ്യാറാക്കി നടപ്പാക്കുന്നരീതിയിലും സർക്കാരിന്റെയും സർവകലാശാലകളുടെയും മാനദണ്ഡങ്ങൾ പാലിച്ച് വിദ്യാർഥികൾക്കുതന്നെ സ്വന്തമായി ജോലി തിരഞ്ഞെടുക്കാവുന്ന രീതിയുമാണ് ആലോചനയിലുള്ളത്.

സർവകലാശാലകളും കോളേജുകളും തൊഴിലധിഷ്ഠിത അനുബന്ധകോഴ്‌സുകൾ ആരംഭിക്കുകയും ജോലിപരിചയം അക്കാദമിക വിലയിരുത്തലിനു പരിഗണിക്കുകയും വേണമെന്ന് ഉന്നത വിദ്യാഭ്യാസ കൗൺസിലിന്റെ പഠനറിപ്പാർട്ടിലുണ്ട്.

സ്ഥാപനങ്ങൾക്ക് അവരുടെതന്നെ വിവിധ വകുപ്പുകളെ ഉപയോഗിച്ച് ജോലിസാധ്യതകൾ സംബന്ധിച്ച പഠനങ്ങൾ നടത്തി അതനുസരിച്ചുള്ള തൊഴിലധിഷ്ഠിത കോഴ്‌സുകൾക്ക് രൂപംനൽകാം.

വ്യവസായസ്ഥാപനങ്ങൾ അവയുടെ സാമൂഹികഉത്തരവാദിത്വത്തിന്റെ ഭാഗമായി പദ്ധതിയെ കാണണം. പദ്ധതി നടപ്പാകുമ്പോൾ സർക്കാരിന്റെയും സർവകലാശാലകളുടെയും കർശന നിരീക്ഷണം ഉണ്ടാകണമെന്നും ഉന്നത വിദ്യാഭ്യാസ കൗൺസിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

Sunday 7 June 2020

ജെ.ഇ.ഇ. മോക് ടെസ്റ്റ്

ജെ.ഇ.ഇ. മോക് ടെസ്റ്റ്

കോഴിക്കോട്: എൻ.ഐ.ടി. ശാസ്ത്രസാങ്കേതിക മേളയായ തത്ത്വയുടെ ഭാഗമായി ജെ.ഇ.ഇ. മോക് ടെസ്റ്റ് നടത്തുന്നു. സൗജന്യ ഓൺലൈൻ പരീക്ഷയും വിശകലനവും നടത്തും. രജിസ്റ്റർചെയ്യുന്ന വിദ്യാർഥികൾക്ക് എൻട്രസ് കോച്ചിങ് രംഗത്തെ പ്രമുഖർ നടത്തുന്ന ഗൈഡൻസ് ക്ലാസിലും പങ്കെടുക്കാം.

50 രൂപയിൽ കുറയാതെ (സാമ്പത്തികബുദ്ധിമുട്ടുകൾ നേരിടുന്നവർ ഒഴികെ) മുഖ്യമന്ത്രിയുടെയോ പ്രധാനമന്ത്രിയുടെയോ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനചെയ്യുന്ന വിദ്യാർഥികൾക്ക് പങ്കെടുക്കാം. 12, 13, 14 തീയതികളിലാണ് ടെസ്റ്റ്. ഒമ്പതുവരെ www.zerothattempt.tathva.org എന്ന വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യാം. ഫോൺ: 7558054688, 9605075371

ഓൺലൈനായി പി.ജി. ഫൈനൽപരീക്ഷകൾ നടത്താൻ കുസാറ്റ്

ഓൺലൈനായി പി.ജി. ഫൈനൽപരീക്ഷകൾ നടത്താൻ കുസാറ്റ്

കളമശ്ശേരി: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) അവസാനസെമസ്റ്റർ ബിരുദാനന്തരബിരുദ പരീക്ഷകൾ ഓൺലൈനായി നടത്തുന്നു. ജൂൺ 10 മുതൽ 25 വരെയായിരിക്കും ഓൺലൈൻപരീക്ഷ.

മൂഡിലിന്റെയോ ഗൂഗിൾ ക്ലാസ്റൂമിന്റെയോ സഹായത്തോടെയായിരിക്കും പരീക്ഷ നടത്തുക. സ്മാർട്ട് ഫോൺ അല്ലെങ്കിൽ കംപ്യൂട്ടർ, ഇന്റർനെറ്റ് സൗകര്യം, ഇ-മെയിൽ ഐ.ഡി. എന്നിവ ഓൺലൈൻ പരീക്ഷാർഥികൾക്ക് ഉണ്ടായിരിക്കണം. വീടുകളിൽ സൗകര്യങ്ങളില്ലാത്ത വിദ്യാർഥികൾ മൂൻകൂട്ടി അറിയിച്ചാൽ കോളേജുകളിലെ സൗകര്യം പ്രയോജനപ്പെടുത്താം.

മൂന്നുമണിക്കൂറാണ് പരീക്ഷാസമയം. ഉത്തരങ്ങളെല്ലാം അപ്‌ലോഡ് ചെയ്തെന്ന് ഉറപ്പാക്കാൻ നിശ്ചിതസമയം നീക്കിവെക്കും. പരീക്ഷയ്ക്കുശേഷം പാകപ്പിഴകൾ സംഭവിച്ചിട്ടുണ്ടോയെന്നു പരിശോധിക്കാൻ അഞ്ചുമിനിറ്റ് വൈവ നടത്തും.

പരീക്ഷാനടത്തിപ്പിന് ഉന്നത ഉദ്യോഗസ്ഥരെയും അധ്യാപകരെയും ഉൾപ്പെടുത്തി പ്രത്യേക സെല്ലും മോണിറ്ററിങ് കമ്മിറ്റിയും രൂപവത്കരിച്ചു. വിദ്യാർഥികളുടെ പരീക്ഷാ സൗകര്യങ്ങൾ പരിശോധിച്ച് ഉറപ്പുവരുത്താനും പരീക്ഷയ്ക്കു നേതൃത്വംനൽകാനുമുള്ള ചുമതല പ്രിൻസിപ്പൽമാർക്കും വകുപ്പ് മേധാവികൾക്കുമാണ്.

