Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 12 February 2020

സ്വയംസംരംഭകർക്ക് ‘ബിഗ് ’ പദ്ധതി

:സ്വയം സംരംഭകരാവാൻ ആഗ്രഹിക്കുന്ന ബയോടെക്നോളജി മേഖലയിലെ ഗവേഷകർക്കും ഇന്നൊവേറ്റർമാർക്കും ബയോടെക്നോളജി ഇഗ്നീഷൻ ഗ്രാന്റ് (ബിഗ്) പദ്ധതിയുമായി ബയോടെക്നോളജി ഇൻഡസ്ട്രി റിസർച്ച് അസിസ്റ്റൻസ് കൗൺസിൽ (ബിറാക്).

മേഖലകൾ

ആശയത്തിനു സാധൂകരണംനൽകാനും അതു നടപ്പാക്കാനാവശ്യമായ സഹായധനം, മാർഗനിർദേശം എന്നിവ നൽകാനും പദ്ധതി വിഭാവനംചെയ്യുന്നു. ഹെൽത്ത്കെയർ, ലൈഫ് സയൻസസ്, ഡയഗ്ണോസ്റ്റിക്സ്, മെഡിക്കൽ ഡിവൈസസ്, ഡ്രഗ്സ്, വാക്സിൻ, ഡ്രഗ് ഫോർമുലേഷൻസ് ആൻഡ് ഡെലിവറി സിസ്റ്റംസ്, ഇൻഡസ്ട്രിയൽ ബയോടെക്നോളജി, അഗ്രിക്കൾച്ചർ, സെക്കൻഡറി അഗ്രിക്കൾച്ചർ, വേസ്റ്റ് മാനേജ്മെന്റ്, സാനിറ്റേഷൻ, ക്ലീൻ എനർജി, ബന്ധപ്പെട്ട മേഖലകൾ എന്നിവയിലെ നൂതന ആശയങ്ങൾ പരിഗണിക്കപ്പെടും.

വ്യക്തിക്കോ, കമ്പനിക്കോ, ശാസ്ത്രമേൻമയുള്ളതും വാണിജ്യവത്‌കരണ സാധ്യതയുള്ളതുമായ ഒരു ആശയം നിർദേശിക്കാനോ, ഇതുവരെ കൈകാര്യം ചെയ്യാതെപോയ ഒരു ദേശീയ ആവശ്യകത അഭിസംബോധന ചെയ്യാനോ കഴിയുമെങ്കിൽ രജിസ്റ്റർ ചെയ്യാം.

ലഭിക്കുന്ന പ്രൊപ്പോസലുകൾ ഷോർട്ട്‌ലിസ്റ്റ് ചെയ്യും. ഇവ ബിറാക് മുന്നാകെ അവതരിപ്പിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഗ്രാന്റ് ഇൻ എയ്ഡ് വഴി 50 ലക്ഷം രൂപ വരെ ഫണ്ടിങ് ലഭിക്കാം.

ഇവർക്ക് അപേക്ഷിക്കാം

പിഎച്ച്.ഡി. സ്കോളർമാർ, ബി.ടെക്., എം.ബി.ബി.എസ്., ബി.ഡി.എസ്., ബി.ഫാർമസി, ബിരുദധാരികൾ, ബിരുദാനന്തര ബിരുദക്കാർ എന്നിവർക്ക് അപേക്ഷിക്കാം. വ്യക്തികൾക്ക് അപേക്ഷിക്കാമെങ്കിലും ഒരുസംഘത്തിന്റെ അപേക്ഷകൾക്ക് മുൻഗണനയുണ്ട്. സംഘത്തിന്റെ മൂന്നിൽ രണ്ടുപേർ ലൈഫ് സയൻസസ് മേഖലയിൽ നിന്നുമാണെങ്കിൽ എം.ബി.എ.ക്കാർക്കും അപേക്ഷിക്കാം.

പ്രോജക്ട് കാലാവധി പരമാവധി 18 മാസം. അപേക്ഷ https://birac.nic.in/big.php വഴി ഫെബ്രവരി 15- നകം രജിസ്റ്റർ ചെയ്യണം.

No comments:

Post a Comment