Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 19 February 2020

Q and A : Mathrbhoomi

എൻ.ഐ.ടി., ഐ.ഐ.ടി. പ്രവേശനത്തിന് അപേക്ഷാർഥിക്ക് പ്ലസ്ടു തലത്തിൽ 75 ശതമാനം മാർക്ക് ഉണ്ടായിരിക്കുകയോ, അപേക്ഷാർഥി ബോർഡ് പരീക്ഷയിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെടുകയോ ചെയ്യണമെന്ന വ്യവസ്ഥ കണ്ടു. ഇരുപതാം പെർസന്റൈൽ എന്നത് എന്താണ് ? അത്, എത്രയെന്ന് എങ്ങനെ അറിയാൻ കഴിയും ?

- വിഷ്ണു, ആലപ്പുഴ

ജോയന്റ് എൻട്രൻസ് എക്സാമിനേഷൻ (ജെ.ഇ.ഇ. - മെയിൻ/അഡ്വാൻസ്ഡ്) റാങ്ക് പട്ടികകളിൽ ഉൾപ്പെടുന്നവർക്ക് യോഗ്യതാ പരീക്ഷയിൽ അഞ്ച് വിഷയങ്ങൾക്ക് മൊത്തത്തിൽ 75 ശതമാനം മാർക്കുണ്ടെങ്കിലേ (പട്ടിക/ഭിന്നശേഷിക്കാർക്ക് 65 ശതമാനം) അലോട്ട്മെന്റ് കിട്ടിയാലും പ്രവേശനം നൽകുകയുള്ളൂ. ഈ മാർക്ക് ഇല്ലെങ്കിൽ വിദ്യാർഥി തന്റെ ബോർഡ് പരീക്ഷയിൽ തന്റെ കാറ്റഗറിയിൽ മുന്നിലെത്തുന്നവരുടെ ഇരുപതാം പെർസന്റൈൽ വിഭാഗത്തിൽ ഉൾപ്പെട്ടിരുന്നാലും മതി. 75 ശതമാനത്തിൽ (500-ൽ 375/325) താഴെ മാർക്കുണ്ടെങ്കിലേ രണ്ടാം അർഹതാ വ്യവസ്ഥയെപ്പറ്റി ആലോചിക്കേണ്ടതുള്ളൂ.

യോഗ്യതാപരീക്ഷ എഴുതിയവരുടെ അഞ്ച് വിഷയങ്ങളിലെ മൊത്തം മാർക്ക് പരിഗണിക്കുമ്പോൾ ഏതു മൊത്തം മാർക്കിനു തുല്യമോ, മുകളിലോ ആണ് മുന്നിലെത്തുന്ന 20 ശതമാനം പേരുടെയും മൊത്തം മാർക്ക് വരുന്നത്, ആ മാർക്കാണ് ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് മാർക്ക്.

പരീക്ഷ എഴുതിയവരിൽ മുന്നിലെത്തിയ 20 ശതമാനം പേരെ പരിഗണിക്കുമ്പോൾ അവർക്ക് 500-ൽ 470 മാർക്കോ കൂടുതൽ മാർക്കോ ഉണ്ടെങ്കിൽ ഇരുപതാം പെർസന്റൈൽ കട്ട് ഓഫ് മാർക്ക് 470 (94 ശതമാനം) ആയിരിക്കും. അങ്ങനെയെങ്കിൽ മൊത്തം 470 മാർക്കോ അതിൽ കൂടുതൽ മാർക്കോ ഉള്ളവർക്ക് ഈ വ്യവസ്ഥപ്രകാരം പ്രവേശന അർഹത കിട്ടും. കാറ്റഗറി അനുസരിച്ച് കട്ട് ഓഫിൽ മാറ്റമുണ്ടാകും.

ഓരോ ബോർഡിന്റെയും ഈ കട്ട് ഓഫ് മാർക്ക്: വർഷം, കാറ്റഗറി തിരിച്ച്, ജോയന്റ് സീറ്റ് അലോക്കേഷൻ അതോറിറ്റി (ജോസ) ജെ.ഇ.ഇ. പ്രവേശന പ്രക്രിയാ വേളയിൽ വെബ്സൈറ്റിൽ പ്രസിദ്ധപ്പെടുത്തും.

സെൻട്രൽ ബോർഡ്‌ ഓഫ് സെക്കൻഡറി എജ്യുക്കേഷൻ (സി.ബി.എസ്‌.ഇ.) 12-ാം ക്ലാസ് പരീക്ഷ എഴുതിയ വിവിധ വിഭാഗക്കാർക്ക് മുൻ വർഷങ്ങളിലെ എൻ.ഐ.ടി. വിഭാഗത്തിലെ ഈ കട്ട് ഓഫ് ഇപ്രകാരമായിരുന്നു: ഓപ്പൺ/ജനറൽ: 2019 - 418, 2018 - 432, 2017 - 431. ഒ.ബി.സി: 405, 423, 420. എസ്.സി: 382, 405, 400. എസ്.ടി./ഭിന്നശേഷി വിഭാഗങ്ങൾ: 355, 388, 385.

No comments:

Post a Comment