കൂടുതൽ പഠിക്കുക കുറച്ചറിയുക

കൂടുതൽ പഠിക്കുക കുറച്ചറിയുക
 

കൂടുതൽ പഠിക്കുമ്പോഴാണ് അറിയാത്ത എന്തുമാത്രം കാര്യങ്ങളുണ്ടെന്ന് ഞാൻ തിരിച്ചറിയുന്നതെന്ന് പറഞ്ഞത് ഐൻസ്റ്റൈനാണ്. ആഴത്തിൽ അറിയുമ്പോഴാണ് അജ്ഞതയുടെ വൈപുല്യത്തെപ്പറ്റിയുള്ള ബോധം ഉണ്ടാവുന്നത്. നാമിപ്പോഴുള്ളത് വിവരസാങ്കേതിക വിപ്ലവത്തിന്റെ ലോകത്താണ്. വിവരങ്ങളത്രയും വിരൽത്തുമ്പിലെത്തുന്ന ലോകമാണ്.

വിവരത്തിന്റെ മലവെള്ളപ്പാച്ചിലിൽ ഒന്നുകിൽ സംഭ്രമിച്ചു മാറി നിൽക്കേണ്ടിവരുന്നു അല്ലെങ്കിൽ പ്രളയപ്രവാഹത്തിൽനിന്നും വേണ്ടതു പിടിച്ചെടുക്കാനുള്ള ശ്രദ്ധ പാളിപ്പോവുന്നു. വിദ്യാർഥികളെ സംബന്ധിച്ചിടത്തോളം പഠനത്തിലെ ശ്രദ്ധ മാറിപ്പോവുന്നതിലെ പ്രധാന വില്ലൻ മൊബൈൽ ഫോണാണ്, ഇന്റർനെറ്റും. എന്നാൽ ഇതുരണ്ടും ഇല്ലാതെ എന്തെങ്കിലും സാധ്യമാവുന്ന ലോകവുമല്ല. മഹാ ഉപകാരികളാണെങ്കിലും ഇൻസ്ട്രുമന്റ്സ് ഓഫ് മാസ് ഡിസ്‌റ്റർബൻസ് എന്നു വിശേഷിപ്പിക്കപ്പെടാൻ മാത്രം ഉപദ്രവകാരികളുമാണ് മൊബൈൽ ഫോണുകൾ. സാങ്കേതികവിദ്യ അപഹരിക്കുന്ന ഏകാഗ്രതയെ തിരികെയെത്തിക്കാനായി പുതിയ സാങ്കേതികവിദ്യ തേടേണ്ട അവസ്ഥയിലാണ് നാം. ഈ അവസ്ഥയിൽനിന്ന്‌ രക്ഷതേടാൻ അമേരിക്കൻ എഴുത്തുകാരൻ നീൽ സ്ടോസ് ഒടുവിൽ ഫ്രീഡം എന്നൊരു ആപ്പിൽ അഭയംപ്രാപിക്കുകയായിരുന്നു.

ദിവസത്തിൽ 22 മണിക്കൂർ തനിക്ക് ഇന്റർനെറ്റിന്റെ ആവശ്യമില്ല എന്നു തീരുമാനിക്കുകയായിരുന്നു. അത്രസമയമേ സൃഷ്ടിപരമായ തിരച്ചിലുകൾക്ക് ആവശ്യമുള്ളൂ. ബാക്കിയത്രയും അലച്ചിലുകളാണ്, ലക്ഷ്യമില്ലാത്ത സൈബറിടത്തെ അലച്ചിലുകൾ. അദ്ദേഹം ഒന്നുകൂടി ചെയ്തു, ശ്രദ്ധയെ വഴിപിഴപ്പിക്കുന്ന മൊബൈൽ ഫോണിനെ സൂക്ഷിക്കാൻ കിച്ചൺസെയ്ഫ്, ഇപ്പോഴത് കെസെയ്ഫ് എന്ന കണ്ടെയ്നർ വാങ്ങിവെച്ചു. ടൈമറുള്ളതാണ് കണ്ടെയ്നർ.

ടൈമർ സെറ്റുചെയ്തുവെച്ചാൽ ആ സമയംമാത്രമേ കണ്ടെയ്നർ തുറക്കുക സാധ്യമാവൂ. മൊബൈലിനോട് പലർക്കും ഒരുതരം ആസക്തിയാണ്. അതിന്റെ പ്രലോഭനങ്ങളെ അതിജീവിക്കാൻ സ്‌ടോസിനെ പോലെ രസകരവും നൂതനവുമായ വഴികൾ തേടുകയേ രക്ഷയുള്ളൂ.

സാങ്കേതികവിദ്യ ഒരു സ്ഥിരം കുറ്റവാളിയാണെങ്കിലും ഏകാഗ്രത ഇല്ലാതാക്കുന്നതിൽ ബാഹ്യസമ്മർദങ്ങളുണ്ടാവാം, ആത്മസംഘർഷങ്ങളും. അങ്ങനെയുള്ള അവസരങ്ങളിൽ ഏകാഗ്രത നഷ്ടമാവുമ്പോൾ മനസ്സിനെ പിടിച്ചുകെട്ടാനല്ല ശ്രമിക്കേണ്ടത്, ഒന്നയച്ചുവിടാനായി ശരീരത്തിൽ ശ്രദ്ധയൂന്നിയാൽ മതി. നല്ലൊരു കുളിയിൽ വഴിമാറിയ ശ്രദ്ധ തിരിച്ചെത്തും. ചെറിയ സമയത്തെ ഒരു വ്യായാമത്തിൽ, വെറുതേ ഒരു നടത്തത്തിൽ, അല്ലെങ്കിൽ ചെറിയ സമയത്തെ ഒരു സൗഹൃദസംഭാഷണത്തിൽ ഒക്കെയും വീണ്ടെടുക്കാവുന്നതാണത്.

