Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 21 February 2020

ഇന്റേണലിന്റെ മിനിമംമാർക്ക്

ഒഴിവാക്കൽഎൻജിനീയറിങ്ങിൽ നടപ്പായി; മെഡിക്കലിൽ അപ്രായോഗികം
 

കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളും ഒഴിവാക്കി

ടി.ജി. ബേബിക്കുട്ടി

തിരുവനന്തപുരം

: ഉന്നതവിദ്യാഭ്യാസ കോഴ്‌സുകളിൽ ഇന്റേണൽ അസസ്‌മെന്റിന് മിനിമംമാർക്ക് വേണമെന്ന നിബന്ധന മെഡിക്കൽ വിദ്യാഭ്യാസ മേഖലയിൽ അടുത്തവർഷം നടപ്പാവില്ല. സാങ്കേതിക സർവകലാശാലയ്ക്കു പിന്നാലെ കണ്ണൂർ, കാലിക്കറ്റ് സർവകലാശാലകളും മിനിമംമാർക്ക് നിബന്ധന ഉപേക്ഷിച്ചു.

കേരള, എം.ജി. സർവകലാശാലകളുടെ അക്കാദമിക് കൗൺസിലുകൾ ഇക്കാര്യത്തിൽ തീരുമാനമെടുക്കണമെന്ന നിർദേശം ഉന്നതവിദ്യാഭ്യാസ വകുപ്പ് നൽകി. ഇതോടെ, ആരോഗ്യ സർവകലാശാല ഒഴികെ സംസ്ഥാനത്തെ മിക്ക സർവകലാശാലകളിലും അടുത്ത അധ്യയനവർഷത്തോടെ തീരുമാനം നടപ്പാവും.

മെഡിക്കൽ, ഡെന്റൽ, ആയുർവേദ, ഹോമിയോ, നഴ്‌സിങ്, ഫാർമസി, പാരാമെഡിക്കൽ കോഴ്‌സുകളാണ് ആരോഗ്യ സർവകലാശാലയ്ക്കു കീഴിലുള്ളത്. ഇതിൽ പാരാമെഡിക്കൽ ഒഴികെയുള്ള കോഴ്‌സുകളെല്ലാം മെഡിക്കൽ കൗൺസിൽപോലുള്ള കേന്ദ്ര കൗൺസിലുകളുടെ മാർഗനിർദേശപ്രകാരമാണു നടത്തുന്നത്.

പലതിനും ഇന്റേണൽ പരീക്ഷയ്ക്ക് 50 ശതമാനം മാർക്ക് വേണമെന്ന് കൗൺസിലുകൾതന്നെ നിർദേശിച്ചിട്ടുമുണ്ട്. അതു പാലിക്കാതിരുന്നാൽ കോഴ്‌സിനുശേഷം ഈ കൗൺസിലുകളുടെ അംഗീകാരം ലഭിക്കാൻ തടസ്സമുണ്ടാകും.

ഇതുതന്നെയാണ് സംസ്ഥാനസർക്കാരിന്റെ നിർദേശം ആരോഗ്യ സർവകലാശാലയിലെ കോഴ്‌സുകളിൽ നടപ്പാക്കാനുള്ള തടസ്സവും. കേന്ദ്ര കൗൺസിലുകൾക്കു മനംമാറ്റമുണ്ടാകാതെ ഇതു നടപ്പാക്കാനുമാവില്ല.

ഇന്റേണൽ മാർക്കിന്റെ പേരിൽ ചില അധ്യാപകർ വിദ്യാർഥികളെ വേട്ടയാടുന്നുവെന്ന പരാതികളുയർന്ന സാഹചര്യത്തിലാണ് സർക്കാർ ഇക്കാര്യത്തിൽ വീണ്ടുവിചാരത്തിനു മുതിർന്നത്.

No comments:

Post a Comment