Career News

Union Public Service Commission (UPSC) has released the notification for the civil service prelims exam (CSE) 2021. You can apply Online by using the website https://upsconline.nic.in. **

Wednesday 6 May 2020

സ്റ്റൈപ്പെന്റോടെ ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോഇൻഫർമാറ്റിക്സിൽ പിഎച്ച്.ഡി.

സ്റ്റൈപ്പെന്റോടെ ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോഇൻഫർമാറ്റിക്സിൽ പിഎച്ച്.ഡി.

:റീജണൽ സെന്റർ ഫോർ ബയോടെക്നോളജി (ആർ.സി.ബി.) ഫരീദാബാദ്, ബയോസ്റ്റാറ്റിസ്റ്റിക്സ്, ബയോഇൻഫർമാറ്റിക്സ് എന്നിവയിലെ പിഎച്ച്.ഡി. പ്രവേശനത്തിന്‌ അപേക്ഷിക്കാം. ആദ്യ രണ്ടുവർഷം മാസം 45,000 രൂപയും തുടർന്ന് മൂന്നുവർഷം പ്രതിമാസം 50,000 രൂപയും സ്റ്റൈപ്പെൻഡ് ലഭിക്കും.

മാത്തമാറ്റിക്സിലോ സ്റ്റാറ്റിസ്റ്റിക്സിലോ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് ബയോസ്റ്റാറ്റിസ്റ്റിക്സിലെയും ബയോഇൻഫർമാറ്റിക്സ് സ്പെഷ്യലൈസേഷനോടെ ബയോടെക്നോളജിയിലോ, കംപ്യൂട്ടർ സയൻസ്, ബയോഇൻഫർമാറ്റിക്സ്, കംപ്യൂട്ടേഷണൽ ബയോളജി, എന്നിവയിലൊന്നിലോ മാസ്റ്റേഴ്സ് ഉള്ളവർക്ക് ബയോഇൻഫർമാറ്റിക്സിലെയും പിഎച്ച്.ഡി. പ്രവേശനത്തിന് അപേക്ഷിക്കാം. ജൂൺ 15 വരെ അപേക്ഷിക്കാം. വിവരങ്ങൾക്ക്: https://rcb.res.in

No comments:

Post a Comment