ഖുറാന-ഇന്നൊവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ് അവാർഡ്

ഡോ. എസ്. രാജൂകൃഷ്ണൻ

വ്യത്യസ്ത ആശയങ്ങളുള്ള, അസാമാന്യ മികവുതെളിയിച്ച യുവശാസ്ത്രജ്ഞരുടെ കഴിവുകൾ കണ്ടെത്താനും വളർത്തിയെടുക്കാനുമായി ഒരു അവാർഡ്. കേന്ദ്ര ശാസ്ത്രസാങ്കേതിക മന്ത്രാലയത്തിന്റെ ബയോടെക്നോളജി വകുപ്പാണ് ബയോടെക്നോളജിയിലെയും അനുബന്ധ മേഖലകളിലെയും ഉയർന്ന തലങ്ങളിലുള്ള ഗവേഷണങ്ങൾക്ക് ഹർ ഗോബിന്ദ് ഖുറാന-ഇന്നൊവേറ്റീവ് യങ് ബയോടെക്നോളജിസ്റ്റ് അവാർഡ് നൽകുന്നത്. ഉദ്ദേശിക്കുന്ന പ്രോജക്ട് അതിനുള്ള സൗകര്യമുള്ള ഒരു അംഗീകൃത ഗവേഷണസ്ഥാപനം/സർവകലാശാല വഴിയാണ് നടപ്പാക്കേണ്ടത്.

സ്ഥിരജോലി ഉള്ളവരും ഇല്ലാത്തവരുമായ ഇന്ത്യക്കാരായ ശാസ്ത്രജ്ഞരെ അവാർഡിന് പരിഗണിക്കും. ലൈഫ് സയൻസസ്, കംപ്യൂട്ടേഷണൽ സയൻസസ് (ബയോടെക്നോളജി, മെഡിസിൻ, ബയോളജിക്കൽ സയൻസസ്), വെറ്ററിനറി സയൻസസ്, ഫാർമസ്യൂട്ടിക്കൽ സയൻസസ്, അഗ്രിക്കൾച്ചറൽ സയൻസസ് എന്നിവയിൽ ഏതെങ്കിലും ശാഖയിൽ പിഎച്ച്.ഡി. വേണം. മെഡിസിൻ, ഡെന്റിസ്ട്രി, മാസ്റ്റേഴ്‌സ്‌ (എം.ഡി./എം.എസ്./എം.ഡി.എസ്./തത്തുല്യം), എൻജിനിയറിങ്/ടെക്നോളജി മാസ്റ്റേഴ്സ് (എം.ടെക്/തത്തുല്യം) ഉള്ളവർക്കും അപേക്ഷിക്കാം.

പ്രായം 25.6.2020-ന് 35 കവിയരുത്. വനിതകൾക്കും പിന്നാക്കവിഭാഗക്കാർക്കും ഉയർന്ന പ്രായപരിധിയിൽ അഞ്ചുവർഷത്തെ ഇളവുണ്ട്.

സ്ഥിരം ജോലിയുള്ളവർക്ക് വർഷം ഒരുലക്ഷംരൂപയുടെ കാഷ് അവാർഡ് ലഭിക്കും. ഇല്ലാത്തവർക്ക് മാസം 75,000 രൂപ ഫെലോഷിപ്പ്. മൂന്നുവർഷത്തേക്കാണ് അവാർഡ്.

വിശദ വിജ്ഞാപനം www.dbtindia.gov.in -ൽ ലഭ്യമാണ്. അപേക്ഷ www.dbtepromis.nic.in വഴി നൽകണം.

അഡ്‌മിഷൻ കോർണർ

അഡ്‌മിഷൻ കോർണർ
 

കാലിക്കറ്റ് സർവകലാശാല നാനോ സയൻസ് ആൻഡ് ടെക്നോളജി പഠനവകുപ്പിലെ എം.ടെക്‌. നാനോ സയൻസ് ആൻഡ് ടെക്നോളജി പ്രവേശനത്തിന് ജൂൺ 26 വരെ അപേക്ഷിക്കാം. www.cuonline.ac.in

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി -റൂർക്കേലാ, ഹ്യുമാനിറ്റീസ് ആൻഡ് സോഷ്യൽ സയൻസസ് വിഭാഗം ഡെവലപ്‌മെന്റ് സ്റ്റഡീസ് എം.എ. പ്രോഗ്രാം പ്രവേശനത്തിന് ജൂൺ 30-നകം http://eapplication.nitrkl.ac.in വഴി അപേക്ഷിക്കാം.

നാഷണൽ ലോ സ്കൂൾ ഓഫ് ഇന്ത്യ യൂണിവേഴ്സിറ്റി ബെംഗളൂരു, ഡിസ്റ്റൻസ് എജ്യുക്കേഷൻ വകുപ്പ് മാസ്റ്റേഴ്സ്, പോസ്റ്റ്ഗ്രാേജ്വറ്റ് ഡിപ്ലോമ പ്രോഗ്രാമുകളിലെ പ്രവേശനത്തിന് ജൂൺ 30-നകം അപേക്ഷിക്കാം. https://ded.nls.ac.in

Saturday 6 June 2020

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ മാറ്റിച്ചേർക്കാൻ അനുമതി

അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർഥികളെ മാറ്റിച്ചേർക്കാൻ അനുമതി
 

കരിവെള്ളൂർ: അംഗീകാരമില്ലാത്ത വിദ്യാലയങ്ങളിൽ ഒന്നുമുതൽ ഒൻപത് വരെ ക്ലാസ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളെ പൊതുവിദ്യാലയങ്ങളിലേക്ക് മാറ്റിച്ചേർക്കാൻ അനുമതി നൽകി സർക്കാർ ഉത്തരവായി. അംഗീകാരമില്ലാത്ത സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ തുടർപഠനം സാധ്യമാക്കുന്നതിനാണ് അനുമതി നൽകിയത്.

ഈ കുട്ടികൾക്ക് രണ്ടുമുതൽ എട്ടുവരെ ക്ലാസ്സുകളിലേക്ക് വയസ്സിന്റെ അടിസ്ഥാനത്തിലും ഒൻപത്, 10 ക്ലാസ്സുകളിലേക്ക് വയസ്സിന്റെയും പ്രവേശന പരീക്ഷയുടെയും അടിസ്ഥാനത്തിലുമായിരിക്കും പ്രവേശനം.

പൊളിറ്റിക്കൽ സയൻസ് ബി.എ. പഠിക്കാനാഗ്രഹിക്കുന്നു. കേരളത്തിലും പുറത്തുമുള്ള മികച്ച സ്ഥാപനങ്ങൾ ഏതൊക്കെയാണ്?

സ്പോർട്സ് ന്യൂട്രിഷ്യനിൽ എം.എസ്‌സി.

സ്പോർട്സ് ന്യൂട്രിഷ്യനിൽ എം.എസ്‌സി.
 

