Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Friday 8 May 2020

ബയോളജിയിൽ ഗവേഷണം

ബയോളജിയിൽ ഗവേഷണം

:നാഷണൽ സെന്റർ ഫോർ സെൽ സയൻസ് -പുണെ, പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. മോഡേൺ ബയോളജിയിലെ ഗവേഷണത്തിലാണ് സ്ഥാപനം ഊന്നൽ നൽകുന്നത്.

ഏതെങ്കിലും ശാസ്ത്രവിഷയത്തിൽ കുറഞ്ഞത് 55 ശതമാനം മാർക്കോടെ/തത്തുല്യ ജി.പി.എ.യോടെ മാസ്റ്റേഴ്‌സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം. സി.എസ്.ഐ.ആർ./യു.ജി.സി/.ഡി.എസ്.ടി. - ഇൻസ്പയർ നെറ്റ് - എൽ.എസ്. ഓടെ/ഗേറ്റ്/ ഡി.ബി.ടി./ഐ.സി.എം.ആർ./ബി.ഐ.എൻ.സി. ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വേണം. ഫെലോഷിപ്പ് ഇല്ലാത്ത, ജോയന്റ് ഗ്രാജ്വേറ്റ് എൻട്രൻസ് എക്സാമിനേഷൻ ഫോർ ബയോളജി ആൻഡ് ഇന്റർഡിസിപ്ലിനറി ലൈഫ് സയൻസസ് (ജെ.ഇ.ഇ.ബി.ഐ.എൽ.എസ്.) യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം.

അപേക്ഷാമാതൃക www.nccs.res.in-ൽനിന്ന്‌ ഡൗൺലോഡ്‌ ചെയ്തെടുക്കാം (കരിയേഴ്‌സ്/ടെൻഡേഴ്‌സ് ലിങ്കിലൂടെ). ജൂലായ് അവസാനമെങ്കിലും എം.എസ്‌സി. പൂർത്തിയാക്കുമെന്നു പ്രതീക്ഷിക്കുന്ന ഫെലോഷിപ്പ് ഉള്ളവർക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും ഒറ്റ പി.ഡി.എഫ്. ഫയലാക്കി മേയ് 15-നകം academics@nccs.res.in-ലേക്ക് ലഭിക്കണം.

No comments:

Post a Comment