:ഹൈദരാബാദിലുള്ള ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ.) നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യൻ (എൻ.ഐ.എൻ.) സ്പോർട്സ് ന്യൂട്രിഷ്യനിലെ രണ്ടുവർഷ എം.എസ്‌സി. പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം.

കേന്ദ്ര സർക്കാർ കായിക, യുവജനകാര്യ മന്ത്രാലയം- എൻ.ഐ.എൻ. സ്പോർട്സ് സയൻസ് ഡിപ്പാർട്ട്മെന്റ്, ഒസ്മാനിയ സർവകലാശാല എന്നിവ ചേർന്നാണ് കോഴ്സ് നടത്തുന്നത്.

യോഗ്യത

ഹോം സയൻസ് (ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ സ്പെഷ്യലൈസേഷൻ), ന്യൂട്രിഷ്യൻ, ഫുഡ് ആൻഡ് ന്യൂട്രിഷ്യൻ, അപ്ലൈഡ് ന്യൂട്രിഷ്യൻ ആൻഡ് പബ്ലിക് ഹെൽത്ത്, ക്ലിനിക്കൽ ന്യൂട്രിഷ്യൻ ആൻഡ് ഡയറ്ററ്റിക്സ്, ഫുഡ് സയൻസ് ആൻഡ് ക്വാളിറ്റി കൺട്രോൾ, ലൈഫ് സയൻസസ്‌ (ബോട്ടണി/സുവോളജി/ജനറ്റിക്സ്/

മൈക്രോബയോളജി/ബയോകെമിസ്ട്രി) എന്നിവയിലൊന്നിൽ ബി.എസ്‌സി. വേണം. എം.ബി.ബി.എസ്., ബി.എ.എം.എസ്. ബിരുദക്കാർക്കും അപേക്ഷിക്കാം. യോഗ്യതാ പ്രോഗ്രാമിൽ 55 ശതമാനം മാർക്കുവേണം.

അപേക്ഷ

അപേക്ഷ പ്രോസ്പക്ടസ് എന്നിവ www.nin.res.in ൽ നിന്നും ഡൗൺലോഡു ചെയ്തെടുക്കാം. പൂരിപ്പിച്ച അപേക്ഷ ജൂൺ 19-ന് വൈകീട്ട് അഞ്ചിനകം myasnin.sportsnutrition@gmail.com ൽ ലഭിക്കണം.

പ്രവേശന പരീക്ഷ

ജൂലായ് 12-ന് പ്രവേശന പരീക്ഷ നടത്തും. 100 മാർക്കിനുള്ള ഒന്നരമണിക്കൂർ ദൈർഘ്യമുള്ള പരീക്ഷയുടെ ചോദ്യങ്ങൾ, ജനറൽനോളജ് ആൻഡ് ആപ്റ്റിറ്റ്യൂഡ്, ഫിസിയോളജി, ബയോകെമിസ്ട്രി (20 വീതം ചോദ്യങ്ങൾ), ന്യൂട്രിഷൻ (40) എന്നിവയിൽ നിന്നായിരിക്കും. യോഗ്യത കിട്ടാൻ, പട്ടിക വി

Friday 5 June 2020

കേരള എം.ബി.എ. പ്രവേശനം

കേരള എം.ബി.എ. പ്രവേശനം

:കേരള സർവകലാശാലയുടെ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻ കേരളയിൽ (ഐ.എം.കെ.), എം.ബി.എ. (ജനറൽ-സി.എസ്.എസ്. ആൻഡ് ടൂറിസം- സി.എസ്.എസ്.) ഫുൾടൈം കോഴ്‌സിലേക്ക് ജൂലായ് അഞ്ചിന് രാത്രി 10 വരെ www.admissions.keralauniverstiy.ac.in വഴി അപേക്ഷിക്കാം.

എൽഎൽ.എം: പ്രവേശന പരീക്ഷ ജൂൺ 28-ന്

എൽഎൽ.എം: പ്രവേശന പരീക്ഷ ജൂൺ 28-ന്

:തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട് സർക്കാർ ലോ കോളേജുകളിലും സർക്കാരുമായി സീറ്റ് പങ്കിടുന്ന സ്വകാര്യ-സ്വാശ്രയ ലോ കോളേജുകളിലെയും എൽഎൽ.എം. കോഴ്‌സിലേക്കുള്ള ഓൺലൈൻ പ്രവേശന പരീക്ഷ ജൂൺ 28-ന് നടക്കും. തിരുവനന്തപുരം, എറണാകുളം, തൃശ്ശൂർ, കണ്ണൂർ എന്നിവയാണ് പരീക്ഷാ കേന്ദ്രങ്ങൾ. www.cee.kerala.gov.in വഴി 15-ന് വൈകീട്ട് അഞ്ചിനകം അപേക്ഷ നൽകണം.

എൽഎൽ.ബി. പരീക്ഷയുടെ നിലവാരത്തിൽ ഒബ്ജക്ടീവ് മാതൃകയിൽ 100 ചോദ്യങ്ങൾ വീതമുള്ള രണ്ട് പാർട്ട് ഉണ്ടാകും. രണ്ട് മണിക്കൂറാണ് ദൈർഘ്യം.

കുഫോസ് പ്രവേശനപരീക്ഷ ജൂൺ 27-ന്

 

:കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 27-ന് നടക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രം ഉണ്ടാകും. www.admission.kufos.ac.in-ൽനിന്നും ജൂൺ 20 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രത്തിന് മാറ്റം വേണ്ടവർ registrar@kufos.ac.in. എന്ന വിലാസത്തിൽ ജൂൺ 15-ന് മുൻപ് ഇ-മെയിൽ അയക്കണം.

ജൂലായ് ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. ജൂലായ് എട്ടുമുതൽ 13 വരെ പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ അറിയിച്ചു. പി.എച്ച്.ഡി. പ്രവേശനപരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും

ഇന്റേൺഷിപ്പിന് ‘ടുലിപ്’ പദ്ധതി

ഇന്റേൺഷിപ്പിന് ‘ടുലിപ്’ പദ്ധതി

ആദ്യവർഷം 25,000 പേർക്ക്

: ബിരുദക്കാർക്ക് നഗര-തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്മാർട്ട് സിറ്റികളിലും ഇന്റേൺഷിപ്പിന് അവസരം നൽകുന്ന ടുലിപ് (ദ അർബൻ ലേണിങ് ഇന്റേൺഷിപ്പ് പ്രോഗ്രാം) പദ്ധതിക്ക് കേന്ദ്രസർക്കാർ തുടക്കം കുറിച്ചു.

ടുലിപ് ഓൺലൈൻ പോർട്ടൽ കേന്ദ്രമന്ത്രിമാരായ രമേഷ് പൊഖ്രിയാൽ, ഹർദീപ് സിങ് പുരി എന്നിവർ ചേർന്ന് ഉദ്ഘാടനം ചെയ്തു.

ബി.ടെക്., ബി.ആർക്ക്., ബി.പ്ലാൻ, ബി.എസ്‌സി. തുടങ്ങിയ കോഴ്‌സുകൾ പൂർത്തിയാക്കിയവർക്ക് 18 മാസത്തിനുള്ളിൽ internship.aicte-india.org/module_ulb/Dashboard/TulipMain/index.php എന്ന പോർട്ടലിൽ ഇന്റേൺഷിപ്പിന് അപേക്ഷിക്കാം.

ആദ്യവർഷം 25,000 ബിരുദധാരികൾക്ക് ഇന്റേൺഷിപ്പിന് അവസരം ലഭിക്കുമെന്ന് മന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. അഞ്ച് വർഷത്തിനുള്ളിൽ ഒരു കോടി ബിരുദധാരികൾക്ക് ഇന്റേൺഷിപ്പ് നൽകുന്നതിനാണ് ലക്ഷ്യമിടുന്നത്.

പദ്ധതി സംബന്ധിച്ച് നഗരവികസന മന്ത്രാലയവും എ.ഐ. സി.ടി.ഇ.യും ധാരണാപത്രം ഒപ്പുവച്ചു.

പദ്ധതിയുടെ മേൽനോട്ടത്തിന് നഗരവിസകന സെക്രട്ടറി ചെയർമാനായി സമിതിയെയും നിയോഗിച്ചു.

Wednesday 3 June 2020

കുഫോസ് പ്രവേശനപരീക്ഷ ജൂൺ 27-ന്

 

:കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശനപരീക്ഷ ജൂൺ 27-ന് നടക്കും.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിൽ പരീക്ഷാകേന്ദ്രം ഉണ്ടാകും. www.admission.kufos.ac.in-ൽനിന്നും ജൂൺ 20 മുതൽ ഹാൾടിക്കറ്റ് ഡൗൺലോഡ് ചെയ്യാം. പരീക്ഷാകേന്ദ്രത്തിന് മാറ്റം വേണ്ടവർ registrar@kufos.ac.in. എന്ന വിലാസത്തിൽ ജൂൺ 15-ന് മുൻപ് ഇ-മെയിൽ അയക്കണം.

ജൂലായ് ആദ്യവാരം പരീക്ഷാഫലം പ്രഖ്യാപിക്കും. ജൂലായ് എട്ടുമുതൽ 13 വരെ പി.ജി. കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തീകരിക്കാനാണ് ലക്ഷ്യമിടുന്നതെന്ന് രജിസ്ട്രാർ ഡോ. ബി. മനോജ്കുമാർ അറിയിച്ചു. പി.എച്ച്.ഡി. പ്രവേശനപരീക്ഷാതീയതി പിന്നീട് പ്രഖ്യാപിക്കും

കെൽട്രോൺ കോഴ്‌സുകൾ

കെൽട്രോൺ കോഴ്‌സുകൾ
 

: കെൽട്രോണിൽ കംപ്യൂട്ടർ ഹാർഡ്‌വേർ ആൻഡ്‌ നെറ്റ്‌വർക്ക്‌ മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജറ്റ് ടെക്‌നോളജീസ്, ഡി.സി.എ., വേഡ് പ്രോസസിങ്‌ ആൻഡ്‌ ഡേറ്റ എൻട്രി, മെഡിക്കൽ കോഡിങ്‌, ഡിജിറ്റൽ മാർക്കറ്റിങ്‌ എന്നീ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്കുള്ള അപേക്ഷ തിരുവനന്തപുരം സ്‌പെൻസർ ജങ്‌ഷനിലെ കെൽട്രോൺ നോളജ്‌ സെന്ററിലേക്ക്‌ ക്ഷണിച്ചു. ഫോൺ: 0471-2337450.

Tuesday 2 June 2020

മിഷൻ ആദിത്യ എൽ 1

ഡോ. എസ്. രാജൂകൃഷ്ണൻ

:മിഷൻ ആദിത്യ എൽ 1-ന്റെ പ്രചരിപ്പിക്കലിനും പ്രകൃതിസംരക്ഷണത്തിന്റെ പ്രാധാന്യം ശ്രദ്ധയിൽ കൊണ്ടുവരുന്നതിനും നടത്തുന്ന ഓൺലൈൻ ക്വിസ് മത്സരത്തിന് രജിസ്റ്റർ ചെയ്യാം.

മിഷൻ ആദിത്യ

‘മിഷൻ ആദിത്യ എൽ-1’ എന്ന പ്രമേയം അവതരിപ്പിക്കുന്ന മത്സരം, ലോക പരിസ്ഥിതിദിനമായ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചിനാണ് നടത്തുക. കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ വിജ്ഞാൻ പ്രസാർ നെറ്റ് വർക്ക്; ഗുജറാത്ത് രാമൻ സയൻസ് ആൻഡ് ടെക്‌നോളജി ഫൗണ്ടേഷനുമായി ചേർന്ന് വിക്രം സാരാഭായ്‌ ജന്മശതാബ്ദിയോടനുബന്ധിച്ചാണ് ക്വിസ് സംഘടിപ്പിക്കുന്നത്.

20 മിനിറ്റ്‌, 25 ചോദ്യങ്ങൾ

ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷന്റെ (ഐ.എസ്.ആർ.ഒ.) മിഷൻ ആദിത്യ എൽ 1 എന്നിവയുമായി ബന്ധപ്പെട്ടായിരിക്കും 20 മിനിറ്റിൽ ഉത്തരം നൽകേണ്ട 25 ചോദ്യങ്ങളിൽ ഭൂരിഭാഗവും. വിഷയത്തിൽ പരിജ്ഞാനമില്ലാത്തവർക്ക് സഹായകരമായ ചില പ്രഭാഷണങ്ങൾ രജിസ്‌ട്രേഷൻ സൈറ്റിൽ ലഭ്യമാക്കിയിട്ടുണ്ട്.

സ്മാർട്ട് ഫോൺ/ലാപ്‌ടോപ് ഉള്ള ആർക്കും പങ്കെടുക്കാം. www.aryabhattscienceinfo.com/ വഴി രജിസ്‌ട്രേഷൻ ജൂൺ അഞ്ചിന് വൈകീട്ട് അഞ്ചുവരെ.

സ്വർണമെഡൽ

ആര്യഭട്ട സയൻസ് ചാനലിൽ ജൂൺ അഞ്ചിന് നിശ്ചിത സമയത്തേക്ക് ചോദ്യങ്ങൾ ലഭ്യമാക്കും. മത്സരത്തിൽ ലഭിക്കുന്ന മാർക്ക് അനുസരിച്ച് സ്വർണ മെഡൽ (95 ശതമാനം മാർക്കോ കൂടുതലോ), വെള്ളി മെഡൽ (90 ശതമാനം - 95 ശതമാനം), വെങ്കല മെഡൽ (85 ശതമാനം - 90 ശതമാനം) ലഭിക്കും. പാർട്ടിസിപേഷൻ സർട്ടിഫിക്കറ്റ് എല്ലാവർക്കും ലഭിക്കും. അഞ്ചുപേർക്ക് ഗുജറാത്ത് രാമൻ സയൻസ് ആൻഡ് ടെക്‌നോളജി ഫൗണ്ടേഷൻ നടത്തുന്ന ദേശീയതല പ്രോഗ്രാമിൽ സൗജന്യമായി പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

വിവരങ്ങൾക്ക്: www.aryabhattscienceinfo.com/

സി.ബി.എസ്.ഇ. കംപ്യൂട്ടർ സയൻസ് സ്ട്രീമിൽ 2019-ൽ പ്ലസ്ടു ജയിച്ചു. മൊത്തം 75 ശതമാനം മാർക്ക് ഇല്ലാഞ്ഞതിനാൽ മൂന്ന് വിഷയത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. ഈ മാർക്ക് കിട്ടുകയും ജെ.ഇ.ഇ. യോഗ്യത നേടുകയും ചെയ്താൽ, ഈവർഷം എൻ.ഐ.ടി. പ്രവേശനത്തിനു പരിഗണിക്കുമോ

സി.ബി.എസ്.ഇ. കംപ്യൂട്ടർ സയൻസ് സ്ട്രീമിൽ 2019-ൽ പ്ലസ്ടു ജയിച്ചു. മൊത്തം 75 ശതമാനം മാർക്ക് ഇല്ലാഞ്ഞതിനാൽ മൂന്ന് വിഷയത്തിൽ ഇംപ്രൂവ്മെന്റ് പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നു. ഈ മാർക്ക് കിട്ടുകയും ജെ.ഇ.ഇ. യോഗ്യത നേടുകയും ചെയ്താൽ, ഈവർഷം എൻ.ഐ.ടി. പ്രവേശനത്തിനു പരിഗണിക്കുമോ ? ജെ.ഇ.ഇ. യോഗ്യത കിട്ടുന്നില്ലെങ്കിൽ 2021-ലെ ജെ.ഇ.ഇ. എഴുതാൻ പറ്റുമോ ? -ഗൗതം, ആലപ്പുഴ

ജെ.ഇ.ഇ. മെയിനിന് റാങ്ക് പട്ടികയിൽ സ്ഥാനംനേടാൻ പ്രത്യേകിച്ചൊരു യോഗ്യതാമാർക്ക് വ്യവസ്ഥയില്ല. പരീക്ഷ അഭിമുഖീകരിക്കുന്നവർക്ക് ലഭിക്കുന്ന മാർക്കിന്റെ അടിസ്ഥാനത്തിൽ ഒരു റാങ്ക് അനുവദിക്കും. റാങ്ക് ലഭിക്കുന്നവർക്കെല്ലാം എൻ.ഐ.ടി. വിഭാഗ ചോയ്‌സ് ഫില്ലിങ്ങിൽ പങ്കെടുക്കാം. അലോട്ട്‌മെന്റ് ലഭിച്ചാൽ, രേഖാപരിശോധന വേളയിലാണ് വിദ്യാഭ്യാസയോഗ്യത പരിശോധിക്കുന്നത്. ആ സമയത്ത് പ്ലസ്ടുവിന് 75 ശതമാനം മാർക്ക് ലഭിച്ചത് തെളിയിച്ചാൽ നിങ്ങൾക്ക് പ്രവേശനം നേടാം.

2020-ലെ ജെ.ഇ.ഇ. മെയിൻ പ്രോസ്പെക്ടസ് പ്രകാരം 2020-ലെ പരീക്ഷ അഭിമുഖീകരിക്കാൻ 2018, 2019, 2020 വർഷങ്ങളിൽ പ്ലസ്ടു ജയിച്ചവർക്കാണ് അർഹത. ഈ വ്യവസ്ഥ 2021 പ്രവേശനത്തിനും തുടരുന്നപക്ഷം 2019, 2020 വർഷങ്ങളിൽ പ്ലസ് ടു ജയിച്ചവർ, 2021-ൽ അത് അഭിമുഖീകരിക്കുന്നവർ എന്നിവർക്കായിരിക്കും 2021 ജെ.ഇ.ഇ. മെയിൻ അഭിമുഖീകരിക്കാൻ അർഹത കിട്ടുക. 2020-ൽ പ്രവേശനം കിട്ടുന്നില്ലെങ്കിൽ 2019-ൽ പ്ലസ്ടു ജയിച്ച കുട്ടി എന്ന നിലയിൽ 2021-ലെ ജെ.ഇ.ഇ. മെയിനിന് അപേക്ഷിക്കുന്നതിന് നിലവിലെ വ്യവസ്ഥയനുസരിച്ച് തടസ്സമില്ല. പക്ഷേ, ജെ.ഇ.ഇ. അഡ്വാൻസ്ഡ് അടുത്തവർഷം നിങ്ങൾക്ക് അർഹത ഉണ്ടാകില്ല.

2020-ലെ ജെ.ഇ.ഇ. അഡ്വാൻസ്ഡിന്‌ 2019-ലോ 2020-ലോ പ്ലസ് ടു ജയിക്കണമെന്നാണ് വ്യവസ്ഥ. അതനുസരിച്ച് ജെ.ഇ.ഇ. അഡ്വാൻസ്ഡ് 2020-ൽകൂടി നിങ്ങൾക്ക് അവസരമുണ്ട്. ജെ.ഇ.ഇ. മെയിൻ ബി.ഇ./ബി.ടെക്. പേപ്പറിലെ നിങ്ങളുടെ സ്‌കോർ അടിസ്ഥാനമാക്കി 2020-ലെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് നിങ്ങൾ യോഗ്യത നേടിയാൽ ഈ വർഷത്തെ ജെ.ഇ.ഇ. അഡ്വാൻസ്ഡ് നിങ്ങൾക്ക് അഭിമുഖീകരിക്കാം.

ഈ വ്യവസ്ഥ തുടർന്നാൽ 2021 പ്രവേശനത്തിന് 2020, 2021 വർഷങ്ങളിൽ പ്ലസ്ടു ജയിച്ചവർക്കായിരിക്കും പ്രവേശനത്തിനുള്ള അർഹത ലഭിക്കുക. അങ്ങനെയെങ്കിൽ 2021-ലെ ജെ.ഇ.ഇ അഡ്വാൻസ്ഡിന് നിങ്ങൾക്ക് അർഹതയുണ്ടാകില്ല.

https://english.mathrubhumi.com/education/help-desk /ask-expert

പരീക്ഷ

കുസാറ്റ് പ്രവേശന പരീക്ഷ: ജൂലായ് 27-നും 28-നും

: കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല (കുസാറ്റ്) വിവിധ കോഴ്സുകളിലേക്കുള്ള പ്രവേശനപരീക്ഷകൾ ജൂലായ് 27, 28 തീയതികളിൽ നടത്തും. പരീക്ഷാകേന്ദ്രം മാറ്റേണ്ട അപേക്ഷകർ ഹോംപേജിൽ കയറി ജൂൺ ഏഴിനുമുൻപായി അപേക്ഷ സമർപ്പിക്കണം. ഇ-മെയിലിലൂടെ പരീക്ഷാകേന്ദ്രം മാറ്റുന്നതിനുള്ള അപേക്ഷ നൽകിയവരും വീണ്ടും അപേക്ഷ നൽകണം. കൂടുതൽ വിവരങ്ങൾക്ക് : https:admissions.cusat.ac.in/

എൽഎൽ.ബി., കെ-മാറ്റ്: പരീക്ഷാകേന്ദ്രം മാറ്റാം

:ത്രിവത്സര/ഇന്റഗ്രേറ്റഡ് പഞ്ചവത്സര എൽഎൽ.ബി., കെ-മാറ്റ് പ്രവേശന പരീക്ഷാകേന്ദ്രം മാറ്റാൻ അവസരം. www.cee.kerala.gov.in വഴി നാലിന് രാവിലെ 10 വരെ കേന്ദ്രങ്ങൾ തിരഞ്ഞെടുക്കാം.

കലാമണ്ഡലം പ്രവേശനം: തീയതി നീട്ടി

ചെറുതുരുത്തി: കേരള കലാമണ്ഡലം കല്പിത സർവകലാശാല ആർട്ട്് സ്കൂളിലെ എട്ടാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷത്തീയതി ജൂൺ 10 വരെ നീട്ടി. വിശദവിവരങ്ങൾക്ക്‌ www.kalamandalam.org

ഭാവിയുടെ തൊഴിൽ മേഖല

കെ. അർജുൻ

ഇന്റർനെറ്റ് യുഗത്തിൽ തൊഴിൽസാധ്യതകൾ ഏറെയുള്ള മേഖലകളാണ് ഡേറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ജിയോസ്‌പേഷ്യൽ അനലറ്റിക്സ് എന്നിവ. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് മാനേജ്മന്റ് - കേരള (ഐ.ഐ.ഐ.ടി.എം.- കെ) തിരുവനന്തപുരം, ഡേറ്റ അനലിറ്റിക്സ്, സൈബർ സെക്യൂരിറ്റി, മെഷീൻ ഇന്റലിജൻസ്, ജിയോസ്‌പേഷ്യൽ അനലറ്റിക്സ് എന്നിവയിൽ സ്പെഷ്യലൈസേഷനുകളോടുകൂടിയ എം.എസ്‌സി. കംപ്യൂട്ടർ സയൻസ് പ്രോഗ്രാമിന് അപേക്ഷിക്കാം.

ഡേറ്റ അനലിറ്റിക്സ്

ഇന്റർനെറ്റിൽ ദിവസവും ഉപയോഗിക്കുന്ന വിവരങ്ങൾ നിരീക്ഷിച്ച് അതിൽനിന്നും ആവശ്യമായ വിവരങ്ങൾ മറ്റുകാര്യങ്ങൾക്ക് ഉപയോഗിക്കുന്നതാണ് ഡേറ്റ അനലിറ്റിക്സ്. ഈ ഡേറ്റകൾ ഉപയോഗിച്ച്‌ സാധനങ്ങളും സേവനങ്ങളും മാർക്കറ്റ് ചെയ്യുന്നതിനും പുതിയ വിപണനതന്ത്രങ്ങളും പ്രചാരണ രീതികളും ആവിഷ്കരിക്കുന്നു. ഡേറ്റ അനലിസ്റ്റ്, ഡേറ്റ സയന്റിസ്റ്റ്, ഡേറ്റ ആർക്കിടെക്ട്, ഡേറ്റ അഡ്മിനിസ്‌ട്രേറ്റർ തുടങ്ങിയ മേഖലകളിലാണ്‌ ഡേറ്റ അനലിറ്റിക്സ് സ്പെഷ്യലൈസ് ചെയ്ത ഒരാൾക്ക്‌ ലഭ്യമാകുന്ന തൊഴിലുകൾ.

ജിയോസ്‌പേഷ്യൽ അനലിറ്റിക്സ്

സാറ്റ്‌ലൈറ്റ് ഫോട്ടോഗ്രാഫുകൾ, ജി.പി.എസ്. ഉൾപ്പെടെയുള്ള ജിയോഗ്രാഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.) ഡേറ്റകൾ ശേഖരിക്കുകയും അപഗ്രഥനം ചെയ്യുകയും വ്യവസായിക ആവശ്യങ്ങൾക്കായി മാറ്റിയെടുക്കുകയും ചെയ്യുന്നതാണ് ജിയോസ്‌പേഷ്യൽ അനലിറ്റിക്‌സ്. ജി.പി.എസ്., ജോഗ്രഫിക് ഇൻഫർമേഷൻ സിസ്റ്റം (ജി.ഐ.എസ്.), റിമോട്ട് സെൻസിങ് എന്നിവ ഇതുമായി ബന്ധപ്പെട്ട ശാസ്ത്രശാഖകളാണ്. ജിയോസ്‌പേഷ്യൽ സാങ്കേതികവിദ്യകൾ ഡേറ്റാ അനലിറ്റിക്‌സിന്റെ ഉപയോഗവും പ്രസക്തിയും വർധിപ്പിക്കുന്നു. ജി. ഐ.എസ്. എക്‌സിക്യുട്ടീവ്, അനലിസ്റ്റ്, പ്രോഗ്രാമർ, ടെക്‌നീഷ്യൻ, പ്രോജക്ട് ലീഡ്, ഫോട്ടോഗ്രാമെട്രി എൻജിനിയർ, ഡെവലപ്പർ, ഡേറ്റ അനലിസ്റ്റ് മേഖലകളിൽ പ്രവർത്തിക്കാം.

മെഷീൻ ഇന്റലിജൻസ്

നിർമിതബുദ്ധിയുള്ള യന്ത്രങ്ങളുടെ സൃഷ്ടിയും നിയന്ത്രണവും യാഥാർഥ്യമാക്കുന്ന കംപ്യൂട്ടർ ശാഖയാണിത്. ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ ഉപവിഭാഗമായും ഇതിനെ പറയാം. എം. എൽ. ഡേറ്റ സയിന്റിസ്റ്റ്, ഡിജിറ്റൽ നോളജ് മാനേജർ, എ.ഐ. ഇന്ററാക്ഷൻ ഡിസൈനർ തുടങ്ങി ഒട്ടേറെ അവസരങ്ങളുണ്ട്. ലിങ്ക്ഡ് ഇൻ എമേർജിങ് ജോബ്‌സ് റിപ്പോർട്ട് പ്രകാരം കഴിഞ്ഞ നാലുവർഷത്തിനകം ഈ മേഖലയിൽ പ്രതിവർഷം 74 ശതമാനം വളർച്ചയുണ്ടായിട്ടുണ്ട്.

സൈബർ സെക്യൂരിറ്റി

ഹാക്കിങ്, മാൽവേർ, ഫിഷിങ്, ഇന്റർനെറ്റ് ഓഫ് തിങ്‌സുകളിലുള്ള ആക്രമണങ്ങൾ, ഡേറ്റ ബ്രീചെസ്, സ്‌പൈയിങ് എന്നിവ പ്രതിരോധിക്കുന്നതിനൊപ്പം ഡേറ്റകൾക്കും കംപ്യൂട്ടറുകൾ, സ്മാർട്ട് ഫോണുകൾ ഉൾപ്പടെയുള്ള ഉപകരണങ്ങൾക്കും സൈബർ ആക്രമണങ്ങളിൽനിന്ന് പഴുതടച്ച സുരക്ഷ ഉറപ്പാക്കുകയാണ് സൈബർ സെക്യൂരിറ്റിയിലൂടെ ചെയ്യുന്നത്. വിവിധ മൾട്ടിനാഷണൽ കമ്പനികൾ കഴിഞ്ഞ കാലങ്ങളിൽ ഇരട്ടി ആളുകളെയാണ് നിയമിച്ചത്. സൈബർ സെക്യൂരിറ്റി സ്‌പെഷ്യലിസ്റ്റ്, സെക്യൂരിറ്റി അനലിസ്റ്റ്, സൈബർ സെക്യൂരിറ്റി ആർക്കിടെക്ട്, സൈബർ സെക്യൂരിറ്റി റിസർച്ചേർ, ഐ.ടി. സെക്യൂരിറ്റി അനലിസ്റ്റ് തുടങ്ങിയ മേഖലകളിൽ അവസരങ്ങൾ

ഇന്റേൺഷിപ്പ്

കോഴ്‌സിന്റെ നാലാം സെമസ്റ്ററിലാണ് ഇന്റേൺഷിപ്പ്. ജോലിയുടെ സ്വഭാവം മനസ്സിലാക്കി ശോഭിക്കാൻ ഇന്റേൺഷിപ്പ് സഹായിക്കും. ഇന്റേൺഷിപ്പ് പൂർത്തിയാക്കുന്ന കമ്പനികളിൽതന്നെ കുട്ടികൾക്ക് ജോലിയും ഭിച്ചേക്കും.

യോഗ്യത

കുറഞ്ഞത് 60 ശതമാനം മാർക്കോടെ മാത്തമാറ്റിക്സ് ഒരു വിഷയമായ സയൻസ്, എൻജിനിയറിങ്, ടെക്‌നോളജി ബിരുദമാണ് യോഗ്യത. അവസാനവർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. പ്രവേശനപരീക്ഷയുണ്ട്

ഓർമിക്കാൻ

അവസാന തീയതി: ജൂൺ 14. വിവരങ്ങൾക്ക്: www.iiitmk.ac.in/admission


അവസരങ്ങൾ നേടിയെടുക്കാം

ഡിജിറ്റൽ സാങ്കേതിക മേഖലകളിലെ വിദഗ്ധരെ വാർത്തെടുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഐ.ഐ.ഐ.ടി.എം.-കെ. കോഴ്‌സുകൾ നടത്തുന്നത്. അവസരങ്ങൾ നേടിയെടുക്കണമെങ്കിൽ ഡിജിറ്റൽ സാങ്കേതികവിദ്യയുടെ അധിപനാകണം. ഇവിടെയാണ് ഈ കോഴ്‌സുകൾ പ്രസക്തമാകുന്നത്.

ഡോ. സജി ഗോപിനാഥ്

ഡയറക്ടർ, ഐ.ഐ.ഐ.ടി.എം.-കെ

കൊമേഴ്സിൽ നെറ്റ് യോഗ്യതയുണ്ട്. നെറ്റ് യോഗ്യതയുള്ളതിനാൽ കേരളത്തിലെ ഹയർസെക്കൻഡറി അധ്യാപകനിയമനത്തിന് സെറ്റ് യോഗ്യത നേടേണ്ടതുണ്ടോ